Showing posts with label ഉറക്കം.. നബിﷺ തങ്ങളുടെ ഉറക്കം*_ ➖➖➖➖➖. Show all posts
Showing posts with label ഉറക്കം.. നബിﷺ തങ്ങളുടെ ഉറക്കം*_ ➖➖➖➖➖. Show all posts

Saturday, March 10, 2018

നബിﷺ തങ്ങളുടെ ഉറക്കം*_ ➖➖➖➖➖

_*നബിﷺ തങ്ങളുടെ ഉറക്കം*_
➖➖➖➖➖
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
നബി ﷺതങ്ങളുടെ കിടത്തവും ഉറക്കുവുമായി ബന്ധപ്പെട്ട് പ്രാമാണികഗ്രന്ഥങ്ങളില്‍ വന്ന ചില പരാമര്‍ശങ്ങളാണ് ഈ കുറിപ്പില്‍

നബിﷺതങ്ങള്‍ ഇശാഇന് മുമ്പ് ഉറങ്ങുകയോ ശേഷം സംസാരിക്കുകയോ ചെയ്യാറുണ്ടായിരുന്നില്ല. (അഹ്മദ്)ഇരുട്ടുള്ള വീട്ടില്‍ ‍വിളക്ക് കത്തിച്ച ശേഷം മാത്രമെ നബിﷺതങ്ങള്‍ പ്രവേശിക്കാറുണ്ടായിരുന്നുള്ളൂ.കിടന്നാല്‍ രണ്ടു കണ്ണിലും മുമ്മൂന്ന് പ്രാവശ്യം അജ്ഞനം കൊണ്ട് സുറുമ ഇടാറുണ്ടായിരുന്നു. (അഹ്മദ്, ഇബ്നുമാജ)നബിﷺതങ്ങള്‍ക്ക് ഒരു സുറുമക്കുപ്പി തന്നെ ഉണ്ടായിരുന്നു. (സുബുലുല്‍ഹുദാ)വലതു ഭാഗത്തേക്ക് ചെരിഞ്ഞു കിടക്കലായിരുന്നു പതിവ്.

 (അഹ്മദ്, അബൂദാവൂദ്)ഖിബലക്ക് തിരിഞ്ഞായിരുന്നു നബിﷺയുടെ ഉറക്കം (സുബുലുല്‍ഹുദാ 7:397)മലര്‍ന്ന് കിടന്ന് ഒരു കാല്‍ മറ്റേകാലിനുമേല്‍ ‍വെച്ച് കിടന്നതായും ഹദീസുകളില്‍ പരമാര്‍ശമുണ്ട്. (ബുഖാരി, മസ്ലിം, അബൂദാവൂദ്, തുര്‍മുദി, നസാഈ, അഹ്മദ്)കൂര്‍ക്കം വലി കേട്ട്, നബിﷺതങ്ങള്‍ ‍ഉറങ്ങിയെന്ന് ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു എന്ന് സ്വഹാബികള് ‍വ്യക്തമാക്കിയിട്ടുണ്ട്. (ബുഖാരി)നബിﷺതങ്ങള് ‍ഉറങ്ങുമ്പോള്‍ വലതുകൈ വലതുകവിളിന് താഴെ വെക്കാറുണ്ടായിരുന്നു. (ബുഖാരി, അബൂദാവൂദ്, തുര്‍മുദി)കമിഴ്ന്നു കിടന്നിരുന്ന ഒരാളെ കാലുകൊണ്ട് തട്ടിയുണര്‍ത്തുകയും നരകത്തിലെ കിടത്താമണതെന്ന് പറയുകയും ചെയ്തു. (ബുഖാരി)കിടക്കുന്ന സമയത്ത് വാതിലടക്കുകയും പാനീയപ്പാത്രങ്ങള്‍ മൂടിക്കെട്ടുകയും പാത്രം കമിഴ്ത്തി വെക്കുകയും ചെയ്യമണമെന്ന് നബിﷺതങ്ങള് കല്‍പിച്ചിരുന്നു. (തുര്‍മുദി)പാത്രം മൂടിവെക്കാന് ‍കല്‍പിച്ചുവെന്നും കാണാം. (തുര്‍മുദി)

*കിടക്കുന്ന സമയത്തെ ശുദ്ധീകരണം*
ഉറങ്ങാനുദ്ദേശിച്ചാല്‍ നബിﷺതങ്ങള്‍ വുദൂ ചെയ്യുമായിരുന്നു. (ഇബ്നുമാജ)വലിയ അശുദ്ധി ഉണ്ടായി കുളിക്കാതെ ഉറങ്ങാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ ഗുഹ്യഭാഗം കഴുകുകയും വുദൂഅ് ചെയ്യുകയും ചെയ്യുമായിരുന്നു. (ബുഖാരി)കിടക്കുന്നതിന് മുന്നെ വിരിപ്പ് തട്ടിക്കൊട്ടണമെന്ന് ഹദീസുകളില്‍ ‍വന്നിട്ടുണ്ട്.ഉറങ്ങാന് ‍കിടക്കുമ്പോള്‍ *നബിﷺതങ്ങള്‍ ഓതിയിരുന്ന സൂറത്തുകള്‍*

സൂറത്തുസ്സജ്ദയും സൂറത്തുതബാറകയും ഓതിയേ ഉറങ്ങാറുണ്ടായരിന്നുള്ളൂ. (തുര്‍മുദി)സുമര്‍ , ഇസ്റാഅ് സൂറത്തുകളും ഉറങ്ങാന്‍ ‍നേരത്ത് ഓതാറുണ്ടായിരുന്നു. (തുര്‍മുദി)ഹദീദ്, ഹശര്‍ , സ്വഫ്ഫ്, ജുമുഅ, തഗാബുന്‍, അഅലാ എന്നീ സുറത്തുകളും ഓതിയല്ലാതെ ഉറങ്ങിയിരുന്നില്ല. (അബൂദാവൂദ്, തുര്‍മുദി, നസാഈ)സൂറത്തുല്‍ കാഫീറൂന്‍ ഓതിയിട്ടേ നബിﷺകിടക്കാറുണ്ടായിരുന്നുള്ളൂ. (ഥബ്റാനി)صلي الله علي محمد .صلي الله عليه وسلم
⭕⭕⭕⭕⭕⭕

_🌹ഖുർആൻ,ഹദീസ്&അഹ്‌ലുസ്സുന്ന🌹*_

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...