Showing posts with label ഇസ്ലാം :സൃഷ്ടാവിലേക്ക് മറ്റൊരു വഴി*. Show all posts
Showing posts with label ഇസ്ലാം :സൃഷ്ടാവിലേക്ക് മറ്റൊരു വഴി*. Show all posts

Saturday, March 21, 2020

ഇസ്ലാം :സൃഷ്ടാവിലേക്ക് മറ്റൊരു വഴി*

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m


https://t.me/joinchat/AAAAAEaZtjmWYbWEa-1VPA




*സൃഷ്ടാവിലേക്ക് മറ്റൊരു വഴി*

തെറ്റും ശരിയും വിവേചിച്ചറിയാനുള്ള കഴിവ് മനുഷ്യന് അല്ലാഹു നൽകിയിട്ടുണ്ട് -അത് മഹത്തായ അനുഗ്രഹം ആണെന്നതിൽ സന്ദേഹമില്ല'  ഈ സവിശേഷത മനുഷ്യനെ ഇതര ജീവികളിൽ നിന്ന് ഉന്നതനാക്കി തീർത്തു '

 അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചു. തുടർന്ന് അവനെ പടിപടിയായി വളർത്തി കൊണ്ടിരിക്കുന്നതും ജീവിത സൗകര്യങ്ങൾ ഒരുക്കി കൊടുത്തതും അവൻ തന്നെ ' ഇതെല്ലാം നൽകിക്കൊണ്ട് അല്ലാഹു അവനോട് പറഞ്ഞു ' നീ എന്നെ അനുസരിക്കണം ആരാധിക്കണം മനുഷ്യവർഗ്ഗത്തെ യും ജിന്നു വർഗ്ഗത്തെയും എനിക്ക് ആരാധന ചെയ്യാൻ അല്ലാതെ ഞാൻ സൃഷ്ടിച്ചിട്ടില്ല ' (വിശുദ്ധ ഖുർആൻ) അനുസരിക്കുന്നവർക്ക് പ്രതിഫലം നൽകുകയും നിരസിച്ചവർക്ക് ശിക്ഷ നൽകുകയും ചെയ്യും എന്നും അവൻ അറിയിച്ചിട്ടുണ്ട് '
ഇത് നീതിമാത്രമാണ് '

തന്നെ സൃഷ്ടിക്കുന്നതിനു മുമ്പ്  സമ്മതം ചോദിക്കേണ്ടതായിരുന്നു എന്ന വാദം തികച്ചും യുക്തിരഹിതവും മൗഢ്യവും ആണ് 'സൃഷ്ടിക്കപ്പെടുന്നതിൽ പ്രതിഷേധിക്കുന്നവർ തന്നെ ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി പരിശ്രമിക്കുന്നത് എത്രമാത്രം അപഹാസ്യം അല്ല. തെറ്റായ ജീവിത മാർഗ്ഗം അതുവഴി വന്നു ചേരുന്ന പ്രതിസന്ധികളുമാണ് ഇത്തരം വാദങ്ങളിലേക്ക് മനുഷ്യനെ എത്തിക്കുന്നത് ' ഇസ്ലാം കാണിച്ചുതന്ന വഴിയിലൂടെ ജീവിതം നയിക്കുന്നവരിൽ ഇത്തരം ദൃശ്യചിന്തകൾ  ഉടൽ എടുക്കുകയില്ല .

സത്യവും അസത്യവും തിരിച്ചറിയാൻ പ്രാപ്തമായ  വിശേഷ ബുദ്ധി കൊണ്ട് അനുഗ്രഹീതനായ മനുഷ്യന് ചിന്തിച്ചു മനസ്സിലാക്കാൻ പര്യാപ്തമായ ഒട്ടേറെ തെളിവുകൾ ആണ് കഴിഞ്ഞ ലേഖനങ്ങളിൽ നാം വിവരിച്ചത് '

സൃഷ്ടാവിലേക്ക് എത്തിച്ചേരാൻ മറ്റൊരു വഴിയിലൂടെ നമുക്ക് സഞ്ചരിക്കാം

ആകെ സത്തകൾ (മാഹിയാത്ത്)

 മൂന്ന് വിധമാണ് '
ഒന്ന് : ഉണ്ടാവാൻ സാധ്യതയില്ലാത്തത് (മുഹാൽ)

രണ്ട്:ഉണ്ടാവാൻ സാധ്യതയുള്ളത് -

മൂന്ന് :ഉണ്ടാവൽ നിർബന്ധമുള്ളത്

 വിരുദ്ധങ്ങളായ രണ്ടുകാര്യങ്ങൾ ഒരുമിച്ചു കൂടുക ഉദാഹരണമായി ഒരു മനുഷ്യൻ ഒരേ സമയത്ത് തന്നെ നിൽക്കുകയും ഇരിക്കുകയും ചെയ്യുക ,ഒരു 'നിമിഷത്തിൽ പകലും രാത്രിയും ഒരുമിച്ചു കൂടുക ഉദാഹരണങ്ങൾ ആദ്യത്തെ ഇനത്തിൽ പെടുന്നു ' -ഉണ്ടാവാൻ സാധ്യതയില്ല'

   *രണ്ടാമത്തെ ഉദാഹരണമാണ് മനുഷ്യൻ '
ഇല്ലാതിരിക്കാനും സാധ്യതയുള്ളതാണ് *

മനുഷ്യൻ' പ്രകൃതാ ഉണ്ടായിക്കൊള്ളണമെന്നില്ല മനുഷ്യൻ ഉണ്ടായേ പറ്റൂ എന്നോ നാശം പാടില്ല എന്നോ അറിയിക്കുന്നില്ല '

*രണ്ടു തട്ടുകളും സമമായി വരുമ്പോൾ പ്രത്യേക കാരണം കൂടാതെ രണ്ടിലൊന്ന് താഴുകയോ ഉയരുകയോ ചെയ്യാത്ത പോലെ ഉണ്ടാവണം എന്ന് നിർബന്ധം ഇല്ലാത്തവ സ്വയം ഉണ്ടാവുകയില്ലെന്നും ഒരു കാരണം വഴി ഉണ്ടാക്കിയെങ്കിൽ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും സുഗ്രാഹ്യമാണ്-

  പ്രപഞ്ചം ഈ ഇനത്തിൽപ്പെട്ടതാണ് എന്തുകൊണ്ടെന്നാൽ പ്രപഞ്ചത്തിലെ സകല വസ്തുക്കളും നാശത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു എന്ന വസ്തുത സർവാങ്ങീകൃതമാണ് '

വെള്ളം വായു വായും വായു വെള്ളമായും  പദാർത്ഥം ഊർജ്ജമായും ഊർജ്ജം പദാർത്ഥമായും നാശമടയുന്നുണ്ട്.

നാം കണ്ടു കൊണ്ടിരിക്കുന്ന യാഥാർത്ഥ്യമാണത്.  ഇങ്ങനെ നാശത്തിനും പരിണാമത്തിനു വിധേയമായി കൊണ്ടിരിക്കുന്ന ഒരു വസ്തുവിനെ അസ്ഥിത്വം നിർബന്ധം ആയിരിക്കുകയില്ല അസ്ഥിത്വം നിർബന്ധ
മായ വസ്തു നാശത്തിന് വിധേയമാവുക അസംബ വ്യമാണെന്ന് കാര്യം അനിഷേധ്യമാണ് 'മറിച്ച് പരിണാമത്തിന് വിധേയമാകുന്ന വസ്തു (മുംകിൻ )ഉണ്ടാവാനും ഇല്ലാതിരിക്കാനും സാധ്യതയുള്ളത് ആണ് ' *ഈ പ്രപഞ്ചം ഉണ്ടാക്കിയാൽ മാത്രം ഉണ്ടാകുന്ന വസ്തുവാണെന്ന് ഇതിൽനിന്ന് വ്യക്തം ആണല്ലോ* ' അതുകൊണ്ട് അതിനെ ഉണ്ടാക്കിയ ഒരു സ്രഷ്ടാവ് ഉണ്ടാകാതെ കഴിയില്ല  '

സ്രഷ്ടാവ്
പ്രപഞ്ചത്തെ പോലെ നിർബന്ധമില്ലാത്തതാകാൻ പാടില്ല അവൻ അനാദ്യനാണ് ഇല്ലായ്മ എന്ന ഒരു അവസ്ഥ അവൻ മുൻ കടന്നിട്ടില്ല ഇക്കാരണത്താൽ അവനൊരു സ്വഭാവ ആവശ്യം ഇല്ല .ഇല്ലാത്ത ഒന്നിനെ ആണല്ലോ സൃഷ്ടിക്കേണ്ടത് '

അസ്ലം
പരപ്പനങ്ങാടി
و

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...