Showing posts with label ഇസ്തിഗാസ ചോദ്യം മഹാൻമാരോട് പാപമോജനവും സന്താനവും തേടാമോ. Show all posts
Showing posts with label ഇസ്തിഗാസ ചോദ്യം മഹാൻമാരോട് പാപമോജനവും സന്താനവും തേടാമോ. Show all posts

Tuesday, September 3, 2019

ഇസ്തിഗാസ ചോദ്യം മഹാൻമാരോട് പാപമോജനവും സന്താനവും തേടാമോ


ﷺﷺﷺﷺﷺﷺﷺﷺ
📙📘📗📓📕📙📘📗📓📚📗📓📘

*അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
,,
https://islamicglobalvoice.blogspot.in/?m=0

*ശിർക്ക് തിരിയാതെ നട്ടം തിരിയുന്ന ഒഹാബിസം*

ഇസ്തിഗാസ
➖➖➖➖➖➖➖➖➖
ചോദ്യം

മഹാൻമാരോട് പാപമോജനവും സന്താനവും തേടാമോ?


*ഒഹാബി പുരോഹിതൻ*
എഴുതുന്നു

തിന്മകള്‍ പൊറുത്തു നല്‍കാന്‍ വേണ്ടിയോ സന്താനങ്ങളെ ലഭിക്കുന്നതിന് വേണ്ടിയോ, മഴ ലഭിക്കുന്നതിന് വേണ്ടിയോ അല്ലാഹുവല്ലാത്തവരോട് ചോദിക്കുന്നതും ഈ പറഞ്ഞതില്‍ പെടും. 

കാരണം ഈ പറഞ്ഞവയെല്ലാം അല്ലാഹു -تَعَالَى- ക്ക് മാത്രം സാധിക്കുന്ന കാര്യങ്ങളില്‍ പെട്ടതാണ്. അവ അല്ലാഹുവല്ലാത്തവരോട് ചോദിക്കല്‍ ഇസ്ലാമില്‍ നിന്ന് പുറത്തു പോകാന്‍ കാരണമാകുന്ന ശിര്‍കാണ്.

അല്ലാഹുവല്ലാതെ മറ്റൊരാളും തിന്മകള്‍ പൊറുത്തു നല്‍കില്ലെന്ന് ഖുര്‍ആനില്‍ അല്ലാഹു -تَعَالَى- വ്യക്തമായി പറഞ്ഞിട്ടുണ്ട്.

وَمَن يَغْفِرُ الذُّنُوبَ إِلَّا اللَّهُ
*“പാപങ്ങള്‍ പൊറുക്കുവാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത്‌?” (ആലു ഇംറാന്‍: 135)*
ഇതിന്ന് എന്താണ് മറുപടി

*മറുപടി*

ദോഷങ്ങൾ പൊറുത്ത് തരാനുള്ള പരമാധികാരം മഹാന്മാർക്ക് ഉണ്ടന്ന വിശ്വാസത്തിലോ സന്താനങ്ങളും മഴയും  സ്യഷ്ടിക്കുന്നത് അല്ലാഹു അല്ലാത്തവരാണന്ന വിശ്വാസത്തിലോ ഇവിടെ മുസ്ലിമീങ്ങൾ ആരും അല്ലാഹു അല്ലാത്തവരോട് സഹായം ചോദിക്കുകയോ വാദിക്കുകയോ ചെയ്യുന്നില്ല. 

പാപം പൊറുക്കുന്നവൻ' എന്ന അല്ലാഹുവിന്റെ വിശേഷണത്തിൽ കൈ കടത്തി താങ്കളെ ഞങ്ങൾ അല്ലാഹുവോട് പങ്കാളിയാക്കുന്നുവെന്ന് ആരും കരുതാറില്ല

എങ്കിലും മഹാന്മാരെ സമീപിക്കുന്നത് ദോശങ്ങൾ അല്ലാഹു പെറുത്ത് തരാനും സന്താനങ്ങങ്ങൾ നൽകാനും മഴ ലഭിക്കാനുമുള്ള കാരണമാവാൻ വേണ്ടിയും  പ്രാർത്ഥനക്ക് വേണ്ടിയുമാണ് 'അവരോടുള്ള ദോഷമാണങ്കിൽ അവർ പൊരുത്തപ്പെട്ടു തരാൻ വേണ്ടിയുമാണ് മഴയില്ലാതെ കഷ്ടപ്പെട്ടപ്പോൾ നബി സ്വ യുടെ ജിവിത കാലത്തും വഫാത്തിന് ശേഷവും അവിടത്തെ അവിടത്തെ അരികിൽ വന്നത് സ്വഹീഹായ ഹദീസിൽ ലോക പണ്ഡിതർ അംഗീകരിച്ചു പറഞ്ഞിട്ടുണ്ട്. അത് പിന്നീട് വരുന്നതാണ്

ഇനി എന്റെ ദോഷ൦ പൊറുക്കണേ എന്ന് ഒരു മഹാ നോട് പറഞ്ഞാലും അതിന്റെ ഉദ്ധേശം മേൽ പറഞ്ഞത് മാത്രമാണ് 'മേൽ ഉദ്ധേശത്തോടെ ഇങ്ങനെ യുള്ള വാക്കുകൾ പ്രയോഗിക്കൽ തെറ്റാവില്ലെന്ന് താഴെ പറയുന്ന തെളിവിൽ നിന്നു ഗ്രഹിക്കാം

പാപം പൊറുക്കുന്നവൻ' എന്ന അല്ലാഹുവിന്റെ വിശേഷണത്തിൽ കൈ കടത്തി താങ്കളെ ഞങ്ങൾ അല്ലാഹുവോട് പങ്കാളിയാക്കുന്നുവെന്ന് ആരും കരുതാറില്ല. അറബി ഭാഷാ നിയമങ്ങളും ശൈലികളും അറിയുന്ന ഏതൊരാൾക്കും ഇക്കാര്യം വളരെ സ്പഷ്ടമായി മനസ്സിലാക്കാവുന്നതാണ്. ഇത്തരം പ്രയോഗങ്ങൾ നബി സ്വ യോട് സ്വഹാബിമാർ തന്നെ നടത്തിയിരുന്നതായി പ്രബലമായ ഹദീസുകളിൽ കാണാം. അംറുബ്നുൽ ആസ്(റ) പറയുന്നു:
قلت يا رسول الله أبايعك على أن تغفر لي ما تقدم من ذنبي ( مسند احمد)
“എന്റെ കഴിഞ്ഞുപോയ പാപങ്ങൾ താങ്കൾ എനിക്ക് പൊറുത്തു തരണമെന്ന വ്യവസ്ഥയിൽ ഞാൻ താങ്കളോട് ബൈഅത്ത് ചെയ്യുന്നു. (മുസ്നദു അഹ്മദ്: 17145)

മഹതിയായ ബീവി ആഇഷ(റ) ഒരിക്കൽ ഇപ്രകാരം പറഞ്ഞു:
فقلت يا رسول الله أتوب إلى الله وإلى رسوله (بخاري: 1963, مسلم 3941)
“ഞാൻ അല്ലാഹുവിലേക്കും അവന്റെ തിരുദൂതരിലേക്കും തൗബ ചെയ്തു മടങ്ങുന്നു". (ബുഖാരി: 1963, 4783, 6604, മുസ്ലിം: 3941)

ഇതിന്റെ വ്യാഖ്യാനത്തിൽ മുല്ലാ അലിയ്യുൽ ഖാരി പറയുന്നു:

وفي إعادة إلى دلالة على استقلال الرجوع إلى كل منهما  مرقاة ٤/٤٨٨

ഇവിടെ 'ഇലാ' എന്ന അക്ഷരം ആവർത്തിച്ചതിൽ നിന്ന് അല്ലാഹുവിലേക്കും റസൂലിലേക്കും വെവ്വേറെ തൗബ ചെയ്ത്  മടങ്ങുന്നുവെന്ന അർത്ഥം ലഭിക്കുന്നു. (മിർഖാത്തുൽ മഫാത്തീഹ്: 4/ 488)

ഇവിടെ 'തവ്വാബ്' എന്ന അല്ലാഹുവിന്റെ വിശേഷണത്തിൽ മഹതിയായ ആഇഷ(റ) കൈകടത്തിയെന്നും പ്രസ്തുത വിശേഷണത്തിൽ അല്ലാഹുവോട് നബി സ്വ യെ പങ്കു ചേർത്തുവെന്നും പറയാൻ പറ്റുമോ?. ഒരിക്കലുമില്ല. മറിച്ച് ഒരു കാര്യം അല്ലാഹുവിലേക്ക് ചേർത്തുമ്പോൾ ഉള്ള വിവക്ഷയല്ല അതേകാര്യം ഒരു സൃഷ്ടിയിലേക്ക് ചേർത്തുമ്പോൾ ഉണ്ടാവുക. ഒരുദാഹരണം പറയാം. നാം അല്ലാഹുവിനോട് പറയുന്നു:

ربنا لا تؤاخذنا إن نسينا أو أخطأنا ربنا ولا تحمل علينا اصرا كما حملته على الذين من قبلنا (البقرة: ۲۸۹)

“ഞങ്ങളുടെ നാഥാ, ഞങ്ങൾ മറന്നു പോവുകയോ, ഞങ്ങൾക്ക് തെറ്റു പറ്റുകയോ ചെയ്തുവെങ്കിൽ ഞങ്ങളെ നീ ശിക്ഷിക്കരുതേ, ഞങ്ങളുടെ നാഥാ, ഞങ്ങളുടെ മുൻഗാമികളുടെ മേൽ നീ ചുമത്തിയതുപോലുള്ള ഭാരം ഞങ്ങളുടെ മേൽനീ ചുമത്തരുതേ” (അൽബഖറ: 286)
മഹാനായ മൂസാനബി(അ) ഖളിർ (അ) മിനോട് പറയുന്നു:

لا تؤاخذني بما نسيت ولا ترهقي من أمري عسرا(الكهف: ۷۳)
“ഞാൻ മറന്നുപോയതിന്റെ പേരിൽ നിങ്ങളെന്നെ ശിക്ഷിക്കരുതേ, എന്റെ കാര്യത്തിൽ വിഷമകരമായ യാതൊന്നും താങ്കൾ എന്ന നിർബന്ധിക്കുകയും ചെയ്യരുതേ"(അൽകഹ്ഫ്: 73)

നാം അല്ലാഹുവിനോട് പറയുന്ന കാര്യം അതേ ശൈലിയിലും രൂപത്തിലുമാണ് മഹാനായ മൂസാനബി(അ) ഖളിർ (അ) മിനോട് പറയുന്നത്. ഇത് രണ്ടും രണ്ട് വീക്ഷണത്തിലാണെന്നുറപ്പാണല്ലോ. ഇതു പോലെ വേണം മൗലിദിലെ പരാമർശങ്ങളെയും വിലയിരുത്താൻ. പാപികൾ നബി സ്വ യെ സമീപിച്ച് പാപം പൊറുക്കുന്നതിനു വേണ്ടി ശുപാർശ പറയാൻ നിസാഅ് സൂറയിലെ 64-ാം വചനത്തിലുടെ വിശുദ്ധ ഖുർആൻ നിർദേശിച്ച കാര്യമാണ്.  അത് ശാഫീ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതനായ ഇമാം നവവീ (റ) ശർഹുൽ മുഹദ്ദബിൽ വിവരിക്കുന്നു '

ويجعل القنديل الذي في القبلة عند القبر على رأسه ويقف ناظرا إلى أسفل ما يستقبله من جدار القبر غاض الطرف في مقام الهيبة والإجلال فارغ القلب من علائق الدنيا ، مستحضرا في قلبه جلالة موقفه ومنزلة من هو بحضرته ، ثم يسلم ولا يرفع صوته ، بل يقصد فيقول : السلام عليك يا رسول الله السلام عليك يا نبي الله ،   ثم يرجع إلى موقفه الأول قبالة وجه رسول الله صلى الله عليه وسلم ويتوسل به في حق نفسه ، ويستشفع به إلى ربه سبحانه وتعالى ، ومن أحسن ما يقول ما حكاه الماوردي والقاضي أبو الطيب وسائر أصحابنا عن العتبي مستحسنين له قال : " كنت.... شرح المهذب 
നബി(സ) ക്കും സിദ്ദിഖ് (റ) വിനു ഉമർ(റ) നും സലാം പറഞ്ഞ ശേഷം സിയാറത്ത് ചെയ്യുന്നവൻ നബി(സ) യുടെ മുഖത്തിനു അഭിമുഖമായി വന്നു നിന്ന് സ്വന്തം കാര്യത്തിൽ നബി(സ) യെ കൊണ്ട് തവസ്സുൽ ചെയ്യുകയും തന്റെ തന്റെ രക്ഷിതാവിനോട്‌ ശുപാ൪ശ പറയാൻ നബി(സ) യോട് ആവശ്യപ്പെടുകയും വേണം 
السلام عليك يا رسول الله سمعت الله يقول ( { ولو أنهم إذ ظلموا أنفسهم جاءوك فاستغفروا الله واستغفر لهم الرسول لوجدوا الله توابا رحيما } ) وقد جئتك مستغفرا من ذنبي مستشفعا بك إلى ربي ثم أنشأ يقول : 

يا خير من دفنت بالقاع أعظمه فطاب من طيبهن القاع والأكم     نفسي الفداء لقبر أنت ساكنه 
فيه العفاف وفيه الجود والكرم 
انت الشفيع الذي ترجي شفاعته علي الصراط اذا ما زلت القدم  (الايضاح للنووي ٤٩٣ )

.و لو انهم اذ ظلموا.  
അക്രമം ചെയ്താൽ അങ്ങയുടെ അരികിൽ വന്നു കൊണ്ട് പാപമോജനം തേടണം എന്ന ആയത്ത് ഖുർആനിൽ ഞാൻ കേട്ടിട്ടുണ്ട് അതുകൊണ്ട് അങ്ങയുടെ അരികിൽ എന്റെ ദോഷത്തിൽ നിന്നും പൊറുക്കലിനെ തേടികൊണ്ടും റബ്ബിലേക്ക് അങ്ങ്  ശുപാർശ ചെയ്തു തരണമെന്ന് അങ്ങയോട്തേടി കൊണ്ടും ഞാനിതാ വന്നിരിക്കുന്നു.

*ഈ പ്രദേഷത്ത് അന്ത്യവിശ്രമിക്കുന്നവരിൽ ഉത്തമരായ നബിയെ അവിടെത്തഖബറിൽ നിന്നും ധർമവും മാപ്പും ഔദാര്യവും ലഭിക്കുന്നു.*
*കാലിടറുന്ന സമയത്ത് സ്വിറാത്ത് പാലത്തിൽ ശുപാർശ പ്രതീക്ഷിക്കപെടുന്ന ശുപാർശകരാണ് അങ്ങ് എന്ന് പറയൽ
ഏറ്റവും പുണ്യമായ വാക്കുകളിൽ പെട്ടതാണ്.*
്ومن احسن ما يقول    ( شرح المهذب)
    ഇമാം മാവർദി(റ) (ഹി: 364-450) യും ഖാസീ അബുത്ത്വയ്യിബും (റ) (ഹി: 348-450) നമ്മുടെ മറ്റു അസ്ഹാബും ഏറ്റവും നല്ലതായി   പറഞ്ഞിട്ടുണ്ട് (ശർഹുൽ മുഹദ്ദബ് 8/217).

"ഈളാഹ്" പേ : 499 -ലും ഇമാം നവവി(റ) അപ്രകാരം പ്രസ്ഥാപിച്ചിട്ടുണ്ട്. 

മാലികീ മദ്ഹബ് കാരനായ ശിഹാബുദ്ദീൻ അബുൽ അബ്ബാസ് അൽഖറാഫീ(റ) (ഹി: 626-284) 'അദ്ദഖീറ'  3 / 229-ൽ ഇത് പോലെ പ്രവർത്തി പഥത്തിൽ കൊണ്ടുവരാൻ പ്രോത്സായിപ്പിക്കുകയും ചെയ്തിട്ടുണ്ട് .

♻ഹമ്പലീ മദ്ഹബ് കാരനായ അബ്ദുറഹ്മാനുബ്നുഖുദാമ(റ) "ശർഹുൽ കബീർ 3/494 -ലും അബ്ദുല്ലാഹിബ്നു അഹ്മദുബ്നു മുഹമ്മദ്ബ്നു ഖുദാമ(റ) "മുഗ്നി" 7/420 ലും മൻസ്വൂറുബ്നുയൂനുസ് അൽബഹ്തീ(റ) "കിശാഫുൽ ഖിനാഅ" 7/317-ലും ഇത് അംഗീകരിച്ചിട്ടുണ്ട്.

 പ്രസ്തുത സംഭവം ഉദ്ദരിച്ച ശേഷം ഇമാം ഇസ്സുദ്ദീൻ ഇബ്നുജമാഅ(റ) (ഹി: 694-767) പറയുന്നു:
ولله در  حيث استنبط من الآية الكريمة المجيء إلى زيارته صلى الله عليه وسلم بعد موته مستغفراً، فإن ذلك أظهر في قصد التعظيم وصدق الإيمان، واستغفار الرسول صلى الله عليه وسلم بعد الموت حاصل؛ لأنه الشفيع الأكبر يوم القيامة والوسيلة العظمى في طلب الغفران ورفع الدرجات، من بين سائر ولد آدم، والمجيء إليه بعد موته تجديد لتأكيد التوسل به إلى الله تعالى وقت الحاجة وشتان بين هذا الأعرابي وبين من أضله الله فحرم السفر إلى زيارته صلى الله عليه وسلم، وهي من أعظم القربات كما قدمناه(هداية السالك إلي المذاهب الأربعة في المناسك : ١٣٨٤) 
നബി സ്വയുടെ ഖബറിന്നരികിൽ വന്ന വ്യക്തിയുടെ മേന്മ അല്ലാഹുവിൽ നിന്നുള്ളതാണ്. (എന്തൊരു കഴിവ്?) നബി(സ) യുടെ മരണശേഷം പാപമോചനം ആവശ്യപ്പെട്ട് നബി(സ) യെ സന്ദർഷിക്കാമെന്നു ആയത്തിൽ നിന്ന് അദ്ദേഹം പിടിച്ചെടുത്തുവല്ലോ. നബ്(സ) യെ ആദരിക്കാനുള്ള ഉദ്ദേശ്യവും ശരിയായ വിശ്വാസവുമാണ് അത് കാണിക്കുന്നത്. പാപമൊചനത്തിനിരക്കൽ മരണശേഷവും നബി(സ) യിൽ നിന്നുണ്ടാകുന്നത് തന്നെയാണ്
. കാരണം പാപമോചനം തേടുന്നതിലും സ്ഥാനങ്ങൾ ഉയർത്തികൊടുക്കുന്നതിലും ആദം സന്തതികളുടെ കൂട്ടത്തിൽ വെച്ച് ഏറ്റം വലിയ മധ്യവർത്തിയും ശുപാർഷകരും അവിടന്നാണല്ലോ. മരണ ശേഷം നബി(സ) യെ സമീപ്പിക്കുന്നത് ആവശ്യമുണ്ടാകുമ്പോൾ നബി(സ) യെ കൊണ്ട് അല്ലാഹുവിലേക്ക് തവസ്സുലാക്കണമെന്ന ആശയത്തെ ഊട്ടിയുറപ്പിക്കുന്നതാണ്.  നബി(സ) യെ സിയാറത്ത് ചെയ്യുന്നത് ഏറ്റം വലിയ പുണ്ണ്യകർമമായിരിക്കെ അത് നിഷിദ്ദമാണെന്ന് പ്രഖ്യാപ്പിച്ച, അള്ളാഹു പിഴപിച്ചവനുമിടയ്ക്ക് വലിയ വഴിവിദൂരമുണ്ട്." (ഹിദായത്തുസ്സാലിക്: പേ: 1384)

മേൽപറഞ്ഞ പണ്ഡിത വജനങ്ങളിൽ നിന്നും   നബി സ്വ യോട് സുഭാർശ (ഇസ്തിഗാസ) ചോദിക്കാൻ   മേൽ ആയത്ത് തെളിവാണന്ന് ലോക വ്യാഖ്യാ താക്കളും ഹദീസ് പണ്ടിതന്മാരും എല്ലാ പണ്ടിതന്മാരും
 അംഗീകരിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കാം.

അവരിൽ ഒരാൾ പോലും ഈ ആയത്ത് നബി സ്വയുടെ ജീവിതകാലത്ത് മാത്രമെ ബാധകമാവു എന്ന് പറഞ്ഞിട്ടില്ല. ഉണ്ടെങ്കിൽ അതാണ് മൗലവീസ് കാണിക്കേണ്ടത്

വഫാതാത്തായ നബി സ്വയോട് ശുപാർശVതേടലും തവസ്സുലാക്കലും  പുണ്യമാണ് .എന്ന് ലോക പണ്ഡിതന്മാർ അംഗീകരിച്ചിട്ടുണ്ട്.

ഒരാൾ പോലും അതിനെ എതി൪ത്തിട്ടില്ല.  അങ്ങനെ തെളിയിക്കാനും സാധൃമല്ല -

അത് കൊണ്ടാണ് ഇമാം സുബ്കി റ     പറഞ്ഞത്. .നബി സ്വയോട് ശുപാർശതേടലും ഇസ്തിഗാസയും തവസ്സുലാക്കലും  പുണ്യമാണ് അനുവദനീയവുമാണ്: സലഫുസ്വാലിഹുകളുടെയും അൻമ്പിയാക്കൾ പണ്ഡിതൻമാർ  എല്ലാവരുടെയും ചര്യയും അത് പുണ്യമാണന്നതും അനുവദനീണന്നതും ദീനുള്ള എല്ലാവർക്കും  അറിയപെട്ടതുമാണ് -
ഒരു കാലത്തും അതിനെ എതിർക്കപ്പെട്ടിട്ടില്ല. ഇബ്നുതൈമിയയാണ് ആദ്യമായി എതിർത്തത്- (ശിഫാഉസഖാം)

മുജാഹിദുകൾ *മറുപടി* പറയുമോ?

I. മുഹദ്ധിസും ഹാഫിളുമായ ഇമാം നവവി റ (ഹി 631-676 )ഖാളി അബു ത്വയ്യിബ്  റ ഇമാം മാവർദി റ(ഹി 364-450) ഇമാം ഗസാലി റ (450-505)ഇമാം മുഹ് യദ്ധീൻ ശൈഖ് റ (470 - 561 ഗുൻയത് പേജ് 11 )  ഇമാം ഖറാഫി റ ഇമാം സുയൂത്വി അൽ ഹാവി ഇബ്നു കസീർ തഫ്സീർ 1 / 492 തുടങ്ങി നൂറ് കണക്കിന് പണ്ഡിതന്മാർ നബി സ്വ യുടെ ഖബറിന്നരികിൽ സിയാറത്തിന് വരുമ്പോൾ  ولو انهم اذ ظلموا എന്ന ആയത്ത് ഓതികൊണ്ട് നബി സ്വയുടെ ഖബറിന്നരികിൽ വന്നു. നബി സ്വയോട് പൊറുക്കൽ ലിനെ തേടാൻ അപേക്ഷിക്കണം അവിടത്തോട് സുഭാർശതേടണം എന്ന് പറഞ്ഞട്ട് ഒരു പണ്ഡിതൻ പോലും അത് ശിർക്കാണന്നോ  തെറ്റാണന്നോ പറഞ്ഞിട്ടില്ല. മറിച്ച്
്ومن احسن ما يقول شرح المهذب
അത് ഏറ്റവും പുണ്യമാണ് എന്നാണ് പറഞ്ഞത്. പണ്ഡിതന്മാർ എല്ലാം അത് പുണ്യമാണന്ന് مستحسنين പറഞ്ഞിട്ടുണ്ട്.എന്നും പറയുന്നു.

ഇവരല്ലാം മുശ്രിക്കുകളും ശിർക്കിന്റെ പ്ര ജാരകരുമാണോ?

2.ഈ ലോക പണ്ഡിതന്മാർ മുഴുവനും ഇങ്ങനെയുള്ള (വഹാബി ഭാഷയിൽ) ശിർക്ക് പ്രചരിപിച്ചിട്ട് ഒരാൾ പോലും അത് ശിർക്കാണന്നും പണ്ടിതന്മാർക്ക് തെറ്റി പറ്റി എന്ന് പറഞ്ഞിട്ടുണ്ടോ?

3:ഒരു കറാഹത്ത് പോലും തെറ്റി പറഞ്ഞാൽ ശേഷം വരുന്ന പണ്ഡിതൻ മുഖം നോക്കാതെ തിരുത്തുന്ന വരെല്ലെ മുഹമ്മദ്  നബിയുടെ ഉമ്മത്തിലെ പണ്ഡിതന്മാർ ?

4.അത് ദീൻനില നിൽക്കണം എന്ന അവരുടെ അതിയായ ആഗ്രഹം കൊണ്ടല്ലെ?

5.എന്നിട്ട് ശിർക്ക് പ്രചരിപ്പിച്ചിട്ട് അവർ മൗനിയാവുമോ?
6-അതും അവരുടെ ലോക  പ്രശസ്ത ഗ്രന്തങ്ങളിൽ?
7.ഇവർക്കൊന്നു തൗഹീദ് അറിയാത്തവരാണോ?
8.നബി  സ്വയുടെ ഖബർ സിയാറത്ത് ചെയ്യുമ്പോൾ അവിടത്തോട് സുഭാർശതേടുകയും പൊറുക്കൽ നെ തേടാൻ അപേക്ഷിക്കുകയും ചെയ്ത മഹാ പണ്ഡിതന്മാർ ശിർക്കൻമാരാണോ? മുശ്രിക്കുകളാണോ?
9'അതിന് വേണ്ടി ഖുർആൻ ആയത്ത്
്ولو انهم اذ ظلموا
ഓതിയവർ ഖുർആൻ ദുർവ്യാഖ്യാനം ചെയ്തവരാണോ?
  10.ഇവർക്കൊന്നും ശിർക്ക് എന്താണന്ന് മനസ്സിലായില്ലേ?
11.ഇത് ശിർക്കാണന്നു് പറയാൻ വേണ്ടി മുജാഹിലുകൾ ഒതുന്ന ആയത്തുകൾ ഈ മഹാ പണ്ഡിതന്മാർക്ക് മനസ്സിലായില്ലേ.?
12.അവരല്ലാം ഖുറാഫികളാണോ?
13.ആധുനിക ഖവാരിജുകളായ മുജാഹിദിനാണോ ഖുർആൻ മനസ്സിലായത്?
.
ഇനി വഫാതിന് ശേഷം നബി സ്വ യോട് മഴയേ തേടിയ തെളിവിലേക്ക് കടക്കാം അതിപ്രകാരമാണ്..

*ﻗﺎﻝ ﺍﺑﻦ ﺃﺑﻲ ﺷﻴﺒﺔ ، ﻓﻲ ﺍﻟﻤﺼﻨﻒ ،ﺭﻗﻢ ‏) 31993 ‏( ﺣﺪﺛﻨﺎ ﺃﺑﻮ ﻣﻌﺎﻭﻳﺔ ﻋﻦ ﺍﻷﻋﻤﺶ ﻋﻦ ﺃﺑﻲ ﺻﺎﻟﺢ ﻋﻦ ﻣﺎﻟﻚ ﺍﻟﺪﺍﺭ ـ ﻭﻛﺎﻥ ﺧﺎﺯﻥَ ﻋﻤﺮ ﻋﻠﻰ ﺍﻟﻄﻌﺎﻡ ـ ﻗﺎﻝ : ﺃﺻﺎﺏ ﺍﻟﻨﺎﺱ ﻗﺤﻂ ﻓﻲ ﺯﻣﻦ ﻋﻤﺮ، ﻓﺠﺎﺀ ﺭﺟﻞ ﺇﻟﻰ ﻗﺒﺮ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ، ﻓﻘﺎﻝ : ﻳﺎ ﺭﺳﻮﻝ ﺍﻟﻠﻪ ﺍﺳﺘﺴﻖ ﻷﻣﺘﻚ ، ﻓﺈﻧﻬﻢ ﻗﺪ ﻫﻠﻜﻮﺍ ، ﻓﺄُﺗﻲ ﺍﻟﺮﺟﻞ ﻓﻲ ﺍﻟﻤﻨﺎﻡ ، ﻓﻘﻴﻞ ﻟﻪ : ﺇﻳﺖ ﻋﻤﺮ ﻓﺄﻗﺮﺋﻪ ﺍﻟﺴﻼﻡ ، ﻭﺃﺧﺒﺮﻩ ﺃﻧﻜﻢ ﻣﺴﻘﻮﻥ،ﻭﻗﻞ ﻟﻪ : ﻋﻠﻴﻚ ﺍﻟﻜﻴﺲ ، ﻋﻠﻴﻚ ﺍﻟﻜﻴﺲ ، ﻓﺄﺗﻰ ﻋﻤﺮَ ﻓﺄﺧﺒﺮﻩ ، ﻓﺒﻜﻰ ﻋﻤﺮ ﺛﻢ ﻗﺎﻝ : ﻳﺎ ﺭﺏ ﻻ ﺁﻟﻮﺍ ﺇﻻ ﻣﺎ ﻋﺠﺰﺕ ﻋﻨﻪ*

സാരം-ഉമർ തങ്ങളെ കാലത്ത് വൻവരൾച്ച ബാധിക്കുകയുണ്ടായി, .അന്നേരം ഒരാൾ നബിതങ്ങളെ ഖബറിൻറെ ചാരെവന്ന് പറഞ്ഞൂ-ഓ പ്രവാചകരേ..അങ്ങ് നിങ്ങളുടെസമുദായത്തിന് വേണ്ടിനാഥനോട് മഴക്കഭ്യർത്ഥിക്കുക..നിശ്ചയം അവർനാശത്തിലാണ്,പ്രയാസത്തിലാണ്,അപ്പോൾ തിരുനബി   സ്വ :അ അയാൾക്ക് സ്വപ്നത്തിൽവന്നു,അദ്ധേഹത്തോട് പറയപ്പെട്ടു-നിങ്ങൾ ഉമർ തങ്ങളെ ചാരത്തേക്ക് പോവുക,മഴലഭിക്കുമെന്നറിയിക്കുക..മയ നിലപാട് പിടിക്കണമെന്നറയിക്കുക..അങ്ങനെ അദ്ധേഹം ഉമർ തങ്ങളെ ചാരത്ത് ചെന്ന് കാര്യങ്ങൾ ധരിപ്പിച്ചു, ഉടനടി ഉമർ തങ്ങൾ കരഞ്ഞ് കൊണ്ട് പറഞ്ഞു..രക്ഷിതാവേ..എന്നത്തൊട്ട്അശക്തമായതിലല്ലാതെ ഞാൻവീഴ്ചവരുത്തിയിട്ടില്ല...

ഇതാണ് ഹദീസ്..

*ഇതിനെതിരിൽ ഒഹാബികൾ പൊട്ടിക്കുന്ന  കളവുകൾ*

* കളവ് നമ്പർ 1*
ഇത് സ്വഹീഹല്ല,..

*മറുപടി*

വിശ്വപ്രസിദ്ധ മുഹദ്ദിസ് ഇബ്നു ഹജറുൽ അസ്ഖലാനി സ്വഹീഹാക്കുന്നത് കാണുക
ﻭﻗﺎﻝ ﺍﻟﺤﺎﻓﻆ ﺍﺑﻦ ﺣﺠﺮ ﻓﻲ ﻓﺘﺢ ﺍﻟﺒﺎﺭﻱ 2/495 ﻣﺎﻧﺼﻪ {: ﻭﺭﻭﻯ ﺍﺑﻦ ابيﺷﻴﺒﺔ ﺑﺈﺳﻨﺎﺩ ﺻﺤﻴﺢ ﻣﻦ ﺭﻭﺍﻳﺔ ﺃﺑﻲ ﺻﺎﻟﺢ ﺍﻟﺴﻤّﺎﻥ ﻋﻦ ﻣﺎﻟﻚ ﺍﻟﺪﺍﺭ ﻗﺎﻝ : ﺃﺻﺎﺏ ﺍﻟﻨﺎﺱ ﻗﺤﻂ ﻓﻲ ﺯﻣﻦ ﻋﻤﺮ ﻓﺠﺎﺀ ﺭﺟﻞ ﺇﻟﻰ ﻗﺒﺮ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﻘﺎﻝ : ﻳﺎ ﺭﺳﻮﻝ ﺍﻟﻠﻪ ﺍﺳﺘﺴﻖ ﻷﻣﺘﻚ ﻓﺈﻧﻬﻢ ﻗﺪ ﻫﻠﻜﻮﺍ 
, ﻓﺄُﺗﻲ ﺍﻟﺮﺟﻞ ﻓﻲ ﺍﻟﻤﻨﺎﻡ ﻓﻘﻴﻞ ﻟﻪ : ﺍﺋﺖ ﻋﻤﺮ ... ﺍﻟﺤﺪﻳﺚ .
ഇബ്നു അബീശൈബ തങ്ങൾ സ്വഹീഹായ സനദോടെ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് അസ്ഖലാനി തങ്ങൾ അടിവരയിടുന്നത്.... ഇത് മാത്രം മതി ഒഹാബീ ഖുറാഫാത്തിനെ പൊളിച്ചടക്കാൻ 

തീർന്നിട്ടില്ല ഇന്നാ പിടിച്ചോ ഇതിൽ സ്വഹീഹാക്കിയ, കളളക്കഥയാക്കാത്ത, ശിർക്ക് കാണാത്ത പണ്ഡിത മുത്തുകളെ..കാണുക

 ഈ ഹദീസ് സ്വഹീഹാക്കിയവർ/ശിർക്ക് കാണാത്തവർ⤵
ﺣﺎﻓﻆ ﺍﺑﻮ ﺷﻴﺒﺔ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ‏( ﻣﺼﻨﻒ 12/31 🏻  1
ﺣﺎﻓﻆ ﻋﺒﺪ ﺍﻟﺮﺯﺍﻕ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﻣﺼﻨﻒ ‏( 3/93 ‏)✅🏻 2

ﺣﺎﻓﻆ ﺑﻴﻬﻘﻲ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﺩﻻﺋﻞ ﺍﻟﻨﺒﻮﺓ 7/47  ✅ 3
ﺣﺎﻓﻆ ﺧﻠﻴﻠﻲ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﺍﺭﺷﺎﺩ 1/314  🏻 4
ﺣﺎﻓﻆ ﺍﺑﻦ ﺣﺠﺮ ﺍﻟﻌﺴﻘﻼﻧﻲ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ5 
ﻓﺘﺢ ﺍﻟﺒﺎﺭﻱ 2/495 🏻 ✅

ﺣﺎﻓﻆ ﺍﺑﻦ ﻛﺜﻴﺮ ﺍﻟﺒﺪﺍﻳﺔ ﻭﺍﻟﻨﻬﺎﻳﺔ 7/615 🏻 ✅ 6
. ﺣﺎﻓﻆ ﺍﺑﻦ ﻋﺴﺎﻛﺮ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﺗﺎﺭﻳﺦ 44/345 🏻✅7
ﺍﻣﺎﻡ ﺳﺒﻜﻲ ﻭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﺷﻔﺎﺀ ﺍﻟﺴﻘﺎﻡ 🏻 ✅8
ﺣﺎﻓﻆ ﺍﺑﻦ ﺣﺠﺮ ﺍﻟﻬﻴﺘﻤﻲ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﺟﻮﻫﺮ ﺍﻟﻤﻨﻈﻢ  🏻✅9
*⤵10 ഹാഫിള് അബൂ ഖുസൈമ 3/483 🏻
11  കൻസുൽ ഉമ്മാൽ(സ്വഫിയ്യുൽ ഹിന്ദി)8/431)✅ 🏻
12 ഇബ്നു അബ്ദുൽ ബറ്(ഇസ്തീആബ്2/464)✅ 🏻
*ഇബ്നു തൈമിയ്യ വരെ ശിർക്ക് കണ്ടില്ല⤵ 🏻  *
ഇഖ്വ് തിളാഅ് 397✅ 

ലക്ഷക്കണക്കിന് ഹദീസുകൾ സനദടക്കം മനഃപാഠമുള്ള ഇവരെ തളളിയിട്ട് വഹാബികളേ നിങ്ങളേത് സ്വർഗത്തിലേക്കാ 

🔸🔸🔸🔸🔸🔸🔸

*ഒഹാബി പുരോഹിതൻ വീണ്ടും ദുർവ്യാഖ്യാനിക്കുന്നത് കാണുക*

താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് മക്കളെ നല്‍കുന്നവനും അല്ലാഹുവാണ്. അതും അവനോടല്ലാതെ മറ്റൊരാളോടും ചോദിക്കരുത്.
لِّلَّهِ مُلْكُ السَّمَاوَاتِ وَالْأَرْضِ ۚ يَخْلُقُ مَا يَشَاءُ ۚ يَهَبُ لِمَن يَشَاءُ إِنَاثًا وَيَهَبُ لِمَن يَشَاءُ الذُّكُورَ ﴿٤٩﴾ أَوْ يُزَوِّجُهُمْ ذُكْرَانًا وَإِنَاثًا ۖ وَيَجْعَلُ مَن يَشَاءُ عَقِيمًا

*“അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പെണ്‍മക്കളെ പ്രദാനം ചെയ്യുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആണ്‍മക്കളെയും പ്രദാനം ചെയ്യുന്നു. അല്ലെങ്കില്‍ അവര്‍ക്ക് അവന്‍ ആണ്‍മക്കളെയും പെണ്‍മക്കളെയും ഇടകലര്‍ത്തികൊടുക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ വന്ധ്യരാക്കുകയും ചെയ്യുന്നു.” (ശൂറാ: 49-50)*

*മറുപടി*
لاهب لك غلاما 
ഞാൻ നിനക്ക് സന്താനം നൽകുമെന്ന് ജിബ്രീൽ( അ )
പറഞ്ഞതായി ഖുർആനിൽ കാണാം

ഇവിടെ സന്താനം നൽകുക എന്നത് മലക്കിലേക്ക് ചേർക്കുകയും മറ്റൊരു സ്ഥലത്ത് അല്ലാഹുവിലേക്കും ചേർത്തിരിക്കുന്നു. ഇത് രണ്ടും തമ്മിൽ വൈരുദ്ധ്യമില്ല. സന്താനം നൽകുക എന്ന പ്രവർത്തി മലക്കിലേക്ക് ചേർത്തി പറഞ്ഞത് ശിർക്കുമല്ല. കാരണം അല്ലാഹുവാണ് സന്താനം നൽകുക എന്ന് പറഞ്ഞാൽ സന്താനം അവൻ സ്യഷ്ടിക്കുന്നു. എന്നാണ് മലക്ക് സന്താനം നൽകുക എന്ന് പറഞ്ഞാൽ കാരണക്കാരാവുക എന്നുമാണ് ഇവിടെ കാരണം എന്ന അർഥത്തിന് ഞാൻ സന്താനം നൽകും എന്ന് മലക് പറഞ്ഞപ്പോൾ ശിർക്കാവാത്തത് പോലെ ഒരാൾ ഒരു മഹാ നോട്  പ്രാർത്ഥന കൊണ്ടോ ചികിൽസ കൊണ്ടൊ മറ്റു കറാമത്ത് കൊണ്ടോ എനിക്ക് കാരണമാകുക എന്ന അർഥത്തിന് എനിക്ക് സന്താനം നൽകണെ എന്ന് പറഞ്ഞാൽ ഒരികലും ശിർകാവില്ല. ഞാൻ സന്താനം നൽകി എന്ന് ജിബ്രീൽ അ പറഞ്ഞത് ശിർക്കാവാത്തത് പോലെ

*പുരോഹിതൻ പറയുന്നു*

മഴ ഇറക്കുന്നതും അല്ലാഹു മാത്രമാണ്. അവനല്ലാതെ മറ്റൊരാള്‍ക്കും മഴ ഇറക്കാന്‍ കഴിയില്ല.
إِنَّ اللَّهَ عِندَهُ عِلْمُ السَّاعَةِ وَيُنَزِّلُ الْغَيْثَ وَيَعْلَمُ مَا فِي الْأَرْحَامِ ۖ وَمَا تَدْرِي نَفْسٌ مَّاذَا تَكْسِبُ غَدًا ۖ وَمَا تَدْرِي نَفْسٌ بِأَيِّ أَرْضٍ تَمُوتُ
*“തീര്‍ച്ചയായും അല്ലാഹുവിന്റെ പക്കലാണ് അന്ത്യസമയത്തെപ്പറ്റിയുള്ള അറിവ്‌. അവന്‍ മഴപെയ്യിക്കുന്നു. ഗര്‍ഭാശയത്തിലുള്ളത് അവന്‍ അറിയുകയും ചെയ്യുന്നു. നാളെ താന്‍ എന്താണ് പ്രവര്‍ത്തിക്കുക എന്ന് ഒരാളും അറിയുകയില്ല. താന്‍ ഏത് നാട്ടില്‍ വെച്ചാണ് മരിക്കുക എന്നും ഒരാളും അറിയുകയില്ല.” (ലുഖ്മാന്‍: 34)*

*മറുപടി*

ഇവിടെ മഴ പെയ്യിപ്പിക്കുന്നതിന്റെയും അത് സ്യഷ്ടിക്കുന്നതിന്റെ യും പരമാധികാരം അല്ലാഹു വിനാണ് ' എന്നാണ് സുന്നികൾ വിശ്വസിക്കുന്നത് 'എന്നാൽ മീകാഈൽ എന്ന മലക്കിലേക്ക് മഴ കാറ്റ് മായ ബന്ധപെട്ട കാര്യങ്ങൾ എൽപിച്ചു എന്ന് പറയുന്നതിന്ന് ഇത് ഒരിക്കലും എതിരല്ല '

ഇപ്രകാരം മഹാന്മാരുടെ പ്രാർത്ഥന മുഖേനയും കറാമത്ത് മുഖേനയും മഴ ലഭിക്കാറുണ്ട്

وأبيض يستثقي الغمام بوجهه

നബി സ്വ യുടെ മുഖം കാരണമായി മഴ ലഭിക്കപെടുന്നു എന്ന് സ്വഹീഹുൽ ബുഖാരിയിൽ കാണാവുന്നതാണ്  ഇങ്ങനെ പറയൽ ശിർക്കാണോ മൗലവി

മഴയില്ലാത്തപ്പോൾ സ്വഹാബികൾ ആഇശാ ബീവിയോട് പരാതി പറയുകയും ആഇശാ ബീവി നബി صلى الله عليه وسلم യുടെ ഖബ റിന്നരികെ പോയി അവിടത്തെ ഖബറിന്ന് മുകളിലുള്ള കെട്ടിടത്തിന്ന് ( ജാറം) മുകൾ ഭാഗം തുറക്കാൻ ആവശ്യപെട്ടതും ഇമാം ദാരിമി  റ സ്വഹീഹായ പരമ്പരയോടെ റിപ്പോർട്ട് ചെയ്തത് കാണാവുന്നതാണ് '
ഇങ്ങനെ മഴ പെയ്യിപ്പിക്കാനുള്ള കാരണക്കാരനായി മഹാമാരെ സമീപിക്കുന്നതൊ അവരുടെ മുഅ ജിസത്ത്  കറാമത്ത് കൊണ്ടോ പ്രാർത്ഥന കൊണ്ടോ മഴ ലഭിക്കുമെന്ന പ്രദീക്ഷയിൽ അവരേട് മഴ വേണമെന്ന് പറയുന്നത് ഒരിക്കലും ശിർക്കാണന്ന് പറയാൻ സാധ്യമല്ല - അതിന്ന് യാതൊരു തെളിവും ഒരു പുരോഹിതനും കൊണ്ട് വരാൻ സാധ്യമല്ല.

മഹാന്മാരാണ് മഴ പെയ്യിപ്പിക്കുന്നതിന്റെ യും മറ്റു കാര്യങ്ങളുടേയും പരമാധികാരം എന്ന് സുന്നികളാരും വിശ്വസിക്കുന്നില്ല. മറിച്ച് അവരുടെ മുഅ്ജിസത്ത്  കറാമത്ത് കൊണ്ടോ പ്രാർത്ഥന കൊണ്ടോ ഇത്തരം കാര്യങ്ങൾ ഉണ്ടാവുമെന്നാണ് മുസ്ലിമീങ്ങളുടെ വിശ്വാസം

*പുരോഹിതൻ*

മേല്‍ പറഞ്ഞ കാര്യങ്ങളില്‍ ഏതെങ്കിലും ഒന്നിലോ, അതിന് സമാനമായ കാര്യങ്ങളിലോ അല്ലാഹുവല്ലാത്തവരോട് ഒരാള്‍ സഹായം തേടിയാല്‍ അവന്‍ ശിര്‍ക് ചെയ്യുകയും ഇസ്ലാമില്‍ നിന്ന് പുറത്തു പോവുകയും ചെയ്തിരിക്കുന്നു. 

*മറുപടി*

അതുകൊണ്ട് ശിർക്ക് ചെയ്തിരിക്കുന്നു എന്നതിന് ഖുർആനിൽ നിന്നോ മറ്റോ ഒരു തെളിവും മാല വിസ് ഉദ്ധരിച്ചിട്ടില്ല.'

*പുരോഹിതൻ* എഴുതുന്നു

കാരണം അല്ലാഹുവിന് മാത്രം സാധിക്കുന്ന, സൃഷ്ടികള്‍ക്ക് കഴിയാത്ത കാര്യങ്ങളില്‍ സഹായം തേടല്‍ -മുന്‍പ് വിശദീകരിച്ചത് പോലെ- ശിര്‍കാണ്.

*മറുപടി*

അല്ലാഹുവിന്ന് മാത്രമുള്ള പിശേഷണമെന്താണന്നും ശിർകാവുന്ന കാര്യം എന്താണന്നും പണ്ഡിതന്മാരുടെ ഉദ്ധരണികളിലൂടെ നമുക്ക് പരിശോധിക്കാം

  * അല്ലാഹുവിന്റെ അസ്ഥിത്വം അവന്റെ സ്വിഫാത്തുകളും മറ്റൊന്നിൽ നിന്ന് ലഭിച്ചതല്ല. അവൻ സ്വയം അസ്ഥിത്വം ഉള്ളവനും  അസ്ഥിത്വം ഉണ്ടായിരിക്കൽ നിർബന്ധമായവനുമാണ് '*

 . *അല്ലാഹു അനാദ്യൻ: ഇല്ലായ്മ എന്നൊരവസ്ഥ അവന് മുൻ  കടന്നിട്ടില്ലതന്നെ. ഇത്കൊണ്ട് തന്നെ അവന് അസ്ഥിത്വം  നൽകാൻ അവന്ന് മറ്റൊരാൾ വേണ്ടതുമില്ല . അവന്റെ കഴിവ് അറിവ് തുടങ്ങിയ ഗുണങ്ങൾ മറ്റൊരാൾ നൽകിയതല്ല . അവയെല്ലാം അനാദ്യവും അനന്ത്യവുമാണ് '*

എന്നാൽ മനുഷ്യൻറെ അവസ്ഥ ഇങ്ങനെയാണോ ഒരിക്കലുമല്ല  അവൻ സ്വയം അസ്ഥിത്വം ഇല്ലാത്തവനും അസ്ഥിത്വം ഉണ്ടായിരിക്കൽ നിർബന്ധം ഇല്ലാത്തവനുമാണ് '  അവന്റെ കഴിവും അറിവും മറ്റൊരാളിൽ നിന്നും ( അല്ലാഹുവിൽ ) നിന്ന് ലഭിച്ചതാണ് . ഇവയുടെ യഥാർഥ ഉടമസ്ഥൻ ആ  മനുഷ്യനല്ല

അവർക്ക് നൽകപ്പെട്ട കഴിവുകൊണ്ട് അല്ലാഹു ഉദ്ദേശിക്കാതെ ഒരു സഹായവും  ഒരു ഉപദ്രവവും ഒരു ശുപാർശയും ചെയ്യാൻ അവർക്ക് സാധ്യവുമല്ല '

അപ്പോൾ അല്ലാഹു അവന്റെ ഗുണത്തിലും പ്രവർത്തിയിലും ഏകനാണെന്ന് പറയുന്നതിന്റെ വിവക്ഷ അതിൽ അവൻ മറ്റൊന്നിലേക്ക്   ആവശ്യമില്ലാത്തവൻ എന്നാണ് 'അല്ലാഹു ഒഴികെയുള്ളതെല്ലാം ഇതിൽ മറ്റൊന്നിലേക്ക് ആവ ശ്യമുള്ളതുമത്രെ:

*ഇതിൽ അമ്പിയാക്കളോ ഔലിയാക്കളോ  ആരും തന്നെ വ്യത്യാസമില്ല . അവർക്കൊന്നും സ്വയമസ്തിത്വമില്ല
. എല്ലാം അല്ലാഹുവിൽ നിന്ന് ലഭിച്ചത് തന്നെ . അല്ലാഹു നൽകിയ കഴിവുകൾ അവനുദ്ദേശിച്ചാൽ ഏവസരത്തിലും ഇല്ലാതാവുകയും  ചെയ്യും .*

*അവൻറെ ഉദ്ദേശ്യത്തോടെയും  അനുവാദത്തോടെയും കൂടെ കൂടിയല്ലാതെ  മറ്റാർക്കും യാതൊരു ഉപകാരവും ഉപദ്രവവും ചെയ്യാൻ കഴിയുന്നതുമല്ല. 
പണ്ഡിതന്മാർ ഇക്കാര്യം വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്.*

*സഅദ് തഫ്താസാനി ( റ ) ഉദ്ധരിക്കുന്ന്നു-*



فلو اثبتنا العلم صفة الله لكان موجودا صفة ولدينا وواجب الوجود دائما  الاول الي الابد ولا يماثله علم خلق بوجه منا الوجوه (شرح العقاءد 68)



 *അല്ലാഹുവിന് അറിവുണ്ടെന്ന് പറയുമ്പോൾ അത്  അസ്ഥിത്വമുള്ളതും അനാദ്യമായതും
അസ്ഥിത്വം നിർബന്ധമായതും അനാദ്യവും അനന്തമായതുമാണ് '
സ്യഷ്ടികളുടെ അറിവിനോട് അത് ഒരു വിധേനയും സദൃശമാവുകയില്ല " *

ഇമാം തഫ്താസാനിയിൽ നിന്നുള്ള  ഈ ഉദ്ധരണി മേൽ സൂചിപ്പിച്ച സംശയത്തിന് *മറുപടി* നൽകുന്നു '

*അസ്ലം സഖാഫി പരപ്പനങ്ങാടി*
ﷺﷺﷺﷺﷺﷺﷺﷺ
📙📘📗📓📕📙📘📗📓📚📗📓📘

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...