Showing posts with label ഇസ്തിഗാസ: ദുർവ്യാഖ്യാനം ചെയ്യപെട്ട ആയത്ത് 1. Show all posts
Showing posts with label ഇസ്തിഗാസ: ദുർവ്യാഖ്യാനം ചെയ്യപെട്ട ആയത്ത് 1. Show all posts

Wednesday, February 7, 2018

ഇസ്തിഗാസ: ദുർവ്യാഖ്യാനം ചെയ്യപെട്ട ആയത്ത് 1




 നിങ്ങൾ അവരോടു പ്രാർത്ഥിച്ചാൽ നിങ്ങളുടെ പ്രാർത്ഥന അവർ കേൾക്കുകയില്ല.കേട്ടാൽ  തന്നെ നിങ്ങൾക്ക് അവർ ഉത്തരം നൽകുകയില്ല. നിങ്ങൽ (അവരെ) അല്ലാഹുവോട് പങ്കാളിയാക്കിയതിനെ അന്ത്യ നാളിൽ  അവർ നിഷേധിക്കുകയും ചെയ്യും.സൂക്ഷ്മജ്ഞനായ അല്ലാഹുവിനെ പോലെ ഒരാൾ നിനക്ക് വിവരം നൽകാനില്ല "  (സൂറ : ആല്ഫാഥ്വിർ 14 ) മേൽ ആയത്ത് സുന്നികൾ ചെയ്യുന്ന ഇസ്തിഗാസക്ക് വിരുദ്ധമല്ലെ?

ഉത്തരം:

പ്രാമാണിക  മുഫസ്സിറുകളെ പിന്തള്ളി വഹാബികൾ ദുർവ്യാഖ്യാനത്തിന് വിധേയമാക്കുന്ന ആയത്തുകളിൽ പ്രാധാന്യമർഹിക്കുന്ന ഒരു സൂക്തമാണിദ്. ഈ സൂക്തത്തിന്ടെ ശരിയായ വ്യാഖ്യാനവും  വിശദീകരണം  പറയും മുമ്പ് ബിദയികൾ ഇതിനെ  എങ്ങനെ ദുർവ്യാഖ്യാനിക്കുന്നു എന്നത് ചിന്തിക്കുന്നത് ക്ഷന്തവ്യമായിരിക്കും.


1) കേരള നദ്‌വത്തുൽ മുജാഹിദീൻ പ്രസിദ്ധീകരിച്ച മുഹമ്മദ് അമാനി മൗലവിയുടെ നേതൃത്വത്തിൽ മൂന്ന് മൗലവിമാർ സംയുക്തമായി രചിച്ച "വിശുദ്ധ ഖുർആൻ വിവരണം" പരിശോധിക്കാം

  മൗലവിമാർ എഴുതുന്നു :  "നിങ്ങൾ അവരെ വിളിച്ചു പ്രാർത്ഥിക്കുന്ന പക്ഷം അവർ നിങ്ങളുടെ വിളി കേൾക്കുകയില്ല. അവർ കേട്ടാലും അവർ നിങ്ങൾക്ക് ഉത്തരം ചെയ്യുകയില്ല ക്വിയാമത്ത് നാളിലാകട്ടെ നിങ്ങളുടെ (ഈ) ശിർക്കിനെ അവർ നിരോധിക്കുകയും ചെയ്യും. (മനുഷ്യാ) സൂക്ഷ്മ ജ്ഞാനിയെ പോലുള്ള ഒരാൾ നിനക്ക്‌ വാർത്തമറിയിക്കുവാനില്ല"  തുടർന്നുള്ള വിശദീകരണം കാണുക.


വിളിച്ചു പ്രാർഥിക്കപ്പെടുന്നവർ ആരായിരുന്നാലും അധ്  ശിർക് തന്നെയാണെന്ന് നാം കണ്ടു. എന്നിരിക്കെ മരണമടഞ്ഞ മഹാത്മാക്കളെ വിളിച്ച് പ്രാർത്ഥിക്കാമോ അവരത് കേൾക്കുമോ ?ഉത്തരം ചെയ്യുമോ എന്നൊന്നും പരിശോദിക്കുകയോ അതിന് ന്യായികരണം ഉണ്ടാവുകയോ ചെയ്യുന്നത് ഖുർആനിനെ ഡിക്കരിക്കൽ മാത്രമാകുന്നു   വിശുദ്ധ (ഖുർആൻ വിവരണം വാ. 3 പേ. 2688)


ഇവിടെ അവരുടെ വ്യാഖ്യാനങ്ങളിൽ തെളിഞ്ഞു നിന്നത് പ്രാമാണിക മുഫസ്സിറുകളുടെ അഭിപ്രായങ്ങളൊന്നും ചെവികൊടുക്കാതെ സ്വന്തം ഇഷ്ടത്തിന് അനുസരിച്ചുള്ള വിശദീകരണമാണ്. യഥാർത്ഥത്തിൽ ഈ ആയത്തിന്റെ അവതരണം തന്നെ അവരുടെ ഈ ജല്പനങ്ങളുടെ മുനയൊടിക്കാൻ  പര്യാപ്തമാണ്. മുശ്രിക്കുകൾ അവരുടെ വിഗ്രഹങ്ങളെയും മറ്റ് ഇലാഹുകളെയും  ആരാധിക്കുന്നതിനെ കുറിച്ചാണ് ഇതിലെ പരാമർശം. മുശ്രിക്കുകളുടെ വിശ്വാസത്തെപ്പോലും ദുർവ്യാഖ്യാനം ചെയ്ത് സുന്നികളുടെ തലയിൽ കെട്ടിവെക്കുകയാണിവർ.



ഇനി ഈ ആയത്തിനെക്കുറിച്ച് അംഗീകൃത ഖുർആൻ വ്യാഖ്യാതാക്കൾ എന്ത് പറയുന്നു എന്ന് പരിശോധിക്കാം. ഹിജ്‌റ 546 ഇല് വഫാത്തായ പ്രസിദ്ധ ഖുർആൻ വ്യാഖ്യാതാവ് അല്ലാമാ കാളി ഇബ്നു അത്വയ്യിബൽ ഉന്ദുലുസി (റ) പറയുന്നദ് കാണുക.





"അള്ളാഹു ഈ സൂക്തത്തില് വിഗ്രഹങ്ങളുടെ  മൂന്നു കാലങ്ങളാണ് വ്യക്തമാക്കിയത്

1. ആ വിഗ്രഹങ്ങളോട് പ്രാർത്ഥിച്ചാൽ അവർ കേള്കുകയില്ല

2. കേട്ടാൽ തന്നെ ഉത്തരം ചെയ്യുകയുമില്ല

3. ക്വിയാമത് നാംളിൽ വിഗ്രഹങ്ങൾക്ക് ഇബാദത്ത് നിർവഹിച്ചിരുന്ന കാഫിറുകളിൽ നിന്ന് അവർ ഒഴിവാകുന്നതുമാണ്" (തഫ്സീറുൽ മുഹർത്തുൽവജീസ്, 13/164)


ഹാഫിള് ഇബ്‌നു കസീറിന്റെ വിശദീകരണം ഇങ്ങനെ ഗ്രഹിക്കാം.





അതായത് അല്ലാഹുവിനെ കൂടാതെ അവർ പ്രാർതിക്കുന്ന ദൈവങ്ങൾ  അവരുടെ ദുആ  കേൾക്കുകയില്ല. കാരണം അവ ജീവനില്ലാത്തവയാണ്. ഇനി അവർ കേൾക്കുയാണ്ണെങ്കിൽ തന്നെ തേടപെട്ട കാര്യം നിർവഹിക്കാൻ കഴിവില്ലാത്തവരാണവർ ( തഫ്സീർ ഇബ്‌നു കസീർ 3/559)



ഇനി ബഹ്റുൽ മുഹീതിന്റെ വിശദീകരണം കാണാം. " നിങ്ങളുടെ ദുആ അവർ കേൾക്കുകയില്ല കാരണം വിഗ്രഹങ്ങൾ നിർജീവികളാണ് , കേള്കുമെന്നദ്‌ സങ്കല്പിക്കുകയാണെങ്കിൽ  തന്നെ അവർ ഉത്തരം ചെയ്യുകയില്ല കാരണം ഇലാഹാണെന്ന വാദം ആ വിഗ്രഹങ്ങൾക് പോലുമില്ല". (ബഹ്‌റുൽ മുഹീത് 7/ 305)

വിഖ്യാത മുഫാസിറായ  ഇമാം റാസി (റ) ഇങ്ങനെ അഭിപ്രായപ്പെടുന്നു.




"ആവശ്യങ്ങൾ നേരിട്ടുന്നയിക്കുക, നേരിട്ട് ദർശിക്കുക, അവരിലേക്ക് എളുപ്പം അടുക്കുക, എന്നീ നിലകളിലൊക്കെ വിഗ്രഹങ്ങൾക്ക് ആരാധിക്കുന്നതിൽ മഹത്വമുണ്ടെന്ന് വാദിച്ചിരുന്ന മക്കാ മുശ്‌രിക്കുകളെ കണ്ടിക്കുകയാണിദ്"  (റാസി  26/12)


  വിഖ്യാധനായ മുഫസ്സിർ ഇബ്നു ജറീരുത്വബ്രി (റ)  ( വഫാത് ഹി.310)  എഴുതുന്നു ;






"അല്ലാഹു അല്ലാതെ നിങ്ങൾ ആരാധിക്കുന്ന വിഗ്രഹങ്ങളോടു ദുആ ചെയ്താൽ നിങ്ങളുടെ ദുആ അവർ കേൾക്കുകയില്ല. കാരണം നിങ്ങൾ പറയുന്ന കാര്യം ഗ്രഹിക്കാൻ സാധ്യമാവാത്ത അചേദങ്ങളാണവ. അള്ളാഹു അവർക്ക് കേൾവി  കൊടുക്കുകയാണെങ്കിൽ തന്നെ അവർ ഉത്തരം നൽകുകയില്ല. കാരണം അവർക്ക് സംസാരശേഷിയുമില്ല" " അല്ലാഹുവിന് അവർ പങ്കു ചേർത്തിരുന്ന വിഗ്രഹങ്ങളെയും ഇലാഹുകളെയും കുറിച്ചാണ് ഈ ആയതിന്റെ പ്രഖ്യാപനം".  ഉപകാരങ്ങൾക്ക് കഴിയാത്ത, ഉപദ്രവതിന് സാധിക്കാത്ത ഇവരോട് സഹായാർത്ഥന നടത്തുകയും എല്ലാറ്റിനും കഴിവുള്ള അല്ലാഹുവിനെ വെടിയുകയും ചെയ്യുന്നത് എങ്ങനെ ???



അല്ലാമ ഇസ്മാഈലുൽ ഹിഖി (റ) ഈ ആയത്തിനെ വ്യഖ്യാനിക്കുന്നത് ഉദ്ധരിക്കട്ടെ :

" വിഗ്രഹങ്ങളോട് പ്രാർത്ഥന നടത്തിയാൽ അവർ കേൾക്കുകയില്ല . കാരണം അവർ അചെദന വസ്തുക്കളാണു . അവർക്ക് കേൾവി സാധ്യവുമല്ല  . കേൾകുമെന്ന് സങ്കൽപിച്ചാൽ തന്നെ സംസാരശേഷി ഇല്ലാത്തതിനാൽ മറുപടിക്കും അവർക്ക് സാധ്യമല്ല . സ്വശരീരത്തിന് ഉപകാരം ചെയ്യാൻ കഴിയാത്തവ എങ്ങനെ അന്യന്  ഗുണം ചെയ്യും ??
(റൂഹുൽ ബയാൻ 7/333)


ചുരുക്കത്തിൽ അംഗീകൃത മുഫസ്സിറുകൾ എല്ലാവരും പറയുന്നത്  "അല്ലാഹുവിന് ഇബാദത്ത് എടുക്കുന്നതിനു പകരം മറ്റ് ഇലാഹുകൾക്കും ആരാധനയർപ്പിചിരുന്ന ആളുകളെ കുറിച്ചാണ് ഈ സൂക്തത്തിൽ പറയുന്നതും പ്രതിപാദിക്കുന്നതും എന്നാണ് , അല്ലാതെ അമ്പിയാക്കൾ , ഔലിയാക്കൾ തുടങ്ങിയ അല്ലാഹുവിന്റെ ഇഷ്ട ദാസന്മാർക്ക് അല്ലാഹു നൽകുന്ന മുഹജിസത് , കറാമത്ത് അടിസ്ഥാനത്തിൽ അവരോട് സഹായാർത്ഥന നടത്തുന്നതിനെക്കുറിച്ചല്ല . ആണെന്ന് ഒരൊറ്റ  ഖുർആൻ വ്യാഖ്യാതാവും രേഖപ്പെടുത്തിയിട്ടില്ല.  അപ്രകാരം ഉള്ളതായി തെളിയിക്കാനും കഴിയില്ല.
 *ഇസ്ലാമിക് റൂമിനു വേണ്ടി - അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*
*+91 81294 69100*

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...