Showing posts with label റബീഉല്‍ അവ്വല്‍ 12 നബി (സ്വ)യുടെ വഫാത്ത് ദിനം ആഘോഷിക്കാന്‍ പാടില്ല. Show all posts
Showing posts with label റബീഉല്‍ അവ്വല്‍ 12 നബി (സ്വ)യുടെ വഫാത്ത് ദിനം ആഘോഷിക്കാന്‍ പാടില്ല. Show all posts

Wednesday, November 7, 2018

റബീഉല്‍ അവ്വല്‍ 12 നബി (സ്വ)യുടെ വഫാത്ത് ദിനം കൂടി ആയതിനാല്‍ ആ ദിവസം മുസ്ലിം ആഘോഷിക്കാന്‍ പാടില്ല

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚

റബീഉല്‍ അവ്വല്‍ 12 നബി (സ്വ)യുടെ വഫാത്ത് ദിനം കൂടി ആയതിനാല്‍ ആ ദിവസം മുസ്ലിം ആഘോഷിക്കാന്‍ പാടില്ല,മറിച്ച് സ്വഹാബികള്‍ ദുഃഖിച്ച ആ ദിവസം നമ്മളും ദുഃഖിക്കുകയാണ് വേണ്ടത് എന്ന് അലമുറയിടുന്ന മുജാഹിലുകളോട് ഒന്ന് ചോദിച്ചോട്ടേ......

👇👇👇👇👇

■ നബി തങ്ങള്‍ വഫാത്തായതിന്റെ പിറ്റേ വര്‍ഷം റബീഉല്‍ അവ്വല്‍ 12ന്  സ്വഹാബികള്‍ ദുഃഖാചരണം നടത്തിയോ....?

■അതിനു ശേഷമുള്ള ഏതെങ്കിലും ഒരു റബീഉല്‍ അവ്വല്‍ 12 ന് സ്വഹാബികള്‍ ദുഃഖാചരണം നടത്തിയോ....?

■ഏതെങ്കിലും ഒരു റബീഉല്‍ അവ്വല്‍ 12 ന് താബിഉകള്‍ ദുഃഖാചരണം നടത്തിയോ...?

■ഏതെങ്കിലും ഒരു റബീഉല്‍ അവ്വല്‍ 12ന്  താബിഉത്താബിഉകള്‍ ദുഃഖാചരണം നടത്തിയോ....?

■അതിന് ശേഷം ലോകത്ത് കടന്ന് വന്ന ഏതെങ്കിലും ഒരു ഇമാം റബീഉല്‍ അവ്വല്‍ 12ന് ദുഃഖാചരണം നടത്തിയോ....?

■ഹിജ്റ 300 ന് ശേഷം ആരെങ്കിലും റബീഉല്‍ അവ്വല്‍ 12ന് ദുഃഖാചരണം നടത്തുകയോ നടത്താന്‍ ആഹ്വാനം ചെയ്യുകയോ ചെയ്തോ.....?

■പോട്ടേ...
ഹിജ്റ 1400 വരെ ഏതെങ്കിലും ഒരു പണ്ഢിതനോ സാധാരണക്കാരനോ ആരെങ്കിലും റബീഉല്‍ അവ്വല്‍ 12ന് ദുഃഖാചരണം നടത്തിയോ...?
ദുഃഖാചരണം നടത്താന്‍ ആഹ്വാനം ചെയ്യുകയോ അഭിപ്രായപ്പെടുകയോ ചെയ്തോ....?

''ഇല്ല'' എന്നാണ് മറുപടിയെങ്കില്‍ ഈ ബിദ്അത്ത് നിങ്ങളെ ആര് പഠിപ്പിച്ചതാണെന്ന് പറയേണ്ട ബാധ്യത ഓരോ മുജായിദിനും ഉണ്ട്.

സത്യത്തില്‍ ഇത് മുജാഹിലുകളുടെ പതിനെട്ടാമത്തെ അടവായിരുന്നു.
നബിദിനാഘോഷത്തില്‍ നിന്നും മുസ്ലിമീങ്ങളെ പിന്തിരിപ്പിക്കാന്‍ വേണ്ടി പല അടവുകളും പയറ്റി പരാജയപ്പെട്ട് ഇനിയെന്ത് പറഞ്ഞ് ഇവരെ പിന്തിരിപ്പിക്കും എന്നാലോചിച്ച് ആകാശത്തേക്ക് നോക്കി ഏമ്പക്കവും വിട്ടിരുന്നപ്പോഴാണ് ഏതോ ഒരു മുജാഹിലിന് ഇത്തരം ഒരു ഐഡിയ ഉദിച്ചത്.

മുള്ളിനെ മുള്ള് കൊണ്ടെടുക്കുന്നു എന്ന് പറയും പോലെ സ്നേഹത്തെ സ്നേഹം കൊണ്ട് എടുക്കാം എന്നൊക്കെ പാവം മുജാഹിലുകള്‍ നിനച്ചിട്ടുണ്ടാവണം.

പുണ്യ നബി (സ്വ) യെ  നിശ്കളങ്കമായി ഇഷ്ടം വെക്കുന്ന അറിവില്ലാത്ത സാധുക്കളായ മുസ്ലിമീങ്ങളുടെ മുന്നില്‍ പിശാചിന്റെ കുതന്ത്രവുമായി മുജായിദുകള്‍ രംഗപ്രവേശനം ചെയ്തു.

എന്നിട്ട് ഉള്ളിന്റെ ഉള്ളിലെ പ്രവാചക വിരോധം മനസ്സില്‍ ഒളിപ്പിച്ച് മുതലക്കണ്ണീരൊഴുക്കിക്കൊണ്ട് മൗലവിമാര്‍ മുസ്ലിമീങ്ങളോട് ചോദിച്ചു - സുഹൃത്തേ, നബി തങ്ങള്‍ വഫാത്തായ ദിവസത്തില്‍ നിങ്ങള്‍ക്ക് സന്തോഷിക്കാന്‍ കഴിയുമോ...?

റബീഉല്‍ അവ്വല്‍ പന്ത്രണ്ടിനല്ലേ അവിടുന്ന് വഫാത്തായത്...?

അന്നല്ലേ അബൂബക്കര്‍ സിദ്ദീഖ് തങ്ങളും ഉമര്‍ തങ്ങളും മറ്റുള്ള സ്വഹാബികളും പൊട്ടിക്കരഞ്ഞത്...?

ഏന്നിട്ടും നിങ്ങള്‍ക്ക് എങ്ങനെ റബീഉല്‍ അവ്വല്‍ 12ന് സന്തോഷിക്കാന്‍ കഴിയുന്നു...?

★''ഇസ്ലാമില്‍ ദുഃഖാചരണം പരമാവധി 3 ദിവസമാണ് മൗലവീ...

അതിനെക്കാള്‍ കൂടുതല്‍ ദുഃഖാചരണം നടത്താന്‍ ഇസ്ലാമില്‍ വകുപ്പില്ല.
എന്നാല്‍ സന്തോഷ പ്രകടനം നടത്താന്‍ അനുമതിയും കല്‍പനയും ഉണ്ട് താനും''
എന്നൊക്കെ മുസ്ലിമീങ്ങള്‍ പരമാവധി പറഞ്ഞ് നോക്കിയെങ്കിലും അതൊന്നും അംഗീകരിക്കാന്‍ നബി തങ്ങളോടുള്ള മൗലവിയുടെ അതിരു വിട്ട (കപട) സ്നേഹം അയാളെ അനുവദിച്ചില്ല.

(നബി തങ്ങളുടെ വഫാത്ത് പറഞ്ഞ് പുറമേ കരയുന്നുണ്ടായിരുന്നെങ്കിലും  പണ്ട് നേതാക്കള്‍ നബി സ്വ യെ ആക്ഷേപിച്ച സീന്‍ ഒക്കെ ഓര്‍ത്ത് മൗലവി  ഉള്ളില്‍ ഊറിച്ചിരിക്കുണ്ടായിരുന്നു)

റബീഉല്‍ അവ്വല്‍ 12 ന് സത്യ വിശ്വാസി ദുഃഖിക്കേണ്ട ദിവസമാണെന്ന് പറഞ്ഞു ഫലിപ്പിക്കാന്‍ വേണ്ടി പല നുണകളും ഇവര്‍ക്ക് തട്ടി വിടേണ്ടി വന്നു.

അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു നുണയാണ് നബി സ്വ തങ്ങള്‍ വഫാത്തായ ദിവസം റബീഉല്‍ അവ്വല്‍ 12 ആണെന്ന വിഷയത്തില്‍ ഒരു ഇമാമിനും അഭിപ്രായ വ്യത്യാസം ഇല്ല എന്ന വാദം.

യഥാര്‍ത്ഥത്തില്‍ മുജകളുടെ ഈ വാദം കല്ലു വെച്ച നുണയാണ്.
അവിടുത്തെ ജന്‍മ ദിനത്തില്‍ അഭിപ്രായ വ്യത്യാസം ഉള്ളത് പോലെ തന്നെ വഫാത്ത് ദിനത്തിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ട്. അത് ഇമാമീങ്ങളും ചരിത്ര കാരന്‍മാരും ഉദ്ധരിച്ചിട്ടുണ്ട്.

■ഇബ്നു മസ്ഊദ് (റ)നെ തൊട്ട്  ഹദീസ് ഉദ്ധരിച്ച് കൊണ്ട് ഇമാം ബസ്സാര്‍ (റ) പറയുന്നത് നബി തങ്ങള്‍ വഫാത്തായത് റമളാന്‍ 11 ന് ആണെന്നാണ് എന്ന് ഹാഫിള് ഇബ്നു ഹജറുല്‍ അസ്ഖലാനി (റ)തന്നെ പറഞ്ഞിട്ടുണ്ട്.

മൂസബ്നു ഉഖ്ബ, ലൈസി,ഇബ്നു സുബൈര്‍ എന്നിവരുടെ പക്ഷം റബീഉല്‍ അവ്വല്‍ 1നാണ് നബി സ്വ തങ്ങള്‍ വഫാത്തായത് എന്നാണ്.

അബു മുഖ്ലിഫ്,കലബി എന്നിവര്‍ പറയുന്നു നബി തങ്ങള്‍ വഫാത്തായത് റബീഉല്‍ അവ്വല്‍ 2ന് ആണെന്നാണ്.
ഈ അഭിപ്രായമാണ് പ്രബലാഭിപ്രായം എന്ന് ചരിത്രകാരനായ ഇമാം സുഹൈലി(റ) പറയുന്നു.
ഇമാം സുലൈമാനു തൈമി (റ)വും ഇതേ അഭിപ്രായക്കാരനാണ്.

നബി തങ്ങളുടെ വഫാത്ത് ദിവസത്തെ സംബന്ധിച്ചുള്ള പല അഭിപ്രായങ്ങളും നിരത്തിയതിന് ശേഷം ഇബ്നു ഹജറുല്‍ അസ്ഖലാനി തങ്ങള്‍ പറയുന്നു:-അബൂ മുഖ്ലിഫിന്റേതാണ് ഈ വിഷയത്തില്‍ പ്രബലാഭിപ്രായമെന്ന്. അബൂ  മുഖ്ലിഫിന്റെ അഭിപ്രായമാകട്ടെ... റബീഉല്‍ അവ്വല്‍ 2നാണ് നബി തങ്ങള്‍ വഫാത്തായത് എന്നാണ്.

ഇത്രയും അഭിപ്രായ വ്യത്യാസം ഉള്ള വിഷയം വഹാബി മുനാഫിഖുകള്‍ സ്വന്തം പൊള്ളത്തരം മൂടി വെക്കാന്‍ വേണ്ടി മറച്ചു പിടിച്ചു.

അല്ലാഹു ഈ ദജ്ജാലുകളുടെ കുതന്ത്രത്തില്‍ നിന്ന് നമ്മെ ഏവരെയും മുസ്ലിം ഉമ്മത്തിനെ മുഴുവനും കാത്ത് രക്ഷിക്കട്ടെ.....

ആമീന്‍ യാ റബ്ബല്‍ ആലമീന്‍

മുസ്ലിമീങ്ങള്‍ക്ക് മീലാദ് സന്തോഷവും ഇബ്ലീസിനും മുജായിദുകള്‍ക്കും ദുഃഖ വെള്ളിയും ആയ ഈ സുദിനത്തില്‍ നിങ്ങള്‍ക്ക് ഏവര്‍ക്കും ഞാന്‍ എന്റെ മീലാദ് ആശംസകള്‍ നേരുന്നു

✍Bukhari AM Deshinganadu
23/05/2016

(My old post)

#reposted

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...