Showing posts with label സി എം സ്മരണികയിൽ വലിയ്യിന്റെ അറിവ്. Show all posts
Showing posts with label സി എം സ്മരണികയിൽ വലിയ്യിന്റെ അറിവ്. Show all posts

Saturday, March 2, 2019

സി എം സ്മരണികയിൽ വലിയ്യിന്റെ അറിവ്

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎


ചോദ്യം

അല്ലാഹു കാണും പോലെയും കേൾക്കും പോലെയും ഔലിയാക്കൾ കാണുമെന്നും കേൾക്കുമെന്നും സി എം സ്മരിണികയിൽ പറഞ്ഞതിന്റെ വിവക്ഷ എന്താണ്?

     മറുപടി

വിദൂരത്ത് നിന്ന് സ്വയം കേൾക്കുകയെന്നതാണ് അല്ലാഹുവിന്റെ വിശേഷണം. അപ്രകാരം ഏതെങ്കിലുമൊരു സൃഷ്ടി കേൾക്കുമെന്ന് വിശ്വസിക്കുന്നത് ശിർക്ക് തന്നെയാണ്.

വിദൂരത്തുള്ളത് കാണാനും കേൾക്കാനും വാസനിക്കാനും പ്രവാചകൻമാർക്കും ഔലിയാക്കൾക്കും സാധിക്കുമെന്നതിന് ധാരാളം തെളിവുകളുണ്ട്.

✏👇 ഇമാം ബുഖാരി( റ) റിപ്പോർട്ട് ചെയ്യുന്നു
നബി (സ്വ )പറയുന്നു :അല്ലാഹു തആലാ പറഞ്ഞു

وما يزال يتقرب الي بالنوافل حتى احبه فاذا احببته كنت سمعه الذي يسمع و وبصره الذي يبصر ويده التي يبطش بها ،ورجله التي يمشي بها ، ولئن سألني لأعـطينه ، ولئن استعاذني لأعيذنه )...( صحيح البخاري: ٦٠٢١ )

സുന്നത്തായകർമ്മങ്ങൾ കൊണ്ട് എന്റെ അടിമ എന്നിലേക്ക്‌  അടുത്തുകൊണ്ടിരിക്കും. അങ്ങനെ ഞാനവനെ പ്രിയം വെക്കും. ഞാനവനെ പ്രിയം വെച്ചു കഴിഞ്ഞാൽ അവൻ കേൾക്കുന്ന ചെവിയും അവൻ കാണുന്ന കണ്ണും അവൻ പിടിക്കുന്ന കയ്യും അവൻ നടക്കുന്ന കാലും ഞാനാകും അവനെന്നോട് ചോദിച്ചാൽ അവനു ഞാൻ നല്കുക തന്നെ ചെയ്യും. അവനെന്നോട് കാവൽ തേടിയാൽ അവനു ഞാൻ കാവൽ നല്കുക തന്നെ ചെയ്യും" (ബുഖാരി: 6021)


ഈ ഹദീസിന്റെ അർത്ഥതലം വിവരിച്ച് ഇമാം റാസി(റ) എഴുതുന്നു:

وكذلك العبد إذا واظب على الطاعات بلغ إلى المقام الذي يقول الله : كنت له سمعا وبصرا ، فإذا صار نور جلال الله سمعا له سمع القريب والبعيد ، وإذا صار ذلك النور بصرا له رأى القريب والبعيد ، وإذا صار ذلك النور يدا له قدر على التصرف في الصعب والسهل والبعيد والقريب . (التفسير الكبير: ٩٢/٢١)

അപ്രകാരം അടിമ ആരാധനകളിൽ വ്യാപ്രതനായാൽ 'ഞാൻ ചെവിയാകും, കണ്ണാകും' എന്ന് അല്ലാഹു തആലാ പ്രസ്താവിക്കുന്ന പദവിയിലവനെത്തുന്നതാണ്. അല്ലാഹു തആലാ അടിമയുടെ ചെവിയായാൽ അടുത്തുള്ളതും വിദൂരത്തുള്ളതും അവൻ കേൾക്കുന്നതാണ്. അല്ലാഹു അടിമയുടെ കണ്ണായാൽ സമീപത്തും ദൂരത്തുമുള്ളതും അവൻ കാണുന്നതാണ്. അല്ലാഹു അടിമയുടെ കൈ ആയാൽ പ്രയാസകരമായതും എളുപ്പമായതും അടുത്തുള്ളതും അകലെയുള്ളതും ഒരുപോലെ കൈകാര്യം ചെയ്യാൻ അവനു കഴിയും.(റാസി: 21/92)



           അമ്പിയാക്കളും  ഔലിയാക്കളും ഉൾപ്പെടുന്ന അല്ലാഹുവിന്റെ ഇഷ്ടദാസന്മാർക്ക്  അവരുടെ സമീപത്തുള്ളത് കേൾക്കാനും കാണാനും കൈകാര്യം ചെയ്യാനും സാധിക്കുന്നത് പോലെ വിദൂരത്തുള്ളതും കേൾക്കാനും കാണാനും കൈകാര്യം ചെയ്യാനും സാധിക്കുമെന്ന് വ്യക്തമായല്ലോ.

അതുകൊണ്ടാണ് മദീനയിലെ മിമ്പറിൽ ഖുതുബ ഓതികൊണ്ടിരിക്കുന്ന ഉമർ(റ) എത്രെയോ കിലോ മീറ്ററുകൾ അകലേയുള്ള ശാമിലെ നഹാവന്തിലുള്ള തന്റെ സൈന്യത്തെ മദീനയിലെ മിമ്പറിൽ നിന്ന് നോക്കിക്കണ്ടതും യുദ്ദത്തലവൻ സാരിയ(റ)യെ വിളിച്ച് അവർക്കാവശ്യമായ നിർദേശം നല്കിയതും. എന്റെ വിളി നഹാവന്തിലുള്ള സാരിയ(റ) കേൾക്കുമെന്ന വിശ്വാസം ഉമർ(റ) വിന്നു ഉണ്ടായിരുന്നത് കൊണ്ടാണല്ലോ മദീനയിൽ നിന്ന് ഉമർ(റ) അദ്ദേഹത്തെ വിളിച്ചതും ആവശ്യമായ നിർദേശം നല്കിയതും.

സാരിയ(റ) യുടെ സംഭവം സ്വഹീഹാണെന്ന് വഹാബികളുടെ പണ്ഡിത സംഘടനയായ കേരള ജംഇയ്യത്തുൽഉലമ 1365 ൽ പുറത്തിറക്കിയ അൽവിലായത്തുവൽകറാമ എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. അതിൽ നിന്ന് വായിക്കുക. " ഉമറുബ്നുൽഖത്ത്വാബ്(റ) വിനെ തൊട്ട് ഇങ്ങനെ വന്നിരിക്കുന്നു. അദ്ദേഹം മദീനത്തുൽ മുനവ്വറയിൽ വെള്ളിയാഴ്ച ദിവസം  ഖുത്വുബ ഓതുമ്പോൾ. 'യാസാരിയഅൽജബൽ ' (സാരിയതെ, ആ പർവ്വദത്തിനു മേൽ കേറുക.) എന്ന് പറഞ്ഞു. ഉമർ(റ) ന്റെ ഈ ശബ്ദം അപ്പോൾ തന്നെ സാരിയ (റ) കേട്ടു. ആ പർവ്വതത്തിൽ മറഞ്ഞിരുന്നിരുന്ന ശത്രുക്കളിൽ നിന്ന് തല്ക്ഷണം തന്നെ അദ്ദേഹം സൂക്ഷിച്ചു രക്ഷപ്രാപിച്ചു. ഈ അസർ സ്വഹീയായ രിവായത്തുകൊണ്ട് സുബൂതായിട്ടുള്ളതാന്." (അൽ വിലായത്തുവൽകറാമ : 23)   

ഈ സംഭവം ഇബ്ദു തൈമിയ്യ തന്നെ അംഗീകരിച്ച് കൊണ്ട് ഔലിയാക്കളുടെ കറാമത്ത് വിവരിച്ച സ്ഥലത്ത് ഉദ്ധരിക്കുന്നു

"وعمر بن الخطاب " لما أرسل جيشا أمر عليهم رجلا يسمى " سارية " فبينما عمر يخطب فجعل يصيح على المنبر يا سارية الجبل يا سارية الجبل فقدم رسول الجيش فسأل فقال يا أمير المؤمنين لقينا عدوا فهزمونا فإذا بصائح : يا سارية الجبل يا سارية الجبل فأسندنا ظهورنا بالجبل فهزمهم الله .
(ഇഖ്തിളാഉസ്വിറാത്തുൽ മുസ്തഖീം)

ഫളാഇലുസ്സ്വഹാബി യിൽ പറയുന്നു'

****وَهْبٍ , أَخْبرَنِي يَحْيَى بْنُ أَيُّوبَ , عَنْ مُحَمَّدِ بْنِ عَجْلانَ , عَنْ نَافِعٍ , عَنِ ابْنِ عُمَرَ : أَنَّ عُمَرَ بْنَ الْخَطَّابِ ، بَعَثَ جَيْشًا , وَأَمَّرَ عَلَيْهِمْ رَجُلا يُدْعَى سَارِيَةَ ، قَالَ : فَبَيْنَا عُمَرُ يَخْطُبُ ، قَالَ : فَجَعَلَ يَصِيحُ , وَهُوَ عَلَى الْمِنْبَرِ :   ، يَا سَارِيَةُ الْجَبَلَ . قَالَ : فَقَدِمَ رَسُولُ الْجَيْشِ , فَسَأَلَهُ , فَقَالَ : يَا أَمِيرَ الْمُؤْمِنِينَ ، لَقِينَا عَدُوَّنَا فَهَزَمُونَا وَإِنَّ الصَّائِحَ لَيَصِيحُ ، يَا سَارِيَةُ الْجَبَلَ ، يَا سَارِيَةُ الْجَبَلَ ، فَشَدَدْنَا ظُهُورَنَا بِالْجَبَلِ , فَهَزَمَهُمُ اللَّهُ ، فَقِيلَ لِعُمَرَ : إِنَّكَ كُنْتَ تَصِيحُ بِذَلِكَ . وَحَدَّثَنِي ابْنُ عَجْلانَ وَحَدَّثَنِي إِيَاسُ بْنُ مُعَاوِيَةَ بْنِ قُرَّةَ بِذَلِكَ .(فضائل الصحابة:)

ഇബ്നു ഹജറുൽ അസ്ഖലാനി(റ) പ്രവാചകന്റെ (സ ) സവിശേഷത ഗുണങ്ങൾ വിവരിച്ചു എഴുതുന്നു:
✏✏

تاسعها : ذكاء بصره حتى يكاد يبصر الشيء من أقصى الأرض .
عاشرها : ذكاء سمعه حتى يسمع من أقصى الأرض ما لا يسمعه غيره .
حادي عشرها : ذكاء شمه كما وقع ليعقوب في قميص يوسف ( باب رؤيا الصالحين: ١٩/٤٥١)


ഒമ്പത്: കാഴ്ച്ചയുടെ കൂർമത. അതിനാൽ ഭൂമിയുടെ അറ്റത്തുള്ളത് നോക്കി കാണാൻ പ്രവാചകൻ (സ )ക്ക് സാധിക്കും.
പത്ത്: കേൾവിയുടെ കൂർമത. അതിനാൽ ഭൂമിയുടെ അറ്റത്തുനിന്ന് മറ്റുള്ളവര കേൾക്കാത്തത് കേൾക്കാൻ പ്രവാചകന് (സ്വ)ക്ക് സാധിക്കും.
പതിനൊന്നു: വാസനിക്കാനുള്ള ശക്തിയുടെ കൂർമത. യൂസുഫ് നബി(അ)യുടെ കുപ്പായത്തിന്റെ വാസന വളരെ ദൂരെ നിന്ന് യഅഖൂബ് നബി(അ) എത്തിച്ചല്ലോ.(ഫത്ഹുൽബാരി: 19/451)


ഇബ്നു ഹജർ(റ) തുടരുന്നു: 

وله صفة بها يدرك ما سيكون في الغيب ويطالع بها ما في اللوح المحفوظ كالصفة التي يفارق بها الذكي البليد

പ്രവാചകൻ ( സ്വ) ഒരു വിശേഷണമുണ്ട്. അതുകൊണ്ട് ഉണ്ടാവാൻ പോകുന്ന അദ്യശ്യങ്ങൾ എത്തിക്കുവാനും ലൗഹുൽമഹ്ഫൂളിലുള്ളത് നോക്കി വായിക്കാനും പ്രവാചകന് സാധിക്കും. കൂർമ ബുദ്ദിയുള്ളവൻ ബുദ്ദിമാന്ദ്യമുള്ളവനിൽ നിന്ന് വ്യത്യാസപ്പെടുന്ന വിശേഷണം പോലെ വേണം പ്രസ്തുത സിദ്ദിയെ നോക്കിക്കാണാൻ.( ഫത്ഹുൽബാരി:19/451) 


ഇത്തരം കഴിവുകൾ നബിമാർക്കുണ്ടന്ന് വിശ്വസിക്കുന്നത് നബിമാരെ വിശ്വസിക്കുന്നതിന്റെ  ഭാഗവും തൗഹീദുമാണ്. ശിർക്കോ കുഫ്റോ അല്ല.

അമ്പിയാക്കൾക്ക് മുഅജിസത്തായി ഉണ്ടായ അത്ഭുതങ്ങൾ ഔലിയാക്കൾക്ക് കറാമത്തായി ഉണ്ടാവുമെന്ന് മഹത്തുക്കൾ പടിപ്പിച്ചിട്ടുണ്ട്

ഇൽഹാം മുഖേന ഔലിയാക്കൾക്ക് വിവരങ്ങൾ കിട്ടുന്നത് ഖുർ‌ആനിനോ ഹദീസിനോ എതിരല്ല. പ്രവാചകയല്ലാത്ത മർ‌യം ബീവിക്കും മൂസാ നബിയുടെ മാതാവിനുമൊക്കെ ഇൽഹം ലഭിച്ചത് ഖുർ‌ആനിലുണ്ട്
✏😃👇

ഇബ്നു തൈമിയ്യ ലൗഹുൽ മഹ്‌ഫൂളിൽ നോക്കി കാര്യങ്ങൾ പറയാറുണ്ടായിരുന്നു എന്ന് അദ്ധേഹത്തെ ക്കുറിച്ച് വർണ്ണിച്ച് അരുമ ശിഷ്യൻ ഇബ്നുൽ ഖയ്യിം പറയുന്നുണ്ട്. ഇബ്നുൽ ഖയ്യിം തനെ ‘മദാരിജുസ്സാലികീൻ’ എന്ന പുസ്തകത്തിന്റെ 2/498 ൽ പറയുന്നു

أخبر (ابن تيمية) الناس والأمراء سنة اثنتين وسبعمائة لما تحرك التتار وقصدوا الشام أن الدائرة والهزيمة عليهم وأن الظفر والنصر للمسلمين وأقسم على ذلك أكثر من سبعين يمينا ، فيقال له قل إن شاء الله فيقول إن شاء الله تحقيقا لا تعليقا وسمعته يقول ذلك ، قال: فلما أكثروا على قلت لا تكثروا كتب الله تعالى في اللوح المحفوظ أنهم مهزومون في هذه الكرة وأن الصر لجيوش المسلمين. (مدارج السالكين لابن القيم جزء 2 وصفحة 489 ، 490


“ ഹിജ്‌റ 702 ൽ താർതാരികൽ ശാമിനെ ആക്രമിക്കാൻ വന്നപ്പോൾ ഇബ്നു തൈമിയ്യ നാട്ടുകാരോടും ഭരണാധികാരികളോടും പറഞ്ഞു. “ താർത്താരികൾ പരാജയപ്പെടുകയും മുസ്ലിംകൾ വിജയിക്കുകയും ചെയ്യും അവർക്ക് സഹായം ഉറപ്പാണെന്നും 70പരം പ്രാവശ്യം സത്യം ചെയ്ത് കൊണ്ട് ആണയിട്ട് പറഞ്ഞു. “ സദസ്സിലുള്ളവർ إن شاء الله പറയാൻ പറഞ്ഞപ്പോൾ ഉറപ്പാണ് إن شاء الله എന്നദ്ദേഹം പറഞ്ഞു. ശേഷം ഇബ്നുൽ ഖയ്യിം പറയുന്നു. ഇബുനു തൈമിയ്യ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട് “ അവർ എന്നോട് കൂടുതൽ കൂടുതൽ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു. നിങ്ങൾ വല്ലാതെ ചോദിക്കേണ്ട, അല്ലാഹു ലൌഹുൽ മഹ്ഫൂളിൽ എഴുതിവെച്ചിട്ടുണ്ട് “നിശ്ചയം ഈ ഭൂപ്രദേശത്ത് വിജയം മുസ്‌ലിമീങ്ങളുടെ സൈന്യത്തിനാണെന്ന്”



അപ്പോൾ ഇത്തരം കാര്യങ്ങളൊക്കെ ഔലിയാക്കളിൽ നിന്നുണ്ടാകും. അതിൽ വിശ്വസിക്കാതിരിക്കാൻ മാത്രം അത്ഭുതമൊന്നുമില്ല. ഔലിയാക്കൾക്ക് അതിനുംസാധിക്കും

👇
അപ്പോൾ ഖുദ്സിയായ മേൽ  ഹദീസിന്   സി എം സ്മരണികയിൽ പറഞ്ഞ അർഥം മുൻ കാമിഗളായ മുഫസ്സിറുകളും മുഹദ്ധിസുകളും പറഞ്ഞ അർഥമാണ്

അല്ലാഹു വിനെ പോലെ എന്നതിനാൽ സ്വന്തമായി അല്ലാഹുവിന്റെ ഉദ്ധേശ മില്ലാതെ എന്ന അർഥമില്ല

അല്ലാഹു ദുരയുള്ളത് കേൾക്കുകയും കാണുകയും ചെയ്യുന്നുണ്ട് 'അവന്റെ ഔലിയാക്കൾക്കും അമ്പിയാക്കൾ ക്കും മുഅജിസത്തും കറാമത്തുമായി അതിനുള്ള കഴിവ് അല്ലാഹു നൽകുന്നു. എന്നാണ് ആ പറഞ്ഞതിന്റെ ഉദ്ധേശം

ഇവിടെ അല്ലാഹുകേൾക്കും പോലെ കാണും പോലെ എന്ന് പറയാമോ എന്നാണ് ചിലരുടെ സംശയം
അല്ലാഹു വിന്റെ കഴിവ് പോലെ സ്വയം കഴിവാണ് അമ്പിയാ,ഔലിയാക്കൾക്കുള്ളതെന് അതിൽ പറഞ്ഞിട്ടില്ല.

എന്നല്ല അതെ ലേഘനത്തിൽ തന്നെ പറയുന്ന ഭാഗം ഒഹാബി പുരോഹിതൻമാർ കട്ടുവെച്ചിരിക്കുന്നു.
അത് ഇങ്ങനെയാണ് '

പക്ഷെ അത് അത്രയും അല്ലാഹു നൽകിയതായത് കൊണ്ട് അടിമയുടേയും
അല്ലാഹു വിന്റെയും  കഴിവ് തുല്യമല്ലന്ന വസ്തുത ശ്രദ്ധേയമാണ് ('സി എം സ്മരണിക )

ഇത്രയും വ്യക്തമായി പറഞ്ഞിട്ടും ഈ ഒഹാബി പുരോഹിതന്മാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.

പോലെ എന്ന ഒരു വാചകം അതി വന്നു പോയതിന്റെ പേരിലാണ് മുസ്ലിമീങ്ങളെ മുശ്രിക്കാക്കുന്നതെങ്കിൽ

ഇവരുടെ  പുസ്തകങ്ങളിലെ അല്ലാഹു വിനെ പോലെ എന്ന വാചകം ധാരാളം വന്നതായി കാണാം അപ്പോൾ മുജാഹിദുകൾ മുഴുവനും മുശ്രിക്കുകളും കാഫിറുകളുമാകേണ്ടി വരും

അബ്ദുൽഹഖ് സുല്ലമി ആമയൂർ എഴുതുന്നു -

എന്നാൽ റഹീം എന്ന വിശേഷണം അല്ലാഹു അവനെ വിശേഷിപ്പിച്ചത് പോലെ അവന്റെ ദൂതന്റെ വിശേഷണമായും പറഞ്ഞിട്ടുണ്ട്
(വിശ്വാസ കാര്യങ്ങൾ അല്ലാഹു
അബ്ദുൽ ഹഖ് സുല്ലമി ആമയൂർ

കേരള നദ് വത്തുൽ മുജാഹിദീൻ മുജാഹിദ് സെൻറർ കോഴിക്കോട്)

പോലെ എന്ന് പറയുമ്പോഴേക്ക് ശിർക്ക് വരികയാണങ്കിൽ ആദ്യം മുശ്രിക്കാവൽ മുജാഹിദുകൾ തന്നെയാണ്

ഇമാം സൈനുദ്ധീൻ മഖ്ദൂം റ അദ്കിയാഇൽ  ഖുദ്സിയായ മേൽ ഹദീസ് വിവരിച്ചു കൊണ്ട് പറയുന്നു.

ما زال عبدي بالنوافل يقرب حتي اكون له يدا والارجلا والسمع منه ثم عينا باصرا اي مثل ذلك في المطالب هرولا
എന്റെ അടിമ സുന്നത്തുകളെ കൊണ്ട് അടുത്താൽ ഞാൻ അവന്റെ കൈയും കാലും കേൾവിയും കാഴ്ചയും ആകും എന്ന് പറഞ്ഞാൽ  ഉദ്ധേശങ്ങൾ വേകത്തിൽ സാദിക്കുന്നതിൽ അത് പോലെയാവും എന്നാണ് അർഥം (അദ്കിയാ )

ചുരുക്കത്തിൽ പോലെ എന്ന് പറയുമ്പോഴേക്ക് ശിർക്ക് വരുമെന്ന വാദം ഇതോടെ തരിപ്പണമായിരിക്കുകയാണ്

ഔലിയാക്കന്മാർക്കും പ്രവാചകന്മാർക്കും കറാമത്തിലൂടെയും മുഅജിഴത്തിലൂടെയും കാണും കേൾക്കും എന്ന് പഠിപ്പിക്കുന്നത് ഖുർആനും ഹദീസുമാണ് വിവരമില്ലാത്ത വഹാബികളെ.

നജ്ദികൾ വെല്ലുവിളിക്കുനത് ഖുർആനിനെയും ഹദീസിനെയും ആണെന്നോർക്കുക. അല്ലാഹു കൊടുക്കുന്ന കഴിവ് കൊണ്ട് കാണാനും കേൾക്കാനും സഹായിക്കാനും കഴിയും എന്നത്  വഹാബി  പുരോഹിത പൊട്ടന്മാർക്കെ അവിശ്വസിനീയമായീ തോന്നൂ
വഹാബികളെ...ഞിങ്ങൾ ഇങ്ങനെ ആയതിൽ ഞങ്ങൾക്ക് അത്ഭുതമില്ല കാരണം ഖുർആൻ അത് മുമ്പേ ഞങ്ങൾക്ക് പഠിപ്പിച്ചു തന്നു.

وَمَن يُشَاقِقِ الرَّسُولَ مِن بَعْدِ مَا تَبَيَّنَ لَهُ الْهُدَى وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّى وَنُصْلِهِ جَهَنَّمَ وَسَاءتْ مَصِيرًا(سورة النساء 115

“സന്മാർഗം വ്യക്തമായിക്കഴിഞ്ഞിട്ടും പ്രവാചകരോട് ശത്രുത പുലർത്തുകയും സത്യ വിശ്വാസികളുടെ വഴിയല്ലാത്ത മാർഗം പിന്തുടരുകയും ചെയ്തവനെ അവർ തിരിഞ്ഞ വഴിക്ക് തന്നെ അവനെ നാം തിരിച്ചുവിടുന്നതാകുന്നു. നാം അവനെ ഏറ്റവും ദുഷിച്ച സങ്കേതമായ നരകത്തിലേക്ക് തള്ളുകയും ചെയ്യും “ഈ സച്ചരിതരായ വിശ്വാസികളുടെ ജീവിത വഴികയാണ് ഇസ്‌ലാം.


عن علي رضي الله عنه : سمعت رسول الله صلى الله عليه وسلّم يقول: «يخرج في آخر الزمان أقوام أحداث الأسنان سفهاء الأحلام يقولون من قول خير البرية لا يجاوز إيمانهم حناجرهم، فأينما لقيتموهم فاقتلوهم فإن قتلهم أجرٌ لمن قتلهم يوم القيامة (رواه الإمام أحمد رحمه الله 617)

അലി (റ) പറയുന്നു നബി തങ്ങൾ പറഞ്ഞു     അവസാന കാലത്ത് ഒരു ജനത പുറപ്പെടും പല്ലിന്റെ പരിണിത ഫലങ്ങളും സ്വപ്നത്തിന്റെതമാശകളുമായി       അവർ വായ തുറന്നാൽ തിരുസുന്നത്തായിരിക്കും പറയുക, പക്ഷെ അവരുടെ ഈമാൻ തൊണ്ടയുടെ അപ്പുറത്തേക്ക് എത്തിയിട്ടുണ്ടാവില്ല”.


إِنَّ من امتي هذا قوم يَقْرَؤون القرآنَ لا يُجاوِزُ حَناجِرَهم، يَمرُقون منَ الدِّين مروقَ السَّهم منَ الرَّميَّة، يَقتُلونَ أهلَ الإسلام ويَدَعونَ أهلَ الأوثان، لَئن أنا أدركتهُم لأقتُلَنَّهم قَتلَ عاد (رواه البخاري رحمه الله 3274)

“…അവർ മുസ്ലിമീങ്ങളെ കൊന്നൊടുക്കും. വിഗ്രഹാരാധകരെ വെറുതെ വിടുകയും ചെയ്യും.”
ശൈഖ് മുഹമ്മദ്ബ്നു അബ്ദുൽ വഹാബിന്റെ കശ്ഫു ശുബുഹാത്ത് എന്ന പുസ്തകത്തിന്റെ പരിഭാഷയായ തൗഹീദ് സംശയ ദൂരീകരണം’ എന്ന പുസ്തകവും അവരുടെ “അത്തൗഹീദ്” എന്ന പുസ്തകവുമൊക്കെ വായിച്ചാൽ നാം അത്ഭുതപ്പെട്ടു പോകും. മുസ്‌ലിം ഭൂരിപക്ഷത്തെ മക്കാമുശ്‌രിക്കുകളേക്കാൾ മോശമായ കാഫിറുകളും കൊല്ലൽ അനുവദനീയമായവരാണെന്നും അവരുടെ ധനാപഹരണം അനുവദനീയമാണെന്നുമൊക്കെ ഡസൻ കണക്കിന് സ്ഥലങ്ങളിൽ എഴുതിപ്പിടിപ്പിച്ചത് കാണാം.

അസ് ലം സഖാഫി
പരപ്പനങ്ങാടി










പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...