Sunday, November 21, 2021

സിയാറത്ത് ഫീസും* *ഇമാമത് ഫീസും

 🔵

*സിയാറത്ത് ഫീസും*

*ഇമാമത് ഫീസും*

➖➖➖➖➖➖➖➖➖

സിയാറത്ത് ചെയ്യാൻ വരുന്നവർക്ക് ദുആ ചെയ്ത് കൊടുക്കാൻ ആളെ നിശ്ചയിക്കുന്നതും ഫീസ് കൊടുക്കുന്നതും തെറ്റാണെങ്കിൽ 

മുജാഹിദ് പള്ളികളിൽ നിസ്‌ക്കരിക്കുന്ന (ഇമാം)

മൗലവിമാർക്ക്  ശമ്പളം കൊടുക്കലും

അവർ അത്‌ സ്വീകരിക്കലും തെറ്റാവുകയില്ലേ..?


കാരണം നബി (സ)യോ സഹാബികളോ

പള്ളിയിൽ ജോലി ചെയ്ത് ശമ്പളം

വാങ്ങിയിട്ടില്ല.


നബി(സ)തങ്ങളും സ്വാഹാബികളും

ബാങ്ക് വിളിച്ചും ഇമാമത് നിന്നും

ശമ്പളം വാങ്ങിയിട്ടില്ല, അത്‌ പിൽക്കാലത്ത്

ഉടലെടുത്ത ഒരു 'പുത്തൻ'ആചാരമാണെന്ന് 

മുജാഹിദുകൾ തന്നെ സമ്മതിക്കുന്നു.👇👇


"പ്രവാചകന്റെ കാലഘട്ടത്തിൽ ബാങ്ക് കൊടുക്കൽ ഒരു തൊഴിലായിരുന്നില്ല. മറിച് മഹത്തായ ഒരു സ്ഥാനമായിരുന്നു. ബാങ്കിനോ ഇമാമത്തിനോ

ഇന്നത്തെ പോലെ ശമ്പളവും ഉണ്ടായിരുന്നില്ല.

ബാങ്ക് കൊടുക്കലും ഇമാമത്ത് നിൽക്കലുമൊക്കെ ഒരു തൊഴിലായി പരിണമിക്കുന്നത് പ്രവാചകന്റെ വിയോഗത്തിന് ശേഷം ഒരുപാട് കാലം കഴിഞ്ഞാണ്. അത്‌ വരെ പ്രവാചകനും ശേഷം ഖലീഫമാരും ഗവർണ്ണരുമൊക്കെ അടങ്ങുന്ന ഭരണനേതൃത്വം തന്നെയാണ് നമസ്കാരത്തിന് ഇമാമത് നിർവഹിച്ചിരുന്നത്. അതിനു അവർക്ക് പ്രത്യേകിച്ച് ശമ്പളമൊന്നും ഉണ്ടായിരുന്നില്ല."


(വിചിന്തനം വാരിക.

*2021 ഏപ്രിൽ 9 പേജ് :34*

കെ. എൻ എം മുഖപത്രം)


*അസ്‌ലം സഖാഫി പയ്യോളി*

🌹🌹🌹🌹🌹🌹🌹🌹🌹

ചാലിലകത്ത് കുഞ്ഞഹമ്മദാജി വഹാബിയല്ല

ചാലിലകത്ത് കുഞ്ഞഹമ്മദാജി വഹാബിയല്ല


Friday, November 19, 2021

കൊണ്ടോട്ടി തങ്ങൾക്കെതിരെ സമസ്ത പ്രസിഡന്റായിരുന്ന പാങ്ങിൽ അഹ്മദ് മുസ്‌ലിയാർ

 കൊണ്ടോട്ടി തങ്ങൾക്കെതിരെ സമസ്ത പ്രസിഡന്റായിരുന്ന പാങ്ങിൽ അഹ്മദ് മുസ്‌ലിയാർ നൽകിയ ഫത് വയുടെ കയ്യെഴുത്തുപ്രതി. മുഹമ്മദ് ശാഹ് പിഴച്ച വാദക്കാരനായിരുന്നുവെന്ന് ഫത് വ നൽകിയ ശൈഖ് ജിഫ് രി തങ്ങൾ, മമ്പുറം തങ്ങൾ, ഉമർ ഖാളി തുടങ്ങിയ മലബാർ, ഉത്തരേന്ത്യ, മക്ക, മദീന, ഈജിപ്ത് തുടങ്ങിയിവിടങ്ങളിലെ പ്രസിദ്ധരായ പണ്ഡിതന്മാരുടെ നാമങ്ങൾ പരാമർശിച്ചാണ് പാങ്ങിൽ ഉസ്താദ് ഈ ഫത് വ തയ്യാറാക്കിയിട്ടുള്ളത്.






Tuesday, November 16, 2021

ജിന്നിെനെ അടിച്ചിറക്കൽ വഹാബികൾ അംഗീകരിക്കുന്നു.




 

തബ്ലീലീഗ് ജമാഅത്ത്.മുഹന്നദ് തനി കാപട്യമായിരുന്നു.* വികലവാദങ്ങൾ നിറഞ്ഞ

 https://m.facebook.com/story.php?story_fbid=4819163018118579&id=100000747860028


*മുഹന്നദ് തനി കാപട്യമായിരുന്നു.* വികലവാദങ്ങൾ നിറഞ്ഞ

 ഗ്രന്ഥങ്ങളുമായി

 ഖാസിം നാനൂത്തവി,

റഷീദ് ഗാങ്കോഹി, ഖലീൽ അമ്പേട്ടവി , 

ഥാനവി അടങ്ങുന്ന ദേവ്ബന്ദി മൗലവിമാരും ,

ഇവരുടെ ആചാര്യനായ ഇസ്മാഈൽ ദഹ്ലവിയും രംഗത്ത് വന്നപ്പോൾ ഇവർക്കെതിരെ സമൂഹത്തെ ഉണർത്താൻ ഗ്രന്ഥരചനകളുമായി പണ്ഡിതർ എല്ലാ കാലത്തും രംഗത്ത് വന്നിട്ടുണ്ട്. ഇസ്മാഈൽ 

ദഹ്ലവിക്കെതിരെ ശൈഖ് ഫള്ലുൽ ഹഖ് ഖൈറാബാദി (റ)യും , ഗാങ്കോഹി, അമ്പട്ടവിക്കെതിരെ  ഇമാം ഗുലാം ദസ്തക്കീർ ഖുസൂരി (റ)യും , ഇമാം അഹ്മദ് റസഖാൻ ബറേൽവി (റ)യും ഉദാഹരണങ്ങളാണ്.


സമൂഹം ദേവ്ബന്ദി മൗലവിമാരുടെ അപകടങ്ങൾ തിരിച്ചറിഞ്ഞതോടെ 

പിടിച്ചു നിൽക്കാൻ പറ്റാതെയായി.

ഇമാം അഹ്മദ് റസാഖാൻ (റ)ൻ്റെ

വഫാത്തിന് ശേഷം ദേവ്ബന്ദി മൗലവി

ഖലീൽ അഹ്മദ് അമ്പേട്ടവി ഒരു കപട ഗ്രന്ഥമായ മുഹന്നദുമായി പ്രത്യക്ഷപ്പെട്ടു.

ജനങ്ങളെ തെറ്റുദ്ധരിപ്പിക്കലായിരുന്നു

ലക്ഷ്യം. വിഷയങ്ങളെ കുറിച്ച് നല്ല അവഗാഹമുള്ള പണ്ഡിതർ മുഹന്നദിൻ്റെ

റദ്ദ് അപ്പോൾ തന്നെ രചിക്കുകയുണ്ടായി.

അല്ലാമാ സയ്യിദ് നഈമുദ്ദീൻ മുറാദാബാദി (റ)

അല്ലാമാ ഹശ്മത്തലി (റ) തുടങ്ങിയവർ അവരിൽ പ്രസിദ്ധരാണ്.


മുഹന്നദിന് അവരുടെ തന്നെ നേതാവായ 

മൻളൂർ നുഅമാനിക്ക് തന്നെ തൻ്റെ ദിആയത്തുൽ മുകസ്സഫയിലൂടെ തിരുത്ത്

കൊടുക്കേണ്ടി വന്നത് തന്നെ  , *കാപട്യം*

*മറനീക്കി പുറത്ത്* *വന്നതിലൂടെയാണ്.*


ഥാനവിയുടെ ഹിഫ്ളുൽ ഈമാനിലെ

ഇബാറത്തും കണ്ടം മുറിച്ച് മുഹന്നദിൽ

അമ്പേട്ടവിക്ക് കൊടുക്കേണ്ടി വന്നതും

*മറ്റൊരു കപട മുഖമായിരുന്നു.*


മഹത്തുക്കളായ പണ്ഡിതർ അതൊക്കെ കയ്യോടെ പിടികൂടി. അമ്പേട്ടവി ഉദ്ധരിക്കുന്ന

ദേവ്ബന്ദി മൗലവിമാരുടെ മറ്റു വികല ഗ്രന്ഥങ്ങളുടെ ഉദ്ധരണികളോടെ തന്നെ

വൈരുദ്ധ്യാത്മക വാദങ്ങൾ സമൂഹം തിരിച്ചറിഞ്ഞു. മുഹന്നദിന്ന് ശേഷവും

ആ വികല ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുന്നു

എന്നതും *മുഹന്നദിൻ്റെ കാപട്യം കൂടുതൽ*

*വ്യക്തമാക്കി* *തരുന്നുണ്ട്.*


ദേവ്ബന്ദി കടപതയായ മുഹന്നദിന്  കേരളത്തിലെ പണ്ഡിത ശ്രേഷ്ഠനായ

*ശംസുൽ ഉലമ ശൈഖുനാ ഇ കെ അബൂബക്കർ മുസ്‌ലിയാർ (ന: മ:)* ഖണ്ഡനം

രചിച്ചിട്ടുണ്ട്.


*സുന്നി വോയ്സ് 2021 നവം: 15-31 ,ലക്കം* *ഇബ്രാഹിം ഖലീൽ* *സഖാഫി പെരിയടുക്ക എഴുതുന്ന*

 *" മുഹന്നദണിഞ്ഞ മുഖംമൂടി "* 

   *രണ്ടാം ഭാഗം* *വായിക്കാം .*


pdf ന് ബന്ധപ്പെടാം

9567785655 ( whatsapp)


മുഹമ്മദ് സാനി നെട്ടൂർ

Saturday, November 13, 2021

മന്ത്രിച്ചു ഊതൽ ഭക്ഷണത്തിൽ

 *"ഭക്ഷണത്തിൽ ഊതരുതെന്നാണ് ! ഓതിയൂതരുതെന്നല്ല"*___________⤵️


*വീഡിയോ കാണാൻ*

https://youtu.be/AbMVb4cxeIk


ഭക്ഷണ മര്യാദ പഠിപ്പിക്കുന്നിടത്ത് ഭക്ഷണത്തിലേക്ക് ശ്വസിക്കരുത്, വെള്ളം കുടിക്കുമ്പോൾ 3 പ്രാവശ്യം ശ്വാസം എടുത്ത് കുടിക്കുക പോലുള്ള കാര്യങ്ങൾ നബി സ്വ പഠിപ്പിച്ചതിന്റെയർത്ഥം ഓതിയൂതരുതെന്നല്ല അങ്ങനെ മന്ത്രിച്ച് ഊതാൻ പാടില്ലെന്ന് മുത്ത് നബി (സ്വ) പഠിപ്പിച്ചിട്ടില്ല , നബി (സ്വ) തന്നെ ഭക്ഷണത്തിലും, രോഗമുണ്ടാകുന്ന സ്ഥലത്തും, സ്വ ശരീരത്തിലും ഒക്കെ മന്ത്രിച്ചൂതിയ ധാരാളം തെളിവുകൾ സ്വഹീഹ് ബുഖാരി മുസ്ലിം പോലുള്ള സ്വഹീഹായ ഹദീസ് കിതാബുകളിൽ കാണാൻ കഴിയും


 *ഇതാ⬇️ ഭക്ഷണത്തിലേക്ക് തന്നെ നബി (സ്വ) ഉമിനീരോട് (തുപ്പലോട്)  കൂടി ഊതിയ ഹദീസ്*


*ﺻﺤﻴﺢ اﻟﺒﺨﺎﺭﻱ*

*- كتاب المغازي*

*باب غزوة الخندق وهي الأحزاب*

 *صفحة -108*

*ഹദീസ് നമ്പർ - 4102*


فَقَالَ رَسولُ اللَّهِ صلَّى اللهُ عليه وسلَّمَ: لا تُنْزِلُنَّ بُرْمَتَكُمْ، ولَا تَخْبِزُنَّ عَجِينَكُمْ حتَّى أجِيءَ. فَجِئْتُ وجَاءَ رَسولُ اللَّهِ صلَّى اللهُ عليه وسلَّمَ يَقْدُمُ النَّاسَ حتَّى جِئْتُ امْرَأَتِي، فَقَالَتْ: بكَ وبِكَ، فَقُلتُ: قدْ فَعَلْتُ الذي قُلْتِ، فأخْرَجَتْ له عَجِينًا *فَبَصَقَ فيه وبَارَكَ*

(صحيح البخاري للإمام البخاري رضي الله عنه )


ഖന്ദഖ് യുദ്ധ സമയത്ത് ജാബിർ (റ) വിന്റെ  വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം കഴിക്കാൻ ജാബിർ (റ) വിന്റെ ക്ഷണം സ്വീകരിച്ച് നബി (സ്വ)  ഖന്ദഖിലുണ്ടായ മുഴുവൻ സ്വഹാബത്തിനെയും കൂട്ടി വന്നു.. ഭക്ഷണമാകട്ടെ വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളൂ ! പക്ഷെ നബി (സ്വ) ആ ഭക്ഷണത്തിലേക്ക് അവിടത്തെ ഷറഫാക്കപ്പെട്ട ഉമിനീരോട് കൂടി ഊതുകയും, ബറകത്തിന്ന് വേണ്ടി ദുആ ചെയ്യുകയും ചെയ്തു അങ്ങനെ ആ ഭക്ഷണത്തിൽ വലിയ ബറകത്തുണ്ടാകുകയും  അവിടെയുണ്ടായിരുന്ന മുഴുവൻ സ്വഹാബിമാരും  ഭക്ഷണം കഴിച്ചു 


*മറ്റൊരു ഹദീസിൽ വെള്ളത്തിലേക്ക് ഊതുന്ന കാര്യം മഹതി ആയിഷ (റ) പഠിപ്പിക്കുന്നു*⬇️


ഹാഫിള് ഇബ്നു അബീശൈബഃ (റ) ആഇശഃ (റ) യില്‍ നിന്ന് നിവേദനം ചെയ്യുന്നു: “വെള്ളത്തില്‍ മന്ത്രിച്ച് ആ വെള്ളം രോഗിയുടെ മേല്‍ കുടയുന്നതിന് യാതൊരു വിരോ ധവുമില്ല” (മുസ്വന്നഫ്, 5/433).


*അപ്പോൾ കാര്യം വ്യക്തം !ഭക്ഷണത്തിലേക്ക് ഊതരുതെന്ന് പറഞ്ഞ നബി (സ്വ) തന്നെ ഭക്ഷണത്തിലേക്ക് ഉമിനീരീട് കൂടി  ഊതി മന്ത്രിച്ചത് ചെയ്ത് കാണിച്ച് തരുന്നു,  രണ്ടും വൈരുദ്ധ്യമല്ല! ഒന്ന്  സാധാ ഊത്ത് മറ്റേത് മന്ത്രം !ഭക്ഷണത്തിൽ നമുക്ക് മന്ത്രിക്കാൻ പാടില്ലെന്ന് നബി (സ്വ) പഠിപ്പിക്കാത്തടുത്തോളം നമുക്കും ഓതി ഊതാം മന്ത്രിക്കാം  മന്ത്രിക്കുന്നത് ഓതിയിട്ടാണ് ദിക്റ് ചൊല്ലിയിട്ടാണ് ഓത്തിനും ദിക്റിനും മഹത്വം ഉണ്ട് അതിന്റെ ബറകത്ത് ആ ഊത്തിന്ന് ലഭിക്കുക തന്നെ ചെയ്യും അത് കൊണ്ടാണല്ലോ നമുക്ക് ചെറിയ പനിയുണ്ടായാൽ പൊലും വെള്ളത്തിൽ മന്ത്രിച്ച് ആ വെള്ളം കുടിക്കുന്നത് ..‌ രോഗമുള്ള സ്ഥലത്ത് വെള്ളത്തിൽ മന്ത്രിച്ച് കുടയാമെന്ന് ഹദീസിൽ വന്നതുമാണ് !*


*✍️ സിദ്ധീഖുൽ മിസ്ബാഹ്*

8891 786 787 

13/11/2012

_____________________💐

Friday, November 12, 2021

Thursday, November 11, 2021

ഏലസ് ശിർക്കാണ് ഇസ്ലാമിന്റെ ജീവൻ കുഞ്ഞീതു മദനി

 

ഏലസ് ശിർക്കാണ്

ഇസ്ലാമിന്റെ ജീവൻ

കുഞ്ഞീതു മദനി


ബിദ്അത് . വഹാബികൾ െചയ്യുന്ന ബിദ്അത്ത് കൾ

 ബിദ്അത് . വഹാബികൾ െചയ്യുന്ന ബിദ്അത്ത് കൾ







ഐക്യ സംഘം. ഇസ്‌ലാമിൽ നിഷിദ്ധമായ പലിശ ഹലാലാക്കാനുള്ള ശ്രമം പാളിയതാണ്

 1922ൽ രൂപീകരിച്ച് 1934ൽ നശിച്ചുപോയ

ഒന്നാണ് ഐക്യ സംഘം.


ഇസ്‌ലാമിൽ നിഷിദ്ധമായ പലിശ ഹലാലാക്കാനുള്ള ശ്രമം പാളിയതാണ്

സ്വയം നശിക്കാൻ കാരണമായത്.

കെ. എം മൗലവിയും കെ. എം സീതി

സാഹിബുമാണ് ഇതിനു പിന്നിൽ.


ഈ തിന്മയെ ശക്തമായി എതിർത്തിരുന്ന

മുഹമ്മമ്മദ് അബ്ദുറഹ്മാൻ സാഹിബിനോട്

കെ. എം സീതി സാഹിബ് മരണം വരെ 

കഠിന ശത്രുത വെച്ചുപുലർത്തിയെന്നും

ചരിത്രം പറയുന്നു.


മുഹമ്മദ്‌ അബ്ദുറഹ്മാൻ സാഹിബ്

പേജ് :70,71

എം റഷീദ്.  (ഐ പി എച് )



കറാമത്ത് :നബി(സ) യുടെ ഖബർ ശരീഫിൽ നിന്ന് ബാങ്ക് കേൾക്കാരുണ്ടായിരുന്നൂ

 സഈദ് ബ്നുൽമുസയ്യബ്(റ)

നിസ്കാര സമയങ്ങളിൽ

നബി(സ) യുടെ ഖബർ ശരീഫിൽ

നിന്ന് ബാങ്ക് കേൾക്കാരുണ്ടായിരുന്നൂ


അൽ വിലായതു വൽ കറാമ:

K M മൗലവി.   ( പേജ്:66)


മന്ത്രങ്ങങൾ മുജാഹിദിന് അന്ധവിശ്വാസം ആയതിന് കാരണം


 മന്ത്രങ്ങങൾ മുജാഹിദിന് അന്ധവിശ്വാസം ആയതിന് കാരണം

കറാമത്ത്:ഓലിയാക്കൾക്ക് കറാമത്ത് നൽകി വിലായത്തിന് അംഗീകാരം നൽകി

 🟥🟪🟥🟪🟥🟪


*ഔലിയാക്കളെ അനുസരിച്ചവർ അല്ലാഹുവിനെ അനുസരിച്ചവരാണ് .മഹാനായ ശൈഖ് അഹ്മദ് ഇബ്നു അജീബ (റ)പറയുന്നു:*


*റസൂലിനെ അനുസരിച്ചവർ തീർച്ചയായും അല്ലാഹുവിനെ അനുസരിച്ചു.(നിസാഅ 80): മുഅജിസത്ത് കൊണ്ട്  പ്രവാചകന്മാർക്ക്  രിസാലത്തിനെ അല്ലാഹു സാക്ഷ്യപ്പെടുത്തിയത് പോലെ ഓലിയാക്കൾക്ക് കറാമത്ത് നൽകി വിലായത്തിന് അംഗീകാരം നൽകി.*


*അതുകൊണ്ട് ഔലിയാക്കളെ അനുസരിച്ചവർ അല്ലാഹുവിനെ അനുസരിച്ചിക്കുന്നു,അവരിൽനിന്ന് മുഖം തിരിച്ചവർ അല്ലാഹുവിൽ നിന്ന്   മുഖം തിരിച്ചിരിക്കുന്നു,അവരെ സ്നേഹിച്ചവർ അല്ലാഹുവിനെ സ്നേഹിച്ചിരിക്കുന്നു,അവരെ വെറുപ്പിച്ചവർ അല്ലാഹുവിനെ വെറുപ്പിച്ചിരിക്കുന്നു.*


*കാരണം അവർ അല്ലാഹുവിന്റെ പ്രകാശങ്ങളുടെ ഭാഗമായ പ്രകാശവും സത്തയുടെ അംശമായ സത്തയുമാണ്.അല്ലാഹുവേതര ശേഷിപ്പുകളൊന്നും അവരിലില്ല എന്നതാണതിനു കാരണം. ബഹ്റുൽ മദീദ് 1/534 ഇബ്നു അജീബ.*

*അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ.*



*قال الشيخ احمد بن عجيبة (ر) في تفسير الاية:من يطع الرسول فقد اطاع الله.  (سورة النساء 80).*


*كما شهد الحق جل جلاله لرسله بالرسالة بما اظهر لهم من المعجزات شهد لاوليائه بالولاية بما منحهم من الكرامات... فمن اطاعهم فقد اطاع الله ومن اعرض عنهم فقد اعرض عن معرفة الله ومن احبهم فقد احب الله ومن ابغضهم فقد ابغض الله لانه نور من انوار الله وعين من عيون الله اذ لم يبق فيهم بقية مما سوى الله ، اقدامهم على قدم رسول الله ان الذين يبايعونك انما يبايعون الله.*

 *تفسير البحر المديد للشيخ احمد بن عجيبة1/534*


🟨🟧🟩🟨🟧🟩

തബ്‌ലീഗ് .പതിനൊന്നാം രാവിന്റെ* *മധുര പലഹാരം കുഴിച്ചുമൂടുക.* *ദേവ്ബന്ദീ തബ്‌ലീഗ് നേതാവ്* *അശ്റഫലി ഥാനവി*

 *പതിനൊന്നാം രാവിന്റെ*

*മധുര പലഹാരം കുഴിച്ചുമൂടുക.*

*ദേവ്ബന്ദീ  തബ്‌ലീഗ് നേതാവ്*

*അശ്റഫലി ഥാനവി*


പതിനൊന്നാം രാവിന്റെ (ശൈഖ് ജീലാനി (റ)യുടെ പേരിലുള്ള ) മധുര പലഹാരം ആരെങ്കിലും കൊണ്ടു വന്നാൽ എന്തു ചെയ്യണമെന്ന ചോദ്യത്തിന് മറുപടിയായി ദേവ്ബന്ദീ തബ്‌ലീഗീ ജമാഅത്തിന്റെ ആത്മീയ നേതാവ് അശ്റഫലി ഥാനവി നൽകിയ മറുപടി വായിക്കൂ.


മധുര പലഹാരം വാങ്ങാതെ വിസമ്മതിച്ച് തിരിച്ച് കൊടുക്കുന്നത് കൊണ്ട് വിവരമില്ലാത്ത സാധാരണക്കാർ പ്രകോപിതരാകും. പൊതുജനം പ്രകോപിക്കുമെന്ന ആശങ്കയുള്ളത് കൊണ്ടും മധുര പലഹാരം സ്വീകരിക്കുകയും എവിടെയെങ്കിലും കുഴിച്ചുമൂടുകയും ചെയ്യുക.


[ആശയം: 

കമാലാത്തെ അശ്റഫിയ്യ:പേ:209,210]


ദേവ്ബന്ദീ തബ്‌ലീഗ് പണ്ഡിതനായ 

അശ്റഫലി ഥാനവിയുടെ ഇമ്മിണി ബല്ല്യ തഹ്ഖീഖാത്തുകളിൽ ഒന്നായി  അവതരിപ്പിച്ച കാര്യമാണ് ഇതെന്നത് പ്രത്യേകം പ്രസ്താവ്യമത്രെ.


ദേവ്ബന്ദീ തബ്‌ലീഗീ ജമാഅത്തുകാരുടെ സുന്നി പറച്ചിലിന്റെ ?പിന്നിൽ ഒളിഞ്ഞിരിക്കുന്ന വഹാബിസത്തെ തിരിച്ചറിയാൽ ഇത് ഉപകരിക്കുമെന്ന് വിനീതൻ മനസ്സിലാക്കുന്നു.


 മുഹമ്മദ് ഇസ്മാഈൽ അംജദി

മഹാരാഷ്ട്ര ____9819631650

___________🌹🌷🌹___________

Wednesday, November 10, 2021

മന്ത്രം:വക്കം മൗലവിയുടെ മന്ത്രിച്ചൂത്തിനെ കുറിച്ച് സീതി സാഹിബ് മാത്രമല്ല പറയുന്നത്

 വക്കം മൗലവിയുടെ മന്ത്രിച്ചൂത്തിനെ കുറിച്ച് സീതി സാഹിബ് മാത്രമല്ല പറയുന്നത്

......................


അമ്പതുകളിൽ കെ.എം സീതി സാഹിബ് എഴുതിയ ലേഖനത്തിൽ നിന്ന്, വക്കം മൗലവിയെ കൊണ്ട്  വെള്ളം ജപിപ്പിക്കുന്ന ഭാഗം പ്രത്യേകം വെട്ടിക്കളഞ്ഞത്, സംശയാസ്പദവും മൗലവിയുടെ മൗലികമായ നിലപാടുകൾക്ക് വിരുദ്ധവുമായതു കൊണ്ടാണെന്നും അക്കാര്യം അടിക്കുറിപ്പായോ മറ്റോ സൂചിപ്പിക്കാതിരുന്നതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നുമാണ് ഗ്രന്ഥകാരൻ മുജീബ് റഹ്മാൻ കിനാലൂരിന്റെ വിശദീകരണം.


എന്നാൽ, വക്കം മൗലവി വെള്ളം ഊതിക്കൊടുത്തിരുന്ന കാര്യം സീതി സാഹിബ് മാത്രമല്ല, മൗലവിയുടെ സമകാലികനും സഹപ്രവർത്തകനും ബന്ധുവുമായ എം. മുഹമ്മദ് കണ്ണ് എഴുതിയ വക്കം മൗലവിയും നവോത്ഥാന നായകൻമാരും എന്ന പുസ്തകത്തിലും വ്യക്തമായി പറയുന്നുണ്ട്. നാനാ ജാതി മതക്കാർക്ക് പ്രഭാതത്തിൽ ശുദ്ധജലം ഓതി കൊടുക്കാറുണ്ടായിരുന്നുവെന്ന് അതിൽ വിശദീകരിക്കുന്നു. ( പുസ്തകത്തിന്റെ പേജ് ഇതോടൊപ്പം ഉണ്ട് ) മുജീബ് റഹ്മാൻ പുസ്തകത്തിൽ തന്റെ മറ്റു വാദങ്ങൾ സ്ഥാപിക്കാൻ ഉപയോഗിച്ച റഫറൻസ് തന്നെയാണ് ഈ പുസ്തകം. അപ്പോൾ, തെളിവ് മൗലികമല്ല എന്ന് ഇനി പറയില്ല.


വക്കം മൗലവിയുടെ പ്രഥമ ജീവചരിത്രം എഴുതിയത് മുഹമ്മദ് കണ്ണാണ്. ആ ജീവചരിത്രത്തിൽ മറ്റൊരു കാര്യം കൂടി പറയുന്നുണ്ട്. അതായത്, 1924ൽ വക്കം മൗലവിയുടെ അധ്യക്ഷതയിൽ നബിദിന മഹാസമ്മേളനം കൂടാൻ തീരുമാനിച്ച കാര്യം. അത് അദ്ദേഹത്തിന്റെ 'ബൗദ്ധിക ജീവിതത്തിന്റെ ' ഭാഗമല്ലാത്തതു കൊണ്ട് ഇപ്പോൾ ചർച്ച ചെയ്യുന്നില്ല! (പേജ് ഇതോടൊപ്പമുണ്ട്)


വക്കം മൗലവിയെ അടുത്തറിയുകയും കൂടെ പ്രവർത്തിക്കുകയും സഹവസിക്കുകയുമൊക്കെ ചെയ്ത കെ.എം സീതി സാഹിബ് എഴുതിയ ലേഖനം തന്നെ കാര്യങ്ങൾ മനസ്സിലാക്കാൻ ധാരാളമാണ്.


സീതി സാഹിബിന്റെ ലേഖനം ആദ്യം പ്രസിദ്ധീകരിക്കുന്നത്, മുജാഹിദ് നേതാവായ എൻ.വി അബ്ദുസലാം മൗലവിയുടെ പത്രാധിപത്യത്തിൽ അമ്പതുകളിൽ പുറത്തിറങ്ങിയിരുന്ന മിശ്കാത്തുൽ ഹുദായുടെ വിശേഷാൽ പ്രതിയിലും.


അവരൊന്നും കാണാത്ത എന്തു മൗലികതയാണ് ഗ്രന്ഥകാരന്റെ പക്കലുള്ളത്!


ഒരാളുടെ ജീവിതവും സംഭാവനകളും എഴുതുമ്പോൾ തനിക്ക് യുക്തമല്ലെന്നു തോന്നുന്ന കാര്യങ്ങൾ രേഖയിൽ നിന്ന് വെട്ടിമാറ്റുന്ന 'ഗവേഷണ രീതി' ആദ്യമായി കേൾക്കുകയാണ്.

ഇങ്ങനെ വെട്ടിയും തിരുത്തിയും വെള്ളം ചേർത്തുമെഴുതേണ്ടതല്ല വക്കം മൗലവി എന്ന ബഹുമുഖ ജീവിതത്തെ.

നിലവിലെ സുന്നി, സലഫി കാഴ്ചപ്പാടുകളിൽ നിന്നു കൊണ്ടല്ല, അവർ ജീവിച്ച കാലത്തെ പരിശോധിച്ചു കൊണ്ടാണ്  ഗവേഷണങ്ങൾ നടക്കേണ്ടത്.

Shafeeq Vazhippara

Sunday, November 7, 2021

യേശു #ദൈവമല്ല #എന്നതിന്റെ #പത്ത് #കാരണങ്ങൾ

 #യേശു #ദൈവമല്ല #എന്നതിന്റെ #പത്ത് #കാരണങ്ങൾ

--------------------------------------------

1⃣ .വരാനിരിക്കുന്ന കാര്യങ്ങൾ അറിയുന്നവാൻ ദൈവം


ഞാൻ പുരാതനമായോരു ജനത്തെ സ്ഥാപിച്ചതുമുതൽ ഞാൻ എന്നപോലെ വിളിച്ചുപറകയും പ്രസ്താവിക്കയും എനിക്കുവേണ്ടി ഒരുക്കിവെക്കയും ചെയ്യുന്നവൻ ആർ? സംഭവിക്കുന്നതും സംഭവിപ്പാനുള്ളതും അവർ പ്രസ്താവിക്കട്ടെ

-(യെശയ്യാവ് 44:7)


ദൈവം എല്ലാം അറിയുന്നവനാണ് എന്നാൽ യേശുവിനെ സംബന്ധിച്ച് പല കാര്യങ്ങളും അറിയില്ല എല്ലാം ദൈവം പറഞ്ഞു കൊടുക്കണം എന്നാൽ ദൈവം പറഞ്ഞു കൊടുക്കാത്ത കാര്യങ്ങൾ അത് ദൈവത്തിനു മാത്രമാണ് അറിയുന്നത് അങ്ങനെ പിതാവിന് മാത്രം അറിയുന്ന ലോകാവസാനം എന്നാ ദിവസം യേശുവിനു

അറിയില്ല

--------------------------------------------

അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിൻ; അതിന്റെ കൊമ്പു ഇളതായി ഇല തളിർക്കുമ്പോൾ വേനൽ അടുത്തു എന്നു നിങ്ങൾ അറിയുന്നുവല്ലോ. 


അങ്ങനെ നിങ്ങൾ ഇതു ഒക്കെയും കാണുമ്പോൾ അവൻ അടുക്കെ വാതിൽക്കൽ തന്നേ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ. 


ഇതൊക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.


ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല.


ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.

(മത്തായി 24:32-36)

-------------------------------------------

2⃣ .യേശു മനുഷ്യ പുത്രൻ


അന്നു ഒരു ശാസ്ത്രി അവന്റെ അടുക്കൽ വന്നു: ഗുരോ, നീ എവിടെ പോയാലും ഞാൻ നിന്നെ അനുഗമിക്കാം എന്നു പറഞ്ഞു.


യേശു അവനോടു: “കുറുനരികൾക്കു കുഴികളും ആകാശത്തിലെ പറവകൾക്കു കൂടുകളും ഉണ്ടു; മനുഷ്യപുത്രന്നോ തലചായിപ്പാൻ ഇടം ഇല്ല എന്നു പറഞ്ഞു.

(മത്തായി 8:20)

------------------------------------------

 നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്നു പറയുന്നതോ, എഴുന്നേറ്റു നടക്ക എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം” എന്നു ചോദിച്ചു.


എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങൾ അറിയേണ്ടതിന്നു-അവൻ പക്ഷവാതക്കാരനോടു:

(മത്തായി 9:5-6)

------------------------------------------- 

യാഗത്തിലല്ല, കരുണയിൽ അത്രേ, ഞാൻ പ്രസാദിക്കുന്നു എന്നുള്ളതു എന്തു എന്നു നിങ്ങൾ അറിഞ്ഞിരുന്നു എങ്കിൽ കുറ്റമില്ലാത്തവരെ കുറ്റം വിധിക്കയില്ലായിരുന്നു.


 മനുഷ്യപുത്രനോ ശബ്ബത്തിന്നു കർത്താവാകുന്നു

(മത്തായി 12:7-8)

-------------


നിങ്ങൾ ഈ വാക്കു ശ്രദ്ധിച്ചു കേട്ടുകൊൾവിൻ: മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടുവാൻ പോകുന്നു” എന്നു പറഞ്ഞു.

(ലുക്കൊസ് 9:44)

--------------------------------------------


അവൻ മനുഷ്യപുത്രൻ ആകയാൽ ന്യായവിധിനടത്തുവാൻ അവന്നു അധികാരവും നല്കിയിരിക്കുന്നു.

(യോഹന്നാൻ 5:27)

--------------------------------------------

യഹോവയെ സ്തുതിപ്പിൻ; എൻ മനമേ, യഹോവയെ സ്തുതിക്ക.


ജീവനുള്ളന്നും ഞാൻ യഹോവയെ സ്തുതിക്കും; ഞാൻ ഉള്ള കാലത്തോളം എന്റെ ദൈവത്തിന്നു കീർത്തനം ചെയ്യും.


 

നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുതു, സഹായിപ്പാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുതു.


അവന്റെ ശ്വാസം പോകുന്നു; അവൻ മണ്ണിലേക്കു തിരിയുന്നു; അന്നു തന്നേ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു.

(സങ്കിർത്തനം 146:1-4)

-----------------------------------------

#പഴയ നിയമത്തിന്റെ ഭാഷയിൽ ദൈവം മനുഷ്യനല്ല


വ്യാജം പറവാൻ ദൈവം മനുഷ്യനല്ല; അനുതപിപ്പാൻ അവൻ മനുഷ്യപുത്രനുമല്ല; 

(സഖ്യ 23:19)

-------------------------------------------

ഞാൻ മനുഷ്യനല്ല ദൈവം അത്രേ(ഹോശേയ 11:9)

-------------------------------------------

3⃣ .യേശു ദൈവമാണ് എന്ന് അവകാശപെട്ടിട്ടില്ല 


#പഴയ നിയത്തിൽ ദൈവം സ്വയം പരിജയ പെടുത്തുന്നു 

////////////////////////////////////////

ദൈവം പിന്നെയും അവനോടു: ഞാൻ സർവ്വശക്തിയുള്ള ദൈവം ആകുന്നു; 

(ഉല്പത്തി 35:11)

-------------------------------------------

അപ്പോൾ അവൻ: ഞാൻ ദൈവം ആകുന്നു; നിന്റെ പിതാവിന്റെ ദൈവം തന്നേ; 

(ഉല്പത്തി 46:3)

----------


നീ അവരോടു സംസാരിച്ചു: നിങ്ങൾ വൈകുന്നേരത്തു മാംസം തിന്നും; പ്രഭാതകാലത്തു അപ്പംകൊണ്ടു തൃപ്തരാകും; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും എന്നു പറക എന്നു കല്പിച്ചു.

(പുറപ്പാട് 16:12)

----------------


അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു.


 ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു.

(പുറപ്പാട് 20:2)

-------------


ഞാൻ ദൈവമെന്നു അറിഞ്ഞുകൊൾവിൻ; ഞാൻ ജാതികളുടെ ഇടയിൽ ഉന്നതൻ ആകും; ഞാൻ ഭൂമിയിൽ ഉന്നതൻ ആകും

(സങ്കിർത്തനം 46:10)

--------------


എന്റെ ജനമേ, കേൾക്ക; ഞാൻ സംസാരിക്കും. യിസ്രായേലേ, ഞാൻ നിന്നോടു സാക്ഷീകരിക്കും: ദൈവമായ ഞാൻ നിന്റെ ദൈവമാകുന്നു.

(സങ്കിർത്തനം 50:7)

------------


 മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു

(സങ്കിർത്തനം 81:10)

-----------


നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും

(യെശയ്യാവ് 41:10)

------------


നിന്നെ പേർ ചൊല്ലിവിളിക്കുന്ന ഞാൻ യഹോവ, യിസ്രായേലിന്റെ ദൈവം തന്നേ എന്നു നീ അറിയേണ്ടതിന്നു ഞാൻ നിനക്കു ഇരുട്ടിലെ നിക്ഷേപങ്ങളെയും മറവിടങ്ങളിലെ ഗുപ്തനിധികളെയും

(യെശയ്യാവ് 45:3)

---------------


 ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; നീ എന്നെ അറിയാതെയിരിക്കെ ഞാൻ നിന്റെ അര മുറുക്കിയിരിക്കുന്നു.

യെശയ്യാവ് 45:5)

-------------

പണ്ടുള്ള പൂർവ്വകാര്യങ്ങളെ ഓർത്തുകൊൾവിൻ; ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല.

(യെശയ്യാവ് 46:9)

-----------------


 ഞാൻ സകലജഡത്തിന്റെയും ദൈവമായ യഹോവയാകുന്നു; എനിക്കു കഴിയാത്ത വല്ല കാര്യവും ഉണ്ടോ

(യിരെമ്യാവ് 31:27)

------------------


ഞാൻ യഹോവയായ കർത്താവു എന്നു നിങ്ങൾ അറിയും

(യെഹെസ്കേൽ 13:9)

-------------


#എന്നാൽ പുതിയ നിയമത്തിൽ യേശു മറ്റൊരു ദൈവത്തെ പരിജയപെടുത്തുന്നു 


അതിന്നു യേശു: “എല്ലാറ്റിലും മുഖ്യകല്പനയോ: യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു. 


നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം, എന്നു ആകുന്നു

(മാർക്കോസ് 12:29-30)

---------------


ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.

(യോഹന്നാൻ 17:3)

---------------


ഞാൻ എന്നെത്തന്നെ മഹത്വപ്പെടുത്തിയാൽ എന്റെ മഹത്വം ഏതുമില്ല; എന്നെ മഹത്വപ്പെടുത്തുന്നതു എന്റെ പിതാവു ആകുന്നു; അവനെ നിങ്ങളുടെ ദൈവം എന്നു നിങ്ങൾ പറയുന്നു

(യോഹന്നാൻ  8:54)


#ആരെ ആരാധിക്കണം യേശു പഠിപ്പിക്കുന്നു 


സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. തന്നേ നമസ്കരിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കേണം എന്നു പിതാവു ഇച്ഛിക്കുന്നു.(യോഹന്നാൻ 4:23)

--------------


യേശു അവനോടു: “സാത്താനേ, എന്നെ വിട്ടുപോ; നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു

-(മത്തായി 4:10)

--------------------------------------------

4⃣ .യേശുവിന് ഇഷ്ടത്തിന് അനുസരിച്ച് പ്രവർത്തിക്കാൻ കഴിയില്ലാ എല്ലാം ദൈവ കല്പന പ്രകാരം മാത്രം 


പിതാവു സകലവും തന്റെ കയ്യിൽ തന്നിരിക്കുന്നു എന്നും താൻ ദൈവത്തിന്റെ അടുക്കൽനിന്നു വന്നു ദൈവത്തിന്റെ അടുക്കൽ പോകുന്നു എന്നും യേശു അറിഞ്ഞിരിക്കെ

-(യോഹന്നാൻ 13:3)

-----------------


നീ ലോകത്തിൽനിന്നു എനിക്കു തന്നിട്ടുള്ള മനുഷ്യർക്കു ഞാൻ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു. അവർ നിനക്കുള്ളവർ ആയിരുന്നു; നീ അവരെ എനിക്കു തന്നു; അവർ നിന്റെ വചനം പ്രമാണിച്ചുമിരിക്കുന്നു

-(യോഹന്നാൻ 17:6)

------------------


മുകളിലെ വചനങ്ങളിൽ നിന്നും മനസിലാക്കാം യേശുവിനു എല്ലാം പിതാവ് നല്കിയതാണ് എന്നാൽ 


<>ദൈവത്തിന് അതിന്റെ ആവശ്യമുണ്ടോ????


<>ദൈവം വല്ല കാര്യത്തിനും മറ്റുള്ളവരെ ആശ്രയിക്കുമോ.....?


ഇല്ലാ എന്നായിരുക്കും മറുപടി എന്നാൽ യേശുവിന്റെ എല്ലാ പ്രവർത്തനവും ദൈവത്തിൽ നിന്നാണ് സ്വന്തമായി ഒന്നും ചെയ്യാൻ കഴിയില്ല എന്ന് യേശു തന്നെ പറഞ്ഞാതായി നമുക്ക് കാണാൻ സാധിക്കും താഴെ ഉള്ള വചനങ്ങൾ ശ്രദ്ധിക്കുക

--------------------------------------------


യേശു അവരോടു ഉത്തരം പറഞ്ഞതു: “എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ.

(യോഹന്നാൻ 7:16)

------------------


ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല; എന്നെ അയച്ച പിതാവു തന്നേ ഞാൻ ഇന്നതു പറയേണം എന്നും ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു. 


അവന്റെ കല്പന നിത്യജീവൻ എന്നു ഞാൻ അറിയുന്നു; ആകയാൽ ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു.

(യോഹന്നാൻ 12:49-50)

--------------------


നിങ്ങളെക്കുറിച്ചു വളരെ സംസാരിപ്പാനും വിധിപ്പാനും എനിക്കു ഉണ്ടു; എങ്കിലും എന്നെ അയച്ചവൻ സത്യവാൻ ആകുന്നു; അവനോടു കേട്ടതു തന്നേ ഞാൻ ലോകത്തോടു സംസാരിക്കുന്നു” എന്നു പറഞ്ഞു.

(യോഹന്നാൻ 8:26)

-------------------


എന്നെ സ്നേഹിക്കാത്തവൻ എന്റെ വചനം പ്രമാണിക്കുന്നില്ല; നിങ്ങൾ കേൾക്കുന്ന വചനം എന്റേതല്ല എന്നെ അയച്ച പിതാവിന്റെതത്രേ എന്നു ഉത്തരം പറഞ്ഞു

(യോഹന്നാൻ 14:24)

-------------------


ആകയാൽ യേശു അവരോടു ഉത്തരം പറഞ്ഞതു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല; അവൻ ചെയ്യുന്നതു എല്ലാം പുത്രനും അവ്വണ്ണം തന്നേ ചെയ്യുന്നു

(യോഹന്നാൻ 5:19)

----------------


എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതുകൊണ്ടു എന്റെ വിധി നീതിയുള്ളതു ആകുന്നു.

(യോഹന്നാൻയ 5:30)

--------------------

 

മുകളിലെ വചനങ്ങളിൽ നിന്നും മനസിലാക്കാം യേശു എല്ലാത്തിനും പിതാവിനെ ആശ്രയിക്കുന്നു അപ്പോൾ ദൈവമെന്നൽ സർവശക്തനാണ് എന്നാൽ യേശു ഒരിക്കലും സർവ ശക്തനാണ് എന്ന് അവകാശപെട്ടിട്ടില്ല അങ്ങനെ ഉള്ള യേശു ക്രിസ്തു എങ്ങനെ ദൈവമാകും 

--------------------------------------------

5⃣ .യേശുവിന് ആരെയും സ്വയം രക്ഷിക്കാൻ പറ്റില്ല ദൈവത്തിന്റെ അനുമതി ഇല്ലാതെ 


യേശു ക്രിസ്തു ഏതു കാര്യത്തിനും പിതാവിനോട് പ്രാർത്ഥിച്ചതായി ബൈബിളിൽ കാണാം യേശു ദൈവമായിരുന്നെങ്കിൽ യേശുവിനു പിതാവിനോട് സഹായം ചോദിക്കേണ്ട ആവശ്യം ഉണ്ടാകുമായിരുന്നില്ല കാരണം ദൈവം എല്ലാത്തിനും കഴിവുള്ളവനാണ്‌ എല്ലാവരും അവനെ ആശ്രയിക്കും എന്നാൽ അവൻ ആരെയും ആശ്രയിക്കില്ല ഇതിനാൽ തന്നെ യേശുവിനെ മരണത്തിൽ നിന്നും രക്ഷിക്കാൻ ഉള്ള കഴിവ് പിതാവിനാണ് എന്നും വ്യക്തമാണ് താഴെ ഉള്ള വചനം നോക്കുക

----------- ----------- ---------- ---------

മനുഷ്യരുടെ ഇടയിൽനിന്നു എടുക്കുന്ന ഏതു മഹാപുരോഹിതനും പാപങ്ങൾക്കായി വഴിപാടും യാഗവും അർപ്പിപ്പാൻ ദൈവകാര്യത്തിൽ മനുഷ്യർക്കു വേണ്ടി നിയമിക്കപ്പെടുന്നു.


താനും ബലഹീനത പൂണ്ടവനാകയാൽ അറിവില്ലാത്തവരോടും വഴി തെറ്റിപ്പോകുന്നവരോടും സഹതാപം കാണിപ്പാൻ കഴിയുന്നവനും


ബലഹീനതനിമിത്തം ജനത്തിന്നു വേണ്ടി എന്നപോലെ തനിക്കു വേണ്ടിയും പാപയാഗം അർപ്പിക്കേണ്ടിയവനും ആകുന്നു.


എന്നാൽ അഹരോനെപ്പോലെ ദൈവം വിളിക്കുന്നവനല്ലാതെ ആരും ആ സ്ഥാനം സ്വതവെ എടുക്കുന്നില്ല.


അവ്വണ്ണം ക്രിസ്തുവും മഹാപുരോഹിതൻ ആകുവാനുള്ള മഹത്വം സ്വതവെ എടുത്തിട്ടില്ല; “നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു”എന്നു അവനോടു അരുളിച്ചെയ്തവൻ അവന്നു കൊടുത്തതത്രേ.


 അങ്ങനെ മറ്റൊരേടത്തും: “നീ മൽക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും ഒരു പുരോഹിതൻ ” എന്നു പറയുന്നു.


 ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നെ മരണത്തിൽനിന്നു രക്ഷിപ്പാൻ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു.


 പുത്രൻ എങ്കിലും താൻ അനുഭവിച്ച കഷ്ടങ്ങളാൽ

(എബ്രയാർ 5:1-8)

---------------


മുകളിലെ വചന പ്രകാരം യേശുവും ദൈവത്തിനു പാപയാഗം അർപ്പിക്കണം എന്നതും മരണത്തിൽ നിന്ന് രക്ഷിക്കുന്നത് ദൈവമാണ് എന്നും വ്യക്തമാണ് അങ്ങനെ ഉള്ള യേശു എങ്ങനെയാണ് സ്വയം ഇഷ്ട്ടപ്രകാരം മറ്റുള്ളവരെ രക്ഷിക്കുക ദൈവത്തിന്റെ അനുമതി ഇല്ലാതെ അങ്ങനെ സ്വന്തം ഇഷ്ട്ടപ്രകാരം പ്രവർത്തിക്കാൻ കഴിയാത്ത യേശു എങ്ങനെ ദൈവമാകും 

-------------------------------------------


6⃣ .യേശു ഇസ്രായിലേക്ക് മാത്രമായി അയക്കപെട്ടവൻ 


ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.

(യോഹന്നാൻ 17:3)

-------------------


യേശു അവരോടു പറഞ്ഞതു: “ദൈവം നിങ്ങളുടെ പിതാവു എങ്കിൽ നിങ്ങൾ എന്നെ സ്നേഹിക്കുമായിരുന്നു ഞാൻ ദൈവത്തിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു; ഞാൻ സ്വയമായി വന്നതല്ല, അവൻ എന്നെ അയച്ചതാകുന്നു.

(യോഹന്നാൻ 8:42)

-------------------


നിങ്ങളെക്കുറിച്ചു വളരെ സംസാരിപ്പാനും വിധിപ്പാനും എനിക്കു ഉണ്ടു; എങ്കിലും എന്നെ അയച്ചവൻ സത്യവാൻ ആകുന്നു; അവനോടു കേട്ടതു തന്നേ ഞാൻ ലോകത്തോടു സംസാരിക്കുന്നു” എന്നു പറഞ്ഞു.

(യോഹന്നാൻ 8:26)

--------------------


മുകളിലെ വചനത്തിൽ നിന്നും മനസിലാക്കാം യേശു ക്രിസ്തു ദൈവത്തിൽ നിന്നും അയക്കപ്പെട്ടവൻ ആണ് എന്ന് അതിനാൽ തന്നെ അയക്കപ്പെട്ടവൻ ദൈവം ആകില്ല എന്ന് ഉറപ്പാണ് കാരണം കല്പിക്കുന്നവനാണ് ദൈവം കല്പന സ്വീകരിക്കുന്നവാൻ ദൈവം ആകില്ല എന്നതാണ് സത്യം 

താഴെ ഉള്ള വചനം നോക്കുക

--------------------------------------------


അതിന്നു അവൻ: “യിസ്രായേൽഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല” എന്നു ഉത്തരം പറഞ്ഞു.

(മത്തായി 15:24)

----------------


ഈ വചന പ്രകാരം യേശു ഇസ്രായിലേക്ക് മാത്രം അയക്കപെട്ടവനാണ് എന്നത് വ്യക്തമാണ് മാത്രവുമല്ല യേശുവിന്റെ പ്രവർത്തനങ്ങൾ ഇസ്രായിലെ ജനതക്ക് മാത്രമാണ് എന്ന് ബൈബിളിൽ നിന്നും മനസിലാക്കാം അങ്ങനെ യേശു ദൈവം ആയിരുന്നെങ്കിൽ ലോകത്തിനു വേണ്ടി പ്രവർത്തിക്കുമായിരുന്നു എന്നാൽ ദൈവം യേശുവിന് അതിനുള്ള അധികാരം നല്കിയില്ല എന്നതാണ് വസ്തുത 

-

Thursday, November 4, 2021

അദ്രശ്യം *ലൗഹുൽ മഹ്ഫൂളിലെ അറിവുകൾ കാണാം എങ്ങനെ?മഹാനായ ഇമാം ഗസ്സാലി ( റ) പറയുന്നു

 🏛️🏛️🏛️🏛️🏛️🏛️🏛️



അദ്രശ്യം


*ലൗഹുൽ മഹ്ഫൂളിലെ അറിവുകൾ കാണാം  എങ്ങനെ?മഹാനായ ഇമാം ഗസ്സാലി ( റ) പറയുന്നു:*


*നമ്മുടെ ഹൃദയം കണ്ണാടി പോലെയാണ്; ലൗഹുൽ മഹ്ഫൂളും കണ്ണാടി പോലെയാണ് .കാരണം എല്ലാ സൃഷ്ടികളുടെയും രൂപം ലൗഹിലുണ്ട്.*


*ഒരു കണ്ണാടി മറ്റൊരു കണ്ണാടിയുടെ മുന്നിൽ വെച്ചാൽ അതിലൊന്നിലെ രൂപങ്ങളെല്ലാം മറ്റേ കണ്ണാടിയിലും കാണാം. ഭൗതിക വികാരങ്ങളിൽ നിന്ന് ഹൃദയം ഒഴിവായാൽ ലൗഹുൽ മഹ്ഫൂളിലെ രൂപങ്ങളെല്ലാം ഹൃദയത്തിൽ തെളിയും.*


*ഹൃദയത്തിൽ മാലിന്യമുണ്ടെങ്കിൽ മല കൂത് (അഭൗതിക ) ലോകം കാണാൻ തടസമാകും. കീമിയാഉസ്സ ആദ:/6.* 


 *ഹൃദയം തെളിയാൻ ഈമാനിൻ്റെ വെളിച്ചമുള്ള ഹൃദയത്തിൽ നിന്ന് ദിക്റ് സ്വീകരിക്കുക.*



*قال الامام الغزالي (ر) : ان القلب مثل المرآة ، واللوح المحفوظ  مثل المرآة ايضا، لان فيه صورة كل موجود ، واذا قابلت المرآة بمرآة اخرى حلت صورة ما في احداهما فى الاخرى، وكذلك تظهر صور مافى اللوح المحفوظ الى القلب اذا كان فارغامن شهو ات الدنيا، فان كان مشغولا بها كان عالم الملكوت محجوبا عنه .كيمياء السعادة للغزالي / 6.*


💝💝💝💝💝💝💝

മൗലിദാഘോഷം ചരിത്രത്താളുകളിലൂടെ* *ഭാഗം*34 📗📖📗📖📗📖📗📖 Ashraf Sa-adi bakimar ==================== *ഇമാം ഇബ്നു ഹജരിൽ ഹൈതമി ( റ*)

 📗📖📗📖📗📖📗📖


*മൗലിദാഘോഷം ചരിത്രത്താളുകളിലൂടെ*


         *ഭാഗം*34


📗📖📗📖📗📖📗📖


 Ashraf Sa-adi bakimar 

====================


*ഇമാം ഇബ്നു ഹജരിൽ ഹൈതമി ( റ*) 


   { *ഹിജ്റ 909 - 975*}


♻♻♻♻♻♻♻♻ 


*മൗലിദ് സംഘടിപ്പിക്കുന്നതും അതിന്  ജനങ്ങൾ സംഘമിക്കുന്നതും സുന്നത്താണ്*.

💡💡💡💡💡💡💡💡


 *العلامة الحافظ شهاب الدين أبو العباس أحمد بن محمد ابن حجر الهيتمى (ر)*

  

 *والحاصل أن البدعة الحسنة متفق  على ندا وعمل المولد واجتماع الناس له كذلك أي بدعة حسنة*  

( *الفتاوى الحديثية"صـ 202له كتاب  النعمة الكبرى على العالم ، في مولد سيد ولد آدم*

  

*قال فيه : وفيها شهاب الدين أبو العباس أحمد بن محمد بن محمد بن علي بن حجر نسبة على ما قيل إلى جد من أجداده كان ملازما للصمت فشبه بالحجر الهيتمي السعدي الأنصاري الشافعي الإمام العلامة البحر الزاخر ولد في رجب سنة تسع وتسعمائة (شذرات الذهب في أخبار من ذهب📚 ، ج8، ص370- 372)  شيخ الإسلام* 


( *النور السافر 1/73*) 


*ഷാഫിഈ മദ്ഹബിലെ ഒഴിച്ചുകൂടാനാവാത്ത പണ്ഡിത നക്ഷത്രമായ ശൈഖുല്‍ ഇസ്ലാം ശിഹാബുദ്ദീന്‍ അഹ്മദ് ബിന്‍ ഹജരിൽ ഹൈതമീ(റ) രേഖപ്പെടുത്തി "ബിദ്അത്ത് ഹസനത്ത് ചെയ്യല്‍ സുന്നത്തായ കര്‍മമാണ്. മൗലിദ് സംഘടിപ്പിക്കുന്നതും, അതിന്  ജനങ്ങൾ സംഘമിക്കുന്നതും സുന്നത്താണ്"*.


 ( *ഫതാവല്‍ ഹദീസിയ്യ പേ:202*📚)



*മൗലിദിനെ സംബന്ധിച്ചുള്ള ചോദ്യത്തിനു മറുപടിയായി മഹാനായ ഇബ്നു ഹജർ ഹൈതമി (റ) മറ്റൊരു സ്ഥലത്ത് നൽകുന്ന പ്രോത്സാഹനം നമുക്ക് വായിക്കാം*


*"*الموالد والأذكار التي تفعل عندنا اكثرها مشتمل علي خير، كصدقة وذكر ،وصلاة ،وسلام على رسول الله صلى الله عليه وسلم ومدحه*


*الفتاوي الحديثية*📚


*മൗലിദ്കൾ,അദ്കാറുകൾ ഇതൊക്കെ ചൊല്ലുന്നതിനെ സംബന്ധിച്ച് ചോദ്യം വന്നപ്പോൾ ഇമാം ഇബ്നു ഹജർ (റ) മറുപടി ഇങ്ങനെയായിരുന്നു "മൗലിദുകൾ , അദ്കാറുകൾ അവയിൽ അധികവും ഖൈറിന്റെ മേൽ ഉൾക്കൊള്ളുന്നതാണ് കാരണം ഇത്തരം  സദസ്സുകളിൽ സ്വദഖകൾ, ദിക്റുകൾ,സ്വലാത്ത് ,സലാം, നബി ﷺ തങ്ങളുടെ മദുഹുകൾ ഇവയെല്ലാം ഉൾക്കൊള്ളുന്നതാണ്.*



*എന്നാൽ ഖൈറുകൾക്ക് പുറമെ ശർറുകളും (തിന്മകളും) സമ്മിശ്രമായ പരിപാടികൾ ആണെങ്കിൽ മഹാനായ ഇമാം ഇബ്നു ഹജർ (റ) ഇത്തരം പരിപാടികൾ ഒഴിവാക്കണമെന്നും ഹറാമാണെന്നും മുകളിൽ പറഞ്ഞ ചോദ്യത്തിന് മറുപടിയായി തന്നെ വ്യക്തമായി രേഖപ്പെടുത്തുന്നു. അതേസമയം നല്ലതായ രൂപത്തിൽ നടത്തുന്ന ദിക്റ് പരിപാടികളും, മൗലിദ് സദസ്സുകൾക്കും മഹാനവർകൾ അനുകൂലിക്കുകയും പ്രോത്സാഹനം നൽകുകയും ചെയ്യുന്നു.*


*തുടരും....*

_________________________


*ദുആ വസിയത്തോടെ* 


Ashraf Sa-adi bakimar

നബിദിനാഘോഷം ചരിത്രത്താളുകളിലൂടെ* *ഭാഗം* 33 📗📖📗📖📗📖📗📖 Ashraf Sa-adi bakimar ==================== *ഇമാം ഖസ്ത്വല്ലാനീ (റ)*

 📗📖📗📖📗📖📗📖


*നബിദിനാഘോഷം ചരിത്രത്താളുകളിലൂടെ* 


        *ഭാഗം* 33


📗📖📗📖📗📖📗📖

Ashraf Sa-adi bakimar 

====================


*ഇമാം ഖസ്ത്വല്ലാനീ (റ)*

 

     *ഹിജ്റ  851-923* 


✳✳✳✳✳✳✳✳


*നരകവാസിയായ അവിശ്വാസിക്ക് പോലും നബിദിനവുമായി ബന്ധപ്പെട്ട് ഗുണം കിട്ടുന്നുവെങ്കിൽ ഒരു സത്യവിശ്വാസിയുടെ കാര്യം പിന്നെ പറയാനുണ്ടോ*


💡💡💡💡💡💡💡💡


*أحمد بن محمد بن أبي بكر بن عبد الملك القسطلاني (ر)* 


*قال القسطلاني : قال ابن الجزري : فإذا كان هذا أبولهب الكافر الذي زل القرآن بذمه ، جوزي في النار بفرحه* 

*ليلة مولد النبي ( ص ) به ، فما حال المسلم الموحد من أمته عليه السلام ، الذي يسر بمولده ، ويبذل ما تصل اليه* 

*قدرته في محبته ؟ لعمري ، إنما يكون جزاؤه من اﷲ الكريم أن يدخله بفضله العميم جنات النعيم* )                 

                                            { *المواهب اللدنية* 📚}


*ഇമാം ഖസ്ത്വല്ലാനീ (റ) ഇമാം ഇബ്നുല്‍ ജസരീ(റ)ൽ നിന്നും ഉദ്ധരിക്കുന്നു; "ഖുര്‍ആനില്‍ പരസ്യമായി ആക്ഷേപിച്ച അബൂലഹബിന് നബി ﷺയുടെ ജന്മത്തില്‍ സന്തോഷിച്ചതിന് നരക ശിക്ഷയില്‍ ഇളവ് ലഭിക്കുന്നുണ്ടെങ്കില്‍ നബി ﷺ യില്‍ വിശ്വസിക്കുന്ന മുവഹ്ഹിദായ വ്യക്തി തിരു ജന്മദിനത്തിൽ  സന്തോഷിക്കുകയും, സ്നേഹ പ്രകടത്തിന് ആവുന്നതെല്ലാം പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ അതിന് അല്ലാഹു നല്‍കുന്ന പ്രതിഫലം അവന്‍റെ അനുഗ്രഹ ഗേഹമായ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കലായിരിക്കും"*.


( *അല്‍ മവാഹിബുല്ലദുന്നിയ്യ 1/27*📚) 


*റബീഉൽ അവ്വൽ മാസം നബി ദിനാഘോഷം അനാചാരമാണെന്ന് പറഞ്ഞു നോട്ടീസുമായി ഇറങ്ങുന്നവർ ,ഇസ്ലാമിക ലോകത്ത് ആധികാരികമായി കഴിഞ്ഞു പോയ നക്ഷത്ര തുല്യരായ ഇമാമുകൾ ഈ വിഷയത്തിൽ പറഞ്ഞ അഭിപ്രായം രണ്ടുവട്ടം ഒന്ന് ആലോചിക്കുന്നത് നന്നായിരിക്കും*


_________________________


*ദുആ വസിയത്തോടെ* 



Ashraf Sa-adi bakimar

നബിദിനാഘോഷം ചരിത്രത്താളുകളിലൂടെ* *ഭാഗം*32 📗📖📗📖📗📖📗📖 Ashraf Sa-adi bakimar ==================== *ഇമാം സുയൂഥി (റ)*

 📗📖📗📖📗📖📗📖


*നബിദിനാഘോഷം ചരിത്രത്താളുകളിലൂടെ*


        *ഭാഗം*32


📗📖📗📖📗📖📗📖


Ashraf Sa-adi bakimar 

====================


   *ഇമാം സുയൂഥി (റ)*


    { *ഹിജ്‌റ 849 - 911* }


✳✳✳✳✳✳✳✳


 *الإمام الحجة الحافظ جلال الدين  السيوطي (ر)*   

 *عقد الإمام الحافظ السيوطي في كتابه (( الحاوي للفتاوى))بابا أسماه (حسن المقصد في عمل المولد📚)*


*ലക്ഷത്തിൽപരം ഹദീസുകൾ മനപ്പാഠമാക്കിയ ഇമാം ജലാലുദ്ദീന്‍ സുയൂഥി (റ) മൗലിദ് സമര്‍ത്ഥിക്കാൻ മഹാനവർകൾ "അല്‍ ഹാവീലില്‍ ഫതാവയില്‍ "ഹുസ്നുല്‍ മഖ്സ്വദ് ഫീ അമലില്‍ മൗലിദ് " രചിക്കുകയും നബിദിനാഘോഷ  വിഷയത്തിൽ വിഭിന്ന കാഴ്ചപ്പാട് പുലർത്തിയിരുന്ന ഇമാം ഫാകിഹാനി (റ)ക്ക് അവർ ചൂണ്ടിക്കാണിച്ച വിഷയങ്ങൾക്ക് പ്രമാണങ്ങൾ ഉദ്ധരിച്ച് കൃത്യമായ മറുപടി നല്‍കുകയും ചെയ്തു*.


*ഇമാം സുയൂഥി (റ) ബഹുമാനപ്പെട്ട വരോടുള്ള ചോദ്യം ഇങ്ങനെയായിരുന്നു "റബീഉൽ അവ്വലിലെ മൗലിദ് ആഘോഷത്തെ സംബന്ധിച്ചായിരുന്നു അത് പ്രതിഫലാർഹമാണോ അതല്ല ആക്ഷേപാർഹമാണോ? മൗലിദ് ആഘോഷത്തിൽ പങ്കെടുത്ത വ്യക്തിക്ക് പ്രതിഫലം ലഭിക്കുമോ ഇല്ലയോ?*


*الحمد لله وسلام على عباده الذين اصطفى ، وبعد ، فقد وقع السؤال عن عمل المولد النبوي في شهر ربيع الأول ، ما حكمه من حيث الشرع ؟ وهل هو محمود أو مذموم ؟ وهل يثاب فاعله أو لا* ؟ 


*الجواب : عندي أن أصل عمل المولد الذي هو اجتماع الناس وقراءة ما تيسر من القرآن ورواية الأخبار الواردة في مبدأ أمر النبي صلى الله عليه وسلم وما وقع في مولده من الآيات ، ثم [ ص: 222 ] يمد لهم سماط يأكلونه وينصرفون من غير زيادة على ذلك - هو من البدع الحسنة التي يثاب عليها صاحبها لما فيه من تعظيم قدر النبي صلى الله عليه وسلم وإظهار الفرح والاستبشار بمولده الشريف* ،



*മഹാനായ ഇമാം സുയൂഥി (റ) മറുപടി പറയുന്നു ; മൗലിദാഘോഷം അത് ജനങ്ങൾ ഒരുമിച്ചു കൂടി കൊണ്ട് ഖുർആനിൽ നിന്ന് എളുപ്പമുള്ള ഭാഗങ്ങൾ പാരായണം ചെയ്തു കൊണ്ട്, നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ജനന സമയത്തും, തുടർന്നും സംഭവിച്ച അത്ഭുത കാര്യങ്ങളും, മറ്റും പറഞ്ഞു കൊണ്ട് പിന്നീട് ഒരുമിച്ചു കൂടിയ വർക്ക് ഭക്ഷണം വിളമ്പി  അവർ ഭക്ഷണം കഴിക്കുകയും ചെയ്യുക.*


*ഇതിനേക്കാൾ ഒന്നും കൂട്ടാതെ (ദീനിൻറെ പുറത്തുള്ള വിഷയങ്ങൾ) പിരിഞ്ഞു പോവുക. ഇത്തരം 'ബിദ്അത്ത് ഹസനത്തായ' കാര്യങ്ങൾ ചെയ്യുന്നവർക്ക് പ്രതിഫലം കിട്ടുന്ന പ്രവർത്തനമാണ്. അതിൽ തീർച്ചയായും നബി സല്ലല്ലാഹു അലൈഹി വസല്ലമയെ ആദരിക്കൽ ഉണ്ട് കൂടാതെ നബി ﷺ തങ്ങളെ കൊണ്ട് സന്തോഷിക്കലും ഈ പ്രവർത്തനത്തിൽ ഉണ്ട്.*


*പ്രത്യേകം അടി വരയിട്ട് മനസ്സിലാക്കേണ്ട ഒരു കാര്യം മൗലിദാഘോഷം നടത്തപ്പെടുന്ന രൂപത്തെ സംബന്ധിച്ചാണ് ഇമാം സുയൂഥി (റ) ബിദ്അത്ത് ഹസനത്ത് എന്ന് പറഞ്ഞിരിക്കുന്നത്. ഇതേ ഗ്രന്ഥത്തിൽ തന്നെ മൗലിദിൻറെ അസ്‌ല് (അടിസ്ഥാനം) നബി ﷺ യുടെ ഹദീസ് വിശദീകരിച്ചു കൊണ്ട് ബഹുമാനപ്പെട്ട ഇമാം സുയൂഥി (റ) സ്ഥിരപ്പെടുത്തുന്നു. അത് "നബിദിനാഘോഷം ചരിത്രത്താളുകളിലൂടെ മൂന്നാം ഭാഗത്തിൽ" ഉൾക്കൊള്ളിച്ചിട്ടുള്ളത് വായിച്ചു കാണുമല്ലോ.*


*തുടരും ....*

_________________________


*ദുആ വസിയത്തോടെ*

 

Ashraf Sa-adi bakimar

നബി ദിനാഘോഷം ചരിത്രത്താളുകളിലൂടെ* *ഭാഗം* 31 📗📖📗📖📗📖📗📖 Ashraf Sa-adi bakimar ✍🏻 ==================== *ഇമാം അബുല്‍ മഹാസിന്‍ ജമാലുദ്ദീന്‍ യൂസുഫ് ബിന്‍ തഗ്റ്ബര്‍ദീ(റ)*

 📗📖📗📖📗📖📗📖


*നബി ദിനാഘോഷം ചരിത്രത്താളുകളിലൂടെ* 


         *ഭാഗം* 31


📗📖📗📖📗📖📗📖

 Ashraf Sa-adi bakimar ✍🏻

====================


*ഇമാം അബുല്‍ മഹാസിന്‍ ജമാലുദ്ദീന്‍ യൂസുഫ് ബിന്‍ തഗ്റ്ബര്‍ദീ(റ)*     


   *(ഹിജ്‌റ 813 - 874)*


☪☪☪☪☪☪☪☪


*ഒമ്പതാം നൂറ്റാണ്ടിലെ നാല് മദ്ഹബുകളിലെയും പണ്ഡിതന്മാർ പങ്കെടുത്ത പ്രൗഡ ഗംഭീരമായ മൗലിദാഘോഷം*


💡💡💡💡💡💡💡💡


 *الإمام ابو المحاسن جمال الدين يوسف بن تغربردي (ر)*

 *وكذلك ذكر جمال الدين أبو المحاسن يوسفي بن تغرﹺيبردي:-   ما نصه (وفي ليلة الجمعة سابعه: عمل المولد*

*السلطاني على العادة، في كل سنة وحضر الأمراء وقضاة القضاة الأربع ومشايخ العلم وجمع كبير من القراء والمنشدين، فاستدعى قاضي القضاة ولي الدين أحمد بن العراقي ليحضر، فامتنع من الحضور، فتكرر استدعاؤه حتى* 

*جاء فأجلس عن يسار السلطان حيث كان قاضي القضاة زين الدين التفهني جالساﹰ، وقام التفهني فجلس عن يمين* 

*السلطان، فيما يلي قاضي القضاة علم الدين صالح ابن البلقيني*.)   

 ( *النجوم الزاهرة في ملوك مصر والقاهرة* 📚)


*ഇമാം അബുല്‍ മഹാസിന്‍ ജമാലുദ്ദീന്‍ യൂസുഫ് ബിന്‍ തഗ്റ്ബര്‍ദീ(റ),  സുല്‍ത്വാന്‍ സൈഫുദ്ദീന്‍(റ)ന്‍റെ മൗലിദ് സദസ്സിനെ  പരിചയപ്പെടുത്തുന്നത് നോക്കൂ."റബീഉല്‍ അവ്വല്‍ വെള്ളിയാഴ്ച എല്ലാ വര്‍ഷവും നബിദിന സദസ്സ് സംഘടിപ്പിക്കാറുണ്ട്*".


 *പ്രസ്തുത സദസ്സില്‍ നാലു മദ്ഹബിലെയും ഖാളിമാര്‍, പണ്ഡിതര്‍, ഖാരിഉകള്‍, നശീദ ചൊല്ലുന്നവർ എന്നിവര്‍ പങ്കെടുക്കുന്ന പ്രൗഡമായ സദസ്സ്*.


*മഹാനായ വലിയ്യുദ്ദീന്‍ അഹ്മദ് ബിനുല്‍ ഇറാഖി (റ)യെ ക്ഷണക്കപ്പെട്ടിരുന്നു. പക്ഷെ അദ്ദേഹം പങ്കെടുത്തിരുന്നില്ല വീണ്ടും ക്ഷണിച്ചപ്പോള്‍ മഹാന്‍ വരികയും സുല്‍ത്വാന്‍റെ ഇടത് ഭാഗത്ത് ഇരുത്തുകയും ചെയ്തു. അപ്പോള്‍ ഇടതു ഭാഗത്തുണ്ടായിരുന്ന ഇമാം സൈനുദ്ദീനുത്തഫഹ്നീ(റ) എഴുനേറ്റ് സുല്‍ത്വാന്‍റെ വലഭാഗത്തുള്ള ഖാളിൽ ഖുളാത്ത് അലമുദ്ദീന്‍ സ്വാലിഹ് ബിനുല്‍ ബുല്‍ഖൈനി(റ)യുടെ അടുത്ത് ഇരിക്കുകയും ചെയ്തു*.


 ( *അന്നുജൂമു സ്സാഹിറ* 📚)


*"നബിദിനം ചരിത്രത്താളുകളിലൂടെ"ഓരോ നൂറ്റാണ്ടുകളിലൂടെ നാം എത്തിനോക്കുമ്പോൾ കാണാൻ കഴിയുന്നത് രാജാക്കന്മാരും, സുൽത്താൻമാരും മുൻകൈ എടുത്തു കൊണ്ട് പ്രൗഢ ഗംഭീരമായ മൗലിദ് സദസ്സുകൾ ഒരുക്കുകയും അതിൽ നാല് മദ്ഹബിലെ ഇമാമുകൾ, ഖാളിമാർ, മദ്ഹ് ഗാനം ആലപിക്കുന്നവർ തുടങ്ങി സമൂഹത്തിലെ നാനാ തുറകളിലുള്ളവരെ ക്ഷണിച്ചു കൊണ്ട് നബി ﷺ തങ്ങളോടുള്ള മഹബ്ബത്ത് പ്രകടമാക്കി ആഘോഷമായി കൊണ്ടാടുന്നതാണ്.*


 *ഇന്ന് പല വിവര ദോഷികളും പറഞ്ഞു നടക്കുന്ന കാര്യം മൗലിദ് വയറു നിറക്കാൻ വേണ്ടി കണ്ടുപിടിച്ച മാർഗ്ഗം എന്നാണ്. അതേ സമയത്ത് പൂർവികന്മാർ ആയ ഇമാമുകളും, സമ്പന്നരായ രാജാക്കന്മാരും, മറ്റും ഇത്തരം പരിപാടികൾ വളരെ വിപുലമായി നടത്തിയതായിട്ടാണ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്*


*തുടരും....*

_________________________


*ദുആ വസിയതോടെ* 



Ashraf Sa-adi bakimar

നബി ദിനാഘോഷം ചരിത്രത്താളുകളിലൂടെ* *ഭാഗം* 29

 📗📖📗📖📗📖📗📖


*നബി ദിനാഘോഷം ചരിത്രത്താളുകളിലൂടെ* 


        *ഭാഗം*  29


📗📖📗📖📗📖📗📖


   Ashraf Sa-adi bakimar 

====================


*ഇമാം ഹാഫിള് ബിന്‍ നാസ്വിറുദ്ദീനി- ദ്ദിമിശ്ഖീ (റ)*

   

     *ഹിജ്‌റ ( 777- 842 )*


☪☪☪☪☪☪☪☪


*"അവിശ്വാസിയായ അബൂലഹബിന് പോലും ഗുണം കിട്ടിയെങ്കിൽ- സത്യവിശ്വാസിയുടെ കാര്യം പിന്നെ പറയാനുണ്ടോ"*

====================


*الحافظ محمد بن ابي بكر بن عبداﷲ القيسي الشافعي المعروف بالحافظ ابن  ناصر الدين الدمشقي (ر)* 


*وقال في عمل المولد*: *إذا كان هذا كافر جاء ذمه*  *وتبت يداه في الجحيم مخلدا أتى أنه في يوم الاثنين دائما*  

*يخفف عنه بالسرور بأحمدا فما الظن بالعبد الذي كان عمره*  *بأحمد مسرورا ومات موحدا*


 *(سبل الهدىوالرشاد1/367📚)*

 *له كتابان في المولد كما قال الشوكاني في  البدر الطالع بمحاسن من بعد القرن السابع....ومورد الصادى في مولد الهادي في كراسة واللفظ الرائق في مولد خير الخلائق في أقل من كراسة*.....  

*وبالجملة فكان صاحب الترجمة إماما حافظا مفيدا للطلبة وقد أثنى عليه جماعة من معاصريه كابن حجر والبرهان الحلبى والمقريزى ومات في ربيع الثانى سنة 842 اثنتين وأربعين وثمان مائة*  

                     *البدر الطالع بم,  كشف الظنون📚 ص 319*).  

 

*قال عنه الحافظ ابن فهد: هو إمام مؤرخ له الذهن الصافي السليم تولى مشيخة اهل دار الحديث بالأشرفية*

*بدمشق) (لحظ الألحاظ ذيل تذكرة الحفاظ)* 

 

*ഇമാം അല്‍ ഹാഫിള് ബിന്‍ നാസ്വിറുദ്ദീനി ദ്ദിമിശ്ഖീ ,"മൗരിദുസ്സ്വാദീ ഫീ മൗലിദില്‍ ഹാദീ, അല്ലഫ്ളുര്‍റാഇഖ് ഫീ മൗലിദി ഖൈരില്‍ ഖലാഇഖ്", മിന്‍ഹാജുസ്സൂല്‍ ഫീ മിഅ്റാജിര്‍റസൂല്‍, തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചു*.


 *നബിദിനത്തെ പ്രശംസിച്ച് മഹാന്‍ ചൊല്ലിയ കവിതയുടെ സാരം ഇവിടെ ചേര്‍ക്കുന്നു*. 


*"ഖുര്‍ആന്‍ പേരെടുത്ത്  പറഞ്ഞ് വിമര്‍ശിച്ച അബൂ ലഹബ് നരകാവകാശിയാണ്. നബി ﷺ തങ്ങളുടെ ജന്മത്തില്‍ സന്തോഷിച്ച് അടിമ സ്ത്രീയെ മോചിപ്പിച്ചത് കൊണ്ട് എല്ലാ തിങ്കളാഴ്ചയും അബൂ ലഹബിന് ശുദ്ധ ജലം നല്‍കപ്പെടുന്നു. എങ്കില്‍ തിരു നബിയുടെ ﷺ ജന്മ ദിനത്തിൽ സന്തോഷിക്കുകയും സത്യവിശ്വാസിയായി മരിക്കുകയും ചെയ്താല്‍ ലഭിക്കുന്ന പ്രതിഫലം എത്രമാത്രമായിരിക്കും"*


( *സുബുലുൽ ഹുദാ വ- റഷാദ്* 📚)


 *ലോകത്താദ്യമായി നിസ്കാരത്തിൽ നെഞ്ചിന് മേലെ കൈ കെട്ടാൻ പഠിപ്പിച്ച വഹാബികളുടെ നേതാവു കൂടിയായ ശൗകാനി മഹാനായ ഇമാം നാസ്വിറുദ്ദീനി ദ്ദിമിശ്ഖീ (റ) യെ സംബന്ധിച്ചു പറയുന്നു;"ഇമാം, ഹാഫിള്, പണ്ഡിതന്‍", കൂടാതെ സമകാലീനരായ ഇബ്നുഹജര്‍(റ), ബുര്‍ഹാനുല്‍ ഹലബീ(റ), മഖ്രീസി(റ) എന്നിവരുടെ പ്രശംസ നേടിയ മഹാനാണ് ഇമാം നാസിറുദ്ദീൻ ദിമ  ഷ്കി (റ)*


 *(അല്‍ ബദ്റു ത്വാലിഅ് , കശ്ഫു ള്ളുനൂന്‍ , ലഹ്ളുല്‍ അല്‍ഹാള് ദൈലു തദ്കിറതില്‍ ഹുഫ്ഫാള്📚)*


*തുടരും...*


_________________________


*ദുആ വസിയത്തോടെ* 


Ashraf Sa-adi bakimar

നബി ദിനാഘോഷം ചരിത്രത്താളുകളിലൂടെ* *ഭാഗം* 2⃣8️⃣

 📗📖📗📖📗📖📗📖


*നബി ദിനാഘോഷം ചരിത്രത്താളുകളിലൂടെ* 


         *ഭാഗം* 2⃣8️⃣


📗📖📗📖📗📖📗📖

Ashraf Sa-adi bakimar 

====================


    *ഹാഫിള് ഇബ്നു കസീര്‍* 


        *{ ഹിജ്‌റ  700-774}* 


☪☪☪☪☪☪☪☪


 *الحافظ ابن كثير عماد الدين إسماعيل بن عمر بن كثير*  

*الحافظ ابن كثير: وهو عماد الدين إسماعيل بن عمر بن كثير صاحب التفسير صنف الإمام ابن كثير مولدا نبويا* 

*طبع أخيرا بتحقيق الدكتور صلاح الدين المنجد. وقد اثني ملك المظفر لعمل المولد في كتابه*        

{ *البداية والنهاية* }

( 📚 *136\13*)


*അല്‍ഹാഫിള് ഇബ്നു കസീർ, കൂടുതൽ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ലോക പ്രശസ്തനായ  തഫ്സീർ പണ്ഡിതനും, മുഹദ്ദിസും, ചരിത്രകാരനുമായ ഇബ്നുകസീർ നബി ﷺ തങ്ങളുടെ മൗലിദ് രചിച്ചിട്ടുണ്ട്*


*എന്ന് മാത്രമല്ല മൗലിദ് വിപുലമായ രീതിയിൽ കഴിച്ച മഹാനായ മലികുല്‍ മുളഫ്ഫറിനെ (റ) വാനോളം പുകഴ്ത്തുകയും, മഹാനവർകളുടെ മൗലിദ് സദസ്സ് എങ്ങനെയായിരുന്നുവെന്ന് വിവരിക്കുകയും ചെയ്തു*


*വഹാബി വാദപ്രകാരം മൗലിദ് കടുത്ത പുത്തൻ വാദവും, അനാചാരവുമാണല്ലോ അതിനു കൂട്ടു നിന്ന ഒരാളെ ലോക പ്രശസ്തനായ ഒരു പണ്ഡിതൻ അദ്ദേഹത്തെ പുകഴ്ത്തി പറയുന്നു എന്ന് ഏതെങ്കിലും ഒരു സാമാന്യ ബുദ്ധിക്ക് ചിന്തിക്കാൻ അല്ലെങ്കിൽ ഉൾക്കൊള്ളാൻ കഴിയുമോ!*


_________________________


*ദുആ വസിയത്തോടെ* 



Ashraf Sa-adi bakimar

നബിദിനാഘോഷം ചരിത്രത്താളുകളിലൂടെ* *ഭാഗം* 27

 📗📖📗📖📗📖📗📖


*നബിദിനാഘോഷം ചരിത്രത്താളുകളിലൂടെ* 


        *ഭാഗം* 27


📗📖📗📖📗📖📗📖


      Ashraf Sa-adi bakimar ✍🏻

====================


*ഇമാം അശൈഖ് ഖതീബുൽ ഹാജ് റാഹിൽ അബൂ അബ്ദില്ലാഹി മുഹമ്മദ് ബിൻ അഹമ്മദ് ബിൻ മർസൂഖ് (റ)*

 

        { *ഹിജ്‌റ 781*} 


 *ലൈലത്തുൽ മൗലിദ്*


☪☪☪☪☪☪☪☪

 

*الشيخ الخطيب الحاج الراحل ابو عبد اﷲ محمد بن احمد بن مرزوق*  

*فائدة جليلة: صرح الشيخ الخطيب الحاج الراحل ابو عبد اﷲ محمد بن احمد بن مرزوق، رحمة اﷲ، بإيثار ليلةمولده عليه السلام على ليلة القدر، واحتاج لمختاره في كتابة : (جنا الجنتين في فضل الليلتين) بإحدى وعشرينوجها*.  

                                                                                       { *معيار المعرب 12/280*📚}


*ഇമാം അഹമ്മദ് ബിൻ മർസൂഖ് (റ) "ലൈലത്തുൽ ഖദർ, ലൈലത്തുൽ മൗലിദ് ഈ രണ്ടു രാവുകളുടെ പ്രത്യേകതകൾ എണ്ണി പറയാൻ വേണ്ടി മാത്രം ഗ്രന്ഥം രചിച്ചിട്ടുണ്ട്. ഈ കിതാബിൽ "ലൈലത്തുൽ ഖദ്റിനേക്കാൾ നബി ﷺ തങ്ങൾ ജനിച്ച ദിവസമായ ലൈലത്തുൽ മൗലിദിന് ശ്രേഷ്ഠത എന്തു കൊണ്ട് എന്ന് 21 കാരണങ്ങൾ എണ്ണി പറഞ്ഞു കൊണ്ട് സമർത്ഥിക്കുന്നു"*


_________________________


*ദുആ വസിയത്തോടെ* 



Ashraf Sa-adi bakimar

നബി ദിനാഘോഷം ചരിത്രത്താളുകളിലൂടെ* *ഭാഗം*26

 L📗📖📗📖📗📖📗📖


*നബി ദിനാഘോഷം ചരിത്രത്താളുകളിലൂടെ* 


         *ഭാഗം*26 


📗📖📗📖📗📖📗📖


   Ashraf Sa-adi bakimar 

*===================*


*ഇമാം മുഹമ്മദ് ബിന്‍ അബൂ ഇസ്ഹാഖ് ബിന്‍ ഇബാദുന്നഫസീ(റ)* 


    *(ഹിജ്‌റ 733 - 805)*


☪☪☪☪☪☪☪☪


*മൗലിദ് ആഘോഷത്തിന് അലങ്കാര വസ്തുക്കൾ അനുവദനീയമാണോ*❓

*==================*


 *الإمام محمد بن أبي إسحق بن عباد النفزي (ر)*   

*وسئل الولي العارف بالطريقة والحقيقة أبو عبد اﷲ بن عباد رحمه اﷲ ونفع به عما يقع في مولد النبي صلى اﷲ عليه وسلم من وقود الشمع وغير ذلك لأجل الفرح والسرور بمولده عليه السلام*.  

*فأجاب: الذي يظهر أنه عيد من أعياد المسلمين،من مواسمهم، وكل ما يقتضيه الفرح والسرور بذلك المولد المبارك، من إيقاد الشمع وإمتاع البصر، وتتره السمع والنظر، والتزين بما حسن من* *الثياب، وركوب فاره الدواب؛ أمر مباح لا ينكر قياساﹰ على غيره من أوقات الفرح، والحكم بأن هذه الأشياء لا تسلم من بدعة في هذا الوقت الذي ظهر فيه سر الوجود، وارتفع فيه علم العهود، وتقشع بسببه ظلام الكفر والجحود، ينكﹶر على قائله، لأنه مقﹾت وجحود. وادعاء أن هذا الزمان ليس من المواسم المشروعة لأهل الإيمان، ومقارنة ذلك بالنيروز والمهرجان، أمر مستثقل تشمئز منه النفوس* ا *لسليمة* ، *وترده الآراء* *المستقيمة*    

  

      { *المعيار المعرب والجامع المغرب عن فتاوي أهل إفريقية* *والأندلس والمغرب*📚} ( *11/278*)


*എട്ടാം നൂറ്റാണ്ടിൽ ജീവിച്ച അറിയപ്പെട്ട വലിയ്യും, ത്വരീഖത്തിൻറെ വലിയ ഇമാമും, ആത്മജ്ഞാനിയുമായ മഹാനായ ഇബ്നു ഇബാദ്(റ)വിനോട് നബി ﷺ യുടെ ജന്മത്തില്‍ സന്തോഷം പ്രകടിപ്പിക്കാന്‍ വേണ്ടി മെഴുക് പോലെയുള്ള അലങ്കാര വസ്തുക്കള്‍ ഉപയോഗിക്കുന്നതിനെ കുറിച്ച് ചോദിക്കപ്പെട്ടു*


*മഹാനവർകളുടെ പ്രതികരണം ഇങ്ങനെയായിരുന്നു ; "തിരു നബി ﷺ ജനിച്ച ദിവസം വിശ്വാസികളുടെ പെരുന്നാളും ആഘോഷവുമാണ്. തിരുനബി ﷺയുടെ ജന്മ ദിനത്തില്‍ സന്തോഷം ഉണ്ടാകാൻ മെഴുക് കത്തിക്കുന്നതും, കണ്ണിന് സന്തോഷമുണ്ടാക്കുന്ന അലങ്കാരങ്ങള്‍ ഉണ്ടാക്കുന്നതും, ആഡംബര വാഹനങ്ങള്‍ ഉപയോഗിക്കുന്നതും അനുവദനീയമായ കാര്യങ്ങളാണ്. തിരു ജന്മത്തോട് അനുബന്ധിച്ച് ഇത്തരം കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നത് ബിദ്അത്താണെന്ന് വാദിക്കുന്നവരെ വിമര്‍ശിക്കപ്പെടേണ്ടതാണ് അത് സത്യ നിഷേധവുമാണ്".*


{ *അല്‍ മിഅ്യാറുല്‍ മുഅ്റബ്* 📚 }


*സാധാരണക്കാരിൽ അലങ്കാരവും ,വിളക്കും കാണിച്ച് സംശയത്തിന്റെ വിത്ത് പാകുന്നവർക്ക് ഏകദേശം 700 വർഷങ്ങൾക്കു മുമ്പ് തന്നെ വലിയ പണ്ഡിതന്മാർ ഇത്തരം വിഷയങ്ങൾക്കുള്ള വ്യക്തമായ മറുപടി നൽകിയതായി കാണാം.*


*അഹ്ലുസ്സുന്നയുടെ ഇമാമുകൾ ഈ വിഷയത്തിലൊക്കെ കൃത്യവും,വ്യക്തവുമായ മറുപടികൾ എഴുതിവച്ചിട്ടുണ്ട് എന്ന് ഓർക്കുക. ഇതൊന്നും ഇന്നുള്ള സുന്നികൾ മാത്രം കണ്ടു പിടിച്ച ആഘോഷ മാർഗങ്ങൾ ആണെന്ന പലരുടെയും തെറ്റിദ്ധാരണകൾ ശരിയല്ല*


_________________________


*ദുആ വസിയത്തോടെ*



Ashraf Sa-adi bakimar

നബി ദിനാഘോഷം ചരിത്രത്താളുകളിലൂടെ* *ഭാഗം* 2️⃣5️⃣

 📗📖📗📖📗📖📗📖


*നബി ദിനാഘോഷം  ചരിത്രത്താളുകളിലൂടെ* 


         *ഭാഗം* 2️⃣5️⃣


📗📖📗📖📗📖📗📖

Ashraf Sa-adi bakimar 

====================


*ഇമാം അബ്ദുല്ലാഹി ബിന്‍ അസ്സ്വനീഅതുല്‍ മിസ് രി (റ)*


       { *ഹിജ്‌റ - 734* } 


*മൗലിദ് പാരായണം I'm വ്യക്തിക്കുള്ള സമ്മാനം*


♻♻♻♻♻♻♻♻


*الإمام عبد اﷲ بن الصنيعة المصري الصاحب شمس الدين غبريال*   

*قال في اعيان العصر واعوان العصر في ترجمة عبد اﷲ بن الصنيعة المصري الصاحب شمس الدين غبريال*

( *وكان*

*يسمع البخاري في ليالي رمضان، وليلة ختمه يحتفل بذلك، ويعمل في كل سنة مولد النبي صلى اﷲ عليه وسلم* ،

*ويحضره الأكابر والأمراء والقضاة والعلماء ووجوه الكتاب، ويظهر تجملاﹰ زائداﹰ ويخلع على الذي يقرأ المولد*،

*ويعمل بعد ذلك سماعاﹰ للأمراء المحتشمين*.)                      { *اعيان العصر واعوان العصر للصفدي 1/426*📚  }


*صلاح الدين الصفدي الشافعي الإمام الأديب الناظم الناثر صاحب التاريخ الكبير ......وتتلمذ على الشيخ* : 

*تقي الدين أبي الحسن علي بن عبد الكافي السبكي ولازم الحافظ فتح الدين بن سيد الناس وبه تمهر في الأدب*                        

                                                       ( *أبجد العلوم الوشي المرقوم في بيان أحوال العلوم 69/3* 📚)


*ഇമാം അബ്ദുല്ലാഹി ബിന്‍ അസ്സ്വനീഅതുല്‍ മിസ്വ് രി (റ) മഹാനവർകൾ റമളാനില്‍ ബുഖാരി ക്ലാസ് കേള്‍ക്കുകയും അത് അവസാനിക്കുമ്പോള്‍ "സദ്യ ഉണ്ടാക്കുകയും പണ്ഡിതരും, ഖാസിമാരും, ഭരണാധിപരൻമാരും, നേതാക്കളും പങ്കെടുക്കുന്ന വലിയ മൗലിദ് സദസ്സ് നബി ദിനത്തോട് അനുബന്ധിച്ച് നടത്തുകയും ,അന്ന് ഏറ്റവും വലിയ മുന്തിയ വസ്ത്രം ധരിക്കുകയും അത് മൗലിദ് പാരായണം ചെയ്ത വ്യക്തിക്ക് കൊടുക്കുകയും ചെയ്യും"*


 ( *അഅ്യാനുല്‍ അസ്വര്‍  1/426*📚) 


*ഈ ഗ്രന്ഥം ഇമാം സ്വലാഹുദ്ദീനു സ്സ്വിഫ്ദീ (റ) യുടേതാണ്. ഇമാം തഖ്യുദ്ദീനുസ്സുബ്കി (റ) യുടെ ശിഷ്യനാണ് മഹാനവർകൾ*. 


( *അബ്ജദുല്‍ ഉലൂം 3/96*📚) 


*ഏതായാലും മൗലിദ് പാരായണം പുത്തൻ വാദം ആണെങ്കിൽ ആ ബിദ്അത്ത് ചെയ്യുന്ന വ്യക്തിക്ക് സമ്മാനം കൊടുക്കുന്ന പതിവ് മുൻഗാമികൾക്ക് ഇല്ല എന്ന് സാമാന്യബുദ്ധിയുള്ളവർക്ക് ചിന്തിക്കാം*


_________________________


*ദുആ വസിയത്തോടെ* 


Ashraf Sa-adi bakimar

നബി ദിനാഘോഷം ചരിത്രത്താളുകളിലൂടെ* *ഭാഗം* 2️⃣3

 📗📖📗📖📗📖📗📖


*നബി ദിനാഘോഷം ചരിത്രത്താളുകളിലൂടെ* 


          *ഭാഗം* 2️⃣3


📗📖📗📖📗📖📗📖


  Ashraf Sa-adi bakimar 

====================


*ഇമാം അബ്ദുറഹ്മാൻ ബിന്‍ ഇസ്മാഈല്‍ അബൂശാമ അല്‍ മഖ്ദിസീ (റ)* 


   { *ഹിജ്‌റ  599-665* }


✳☪✳☪✳☪✳☪


*മൗലിദാഘോഷത്തിൻറെ മഹത്വങ്ങൾ ഇമാം നവവി (റ)യുടെ ഉസ്താദ് വിശദീകരിക്കുന്നു*


🌀🌀🌀🌀🌀🌀🌀🌀


 *الإمام  عبد الرحمن بن إسماعيل أبو شامة أبي شامة (ر)* 


*ومن احسن ما ابتدع في زماننا ما يفعل كل عام في اليوم الموافق لمولده صلى اﷲ عليه وآله وسلم من*

*الصدقات، والمعروف، وإظهار الزينة والسرور, فإن ذلك مشعر بمحبته صلى اﷲ عليه وآله وسلم وتعظيمه فيقلب فاعل ذلك وشكرا ﷲ تعالى على ما من به من إيجاد رسوله الذي أرسله رحمة للعالمين وكان أول من فعل ذلكيالموصل الشيخ عمر بن محمد الملا أحد الصالحين المشهورين وبه اقتدى في ذلك صاحب أربل وغيره رحمهم اﷲتعالى*  

 (📚 *الباعث على إنكار البدع* *والحوادث_ص23)  وقال عن* *عمل المولد لعمر الملاء في كتابه* *الروضتين في أخبار*

*الدولتين  ص 203* 


*ഇമാം അബ്ദു റഹ്മാനു ബിന്‍ ഇസ്മാഈല്‍ അബൂശാമ (റ) മൗലിദിനെ സംബന്ധിച്ച് മഹാന്‍ പറയുന്നത് കാണുക*; 


*"നമ്മുടെ നാടുകളില്‍ നബിﷺ ജന്മദിനത്തോട്  അനുബന്ധിച്ച് ജനങ്ങള്‍ ഏറ്റവും പ്രതിഫലാര്‍ഹമായ രീതിയിൽ നടത്തി വരുന്ന സ്വദഖകള്‍, സല്‍കര്‍മ്മങ്ങള്‍, സന്തോഷം പ്രകടിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളെല്ലാം നബി ﷺയോടുള്ള സ്നേഹത്തിന്‍റെ മേലിലും നബി ﷺ തങ്ങളെ സൃഷ്ടിച്ചതിലും, ലോകര്‍ക്ക് കരുണയായി നിയോഗിച്ചതിലും അല്ലാഹുവിനുള്ള നന്ദിയുടെ മേലിലും അറീക്കുന്ന കാര്യങ്ങളാണ്".*


 *'മൗസിലില്‍' ഇത് ആദ്യമായി നിര്‍വ്വഹിച്ചത് സ്വാലീഹീങ്ങളില്‍ പെട്ട ഉമര്‍ മല്ലാഅ്(റ) ആയിരുന്നു. പിന്നീട് ഇര്‍ബല്‍ രാജാവും, മറ്റും അദ്ദേഹത്തെ അനുഗമിച്ചു അവർക്കെല്ലാവർക്കും അല്ലാഹു റഹ്മത്ത് ചെയ്യട്ടേ*. 


{ *അല്‍ ബാഇസ് ഫീ ഇന്‍കാരില്‍ ബിദഇ വല്‍ഹവാദിസ് പേ: 23*📚 }


*ഇവിടെ നമ്മൾ കാണുന്നത് "ലോക പ്രശസ്തനായ ഇമാം അബൂശാമ (റ) മൗലിദ് ആഘോഷത്തിൻറെ മഹത്വങ്ങൾ വിശദീകരിക്കുകയും, മൗലിദാഘോഷം വിപുലമായി നടത്തിയ മഹാനെ പരിചയപ്പെടുത്തുകയും ആ കാലഘട്ടത്തിൽ അതിൽ പങ്കുകൊണ്ട രാജാക്കന്മാരെ എടുത്തു പറയുകയും അവർക്കെല്ലാം അല്ലാഹുവിൻറെ റഹ്മത്ത് ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു" എന്നാൽ ഇവിടെ നബി ﷺ  തങ്ങളുടെ ജന്മത്തിൽ വിറളിപൂണ്ട മൗലിദ് വിരോധികൾ അനിസ്ലാമികമായി അവതരിപ്പിച്ചു നടക്കുന്നു. അല്ലാഹു ഇത്തരം ആളുകളെ നന്നാകട്ടെ*


_________________________


*ദുആ വസിയത്തോടെ* 


Ashraf Sa-adi bakimar

Wednesday, November 3, 2021

നബിദിനാഘോഷം ചരിത്രത്താളുകളിലൂടെ* *ഭാഗം*22 📗📖📗📖📗📖📗📖 Ashraf Sa-adi bakimar ==================== *ഇമാം അല്ലാമ ഖുത്വ്ബുദ്ദീനുല്‍ ഹനഫീ(റ)*

 📗📖📗📖📗📖📗📖


*നബിദിനാഘോഷം ചരിത്രത്താളുകളിലൂടെ* 


          *ഭാഗം*22


📗📖📗📖📗📖📗📖

Ashraf Sa-adi bakimar 

====================


*ഇമാം അല്ലാമ ഖുത്വ്ബുദ്ദീനുല്‍ ഹനഫീ(റ)* 


           {  *ഹിജ്‌റ  988* }


❇✳❇✳❇✳❇✳


*"മക്കയിൽ മൗലിദാഘോഷം ഉണ്ടോ*❓


💡💡💡💡💡💡💡💡


 *الامام العلامة قطب الدين الحنفي (ر)*  

*ويستجاب الدعاء في مولد النبي صلي اﷲ عليه وسلم وهو موضع مشهور يزار الآن ومن لحفه مسجد يصلي فيهويكون في كل ليلة اثنين فيه جمعية يذكرون اﷲ تعالي ويزار في الليلة الثانية عشر من شهر ربيع الأول في كل عامفيجتمع الفقهاء والأعيان علي نظام المسجد الحرام والقضاة الأربعة بمكة المشرفة بعد صلاة المغرب بالشموع*

*الكثيرة والمفرغات والفوانيس والمشاعل وجميع المشايخ مع طوائفهم بالأعلام الكثيرة* *ويخرجون من المساجد الي*

*سوق الليل ويمشون فيه الي محل المولد الشريف بازدحام ويخطب فيه شخص ويدعو* *للسلطنة الشريفة ثم يعودونالي المسجد الحرام ويجلسون صفوفا في وسط المسجد من جهة الباب الشريف خلف مقام الشافعية ويقف رئيسزمزم بين يدي ناظر الحرم الشريف والقضاة ويدعو للسلطان ويلبسه الناظر خلعة ويلبس شيخ الفراشين خلعة ثميؤذن للعشاء ويصلي الناس* *علي عادم ثم يمشي الفقهاء مع ناظر الحرم الي الباب الذي يخرج منه من المسجد ثميتفرقون وهذه من اعظم مواكب ناظر الحرم الشريف بمكة المشرفة ويأتي الناس من البدو والحضر واهل جدةوسكان الاودية في تلك الليلة ويفرحون ا وكيف لا يفرح المؤمنون بليلة ظهر فيها*

 *اشرف الانبياء والمرسلين*

*صلي اﷲ عليه وسلم وكيف لا يجعلونه عيدا من اكبر اعيادهم*


        ( *الإعلام بأعلام بيت اﷲ الحرام* 📚 )

 

*ഇമാം അല്ലാമ ഖുത്വ്ബുദ്ദീനുല്‍ ഹനഫീ(റ) രേഖപ്പെടുത്തി; എല്ലാ വര്‍ഷവും റബീഉല്‍ അവ്വല്‍ 12 ന് നബി ﷺ യുടെ ജന്മ സ്ഥലം  സന്ദര്‍ഷിക്കുന്നതിന് വേണ്ടി പണ്ഡിതന്മാരും,നാലു മദ്ഹബിലെ ഖാസിമാരും, അവിടെയുള്ള മറ്റനേകം ആളുകളും മഗ്‌രിബ്  നിസ്കാര ശേഷം പള്ളികളില്‍ നിന്ന് സൂഖുല്ലൈലിലേക്ക് വരും.* 


*പിന്നീട് അവിടന്ന് വന്‍ ജനാവലി നബി ﷺ യുടെ ജന്മസ്ഥലത്തേക്ക് പുറപ്പെടും.ഒരാള്‍ ഉത്ബോധനം (പ്രസംഗിക്കും) നടത്തുകയും രാജാവിന്‍റെ ക്ഷേമത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യും. പിന്നെ എല്ലാവരും മസ്ജിദുല്‍ ഹറാമില്‍ ഒരുമിച്ച് കൂടും.* 


*അവിടേക്ക് നാട്ടിന്‍ പുറങ്ങളില്‍ നിന്നും ഡൗണികളില്‍ നിന്നും ആളുകള്‍ വന്നണയും അന്നവര്‍ക്ക് വല്ലാത്ത സന്തോഷമാണ്. നബി ﷺ ജനിച്ച രാത്രിയില്‍ സന്തോഷിക്കാതിരിക്കാന്‍ ഒരുവിശ്വാസിക്ക് എങ്ങനെ കഴിയും?*. 


{ *അല്‍ ഇഅ്ലാം ബിഅഅ്ലാമി ബൈതില്ലാഹില്‍ ഹറാം പേ: 356* 📚}



*മഹാനവർകൾ ആ കാലഘട്ടത്തിൽ നടന്നിരുന്ന നബിദിനാഘോഷത്തിന്റെ രീതി സവിസ്തരം  രേഖപ്പെടുത്തി. മുമ്പ് കാലഘട്ടം മുതൽക്കേ മക്കയിലും, മദീനയിലും മൗലിദാഘോഷം ഉണ്ടായിരുന്നുവെന്നും വഹാബി ഭരണകൂടം വന്നശേഷമാണ് അവിടെ നബിദിനാഘോഷങ്ങൾ എടുത്തു മാറ്റപ്പെട്ടത് എന്ന് നമുക്ക് മനസ്സിലാക്കാം.* 


*ആദ്യകാല നൂറ്റാണ്ടുകളിൽ റബീഉൽഅവ്വൽ 12 ന് മക്കയിൽ ഉള്ളവർ നബി ﷺ ജനിച്ച വീട്ടിൽ അവർ സന്ദർശനം നടത്തിയിരുന്നു എന്ന് ഇമാം കസ്തലാനി നിയും(റ) രേഖപ്പെടുത്തിയിട്ടുണ്ട്* 


*തുടരും...*

_________________________


*ദുആ വസിയത്തോടെ* 



Ashraf Sa-adi bakimar

നബി ദിനാഘോഷം ചരിത്രത്താളുകളിലൂടെ* *ഭാഗം* 21

 📗📖📗📖📗📖📗📖


*നബി ദിനാഘോഷം ചരിത്രത്താളുകളിലൂടെ* 


        *ഭാഗം* 21


📗📖📗📖📗📖📗📖


  Ashraf Sa-adi bakimar 

====================


*നബി ദിനാഘോഷത്തിൻറെ ഭാഗമായി വിതരണം ചെയ്ത 'കടലകൾക്ക്' പോലും ആത്മീയ ലോകത്ത് ലഭിച്ച തിളക്കം*


💠💠💠💠💠💠💠💠


*أخبرني سيدي الوالد (الشاه عبد الرحيم الدهلوي) قال كنت أصنع في أيام المولد طعاما صلة بالنبي صلي الله عليه وسلم  فلم يفتح لي سنة من السنين شيئا أصنع به طعاما. فلم أجد الا حمصا مقليا، فقسمته بين الناس فرأيته صلي الله عليه وسلم وبين يديه هذه الحمص متبهجا بشاشا*


 *(الدّر الثمين في مبشرات النبي الأمين ﷺ 📚للشاه ولي الله الدهلوي رحمه الله)*


 *ഇമാം ശാഹ് വലിയുല്ലാഹിൽ ദഹ്‌ലവി (റ ) മഹാനവർകളുടെ പിതാവ് ഇമാം ശാഹ് അബ്ദു റഹീം ദഹ്‌ലവി (റ)പറഞ്ഞ ഒരു സംഭവം ഉദ്ധരിക്കുന്നു.*


*ഞാൻ മൗലിദ് നോടനുബന്ധിച്ച് നബി ﷺ തങ്ങളുമായുള്ള സ്നേഹ ബന്ധം ചേർക്കുന്നതിന് വേണ്ടി ഭക്ഷണം ഉണ്ടാക്കി വിതരണം ചെയ്യാറുണ്ടായിരുന്നു .അങ്ങനെ ഒരു വർഷം എനിക്ക് പതിവു പോലെ എല്ലാ വർഷവും കൊടുക്കുന്ന ആ ഭക്ഷണം  കൊടുക്കാൻ കഴിഞ്ഞില്ല.*


*കാരണം ഭക്ഷണം ഉണ്ടാക്കിക്കൊടുക്കാൻ പറ്റുന്ന ഒന്നും എനിക്ക് തരപ്പെടുത്താൻ കഴിഞ്ഞില്ല ആ ഒരു വർഷം ആകെ എനിക്ക് ലഭിച്ചതാകട്ടെ വറുത്ത കടലയും, ആ ലഭിച്ച കടലകൾ ജനങ്ങൾക്ക് വീതിച്ചു കൊടുത്തു. അങ്ങനെ അതിനു ശേഷം ഞാൻ ഉറക്കത്തിൽ നബി ﷺ  തങ്ങളെ സ്വപ്നം കാണുകയുണ്ടായി ജനങ്ങൾക്ക് വിതരണം ചെയ്ത 'കടലകൾ' നബി ﷺ തങ്ങളുടെ മുമ്പിൽ പ്രകാശിച്ചു നില്കുന്നതായി ഞാൻ കണ്ടു.*


*ആ കാലഘട്ടത്തിൽ (ഏകദേശം 350 വർഷങ്ങൾക്ക് മുമ്പാണെന്ന് ഓർക്കുക) വളരെ പ്രമുഖരായ പണ്ഡിതർ മൗലിദ് ആഘോഷത്തിന് സന്തോഷം പകരാനും, നബി ﷺ തങ്ങളുമായുള്ള സ്നേഹ ബന്ധം കൂട്ടിച്ചേർക്കാനും എല്ലാ വർഷവും ഭക്ഷണം ഉണ്ടാക്കി ജനങ്ങൾക്ക് കൊടുക്കുന്നു* 


*ഏതോ ഒരു വർഷം അതിന് സാധ്യമാകാതെ വന്നപ്പോൾ സാധാരണ ഗതിയിൽ വളരെ നിസാരമായി നാം കരുതുന്ന വറുത്ത കടലകൾ മഹാനവർകൾ മറ്റൊന്നും ലഭിക്കാത്ത കാരണത്താൽ മൗലിദ് ആഘോഷത്തിൻറെ ഭാഗമായി ജനങ്ങൾക്ക് വിതരണം ചെയ്തത് ആത്മീയ ലോകത്ത് ഹബീബായ നബി ﷺ തങ്ങൾക്ക് സന്തോഷം പകർന്നു എന്നതിൻറെ സൂചന സ്വപ്നത്തിൽ കാണാൻ കഴിഞ്ഞു. സ്വന്തം പിതാവ് പറഞ്ഞു കൊടുത്ത ഈ സംഭവം ശാഹ് വലിയുല്ലാഹിൽ ദഹ്‌ലവി (റ) രേഖപ്പെടുത്തുകയും ചെയ്തു.* 


*പുണ്യ നബി ﷺയുമായി ബന്ധപ്പെട്ടു കൊണ്ട് ചിലവഴിക്കുന്ന  ഏതൊരു കാര്യവും ചെറുതായാലും, വലുതായാലും അത് ഇരുലോകത്തും നമുക്ക്  ഗുണപ്രദം ആണെന്ന ഒരു വലിയ പാഠം ഈ സംഭവത്തിൽ നിന്ന് മനസ്സിലാക്കാം*


*തുടരും....*

_________________________

Ashraf Sa-adi bakimar

നബിദിനം:അൽ മുളഫ്ഫര്‍ അബൂ സഈദ്(റ)*

 📗📖📗📖📗📖📗📖


*നബി ദിനാഘോഷം ചരിത്രത്താളുകളിലൂടെ* 


           *ഭാഗം* 1️⃣8️⃣


📗📖📗📖📗📖📗📖


  Ashraf Sa-adi bakimar ✍🏻

====================


*അൽ മുളഫ്ഫര്‍ അബൂ സഈദ്(റ)* 


    ( *ഹിജ്‌റ 549-630 )*


❇❇❇❇❇❇❇❇


*വിപുലമായ മൗലിദ് സദസ്സിലെ വിഭവങ്ങൾ* 


====================


 *الملك الصالح السني المظفر أبو سعيد كوكبري* (ر) ( *549هـ-  630هـ)  الملك المظفر أبو سعيد كوكبري ابن زين الدين علي بن تبكتكين أحد الاجواد والسادات الكبراء والملوك الامجاد*

*له آثار حسنة* ........................ *وكان يعمل المولد الشريف في ربيع الاول ويحتفل به احتفالا هائلا وكانمع ذلك شهما شجاعا فاتكا بطلا عاقلا عالما عادلا رحمه اﷲ وأكرم مثواه وقد صنف الشيخ أبو الخطاب ابن دحيةله مجلدا في المولد النبوي سماه التنوير في مولد البشير النذير فأجازه على ذلك بألف دينار وقد طالت مدته في الملكفي زمان الدولة الصلاحية وقد كان محاصر عكا وإلى هذه السنة محمود السيرة والسريرة قال السبط حكى بعضمن حضر سماط المظفر في بعض الموالد كان يمد في ذلك السماط خمسة آلاف راس مشوى وعشرة آلاف دجاجةومائة ألف زبدية وثلاثين ألف صحن حلوى* .) *انتهى                      {البداية والنهاية*📚 ( *13\136*) 

 

*മുഴുവൻ പുത്തൻ വാദികൾക്കും ഏറ്റവും വെറുപ്പുണ്ടാക്കുന്ന ഒരു മഹാനാണ് അല്‍ മുളഫ്ഫര്‍ അബൂ സഈദ് (റ) കാരണം മൗലിദ് സദസ്സ് ഇത്ര മാത്രം വികസിപ്പിച്ചു കൊണ്ട് അതി ഗംഭീരമായി ആഘോഷിച്ച മഹാനായിരുന്നു മഹാനവർകൾ*


*ഹാഫിള് ഇബ്‌നുകസീര്‍ "അല്‍ബിദായത്തു വന്നിഹായയില്‍" രേഖപ്പടുത്തുന്നു; "മലികുല്‍ മുളഫ്ഫർ ധര്‍മിഷ്ഠന്‍, നേതാവ്, സലപ്രവര്‍ത്തനങ്ങളുടെ ഉടമ എന്നീനിലകളില്‍ വര്‍ത്തിച്ചു.(മുജാഹിദ് ഭാഷയിൽ പറഞ്ഞാൽ ഒരു വലിയ യ യ പുത്തൻ വാദം ഉണ്ടാക്കിയ ഒരാളെ പറ്റിയാണ് ഈ പറയുന്നത് എന്ന് ഓർക്കണം)*


*അദ്ദേഹം റബീഉല്‍ അവ്വലില്‍ വലിയൊരു മൗലിദ് സദസ്സ് സംഘടിപ്പിക്കാറുണ്ട് പണ്ഡിതനും, ധൈര്യശാലിയും നീതിമാനുമായിരുന്നു മലികുല്‍ മുളഫ്ഫർ. "അല്ലാഹു അദ്ദേഹത്തിന് റഹ്മത്ത് ചെയ്യട്ടേ അല്ലാഹു അദ്ദേഹത്തിന്‍റെ ഖബറിടം നന്നാക്കി കൊടുക്കട്ടെ"*

 

*അദ്ദേഹത്തിന് ഇബ്നു ദിഹ്യ(റ) "അത്തന്‍വീര്‍ ഫീമൗലിദില്‍ ബശീരിന്നദീര്‍" എന്ന മൗലിദ് ഗ്രന്ഥം രചിച്ച് കൊടുത്തു. അതിന് അദ്ദേഹം ആയിരം ദീനാര്‍ പ്രതിഫലം കൊടുത്തു. അദ്ദേഹം ദീര്‍ഗ്ഗ കാലം ഭരണം നടത്തുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ജീവിത രീതിയും സ്വകാര്യതയും സതുത്യര്‍ഹമായിരുന്നു.*


*മൗലിദ് സദസ്സിന്‍റെ സുപ്രയില്‍ 1000 ചുട്ട ആടും ,10,000 കോഴിയും 1,30,000 പാത്രങ്ങളില്‍ ഹലുവയും ഉണ്ടായിരുന്നു.*


.( *അല്‍ബിദായത്തുവന്നിഹായ 13/136*📚)


*ഹാഫിള് ദഹബി മഹാനായ മലികുല്‍ മുളഫ്ഫർ രാജാവിനെക്കുറിച്ച് പറയുന്നത് കാണുക. "വിനയാന്വിതന്‍, സല്‍ വൃത്തന്‍, സുന്നീ ആശയക്കാരന്‍, ഫഖീഹുകളെയും, ഹദീസ് പണ്ഡിതരെയും സ്നേഹിക്കുന്ന വ്യക്തി എന്നീ ഗുണങ്ങള്‍ എല്ലാം ഒത്ത് കൂടിയ വ്യക്തിയാണ് മലികുല്‍ മുളഫ്ഫര്‍"*. 


{ *സിയറു അഅ്ലാമിന്നുബലാഅ്22/336*📚}


*പുത്തൻ വാദികളുടെ നേതാവായ ഇബ്നുതൈമിയയുടെ സ്വന്തം ശിഷ്യരും അതോടൊപ്പം കേരള വഹാബി പ്രസ്ഥാനം അടക്കം അംഗീകരിക്കുന്ന ഹാഫിള് ഇബ്നു കസീറും, ഹാഫിള് ദഹബിയും ആണ് മൗലിദ് ഇത്ര ഗംഭീരമായി ആഘോഷിച്ച മഹാനായ അല്‍ മുളഫ്ഫർ അബൂ സഈദ് (റ) എന്ന രാജാവിനെ മുക്തകണ്ഠം  പ്രശംസിച്ചിരിക്കുന്നത്. വഹാബി ഭാഷയിൽ പറഞ്ഞാൽ കടുത്ത ബിദ്അത്ത് ചെയ്യുന്ന ആളുകളെ ഇങ്ങനെ മഹത്വവൽക്കരിക്കാൻ പറ്റുമോ എന്ന് ബുദ്ധികൊണ്ട് ഒരൽപം ചിന്തിച്ചാൽ നന്നായിരിക്കും*



*ദുആ വസിയത്തോടെ*


Ashraf Sa-adi bakimar

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...