Showing posts with label ഖുതുബിയ്യത്. Show all posts
Showing posts with label ഖുതുബിയ്യത്. Show all posts

Saturday, February 10, 2018

ഖുതുബിയ്യത്

..അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്   ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0




*⭕ഖുതുബിയ്യത്⭕*
➖➖➖➖➖➖➖➖


*മഹാനായ ഖുതുബുൽ അഖ്‌താബ്  ഷൈഖ് മുഹ്യദ്ദീൻ  അബ്ദുൽ ഖാദിർ ജീലാനി(റ) യുടെ പേരില് വിരചിതമായ കാവ്യങ്ങളാണ് ഖുതുബിയ്യത്. ഉദ്ദേശ പൂർത്തീകരണത്തിന് വേണ്ടി കേരളത്തിലും മറ്റും അത് ചൊല്ലിവരുന്നു.മര്യാതകൾ പാലിച് ബഹുമതിയോടെ ഇത് ചോല്ലുന്നവർക്ക് ഉദ്ദേശം എളുപ്പത്തിൽ പൂർത്തിയായി കിട്ടാറുണ്ട്.*

*തെളിവ്.*

*ഉസ്മാനുബ്നു ഹുനൈഫില്‍ നിന്ന് നിവേദനം. കാഴ്ചശക്തിയില്ലാത്ത ഒരാള്‍ നബി (സ്വ)യെ സമീപിച്ച് എന്റെ രോഗം സുഖപ്പെടാന്‍ നബിയേ അങ്ങ് അല്ലാഹുവോട് പ്രാര്‍ഥിക്കണം. എന്നു പറഞ്ഞു. അപ്പോള്‍ നബി (സ്വ) അയാളോട് നീ ഉദ്ദേശിക്കുകയാണെങ്കില്‍ ഞാന്‍ പ്രാര്‍ഥിക്കാം. ക്ഷമിക്കുന്നതാണ് നിനക്കു നല്ലത് എന്നാണുപദേശിച്ചത്. വീണ്ടും അങ്ങ് പ്രാര്‍ഥിക്കുക എന്നപേക്ഷിച്ചപ്പോള്‍ നബി (സ്വ) അദ്ദേഹത്തോട് പൂര്‍ണ രൂപത്തില്‍ അംഗ ശുദ്ദിവരുതി രണ്  റകഹത് നിസ്കരിച്  ഇങ്ങനെ  പ്രാർത്ഥിക്കാൻ കല്പിച്ചു.*

*‘അല്ലാഹുവേ, നിന്നോട് ഞാന്‍ ആവശ്യപ്പെടുന്നു. അനുഗ്രഹത്തിന്റെ നബിയായ മുഹമ്മദ് നബി(സ്വ)യെക്കൊണ്ട് നിന്നിലേക്ക്  ഞാന്‍ മുന്നിടുന്നു. ഓ മുഹമ്മദ് നബിയേ, തീര്‍ച്ചയായും ഞാന്‍ തങ്ങളെ മുന്‍നിര്‍ത്തി എന്റെ ആവശ്യത്തില്‍ റബ്ബിലേക്കിതാ മുന്നിട്ടിരിക്കുന്നു. എന്റെ ആവശ്യം പൂര്‍ത്തീകരിക്കപ്പെടാന്‍ വേണ്ടി അല്ലാഹുവേ, എന്റെ കാര്യത്തില്‍ മുഹമ്മദ് (സ്വ) യുടെ ശിപാര്‍ശ നീ സ്വീകരിക്കേണമേ‘ (തിര്‍മുദി 10/32).*

*നഷ്ടപ്പെട്ട കണ്ണിന്റെ കാഴ്ച തിരിച്ചു ലഭിക്കാനായി അള്ളാഹുവോട്  പ്രാർഥിക്കാൻ ആവഷ്യപ്പെട്ട് നബി(സ) യുടെ മുന്നിൽ വന്നെത്തിയ വ്യക്തിക്ക് ആവശ്യ നിർവഹണത്തിന് പ്രാർഥിക്കാൻ നബി(സ) നിർദ്ദേശിച്ചു കൊടുത്ത മാർഗ്ഗമാനീഹദീസിൽ പറയുന്നത്. ആദ്യം പൂർണ്ണ രൂപത്തില അംഗഷുദ്ദിവരുതി രണ്ട റകഹത്  നിസ്കരിച് . നബി(സ) യെ തവസ്സുലാക്കി  നബി(സ) യെ വിളിച്ച്  ഭക്തി പുരസ്സരം ഈ പ്രാർത്ഥന ചൊല്ലാൻ നബി (സ) കല്പിക്കുന്നു. തവസ്സുളിന്റെയും ഇസ്തിഗാസയുടെയും വാചകങ്ങൾ നബി(സ) തന്നെ അദ്ദേഹത്തെ ചൊല്ലി കേല്പ്പിക്കുന്നു. അദ്ദേഹം നബി(സ) പറഞ്ഞ രൂപത്തിൽ പ്രവർത്തിക്കുകയും അത്  നിമിത്തം അയ്യാൾക്ക് കാഴ്ച തിരിച്ചു കിട്ടുകയും ചെയ്യുന്നു. പ്രസ്തുത പ്രാര്ത്ഥന നബി(സ) യുടെ വിയോഗ ശേഷവും ആവശ്യ നിർവഹണത്തിന് വേണ്ടി സോഹാബിമാർ നിര്ദ്ദേശിച്ചിരുന്ന്തായും  ആവശ്യം പൂർതീകരിക്ക പെട്ടതായും ഇമാം തൊബ്‌റാനി (റ) നിവേദനം ചെയ്ത ഹദീസുകളിൽ (അൽ മുഹ് ജമുൽ കബീർ 8232) കാണാവുന്നതാണ്.*

*അപ്പോൾ ചുരുക്കി പറഞ്ഞാൽ ആവശ്യ നിർവഹണത്തിന് വേണ്ടി മഹാനമാരെ കൊണ്ട്  തവസ്സുലും ഇസ്തിഗാസയും  നടത്താൻ നബി(സ) സോഹാബതിനു പഠിപ്പിക്കുകയും നബി(സ) യുടെ മുന്നിൽ വെച്ചുതന്നെ  അത് ചെയ്യിപ്പിക്കുകയും ആവശ്യമുണ്ടാകുംബോഴെല്ലാം അങ്ങനെ ചെയ്യാൻ കല്പ്പിക്കുകയും അതനുസരിച്ച് സൊഹാബിമാരും താബിഹുകളും പ്രവർത്തിക്കുകയും ചെയ്തിടുണ്ട്.ദുഹാകുള്ള നിബന്ടനകലെല്ലാം ഒത്തു കൂടുമ്പോൾ അത് സ്വീകരിക്കപെടുകയും ചെയ്തിടുണ്ട്.*

*അപ്പോൾ ആവശ്യ നിർവഹണത്തിന്  അല്ലാഹുവോട് പ്രാർത്ഥിക്കുമ്പോൾ സ്വീകരികെണ്ടുന്ന മര്യാദകളാണ് നബി(സ) ഇതിലുടെ പഠിപ്പിക്കുന്നത്.*
*1. പൂരണ രൂപത്തിൽ അംഗഷുദ്ദിവരുതി രണ്ട് റകഹത്  സുന്നത് നിസ്കരിക്കുക.*
*2. അനുഗ്രഹത്തിന്റെ പ്രവാചകരായ മുഹമ്മദ്‌ നബി(സ) യെ മുൻനിർത്തി അല്ലാഹുവോട്  പ്രാർതിക്കുക.*
*3. മുഹമ്മദ്‌ നബി (സ) യെ വിളിച്ചു അക്കാര്യം പറയുക.*

*ഇത്തരം കാര്യങ്ങൾ തന്നെയാണ് ഖുതുബിയ്യതിലുല്ലത്. ആദ്യമായി അംഗഷുദ്ദിവരുതി 12 റകഹത്  ആവശ്യനിർവഹനതിനുള്ള സുന്നത് നിസ്കരിക്കുന്നു. പിന്നീട് മഹാന്മാരുടെ പേരിൽ ഫാത്തിഹ ഓതി അല്ലാഹുവോട് പ്രാർത്ഥിക്കുന്നു. പിന്നീടു ഷൈഖ് ജീലാനി (റ) യെ തവസ്സുലാക്കി അല്ലാഹുവോട് പ്രാർഥിക്കുന്നു. പിന്നീട് 1000 പ്രാവശ്യം മഹാനെ വിളിച്ച്  അക്കാര്യം അറിയിക്കുന്നു.*

*പ്രസ്തുത പ്രാർതനയിലെ 'യാമുഹമ്മദ്' എന്നാ വിളി പ്രത്യേകം ശ്രദ്ദേഹമാന്. ഖുതുബിയ്യത്തിൽ 1000 തവണ ഷൈഖ് ജീലാനി (റ) യെ വിളിക്കുന്നതും ഇതേ അർത്ഥത്തിൽ തന്നെയാണ് .  അതിനാല സുന്നികൾ നടത്തുന്ന ഖുതുബിയ്യത്തിനു വ്യക്തമായ മാതിർകയാണ് പ്രസ്തുത ഹദീസ്. നബി(സ) നിർദ്ദേശിച്ച പ്രാർത്ഥന അദ്ദേഹം പലപ്രാവശ്യം ആവർത്തിച്ചു പറഞ്ഞിരുന്നതായി ഇമാം അഹ്മദ് (റ) നിവേദനത്തിൽ കാണാം. (മുസ്നദ് അഹ്മദ്  16605).
ഖുതുബിയ്യത്തിനു മുംബ് നിസ്കരിക്കുന്ന 12* റകഹത് ആവശ്യനിർവഹനതിന്റെ നിസ്കാരമാണ്.
ആവശ്യമുണ്ടാകുമ്പോൾ തന്നോട് സഹായം തേടാൻ ഷൈഖ് ജീലാനി (റ) നിർദ്ദേശിച്ചിടുണ്ട്.ഷൈഖ്  അബ്ദിൽ ഖാസിം ബസ്സാർ(റ) ഷൈഖ് ജീലാനി (റ) യെ ഉദ്ദരിച്ച്‌ പറയുന്നു.*

*ഷൈഖ് ജീലാനി (റ) പറയുന്നത് ഞാൻ കേട്ട്. വിഷമഗട്ടത്തിൽ വല്ലവനും എന്നോട് സഹായം തേടിയാൽ അവന്റെ വിഷമം ഞാൻ അകറ്റും.വിപൽഗട്ടത്തിൽ വല്ലവനും എന്റെ നാമം വിളിച്ചാൽ അവന്റെ പ്രയാസം ഞാൻ അകറ്റും. (ബഹ്ജത്തുൽ അസ്സാർ:102)*

🌹🌹🌹🌹🌹🌹
*📱919400865400*

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...