Showing posts with label പുത്തൻ വാദികളായ വഹാബി മയ്യത്ത് നിസ്കാരം സലാം പറയൽ ശാലിയാത്തിയുടെ ഫത് വ . Show all posts
Showing posts with label പുത്തൻ വാദികളായ വഹാബി മയ്യത്ത് നിസ്കാരം സലാം പറയൽ ശാലിയാത്തിയുടെ ഫത് വ . Show all posts

Saturday, July 21, 2018

പുത്തൻ വാദികളായ വഹാബി മൗദൂദികളുടെ മയ്യത്ത് നിസ്കാരം സലാം പറയൽ പാടില്ല. ഇമാം അഹ്മദ് കോയ ശാലിയാത്തിയുടെ ഫത് വ

പുത്തൻ വാദികളായ വഹാബി മൗദൂദികളുടെ
മയ്യത്ത് നിസ്കാരം സലാം പറയൽ
പാടില്ല. ഇമാം അഹ്മദ് കോയ ശാലിയാത്തിയുടെ ഫത് വ


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0

 ചോദ്യം: നൂതനവാദികളുടെ പ്രസിദ്ധീകരണങ്ങൾ വായിക്കുന്നതിൽ തെറ്റുണ്ടോ? അതു
വാങ്ങാൻ പാടുണ്ടോ?

ഉ: ഇസ്ലാമിക വിശ്വാസാചാരങ്ങളിൽ മായം ചേർക്കുന്ന പുത്തൻ പ്രസ്ഥാനങ്ങളുടെ പ്രസിദ്ധീകരണങ്ങൾ സാധാരണക്കാരെ വഴി ധാരണക്കാരെ വഴിതെറ്റിക്കാൻ കാരണമാകുന്നതുകൊണ്ട് അവർക്ക്അവ വായിക്കാൻ പാടില്ല. വായിക്കാൻ പാടില്ലാത്തത് വാങ്ങാനും പാടില്ല. ധനം ദുർവ്യയം ചെയ്യലാണത്.
അപകടകരവുമാണ്.
ഇമാം ശർവാനി (റ) പറയുന്നു.

വഹാബികൾ റാഫിളുകൾ
തുടങ്ങിയവർ പുത്തൻവാദികളാണ്. അവർക്ക് മതഗ്രന്ഥങ്ങൾ
വിൽക്കരുത്. (ശർവാനി 4-230

. ചോ: ബിദ്അത്തുകാരോട് അനുവർത്തിക്കേണ്ട നിലപാട് വിശദീകരിക്കുന്ന ഒരു
പ്രധാന ഫത് വ മഹാനായ ശാലിയാത്തിക്കുണ്ടെന്ന് പറഞ്ഞു കേൾക്കുന്നു. അതിൽ പറഞ്ഞ
കാര്യങ്ങൾ ഒന്ന് വിശദീകരിക്കാമോ?

വിശദീകരിക്കാം. പ്രസ്തുത ഫത്വയും അതിന്നാധാരമായ ചോദ്യവും ഇവിടെ ചേർക്കുന്നു.

. ചോ: മലബാറിൽ അടുത്തകാലത്ത് പ്രത്യക്ഷപ്പെട്ടതും നജ്ദിലെ മുഹമ്മദ് ബ
അബ്ദുൽ വഹാബ്,മിർസാ ഗുലാം അഹ്മദ് ഖാദിയാനി, അബുൽ അഅല്ലാ മൗദൂദി തുടങ്ങിയ വ്യക്തികളിലേക്ക് ചേർത്ത് യഥാക്രമം വഹാബികൾ, ഖാദിയാനികൾ, മൗദൂദികൾ
എന്നിങ്ങനെ പേരുകളിൽ അറിയപ്പെടുന്നവരുമായ പുതിയ പാർട്ടികളെ സംബന്ധിച്ച്
നിങ്ങൾ എന്തുപറയുന്നു? ഈമാൻ കാര്യങ്ങൾ അഞ്ചാണെന്നും മുസ്ലിംകൾക്കിടയിൽ
വ്യാപകമായി നടപ്പുള്ള തവസ്സുൽ ഇസ്തിഗാസ മുതലായ കർമ്മങ്ങൾ ശിർക്കും ഖബസിയാറത്ത് പാടില്ലാത്തതും അത് ഖബ്റിനെആരാധിക്കലുമാണെന്നും ഈ വിഭാഗങ്ങൾപറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു.

വികല വിശ്വാസങ്ങളും പിഴച്ച നിയമനിർദ്ദേശങ്ങളും ഉൾക്കൊള്ളുന്നഇവരുടെ പ്രസിദ്ധ
കരണങ്ങൾ പാരായണം ചെയ്യുന്നതും ഖുതുബയും ഉപദേശങ്ങളും ശ്രവിക്കുന്നതും അവരോട്
ചേരുന്നതും അവരുടെ സദസ്സുകളിൽ അവരോടൊത്തിരിക്കുന്നതും അനുവദനീയമാണോ?


ഇസ്ലാമിന്റെ ലേബലിൽ സ്വയം സൃഷ്ട്ടവും വിഷലിപ്തവുമായ തങ്ങളുടെ വക്രാശയങ്ങൾ പ്രചരിപ്പിക്കുവാൻ പ്രേരകമാവുമാറ് അവരോട് സ്നേഹത്തിൽ വർത്തിക്കുന്നതിന്റെയും ഐക്യം സ്ഥാപിക്കുന്നതിന്റെയും
ഇസ്ലാമിക വിധി എന്താണ്? സവിസ്തരം മറുപടി തരാനപേക്ഷ

അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ' എന്ന് കുഞ്ഞഹമ്മദ് മുസ്ലിയാർ (ഖാസി, മണാർമല,
ഹിജ്റ 1270 റജബ് 11)


ഉ: പ്രാരംഭ മുറകൾക്ക് ശേഷം-ചോദ്യത്തിൽ പരാമർശിച്ച കാര്യങ്ങളത്രയും ഇസ്ലാമിക
ദൃഷ്ട്യാ വിരോധിക്കപ്പെട്ടതും അങ്ങനെ ചെയ്യുന്നവരെ ഖുർആൻ ശക്തമായി താക്കീത് ചെയ്തിട്ടുള്ളതുമാണ്.



അല്ലാഹു
 പരിശുദ്ധ ഖുർആനിൽ പറയുന്നു. നമ്മുടെ ആയത്തുകളെ  ആ ക്ഷേപിക്കുകുറന്നവരെ തങ്ങൾ കണ്ടാൽ അവർ മറ്റു വർത്തമാനങ്ങളിൽ പ്രവേശിക്കുന്നതുവരെ അവരിൽ
നിന്ന് താങ്കൾ തിരിഞ്ഞുകളയുക.

പിശാച് മറപ്പിച്ചത് നിമിത്തമാണ്. (അങ്ങനെ ചെയ്തതെങ്കിൽ )
ഓർമ്മയായതിനു ശേഷം ആ അക്രമികളോടൊത്ത് താങ്കൾ ഇരിക്കരുത്.

വീണ്ടും പറയുന്നു.
താങ്കളും താങ്കളുടെ ഒപ്പമുള്ള വിശ്വാസികളും അനുശാസനകൾക്ക് വിധേയം നിന്നുകൊള്ളുക.
നിങ്ങൾ അതിര് കവിയരുത്. നിശ്ചയം അല്ലാഹു നിങ്ങളുടെ പ്രവർത്തനങ്ങൾ കാണുന്നവനാണ്.

അക്രമകാരികളിലേക്ക് ഒരു വിധേനയും ചാഞ്ഞുപോകരുത്. നരകാഗ്നി സ്പർശിക്കുകയാവുംഅതിന്റെ പരിണിതഫലം.

രക്ഷകനായി തങ്ങൾക്ക് ആരുമുണ്ടാകുന്നതുമല്ല. പിന്നീട് നിങ്ങൾ
സഹായിക്കപ്പെടുന്നതുമല്ല.




ഇച്ഛാനുസരണം ഖുർആൻ സൂക്തങ്ങൾ വ്യാഖ്യാനിക്കുന്ന വിഭാഗങ്ങളിൽനിന്ന് അകന്നുനിൽക്കണമെന്നും അവരോടൊന്നിച്ചിരിക്കുന്നത് നിഷിദ്ധമാണെന്നും മറ്റുകാര്യങ്ങളിൽ  മുഴുകുന്നതുവരെ അവരുടെ സംസാരങ്ങൾ ശ്രദ്ധിക്കരുതെന്നും വിസ്മൃതി മൂലം അങ്ങനെ സംഭവി
ക്കാൻ ഇടയായാൽ ഓർമ്മ വരുമ്പോൾ നിർബന്ധമായും അവിടം വിട്ടകലണമെന്നും

 ധിക്കാരവും മത്സരവും കാണിക്കാതെയും സീമകൾ ലംഘിക്കാതെയും ശരീഅത്തിന്റെ നിർദ്ദേശങ്ങൾക്കനുസൃതം ദിനീകാര്യങ്ങളിൽ യാതൊരു ചാഞ്ചല്യവുമില്ലാതെയും നേരാംവണ്ണം പാദങ്ങൾ ഉറപ്പിച്ചു നിർത്തണമെന്നും

 പിഴച്ച വിശ്വാസങ്ങളേയും ശരീരേച്ഛകളും പിന്തുടരുക നിമിത്തം അതി
ക്രമകാരികളായിത്തീർന്നജനസമൂഹത്തിന് കീഴൊതുങ്ങുന്നതും അവരെ പ്രശംസിക്കുന്നതും

നവീനാശയങ്ങളിൽ മൗനം അവലംബിച്ച് അവരോട് രാജിയാകുന്നതും അവരോടുള്ള അനുഭാവവും ആഭിമുഖ്യവും പുലർത്തുന്നതും വർജിക്കേണ്ടത് സത്യവിശ്വാസിക്ക് നിർബന്ധമാണെന്നും
വളരെ വ്യക്തവും സ്ഫുടവുമായി പ്രഖ്യാപിക്കുന്നവയാണ് മേൽ രണ്ടായത്തുകൾ,


ഇമാം മുസ്ലിംതന്റെ സ്വഹീഹിൽ ഉദ്ധരിച്ച ഹദീസ് പ്രസിദ്ധമാണ്; അബൂഹുറൈറ(റ)യിൽ നിന്നും നിവേ
ദനം: നബി(സ) പറഞ്ഞു: "അവസാന കാലത്ത് വർദ്ധമാനമായി വ്യാജം പറയുന്ന വലിയ നുണ
യന്മാരുണ്ടാകും. നിങ്ങളും പിതാക്കളും കേട്ടിട്ടില്ലാത്ത വർത്തമാനങ്ങളുമായി അവർ നിങ്ങളെ
സമീപിക്കും.

അപ്പോൾ നിങ്ങളെയും അവരെയും നിങ്ങൾ സൂക്ഷിച്ചുകൊള്ളുക.
അവർ നിങ്ങളെ
പിഴപ്പിക്കാതിരിക്കുകയും കുഴപ്പത്തിലാക്കാതിരിക്കുകയും ചെയ്യട്ടെ,”

മേൽ ഹദീസിലൂടെ, കള്ളം പറയുന്ന പ്രസ്തുത അസത്യവാദികളെ തിരിച്ചറിയാനുള്ള അട
യാളമാണ് നബി(സ) വിശദീകരിച്ചിരിക്കുന്നത്.

ഇസ്ലാമിന്റെ അനുപേക്ഷണനിയ നിയമങ്ങൾ
ഏതൊരു വിശ്വാസിക്കും വിശ്വാസികളായ പിതാക്കൾക്കും അവ്യക്തവും അജ്ഞാതവും അല്ല.

ഇസ്ലാമിക നിയമങ്ങൾ പൂർണ്ണമാക്കപ്പെട്ടതും അവ നൽകി മുസ്ലിംകളെ അല്ലാഹു അനുഗ്രഹി
ച്ചതുമാണ്. പരമ്പരാഗതമായി ലഭിച്ച ഇസ്ലാമിക വിശ്വാസങ്ങളും അനുഷ്ഠാന കർമ്മങ്ങളും
അനുവർത്തിച്ചുവരുന്ന സമകാലീന മുസ്ലിം സമൂഹത്തിൽ സ്വപിതാക്കളിൽ കാതോട് കാതോരം
വിരുദ്ധാശയങ്ങളിൽനിന്നും സ്വമതത്തെ സംരക്ഷിക്കുവാനാവശ്യമായ അറിവുകൾ സ്വാംശീകരിക്കാത്തവരായും
മുസ്ലിംകളിൽ ഒരാളും ഇല്ലെന്നതാണ് നേര്.


വസ്തുത ഇതാകുമ്പോൾ സ്വപിതാക്കളിലും സമുദായത്തിലും നിലവിലുള്ളതിന് വിപരീ
തമായ ഒരാശയവുമായി വരുന്നവർ നിസ്സംശയം ആളുകളെ വഴിപിഴപ്പിക്കുന്നവരും കുഴപ്പക്കാരും
തന്നെയാണ്.

അത്തരക്കാരെ സൂക്ഷിക്കേണ്ടതും അവരിൽനിന്നും ബഹുദൂരം അകന്നു കഴിയേണ്ടതും അനിവാര്യമാണ്. (അഥവാ
അവരുടെ പ്രസ്ഥാനത്തിന് സഹായിക്കുന്നവിധം അവരുമായി
ബന്ധപ്പെടരുത്)



നബി(സ) പറഞ്ഞതായി അനസ് (റ)വിൽ നിന്നും ഇബ്നു അസാകിർ റ
  റിപ്പോർട്ടു ചെയ്യുന്നു.

: 'ബിദ്അത്തുകാരനെ കണ്ടാൽ അവന്റെ മുഖത്തുനിന്നും
 നിങ്ങൾ തിരിഞ്ഞോടുക.
സർവ മുബ്തദിഉകളോടും അല്ലാഹുവിന് കോപമാണ് എന്നതാണിതിനു കാരണം

ജാബിർ റ ൽ നിന്ന് നിവേദനം: "അവരെ കണ്ടാൽ നിങ്ങൾ അവർക്ക് സലാം ചൊല്ലരുത്.

.' ഇബ്നു ഉമറി(റ)ൽ നിന്ന് നിവേദനം: “അവർ രോഗികളായാൽ നിങ്ങളവരെ സന്ദർശിക്കുകയോ മരിച്ചാൽ
അവിടെ സന്നിഹിതരാവുകയോ ചെയ്യരുത്.'

അനസ്(റ)വിൽനിന്ന് വീണ്ടും റിപോർട്ട്, അവരോടൊപ്പമിരിക്കുകയും ഒരുമിച്ച് ആഹരിക്കുകയും പഠനം ചെയ്യുകയും അവരുമായിവിവാഹബന്ധത്തിലേർപ്പെടുകയുമരുത്.

 അവരുടെമേൽ (  മയ്യത്ത്) നിസ്ക്കരിക്കുകയോ ( അവരോടൊപ്പം ജമാ അത്തായി) നിസ്കരിക്കുകയോ ചെയ്യരുത് എന്ന് ഇബ്നു
ഹിബ്ബാന്റെ രിവായത്തിലും കാണാവുന്നതാണ്.
(ഫതാവൽ അസ്ഹരിയ്യ )

നബി (സ)യുടെ പ്രവചനം

---

സൂറ: ഫാതിറിലെ ഒരായത്തിനെക്കുറിച്ചുള്ള ചർച്ചയിൽ ഇമാം
സ്വാവി (റ) തഫ്സീറിൽ പറയുന്നു: ഖുർ ആനും സുന്നത്തും
ദുർവ്യാഖ്യാനം ചെയ്ത് മുസ്ലിംകളെ കാഫിറാക്കുകയും അവ
രുടെ രക്തവും സമ്പത്തും ഹലാലാക്കുകയും ചെയ്ത ഖവാരിജു
കൾ ഈ ആയത്തിന്റെ പരിധിയിൽ പെടും. വഹാബികളുടെ
സ്ഥിതിയും അങ്ങനെതന്നെ. പിശാചിന്റെ അനുയായികളാണവർ.
അവർ തന്നെയാണ് നഷ്ടപ്പെട്ടവർ. (സ്വാവി 3, 308)


ഇമാം ശർവാനി (റ) പറയുന്നു.

വഹാബികൾ റാഫിളുകൾ
തുടങ്ങിയവർ പുത്തൻവാദികളാണ്. അവർക്ക് മതഗ്രന്ഥങ്ങൾ
വിൽക്കരുത്. (ശർവാനി 4-230)

വഹാബികൾ പുത്തൻവാദികളാണ്
എന്ന് മുൻഗാമികളായ ഇമാമുകൾ പറഞ്ഞിട്ടുണ്ടോ എന്ന് ചോദി
ക്കുന്നവർക്ക് ഈ ഉദ്ദരണി ശമനം നൽകുന്നതാണ്.

അസ്ലം സഖാഫി
പരപ്പനങ്ങാടി

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...