Showing posts with label തവസ്സുൽ പണ്ഡിത വീക്ഷണം ഭാഗം 3. Show all posts
Showing posts with label തവസ്സുൽ പണ്ഡിത വീക്ഷണം ഭാഗം 3. Show all posts

Tuesday, January 1, 2019

തവസ്സുൽ പണ്ഡിത വീക്ഷണം ഭാഗം 3

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

തവസ്സുൽ പണ്ഡിത വീക്ഷണം

ഭാഗം 3

ഇമാം സുബ്കി(റ) (ഹി:683-756) പറയുന്നു:



അർത്ഥം:
"നീ അറിയുക. നിശ്ചയം തവസ്സുലും ഇസ്തിഗാസയും നബി(സ) യോട് അല്ലാഹുവിലേക്ക് ശുപാര്ശ ആവശ്യപ്പെടലും അനുവദനീയവും പുണ്യകരവും തന്നെയാണ്. ഇത് ഇസ്ലാമികവിശ്വാസികളായ എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. അമ്പിയാ-മുർസലീങ്ങളുടെ പ്രവർത്തിയിൽ നിന്നും സച്ചരിതരായ സലഫിന്റെയും പണ്ഡിതന്മാരുടെയും മറ്റെല്ലാ മുസ്ലിംകളുടെയും ചര്യയിൽ നിന്നും അറിയപ്പെട്ടകാര്യവുമാണത്. മതത്തിന്റെ വക്താക്കളിൽ ഒരാളും അതിനെ വിമർശിച്ചിട്ടില്ല.  ഇബ്നുതൈമിയ്യയുടെ കാലം വരെ ഒരാളും അതിനെ വിമർശിച്ചതായി കേട്ടിട്ടില്ല. ദുർബ്ബലവിശ്വാസികളിൽ ആശയക്കുഴപ്പം സൃഷ്ട്ടിക്കാനുപയുക്തമായ ചിലതെല്ലാം ഇവ്വിഷയകമായി അദ്ദേഹം സംസാരിക്കുകയും മുമ്പൊരാളും പറഞ്ഞിട്ടില്ലാത്ത നവീനാശയം അദ്ദേഹം അവതരിപ്പിക്കുകയും ചെയ്തു.... ഇമാം സുബ്കി(റ) തുടരുന്നു: "തവസ്സുലിനെയും ഇസ്തിഗാസയെയും വിമർശിച്ചതിന് ഇബ്നുതൈമിയ്യക്ക് മുൻഗാമികളുടെ മാത്രകയില്ല. അതിനാൽ അതിലൂടെ മുസ്ലിം ലോകത്ത് അദ്ദേഹം ഒറ്റപ്പെട്ടവനായിത്തീർന്നു". (ശിഫാഉസ്സഖാം: 134)

ശൈഖ് ജീലാനി(റ) പറയുന്നു:   

يستحب أن يتوسلوا بالزهاد والصالحين وأهل العلم والفضل والدين. (غنية الطالبين: ١٢٨/٢)

പ്രപഞ്ചത്യാഗികൾ, സച്ചരിതർ, പണ്ഡിതർ, ശ്രേഷ്ടവാന്മാർ എന്നിവരെകൊണ്ട് തവസ്സുൽ ചെയ്യൽ സുന്നത്താണ്. (ഗുൻയത്ത് 2/128)

ശൈഖ് ജീലാനി(റ) പറയുന്നു:



അർത്ഥം:
"നബി(സ) യുടെ ഖബ്റ് സിയാറത്ത്‌ ചെയ്യുന്ന അവസരത്തിൽ പുണ്യമഖ്ബറയിലേക്ക് തിരിയലും ദോഷങ്ങൾ പൊറുത്ത് കിട്ടാനും ആവശ്യങ്ങള പരിഹരിക്കാനും നബി(സ)യെ കൊണ്ട് അല്ലാഹുവിലേക്ക് തവസ്സുൽ ചെയ്യലും സുന്നത്താണെന്ന് നാല് മദ്ഹബിലെയും ഗ്രന്ഥകാരന്മാരിൽ അധികപേരും പ്രസ്ഥാപിചിരിക്കുന്നു". (ഗുൻയത്ത് 1/90)

ഇമാം നവവി(റ) പറയുന്നു:   



അർത്ഥം:
നബി(സ)ക്കും സിദ്ദിഖ്(റ)നും ഉമറി(റ)നും സലാം പറഞ്ഞ ശേഷം സിയാറത്ത് ചെയ്യുന്നവൻ നബി(സ)യുടെ മുഖത്തിനു അഭിമുഖമായി വന്നു നിന്ന് സ്വന്തം കാര്യത്തിൽ നബി(സ)യെ കൊണ്ട് തവസ്സുൽ ചെയ്യുകയും തന്റെ രക്ഷിതാവിനോട്‌ ശുപാർശ പറയാൻ നബി(സ)യോട് ആവശ്യപ്പെടുകയും വേണം. (ശർഹുൽ മുഹദ്ദബ് 8/274)

ഇബ്നു ഹജർ(റ) പറയുന്നു:   


അർത്ഥം:
മഴയെത്തേടുന്ന നിസ്കാരത്തിൽ പങ്കെടുക്കുന്നവരെല്ലാവരും രഹസ്യമായി താൻ ചെയ്ത സൽകർമ്മം മുൻനിർത്തിയും സജ്ജനങ്ങളെക്കൊണ്ടും വിശിഷ്യാ നബികുടുംബത്തെകൊണ്ടും തവസ്സുൽ ചെയ്യൽ സുന്നത്താണ്. (ശർഹുബാഫള്ൽ 97)  


ചുരുക്കത്തിൽ മഹാന്മാരെ മുൻനിർത്തി അല്ലാഹുവോട് പ്രാർത്ഥിക്കാമെന്നു വിശുദ്ദ ഖുർആനും തിരുസുന്നത്തും അംഗീകരിച്ചതും അമ്പിയാക്കളും ഔലിയാക്കളും സച്ചരിതരായ പൂര്വീകരും ചെയ്തു കാണിച്ചു തന്നതുമാണ്. അതിനാൽ അതിനെ ശിര്ക്കോ ഹറാമൊ ആയി കാണുന്നത് പ്രമാണങ്ങളെ പച്ചയിൽ വ്യഭിചരിക്കുന്നതിന്റെ ഭാഗമാണ്.  

ആറ്: മഹാന്മാരെ ത്വരീഖത്ത് സ്വീകരിച്ച് അല്ലാഹുവിലേക്ക് അടുക്കുക.  

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَابْتَغُوا إِلَيْهِ الْوَسِيلَةَ وَجَاهِدُوا فِي سَبِيلِهِ لَعَلَّكُمْ تُفْلِحُونَ(سورة المائدة: ٣٥)

"സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവനിലേക്ക് വസീല തേടുകയും, അവന്‍റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടുകയും ചെയ്യുക. നിങ്ങള്‍ക്ക് (അത് വഴി) വിജയം പ്രാപിക്കാം".

പ്രസ്തുത വചനത്തെ വിശദീകരിച്ച് ഇസ്മാഈൽ ഹിഖീ(റ)  എഴുതുന്നു:



അർത്ഥം:
വസീല തേടാൻ ഈ വചനം നിർദ്ദേശിക്കുന്നു. അത് അത്യാവശ്യമാണ്. കാരണം വസീലയില്ലാതെ അല്ലാഹുവിലേക്ക് ചെന്നെത്താൻ സാധ്യമല്ല. ഹഖീഖത്തിന്റെ പണ്ഡിതന്മാരും ത്വരീഖത്തിന്റെ ശൈഖുമാരുമാണ് വസീല". (റൂഹുൽ ബയാൻ 3/247)

അല്ലാഹു പറയുന്നു:

اهْدِنَا الصِّرَ‌اطَ الْمُسْتَقِيمَ ﴿٦﴾ صِرَ‌اطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ‌ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ ﴿٧﴾
"ഞങ്ങളെ നീ നേർമാർഗ്ഗത്തിൽ അഥവാ നീ അനുഗ്രഹിച്ചവരുടെ മാർഗ്ഗത്തിൽ ചേർക്കേണമേ. കോപത്തിന്നിരയായവരുടെ മാർഗ്ഗത്തിലല്ല. പിഴച്ചുപോയവരുടെ മാർഗ്ഗത്തിലുമല്ല". (ഫാത്തിഹ 6-7)

പ്രസ്തുത സൂക്തം വിശദീകരിച്ച് ഇമാം റാസി(റ) എഴുതുന്നു:  



അർത്ഥം:  
പണ്ഡിതന്മാരിൽ ചിലർ പറയുന്നു:
'നേരായ മാർഗ്ഗത്തിലേക്ക് ഞങ്ങളെ നീ നയിക്കേണമേ' എന്ന് പറഞ്ഞു നിർത്താതെ 'അഥവാ നീ അനുഗ്രഹിച്ചവരുടെ മാർഗ്ഗത്തിലേക്ക്' എന്ന് കൂടി പറഞ്ഞതിൽ നിന്ന് അല്ലാഹുവിലേക്കടുക്കാൻ ഉദ്ദേശിക്കുന്നവന്ന് ഹിദായത്തിന്റെയും മുകാശഫയുടെയുംപടികൾ എത്തിപ്പിടിക്കാൻ നേരായ മാർഗ്ഗത്തിലേക്ക് അവനെ വഴിനടത്തുകയും ദുർമാർഗ്ഗങ്ങളിൽ നിന്നും പിഴവുകളിൽ നിന്നും അവനെ മാറ്റിനിർത്തുകയും ചെയ്യുന്ന ഒരു ശൈഖിനെ പിന്തുടരൽ അത്യാവശ്യമാണെന്ന് മനസ്സിലാക്കാ. കാരണം സൃഷ്ടികളിൽ അധികപേരും ന്യൂനതകൾ ഉള്ളവരാണ്. സത്യം മനസ്സിലാക്കാനും ശരിയും തെറ്റും വേർതിരിച്ചറിയുവാനും ബുദ്ദികൊണ്ട് മാത്രം സാധിക്കില്ല. അതിനാൽ ന്യൂനതയുള്ളവന് അനുധാവനം ചെയ്യാൻ ഒരു സമ്പൂർണ്ണൻ ആവശ്യമാണ്.  അങ്ങനെ സമ്പൂർണ്ണന്റെ ബുദ്ദിയുടെ പ്രകാശം ന്യൂനതയുള്ളവന്റെ ബുദ്ദിയെ ശക്തിപ്പെടുത്തുകയും തദ്വാര വിജയത്തിന്റെയും പരിപൂർണ്ണതകളുടെയും ഉന്നത സ്ഥാനങ്ങൾ എത്തിപ്പിടിക്കാൻ അവന് സാധിക്കുന്നു. (അത്തഫ്സീറുൽ കബീർ 1/184)

അപ്പോൾ മഹാന്മാരായ ഔലിയാക്കളും ആരിഫീങ്ങളും അല്ലാഹുവിലേക്കടുക്കാൻ സ്വീകരിച്ച മാർഗം പിൻപറ്റി അല്ലാഹുവിലേക്കടുക്കുന്നതും തവസ്സുലിന്റെ ഒരിനമാണ്‌. എന്നാൽ ശരിയാണെന്നുറപ്പുള്ളതും ശരീഅത്തിന്റെ നിയമങ്ങൾക്ക് നിരക്കാത്ത യാതൊന്നുമില്ലാത്തതുമായ ത്വരീഖത്തുകൾ മാത്രമേ സ്വീകരിക്കാവൂ. അതേപ്പറ്റിയുള്ള വിശദ വിവരത്തിനു 'ത്വരീഖത്ത്' എന്ന ഭാഗം ഈ ബ്ലോഗ്സിൽ  കാണുക.

എഴ്: ജാഹുകൊണ്ടുള്ള തവസ്സുൽ. ഇത് മുമ്പ് സുന്നിസോണ്കാൽ  ബ്ലോഗ്സിൽ ചർച്ച ചെയ്ത വിഷയമാണ്. ജാഹുകൊണ്ടുള്ള തവസ്സുൽ .

എട്ട്: ഹഖ് കൊണ്ടുള്ള തവസ്സുൽ.
അലി(റ) യുടെ മാതാവ് മരണപ്പെട്ടപ്പോൾ നബി(സ) തന്റെ ഖമീസ് കൊണ്ട് അവരെ കഫാൻ ചെയ്യുകയും അവരുടെ ഖബ്റിലേക്കിറങ്ങി അതിൽ ചെരിഞ്ഞു കിടന്ന് ഇപ്രകാരം പ്രാർത്ഥിക്കുകയും ചെയ്തു.



അർത്ഥം:
"അല്ലാഹുവേ! എന്റെ ഉമ്മ അസദിന്റെ പുത്രി 'ഫാത്വിമ' ക്ക് നീ പൊറുത്ത് കൊടുക്കേണമേ! അവരുടെ പ്രമാണം അവര്ക്ക് നീ പറഞ്ഞുകൊടുക്കേണമേ! അവരുടെ പ്രവേശനസ്ഥലം അവര്ക്ക് നീ വിശാലമാക്കികൊടുക്കേണമേ! നിന്റെ പ്രവാചകന്റെയും എനിക്ക് മുമ്പ് കഴിഞ്ഞ് പോയ പ്രവാചകന്മാരുടെയും ഹഖ് കൊണ്ട്. നീ അനുഗ്രഹം ചെയ്യുന്നവരിൽ വെച്ച് ഏറ്റം അനുഗ്രഹം ചെയ്യുന്നവനാകുന്നു". (ത്വബ്റാനി (റ) അൽമുഅജമുൽകബീർ: 20324, അൽമുഅദമുൽഔസത്: 195)

ഈ ഹദീസ് ഉദ്ദരിച്ച ശേഷം ഹാഫിള് നൂറുദ്ദീൻ ഹൈസമി(റ) എഴുതുന്നു:  



رواه الطبراني في الكبير والأوسط ، وفيه روح بن صلاح ، وثقه ابن حبان والحاكم ، وفيه ضعف ، وبقية رجاله رجال الصحيح .(مجمع الزوائد: ٢١٩/٤)

ത്വബ്റാനി(റ) കബീറിലും ഔസത്വിലും ഇത് നിവേദനം ചെയ്തിട്ടുണ്ട്. റൗഹുബ്നുസ്വലാഹ് എന്നൊരു വ്യക്തി ഇതിന്റെ നിവേദകരിലുണ്ട്.
അദ്ദേഹം വിശ്വാസയോഗ്യനാണെന്ന് ഇബ്നുഹിബ്ബാനും ഹാകിമും പ്രസ്ഥാപിചിട്ടുണ്ട്. അദ്ദേഹത്തിൽ ദുർബ്ബലതയുണ്ട്. മറ്റു നിവേദകരെല്ലാം സ്വഹീഹിന്റെ നിവേദകരാണ്. (മജ്മഉസ്സവാഇദ്: 4/219)
ഇബ്നുമാജ(റ), അഹ്മദ്(റ), ഇബ്നുഅബീശൈബ(റ) തുടങ്ങിയവർ അബൂസഈദിൽ ഖുദ് രിയ്യി(റ)ൽ നിന്ന് നിവേദനം:

   
അർത്ഥം:
നബി(സ) പറഞ്ഞു: "വീട്ടില് നിന്ന് നിസ്കരിക്കാൻ പുറപ്പെടുന്നവർ ഇനിപ്പറയുന്ന പ്രാർത്ഥന കൊണ്ടുവന്നാൽ അല്ലാഹു അവനെ സ്വീകരിക്കുന്നതും 70,000 മലക്കുകൾ അവനുവേണ്ടി പാപമോചനത്തിനിരക്കുന്നതുമാണ്". "അല്ലാഹുവേ! നിന്നോട് ചോദിക്കുന്നവരുടെ ഹഖു കൊണ്ടും എന്റെ ഈ നടത്തത്തിന്റെ ഹഖ്‌കൊണ്ടും നിന്നോട് ഞാൻ ചോദിക്കുന്നു.നിശ്ചയം പൊങ്ങച്ചം കാണിച്ചോ ഉള്നാട്യത്തോടെയോ ലോകമാന്യത്തിനുവേണ്ടിയോ പേരിനും പ്രശസ്തിക്കും വേണ്ടിയോ ഞാൻ പുറപ്പെട്ടിട്ടില്ല. നിന്റെ കോപത്തെ സൂകഷിക്കാനും നിന്റെ പ്രീതി തേടിയുമാണ് ഞാൻ പുറപ്പെട്ടിരിക്കുന്നത്. അതിനാല എന്റെ പാപങ്ങൾ പൊറുത്തു തരാനും നരക ശിക്ഷയിൽ നിന്ന് എന്നെ മോചിപ്പിക്കാനും നിന്നോട് ഞാൻ ചോദിക്കുന്നു. പാപങ്ങൾ പൊറുക്കുന്നവൻ നീ മാത്രമാണ്". (ഇബ്നുമാജ 770, മുസ്നദ് അഹ്മദ് 10729, ഇബ്നുഅബീശൈബ 7/29).

ഈ ഹദീസ് ഹസനാണെന്ന് ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി(റ) തഖ്‌രീജുൽ അദ്കാറിലും ഹാഫിള് ഇറാഖി (റ) തഖ്‌രീജു അഹാദീസിൽ ഇഹ് യാഇലും പ്രസ്ഥാപിച്ചിട്ടുണ്ട്. ഫുളൈലുബ്നുമർസൂഖ്(റ) വഴിയായി ഇബ്നുഖുസൈമ(റ) സ്വഹീഹിലും ഇത് നിവേദനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെയടുക്കൽ ഇത് സ്വഹീഹാണ്.     
ഇമാം തുർമുദി(റ) നിവേദനം ചെയ്ത ഹദീസിൽ ഇപ്രകാരം കാണാം:

അർത്ഥം:
അബൂലൈല(റ) പറയുന്നു: റസൂലുല്ലാഹി(സ) പറഞ്ഞു: "വീട്ടില് പാമ്പ്‌ പ്രത്യക്ഷപ്പെട്ടാൽ അതിനോട് നിങ്ങൾ ഇപ്രകാരം പറയുക. "നൂഹ് നബി(അ) യുടെയും സുലൈമാൻ നബി(അ) യുടെയും കരാർ കൊണ്ട് നീ ഞങ്ങളെ ബുദ്ദിമുട്ടിക്കാതിരിക്കാൻ നിന്നോട് ഞങ്ങൾ ചോദിക്കുന്നു". പിന്നെയും അത് തിരിച്ചുവന്നാൽ അതിനെ നിങ്ങൾ വധിക്കുക". ഈ ഹദീസ് ഹസനും ഗരീബുമാണെന്ന് അബൂഈസ പ്രസ്താവിച്ചിരിക്കുന്നു.

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...