Showing posts with label തൗഹീദിനെ നിർവചനം. Show all posts
Showing posts with label തൗഹീദിനെ നിർവചനം. Show all posts

Monday, July 22, 2019

തൗഹീദിനെ നിർവചനം


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
,,
https://islamicglobalvoice.blogspot.in/?m=0



*തൗഹീദിനെ നിർവചനം*

മുഹമ്മദ് ( സ ) കൊണ്ടുവന്നതിൽ വിശ്വാസമുള്ളവരാണ് മുസ്ലിംകൾ ' അവിടുന്ന് കൊണ്ടുവന്നതിൽനിന്നും പ്രധാന പ്പെട്ട ഒന്നാണ് തൗഹീദ്' അതിൽ വിശ്വസിക്കാത്തവർ ഒരിക്കലും മുസ്ലിമാവുകയില്ല . താപ്പോൾ തൗഹീദ് എന്താണെന്ന് ശരിക്കും നാം ഗ്രഹിക്കേണ്ടതുണ്ട്

- അല്ലാഹു അല്ലാതെ മറ്റാരു ഇലാഹും ( ആരാധ്യൻ ) ഇല്ലെന്നുള്ള വിശ്വാ സത്തിന്നാണ് തൗഹീദ് എന്നു പറയുന്നത് . ഭാഷാർത്ഥത്തിൽ തൗഹീദിന് ഏകനാക്കുക എന്നർത്ഥം . അതായത് ഈ ലോകമത്രയും സൃഷ്ടിക്കുകയും സംരക്ഷിക്കുകയും സംഹരിക്കുകയും ചെയ്യുന്നതും ഏതൊരുപകാരത്തി ന്റെയും ഉപ്രദവതത്തിന്റെയും സാക്ഷാൽ ഉടമസ്ഥനും ആദ്യന്തരഹിതനും സർവൾക്തനും  അന്യാശ്രയം ഇല്ലാത്തവനുമായ അല്ലാഹു ഏകൻ മാത്രമാ ന്നെന്നും അതിന് മറ്റാരുടെയെങ്കിലും സഹായമോ സഹകരണമോ പങ്കാളി ത്തമോ പ്രേണയോ സമ്മർദമോ ഉണ്ടായിട്ടില്ലെന്നും അതിന്നു ആവശ്യമില്ലന്നും ഉണ്ടാവാൻ പാടില്ലെന്നും അവനല്ലാതെ ഈ ലോകത്തിനു മാറ്റാരു സഷ്ടാവില്ലെന്നും ഉണ്ടാകാൻ പാടില്ലെന്നും അത്കൊണ്ട് അവനെ മാത്രമേ ആരാധിക്കാവു മറ്റാരെയും ആരാധിച്ചുകൂടെന്നും ഉള്ള വിശ്വാസം മുഖേനെ അല്ലാഹുവിനെ ഏകനാക്കുക എന്നത് അതിന്റെ വിവക്ഷ . -

 അല്ലാഹുവിന്റെ ആസ്തിക്യം ഉറപ്പിച്ചു കൊണ്ടും മേൽ വിവരിച്ച തൗഹീദ് പ്രബോധനം ചെയ്തുകൊണ്ടുമാണ് കണക്കറ്റ പ്രവാചകന്മാർ ഇവി ടെ നിയുക്തരായത് . അവർ കൊണ്ടുവന്ന തൗഹീദിന്റെ നിർവ്വചനം എന്താ ണെന്ന് മഹാത്മാക്കളായ ഇമാമുകളുടെ വാക്കുകളിൽനിന്നും വിശുദ്ധ ഖുർ - അനിൽനിന്നും നമുക്ക് ഗ്രഹിക്കാവുന്നതാണ് .

അവയിൽനിന്നുതന്നെയാണ് ഗഹിക്കേണ്ടതും . ലാഇലാഹഇല്ലല്ലാഹു അല്ലാഹു അല്ലാതെ ഒരു ഇലാഹില്ല " എന്ന വാക്യമാണല്ലോ തൗഹീദിന്റെ അടിസ്ഥാനം
1=വിശ്രു ത പണ്ഡിതനായ അല്ലാമ ഇബ്നു ഹജറുൽ ഹൈതമി ( റ ) തന്റെ ' തുഹ്ഫയിൽ പറയുന്നത് കാണുക . '

وكان قول لا اله الا الله كلمة توحيد تحفة 1/8

അല്ലാഹു അല്ലാതെ ഒരു ഇലാഹില്ല എന്നത് തൗഹീദിന്റെ പദമായിരിക്കുന്നു . അല്ലാഹു അല്ലാതെ മറ്റു ഇലാഹാണെന്നു വിശ്വസിച്ചിരുന്ന മുശ്രരുക്കുകളെ ഖണ്ഡിച്ചുകൊണ്ടും തൗഹീദ് സ്ഥിരീകരിച്ചുകൊണ്ടും വിശുദ്ധ ഖുർആനിൽ നിരവധി ആയത്തുകൾ കാണാം'

ഹിജ്റക്കു മുമ്പിറങ്ങിയ ഖുർആനികവാക്യങ്ങളധികവും ഈ വസ്തുത സ്ഥാപിച്ചുകൊണ്ടായിരുന്നു' അവതീർണ്ണ മായിരുന്നത് '

ആ ആയത്തുകളിൽനിന്ന് യഥാർത്ഥ തൗഹീദിന്റെ നിർവ്വചനവും മനസ്സിലാക്കാവുന്നതാണ് . ചിലത് മാതം ഇവിടെ കുറിക്കാം .
2=

قل إنما هو إله واحد وانني بريء مما تشركون الانعام 19
“ പറയുക , നിശ്ചയം അവൻ ഏക ഇലാഹ മാത്രമാണ് . നാം നിങ്ങൾ പങ്ക് ചേർക്കുന്നതിനെതൊട്ട് ഞാൻ ഒഴിവായവനാണ് . "

ഈ ആയ ത്തിൽ നിന്ന് ശിർക്ക് എന്നാൽ ഇലാഹ് ഏകനല്ലെന്ന വിശ്വാസമാണെന്നും ഇലാഹ് ഏകനാണെന്ന വിശ്വാസമാണ് ശിർക്കിന്റെ വിപരീതമായ തൗഹീദ് എന്നും വ്യക്തമാകുന്നു .


3= വീണ്ടും ഖുർആൻ പറയുന്നത് കാണുക .


لا اله الا هو رب العرش العظيم
المؤمنون 116

- " മഹത്തായ അർശിന്റെ അധിപനായ അല്ലാഹു അല്ലാതെ മറ്റാരു ഇലാഹുമില്ല .
4_
ما لكم من اله غيره افلا تتقون= الانعام 32=
" അല്ലാഹു അല്ലാതെ നിങ്ങൾക്ക് ഒരു ഇലാഹും ഇല്ല . നിങ്ങൾ അവന് തഖ്വ ചെയ്യുന്നില്ലയോ ?

5-
والهنا والهكم اله  واحد. (العنكبوت 46)
നമ്മുടെയും നിങ്ങളു ടെയും ഇലാഹ് ഏകനാകുന്നു

6"

ഓ ജനങ്ങളെ അള്ളാഹു  നിങ്ങൾക്ക് നൽകിയ അനുഗ്രഹങ്ങൾ സ്മരിക്കുക' ആകാശഭൂമികൾ നിന്ന് നിങ്ങൾക്ക് ഭക്ഷണം നൽകുന്ന അല്ലാഹു അല്ലാതെ മറ്റൊരു സ്രഷ്ടാവ് നിങ്ങൾക്കുണ്ടോ?
അവനല്ലാതെ ഒരു ഇലാഹും നിങ്ങൾക്കില്ല.

 അവനല്ലാതെ ഒരു ഇലാഹുമില്ല.(ഫാത്വിർ )

ഇലാഹ് ഏകനാണ് അവനാണി പ്രപഞ്ചത്തിന്റെ  
സ്രഷ്ടാവ്'
. ഉണ്ടെന്ന് വിശ്വസിക്കൽ ശിർക്കാണ് . എന്നത്ര  ഈ വാക്യങ്ങളുടെ ചുരുക്കം' ഇലാഹ് എകനാണെന്ന് അംഗീകരിക്കുന്നതിനാണല്ലോ തൗഹീദ് എന്ന് പറയുന്നത് '

. ആ തൗഹീദിന്റെ വചനം " ലാലാം ഇല്ലല്ലാഹു ' എന്നതാണെന്നും ഈ ആയത്തുകൾ വ്യക്തമാക്കുന്നു .

ഇത് താന്നാണ്

وكان لا اله الا الله كلمة توحيد تحفة

" ലാഇലാഹഇലലാഹ് എന്നത് തൗഹീദിന്റെ വചനമായിരിക്കുന്നു എന്ന് ഇബ്നു ഹജർ ( റ ) പറഞ്ഞതിന്റെ അർത്ഥവും .
അപ്പോൾ അല്ലാഹു അല്ലാത്ത ഇലാഹില്ലെന്ന് വിശ്വസിക്കലാണ് തൗഹീദിന്റെ നിർവചനമെന്ന് മനസ്സിലായി . -

പൂർവിക പണ്ഡിതന്മാർ വിവധ രൂപത്തിൽ തൗഹീദിന് നിർവ്വചനം നൽകിയിട്ടുണ്ടെങ്കിലും അതിന്റെയെല്ലാം ആശയം നാം വിവരിച്ചത് തന്നെ യാണ് .

ഉദാഹരണമായി അല്ലാഹു അവന്റെ സത്തയി ( ذات ) ലും ഗുണത്തി ( صفة) ലൂം പ്രവ്യത്തികളി (افعال)  ) ലും എകനാണ് . അവന്റെ സത്ത പോലെ ഒരു സത്തയില്ല . അവന്റെ ഗുണങ്ങൾ പോലെ മറ്റു ഗുണങ്ങളിലല്ല 'അവന്റെ പ്രവർത്തികൾ പോലെ വേറെ പ്രവ്യത്തികളില്ല . എന്നിങ്ങനെ വിശ്വസിക്കലാണ് തൗഹീദന്ന് പണ്ഡിതരിൽ ചിലർ പറഞ്ഞിട്ടുണ്ട് .

എന്നാൽ ന അഭിപ്രായം മുമ്പ് നാം പറഞ്ഞത് വിശദീകരണത്തോട് എതിരാണെന്ന് വരുന്നില്ല . കാരണം അല്ലാഹുവിന്റെ സത്ത പോലെ മറ്റൊരു സത്തയുണ്ടെന്ന് വിശ്വസിക്കൽ മാറ്റാരു ഇലാഹിൽ വിശ്വസിക്കലാണ് . അപ്രകാരം അല്ലാഹു വിന്റെ ഗുണങ്ങളെപ്പോലെ ഗുണങ്ങളുള്ളവരുണ്ടെന്നാ അവന്റെ പ്രവർത്തി കാളപോലെ പ്രവ്യത്തികളുളളവരുണ്ടെന്നോ വിശ്വസിക്കൽ അല്ലാഹുവിനെ കൂടാതെ മറ്റു ഇലാഹുകളെ അംഗീകരിക്കലാവും അങ്ങനെ ഇലാഹുകളില്ലെന്ന് വിശ്വസിക്കലാണ് തൗഹീദ് .

- എന്നാൽ ഇവരിൽ അവനെപ്പോലെയുള്ളവരില്ലെന്നും അവന് സമൻമാരില്ലെന്നും പറഞ്ഞതിന്റെ വിവക്ഷ എന്താണെന്ന് മനസ്സിലാക്കണ്ടതുണ്ട് .

അല്ലാഹു അവന്റെ സത്തയിലും ഗുണത്തിലും പ്രവൃത്തിയിലും ഏകനാണ ന്നാണല്ലോ പറഞ്ഞത് . അപ്പോൾ മറ്റുള്ളവരുടെയും അവസ്ഥ ഇതുതന്നെയല്ലേ എന്ന ഒരു സംശയമുണ്ടാകാം , കാരണം ഒരു വ്യക്തിയെ തന്നെ പരിശോധിച്ചാൽ അവന്റെ ദേഹം പോലെ ദേഹമുള്ള മറ്റൊരുത്തനോ അവന്റെ ഗുണവും അവന്റെ പ്രവൃത്തിയും പോലെ ഗുണവും പ്രവ്യത്തിയുമുള്ള വേറെ യൊരു വ്യക്തിയോ ഉണ്ടാകില്ല . എന്നിരിക്കേ ഇവയിൽ അല്ലാഹു ഏകനാ ണെന്ന് പറഞ്ഞതിന്റെ അർത്ഥമെന്ത് ? അതുപോലെ അസ്തിത്വം , കഴിവ് , അറിവ് , കേൾവി , കാഴ്ച തുടങ്ങിയ ഗുണങ്ങളുള്ളവനാണ് അല്ലാഹു എന്നു പറയുകയുണ്ടായി ഗുണങ്ങളൊക്കെ മനുഷ്യരിലും ഉണ്ടുതാനും ' പിന്നെ അല്ലാഹുവിന് സമൻമാരെ ഇല്ലെന്ന് പറയുന്നതിന്റെ താല്പര്യം എന്ത് '?

 - ഈ ചോദ്യത്തിനും സംശയത്തിനും  മറുപടി നമുക്ക് ചിന്തിക്കാം ഇവിടെ. എണ്ണി പറഞ്ഞ കാര്യങ്ങൾ അല്ലാഹു അല്ലാത്തവർക്കും ഉണ്ട് .

എന്നാണല്ലോ പ്രശനം '
 എന്നാൽ അല്ലാഹുവിന്റെ അസ്തിത്വം മറ്റൊന്നിൽ നിന്ന് ലഭിച്ചതല്ല. അവൻ സ്വയം അസ്ഥിത്വം ഉള്ളവനും  അസ്ഥിത്വം ഉണ്ടായിരിക്കൽ നിർബന്ധമായവനുമാണ് '

. അല്ലാഹു അനാധ്യനാണ് ന ഇല്ലായ്മ എന്നൊരവസ്ഥ അവന് മുൻ  കടന്നിട്ടില്ലതന്നെ. ഇത്കൊണ്ട് തന്നെ അവന് അസ്തിത്വം നൽകാൻ അവന്ന് മറ്റൊരാൾ വേണ്ടതുമില്ല . അവന്റെ കഴിവ് അറിവ് തുടങ്ങിയ ഗുണങ്ങൾ മറ്റൊരാൾ നൽകിയതല്ല . അവയെല്ലാം അനാദ്യവും അനന്ത്യവുമാണ് '

എന്നാൽ മനുഷ്യൻറെ അവസ്ഥ ഇങ്ങനെയാണോ ഒരിക്കലുമല്ല  അവൻ സ്വയം അസ്ഥിത്വം ഇല്ലാത്തവനും അസ്ഥിത്വം ഉണ്ടായിരിക്കൽ നിർബന്ധം ഇല്ലാത്തവനുമാണ് '
 അവന്റെ കഴിവും അറിവും മറ്റൊരാളിൽ നിന്നും ( അല്ലാഹു വിൽ ) നിന്ന് ലഭിച്ചതാണ് . ഇവയുടെ യഥാർഥ ഉടമസ്ഥൻ ആ  മഷ്യനല്ല


അവർക്ക് നൽകപ്പെട്ട കഴിവുകൊണ്ട് അല്ലാഹു ഉദ്ദേശിക്കാതെ ഒരു സഹായവും  ഒരു ഉപദ്രവവും ഒരു സുബാർശ യും ചെയ്യാൻ അവർക്ക് സാധ്യവുമല്ല '

അപ്പോൾ അല്ലാഹു അവന്റെ ഗുണത്തിലും പ്രവ്യത്തിയിലൂം ഏകനാണെന്ന് പറയുന്നതിന്റെ വിവക്ഷ അതിൽ അവൻ മറ്റൊന്നിലേക്ക്   ആവശ്യമില്ലാത്തവൻ എന്നാണ് '
അല്ലാഹു ഒഴികെയുള്ളതെല്ലാം ഇതിൽ മറ്റൊന്നിലേക്ക് ആവ ശ്യമുള്ളതുമത്ര:

ഇതിൽ അമ്പിയാക്കളോ ഔലിയാക്കളോ  ആരും തന്നെ വ്യത്യാസമില്ല . അവർക്കൊന്നും സ്വയമസ്തിത്വമില്ല
. എല്ലാം അല്ലാഹുവിൽ നിന്ന് ലഭിച്ചത് തന്നെ . അല്ലാഹു നൽകിയ കഴിവുകൾ അവനുദ്ദേശിച്ചാൽ ഏവസരത്തിലും ഇല്ലാതാവുകയും  ചെയ്യും .

അവൻറെ ഉദ്ദേശത്തോടെ യും  അനുവാദത്തോടെയുംകൂടെ കൂടിയല്ലാതെ  മറ്റാർക്കും യാതൊരു ഉപകാരവും ഉപദ്രവവും ചെയ്യാൻ കഴിയുന്നതുമല്ല.

പണ്ഡിതന്മാർ ഇക്കാര്യം വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്.

സഅദ് തഫ്താസാനി ( റ ) ഉദ്ധരിക്കുന്ന്നു-

فلو اثبتنا العلم صفة الله لكان موجودا صفة ولدينا وواجب الوجود دائما  الاول الي الابد ولا يماثله علم خلق بوجه منا الوجوه (شرح العقاءد 68)

ആല്ലാഹുവിന് അറിവുണ്ടെന്ന് പറയുമ്പോൾ അത്  അസ്തിത്വമുള്ളതും അനാദ്യമായതും
അസ്ഥിത്വം നിർബന്ധമായതും അനാദ്യവും അനന്തമായതുമാണ് '
സ്യഷ്ടികളുടെ അറിവിനോട് അത് ഒരു വിധേനയും സാദ്യശ്യമാവുകയില്ല "

ഇമാം തഫ്താസാനിയിൽ നിന്നുള്ള  ഈ ഉദ്ധരണി മേൽ സൂചിപ്പിച്ച സംശയത്തിന് നാം കൊടുത്ത മറുപടിക്കു ഉപോൽബലകമാണ് ' ഇത് തന്നെയാണ് തല്ലാഹു ഏകനാണെന്നതിനെ വിവരിച്ചു അതിനു വശതീകരണമായി അവൻ നിരാശ്രയനാണെന്ന്
സൂറത്തുൽ ഇഖ് ലാസിൽ  വ്യക്തമാക്കിയത് .

قل هو الله أحد الله الصمد
നബിയേ , തങ്ങൾ പറയുക , അവൻ ( ദാത്തിലും സിഫാ തിലും പ്രവർത്തിയിലും )  അല്ലാഹു ഏകനാണ്

( അതായത്  ) അല്ലാഹു മറ്റാരുടെയും ആശയമില്ലാത്തവനാകുന്നു .

അപ്പോൾ അല്ലാഹു നിരാശ്രയനും  മറ്റൊന്നിന്റെ
സഹായമോ ആശ്രയമോ ആവശ്യമില്ലാത്തവനായതുകൊണ്ടാണ് മറ്റുള്ള വരിൽ നിന്നും അവൻ വ്യത്യസ്തമായിരിക്കുന്നതെന്നും ആ വാക്യം  വ്യക്തമാക്കുന്നു '

 . അല്ലാവുവിന്റെ അറിവും ഉദ്ദേശ്യവും അനുമതിയും കൂടാതെ മറ്റാർക്കും ഭൗതികമോ അഭൗതികമോ   സാധാരണമോ , അസാധാരണ മൊ ആയ യാതൊരു ഉപകാരവും ഉപദ്രവവും ചെയ്യാൻ കഴിയുന്നതല്ല '

മറ്റൊരു ശക്തിക്കും അവൻറെ മേൽ ആക്രമണം നടത്താനോ സമ്മർദ്ദം ചെലുത്താൻ ഓ സാധ്യമല്ല യാതൊന്നിനും അവൻ കഴിവുകൾ വിട്ടുകൊടുക്കുകയോ അഡ്വാൻസായി തീരെഴുതി കൊടുക്കുകയോ ചെയ്തിട്ടുമില്ല.

 . ഇതാണ് അല്ലാഹുവിനു മാത്ര മാണ് സ്വയം അസ്ഥിത്വവും  കഴിവുകളും ഉള്ളതെന്നും സൃഷ്ടികൾക്ക് അതില്ലെ ന്നും പറയുന്നതിന്റെ വിവക്ഷ'

അതുകൊണ്ട് അല്ലാഹുവിനെമാത്രമെ ആരാധിക്കാവു' മറ്റാരെയും  ആരാധിച്ച് കൂടാ , ഇത് തന്നെയാണ് തൗഹീദിന്റെ വിവക്ഷയും

ഇവ്വിഷയകമായ ഉദ്ധരണികൾ ഇനിയും ലഭിക്കുന്നതാണ്

.  അബ്ദുൽ ഹകീം ( റ ) പറയുന്നു .

التوحيد عدم اعتقاد  الشركة في وجوب الوجود على ما قال الشارح في شرح المقاصد من ان التوحيد هو اعتقاد عدم الشركة في الالوهية وخواصها واراد
بالالوهية وجوب الوجود ويخواصها

الأمور المتفرعة عليه من كونه خالفت للاجسام مدبرا للعالم مستحقا للعبادة عبد الحكيم  - 16 )

നിർബന്ധത്തിൽ അല്ലാഹുവിന് പങ്കാളിയിൽ നിന്ന് വിശ്വസിക്കലാണ് തൗഹീദ് ഇതുതന്നെയാണ്
സഅദ് ദീൻ ത്തഫ്താസാനി ശറഹുൽ മഖാ സ്വിദിൽ പറഞ്ഞതും ' അദ്ദേഹം പറഞ്ഞത്
അത് ഉലൂഹിയ്യത്തിലും  അതിൻറെ പ്രത്യേകതയിലും പങ്കാളി ഇല്ലെന്ന് വിശ്വസിക്കലാണ് '

തൗഹീദ് ഉലൂഹിയ്യത്ത്
കൊണ്ടുള്ള വിവക്ഷ നിർബന്ധിസ്തിത്വമാണ് '
ഉലൂഹിയ്യത്ത് ന്റെ പ്രത്തേകത
കൊണ്ടുള്ള വിവക്ഷ
ആരാധനക്കർഹൻ ആയിരിക്കുക പ്രപഞ്ചത്തിന്റെ നിയന്താവായിരിക്കുക ശരീരങ്ങളുടെ സൃഷ്ടാവായിരിക്കുക എന്നിവയാണ് ('അബദുൽ ഹകീം 66)


അബ്ദുൽ ഹകീം ( റ ) പറയുന്നു .

المراد وحدته في صفة الوجوب وما يتفرغ  عليه من استحقاق العبادة وخلق العالم وتدبيره لا في ذاته ردا على الكفار الذين اعتقدوا اشتراك معبوداتهم له تعالى في الأمور المذكورة ( عبد الحكيم ص :66




 നിർബന്ധാസ്തിത്വത്തിലും അതിൽനിന്നുത്ഭവിക്കുന്ന പ്രപഞ്ചനിയന്ത്രണം സൃഷടിക്കൽ  ആരാധനക്കർഹനായിരിക്കൽ എന്നിവയിൽ തങ്ങളുടെ ആരാധ്യർക്ക് പങ്കുണ്ടെന്ന് വിശ്വസിച്ചിരുന്ന സത്യനിഷേധികളായ അറേ ബ്യൻ മരിക്കുകളെ ഖണ്ഡിച്ചുകൊണ്ട് തത്വിഷയത്തിൽ ഏകനായിരി ക്കുക എന്നതാണദ്ദേശ്യം ( അബ്ദുൽ ഹകീം12 )


അപ്പോൾ അറേബ്യൻ മുൾ രിക്കുകൾ അവരുടെ  ദൈവങ്ങളെ പ്രബഞ്ചനിയന്ത്രണം , അല്ലാഹുവിന്റെ ഉദ്ധേശമില്ലാതെതന്നെ ഉപകാരോപദ്രവങ്ങൾ സൃഷ്ടിക്കുക , ആരാധനക്കർഹനായിരിക്കുക എന്നീ ഗുണങ്ങളുള്ളവരാണെന്ന് വിശ്വസിച്ചിരുന്നുവന്ന് വ്യക്തമായി '


ഹസൻ ജിൽബി ( റ )
പറയുന്നു

ان التوحيد يطلق بالاشتراك على معان من جملتها اعتقاد الوحدانية اي عدم مشاركة الغير له في الألوهية وهذا هو المقصود ههنا والمشاركة فيها تستلزم الاشتراك في الوجوب الذي هو معدن كل كمال ومبعد كل نقصان ( حاشية حسن جليبي على شرح السيد الشريف للمواقف
. . . - തൗഹീദ് പല അർത്ഥത്തിൽ പ്രയോഗിക്കുമെങ്കിലും അല്ലാഹുവിന്റെ ' ഉലൂഹിയത്തി ൽ മറ്റാരും പങ്കില്ലെന്ന വിശ്വാസമാണ് ഇവിടെ തൗഹീദ്കൊണ്ടുള്ള വിവക്ഷ . ' ഉലൂഹിയത്തിൽ പങ്കുണ്ടാവൽ നിർബന്ധാസ്തിത്വത്തിൽ പങ്കുണ്ടാവുന്നതിനെ നിർബന്ധമാക്കും ( ഹാശിയശർഹുൽ മവാഖിഫ് )


- ചുരുക്കത്തിൽ ഹിന്ദുമതത്തിലും ജൂത ക്രൈസ്തവ  മതങ്ങളിലുമുള്ള ശിർക്ക് സ്യഷ്ടികളിൽ ദൈവാംശമുണ്ടെന്നതാണ് ( ഇത് വഴിയെ വിവരിക്കു ന്നുണ്ട് ) ഈ ശിർക്ക് തന്നെയായിരുന്നു അംറേബ്യൻ മുശ്രിക്കുകളിലുമു ണ്ടായിരുന്നത് .

ഈ ദൈവാംശമുള്ള ദൈവപ്രതിമാർ അല്ലാഹുവിലേക്ക് പ്പിക്കുമെന്നും അല്ലാഹുവിന്റെ അനുവാദം കൂടാതെതന്നെ ശുപാർശചെയ്തു . അവകാശങ്ങൾ പിടിച്ചുപറിച്ചു തങ്ങൾക്ക് വാങ്ങിക്കൊടുക്കുമെന്നുമാണ് അറബ്യൻ മുർരിക്കുകൾ വാദിച്ചിരുന്നത് അല്ലാഹു വിലേക്കു അടുപ്പിമെന്നുള്ള വാദം ഇന്നുള്ള മുശ്രിക്കുകളിലും  കാണാവുന്നതാണ് '

ദൈവാംശമുള്ള ദൈവപുത്രിമാരിൽ ഒരു വിധത്തിൽ നിർബ്ബന്ധിസ്തിത്വം ( വുജൂബിൽ വുജൂദ്)

ഉണ്ടന്നും അത് കൊണ്ട് അവർ ആരാധനയ്ക്കർഹരാണെന്നു മാണ് ' മുശ്രിക്കുകൾ വാദിക്കുന്നത് 'ഇത് ഇന്നുള്ള മുശ്രിരിക്കുകളുടെ ഗ്രന്ഥങ്ങൾ വായിച്ചാലും
ഗ്രഹിക്കാവുന്നതാണ് '

അല്ലാഹുവിന്റെ പ്രത്യക ഗുണങ്ങൾ വിവരിച്ചു കൊണ്ട് ഇമാം ബൈളാവി  റ പറയുന്നു .
كوجوب الوجود والقدرة الذاتية البيضاوي ص ۱۹۹ - ۵ )

“ നിർബ്ബന്ധാസിതിത്വവും സ്വയം കഴിവും അല്ലാഹുവിന്റെ പ്രത്യകം ഗുണങ്ങളാണ്  " ( ബൈളാവി 5 - 199 )


അബു സുഊദ്  റ

“ സ്വഷ്ടികളെല്ലാം തന്നിലേക്കു ആവശ്യമായവനായിരിക്കുക . മറ്റുള്ളവയിൽ നിന്നല്ലാം സ്വയം ഐശ്വര്യമുള്ളവനായിരിക്കുക എന്നതാണ് ' സമദിയ്യത്തിന്റെ വിവക്ഷ . " ( തഫ്സീർ അബു സഊദ് )


അപ്പോൾ നിർബന്ധാസ്തിത്വം , സ്വയംകഴിവ് , സ്വയം ഐശ്വര്യം എന്നിവയാണ് അല്ലാഹുവിന്റെ പ്രത്യകത ഇത്തരം ഗുണങ്ങൾ അല്ലാഹു അല്ലാത്തവർക്കുമുണ്ടെന്നു വിശ്വസിച്ചാണ് തവർ ആരാധ്യരാകുന്നത്

ഇമാം റാസി പറയുന്നു .

اعني بالتوحيد المطلق أن يعلم أن مدير العالم واحد وواحد وأن يعلم أيضا أن العبد غير مستقل بافعال نفسه ( رازي ص - ۷۷ - ۱ )
 പൊതുവെ തൗഹീദുകൊണ്ടുള്ള വിവക്ഷ പ്രപഞ്ചനിയന്താവ് എക നാണെന്നും ദാസൻ അവന്റെ പ്രവർത്തനങ്ങളിൽപോലും സിയം പര്യാപന ല്ലെന്നും അറിയലാണ് . ( റാസി . വാ . 1 + 11 ) |

റാസിയുടെ ഈ പ്രസ്താവനയിൽ നിന്നും ജീവിച്ചിരിക്കുന്ന സ്യഷ്ടി കൾതന്ന അവരുടെ പ്രവർത്തനങ്ങളിൽ സ്വയം പര്യാപ്തരാ ണെന്ന വഹാബി വാദം തൗഹീദിന് വിപരീതമായിട്ടുള്ളതാണെന്ന് സുതരാം വ്യക മാകുന്നതാണ് .

- അല്ലാഹുവിനു പുറമെ ധാരാളം ദൈവങ്ങളെ സങ്കൽപ്പിക്കുകയും അവ ദൈവപുതിമാരാണെന്നും ആരാധനക്കർഹരാണെന്നും ജൽപിക്കുകയും ആജീവനാന്തം അവരെ ആരാധിക്കുകയും ചെയ്ത് അറേബ്യൻ മൂരിക്കു കൾക്ക് ഏതൊരുപകാരത്തിന്റെയും ഉപദ്രവത്തിന്റെയും സാക്ഷാൽ ഉടമസ്ഥൻ അല്ലാഹുവാണെന്നും അതുകൊണ്ട് അവൻ മാത്രമെ ആരാധനക്ക് അർഹനു എന്നുമുള്ള തൗഹീദുണ്ടായിരുന്നു എന്ന് ഈ വർഗ്ഗമല്ലാതെ മറ്റാരും പറയുകയില്ല .

അവലംബം
തൗഹീദ് ഒരു സമഗ്ര പഠനം
നെല്ലികുത്ത് ഉസ്താദ്

എഴുത്ത്
അസ്ലം സഖാഫി
പരപ്പനങ്ങാടി

https://t.me/joinchat/AAAAAEvvt9M0PSBRYKqaMg

തൗഹീദ്‌ ആദർശ പഠനത്തിന് ഈ ചാനൽ ഉപയോഗിക്കുക

https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA

തൗഹീദ് ആദർശ പഠനത്തിന് ഈ ഗ്രൂപ്പ് ഉപയോഗിക്കുക

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...