Showing posts with label സൂറത്തുഥ്ഥൂർ. Show all posts
Showing posts with label സൂറത്തുഥ്ഥൂർ. Show all posts

Thursday, March 1, 2018

സൂറത്തുഥ്ഥൂർ

*⭕സൂറത്തുഥ്ഥൂർ*



*31 മുതൽ 35വരെ ഉള്ള  ആയത്ത്*

*بسم الله الرحمن الرحيم*


*റഹ് മാനും റഹീമുമായഅള്ളാഹുവിന്റെ എല്ലാനാമങ്ങളും പറഞ്ഞ് അനുഗ്രഹംതേടി ഞാൻ ആരംഭിക്കുന്നു*






*31. قُلْ تَرَبَّصُوا فَإِنِّي مَعَكُم مِّنَ الْمُتَرَبِّصِينَ*


*(31) തങ്ങൾ പറയുക.നിങ്ങൾകാത്തിരുന്നു കൊള്ളുക. എന്നാൽനിശ്ചയമായും ഞാനും നിങ്ങളോടൊപ്പംകാത്തിരിക്കുന്നവരിൽ പെട്ടവരാകുന്നു*


അവർ അതിനായി കാത്തിരിക്കട്ടെ ഞാനും കാത്തിരിക്കാം ആർക്കാണ് അന്തിമ വിജയമെന്നും രണ്ട് ലോകത്തും ദൈവിക സഹായം ആരോടൊപ്പമായിരിക്കുമെന്നും!
ഇബ്നു അബ്ബാസ് (റ) വിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. “ഖുറൈശികൾ അവരുടെ ദാറുന്നദ്വ‘ എന്ന ഓഫീസിൽ ഇരിക്കുന്നു. നബി (സ) യെക്കുറിച്ച് ചർച്ചയാണ് ഒത്തു കൂടിയതിന്റെ ഉദ്ദേശ്യം. അപ്പോൾ കൂട്ടത്തിൽ ഒരാൾ പറഞ്ഞു. മുഹമ്മദ് നബി (സ) യെ തടങ്കലിൽ വെക്കൂ. എന്നിട്ട് എന്തൊക്കെ വിപത്തുകളാണ്  നബിക്ക് വരുന്നതെന്ന് കാത്തിരിക്കൂ. മുൻ കവികളായ സുഹൈറിനും നാബിഗ:ക്കുമൊക്കെ സംഭവിച്ചത്  പോലുള്ള വിപത്തുകൾ മുഹമ്മ്ദ് നബി (സ) ക്കും വന്നെത്തുക തന്നെ ചെയ്യും കാരണം അത്തരം കവികളിൽ ഒരാൾ തന്നെയാണല്ലോ മുഹമ്മദ് നബിയും എന്ന്“ അപ്പോഴാണ് അള്ളാഹു ഈ സൂക്തം അവതരിപ്പിച്ചത് (ഇബ്നു കസീർ 4/354)  . നബി (സ) കവിയാണെന്ന ആരോപണത്തെ അള്ളാഹു തള്ളിക്കളയുന്നു


32. أَمْ تَأْمُرُهُمْ أَحْلَامُهُم بِهَذَا أَمْ هُمْ قَوْمٌ طَاغُونَ


*(32) അതല്ല അവരുടെ ബുദ്ധികൾ  ഇത്കൊണ്ട്  (ഇങ്ങനെ പറയുവാൻ ) അവരോട് കല്പിക്കുകയാണോ? അതല്ലഅവർ ധിക്കാരികളായ ഒരു ജനതതന്നെയാണോ?*


നബി (സ) യെ സംബന്ധിച്ച് തങ്ങൾപറയുന്നത് കള്ളമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ ഇങ്ങനെ കള്ളംപറയാനാണോ അവരുടെ ബുദ്ധി അവരോട്ആവശ്യപ്പെടുന്നത്? അത് കൊണ്ടല്ല അവർഅതിക്രമികളുംവഴിപിഴച്ചവരുമായതിനാലാണ് ബോധപൂർവം ഈ കളവു പറയാൻ അവർതയാറാവുന്നത്


*33. أَمْ يَقُولُونَ تَقَوَّلَهُ بَل لَّا يُؤْمِنُونَ*


*(33) അതല്ല നബി (സ) ഈ ഖുർ ആൻസ്വയം കെട്ടിയുണ്ടാക്കിയതാണെന്ന്അവർ പറയുന്നുവോ? പക്ഷെ അവർ(അഹങ്കാരം മൂലം ) വിശ്വസിക്കുന്നില്ല (അതാണിതിനെല്ലാം കാരണം)*


നബി(സ) സ്വയം കെട്ടിയുണ്ടാക്കിയതാണ്ഖുർആൻ എന്ന് അവർക്ക് വാദമുണ്ടോ?നിഷേധമാണ് അവരെക്കൊണ്ടിങ്ങനെപറയിപ്പിക്കുന്നത്.



* 34. فَلْيَأْتُوا بِحَدِيثٍ مِّثْلِهِ إِن كَانُوا صَادِقِينَ*


*(34) എങ്കിൽ ഇതു പോലുള്ളൊരുസന്ദേശം അവർ കൊണ്ടു വരട്ടെ-അവർസത്യ വാദികളാണെങ്കിൽ *

ഖുർആൻ നബി(സ) കെട്ടിയുണ്ടാക്കിയതുംമനുഷ്യ നിർമ്മിതവുമാണെന്ന് അവർവാദിക്കുന്നു.ഒരിക്കലും ഖുർആൻ ഒരുമനുഷ്യനെ കൊണ്ട് നിർമ്മിക്കാൻസാധിക്കാത്തതും തികച്ചുംഅമാനുഷികവുമാണ് എന്ന്സ്ഥാപിക്കുകയാണിവിടെ. വിശുദ്ധ ഖുർആൻമനുഷ്യ നിർമ്മിതമല്ലെന്നതിന്ന് അതിന്റെരചനാ വിശേഷം,സരളമായ വചകഘടന,അത്യത്ഭുതകരമായ പ്രതിപാദനരീതി,ഓരോ വാചകത്തിനുമുള്ള അർത്ഥസമ്പുഷ്ടി,ഔചിത്യദീക്ഷ,ഓരോവിഷയത്തിലുമുള്ള വിവരണവൈഭവം,തുടങ്ങിയ സാഹിത്യ പരമായകാര്യങ്ങൾ മാത്രമല്ല തെളിവ്. കാലദേശ,വർഗ്ഗ,വർണ്ണ ഭേദമില്ലാത്ത സർവ്വകാലപ്രസക്തമായ ഒരു കർമ്മ പദ്ധതിയുംധാർമ്മിക നിയമങ്ങളും സാമുദായികതത്വങ്ങളുമാണ് അത് പ്രബോധനംചെയ്തിട്ടുള്ളത് എന്നതും മനുഷ്യനിർമ്മിതമല്ലെന്നതിന്റെ തെളിവാകുന്നു. അതിൽ കാണുന്ന ദീർഘ ദർശനങ്ങൾ,അതിഗഹനങ്ങളായ ആദ്ധ്യാത്മികനിയമങ്ങളെക്കുറിച്ചുള്ള ലളിതമായപ്രതിപാദനങ്ങൾ എന്നിവയും അതിന്റെഅമാനുഷികതക്കുള്ള തെളിവാകുന്നു. ഇതെല്ലാം കണ്ടിട്ടും ഖുർആൻ മനുഷ്യനിർമ്മിതമല്ലെന്നും അത് അള്ളാഹുവിന്റെവചനങ്ങളാണെന്നും അത് പ്രബോധനംചെയ്ത മുഹമ്മദ് നബി (സ) അള്ളാഹുവിന്റെ പ്രവാചകരാണെന്നുമുള്ളതിൽആർക്കെങ്കിലും വല്ല സംശയവുംബാക്കിയുണ്ടെങ്കിൽ ഇതിന്റെപരിഹാരത്തിനേറ്റവും സുഗമവും നീതിനിഷ്ഠവുമായ മാർഗം തത്തുല്യമായ ഒരുഗ്രന്ഥം അവരും കൊണ്ട് വരിക എന്നത്തന്നെയല്ലെ!
അത് കൊണ്ടാണ് ഖുർ ആൻ മനുഷ്യനിർമ്മാണം കൊണ്ട് ഇത്തരത്തിലൊരു രചനസാധ്യമാണെങ്കിൽ നബി(സ) ക്ക് മാത്രമല്ലസാഹിത്യത്തിന്റെ നെറുകയിൽവിരാചിച്ചിരുന്ന ഏതൊരു അറബിക്കും അത്പോലൊന്ന് നിർമിക്കാൻ നിഷ് പ്രയാസംകഴിയുമല്ലോ അത് അവർ ചെയ്തുകാണിക്കട്ടെ എന്ന ഈ വെല്ലുവിളി നടത്തിയത് എന്ന്  ചുരുക്കം. എന്നാൽലോകം മുഴുവനും ഒരുമിച്ചു ശ്രമിച്ചാലും അത്സാദ്ധ്യമല്ല. ഇത് ഖുർആൻ അസന്നിഗ്ദമായിവെല്ലു വിളിക്കുമ്പോൾ നിഷേധികൾക്ക്മിഴിച്ചു നിൽക്കാനല്ലാതെ സാധിക്കുന്നില്ലഎന്നതാണ് വസ്തുത!


ഖുർ ആൻ മനുഷ്യ നിർമ്മിതമാണെന്ന്വാദിക്കുകയും ദൈവികമല്ലെന്ന്സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവരെപല വിധത്തിൽ ഖുർആൻ വെല്ലുവിളിച്ചുഅതെല്ലാം ഇന്നും അന്തരീക്ഷത്തിൽ നിലനിൽക്കുന്നു. ഖുർആനിനോട്കിടപിടിക്കാവുന്ന ഒരു ഗ്രന്ഥം കൊണ്ടു വരിക എന്നാദ്യം അള്ളാഹു വെല്ലുവിളിച്ചു.അതേറ്റെടുക്കാൻ ശത്രുക്കൾക്ക്സാദ്ധ്യമല്ലെന്ന് ബോദ്ധ്യപ്പെടുത്തിയ ശേഷംഗൌരവം കുറച്ച് പത്ത് അദ്ധ്യായം കൊണ്ട്വരാൻ അള്ളാഹു വെല്ലു വിളിച്ചു.അതിനുംസാദ്ധ്യമല്ലെന്ന് പ്രവർത്തനം മുഖേനശത്രുക്കളെ കൊണ്ട് സമ്മതിപ്പിച്ച ശേഷം ഒരുഅദ്ധ്യായമെങ്കിലും കൊണ്ടു വരൂ എന്നാക്കിവെല്ലുവിളി ലഘൂകരിച്ചു.പക്ഷെ അതിനുമുന്നിലും ശത്രു ശരിക്കും അടിപതറി! എന്നിട്ടും ഖുർആൻ മുഹമ്മദ് നബി (സ)കെട്ടിയുണ്ടാക്കിയെന്നു പറയാൻ അസാമാന്യതൊലിക്കട്ടി തന്നെ വേണം!. ഖുർആനിന്റെവെല്ലുവിളിയുടെ നാൾവഴികൾ ഖുർആനിൽതന്നെ നമുക്ക് കാണാം



*(1) (നബിയേ!) പറയുക ഈ ഖുർആനിനോട് തുല്യമായ ഒരു ഗ്രന്ഥംകൊണ്ടുവരാൻ മനുഷ്യരും ജിന്നുകളുംഒന്നായിച്ചേർന്ന് പരസ്പരംസഹായിച്ചാലും അവർക്ക് അതിനുകഴിയുന്നതല്ല (അൽ ഇസ്റാഅ് 88)*



*(2) അഥവാ ഖുർ ആൻ മുഹമ്മദ് നബി(സ) സ്വയം നിർമ്മിച്ചതാണെന്ന് അവർപറയുന്നുവോ? താങ്കൾ പറയുകഎന്നാൽ ഖുർ ആനിലെ അദ്ധ്യായങ്ങളെപോലെയുള്ള പത്ത് അദ്ധ്യായങ്ങൾനിങ്ങൾ കൊണ്ട് വരൂ! അള്ളഹുവെ വിട്ട്നിങ്ങളുടെ കഴിവിൽ പെട്ടവരെയെല്ലാംനിങ്ങൾ (സഹായത്തിനു) വിളിക്കുകയുംചെയ്യുവീൻ നിങ്ങൾ സത്യവാദികളാണെങ്കിൽ (ഹൂദ് 13)*


*(3) ഈ ഖുർ ആൻ നബി(സ) സ്വയമുണ്ടാക്കിയതാണെന്ന് അവർപറയുന്നുവോ? എന്നാൽ ഇതിലുള്ളത്പോലുള്ള ഒരു അദ്ധ്യായം നിങ്ങൾകൊണ്ട് വരിക അള്ളാഹുവിനു പുറമെനിങ്ങൾക്ക് കഴിയുന്നസഹായികളെയെല്ലാം വിളിക്കുകയുംചെയ്യുക നിങ്ങൾ സത്യവാദികളാണെങ്കിൽ (യൂനുസ് 38)*


ഇന്നും ഏറ്റെടുക്കാനാളില്ലാതെ ഈവെല്ലുവിളി നില നിൽക്കുന്നു എന്നതിനർത്ഥംത്രികാല ജ്ഞാനിയായ നാഥൻ തന്നെയാണ്ഖുർആൻ അവതരിപ്പിച്ചത് മനുഷ്യനിർമ്മിതമെന്ന് പറയാൻ സാധ്യമേ അല്ലഎന്നാണ്!


*35. أَمْ خُلِقُوا مِنْ غَيْرِ شَيْءٍ أَمْ هُمُ الْخَالِقُونَ*



*(35) അതുമല്ല ഒരു വസ്തുവിൽനിന്നുമല്ലാതെ അവർസൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ? അതോ അവർ തന്നെയാണോസൃഷ്ടാക്കൾ?*


അള്ളാഹുവിന്റെ സഹായമില്ലാതെ ഇവിടെഒന്നും ഇല്ല എന്ന് സ്ഥാപിക്കുകയാണിവിടെ. പടക്കുന്ന ഒരു ശക്തിയില്ലാതെ അവർതനിയേ ഉണ്ടാ‍യതാണോ? അതോ  അവർതന്നെയാണോ അവരെ സൃഷ്ടിച്ചത്? അവർ സ്വയംഭൂവല്ല അവർ തന്നെ അവരെപടച്ചതുമല്ല. മറിച്ച് ശൂന്യതയിൽ നിന്ന്അവർക്ക് അസ്ഥിത്വം നൽകിയത് അള്ളാഹുതന്നെ എന്നാണിതിന്റെ സാരം.ഇത് ശരിക്കുംചിന്താ ശേഷിയുള്ളവനെ പിടിച്ചുലക്കുന്നചോദ്യമാണ്.ഈ ഭൂമിയിൽ സഞ്ചരിക്കുന്നവൻഅവന്റെ സൃഷ്ടിപ്പിനെക്കുറിച്ച്ആലോചിച്ചാൽ അള്ളാഹുവെധിക്കരിക്കുകയോ പ്രവാചകത്വത്തെനിഷേധിക്കുകയോ ചെയ്യില്ല. നോക്കൂ ഈസൂക്തം കേട്ടപ്പോൾ ചിലരിലുണ്ടായപരിവർത്തനത്തിന്റെ ഒരു ഉദാഹരണം. ഇമാംബുഖാരി (റ) ജുബൈറുബ്നു മുഥ്ഇമിൽനിന്ന് ഉദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു.(ഞാൻ ബദ്റിൽ ബന്ധികളാക്കപ്പെട്ടമക്കക്കാരുടെ വിഷയത്തിൽ മുഹമ്മദ് നബി(സ) യോട് സംസാരിക്കാനായി മദീനയിൽഎത്തി. ഞാൻ വരുമ്പോൾ അവിടെ മഗ്‌രിബ്നിസ്ക്കാരം നടക്കുകയാണ് നബി(സ) ‘ഥൂർ‘എന്ന ഈ അദ്ധ്യായം പാരായണം ചെയ്തുകൊണ്ട് നിസ്ക്കരിക്കുന്നു. അങ്ങനെപാരായണം ഈ “അതുമല്ല ഒരുവസ്തുവിൽ നിന്നുമല്ലാതെ അവർസൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ? അതോ അവർ തന്നെയാണോസൃഷ്ടാക്കൾ?“  ഭാഗമെത്തിയപ്പോൾ എന്റെമനസ്സ് കൈവിട്ടു പോയി. മനുഷ്യൻ സ്വയംനിർമ്മിതമാണോ അതോ താൻതന്നെയാണോ തന്നെ സൃഷ്ടിച്ചത് എന്നഖുർആനിന്റെ അർത്ഥ ഗർഭമായ ചോദ്യംഅവിശ്വാസിയായ തന്റെ മനസ്സിനെപിടിച്ചുലക്കുകയും താൻ ഇസ്‌ലംആശ്ലേഷിക്കാൻ ഇത് കാരണമാവുകയുംചെയ്തു (ഇബ്നു കസീർ 4/355)

*✍തുടരും*

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...