Showing posts with label ഇസ്ലാം:ഉണയെ പടച്ചു എന്നത് ശരിയാണോ. Show all posts
Showing posts with label ഇസ്ലാം:ഉണയെ പടച്ചു എന്നത് ശരിയാണോ. Show all posts

Sunday, March 22, 2020

ഇസ്ലാം:ഉണയെ പടച്ചു എന്നത് ശരിയാണോ

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m


https://t.me/joinchat/AAAAAEaZtjmWYbWEa-1VPA


കുർആനിൽ എല്ലാ വസ്തുവിൽ നിന്നും ഉണയെ പടച്ചു എന്നത് ശരിയാണോ

യുക്തിവാദംബ്രാഹ്മണിക്കുരുടി, പാർഥനോജനസിസ് : ഖുർആനു തെറ്റു പറ്റിയോ?
ബ്രാഹ്മണിക്കുരുടി, പാർഥനോജനസിസ് : ഖുർആനു തെറ്റു പറ്റിയോ?





പാമ്പുവർഗ്ഗത്തിലെ വളരെ ഒരു ചെറിയ ഇനമാണ് ബ്രാഹ്മണിക്കുരുടി. അഞ്ച് മുതൽ ഇരുപത് വരെ സെ.മീ നീളം വക്കുന്ന ഇവ കോഴിപ്പാമ്പ്, കുരുടൻ പാമ്പ്, കോലിപ്പാമ്പ് എന്നൊക്കെ അറിയപ്പെടുന്നു. ഇംഗ്ലീഷിൽ ഫ്ലവർ പോട് സ്നേക് എന്നും പറയുന്ന ഇവയുടെ ശാസ്ത്രനാമം റാംഫോടൈപ്ലോപ്സ് ബ്രഹ്മിണസ് എന്നാണ്. ചില പ്രദേശങ്ങളിൽ ഇതിനെ തൊട്ടാരട്ടി എന്നും പറഞ്ഞിരുന്നു.
!!!ഈ ജീവിവർഗ്ഗത്തിൽ ആൺപാമ്പുകളില്ല!!!
. പ്രജനനം പാർഥിനൊജെനെസിസ് അഥവാ അനിഷേകജനനം വഴിയാണ്. ഇണചേരൽ കൂടാതെതന്നെ പെൺപാമ്പുകളുടെ വയറ്റിൽ ഓരോ തവണയും പത്തു മുതൽ മുപ്പതുവരെ മുട്ടകൾ രൂപം കൊള്ളുന്നു. മുട്ടകൾ വിരിയുമ്പോൾ കുഞ്ഞുങ്ങൾക്ക് 50 മുത 60 വരെ മി. മീ. നീളം കാണും. എല്ലാം പെൺകുഞ്ഞുങ്ങൾ തന്നെ ആയിരിക്കും. ഇവയുടെ പ്രിയഭക്ഷണം ഉറുമ്പിന്റേയും ചിതലിന്റേയും മറ്റും മുട്ടകളും ലാർവ്വകളുമാണ്.

Surah No:51
Adh-Dhaariyat
എല്ലാ വസ്തുക്കളില്‍ നിന്നും ഈ രണ്ട്‌ ഇണകളെ നാം സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ ആലോചിച്ച്‌ മനസ്സിലാക്കുവാന്‍ വേണ്ടി.(49)

NB : ഈ പാമ്പിനു ഇണകളെ സൃഷ്ട്ടിക്കാന്‍ ഇസ്ലാമിന്റെ അള്ളാഹു മറന്നതാണോ ??
ഇത്രയും വലിയ ഒരു നുണ പറയുന്ന കിത്താബു വേറെയുണ്ടോ ? ഈ പാമ്പിന്റെ കാര്യത്തില്‍ അല്ലാഹുവിനു എന്ത് പറ്റിപ്പോയി ഖുറാന്‍ എന്നത് എന്നന്നെക്കുമുള്ള പുസ്തകമാണ് ഇനി വേറെ പുസ്തകം ഒന്നും അള്ളാഹു ഇറക്കില്ല എന്നും പറയുന്ന കിത്താബില്‍ ഇങ്ങനെയുള്ള അറിവില്ലായിമകള്‍ ഉണ്ടകില്‍ അത് തിരുത്തി ജനത്തിന് ഉപകാരപ്രദമായ രീതിയില്‍ ഈ പുസ്തകത്തെ കൊണ്ട് വരേണ്ടതല്ലേ അല്ലാതെ ഖുറാനില്‍ ഇന്നേവരെ ഒരു തെറ്റും ഇല്ല എന്ന് എങ്ങനെ പറയുവാന്‍ കഴിയും ഈ മുകളില്‍ കാണിച്ച പാമ്പിന്റെ കാര്യം തന്നെ ഒരു വലിയ തെറ്റല്ലേ ?

= സമാനമായ മറ്റൊരു ചോദ്യം Kabeer Ahmed ഷെയർ ചെയ്തിട്ടുണ്ട്.

   ഖുർആനിൽ അല്ലാഹു പറയുന്നു ,"എല്ലാ വസ്തുക്കളിൽ നിന്നും 2 ഇണകളെ നാം സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്ക് ആലോചിച്ച മനസിലാക്കാൻ വേണ്ടി (51:49)"
ഇണകളില്ലാതെ ജനിക്കുന്ന ജീവികളെ കണ്ടെത്തുക വഴി ആധുനിക ശാസ്ത്രം ഈ വാദത്തെയും തള്ളി കളയുന്നു,ഉദാ :ബാക്ടീരിയ യുടെ പുനഃരുത്പാദനം നടക്കുന്നത് കോശ വിഭജനത്തിലൂടെയാണ്,
fungus ലൈംഗിക മായും അല്ലാതെയും പുനഃരുത്പാദനം നടത്തുന്നു, അമേരിക്കയിലും മെക്സിക്കോയിലും കണ്ടു വരുന്ന whiptail lizard parthenogenicis പ്രക്രിയ വഴിയാണ് പുനഃരുത്പാദനം നടത്തുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

പ്രതികരണം:
പരിശുദ്ധമായ ഖുർആൻ അമാനുഷികമാണ്. തീർത്തും സ്ഖലിത മുക്തമാണ് അതിലെ ഓരോ സൂക്തങ്ങളും. ഏതു കാലത്തും പരിശുദ്ധമായ ഖുർആനെതിരെ ഉയർന്നു വന്നിട്ടുള്ള വിമർശനങ്ങളെ വസ്തുതാപരമായി നേരിടാൻ അതിനു സാധിച്ചിട്ടുണ്ട്.  ഇണകളില്ലാതെ ജനിക്കുന്ന ജീവികളെ കണ്ടെത്തുക വഴി ആധുനിക ശാസ്ത്രം "എല്ലാ വസ്തുക്കളിൽ നിന്നും നാം ഇണകളെ സൃഷ്ടിച്ചിരിക്കുന്നു" (വി.ഖു. 51:49) എന്ന സൂക്തം തെറ്റാണെന്നു തെളിയിച്ചിട്ടുണ്ട്, അതുവഴി ഖുർആൻ ദൈവികമല്ലെന്നു തെളിഞ്ഞിരിക്കുന്നു എന്നൊക്കെയുള്ള    വിമർശനവും തൊട്ടാൽ പൊട്ടുന്ന കുമിളകളാണ്.

#ഖുർആൻ_വ്യാഖ്യാതാക്കളുടെ_നിലപാട്.

ഇവിടെ, രണ്ട് പദങ്ങൾ പ്രത്യേക ശ്രദ്ധയർഹിക്കുന്നു. ഒന്ന്: ''സൗജ് " ( زوج). ഇണ എന്നു പരിഭാഷപ്പെടുത്തിയിട്ടുള്ളത് ഈ പദമാണ്. ഇണ, ജോഡി, ഇരട്ട, ദ്വൈതം എന്നൊക്കെയാണ് 'സൗജി'ന്റെ അർഥം. അഥവാ, ഇണകളെ അല്ലെങ്കിൽ ജോഡികളെ (Pairs) സൃഷ്ടിച്ചുവെന്നാണ് സൂക്തത്തിലെ ചർച്ച. അല്ലാതെ, ലൈംഗിക പ്രത്യുത്പാദനത്തിലൂടെയുള്ള (Sexual Reproduction) ജനനത്തെ കുറിച്ചല്ല.

രണ്ട്: من كل شيئ - എല്ലാ വസ്തുക്കളിൽ നിന്നും എന്നു പറഞ്ഞതിന്റെ അർഥം.
ഈ സൂക്തം ഒന്നാവർത്തിച്ചു വായിച്ചു നോക്കൂ.  "എല്ലാ വസ്തുക്കളിൽ നിന്നും നാം ഇണകളെ സൃഷ്ടിച്ചിരിക്കുന്നു". എല്ലാ സൃഷ്ടികളിലുമുള്ള ജോഡികളെ കുറിച്ചാണ് ഇവിടെ പരാമർശിക്കുന്നത്. അതിൽ കേവലം ജീവികൾ മാത്രമല്ല, അചേതന വസ്തുക്കളും ഉൾപ്പെടും. അചേതന വസ്തുക്കൾ 'ഇണ ചേർന്നുള്ള' ലൈംഗിക പ്രത്യുത്പാദനത്തിലൂടെയാണ് ജനിക്കുന്നത് എന്നാരെങ്കിലും വിശ്വസിക്കുമോ? സ്വഹാബികൾ മുതലുള്ള എല്ലാ ഖുർആൻ വ്യഖ്യാതാക്കളും ഈ സൂക്തത്തെ വിശദീകരിച്ചത് من كل شيئ - എല്ലാ വസ്തുക്കളിൽ നിന്നും എന്നു പറഞ്ഞതിൽ ചേതനവും അചേതനവുമായ  എല്ലാ വസ്തുക്കളും മൂർത്തവും അമൂർത്തവുമായ എല്ലാ സംഗതികളും ഉൾപ്പെടും എന്ന അർത്ഥത്തിലാണ്. ഇമാം ശംസുദ്ദീനിൽ ഖുർത്വുബി (റ) എഴുതുന്നു:

(وَمِنْ كُلِّ شَيْءٍ خَلَقْنا زَوْجَيْنِ) أَيْ صِنْفَيْنِ وَنَوْعَيْنِ مُخْتَلِفَيْنِ. قَالَ ابْنُ زَيْدٍ: أَيْ ذَكَرًا وَأُنْثَى وَحُلْوًا وَحَامِضًا وَنَحْوَ ذَلِكَ. مُجَاهِدٌ: يَعْنِي الذَّكَرَ وَالْأُنْثَى، وَالسَّمَاءَ وَالْأَرْضَ، وَالشَّمْسَ وَالْقَمَرَ، وَاللَّيْلَ وَالنَّهَارَ، وَالنُّورَ وَالظَّلَامَ، وَالسَّهْلَ وَالْجَبَلَ، وَالْجِنَّ وَالْإِنْسَ، وَالْخَيْرَ وَالشَّرَّ، وَالْبُكْرَةَ وَالْعَشِيَّ، وَكَالْأَشْيَاءِ الْمُخْتَلِفَةِ الا لو ان مِنَ الطُّعُومِ وَالْأَرَايِيحِ وَالْأَصْوَاتِ. أَيْ جَعَلْنَا هَذَا كَهَذَا دَلَالَةً عَلَى قُدْرَتِنَا، وَمَنْ قَدَرَ عَلَى هَذَا فَلْيَقْدِرْ عَلَى الْإِعَادَةِ. وَقِيلَ: (وَمِنْ كُلِّ شَيْءٍ خَلَقْنا زَوْجَيْنِ) لِتَعْلَمُوا أَنَّ خَالِقَ الْأَزْوَاجِ فَرْدٌ، فَلَا يُقَدَّرُ فِي صِفَتِهِ حَرَكَةٌ وَلَا سُكُونٌ، وَلَا ضِيَاءٌ وَلَا ظَلَامٌ، وَلَا قُعُودٌ وَلَا قِيَامٌ، وَلَا ابْتِدَاءٌ وَلَا انْتِهَاءٌ، إِذْ هُوَ عَزَّ وَجَلَّ وِتْرٌ (لَيْسَ كَمِثْلِهِ شَيْءٌ.).

 "എല്ലാ വസ്തുക്കളിൽ നിന്നും  ഇണകളെ" എന്നു പറഞ്ഞാൽ വ്യത്യസ്തമായ രണ്ടു തരത്തിലും ഇനത്തിലുമുള്ളവയെ എന്നാണ്. ഇബ്നു സൈദ് (റ) പറഞ്ഞു: "ആണ്/പെണ്ണ്, മധുരം/പുളി എന്നിങ്ങനെ". മുജാഹിദ് (റ) പറയുന്നു: "അതു കൊണ്ടു ഉദ്ദേശിക്കുന്നത് ആണ്/പെണ്ണ്, വാനം/ഭുവനം, സൂര്യൻ/ചന്ദ്രൻ, രാവ്/പകൽ, വെളിച്ചം/ഇരുട്ട്, നിമ്നം/ഉന്നതം, ഭൂതം/ജനം, നൻമ/തിൻമ, പ്രഭാതം/പ്രദോഷം അതുപോലെ വർണം, രുചി, ഗന്ധം, ശബ്ദം തുടങ്ങിയവയിലെ വൈവിധ്യങ്ങൾ എന്നൊക്കെയാണ്. അതായത്, "ഇവയെല്ലാം ഇപ്രകാരം സൃഷ്ടിച്ചിരിക്കുന്നത് നമ്മുടെ അപാരമായ കഴിവിന്റെ മേൽ അറിയിക്കുന്നതിനാണ്. ഇത്രയും ശേഷിയുള്ളവനാകട്ടെ പുനരുത്ഥാനം നടത്തുന്നതിനും കഴിവാർന്നവനായിരിക്കും!

ഇങ്ങനെയും വിശദീകരണം നൽകപ്പെട്ടിട്ടുണ്ട് : "എല്ലാ വസ്തുക്കളിൽ നിന്നും നാം  ഇണകളെ സൃഷ്ടിച്ചിരിക്കുന്നു", ഈ ദ്വൈതങ്ങളെ മുഴുവൻ പടച്ചവൻ ഏകനാണ് എന്ന് നിങ്ങളറിയാൻ വേണ്ടി. അപ്പോൾ ചലനം/നിശ്ചലനം, വെട്ടം/ഇരുട്ട്, ഇരുത്തം/നിറുത്തം, തുടക്കം/ഒടുക്കം തുടങ്ങിയ ദ്വന്ദ്വങ്ങളൊന്നും
അവന്റെ വിശേഷണങ്ങളിൽ സങ്കൽപിക്കപ്പെടുകയില്ല.
കാരണം, അവൻ സമ്പൂർണ ഏകനാണ്. "അവനെപ്പോലെ ഒന്നുമില്ല"(ഖു.)" (തഫ്സീറുൽ ഖുർത്വുബി 17/53).

#ശാസ്ത്രത്തിന്റെ_കാഴ്ചപ്പാട്.

വിശുദ്ധ ഖുർആനിന്റെ പ്രസ്താവന തെറ്റാണെന്ന് ചൂണ്ടി കാണിക്കാൻ  'ബുദ്ധിജ്ജീവിപ്പട്ടം' കെട്ടിയെഴുന്നള്ളുന്നവരെ വാസ്തവത്തിൽ നിരാശപ്പെടുത്തുകയാണ് ശാസ്ത്രം  ചെയ്തിട്ടുള്ളത്.

 ലോകത്ത് അസംഖ്യം സൃഷ്ടികളുണ്ട്. അവയെല്ലാം പ്രത്യക്ഷമോ ഗുപ്തമോ ആയി 'ഏക വിരുദ്ധം' ആണ്. അഥവാ, ദ്വന്ദമോ ബഹുത്വമോ ആണെന്നർഥം. വിശുദ്ധ ഖുർആനിന്റെ നിലപാടിനെ അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കും വിധം മനുഷ്യർ മുതൽ ചെടികൾ വരെയുള്ള എല്ലാത്തിലും ജോഡികൾ ഉണ്ട്. മനുഷ്യരിലെയും മറ്റു ജീവികളിലെയും ഈ ജോഡികളെ നാം സാധാരണയായി ഇണകൾ അല്ലെങ്കിൽ ആണ്/പെണ്ണ് എന്ന് വിളിക്കുന്നു.

പ്രപഞ്ചത്തിൽ ഉള്ള എല്ലാ പദാർത്ഥങ്ങളും നിർമ്മിക്കപ്പെട്ടിരിക്കുന്നത് വിവിധതരം അണുക്കളാലാണ്‌ എന്നറിയാത്തവർ ഉണ്ടാകില്ല. ആറ്റം എന്നാണ് ഇതിന്റെ ആംഗലേയം.  ‘വിഭജിക്കാൻ സാധിക്കാത്തത്’ എന്നാണ് ആറ്റം എന്ന വാക്കിനർത്ഥം. എന്നാൽ, ആദ്യകാലത്ത് വിശ്വസിച്ചിരുന്നതു പോലെ അണു അവിഭാജ്യമായ കണികയാണെന്ന ആശയത്തെ ശാസ്ത്രജ്ഞൻമാർ തള്ളിക്കളഞ്ഞിരിക്കുന്നു. ഓരോ അണുവിലും സബ്‌ആറ്റോമിക് കണങ്ങൾ എന്നു വിളിക്കപ്പെടുന്ന വിവിധ കണങ്ങളുണ്ട്. സാന്ദ്രതയും പിണ്ഡവും ഏറിയ അണുകേന്ദ്രം അഥവാ ന്യൂക്ലിയസ് എന്ന ഭാഗത്ത് പ്രോട്ടോണുകളും ന്യൂട്രോണുകളും ഉൾക്കൊള്ളുന്നു. ന്യൂക്ലിയസ് അഥവാ അണുകേന്ദ്രത്തെ പിളർന്നാണ്‌ ആണവോർജ്ജം ഉല്പ്പാദിപ്പിക്കുന്നത്. ഇന്ന് എല്ലായിടത്തും ആണവോർജ്ജമാണല്ലൊ ചർച്ച. അണുകേന്ദ്രങ്ങൾ വിഘടിയ്ക്കുമ്പോഴോ സംയോജിക്കുമ്പോഴോ സ്വതന്ത്രമാകുന്ന ഊർജ്ജത്തെയാണ് ആണവോർജ്ജം എന്നു പറയുന്നത്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനനായ ശാസ്ത്രഗവേഷകനായി പരക്കെ അംഗീകരിക്കപ്പെടുന്ന ആൽബർട്ട് ഐൻസ്റ്റൈൻ രൂപം നൽകിയ ആപേക്ഷികതാ സിദ്ധാന്തം പരിചയപ്പെട്ടിട്ടില്ലാത്ത ഹൈസ്കൂൾ വിദ്യാർഥികൾ പോലുമുണ്ടാകില്ല. ഐൻസ്റ്റീനിന്റെ പ്രസിദ്ധമായ E = m.c² എന്ന സമവാക്യത്തിന് അനുസൃതമായാണ് ആണവോർജ്ജം ഉത്പാദിപ്പിക്കപ്പെടുന്നത്. അഥവാ അണുവിഘടനം  (ന്യൂക്ലിയർ ഫിഷൻ) അല്ലെങ്കിൽ അണുസംയോജനം (ന്യൂക്ലിയർ ഫ്യൂഷൻ) ആണ് ഈ ചർച്ചയുടെ അടിസ്ഥാനമെന്നർഥം. അണുവിഘടനമോ അണുസംയോജനമോ കൊണ്ട് നശീകരണശക്തി ലഭിക്കുന്ന ആയുധങ്ങളേയാണ്‌ ആണവായുധം അഥവാ അണുബോംബ് എന്നു വിളിക്കുന്നത്‌. ഹിരോഷിമയും നാഗസാക്കിയും ഈ ഊർജ്ജരൂപത്തിന്റെ നശീകരണശേഷി ലോകത്തെ ബോധ്യപ്പെടുത്തി. ഇത്രയും വിശദമായി പറഞ്ഞതിന്റെ രത്നച്ചുരുക്കം വിഭജിക്കാൻ സാധിക്കാത്തത് എന്ന് നൂറ്റാണ്ടുകളോളം ശാസ്ത്രജ്ഞൻമാർ വിശ്വസിച്ചിരുന്ന ഈ പ്രപഞ്ചത്തിലെ ഓരോ പദാർത്ഥത്തിന്റെയും മൂലകണങ്ങൾ പോലും "ഏകം അല്ല, ആന്തരികമായ ദ്വൈതമോ ബഹുത്വമോ ഉൾകൊള്ളുന്നതാണ്" എന്ന ശാസ്ത്രീയ സത്യത്തിൽ ഉൾകൊണ്ടിരിക്കുന്ന പാഠമാണ് ഖുർആൻ പതിന്നാലു സഹസ്രാബ്ദങ്ങൾ മുമ്പ് പറഞ്ഞത് എന്നത്രെ.

#ഹെർമഫ്രോഡൈറ്റും_പാർഥനോജനസിസും

ആണിന്റെയും പെണ്ണിന്റെയും പ്രത്യുത്പാദനാവയവങ്ങൾ ഉള്ള ജീവികളെയാണ് ഹെർമഫ്രോഡൈറ്റുകൾ അഥവാ ദ്വിലിംഗ ജീവികൾ എന്ന് പറയുന്നത്.
രണ്ട് ലിംഗക്കാരുടെയും പ്രജനനാവയവങ്ങൾ ഉണ്ടായതു കാരണം സ്വയം പ്രത്യുത്പാദനശേഷിയുള്ള ചില ജീവികളെയും ചിലപ്പോൾ തെറ്റായി ഹെർമാഫ്രോഡിറ്റിക് എന്ന് പ്രയോഗിക്കാറുണ്ട്. ഇവ ഒരു തരത്തിലും
ഖുർആൻ പറഞ്ഞതിനോട് വിരുദ്ധമാകുന്നില്ലെന്ന് മാത്രമല്ല, പ്രസ്തുത ആശയം കൂടുതൽ ശാസ്ത്രീയാടിത്തറ കൈവരിക്കുകയാണ് ചെയ്യുന്നത്. കാരണം, ഹെർമഫ്രോഡൈറ്റുകൾ സ്വയം പ്രജനനം നടത്തുന്നുവെങ്കിൽ തന്നെയും (ഇപ്പോഴും, വിശിഷ്യാ സൂക്ഷ്മജീവികളിൽ പഠനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ഒരു അനുമാനം മാത്രമാണിത് എന്നോർക്കുക) അവ രണ്ട് ലിംഗത്തയും പ്രതിനിധാനം ചെയ്യുന്നവയാണ്.  ആണിന്റെയും പെണ്ണിന്റെയും പ്രജനനാവയവങ്ങൾ ഉണ്ടായിരുന്നില്ലെങ്കിൽ ഇവിടെയും പ്രത്യുതപാദന ശേഷി ഉണ്ടാകുമായിരുന്നില്ല!

അടുത്തത് പാർഥനോജനസിസ്.
അനിഷേക ജനനം എന്നാണ് ഈ വാക്കിനെ സാധാരണ മൊഴി മാറ്റാറുള്ളത്. ലിംഗഹീനരോ ലിംഗഭേദമില്ലാത്തവരോ ആയ ജീവികളോ ചെടികളോ ആണ് പാർഥനോജനസിസ് എന്ന് ചിലർ പറയുന്നു. പച്ചയ്ക്കു പറഞ്ഞാൽ, ആൺ പെൺ ഭേദങ്ങളില്ലാത്ത ജീവിവർഗം! ആ പറഞ്ഞത് നൂറു ശതമാനം ശരിയല്ല. കാരണം, കന്യക എന്നർഥമുള്ള പാർഥനോസ് എന്ന വാക്കും സൃഷ്ടിപ്പ് എന്നതിന് ഉപയോഗിക്കാറുള്ള ജനസിസും ചേർന്നാണ് പാർഥനോജനസിസ് എന്ന പദം തന്നെയുണ്ടായത്. അതായത്, ചില ജീവികളിലെ പെൺവർഗത്തിന്  അണ്ഡബീജസങ്കലനത്തിന് ആവശ്യമായ ലൈംഗിക ബന്ധങ്ങളിലൂടെ അല്ലാതെ (asexual) ഭ്രൂണവളർച്ച ഉണ്ടാകുന്നു. ചില റോട്ടിഫെറുകളിലും ക്രസ്റ്റേഷ്യകളിലും അനിഷേകജനനം മാത്രമാണ് പ്രത്യുത്പാദനമാർഗം. ചില സസ്യങ്ങളിലും ബീജ പരാഗണം നടക്കാതെ തന്നെ അണ്ഡ വളർച്ചയും പ്രത്യുത്പാദനവും ഉണ്ടാകുന്നു. ഇത് അസംഗജനനത്തിന്റെ (apomixis) ഭാഗമാണ്. പാർഥനോജനസിസിന്റെ വൈവിദ്യങ്ങളായ Gynogenesis, Hybridogenesis എന്നിവയിലും സമാനമായ രീതികളാണ് നിലനിൽക്കുന്നത്.

 സ്വാഭാവിക അനിഷേകജനനത്തിലൂടെ (parthenogenesiട) പിറക്കാറുള്ളത് "പെൺശിശു " ആണ്. ചോദ്യ കർത്താവ് ഉദ്ധരിച്ച ബ്രാഹ്മണിക്കുരുടി അഥവാ കുരുടി തന്നെ ഏറ്റവും നല്ല ഉദാഹരണം. കുരുടി കുടുംബത്തിൽ ആൺവർഗം ഇല്ല.

ഒരേ സ്പീഷിസിലെത്തന്നെ ആൺ ലിംഗത്തിലെയും പെൺലിംഗത്തിലെയും ജീവികൾ രൂപപരമായി വ്യത്യാസപ്പെട്ടിരിക്കുന്നതിനെ സെക്ഷ്വൽ ഡൈമോർഫിസം (Sexual dimorphism) എന്നുപറയുന്നു. ആൺ പെൺ ജീവികൾ തമ്മിലുള്ള ഏറ്റവും പ്രകടമായ വ്യത്യാസം പ്രതുത്പാദനാവയവങ്ങളുടെ സാന്നിദ്ധ്യമോ അസാന്നിദ്ധ്യമോ ആണ്. സാധാരണ ഗതിയിൽ പുരുഷ ബീജമാണ് ആൺ പെൺ ലിംഗ വ്യത്യാസത്തിനു കാരണമാകാറുള്ളത്. പുരുഷ ബീജകോശമായ സ്‌പെർ‌മാറ്റസോയയും, സ്ത്രീയുടെ അണ്ഡകോശത്തിൽ‌ നിന്നുള്ള ഓവമും(Ovum) യോജിച്ചുണ്ടാകുന്ന സൈഗോട്ടിൽ‌ (സിക്താണ്ഡം) നിന്നാണ് ശിശു രൂപം കൊള്ളുന്നത്. ഇതിൽ‌, സ്ത്രീയുടെ അണ്ഡകോശത്തിൽ രണ്ട് എക്സ് (xx) ക്രോമോസോമുകൾ‌ മാത്രമേ ഉണ്ടാവുകയുള്ളൂ. പുരുഷബീജകോശത്തിലാകട്ടെ ഒരു എക്സും ഒരു വൈയും (xy) ഉണ്ടാവും. അണ്ഡ ബീജ സങ്കലന വേളയിൽ എക്സ് അടങ്ങുന്ന സ്‌പെർ‌മാറ്റസോയയും എക്സ് അടങ്ങുന്ന ഓവമും ആണു സം‌യോജിക്കുന്നത് എങ്കിൽ‌ xx - ക്രോമോസോമുള്ള പെൺ‌കുഞ്ഞ്‌ ജനിക്കുന്നു. വൈ(y) അടങ്ങുന്ന സ്‌പെർ‌മാറ്റസോയയും എക്സ് (x) അടങ്ങുന്ന ഓവമും തമ്മിൽ‌ യോജിച്ചാൽ‌ മാത്രമേ ആൺ‌കുട്ടിയും ജനിക്കുന്നു. അഥവാ, പുരുഷ ബീജം (Sperm) ആണ് ലിംഗ നിർണയം നടത്തുന്നത്. ഇത് XY Sex Determination System എന്ന് അറിയപ്പെടുന്നു. എന്നാൽ, കോഴി ഉൾപ്പടെയുള്ള പക്ഷികൾ, ചില തരം മത്സ്യങ്ങൾ, ചെമ്മീൻ പോലെയുള്ള ക്രസ്റ്റേഷ്യൻ ജീവികൾ, കമ്പിളിപ്പുഴു, ചിത്രശലഭം പോലെയുള്ള ചില പ്രാണികൾ, ചില തരം പല്ലികൾ ഉൾപ്പെടുന്ന ഇഴജന്തുക്കൾ തുടങ്ങിയ ഏതാനും ജീവികളിൽ ZW Sex Determination System ആണ് നിലനിൽക്കുന്നത്. ഇവിടെ പുംബീജത്തിനു പകരം സ്ത്രീയുടെ അണ്ഡമാണ് ശിശുവിന്റെ ലിംഗ നിർണയം  നടത്തുന്നത്. XY System ത്തിലെ XYക്കു പകരമാണ് ZW ഉപയോഗിച്ചിരിക്കുന്നത്. ഈ ജീവികളിലെ പുരുഷലിംഗ കോശങ്ങൾ എപ്പോഴും സജാതീയവും (Homogametic - ZZ) സ്ത്രീലിംഗകോശങ്ങൾ വിജാതീയവും (Heterogametic - ZW) ആയിരിക്കുന്നതിനാലാണിത്.

ജനിക്കുന്ന ശിശു XY സിസ്റ്റത്തിലാണെങ്കിൽ ആണോ  പെണ്ണോ ആകാം. അതേ സമയം, പാർഥനോജനസിസിൽ പുരുഷബീജവുമായി സങ്കലനം ഉണ്ടാകാത്തതിനാൽ ZW സിസ്റ്റമാണ് നിലനിൽക്കുന്നത്. മാതാവിന്റെ അണ്ഡം മാത്രം വികസിച്ചാണല്ലൊ ഇവിടെ ജനനം നടക്കുന്നത്. അനിഷേകജനത്തിലൂടെയുള്ള ശിശു എപ്പോഴും പെൺലിംഗം മാത്രമായിരിക്കുന്നതിന്റെ കാരണമിതാണ്. ഇത് സ്വാഭാവിക അനിഷേക ജനനമാണ്. എന്നാൽ, അപൂർവം ചില ജീവികളിൽ ഐച്ഛികമായുള്ള അനിഷേകജനനം കണ്ടുവരുന്നുണ്ട്. തേനീച്ച ഒരുദാഹരണം. ബീജസങ്കലനമില്ലാതെ അണ്ഡം വികാസം പ്രാപിക്കുന്നതാണ് ആൺതേനീച്ചകൾ; മറിച്ച് ബീജസങ്കലനമുണ്ടാകുമ്പോൾ പെൺതേനീച്ചകളും ഉണ്ടാകുന്നു. അതായത് പാർഥനോജനസിസിലും തത്വത്തിൽ ജോഡി ഉണ്ട്. മാത്രമല്ല, ഇതിലൂടെ ജനിക്കുന്ന ശിശുവിന് ലിംഗഭേദമില്ല (asexual or sexless) എന്ന് പറയുന്നതും ശുദ്ധ അസംബന്ധമാണ്. അവയും ആണോ പെണ്ണോ ആകും.

#ക്ലോണിംഗ്

ഇതു സംബന്ധമായി സ്വാഭാവികമായി ഉയർന്നു വരുന്ന മറ്റൊരു സംശയമാണ് ക്ലോണിംഗിലൂടെ ജനിക്കുന്നതും ഇണ ചേരലില്ലാതെയല്ലേ എന്നത്. അതിന്റെ ഉത്തരം തുടക്കത്തിൽ തന്നെ പറഞ്ഞിട്ടുണ്ട്.  "എല്ലാ വസ്തുക്കളിൽ നിന്നും നാം ഇണകളെ സൃഷ്ടിച്ചിരിക്കുന്നു" എന്നതിന്റെ വിവക്ഷ ലൈംഗിക ബന്ധത്തിലൂടെയുള്ള പ്രജനന വ്യവസ്ഥയെ പറ്റിയല്ല; അവന്റെ സൃഷ്ടി ജാലങ്ങളുടെ പ്രകൃതത്തെ പറ്റിയാണ്. ക്ലോണിംഗിലൂടെ ജനിക്കുന്നതും ആണോ പെണ്ണോ തന്നെ, സംശയമില്ല!

ചുരുക്കത്തിൽ, ഇമാം ഖുർത്വുബി എഴുതിയതു പോലെ ഈ സൂക്തത്തിന്റെ താത്പര്യം ഈ ദ്വൈതങ്ങളെ മുഴുവൻ പടച്ചവൻ ഏകനാണ് എന്ന് നാം ഗ്രഹിക്കണമെന്നത്രെ. അവനല്ലാത്തതിലെല്ലാം പ്രത്യക്ഷമോ ഗുപ്തമോ ആയ ദ്വൈതമോ ബഹുത്വമോ നില നിൽക്കുന്നു. അവനിൽ ഒരു തരത്തിലും അവ സങ്കൽപിക്കപ്പെടുകയില്ല. അവൻ സമ്പൂർണ ഏകനാണ്. "അവനെപ്പോലെ ഒന്നുമില്ല"(ഖു.)"
യുക്തിവാദം
You may like these posts
പ്രാർഥന ഫലിക്കരുതേ എന്നു പ്രാർഥിക്കുന്നവർ!
പ്രാർഥന ഫലിക്കരുതേ എന്നു പ്രാർഥിക്കുന്നവർ!
കൊറോണ : വിശ്വാസിയും ഭൗതികവാദിയും
കൊറോണ : വിശ്വാസിയും ഭൗതികവാദിയും
അല്ലാഹു ആകാശത്താണോ?
അല്ലാഹു ആകാശത്താണോ?
Subscribe Us

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...