Showing posts with label അവയവദാനത്തിന്റെ 👁*         *🌹ഇസ്ലാമിക വിധി 🌹*. Show all posts
Showing posts with label അവയവദാനത്തിന്റെ 👁*         *🌹ഇസ്ലാമിക വിധി 🌹*. Show all posts

Sunday, June 24, 2018

അവയവദാനത്തിന്റെ 👁* *🌹ഇസ്ലാമിക വിധി 🌹*

*🍃 അറിഞ്ഞിരിക്കേണ്ട 🍃*

    *🍃 മസ്അലകൾ 🍃*
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎
〰〰〰〰〰〰〰

*👁അവയവദാനത്തിന്റെ 👁*
        *🌹ഇസ്ലാമിക വിധി 🌹*


🌐🌀🌐🌀🌐🌀🌐🌀🌐

അവയവ മാറ്റവും സർജറിയും സംബന്ധിച്ച് കർമശാസ്ത്ര വിധികൾ വ്യക്തമാക്കാം ഏഴു രീതിയിൽ അവയവ മാറ്റം നടത്തുന്നുണ്ട്

ഒന്ന് കൃത്രിമ അവയവങ്ങളുടെ ഉപയോഗം സ്വർണം, വെള്ളി എന്നിവ ഒഴിച്ചുള്ള ശുദ്ധിയുള്ള ഏതൊരു വസ്തുവും ഇതിനായി ഉപയോഗിക്കാം അതു അനുവദനീയമാണ്

സ്വർണം, വെള്ളി എന്നിവ കൊണ്ടുള്ള കൃത്രിമാവയവങ്ങൾ സ്ത്രീക്കു നിരുപാധികം അനുവദനീയമാണ് എന്നാൽ മൂക്ക് മുറിഞ്ഞുപോയവർക്കു മൂക്കും കൺമണി പറഞ്ഞുപോയവർക്ക് കണ്ണും വിരൽകൊടികൾ മുറിഞ്ഞുപോയവർക്ക് അതും പല്ലിനു പകരം പല്ലും സ്വർണം കൊണ്ടും വെള്ളികൊണ്ടും ഉണ്ടാക്കി ഉപയോഗിക്കൽ സ്ത്രീപുരുഷ ഭേദമാന്യേ അനുവദനീയമാണ്

രണ്ടു കണ്ണുകളും മുഴുവൻ പല്ലുകളും എല്ലാ വിരൽകൊടികളും ഒന്നിച്ച് സ്വർണം , വെള്ളി എന്നിവകൊണ്ട് വയ്ക്കുന്നതിനു വിരോധമില്ല ഇളകിയ പല്ല് സ്വർണ നൂലുകൊണ്ട് കെട്ടുകയും ആവാം ഇങ്ങനെ ചെയ്യൽ സ്ത്രീക്കും പുരുഷനും അനുവദനീയമാണ് എന്നാൽ ഒരു വിരൽ പൂർണമായോ ഒരു വിരലിന്റെ ഒന്നിലധികം കൊടികളോ സ്വർണം കൊണ്ടും വെള്ളികൊണ്ടും വെച്ചുപിടിപ്പിക്കൽ പുരുഷനു അനുവദനീയമല്ല സ്ത്രീക്ക് അനുവദനീയമാണ്
(തുഹ്ഫ -ശർവാനി: 3/275, നിഹായ, മുഗ്നി)

രണ്ട്: ഒരു ഭോജന മൃഗത്തിനെ അറുത്തതിനു ശേഷം അതിന്റെ അവയവം ഉപയോഗിക്കൽ ഇതു അനുവദനീയമാണ് അപ്പോൾ ഒരാളുടെ അവയവം പൊട്ടുകയോ മുറിയുകയോ ചെയ്താൽ ഇവ്വിധം കഷ്ണം വയ്ക്കുകയോ പകരം വയ്ക്കുകയോ ചെയ്യാവുന്നതാണ്
(തുഹ്ഫ: 2/125, നിഹായ, മുഗ്നി)

മൂന്ന്: നജസായ ഒരവയവത്തിന്റെ ഉപയോഗം അവയവം ശവത്തിൽ നിന്നോ മനുഷ്യേതര ജീവിയിൽ നിന്നോ എടുക്കുമ്പോഴാണ് നജസ്(അശുദ്ധം) ആകുന്നത് ഇതു നിർബന്ധ ഘട്ടത്തിൽ മാത്രമേ അനുവദനീയമാകൂ ശുദ്ധമായ അവയവം ലഭിക്കുമെങ്കിൽ നജസായ അവയവം ഉപയോഗിക്കൽ നിഷിദ്ധമാണ്

നജസായ അവയവം വെച്ചു പിടിപ്പിച്ചാൽ അതോടൊപ്പം അവന്റെ നിസ്കാരം സ്വഹീഹാകുമെങ്കിലും ശുദ്ധമായ അവയവം ലഭിച്ചാൽ നജസായ അവയവം എടുത്തുമാറ്റൽ നിർബന്ധമാണ് എടുത്തുമാറ്റുന്നതുകൊണ്ട് അസഹ്യമായ ബുദ്ധിമുട്ടുണ്ടെങ്കിൽ എടുത്തു മാറ്റൽ നിർബന്ധമില്ല അവൻ തക്കതായ കാരണം  ഉള്ളവനായതുകൊണ്ട് നിസ്കാരം സാധുവാകുന്നതുമാണ്
(തുഹ്ഫ: 2/126)

നാല്: സ്വശരീരത്തിൽ നിന്നു വേർപ്പെട്ട ഒരവയവത്തിന്റെ ഉപയോഗം വേർപ്പെട്ട അവയവം തൽസ്ഥാനത്തുതന്നെ ചേർക്കുന്നുവെങ്കിൽ അനുവദനീയമാണ് ഉദാ: മുറിഞ്ഞ വിരൽ ആ സ്ഥാനത്ത് തന്നെ ചേർത്തിവെക്കുക, മുറിഞ്ഞ കാൽ തൽസ്ഥാനത്തുതന്നെ വെച്ചുപിടിപ്പിക്കുക

സ്വശരീരത്തിൽ നിന്നു വേർപ്പെട്ട അവയവം മറ്റൊരു സ്ഥാനത്ത് ചേർക്കൽ നിർബന്ധ സാഹചര്യത്തിൽ മാത്രമേ അനുവദനീയമാകൂ
(തുഹ്ഫ, നിഹായ, മുഗ്നി)

ഒരവയവം കേടുവരികയും വൃണബാധിതമാകുകയും ചെയ്താൽ ഡോക്ടർമാരുടെ നിർദേശപ്രകാരം നിബന്ധനകൾക്കു വിധേയമായി ആ ഭാഗം മുറിച്ചുമാറ്റാവുന്നതാണ്

അഞ്ച്: തന്റെ സ്വശരീരത്തിന്റെ ആവശ്യത്തിനുവേണ്ടി സ്വന്തം ശരീരത്തിന്റെ തന്നെ അവയവങ്ങളും കഷ്ണങ്ങളും മുറിച്ചുമാറ്റലും മറ്റൊരു ഭാഗത്ത് പ്രതിഷ്ഠിക്കലും ഈ രീതി ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം അനുവദനീയമാണ്
(തുഹ്ഫ: 9/397)

അപകടം നിമിത്തമോ മറ്റോ ശരീരത്തിന്റെ ഒരു ഭാഗത്ത് മാംസം നഷ്ടപ്പെടുകയും മറ്റൊരു ഭാഗത്തുനിന്നു എടുത്തുവെക്കാമെന്നും ഡോക്ടർമാർ പറയുകയും ചെയ്താൽ അതു ആകാവുന്നതാണ്

ആറ്: മരിച്ച വ്യക്തിയുടെ അവയവം ഉപയോഗിച്ച് കഷ്ണം വയ്ക്കുകയോ പകരം വെക്കുകയോ ചെയ്യുക ഇതു നിർബന്ധ സാഹചര്യത്തിൽ യോഗ്യമായ മറ്റൊരവയവം കിട്ടാതിരിക്കുമ്പോൾ അവകാശികളുടെ സമ്മതപ്രകാരം അനുവദനീയമാണ്
(ഇബ്നു ഖാസിം:2/126)

ശുദ്ധമോ അശുദ്ധമോ ആയ മനുഷ്യേതര അവയവം യോഗ്യമായി കണ്ടെത്തിയാൽ മയ്യിത്തിന്റെ അവയവം എടുക്കൽ ഹറാമാകും

قال ابن حجر رضي الله عنه ويحرم ٥ قطعه اي البعض من نفسه لغير
ولو مضطر ا لفقد استبقاء الكلّ هنا (تحفة: ٩/٣٩٧)

അപ്പോൾ മരിച്ച വ്യക്തിയുടെ കണ്ണ് , വൃക്ക, കരള് മുതലായവ നിബന്ധനകൾക്ക് വിധേയമായി എടുക്കാവുന്നതാണ്  എന്നാൽ ,മരണശേഷം തന്റെ കണ്ണോ വൃക്കയോ കരളോ മറ്റോ മറ്റുള്ളവർക്ക് നൽകണമെന്ന് വസ്വിയ്യത്ത് ചെയ്യാവതല്ല കാരണം വസ്വിയ്യത്ത് ചെയ്യപ്പെടുന്ന വസ്തു തന്റെ അധികാരത്തിൽ നിന്നു മറ്റൊരാളിലേക്ക് നീക്കാൻ പറ്റണമെന്ന വ്യവസ്ഥയുണ്ട്
(തുഹ്ഫ: 7/17) അവയവങ്ങളിൽ അധികാരമില്ല

ഏഴ്: സ്വശരീരത്തിൽ നിന്നു ഒരു ഭാഗം എടുത്തു മറ്റൊരാളുടെ ശരീരത്തിൽ വെച്ചുപിടിപ്പിക്കാൻ വേണ്ടി മുറിച്ചെടുക്കുക വൃക്കദാനം, കരൾ ദാനം എന്ന പേരിൽ ഇന്നിതു അറിയപ്പെടുന്നു ഇതു ഹറാമാണ് അനുവദനീയമല്ല

ഒരു മനുഷ്യന്റെ വൃക്ക , കണ്ണ് മുതലായവ മറ്റൊരാളുടെ ആവശ്യത്തിനുവേണ്ടി എടുക്കൽ കുറ്റകരമാണ് അതുപോലെത്തന്നെ തന്റെ ആവശ്യത്തിനുവേണ്ടി  മറ്റൊരാളുടേത് സ്വീകരിക്കലും ഹറാമാണ് പക്ഷേ, അവയവ ദാതാവ് ഇസ്ലാം ജീവനു വിലകൽപിക്കാത്തവനാണെങ്കിൽ അവന്റേതു സ്വീകരിക്കുന്നതുകൊണ്ട് വിരോധമില്ല
(തുഹ്ഫ: 9/397)

സ്വശരീരത്തിലെ അവയവങ്ങൾ മറ്റൊരാൾക്ക് വിൽപന നടത്തലും ദാനം ചെയ്യലും നിഷിദ്ധമാണ് വിൽപനയും ദാനവും സാധുവല്ല
തുഹ്ഫ: 6/239, മുഗ്നി: 2/387)

ഇന്നു വ്യാപകമായ വൃക്കദാനം മുസ്ലിംകൾക്ക് അനുവദനീയമല്ല രണ്ടു വൃക്ക അല്ലാഹു ഒരാൾക്ക് നൽകിയത് ആ വ്യക്തിക്ക് രണ്ടും ആവശ്യമുള്ളതുകൊണ്ടാണ് വെറുതെ ഒന്നു കൂടുതൽ നൽകിയതല്ല ഇക്കാര്യം എല്ലാവരും ഓർക്കണം

മനുഷ്യാവയവങ്ങളുടെ ക്രയവിക്രയങ്ങളും കൃത്രിമാവയവങ്ങളും മറ്റുമായി നമ്മുടെ ഫുഖഹാഅ് പ്രസ്താവിച്ച ഏഴുവിധം രൂപങ്ങളാണ് ഇവിടെ വിവരിച്ചത്

ചിലരുടെ കയ്യിലോ കാലിലോ ആറാമതൊരു വിരൽ കാണാറുണ്ട് ചിലരുടെ ശരീരത്തിൽ മുഴകൾ കാണാം ഇതെല്ലാം പലപ്പോഴും അഭംഗിയായി കാണാറുണ്ട് ഇവകൾ മുറിച്ചു മാറ്റാവുന്നതാണ് പക്ഷേ , അവ മുറിച്ചുമാറ്റൽ കൊണ്ട് ശരീരത്തിനു ഒരു കുഴപ്പവും സംഭവിക്കില്ലെന്നു വിദഗ്ധ ഡോക്ടർമാർ പറയണം
(തുഹ്ഫ:9/194 )


                                             *പുന്നാര നബി(ﷺ)ക്കൊരായിരം സ്വലാത്ത്​​* 🍒

​​اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ​​
       ​​وَعَلَى آلِ سَيِّدِنَا مُحَمَّد​​ٍ  
        ​​وَبَارِكْ وَسَلِّم عَلَيْه​​

📡📡📡📡📡📡📡📡 📡

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...