Showing posts with label റജബ്'മിഅ്റാജ് ദിനത്തിലെ നോമ്പ് പുണ്യമാണെന്ന് പറഞ്ഞതാരാണ്. Show all posts
Showing posts with label റജബ്'മിഅ്റാജ് ദിനത്തിലെ നോമ്പ് പുണ്യമാണെന്ന് പറഞ്ഞതാരാണ്. Show all posts

Wednesday, March 13, 2019

റജബ്'മിഅ്റാജ് ദിനത്തിലെ നോമ്പ് പുണ്യമാണെന്ന് പറഞ്ഞതാരാണ്

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎

ചോദ്യം
മിഅ്റാജ് ദിനത്തിലെ നോമ്പ് പുണ്യമാണെന്ന് പറഞ്ഞതാരാണ്?

മറുപടി

മിഅ്റാജ് ദിനത്തിലെ നോമ്പിന് വളരെയേറെ മഹത്വണ്ടെന്ന് പണ്ഡിതന്മാർ പ്രസ്താവിച്ചിട്ടുണ്ട്   

ويستحب صوم يوم المعراج حاشيةالجمل٣/٤٦٨

മിഅ്റാജ് ദിനത്തിലെ നോമ്പ് പുണ്യമാണ് ജമൽ 3/ 468

സയ്യിദ് ബകരി ( റ) പറയുന്നു

ويستحب صوم يوم المعراج
.إعانةالطالبين٢/٢٧٠
മിഅ്റാജ് ദിനത്തിലെ നോമ്പ് പ്രതിഫലാർഹമാണ് ( ഇആനത്ത് 2 /270)

ഇമാം ബാജൂരി (റ) രേഖപ്പെടുത്തുന്നു 
      ويستحب صوم يوم المعراج   باجوري١/٣٠٢

മിഅ്റാജ് ദിനത്തിലെ നോമ്പ് പുണ്യമാണ് ബാജൂരി  I /302

നുസ്വഹതുൽ മജാലിസ്    208

نزهةالمجالس١/٢٠٨
ഇമാം ഗസാലി ( റ) പറയുന്നു

ويستحب صوم يوم المعراج.
إحياعلوم الدين

മിഹ്റാജ് നോമ്പ് പുണ്യമുള്ളതാണ്
(ഇഹ്‍യാഅ് 1/361).

ഇമാം ഗസ്സാലി(റ) ഉദ്ധരിക്കുന്നു. -

അബൂമൂസാ(റ) ല്‍ നിന്ന് നിവേദനം, - റജബ് ഇരുപത്തി ഏഴിനുള്ള നോമ്പ് അറുപത് മാസത്തെ നോമ്പിന് തുല്യമാകുന്നു.
(ഇഹ്‍യാഅ് 1/361).

മുഹ് യദ്ധീൻ ശൈഖ്( റ)

അനസ് (റ) വില്‍ നിന്ന് നിവേദനം - നബി(സ) പറഞ്ഞു - റജബ് ഇരുപത്തേഴിന് നോമ്പനുഷ്ടിക്കുകയും നോമ്പ് തുറക്കുന്ന സമയം പ്രാര്‍ത്ഥനാ നിരതനാവുകയും ചെയ്താല്‍ ഇരുപത് കൊല്ലത്തെ പാപങ്ങള്‍ പരിഹരിക്കപ്പെടുന്നതാണ്.

അബൂഹുറൈറ(റ) വില്‍ നിന്ന് നിവേദനം - റജബ് ഇരുപത്തിഏഴിന്‍റെ പകലില്‍ നോന്പ് നോറ്റും രാത്രി നിസ്കരിച്ചും ധന്യരാകുന്നത് നൂറ് കൊല്ലത്തെ ഇബാദത്തുകള്‍ക്ക് തുല്യമാകുന്നു (ഗുന്‍യത്ത്)

എല്ലാ അറബി മാസങ്ങളിലും 27,28,29 തിയ്യതികളില്‍ നോമ്പ് സുന്നത്താണ്, ആ നിലയില്‍ റജബ് ഇരുപത്തി ഏഴാം ദിനം നോമ്പ് സുന്നത്താണെന്ന് വ്യക്തം. അതിനു പുറമേ മി'അരാജ് ദിനത്തില്‍ നോമ്പ് സുന്നത്താണെഞ്ഞ് കര്‍മശാസ്ത്ര ഇമാമുകള്‍ വ്യകതമാക്കിയിട്ടുണ്ട്,

( ബാജൂരി:1/544, ഇആനത്:2/264, ഇഹ്യ  1/328,ഫതാവൽ കുബ്റ, കാണുക )

ഇനി ഇതിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഹദീസുകൾ ന്യൂനതയുണ്ട് എന്ന് പറഞ്ഞാലും അങ്ങനെയുള്ള ഹദീസുകൾ പുണ്യകർമ്മങ്ങൾക്ക് സ്വീകാര്യമാണെന്ന് ഹദീസ് പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്

ഇമാം നവവി ( റ  )അവിടെത്തെ കിതാബിൽ പറയുന്നു 👇🏻

ﻓﺼﻞ ‏] : ﻗﺎﻝ ﺍﻟﻌﻠﻤﺎﺀ ﻣﻦ ﺍﻟﻤﺤﺪﺛﻴﻦ ﻭﺍﻟﻔﻘﻬﺎﺀ ﻭﻏﻴﺮﻫﻢ : ﻳﺠﻮﺯ ﻭﻳﺴﺘﺤﺐ ﺍﻟﻌﻤﻞ ﻓﻲ ﺍﻟﻔﻀﺎﺋﻞ ﻭﺍﻟﺘﺮﻏﻴﺐ ﻭﺍﻟﺘﺮﻫﻴﺐ ﺑﺎﻟﺤﺪﻳﺚ ﺍﻟﻀﻌﻴﻒ ﻣﺎ ﻟﻢ ﻳﻜﻦ ﻣﻮﺿﻮﻋﺎ ‏( 2 ‏) ﻭﺃﻣﺎ ﺍﻷﺣﻜﺎﻡ ﻛﺎﻟﺤﻼﻝ ﻭﺍﻟﺤﺮﺍﻡ ﻭﺍﻟﺒﻴﻊ ﻭﺍﻟﻨﻜﺎﺡ ﻭﺍﻟﻄﻼﻕ ﻭﻏﻴﺮ ﺫﻟﻚ ﻓﻼ ﻳﻌﻤﻞ ﻓﻴﻬﺎ ﺇﻻ ﺑﺎﻟﺤﺪﻳﺚ ﺍﻟﺼﺤﻴﺢ ﺃﻭ ﺍﻟﺤﺴﻦ ﺇﻻ ﺃﻥ ﻳﻜﻮﻥ ﻓﻲ ﺍﺣﺘﻴﺎﻁ ﻓﻲ ﺷﻲﺀ ﻣﻦ ﺫﻟﻚ ﻛﻤﺎ ﺇﺫﺍ ﻭﺭﺩ ﺣﺪﻳﺚ ﺿﻌﻴﻒ ﺑﻜﺮﺍﻫﺔ ﺑﻌﺾ ﺍﻟﺒﻴﻮﻉ ﺃﻭ ﺍﻷﻧﻜﺤﺔ ﻓﺈﻥ ﺍﻟﻤﺴﺘﺤﺐ ﺃﻥ ﻳﺘﻨﺰﻩ ﻋﻨﻪ ﻭﻟﻜﻦ ﻻ ﻳﺠﺐ . ﻭﺇﻧﻤﺎ ﺫﻛﺮﺕ ﻫﺬﺍ ﺍﻟﻔﺼﻞ ﻷﻧﻪ ﻳﺠﻲﺀ ﻓﻲ ﻫﺬﺍ ﺍﻟﻜﺘﺎﺏ ﺃﺣﺎﺩﻳﺚ ﺃﻧﺺ ﻋﻠﻰ ﺻﺤﺘﻬﺎ ﺃﻭ ﺣﺴﻨﻬﺎ ﺃﻭ ﺿﻌﻔﻬﺎ ﺃﻭ ﺃﺳﻜﺖ ﻋﻨﻬﺎ ﻟﺬﻫﻮﻝ ﻋﻦ ﺫﻟﻚ ﺃﻭ ﻏﻴﺮﻩ ﻓﺄﺭﺩﺕ ﺃﻥ ﺗﺘﻘﺮﺭ ﻫﺬﻩ ﺍﻟﻘﺎﻋﺪﺓ ﻋﻨﺪ ﻣﻄﺎﻟﻊ ﻫﺬﺍ ﺍﻟﻜﺘﺎﺏ الاذكار للنوويv

മുഹദ്ദിസുകളും ഫുഖഹാക്കളും മറ്റു പണ്ഡിതന്മാരും എല്ലാം പറയുന്നത്‌ പുണ്യകർമത്തിൽ (ضعيف)
ന്യൂനതയുള്ള ഹദീസുകൾ
നിർമിക്കപ്പെട്ടത് അല്ലെങ്കിൽ സ്വീകാര്യമാണ്.
അതു കൊണ്ടു പ്രവർത്തിക്കൽ പുണ്യമാണ് ഹറാം ഹലാലിൽ എന്നിവക്ക് പറ്റില്ല

ഹറാം ഹലാൽ പോലെയുള്ള വിധികൾക്ക്
ഹസനായ ഹദീസ് അല്ലങ്കിൽ സ്വഹീഹായ ഹദീസ്‌ വേണം

കറാഹതിനെ ഉപേക്ഷിക്കല്‍ സൂക്ഷ്മത യുള്ളത്‌ കൊണ്ടു ضعيف
(ന്യൂനത യുള്ള ഹദീസുകൾ )പറ്റുന്നതാണ്

അത്‌ കൊണ്ടാണു ഈ കിതാബിൽ ضعيف
(ന്യൂനതയുള്ള )
ആയ ഹദീസുകൾ ഞാൻ ചിലപ്പോൾ  കൊണ്ട് വരുന്നത്‌‌. ഈ ഗ്രന്ഥം പാരായണം ചെയ്യുന്നവർ ഈ പോയിൻറ് എപ്പോഴും ഓർമിക്കാൻ വേണ്ടിയാണ് ഞാനിത് പറയുന്നത്

(ഇമാം നവവി അദ്കാർ 7)

🔰🔰🔰🔰🔰🔰🔰🔰

ഇമാം നവവി(റ) ശറഹുമുഹദ്ദബില്‍ പറയുന്നു പുണ്യകർമങ്ങളിൽ

قلت:وقد اتفق العلماء على أن الحديث المرسل والضعيف والموقوف يتسامح به في فضائل الأعمال ويعم ()شرح المهذب كتاب الطهلرة )

🔹ضعيف🔹 موقوف 🔹 مرسل

ആയ ഹദീസുകൾ കൊണ്ട് പുണ്യ കർമങ്ങള്‍
പ്രവർത്തിക്കാവുന്നതാണ് അതിൽ ഇളവുണ്ട്‌ എന്നും എല്ലാ പണ്ഡിതന്മാരും ഏകോപിച്ചിരികുന്നു
(ശറഹുൽ മുഹദ്ദബ്)

ഇബ്നുൽ ഹുമാം ( റ )പറയുന്നു,

നിർമ്മിക്കപ്പെട്ടതല്ലാത്ത ന്യൂനതയുള്ള ഹദീസുകൾ കൊണ്ട്   പുണ്യമുണ്ടാവൽ ( പ്രതിഫലാർഹമുള്ളതാവൽ )
സ്ഥിരപ്പെടുന്നതാണ്
(ഫത്ഹുൽ ഖദീർ )

وقال الإمام إبن الهمام في كتاب الجنائز من فتح القدير”الاستحباب يثبت بالضعيف غير الموضوع

ഇബ്നു ഹജർ (റ ) ഫത്ഹുൽ മുബീനിൽ പറയുന്നു

(ളഈഫ് ) ന്യൂനത യുള്ള ഹദീസ് കൊണ്ട് പുണ്യകർമ്മങ്ങളിൽ അമൽ ചെയ്യൽ പറ്റുമെന്ന് പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു.
(ഫത്ഹുൽ മുബീൻ) 

“وقال الإمام إبن حجر الهيتمي في الفتح المبين”أتفق العلماء على جواز العمل بالحديث الضعيف في فضائل الأعمال لأنه إن كان صحيحاً في نفس الأمر فقد أُعطي حقه من العمل به“ يثبت بالضعيف غير الموضوع

ഇനിയും ധാരാളം ഉദ്ധരണികൾ ഹദീസ് പണ്ഡിതന്മാരുടെ വാചകങ്ങളും മറ്റു പണ്ഡിതന്മാരുടെ ഉദ്ധരണികളും ഇതിന് തെളിവായി പറയാൻ സാധിക്കും

ഇത്രയും പറഞ്ഞതിൽ നിന്നും ഒരു പുണ്യകർമം നാം ചെയ്യുമ്പോൾ സഹീഹായ ഹദീസ് ഉണ്ടോ എന്ന് ചോദിച്ചുകൊണ്ട്
ഹദീസ് നിദാന ശാസ്ത്രത്തിലെ ബാലപാഠം പോലും അറിയാതെ കാലിനടിയിലെ ചുവപ്പ് മാറാത്ത ചില വഹാബി പയ്യന്മാർ ഊരുചുറ്റുന്നതിന്റെ വിവരക്കേട് വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും

ഹദീസ് നിദാനശാസ്ത്ര പണ്ഡിതന്മാരുംമറ്റു എല്ലാ പണ്ഡിതന്മാരും ഏകോപിച്ച് ഒരു സത്യത്തിനെതിരെ ജനങ്ങളിൽനിന്നും മറച്ചുവച്ച് സാധാരണക്കാരായ ആളുകളെ
കബളിപ്പിക്കുന്ന വഹാബി പുരോഹിത വർഗ്ഗം

ന്യൂനതകൾ ഉള്ള (  ളഈഫ് ) ഹദീസുകൾ എല്ലാം തള്ളേണ്ടത് ആണെന്നും അവയെല്ലാം കള്ള ഹദീസുകൾ ആണെന്നും വ്യാജമാണെന്നും പറഞ്ഞുകൊണ്ട് ഹദീസ് നിദാനശാസ്ത്രം അറിയാത്ത ജനങ്ങളെ കബളിപ്പിക്കുകയാണ് ഈ പുരോഹിതന്മാർ

ന്യൂനതകൾ ഉള്ള (  ളഈഫ് ) ഹദീസുകൾ കൊണ്ട് പുണ്യകർമ്മത്തിൽ പ്രവർത്തികൾ പുണ്യമാണെന്നും

ന്യൂനതകൾ ഉള്ള (  ളഈഫ് ) ഹദീസുകൾ
വിവിത സനദ് കളിലൂടെ വന്നാൽ ഹലാല് ഹറാമ് തുടങ്ങി എല്ലാ വകുപ്പുകൾക്കും പര്യാപ്തമാണെന്നും എല്ലാ ഹദീസ് നിദാനശാസ്ത്ര പണ്ഡിതന്മാർ മറ്റു പണ്ഡിതന്മാരും വ്യക്തമാക്കിയിട്ടുണ്ട്

ഇബ്ന് ഹജർ റ നുകത്തിൽ പറയുന്നു

ഹദീസ് നിരൂപകനും ഹദീസ് ഹു ഫാളുകളിൽ ഒരാളുമായ  അബുൽ ഹസൻ റ അവരുടെ കിത്താബിൽ (  ഭയാനുൽ വഹ്ം) ' വ്യക്തമായി പറഞ്ഞത്

ന്യൂനതള്ള ( ളഈഫ്)ഹദീസുകളും ഇടയിൽനിന്നും റിപ്പോർട്ടർ നഷ്ടപ്പെട്ട മുൻഖതിഉ ആയഹദീകളും  ഹുജജത്തിന്ന് പറ്റില്ലെങ്കിലും പുണ്യകർമ്മങ്ങളിൽ അതുകൊണ്ട് പ്രവർത്തിക്കാവുന്നതാണ് '

ന്യൂനതള്ള ( ളഈഫ്)ഹദീസുകളും ഇടയിൽനിന്നും റിപ്പോർട്ടർ നഷ്ടപ്പെട്ട മുൻഖതിഉ ആയഹദീകളും
  തന്നെ (ഹറാം ഹലാൽ പോലെയുള്ള )വിധികളിലും പ്രവർത്തിക്കണമെങ്കിൽ ധാരാളം റിപ്പോർട്ടുകളിലൂടെ വരുകയോ സ്വഹീഹായ മറ്റു സാക്ഷികളോടും ഖുർആനിലെ പ്രത്യക്ഷ അർഥത്തോട്  യോജിക്കുകയോ കർമ്മം കൊണ്ട് ശക്തിആവുകയോ ചെയ്യേണ്ടതാണ്

(ഈ  കാര്യങ്ങളിൽ ഒന്ന് ഉണ്ടായാൽ
ന്യൂനതള്ള ( ളഈഫ്)ഹദീസുകളും ഇടയിൽനിന്നും റിപ്പോർട്ടർ നഷ്ടപ്പെട്ട മുൻഖതിഉ ആയഹദീകളും
ഹറാം ഹലാൽ പോലെയുള്ള )വിധികളിലും
തെളിവാക്കാവുന്നതാണ്)

അബുൽ ഹസൻ ( റ ) പറഞ്ഞ മേൽ കാര്യം
വളരെ നല്ലതും വളരെ ശക്തിയുള്ളതുമായ അഭിപ്രായമാണ് ആരും തന്നെ അതിനെ എതിർക്കുകയില്ല
(അന്നുകത്വ' 243/1)

11- قال الحافظ ابن حجر العسقلاني رحمه الله تعالى في
( النكت على مقدمة ابن الصلاح ) ما نصه:

(( وقد صرَّح أبو الحسن ابن القطان أحد الحفاظ النقاد من أهل المغرب في كتابه (بيان الوهم والإيهام) بأن هذا القسم - أي الضعيف أو المنقطع ... - لا يحتج به كله بل يعمل به في فضائل الأعمال ويتوقف عن العمل به في الأحكام إلا إذا كثرت طرقه أو عضده اتصال عمل أو موافقة شاهد صحيح ، أو ظاهر قرآن. - ثم قال الحافظ ابن حجر مباشرة - : وهذا حسن قوي رايق ما أظن منصفاً يأباه والله الموفق )). انتهى
( النكت على مقدمة ابن الصلاح ج1ص243)

  ഇത് തിരിച്ചറിയാത്ത വഹാബികൾ എല്ലാ വിഷയത്തിനും സ്വഹീഹായ ഹദീസ് ഉണ്ടോ എന്ന് ചോദിച്ചു പാവപ്പെട്ട ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്യുന്നത് എന്നും ഇത് ഹദീസ് പണ്ഡിതന്മാർ പഠിപ്പിച്ച ആശയത്തിന് വിരുദ്ധമാണെന്നും എല്ലാവരും മനസ്സിലാക്കുക

അസ് ലംസഖാഫി
പരപ്പനങ്ങാടി

https://t.me/joinchat/AAAAAEvvt9M0PSBRYKqaMg

അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ചാനൽ ഉപയോഗിക്കുക

https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA


അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ഗ്രൂപ്പ് ഉപയോഗിക്കുക

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...