Showing posts with label മദ്ഹബ്: ഞങ്ങളെ തഖ്ലീദ് ചെയ്യരുത് എന്ന് ഇമാമുകൾ. Show all posts
Showing posts with label മദ്ഹബ്: ഞങ്ങളെ തഖ്ലീദ് ചെയ്യരുത് എന്ന് ഇമാമുകൾ. Show all posts

Wednesday, February 14, 2018

മദ്ഹബ്: ഞങ്ങളെ തഖ്ലീദ് ചെയ്യരുത് എന്ന് ഇമാമുകൾ പറഞ്ഞിട്ടുണ്ടോ?

📙📘📓📒📔📕📗
 *ഇസ്ലാമികാദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

*⭕ചോദ്യം*4⃣

*നമ്മുടെ വാക്ക് ഒരാളും തെളിവ് നോകാതെ തഖ്ലീദ് ചെയ്യരുത് എന്ന് അബൂഹനീഫ ഇമാം പറഞ്ഞു എന്ന് അല്‍ബഹ്റുറാഇഖ് എന്ന കിതാബില്‍ ഉണ്ടോ*❓
*ഇങ്ങനെ വഹാബികള്‍ പ്രചരിപ്പിക്കുന്നുണ്ടല്ലോ ഇതിന്റെ സത്യാവസ്ഥ എന്താണ് ഒന്നു വിശദീകരിക്കാമോ❓*

*✅ഉത്തരം*✍

*അത് വഹാബികളുടെ കള്ള പ്രചരണം ആണ്*

*മതഗ്രന്ഥങ്ങൾ തിരിമറി നടത്തി കട്ട്മുറിച്ച് പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ് അവർ ചെയ്യുന്നത്*
*ജൂത ക്രിസ്ത്യാനികൾ മതഗ്രന്ഥങ്ങൾ തിരുമറി നടത്തി എന്ന് ഖുർആനിലും ജൂത ക്രിസ്ത്യാനികളോട് ചാണിനു ചാണായി ഒരു വിഭാഗം പിന്‍പറ്റുമെന്ന് മുത്ത് നബി(സ) യും പഠിപ്പിച്ചിട്ടുണ്ട് കിതാബിന്റെ ആ ഉദ്ദരണിയുള്ള പേജ് മുഴുവന്‍ വഹാബി മൗലവിമാർ വരെ കണ്ടിട്ടില്ലാ പിന്നല്ലെ കുഞ്ഞാടുകള്‍..!
 ഗള്‍ഫിലെ ചില കള്ളന്‍മാരായ സലഫികള്‍ കിതാബുകള്‍ കട്ട്മുറിച്ച് ലേഖനം എഴുതി കള്ളത്തരം പ്രചരിപ്പിക്കുന്നത് നോക്കി വായിച്ച് ശരിയാണന്ന് തെറ്റിദ്ധരിച്ചതാണ് വലിയ മൗലവിമാരും പാവങ്ങളായ അനുയായികളും*

*📝ഇനി എന്താണ് ബഹ്റുറാഇഖില്‍ പറഞ്ഞത് എന്ന് പരിശോധിക്കാം👇*

*ഗവേഷണത്തിനു കഴിയാത്തവർ ഗവേഷകരായ പണ്ഡിതന്മാരെ തഖ്ലീദ് ചെയ്യണം എന്ന് പറഞ്ഞ് കൊണ്ടാണ് കിതാബില്‍ തുടങ്ങുന്നത് തന്നെ ഗ്രന്ഥകർത്താവ് പറയട്ടെ ഫത്വവ നൽകാൻ വേണ്ടി ഗവേഷകരായ പണ്ഡിതന്മാരിൽ ഉദ്ദേശിച്ച ആരെയും തഖ്ലീദ് ചെയ്യല്‍ അനുവദിന്യമാണ് എന്ന അധ്യായം*ﺍﻟﻜﺘﺐ ‏» ﺍﻟﺒﺤﺮ ﺍﻟﺮﺍﺋﻖ ﺷﺮﺡ ﻛﻨﺰ ﺍﻟﺪﻗﺎﺋﻖ ‏» ﻛﺘﺎﺏ ﺍﻟﻘﻀﺎﺀ ‏» ﻓﺼﻞ ﺗﻘﻠﻴﺪ ﻣﻦ ﺷﺎﺀ ﻣﻦ ﺍﻟﻤﺠﺘﻬﺪﻳﻦ ﻟﻺﻓﺘﺎﺀ
ﻣﺴﺄﻟﺔ : ﺍﻟﺠﺰﺀ ﺍﻟﺴﺎﺩﺱ ﺍﻟﺘﺤﻠﻴﻞ ﺍﻟﻤﻮﺿﻮﻋﻲ
‏( ﻓﺼﻞ ﻳﺠﻮﺯ ﺗﻘﻠﻴﺪ ﻣﻦ ﺷﺎﺀ ﻣﻦ ﺍﻟﻤﺠﺘﻬﺪﻳﻦ ‏) .

*ഒരുമദ്ഹബ് സ്വീകരിച്ചവൻ മറ്റു മദ്ഹബി ലേക്ക് മാറാവുന്നതാണ് സത്യമാർഗത്തിന്റെ ഇമാമുമാരുടെ അഭിപ്രായവിത്യാസം ജനങ്ങൾക്ക് അല്ലാഹു ചെയ്ത വിശാലതയാണ്*ﻭﻟﻪ ﺍﻻﻧﺘﻘﺎﻝ ﻣﻦ ﻣﺬﻫﺒﻪ ﻟﻜﻦ ﻻ ﻳﺘﺒﻊ ﺍﻟﺮﺧﺺ ﻓﺈﻥ ﺗﺘﺒﻌﻬﺎ ﻣﻦ ﺍﻟﻤﺬﺍﻫﺐ ﻓﻬﻞ ﻳﻔﺴﻖ ﻭﺟﻬﺎﻥ ﺍ ﻫـ .
*ഇമാംഅബൂഹനീഫ(റ) ഒരു അഭിപ്രായവും അവരുടെ ശിഷ്യനായ മറ്റു രണ്ടു ഇമാമുമാർ മറ്റൊരു അഭിപ്രായവും പറഞ്ഞാല്‍ മുഫ്തി (ഫത്വ കൊടുക്കുന്നയാള്‍)ഇഷ്ടപ്പെട്ടത് കൊണ്ട് പിടിക്കാവുന്നതാണ്* ﻭﺣﺎﺻﻞ ﺍﻟﺜﺎﻧﻲ ﺃﻥ ﺍﺧﺘﻼﻑ ﺃﺋﻤﺔ ﺍﻟﻬﺪﻯ ﺗﻮﺳﻌﺔ ﻋﻠﻰ ﺍﻟﻨﺎﺱ ﻓﺈﻥ ﻛﺎﻥ ﺍﻹﻣﺎﻡ ﻓﻲ ﺟﺎﻧﺐ ﻭﻫﻤﺎ ﻓﻲ ﺟﺎﻧﺐ ﺧﻴﺮ ﺍﻟﻤﻔﺘﻲ ﻭﺇﻥ ﻛﺎﻥ ﺃﺣﺪﻫﻤﺎ ﻣﻊ ﺍﻹﻣﺎﻡ ﺃﺧﺬ ﺑﻘﻮﻟﻬﻤﺎ

*ഇവിടെ ഒരു ചോദ്യം ഉണ്ട് ഇമാം അബൂഹനീഫ(റ) ശിഷ്യൻമാർ അവരെ തഖ്ലീദ് ചെയ്യുന്നവരായിരിക്കെ എന്ത്കൊണ്ടാണ് ഇമാമിനു വിരുദ്ധമായ അഭിപ്രായം ശിഷ്യൻമാർ പറഞ്ഞത്കൊണ്ട് ഫത്വ നല്‍കല്‍ അനുവദനിയമായത്❓*ﻓﺈﻥ ﻗﻠﺖ : ﻛﻴﻒ ﺟﺎﺯ ﻟﻠﻤﺸﺎﻳﺦ ﺍﻹﻓﺘﺎﺀ ﺑﻐﻴﺮ ﻗﻮﻝ ﺍﻹﻣﺎﻡ ﺍﻷﻋﻈﻢ ﻣﻊ ﺃﻧﻬﻢ ﻣﻘﻠﺪﻭﻥ ؟ ﻗﻠﺖ : ﻗﺪ ﺃﺷﻜﻞ ﻋﻠﻲ ﺫﻟﻚ ﻣﺪﺓ ﻃﻮﻳﻠﺔ ﻭﻟﻢ ﺃﺭ ﻓﻴﻪ ﺟﻮﺍﺑﺎ ﺇﻻ ﻣﺎ ﻓﻬﻤﺘﻪ ﺍﻵﻥ ﻣﻦ ﻛﻼﻣﻬﻢ ، ﻭﻫﻮ ﺃﻧﻬﻢ ﻧﻘﻠﻮﺍ ﻋﻦ ﺃﺻﺤﺎﺑﻨﺎ ﺃﻧﻪ ﻻ ﻳﺤﻞ ﻷﺣﺪ ﺃﻥ ﻳﻔﺘﻲ ﺑﻘﻮﻟﻨﺎ ﺣﺘﻰ ﻳﻌﻠﻢ ﻣﻦ ﺃﻳﻦ ﻗﻠﻨﺎ ﺣﺘﻰ ﻧﻘﻞ ﻓﻲ ﺍﻟﺴﺮﺍﺟﻴﺔ ﺃﻥ ﻫﺬﺍ ﺳﺒﺐ ﻣﺨﺎﻟﻔﺔ ﻋﺼﺎﻡ
ﻟﻺﻣﺎﻡ ، ﻭﻛﺎﻥ ﻳﻔﺘﻲ ﺑﺨﻼﻑ ﻗﻮﻟﻪ ﻛﺜﻴﺮﺍ ; ﻷﻧﻪ ﻟﻢ ﻳﻌﻠﻢ ﺍﻟﺪﻟﻴﻞ ، ﻭﻛﺎﻥ ﻳﻈﻬﺮ ﻟﻪ ﺩﻟﻴﻞ ﻏﻴﺮﻩ ﻓﻴﻔﺘﻲ ﺑﻪ

*ആ ഗ്രന്ഥത്തിൽ ഉള്ള ചോദ്യം ആണ്* 👆
*✍ഉത്തരം👇*
*എവിടെ നിന്നാണ് ഇമാമിന്റെ തെളിവ് എന്നറിയാത്ത ഒരു മുഫ്തിക്ക് ഇമാമിന്റെ വാക്ക് കൊണ്ട് ഫത്വവ പാടില്ലാ എന്ന് ആ കാലകട്ടത്തിലുള്ള മുഫ്തിമാരോടാണ് അത് നമ്മുടെ കാലകട്ടത്തില്‍ എവിടെ നിന്നാണ് തെളിവ് എന്ന് നമ്മള്‍ അറിഞ്ഞില്ലെങ്കിലും ഇമാമിന്റെ വാക്ക് കൊണ്ട് ഫത്വ നല്‍കല്‍ നിർബന്ധമാണ് .*

*ഹാവിയില്‍ സ്വഹീഹാക്കിയതും ഈ നിബന്ധനയിലൂടെയാണ് ഇമാമിന്റെ വാക്ക് കൊണ്ടാണ് ഫത്വവ നല്‍കേണ്ടത് എന്ന് അവർ സ്വഹീഹാക്കിയിട്ടുണ്ട് ഇതില്‍ നിന്നും ഇമാമിന്റെ വാക്ക് കൊണ്ട് ഫത്വ നല്‍കല്‍ നിർബന്ധമാണ് എന്ന് ലഭിക്കും (ആ കാലകട്ടത്തിലുള്ള മുജ്തഹിദീങ്ങളായ) മശാഇഖുമാര്‍ ഇമാമിന്റെ വാക്ക് അല്ലാത്തത് ഫത്വവ നല്‍കിയത് അവരുടെ കടമയില്‍ ഉള്ള തെളിവ് ലഭിക്കുക എന്ന നിബന്ധനയില്ലാത്തത് കൊണ്ടാണ് (കാരണം അവർ മദ്ഹബിന്റെ മുജ്തഹിദുകളാണ്) അപ്പോൾ നമുക്ക് ഇമാമിന്റെ തെളിവ് ലഭിച്ചില്ലെങ്കിലും ഇമാമിന്റെ വാക്ക് കൊണ്ട് ഫത്വ നല്‍കണം*ﻓﺄﻗﻮﻝ : ﺇﻥ ﻫﺬﺍ ﺍﻟﺸﺮﻁ ﻛﺎﻥ ﻓﻲ ﺯﻣﺎﻧﻬﻢ ، ﺃﻣﺎ ﻓﻲ ﺯﻣﺎﻧﻨﺎ ﻓﻴﻜﺘﻔﻰ ﺑﺎﻟﺤﻔﻆ ﻛﻤﺎ ﻓﻲ ﺍﻟﻘﻨﻴﺔ ﻭﻏﻴﺮﻫﺎ ، ﻓﻴﺤﻞ ﺍﻹﻓﺘﺎﺀ ﺑﻘﻮﻝ ﺍﻹﻣﺎﻡ ﺑﻞ ﻳﺠﺐ ﻭﺇﻥ ﻟﻢ ﻧﻌﻠﻢ ﻣﻦ ﺃﻳﻦ ﻗﺎﻝ ﻭﻋﻠﻰ ﻫﺬﺍ ﻓﻤﺎ ﺻﺤﺤﻪ ﻓﻲ ﺍﻟﺤﺎﻭﻱ ﻣﺒﻨﻲ ﻋﻠﻰ ﺫﻟﻚ ﺍﻟﺸﺮﻁ ، ﻭﻗﺪ ﺻﺤﺤﻮﺍ ﺃﻥ ﺍﻹﻓﺘﺎﺀ ﺑﻘﻮﻝ ﺍﻹﻣﺎﻡ ﻓﻴﻨﺘﺞ ﻣﻦ ﻫﺬﺍ ﺃﻧﻪ ﻳﺠﺐ ﻋﻠﻴﻨﺎ ﺍﻹﻓﺘﺎﺀ ﺑﻘﻮﻝ ﺍﻹﻣﺎﻡ ، ﻭﺇﻥ ﺃﻓﺘﻰ ﺍﻟﻤﺸﺎﻳﺦ ﺑﺨﻼﻓﻪ ﻷﻧﻬﻢ ﺇﻧﻤﺎ ﺃﻓﺘﻮﺍ ﺑﺨﻼﻓﻪ ﻟﻔﻘﺪ ﺷﺮﻃﻪ ﻓﻲ ﺣﻘﻬﻢ ﻭﻫﻮ ﺍﻟﻮﻗﻮﻑ ﻋﻠﻰ ﺩﻟﻴﻠﻪ ، ﻭﺃﻣﺎ ﻧﺤﻦ ﻓﻠﻨﺎ ﺍﻹﻓﺘﺎﺀ ﻭﺇﻥ ﻟﻢ ﻧﻘﻒ ﻋﻠﻰ ﺩﻟﻴﻠﻪ

*വീണ്ടും പറയുന്നു തെളിവ് നോക്കാന്‍ അർഹത എത്തിച്ച ആളാണ് തെളിവ് നോക്കേണ്ടത്. അല്ലാത്തവർ ഇമാമിന്റെ വാക്ക് കൊണ്ട് ഫത്വ നൽകണം*
*അബൂജഹ്ഫർ പറഞ്ഞു കിതാബ് , സുന്നത്ത് ഗവേഷണം കൊണ്ട് അർഹതയുള്ള അറിവുള്ളവരാണ് യഥാർത്ഥ മുഫ്തി കിതാബ് സുന്നത്ത് കൊണ്ട് അറിയാത്തവന്‍ ഇമാമില്‍ നിന്നും കേട്ടത് ഫത്വ നല്‍കണം. അവന്‍ മറ്റൊരാളില്‍ നിന്നും ഉദ്ദരിക്കുന്ന റിപ്പോർട്ടർ പോലെയാണ് (അവന്‍ സാങ്കേതിക ഭാഷയില്‍ ഉള്ള മുഫ്തിയല്ലാ) പക്ഷേ ഗവേഷണത്തിനു അർഹതയില്ലാത്തവർ ഗവേഷകരായ പണ്ഡിതന്മാരുടെ വാക്കുകൾ ഉദ്ദരിക്കുക എന്ന നിലക്ക് അല്ലാതെ ഫത്വവ നൽകൽ അനുവദിന്യമല്ല.(അൽബഹ്റുറായിഖ്)*
*ചുരുക്കത്തില്‍ ഗവേഷകരായ പണ്ഡിതന്മാരോടാണ് ഇമാം അബൂഹനീഫ(റ) പറഞ്ഞ വാചകം*
*അങ്ങനെയുള്ളവർ നൂറ്റാണ്ടുകള്‍ക്ക് മുൻപ് ഇല്ലാതെ ആയിട്ടുണ്ട് എന്ന് മഹാന്മർ പറഞ്ഞിട്ടുണ്ട്*ﺫﻛﺮﻩ ﻓﻲ ﻓﺘﺢ ﺍﻟﻘﺪﻳﺮ ﻟﻜﻦ ﻫﻮ ﺃﻫﻞ ﻟﻠﻨﻈﺮ ﻓﻲ ﺍﻟﺪﻟﻴﻞ ، ﻭﻣﻦ ﻟﻴﺲ ﺑﺄﻫﻞ ﻟﻠﻨﻈﺮ ﻓﻴﻪ ﻓﻌﻠﻴﻪ ‏[ ﺹ : 294 ‏] ﺍﻹﻓﺘﺎﺀ ﺑﻘﻮﻝ ﺍﻹﻣﺎﻡ ، ﻭﺍﻟﻤﺮﺍﺩ ﺑﺎﻷﻫﻠﻴﺔ ﻫﻨﺎ ﺃﻥ ﻳﻜﻮﻥ ﻋﺎﺭﻓﺎ ﻣﻤﻴﺰﺍ ﺑﻴﻦ ﺍﻷﻗﺎﻭﻳﻞ ﻟﻪ ﻗﺪﺭﺓ ﻋﻠﻰ ﺗﺮﺟﻴﺢ ﺑﻌﻀﻬﺎ ﻋﻠﻰ ﺑﻌﺾ

   🌴🌴🌴🌴🌴🌴🌴ﻗﻠﺖ ﻭﻳﺸﻬﺪ ﻟﻪ ﻣﺎ ﻓﻲ ﺍﻟﺘﺘﺎﺭﺧﺎﻧﻴﺔ ﻗﺎﻝ ﺻﺎﺣﺐ ﺍﻷﻗﻀﻴﺔ ﺃﺑﻮ ﺟﻌﻔﺮ ﺑﻌﺪﻣﺎ ﺑﻴﻦ ﺃﻫﻠﻴﺔ ﺍﻟﻘﻀﺎﺀ ﻭﻻ ﻳﻨﺒﻐﻲ ﻷﺣﺪ ﺃﻥ ﻳﻘﻀﻲ ﺑﺎﻟﻨﺎﺱ ﺇﻻ ﻣﻦ ﻛﺎﻥ ﻫﻜﺬﺍ ﻳﺮﻳﺪ ﺑﻪ ﺃﻥ ﺍﻟﻤﻔﺘﻲ ﻳﻨﺒﻐﻲ ﺃﻥ ﻳﻜﻮﻥ ﻋﺪﻻ ﻋﺎﻟﻤﺎ ﺑﺎﻟﻜﺘﺎﺏ ﻭﺍﻟﺴﻨﺔ ﻭﺍﺟﺘﻬﺎﺩ ﺍﻟﺮﺃﻱ ، ﻗﺎﻝ ﺇﻻ ﺃﻥ ﻳﻔﺘﻲ ﺑﺸﻲﺀ ﻗﺪ ﺳﻤﻌﻪ ﻓﺈﻧﻪ ﻳﺠﻮﺯ ﻭﺇﻥ ﻟﻢ ﻳﻜﻦ ﻋﺎﻟﻤﺎ ﺑﺎﻟﻜﺘﺎﺏ ﻭﺍﻟﺴﻨﺔ ; ﻷﻧﻪ ﺣﺎﻙ ﻣﺎ ﺳﻤﻊ ﻣﻦ ﻏﻴﺮﻩ ﻓﻬﻮ ﺑﻤﻨﺰﻟﺔ ﺍﻟﺮﺍﻭﻱ ﻓﻲ ﺑﺎﺏ ﺍﻷﺣﺎﺩﻳﺚ ﻓﻴﺸﺘﺮﻁ ﻓﻴﻪ ﻣﺎ ﻳﺸﺘﺮﻁ ﻓﻲ ﺍﻟﺮﺍﻭﻱ ﻣﻦ ﺍﻟﻨﻘﻞ ﻭﺍﻟﻀﺒﻂ ﻭﺍﻟﻌﺪﺍﻟﺔ ﻭﻓﻲ ﺍﻟﻈﻬﻴﺮﻳﺔ ، ﺭﻭﻱ ﻋﻦ ﺃﺑﻲ ﺣﻨﻴﻔﺔ ﺃﻧﻪ ﻗﺎﻝ ﻻ ﻳﺤﻞ ﻷﺣﺪ ﺃﻥ ﻳﻔﺘﻲ ﺑﻘﻮﻟﻨﺎ ﻣﺎ ﻟﻢ ﻳﻌﻠﻢ ﻣﻦ ﺃﻳﻦ ﻗﻠﻨﺎ ، ﻭﺇﻥ ﻟﻢ ﻳﻜﻦ ﺃﻫﻞ ﺍﻻﺟﺘﻬﺎﺩ ﻻ ﻳﺤﻞ ﻟﻪ ﺃﻥ ﻳﻔﺘﻲ ﺇﻻ ﺑﻄﺮﻳﻖ ﺍﻟﺤﻜﺎﻳﺔ ﻓﻴﺤﻜﻲ ﻣﺎ ﻳﺤﻔﻆ ﻣﻦ ﺃﻗﻮﺍﻝ ﺍﻟﻔﻘﻬﺎﺀ ﺍ ﻫـ
*ഇപ്രകാരമാണ് ഇമാം ശാഫി(റ)വിന്റെ പേരില്‍ വഹാബികള്‍ പ്രചരിപ്പിക്കുന്നതിനുള്ള മറുപടി👇*
*അത് മുജ്തഹിദുകളായ ഇമാമുമാരോടാണ് എന്ന് ഇമാം നവവി(റ) ശറഹുമുഹദ്ദബില്‍ പറഞ്ഞിട്ടുണ്ട്*
*മാലികീ  ഇമാമും അഹ്മദ് ഇമാം പറഞ്ഞതും ഗവേഷകരായ ഇമാമീങ്ങളോടാണ് എന്ന് മനസ്സിലാക്കാം*

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...