Showing posts with label ഈദ്‌ ഗാഹ് വിശദമായി. Show all posts

Sunday, March 11, 2018

ഈദ്‌ ഗാഹ് വിശദമായി

ഈദ്‌ ഗാഹ് വിശദമായി

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* 
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി
പെരുന്നാൾ നിസ്കാര സ്ഥലം. ഉറുദു പദമാണ്‌ ഗാഹ്. സ്ഥലം, സമയം എന്നൊക്കെയാണ് അർത്ഥം. പെരുന്നാൾ നിസ്കരിക്കുന്ന മൈതാനങ്ങൾക്ക് ഇന്ത്യയിൽ ഈദ്‌ ഗാഹ് എന്നും അറബി നാടുകളിൽ മൈദാനുസ്സ്വലാത്ത് എന്നും പറയുന്നു.
    പെരുന്നാൾ നിസ്കാരം നിർവഹിക്കാൻ പള്ളിയാണോ മൈതാനമാണോ ഏറ്റം പുണ്യകരം എന്നാ വിഷയത്തിൽ വീക്ഷണാന്തരമുണ്ട്. എല്ലാവരെയും ഉൾകൊള്ളാൻ മാത്രം പള്ളി വിശാലമാണെങ്കിൽ പള്ളിയിൽ വെച്ച്  നിർവഹിക്കുന്നതാണ് ഉത്തമമെന്ന വീക്ഷണമാണ് ശാഫിഈ മദ്ഹബിൽ പ്രബലം.
     "നബി(സ) ചെറിയ പെരുന്നാൾ ദിവസവും ബലിപെരുന്നാൾ ദിവസവും മുസ്വല്ലയിലേക്ക് പുറപ്പെട്ടിരുന്നു" എന്നാ ഹദീസിനെ അധികരിച്ച് ഇമാം നവവി(റ) എഴുതുന്നു:
(أن رسول الله صلى الله عليه وسلم كان يخرج يوم الأضحى ويوم الفطر فيبدأ بالصلوة) هذا دليل لمن قال باستحباب الخروج لصلاة العيد إلى المصلى وأنه أفضل من فعلها في المسجد، وعلى هذا عمل الناس في معظم الأمصار، وأما أهل مكة فلا يصلونها إلا في المسجد من الزمن الأول.ولأصحابنا وجهان، أحدهما الصحراء أفضل لهذا الحديث. والثاني، وهو الأصح عند أكثرهم، المسجد أفضل إلا أن يضيق، قالوا وإنما صلى أهل مكة في المسجد لسعته، وإنما خرج النبي صلى الله عليه وسلم إلى المصلى لضيق المسجد، فدل على أن المسجد أفضل إذا اتسع.(شرح مسلم: ٢٠٨/٤)
പെരുന്നാൾ നിസ്കാരത്തിനു മുസ്വല്ലയിലേക്ക് പുറപ്പെടൽ സുന്നത്താണെന്നും പള്ളിയിൽ വച്ച് നിസ്കരിക്കുന്നതിനേക്കാൾ അതാണുത്തമമെന്നും പറഞ്ഞവർക്ക് ഈ ഹദീസ് രേഖയാണ്. അധിക പട്ടണങ്ങളിലും ഇതനുസരിച്ചാണ് പ്രവർത്തനം. എന്നാൽ മക്കക്കാർ ആദ്യകാലം മുതൽക്കുതന്നെ പള്ളിയിൽ വെച്ച് മാത്രമാണ് പെരുന്നാൾ നിസ്കരിക്കാറ്. നമ്മുടെ അസ്വഹാബിനു ഈ വിഷയത്തിൽ രണ്ടഭിപ്രായമുണ്ട്. മൈതാനമാണ് പള്ളിയെക്കാൾ ഉത്തമമെന്നാണ് അതിലൊന്ന്. ഈ ഹദീസാണ് അതിനു രേഖ. എല്ലാവരെയും ഉൾകൊള്ളാൻ മാത്രം പള്ളിവിശാലമാണെങ്കിൽ മൈതാനിയെക്കാൾ പള്ളിയാണ് ഉത്തമമെന്നതാണ് രണ്ടാം വീക്ഷണം. അസ്വഹാബിൽ അധികപേരും പ്രബലമായി കാണുന്ന വീക്ഷണം ഇതാണ്. അവർ പറയുന്ന ന്യായമിതാണ്: മക്കക്കാർ പള്ളിയിൽവച്ച് നിർവഹിച്ചത് പള്ളി വിശാലതയുള്ളത് കൊണ്ടും നബി(സ) മൈതാനിയിലേക്ക് പുറപ്പെട്ടത് പള്ളി കുടുസായത് കൊണ്ടുമാണ്. അതിനാല പള്ളി വിശാല മാണെങ്കിൽ അതുതന്നെയാണ് ഉത്തമമെന്ന് അതറിയിക്കുന്നു. (ശർഹു മുസ്ലിം :4/208)         

മഹാനായ അബൂഇസ്ഹാഖുശ്ശിറാസി (റ) എഴുതുന്നു:

وإن كان المسجد واسعا فالمسجد أفضل من المصلى ; لأن الأئمة لم يزالوا  يصلون صلاة العيد بمكة في المسجد ، ولأن المسجد أشرف وأنظف(المجموع شرح المهذب: ٢٥٤/١)

പള്ളി വിശാലമാണെങ്കിൽ മുസ്വല്ലയെക്കാൾ പള്ളിയാണ് ഉത്തമം. കാരണം മക്കയിൽ അഇമ്മത്ത് പെരുന്നാൾ നിസ്കാരം പള്ളിയിൽ വെച്ച് മാത്രമാണ് നിർവഹിച്ചു വരുന്നത്. ഇതിനു പുറമേ കൂടുതൽ വ്രത്തിയുള്ളതും ശ്രേഷ്ടതയുള്ളതും പള്ളിയാണല്ലോ. (മുഹദ്ദബ്: 1/254)

ഇബ്നുഹജർ ഹയ്തമി (റ) എഴുതുന്നു:

( وفعلها بالمسجد أفضل ) لشرفه ( وقيل ) فعلها ( بالصحراء ) أفضل للاتباع ، ورد بأنه صلى الله عليه وسلم إنما خرج إليها لصغر مسجده  ومحله في غير المسجد الحرام أما هو فهي فيه أفضل قطعا لفضله ومشاهدة الكعبة...( إلا لعذر ) راجع للوجهين فعلى الأول إن ضاق المسجد كرهت فيه وعلى الثاني إن كان نحو مطر كرهت في الصحراء ولو ضاق المسجد وحصل نحو مطر صلى الإمام فيه واستخلف من يصلي بالبقية في محل آخر(تحفة المحتاج في شرح المنهاج: ٣١/٣)

പള്ളിയുടെ ശ്രേഷ്ടത കണക്കിലെടുത്ത്  പെരുന്നാൾ നിസ്കാരം പള്ളിയിൽ വെച്ച് നിർവഹിക്കുന്നതാണ് ഉത്തമം. ഇത്തിബാഅ പരിഗണിച്ച് മൈതാനിയിൽ വെച്ച് നിർവഹിക്കുന്നതാണ് ഉത്തമമെന്നും അഭിപ്രായമുണ്ട്. എന്നാൽ എല്ലാവരെയും ഉൾകൊള്ളാൻ മാത്രം നബി(സ) യുടെ പള്ളി വിശാലമല്ലാത്തതാണ് നബി(സ) മൈതാനിയുലേക്ക് പുറപ്പെടാൻ കാരണമെന്ന് പറഞ്ഞു ആ അഭിപ്രായത്തിന് ഖണ്ഡനം വന്നിട്ടുണ്ട്. മസ്ജിദുൽ ഹറാമല്ലാത്ത പള്ളികളുടെ കാര്യത്തിൽ മാത്രമാണ് പ്രസ്തുത രണ്ട് അഭിപ്രായങ്ങൾ  നില നിൽക്കുന്നത്. മസ്ജിദുൽ ഹറാമിന്റെ പുണ്യവും കഅബയെ നോക്കിക്കാണുന്നതും പരിഗണിച്ച് അവിടെ വെച്ച് പെരുന്നാൾ നിസ്കരിക്കുന്നതാണ് ഉത്തമമെന്നതിൽ പക്ഷാന്തരമില്ല. എന്നാൽ വല്ല പ്രതിബന്ധവുമുണ്ടായാൽ  മുകളിൽ വിവരിച്ച നിയമത്തിനു മാറ്റം സംഭവിക്കും. അഥവാ ആദ്യവീക്ഷണമനുസരിച്ച് പള്ളി കുടുസ്സായാൽ പള്ളിയിൽ വെച്ച് നിസ്കരിക്കുന്നത് കറാഹത്താണ്. രണ്ടാം വീക്ഷണ പ്രകാരം മഴപോലുള്ള പ്രതിബന്ധങ്ങൾ ഉണ്ടായാൽ മൈതാനിയിൽ വെച്ച് നിസ്കരിക്കുന്നതും കറാഹത്താണ്. പള്ളി കുടുസ്സാവുകയും മഴപോലുള്ള പ്രതിബന്ധങ്ങൾ ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തിൽ പള്ളിയിൽ ഉൾകൊള്ളാവുന്നവരെയും കൂട്ടി ഇമാം പള്ളിയിൽ വെച്ച് നിസ്കരിക്കുകയും ശേഷിക്കുന്നവർക്ക്  മറ്റൊരിടത്ത് വെച്ച് നിസ്കരിക്കാൻ ഒരാളെ ഇമാം പ്രതിനിധിയാക്കുകയും വേണം. (തുഹ്ഫത്തുൽ മുഹ്താജ് : 3/31)

Saturday, March 10, 2018

ഈദ്‌ ഗാഹ് വിശദമായി

*ഈദ്‌ ഗാഹ് വിശദമായി*👇🏽👇🏽

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* 
https://islamicglobalvoice.blogspot.in/?m=0

പെരുന്നാൾ നിസ്കാര സ്ഥലം. ഉറുദു പദമാണ്‌ ഗാഹ്. സ്ഥലം, സമയം എന്നൊക്കെയാണ് അർത്ഥം. പെരുന്നാൾ നിസ്കരിക്കുന്ന മൈതാനങ്ങൾക്ക് ഇന്ത്യയിൽ ഈദ്‌ ഗാഹ് എന്നും അറബി നാടുകളിൽ മൈദാനുസ്സ്വലാത്ത് എന്നും പറയുന്നു.
    പെരുന്നാൾ നിസ്കാരം നിർവഹിക്കാൻ പള്ളിയാണോ മൈതാനമാണോ ഏറ്റം പുണ്യകരം എന്നാ വിഷയത്തിൽ വീക്ഷണാന്തരമുണ്ട്. എല്ലാവരെയും ഉൾകൊള്ളാൻ മാത്രം പള്ളി വിശാലമാണെങ്കിൽ പള്ളിയിൽ വെച്ച്  നിർവഹിക്കുന്നതാണ് ഉത്തമമെന്ന വീക്ഷണമാണ് ശാഫിഈ മദ്ഹബിൽ പ്രബലം.
     "നബി(സ) ചെറിയ പെരുന്നാൾ ദിവസവും ബലിപെരുന്നാൾ ദിവസവും മുസ്വല്ലയിലേക്ക് പുറപ്പെട്ടിരുന്നു" എന്നാ ഹദീസിനെ അധികരിച്ച് ഇമാം നവവി(റ) എഴുതുന്നു:

(أن رسول الله صلى الله عليه وسلم كان يخرج يوم الأضحى ويوم الفطر فيبدأ بالصلوة) هذا دليل لمن قال باستحباب الخروج لصلاة العيد إلى المصلى وأنه أفضل من فعلها في المسجد، وعلى هذا عمل الناس في معظم الأمصار، وأما أهل مكة فلا يصلونها إلا في المسجد من الزمن الأول.ولأصحابنا وجهان، أحدهما الصحراء أفضل لهذا الحديث. والثاني، وهو الأصح عند أكثرهم، المسجد أفضل إلا أن يضيق، قالوا وإنما صلى أهل مكة في المسجد لسعته، وإنما خرج النبي صلى الله عليه وسلم إلى المصلى لضيق المسجد، فدل على أن المسجد أفضل إذا اتسع.(شرح مسلم: ٢٠٨/٤)
പെരുന്നാൾ നിസ്കാരത്തിനു മുസ്വല്ലയിലേക്ക് പുറപ്പെടൽ സുന്നത്താണെന്നും പള്ളിയിൽ വച്ച് നിസ്കരിക്കുന്നതിനേക്കാൾ അതാണുത്തമമെന്നും പറഞ്ഞവർക്ക് ഈ ഹദീസ് രേഖയാണ്. അധിക പട്ടണങ്ങളിലും ഇതനുസരിച്ചാണ് പ്രവർത്തനം. എന്നാൽ മക്കക്കാർ ആദ്യകാലം മുതൽക്കുതന്നെ പള്ളിയിൽ വെച്ച് മാത്രമാണ് പെരുന്നാൾ നിസ്കരിക്കാറ്. നമ്മുടെ അസ്വഹാബിനു ഈ വിഷയത്തിൽ രണ്ടഭിപ്രായമുണ്ട്. മൈതാനമാണ് പള്ളിയെക്കാൾ ഉത്തമമെന്നാണ് അതിലൊന്ന്. ഈ ഹദീസാണ് അതിനു രേഖ. എല്ലാവരെയും ഉൾകൊള്ളാൻ മാത്രം പള്ളിവിശാലമാണെങ്കിൽ മൈതാനിയെക്കാൾ പള്ളിയാണ് ഉത്തമമെന്നതാണ് രണ്ടാം വീക്ഷണം. അസ്വഹാബിൽ അധികപേരും പ്രബലമായി കാണുന്ന വീക്ഷണം ഇതാണ്. അവർ പറയുന്ന ന്യായമിതാണ്: മക്കക്കാർ പള്ളിയിൽവച്ച് നിർവഹിച്ചത് പള്ളി വിശാലതയുള്ളത് കൊണ്ടും നബി(സ) മൈതാനിയിലേക്ക് പുറപ്പെട്ടത് പള്ളി കുടുസായത് കൊണ്ടുമാണ്. അതിനാല പള്ളി വിശാല മാണെങ്കിൽ അതുതന്നെയാണ് ഉത്തമമെന്ന് അതറിയിക്കുന്നു. (ശർഹു മുസ്ലിം :4/208)         

മഹാനായ അബൂഇസ്ഹാഖുശ്ശിറാസി (റ) എഴുതുന്നു:

وإن كان المسجد واسعا فالمسجد أفضل من المصلى ; لأن الأئمة لم يزالوا  يصلون صلاة العيد بمكة في المسجد ، ولأن المسجد أشرف وأنظف(المجموع شرح المهذب: ٢٥٤/١)/
പള്ളി വിശാലമാണെങ്കിൽ മുസ്വല്ലയെക്കാൾ പള്ളിയാണ് ഉത്തമം. കാരണം മക്കയിൽ അഇമ്മത്ത് പെരുന്നാൾ നിസ്കാരം പള്ളിയിൽ വെച്ച് മാത്രമാണ് നിർവഹിച്ചു വരുന്നത്. ഇതിനു പുറമേ കൂടുതൽ വ്രത്തിയുള്ളതും ശ്രേഷ്ടതയുള്ളതും പള്ളിയാണല്ലോ. (മുഹദ്ദബ്: 1/254)

ഇബ്നുഹജർ ഹയ്തമി (റ) എഴുതുന്നു:

( وفعلها بالمسجد أفضل ) لشرفه ( وقيل ) فعلها ( بالصحراء ) أفضل للاتباع ، ورد بأنه صلى الله عليه وسلم إنما خرج إليها لصغر مسجده  ومحله في غير المسجد الحرام أما هو فهي فيه أفضل قطعا لفضله ومشاهدة الكعبة...( إلا لعذر ) راجع للوجهين فعلى الأول إن ضاق المسجد كرهت فيه وعلى الثاني إن كان نحو مطر كرهت في الصحراء ولو ضاق المسجد وحصل نحو مطر صلى الإمام فيه واستخلف من يصلي بالبقية في محل آخر(تحفة المحتاج في شرح المنهاج: ٣١/٣)
പള്ളിയുടെ ശ്രേഷ്ടത കണക്കിലെടുത്ത്  പെരുന്നാൾ നിസ്കാരം പള്ളിയിൽ വെച്ച് നിർവഹിക്കുന്നതാണ് ഉത്തമം. ഇത്തിബാഅ പരിഗണിച്ച് മൈതാനിയിൽ വെച്ച് നിർവഹിക്കുന്നതാണ് ഉത്തമമെന്നും അഭിപ്രായമുണ്ട്. എന്നാൽ എല്ലാവരെയും ഉൾകൊള്ളാൻ മാത്രം നബി(സ) യുടെ പള്ളി വിശാലമല്ലാത്തതാണ് നബി(സ) മൈതാനിയുലേക്ക് പുറപ്പെടാൻ കാരണമെന്ന് പറഞ്ഞു ആ അഭിപ്രായത്തിന് ഖണ്ഡനം വന്നിട്ടുണ്ട്. മസ്ജിദുൽ ഹറാമല്ലാത്ത പള്ളികളുടെ കാര്യത്തിൽ മാത്രമാണ് പ്രസ്തുത രണ്ട് അഭിപ്രായങ്ങൾ  നില നിൽക്കുന്നത്. മസ്ജിദുൽ ഹറാമിന്റെ പുണ്യവും കഅബയെ നോക്കിക്കാണുന്നതും പരിഗണിച്ച് അവിടെ വെച്ച് പെരുന്നാൾ നിസ്കരിക്കുന്നതാണ് ഉത്തമമെന്നതിൽ പക്ഷാന്തരമില്ല. എന്നാൽ വല്ല പ്രതിബന്ധവുമുണ്ടായാൽ  മുകളിൽ വിവരിച്ച നിയമത്തിനു മാറ്റം സംഭവിക്കും. അഥവാ ആദ്യവീക്ഷണമനുസരിച്ച് പള്ളി കുടുസ്സായാൽ പള്ളിയിൽ വെച്ച് നിസ്കരിക്കുന്നത് കറാഹത്താണ്. രണ്ടാം വീക്ഷണ പ്രകാരം മഴപോലുള്ള പ്രതിബന്ധങ്ങൾ ഉണ്ടായാൽ മൈതാനിയിൽ വെച്ച് നിസ്കരിക്കുന്നതും കറാഹത്താണ്. പള്ളി കുടുസ്സാവുകയും മഴപോലുള്ള പ്രതിബന്ധങ്ങൾ ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തിൽ പള്ളിയിൽ ഉൾകൊള്ളാവുന്നവരെയും കൂട്ടി ഇമാം പള്ളിയിൽ വെച്ച് നിസ്കരിക്കുകയും ശേഷിക്കുന്നവർക്ക്  മറ്റൊരിടത്ത് വെച്ച് നിസ്കരിക്കാൻ ഒരാളെ ഇമാം പ്രതിനിധിയാക്കുകയും വേണം. (തുഹ്ഫത്തുൽ മുഹ്താജ് :

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...