Showing posts with label ഇസ്തിഗാസ :ഉമർ റ ഭരക്കാലത്ത് നബി സ്വയോട്. Show all posts
Showing posts with label ഇസ്തിഗാസ :ഉമർ റ ഭരക്കാലത്ത് നബി സ്വയോട്. Show all posts

Thursday, March 1, 2018

ഇസ്തിഗാസ :ഉമർ റ ഭരക്കാലത്ത് നബി സ്വയോട്

ഇസ്തിഗാസ :ഉമർ റ ഭരക്കാലത്ത്  നബി സ്വയോട്

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
: حدثنا : أبو معاوية ، عن الأعمش ، عن أبي صالح ، عن مالك الدار ، قال : وكان خازن عمر على الطعام ، قال : أصاب الناس قحط في زمن عمر فجاء رجل إلى قبر النبي (ص) فقال : يا رسول الله ! إستسق لأمتك فإنهم قد هلكوا ، فأتى الرجل في المنام فقيل له : إئت عمر فإقرئه السلام ، وأخبره أنكم مستقيمون وقل له : عليك الكيس ! عليك الكيس ! فأتى عمر فأخبره فبكى عمر ثم قال : يا رب لا آلو إلا ما عجزت عنه.

"ഉമര്‍(റ)ന്‍റെകാലത്ത് ജനങ്ങള്‍ക്ക് വരള്‍ച്ച ബാധിച്ചപ്പോള്‍ ഒരാള്‍ നബി(സ)യുടെ ഖബറിന്‍ സമീപം വന്ന്‍ പറഞ്ഞു.ജനങ്ങളാകെനശിച്ചു അവര്‍ മഴയില്ലാതെ വിഷമിക്കുന്നു.അവര്‍ക്ക് വേണ്ടി അങ്ങ് മഴയെ തേടിയാലും.പിന്നീട് അയാള്‍ക്ക് ഉറക്കില്‍ പ്രത്യക്ഷപെട്ടു നബി(സ)പറഞ്ഞു.താങ്കള്‍ ഉമറിനെ കണ്ട് സലാം പറയുകയും അവര്‍ക്ക് മഴ ലഭിക്കുമെന്ന വൃത്താന്തമറീക്കുകയും ചെയ്യുക.അദ്ദേഹം ഉടനെ ഉമര്‍(റ)വിന്‍റെ അരികില്‍ ചെന്ന്‍ നടന്ന സംഭാവങ്ങളല്ലാം വിവരിച്ചു.നബി(സ)അങ്ങേക്ക് സലാം പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു ഇത് കേട്ട ഉമര്‍(റ)കരയുകയുണ്ടായി.(ദലാഇലുന്നുബുവ്വ).

ഈ ഹദീസില്‍ പല ചിന്തനീയ വസ്തുതകളുണ്ട് .

ഒന്ന്‍:നബി(സ)യുടെ വഫാത്തി(മരണം)ന്‍ ശേഷമായിരുന്നു സംഭവം

.രണ്ട്:വഫാത്തായ നബി(സ)യോട് തന്‍റെ സങ്കടം ബോധിപ്പിക്കുകയാണയാള്‍ ചെയ്യുന്നത്.

മൂന്ന്:ഇസ്ലാമിക വിഷയങ്ങളില്‍ കാര്കശ്യം പുലര്ത്തുന്ന ഉമര്‍(റ)നെ സമീപിച്ച് താന്‍ ചെയ്ത വിവരങ്ങളെല്ലാം പറഞ്ഞു.ഇതുശ്രദ്ധിച്ചു കേട്ട ഉമര്‍(റ)നീ ചെയ്തത് ശിര്‍ക്കാണന്ന്‍ പറയുകയോ അല്ലെങ്കില്‍ അത് മോശമാണെന്നോ പറഞ്ഞ് എന്തെങ്കിലും ശകാരിക്കുകയോ ചെയ്തില്ല.നാല്‍:വഫാത്തായ നബി(സ)യുടെ ഖബറിന്നരികില്‍ ചെന്നുകൊണ്ടുള്ള ഈ ഇസ്തിഗാസ ശുദ്ധമായ തൌഹീദാണന്ന്‍ മനസ്സിലാക്കി ഇതിനെ അംഗീകരിക്കുകയാണ് ഉമര്‍(റ)ചെയ്തത്.

വഫാത്തായ,മണ്മറഞ്ഞ നബി(സ)യോട് സഹായം ചോദിക്കാന്‍ സ്വഹാബാക്കള്‍ മുതിര്ന്നതും എല്ലാവരും അത് അനുവദിച്ചതും ഇത് തെളീയിക്കുന്നുണ്ട്.ഇത് തന്നെയാണ് തര്‍ക്കത്തിലിരിക്കുന്ന ഇസ്തിഗാസ.

: ഈ സംഭവം പല പണ്ഡിതന്മാരും ഉദ്ടരിച്ചിട്ടുണ്ട്.ചിലരെ മാത്രം പരിചയപ്പെടാം .

التاريخ الكبير 7/304 للشيخ الامام البخاري ,كنز العمل 8/431 للشيخ علاء الدين الهندي ,البداية والنهاية 7/93 للشيخ الحفظ ابن كثير, فتح الباري 2/269 للشيخ ابن حجر العسقلاني ,المصنف 12/31 للشيخ ابن أبي شيبة.
ഇബ്നു തൈമിയ്യ പറയുന്നത് കാണുക.

وكذلك أيضا ما يروى : " أن رجلا جاء إلى قبر النبي صلى الله عليه وسلم ، فشكا إليه الجدب عام الرمادة ، فرآه وهو يأمره أن يأتي عمر ، فيأمره أن يخرج يستسقي بالناس "فإن هذا ليس من هذا الباب . ومثل هذا يقع كثيرا لمن هو دون النبي صلى الله عليه وسلم ، وأعرف من هذا وقائع كثيرا.(إقتضاء الصراط المستقيم: ٣٧٢)

റമദാവർഷം (മഴയില്ലാത്തത് കാരണം എല്ലാ വസ്തുക്കളും വെണ്ണീറിന്റെ നിറത്തിലായത്കൊണ്ടാണ്  ആ വർഷത്തെ ആമുർറമാദ: (عام الرمادة)
എന്ന് വിളിക്കുന്നത്.) ഒരാള് നബി(സ) യുടെ ഖബ്റിങ്കൽ വന്നു മഴയില്ലാത്തതിനെപ്പറ്റി  നബി(സ) യോട്  ആവലാതി ബോധിപ്പിച്ചതായും തുടർന്ന് അദ്ദേഹം റസൂൽലി(സ) നെ കാണുകയും ഉമർ(റ) സമീപ്പിച്ച്  ജനങ്ങളുമായി പുറപ്പെട്ടു മഴയെ മഴയെ തേടുന്ന നിസ്കാരം നടത്താൻ അദ്ദേഹത്തോട് നിർദ്ദേശിക്കാനും  നബി(സ) അദ്ദേഹത്തിനു നിർദ്ദേശം നല്കിയതായും  ഉദ്ദരിക്കപ്പെടുന്നുണ്ട്. അതും ഈ അദ്ദ്യായത്തിൽ(വിമർശിക്കപ്പെടുന്ന) പെട്ടതല്ല. നബി(സ) യേക്കാൾ സ്ഥാനം കുറഞ്ഞവർക്ക് തന്നെ ധാരാളമായി അങ്ങനെ സംഭവിക്കുന്നുണ്ട്. ഇതുപോലുള്ള ധാരാളം സംഭവങ്ങൾ എനിക്കറിയാം.(ഇഖ്‌തിളാഅ പേ: 372).

ഇക്കാര്യം ഇബ്നുഹജറുൽ അസ്ഖലാനി (റ) ഫത്ഹുൽബാരിയിലും  സൂചിപ്പിച്ചിട്ടുണ്ട്.

ഇമാം ബുഖാരി(റ)സ്വഹീഹുൽ അദ്ധ്യായം നല്കിയിരിക്കുന്നിങ്ങനെയാണ്;

باب سؤال الناس الإمام الاستسقاء إذا قحطوا

ജലക്ഷാമം നേരിട്ടാൽ ജനങ്ങള് ഇമാമിനോടു മഴയെത്തെടാൻ ആവശ്യപ്പെടുന്ന അദ്ധ്യായം.എന്നാൽ ഈ അധ്യായത്തിൽ ഇമാം ബുഖാരി(റ) കൊണ്ടുവന്ന ഹദീസിതാനു.

عن أنس رضي الله عنه أن عمر بن الخطاب كان إذا قحطوا استسقى بالعباس بن عبد المطلب فقال اللهم إنا كنا نتوسل إليك بنبينا صلى الله عليه وسلم فتسقينا وإنا نتوسل إليك بعم نبينا فاسقنا قال فيسقون(صحيح البخاري٩٥٤)

അനസ് (റ) ല്‍ നിന്ന് ഇമാം ബുഖാരി (റ) നിവേദനം ചെയ്യുന്നു:
“നിശ്ചയം ജനങ്ങള്‍ക്കു വരള്‍ച്ച അനുഭവപ്പെടുമ്പോള്‍ ഉമര്‍ (റ) അബ്ബാസ് (റ) നെ ഇടയാളനാക്കി മഴ തേടാറുണ്ടായിരുന്നു. അദ്ദേഹം ഇപ്രകാരം പറയുമായിരുന്നു. അല്ലാഹുവേ, തീര്‍ച്ചയായും ഞങ്ങള്‍ ഞങ്ങളുടെ നബിയെ നിന്നിലേക്ക് തവസ്സുലാക്കാറുണ്ടാ യിരുന്നു. അപ്പോള്‍ ഞങ്ങള്‍ക്ക് നീ മഴ നല്‍കാറുമുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ നബിയുടെ എളാപ്പയെ നിന്നിലേക്ക് തവസ്സുലാക്കി അപേക്ഷിക്കുന്നു. ഞങ്ങള്‍ക്ക് നീ മഴ നല്‍കേണമേ’ (ബുഖാരി 954).

ഈ ഹദീസും ഇമാം ബുഖാരിയുടെ അദ്ധ്യായവും തമ്മിൽ ബന്ധമില്ലെന്ന് പറഞ്ഞ പലരും ഇമാം ബുഖാരിയെ എതിർത്ത് സംസാരിച്ചിട്ടുണ്ട്.അതിനു ഇബ്നു ഹാജർ നല്കിയ മറുവടി വായിക്കുക.


وأما حديث أنس عن عمر فأشار به أيضا إلى ما ورد في بعض طرقه ، وهو عند الإسماعيلي من رواية محمد بن المثنى عن الأنصاري بإسناد البخاري إلى أنس قال : كانوا إذا قحطوا على عهد النبي - صلى الله عليه وسلم - استسقوا به ، فيستسقي لهم فيسقون فلما كان في إمارة عمر " فذكر الحديث وقد أشار إلى ذلك الإسماعيلي فقال : هذا الذي رويته يحتمل المعنى الذي ترجمه ، بخلاف ما أورده هو : قلت : وليس ذلك بمبتدع ، لما عرف بالاستقراء من عادته من الاكتفاء بالإشارة إلى ما ورد في بعض طرق الحديث الذي يورده . وقد روى عبد الرزاق من حديث ابن عباس " أن عمر استسقى بالمصلى ، فقال للعباس : قم فاستسق ، فقام العباس " فذكر الحديث ، فتبين بهذا أن في القصة المذكورة أن العباس كان مسئولا وأنه ينزل منزلة الإمام إذا أمره الإمام بذلك . وروى ابن أبي شيبة بإسناد صحيح من رواية أبي صالح السمان عن مالك الداري - وكان خازن عمر - قال : أصاب الناس قحط في زمن عمر فجاء رجل إلى قبر النبي - صلى الله عليه وسلم - هذا الأثر - على فرض صحته كما قال الشارح - ليس بحجة على جواز الاستسقاء بالنبي - صلى الله عليه وسلم - بعد وفاته ، لأن السائل مجهول ; ولأن عمل الصحابة - رضي الله عنهم - على خلافه ، وهو أعلم الناس بالشرع ، ولم يأت أحد منهم إلى قبره يسأل السقيا ولا غيرها ، بل عدل عمر عنه لما وقع الجدب إلى الاستسقاء بالعباس ولم ينكر ذلك عليه أحد من الصحابة ، فعلم أن ذلك هو الحق ، وأن ما فعله هذا الرجل منكر ووسيلة إلى الشرك ، بل قد جعله بعض أهل العلم من أنواع الشرك . وأما تسمية السائل في رواية سيف المذكورة " بلال بن الحارث " ففي صحة ذلك نظر ولم يذكر الشارح سند سيف في ذلك ، وعلى تقدير صحته عنه لا حجة فيه ؛ لأن عمل كبار الصحابة يخالفه ، وهم أعلم بالرسول - صلى الله عليه وسلم - وشريعته من غيرهم ، والله أعلم . فقال : يا رسول الله استسق لأمتك فإنهم قد هلكوا ، فأتى الرجل في المنام فقيل له : ائت عمر " الحديث . وقد روى سيف  في الفتوح أن الذي رأى المنام المذكور هو بلال بن الحارث المزني أحد الصحابة ، وظهر بهذا كله مناسبة الترجمة لأصل هذه القصة أيضا والله الموفق(فتح الباري) . .
ഉമർ(റ)വിനെ തൊട്ട്  അനസ് (റ) റിപ്പോർട്ട്‌ ചെയ്യുന്ന ഹദീസിന്റെ വിവിധ റിപ്പോർട്ടുകളിലേക്ക് സൂചിപ്പിക്കുകയാണ് ഇവിടെ ഇമാം ബുഖാരി (റ) ചെയ്തത്. ബുഖാരി(റ) യുടെ നിവേദക പരമ്പര കൊണ്ട് അൻസ്വാരി(റ) വഴിയായി മുഹമ്മദ്ബ്നുൽ മുസന്ന(റ) വഴിയായി  ഇസ്മാഹാന്ഈല(റ) നിവേദനം ചെയ്തതാണ്  ഒരു റിപ്പോർട്ട്‌.

അതിങ്ങനെയാണ്.അനസ്(റ) പറയുന്നു: നബി(സ) യുടെ കാലത്ത്  ജലക്ഷാമം നേരിട്ടാൽ നബി(സ) യോട് സഹാബിൽ കിറാം മഴയെ തേടുമായിരുന്നു. അപ്പോൾ നബി(സ) അവർക്ക് വേണ്ടി മഴയെ തേടുകയും അവർക്ക് മഴ ലഭിക്കുകയും ചെയ്യും അങ്ങനെ ഉമർ(റ) ഭരണ കാലമായപ്പോൾ...ഇസ്മാഈലി (റ) യും അക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.  അദ്ദേഹം പറയുന്നു : ഈ റിപ്പോർട്ടിലുള്ള വിഷയം ഇമാം ബുഖാരി ( റ) യുടെ അധ്യായത്തിൽ പറഞ്ഞ ആശയത്തിന് വക നൽകുന്നതാണ്. ഇമാം ബുഖാരി(റ) കൊണ്ട് വന്ന റിപ്പോർട്ട്‌ അങ്ങനെയല്ല.

ഇബ്നു ഹജറുൽ അസ്ഖലാനി(റ) പറയുന്നു: പുതിയ ഒരു സംഗതിയായി അതിനെ കാണേണ്ടതില്ല. ഇമാം ബുഖാരി(റ) ഒരദ്ധ്യായത്തിൽ കൊണ്ടുവരുന്ന ഹദീസിന്റെ മറ്റു രിവായത്തുകൾ സൂചിപ്പിച്ച്  അദ്ധ്യായം നൽകുക എന്ന പരിപാടി ഇമാം ബുകാരി (റ) യുടെ പതിവ് പരിശോധിച്ചതിൽ നിന്ന് ബോധ്യപ്പെട്ട കാര്യമാണ്...ഇബ്നുഅബീശൈബ(റ) പ്രബലമായ പരമ്പരയിലൂടെ അബുസ്വാലിഹുസ്സമ്മാനി(റ),മാലികുദ്ദാർ(റ) വില നിന്ന് നിവേദനം ചെയ്യുന്നു.ഉമർ(റ) കാലത്ത് ജലക്ഷാമം നേരിട്ടപ്പോൾ ഒരാള് നബി(സ) യുടെ ഖബരിങ്കൽ വന്നു ഇങ്ങനെ പറഞ്ഞു. 'അല്ലാഹുവിന്റെ റസൂലെ!. അങ്ങ് അങ്ങയുടെ സമുധായത്തിനു വേണ്ടി മഴയെ തേടിയാലും. നിശ്ചയം അവർ നശിച്ചിരിക്കുന്നു." അതെ തുടർന്ന് നബി(സ) അദ്ദേഹത്തെ സ്വപ്നത്തിലൂടെ സമീപിച്ചു പറഞ്ഞു...സൈഫ് പുതൂഹിൽ ഉദ്ദരിക്കുന്നു: പ്രസ്തുത സ്വപ്നം കണ്ട വ്യക്തി സ്വഹാബത്തുൽ പെട്ട ബിലാലുബ്നുൽ ഹാരിസുൽ മുസ്നി(റ) എന്നിവരാണ്. ഈ ചരിത്രത്തിന്റെ അടിസ്ഥാനവുമായി ഇമാം ബുഖാരി(റ) യുടെ അധ്യായത്തിന് ബന്ധമുണ്ടെന്നു ഇപ്പറഞ്ഞത് കൊണ്ടെല്ലാം വ്യക്തമായിരിക്കുന്നു.(ഫത്ഹുൽബാരി : 3/441).

അപ്പോൾ ഇമാം ബുഖാരി(റ) പ്രസ്തുത അധ്യായത്തിലൂടെ ഉമർ(റ) ന്റെ ഭരണ കാലത്ത് നടന്ന ആ സംഭവത്തിലേക്കും വിരല ചൂണ്ടി എന്നാണല്ലോ ഇബ്നു ഹാജർ(റ) പറഞ്ഞത്. ഈ  പ്രസ്താവനയും അതിന്റെ പ്രമനികതയും വർദ്ദിപ്പിക്കുന്നതാണ്. ഈ സംഭവത്തിന്റെ ഏതാനും ഭാഗം ഇമാം ബുഖാരി(റ) തന്നെ അടബുൽമുഫ്റദിലും താരീഖിലും രേകപ്പെടുത്തിയിട്ടുണ്ടെന്ന വസ്തുത ഇപ്പറഞ്ഞതിനു ശക്തി പകരുന്നതാണ്.



ഇബ്നുഹജറുൽ അസ്ഖലാനി(റ) ഫത്ഹുൽ ബാരിയിൽ എഴുതുന്നു :


وقد روى سيف  في الفتوح أن الذي رأى المنام المذكور هو بلال بن الحارث المزني أحد الصحابة (فتح البباري : ٤٤١/٣)



പറയപ്പെട്ട സ്വപ്നം കണ്ട വ്യക്തി സ്വഹാബത്തുൽ ഒരാളായ ബിലാലുബ്നുൽ ഹാരിസുൽ മുസ്നി(റ) യാണെന്ന് സൈഫ് (റ) ഫുതുഹിൽ ഉദ്ദരിച്ചിട്ടുണ്ട് .(ഫത്ഹുൽബാരി : 3/441).

ഇക്കാര്യം ഹാഫിള്  ഇബ്നു കസീർ അൽബിദായത്തുവന്നിഹായ. വാ:7 പേ: 93 - ലും ഇമാം സുബ്കി(റ) ഷിഫാഉസ്സഖാമിലും ഇബ്നി ഹജറുൽ ഹൈത്തമി (റ) അൽ ജൗഹറുൽ മുനള്വമിലും ഇമാം സുംഹൂദി(ര) വഫാഉൽ വഫാ- യിലും രേകപ്പെടുത്തിയിട്ടുണ്ട്.അതിനാല പ്രസ്തുത വ്യക്തി പ്രമുഖ സ്വഹാബി വര്യനാണ്.


മാറ്റ്‌ പല ഗ്രന്ഥങ്ങളിലും ഇത് വ്യക്തമാക്കിയിട്ടുണ്ട്.ഇതിന്‍റെ ആധികരികതക്ക് ഇതിലതിക്കം തെളിവ് വേണ്ടതില്ല.എന്നിട്ടും സ്വഹാബ്ത്തിന്‍റെ കാലത്ത് ഇസ്തിഗാസ നടന്നത് നിഷേധിക്കാന്‍ ശ്രമിക്കുന്നവര്‍ കണ്ണടച്ച്ഇരുട്ടാക്കുകയാണ്.

: പുത്തൻപ്രസ്ഥാനക്കാർ അവരുടെ പ്രസ്ഥാനത്തിന്റെ നേതാവായി പരിജയപ്പെടുത്തുന്ന ശൌകാനി തന്നെ പറയുന്നു:

عندي أنه لا وجه لتخصيص جواز التوسل بالنبي  كما زعمه الشيخ عز الدين بن عبد السلام لأمرين :
الأول : ما عرفناك به من إجماع الصحابة رضي الله تعالى عنهم .
والثاني : أن التوسل إلى الله بأهل الفضل والعلم هو في التحقيق توسل بأعمالهم الصالحة ومزاياهم الفاضلة إذ لا يكون فاضلاً إلا بأعماله ، فإذا قال القائل : اللهم إني أتوسل إليك بالعالم الفلاني فهو باعتبار ما قام به من العلم ، وقد ثبت في الصحيحين وغيرهما أن النبي r حكى عن الثلاثة الذين انطبقت عليهم الصخرة أن كل واحد منهم توسل إلى الله بأعظم عمل عمله فارتفعت الصخرة ،  فلو كان التوسل بالأعمال الفاضلة غير جائز أو كان شركاً كما زعمه المتشددون في هذا الباب كابن عبد السلام ، ومن قال بقوله من أتباعه لم تحصل الإجابة لهم ولا سكت النبي r عن إنكار ما فعلوه بعد حكايته عنهم ،


ഷൈഖ് ഇബ്നുഅബ്ദിസ്സലാം(റ) വാദിച്ചത് പോലെ നബി(സ) യെ കൊണ്ട്  മാത്രമേ തവസ്സുൽ ചെയ്യാവൂ എന്ന ആശയം രണ്ട് കാര്യങ്ങളുടെ വെളിച്ചത്തിൽ ശരിയല്ല. ഉമർ(റ) അബ്ബാസ്(റ) നെ കൊണ്ട് തവസ്സുൽ ചെയ്തത് സ്വഹാബത് (റ) അന്ഗീകരിച്ചതായി നാം വിവരിച്ച ഇജ്മാഹാണ് ഒന്ന്.രണ്ടാമത്തെ കാര്യം മഹത്തുക്കളെ മുന്നിർത്തി അല്ലാഹുവിലേക്ക് തവസ്സുൽ ചെയ്യുന്നത് യഥാർതത്തിൽ അവരുടെ സൽകർമ്മങ്ങളും അവരുടെ ഉന്നതമായ സ്ഥാനങ്ങളും മുൻനിർത്തിയുള്ള തവസ്സുലാണ്. കാരണം ഒരാൾ ശ്രേഷ്ടവാനും മഹാനുമാകുന്നത് സൽകർമ്മങ്ങൾ കൊണ്ട് മാത്രമാണല്ലോ. അപ്പോൾ 'ഇന്നാലിന്ന പണ്ഡിതനെ മുന്നിർത്തി നിന്നോട് ഞാൻ ചോദിക്കുന്നു' എന്നൊരാൾ പറഞ്ഞാൽ അത് അദ്ദേഹത്തിൽ നല്കുന്ന വിജ്ഞാനം പരിഗണിച്ചാണ്.മൂന്ന് പേർ അവരവരുടെ വലിയ സൽകർമ്മങ്ങൾ മുന്നിർത്തി അല്ലാഹുവോട് പ്രാർത്തിച്ചപ്പോൾ അവരുടെ ഗുഹാ മുഖത്ത് നിന്ന് പാറകല്ല്‌ നീങ്ങിയതായി നബി(സ) വിവരിച്ച സംഭവം ബുഖാരി(റ) യും മുസ്ലിം (റ) മറ്റും നിവേദനം ചെയ്തതാണ്. അപ്പോൾ ഇക്കൂട്ടർ വാദിക്കുന്നത് പോലെ  സൽകർമ്മങ്ങൾ കൊണ്ടുള്ള തവസ്സുൽ ശിര്ക്കോ അനുവദനീയമല്ലാത്തതൊ ആയിരുന്നെങ്കിൽ അവർക്കുത്തരം ലഭിക്കുകയോ അവരുടെ പ്രവർത്തി വിവരിച്ച ശേഷം നബി(സ) അതംഗീകരിക്കുകയോ ചെയ്യുമായിരുന്നില്ല.( തുഹ്ഫത്തുൽ  അഹ് വദി 8/476)

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...