Showing posts with label സകാത്ത്. Show all posts
Showing posts with label സകാത്ത്. Show all posts

Tuesday, June 19, 2018

സകാത്ത്

മസ്അല: 2⃣1⃣:

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎

🔴🔵🔴🔵🔴🔵🔴 സകാത്ത് ആർക്കാണ് നിർബന്ധമാകുന്നത്❓
 ഏതെല്ലാം കാര്യങ്ങളിലാണ് നിർബന്ധമാകുന്നത്❓
 എത്രയുണ്ടായാലാണ് കൊടുക്കേണ്ടത്❓
 എത്രയാണ് സകാത്തായി നൽകേണ്ടത്❓

🔴🔵🔴🔵🔴🔵
 സകാത്ത് രണ്ട് വിധമാണുള്ളത്.
1- സകാതുൽ മാല് (സ്വത്തിന്റെ സകാത്ത്) 2 - സകാതുൽ ബദന് (ശരീരത്തിന്റെ സകാത്ത്) ഇതിന് ഫിത്വർ സകാത്ത് എന്നും പറയുന്നതാണ്. സകാത്ത് നൽകേണ്ട സ്വത്തിൽ നിന്ന് ദീന് നിശ്ചയച്ച മിനിമം അളവ് ഉടമസ്ഥതയിലുള്ള സ്വതന്ത്രരായ എല്ലാ മുസ്ലീംകൾക്കും (പ്രായപൂർത്തിയും ബുദ്ധിയും ഇല്ലെങ്കിലും) സ്വത്തിന്റെ സകാത്ത് നിർബന്ധമാണ്. പ്രായപൂർത്തിയും ബുദ്ധിയുമില്ലാത്തവന്റെ സകാത്ത് അവന്റെ രക്ഷകർത്താവ് നൽകേണ്ടതാണ്. (ഫത്ഹുൽ മുഈൻ: 164) (തുഹ്ഫ: 3/ 327- 329 )
 🔷🔶🔷🔶🔷🔶🔷 ഒമ്പത് കാര്യങ്ങളിലാണ് സകാത്ത് നിർബന്ധമാകുന്നത്. 1⃣: സ്വർണ്ണം. 2⃣: വെള്ളി. 3⃣: നാട്ടിൽ സർവ്വസാധാരയായി ഭക്ഷണമായി ഉപയോഗിക്കുന്ന ധാന്യം. 4⃣: കാരക്ക. 5⃣: മുന്തിരി. 6⃣: ആട്. 7⃣: മാട്. 8⃣: ഒട്ടകം. 9⃣: കച്ചവടച്ചരക്ക്. (ഫത്ഹുൽ മുഈൻ: 164 - 170 )
🔷🔶🔷🔶🔷🔶🔷 സ്വർണ്ണത്തിലും വെള്ളിയിലും സകാത്ത് നിർബന്ധമാകണമെങ്കിൽ അവ ദീൻ നിശ്ചയിച്ച മിനിമം അളവ് (നിസ്വാബ്) ഉണ്ടാകണമെന്നതോടൊപ്പം അത് തന്റെ ഉടമസ്ഥതയിൽ വന്നതിനെറെ ശേഷം - ഇടക്ക് വെച്ച് കുറയാതെ - ഒരു വർഷം പൂർത്തിയാകുകയും വേണം. ഇടക്ക് വെച്ച് മിനിമം അളവിനേക്കാൾ കുറയുകയോ ഉടമസ്ഥത നീങ്ങുകയോ ചെയ്താൽ സകാത്ത് നിർബന്ധമാകുന്നതല്ല. (ഫത്ഹുൽ മുഈൻ: 165)
 🔷🔶🔷🔶🔷🔶🔷 സ്വർണ്ണത്തിൽ സകാത്ത് നിർബന്ധമാകാനുള്ള മിനിമം അളവ് 20 മിസ്ഖാലാണ്. അഥവാ 85 ഗ്രാം സ്വർണ്ണം (10 പവനും 5 ഗ്രാമും). കാരണം ഒരു മിസ്ഖാൽ 4.25 ഗ്രാമാണ്. അപ്പോൾ 4.25 x 20 = 85.
 🔺🔺🔺🔺🔺🔺🔺 വെള്ളിയിൽ സകാത്ത് നിർബന്ധമാകാനുള്ള മിനിമം അളവ് 200 ദിർഹമാണ്. അഥവാ 595 ഗ്രാം വെളളി. കാരണം ഒരു ദിർഹമെന്നാൽ 2.975 ഗ്രാം വെള്ളിയാണ്. അപ്പോൾ 2.975 x 200 = 595.
🔷🔶🔷🔶🔷🔶🔷 സ്വർണ്ണത്തിലും വെള്ളിയിലും മേൽ പറയപ്പെട്ട അളവിന്റെ രണ്ടര ശതമാനമാണ് സകാത്തായി നൽകേണ്ടത്. അഥവാ സ്വർണ്ണത്തിൽ 85 ഗ്രാമിന്റെ രണ്ടര ശതമാനമായ 2.125 ഗ്രാമും വെള്ളിയിൽ 595 ഗ്രാമിന്റെ രണ്ടര ശതമാനമായ 14. 875 ഗ്രാമും സകാത്തായി നൽകേണ്ടതാണ്. മേൽ പറഞ്ഞ അളവിനേക്കാൾ ഓരോ മില്ലീഗ്രാം വർദ്ധിക്കുമ്പോഴും അതിന്റെ രണ്ടര ശതമാനം വീതം സകാത്തും വർദ്ധിക്കുന്നതാണ്.
🔺🔺🔺🔺🔺🔺🔺 നാം ഇന്ന് ഉപയോഗിക്കുന്ന കറൻസി നോട്ടുകൾ വസ്തുക്കളുടെ മൂല്യമായി കണക്കാക്കപ്പെടുന്നത് കൊണ്ട് അവകൾക്ക് നമ്മുടെ രാജ്യത്ത് വെള്ളിയുടെ വില കണക്കാക്കി 595 ഗ്രാം വെള്ളിയുടെ പൈസ കാശായിട്ട് ഒരാളുടെ കൈവശം ഉണ്ടായാൽ അതിന്റെ രണ്ടര ശതമാനവും സകാത്തായി നൽകേണ്ടതാണ്.
🔷🔶🔷🔶🔷🔶🔷 🔷🔶🔷🔶🔷🔶🔷 ധാന്യങ്ങളിൽ സകാത്ത് നിർബന്ധമാകണമെങ്കിൽ അതിന്റെ വിളവെടുപ്പ് നടത്താനുള്ള സമയമാകുന്നതോടൊപ്പം നെല്ല് പോലെയുള്ള തൊലിയുള്ളതാണെങ്കിൽ 600 സ്വാഉം വിളവെടുപ്പ് നടത്തി തൊലികളഞ്ഞു അരിയാക്കിയിട്ടുണ്ടെങ്കിൽ 300 സ്വാഉം കൈവശമുണ്ടാകണം. ഒരു സ്വാഅ എന്നാൽ നാല് മുദ്ദുകളാണ്. ഒരു മുദ്ദ് 800 മില്ലി ലിറ്ററാണ്. അപ്പോൾ ഒരു സ്വാഅ = 800 x 4 = 3200 മില്ലി ലിറ്ററാകുന്നു. അഥവാ 3.200 ലിറ്റർ. ഇങ്ങനെ 300 സ്വാഇനെ കണക്കാക്കിയാൽ 3.200 x 300 = 960 ഉണ്ടാകും. 600 സ്വാഇനെ കണക്കാക്കിയാൽ 3.200 x 600 = 1920 ലിറ്റർ ഉണ്ടാകും. ചുരുക്കത്തിൽ തൊലിയുള്ള ധാന്യമാണെങ്കിൽ 1920 ലിറ്ററും (ഏകദേശം 1560 കിലോഗ്രാം) തൊലിയില്ലാത്ത ധാന്യമാണെങ്കിൽ 960 ലിറ്ററും (ഏകദ്ദേശം 780 കിലോഗ്രാം) കൈവശമുണ്ടെങ്കിൽ സകാത്ത് നിർബന്ധമാകും.
🔺🔺🔺🔺🔺🔺🔺 ഉടമസ്ഥന്റെ അദ്വാനവും ചിലവുമില്ലാതെ സ്വയം നനഞ്ഞുണ്ടായ ധാന്യങ്ങളാണെങ്കിൽ ആകെയുള്ളതിന്റെ പത്തിലൊന്നും താൻ ചിലവെടുത്ത് നനച്ചുണ്ടാക്കിയ ധാന്യങ്ങളാണെങ്കിൽ ആകെയുള്ളതിന്റെ ഇരുപതിലൊന്നുമാണ് സകാത്തായി നൽകേണ്ടത്.
🔷🔶🔷🔶🔷🔶🔷 ആട്, മാട്, ഒട്ടകം എന്നീ ജീവികളിൽ സകാത്ത് നിർബന്ധമാകണമെങ്കിൽ മൂന്ന് നിബന്ധനകളുണ്ട്. 1 - തന്റെ ഉടമസ്ഥതയിൽ അവ ഒരു വർഷം പൂർണ്ണമായിട്ടുമുണ്ടാകണം. 2 - ഒരു വർഷം പൂർണ്ണമായിട്ടും മേഞ്ഞു നടന്നു തിന്നതാകണം. 3 - ജോലികൾക്ക് ഉപയോഗിക്കാത്തതാകണം.
🔹🔸🔹🔸🔹🔸🔹 മേൽപറയപ്പെട്ട നിബന്ധനകളോടു കൂടെ 40 ആടുകളുണ്ടെങ്കിൽ ഒരാടും പിന്നെ 121 ആടുകളുണ്ടെങ്കിൽ രണ്ടാടും അതിനു ശേഷം 201 ആടുകളുണ്ടെങ്കിൽ മൂന്ന് ആടും ശേഷം 400 ആടുകളുണ്ടെങ്കിൽ നാല് ആടും വീതവും പിന്നെ ഒരോ 100 ആടുകളിൽ ഒരോ ആട് വീതവുമാണ് ആടുകളിൽ സകാത്ത് കൊടുക്കേണ്ടത്.
🔺🔺🔺🔺🔺🔺🔺 മാടുകളിൽ നിന്ന് മുപ്പതെണ്ണം ഒരാളുടെ കൈവശമുണ്ടെങ്കിൽ ഒരു വയസ്സുള്ള ഒരു പശുക്കുട്ടിയെയും നാൽപ്പതെണ്ണം കൈവശമുണ്ടെങ്കിൽ രണ്ട് വയസ്സുള്ള ഒരു പശുക്കുട്ടിയേയും അതിന് ശേഷമുള്ള ഓരോ മുപ്പത് മാടുകളിലും ഒരു വയസ്സുള്ള പശുക്കുട്ടിയേയും ഓരോ നാൽപ്പത് മാടുകളിലും രണ്ട് വയസ്സുള്ള ഒരു പശുക്കുട്ടിയേയും സകാത്തായി കൊടുക്കേണ്ടതാണ്.
🔺🔺🔺🔺🔺🔺🔺 ഒട്ടകങ്ങളിലെ നിസ്വാബായ കണക്ക് 5, 10, 15, 20, 25, 36, 46, 61, 76, 91, 121 എന്നിങ്ങനെയാണ്. അഞ്ചൊട്ടകത്തിനു ഒരാടും 10 ന് രണ്ടും 15 ന് മൂന്നും 20 ന് നാലും 25 ന് ഒരു വയസ്സുള്ള പെണ്ണൊട്ടകവും 36 ന് രണ്ട് വയസ്സുള്ള പെണ്ണൊട്ടകവും 46 ന് മൂന്ന് വയസ്സുള്ള പെണ്ണൊട്ടകവും 61 ന് നാല് വയസ്സുള്ള പെണ്ണൊട്ടകവും 76 ന് രണ്ട് വയസ്സുള്ള രണ്ട് പെണ്ണൊട്ടകവും 91 ന് മൂന്ന് വയസ്സുള്ള രണ്ട് പെണ്ണൊട്ടകവും 121 ന് രണ്ട് വയസ്സുള്ള മൂന്ന് പെണ്ണൊട്ടകം വീതവും പിന്നെ ഓരോ നാൽപതുകളിലും രണ്ട് വയസ്സുള്ള ഒരു പെണ്ണൊട്ടകവും ഓരോ അമ്പത്കളിലും മൂന്ന് വയസ്സുള്ള ഒരു പെണ്ണൊട്ടകം വീതവും സകാത്തായി നൽകേണ്ടതാണ്.
🔷🔶🔷🔶🔷🔶🔷 🔷🔶🔷🔶🔷🔶🔷 കച്ചവടച്ചരക്ക് ഏത് വസ്തുവാണെങ്കിലും കച്ചവടം തുടങ്ങി ഒരു പൂർത്തിയാകുമ്പോൾ മൂലധനവും ലാഭവുമടങ്ങുന്ന മൊത്തം സാധനം വെള്ളിയുടെ മിനിമം അളവായ 595 ഗ്രാം വെള്ളിയുടെ വിലമതിക്കുന്നമെത്രയുമുണ്ടെങ്കിൽ അതിന് മൊത്തം വില കെട്ടി അതിന്റെ രണ്ടര ശതമാനം കാശായി സകാത്ത് നൽകേണ്ടതാണ്. എന്നാൽ ലാഭം മൂലധനത്തിൽ നിന്ന് മാറ്റി കാശായി വേറെ വെച്ചിട്ടുണ്ടെങ്കിൽ ആ ലാഭം നിസ്വാബായ മിനിമം അളവ് പൂർത്തിയായത് മുതൽ ഒരു വർഷം പൂർത്തിയായാൽ ലാഭത്തിന്റെ സകാത്ത് വേറെ തന്നെ നൽകേണ്ടതാണ്. അത് കച്ചവടച്ചരക്കിൽ പെടുകയില്ല. (ഫത്ഹുൽ മുഈൻ: 165) (തുഹ്ഫ: 3/ 292...)
🔴🔵🔴🔵🔴🔵🔴
✍🏻 സഹ്ൽ ശാമിൽ ഇർഫാനി കോടമ്പുഴ

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...