Showing posts with label ഇസ്ലാം വിമർശനങ്ങൾക്ക് മറുപടി ബൈബിളിലെവൈരുദ്ധ്യങ്ങൾ. Show all posts
Showing posts with label ഇസ്ലാം വിമർശനങ്ങൾക്ക് മറുപടി ബൈബിളിലെവൈരുദ്ധ്യങ്ങൾ. Show all posts

Thursday, March 1, 2018

ഇസ്ലാം വിമർശനങ്ങൾക്ക് മറുപടി ബൈബിളിലെവൈരുദ്ധ്യങ്ങൾ

                    1⃣3⃣
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
ബൈബിളിലെ വൈരുദ്ധ്യങ്ങൾ
ചരിത്രകാരന്മാരുടെ വചനങ്ങളും എണ്ണമറ്റ ശാസ്ത്രാബദ്ധങ്ങളും അശ്ലീലതയും ബൈബിലുണ്ട്. ആധുനിക ശാസ്ത്രത്തെ കുറിച്ചുള്ള ബൈബളിന്റെ വിവരണം.
ജോതിശാസ്ത്രം
പ്രപഞ്ച സൃഷ്ടിപ്പിനെപറ്റി ബൈബിള് ഉല്പത്തി പുസ്തകം ഒന്നാം അധ്യായത്തില് 3-5 ല് (പ്രകാശം ആദ്യദിനത്തില് സൃഷ്ടിക്കപ്പെട്ടു.) ഉല്പത്തി 1 -ാം അധ്യായത്തില് 14-19 (നക്ഷത്രങ്ങള്, സൂര്യന് തുടങ്ങിയവ നാലാം ദിവസത്തില് സൃഷ്ടിക്കപ്പെട്ടത്) പ്രകാശത്തിന്റെ ഉറവിടങ്ങളായ സൂര്യനും നക്ഷത്രങ്ങളും നാലാം ദിനത്തിലാണെങ്കില് പ്രകാശം എങ്ങനെ ഒന്നാം ദിനത്തില് സൃഷ്ടിക്കപ്പെട്ടു. - അബദ്ധം - അശാസ്ത്രീയം
ഉല്പത്തി ഒന്നാം അധ്യായത്തില് 9-13 ( ഭൂമി മൂന്നാമത്തെ ദിവസമാണ് സൃഷ്ടിക്കപ്പെട്ടത് ) ഭൂമിയുടെ കറക്കത്തെ ആശ്രിയച്ചാണല്ലോ രാവും പകലും രൂപം കൊള്ളുന്നത്. ഭൂമിയില്ലാതെ എങ്ങിനെ രാപ്പകലുകള് ഉണ്ടാകും, - അബദ്ധം - അശാസ്ത്രീയം
ഉല്പത്തി ഒന്നാം അധ്യായം 11-13 ( ചെടികള് , സസ്യലദാതികള്, മരങ്ങള് എന്നവയെല്ലാം സൃഷ്ടിക്കപ്പെട്ടത് മൂന്നാമത്തെ ദിവസമാണ്) ഉല്പത്തി 1 -ാം അധ്യായത്തില് 14-19 (നക്ഷത്രങ്ങള്, സൂര്യന് തുടങ്ങിയവ നാലാം ദിവസത്തില് സൃഷ്ടിക്കപ്പെട്ടത്) സൂര്യപ്രകാശമില്ലാതെ എങ്ങിനെയാണ് പച്ചക്കറികളുണ്ടാവുക. സൂര്യപ്രകാശമില്ലാതെ എങ്ങിനെ അവ അതിജീവിക്കും. - അബദ്ധം - അശാസ്ത്രീയം
ഉല്പത്തി ഒന്നാം അധ്യായത്തില് 16 (ദൈവം രണ്ട് വലിയ പ്രകാശത്തെ സൃഷ്ടിച്ചെന്ന്, വലിയ പ്രകാശം സൂര്യന് പകലിനെ ഭരിക്കുന്നു. കുറഞ്ഞ പ്രകാശമുള്ള ചന്ദ്രന് രാവിനെയും ഭരിക്കുന്നു. ) ഹിബ്രു പരിഭാഷയാണെങ്കില് ഇത് വിളിക്കെന്നാണ് സൂചിപ്പിക്കുന്നത്. സൂര്യനും ചന്ദ്രനും സ്വയം പ്രകാശമുണ്ടെന്ന് ഈ വാദം ശാസ്ത്ര യാഥാര്ഥ്യങ്ങള്ക്ക് വിരുദ്ധമാണ് - അബദ്ധം - അശാസ്ത്രീയം
ഭൂമിയെപറ്റി - ലോകാവസാനത്തെപറ്റിയുള്ള കാഴ്ചപ്പാടില് ലോകം നശിക്കും അല്ലെങ്കില് ലോകം നിലനില്ക്കും ഈ രണ്ടു വാദങ്ങളും വ്യക്തതയില്ലാതെ ഒരുപോലെ ബൈബിളില് വന്നിട്ടുണ്ട്. എബ്രായര് പുസ്തകം ഒന്നാം അധ്യായത്തില് 10,12 ലും സങ്കീര്ത്തനങ്ങള് 102 ല് 25,26 ലും സര്വ്വ ശക്തനായ ദൈവം ആകാശഭൂമികള് സൃഷ്ടിച്ചു, അവ നശിക്കും എന്നു കാണാം. ഇതിന് നേര് വിരുദ്ധമായി സഭാപ്രഭാഷകന് ഒന്നാം അധ്യായത്തില് 4 ലും സങ്കീര്ത്തനപുസ്തകത്തില് 78 അധ്യായത്തില് 69 ലും പറയുന്നത് ഭൂമി എല്ലാകാലവും നിലനില്ക്കും എന്നാണ്. - അബദ്ധം - അശാസ്ത്രീയം
ആകാശത്തെ പറ്റി - ആകാശത്തിന്റെ തൂണുകള് വിറക്കുന്നു (ഇയ്യോബ് 26-11) കൂടാതെ ശാമുവേല് 2-8, ഇയ്യോബ് 9-6, സങ്കീര്ത്തനങ്ങള് 75-3 ഭൂമിക്കും തൂണുകളുണ്ടെന്ന് പറയുന്നു. - അബദ്ധം - അശാസ്ത്രീയം
ആഹാര പോഷണ മേഖലയില് - ബൈബിള് പറയുന്നു. വിത്തുള്ള എല്ലായിനം ചെടികളും ഫളം കായ്ക്കുന്ന എല്ലായിനം വൃക്ഷങ്ങളും ഞാന് നിങ്ങള്ക്ക് തന്നിരിക്കുന്നു. അവ നിങ്ങള്ക്ക് ഭക്ഷണമായിരിക്കും. (ഉല്പത്തി 1-29) ഇത്തരത്തിലുള്ള ചെടികളിലും വൃക്ഷങ്ങളിലും ധാരാളം വിഷച്ചെടികളുണ്ടെന്ന് ഇന്നത്തെ ലോകത്ത് കണ്ടെത്തിയിട്ടുണ്ട്, പലതിലെയും ആല്ക്കലോയ്ഡ്, പോളിയാണ്ടര്, ബകായിപോയിഡ് എന്നിവ ഭക്ഷിച്ചാല് ദഹിച്ചിലെങ്കില് മരിക്കാന് വരെ സാധ്യതയുണ്ടെന്ന് ആരോഗ്യശാസ്ത്രം പറയുന്നു. പ്രപഞ്ച സൃഷ്ടാവിന് ഈ ചെടികളില് നിന്ന് ഭക്ഷിച്ചാല് മരിക്കുമെന്ന് അറിയാതിരിക്കുമോ.. - അബദ്ധം - അശാസ്ത്രീയം
വൈദ്യശാസ്ത്ര മേഖലയില് - പ്ലേഗില് നിന്നും, കുഷ്ഠരോഗത്തില് നിന്നും വീട് ശുദ്ധീകരിക്കാനുള്ലതായി ഒരു അസാധാരണ രീതി ബൈബിളില് പറയുന്നു. രണ്ടുപക്ഷികളെ എടുക്കുക, ഒന്നിനെ കൊല്ലുക, മര കഷണമെടുക്കുക, ജീവനുള്ള പക്ഷിയെ ഒഴുകുന്ന വെള്ളത്തില് മുക്കുക. അത് വീട്ടില് തളിക്കുക. (ലേവ്യര് 14 ല് 49 മുതല് 53 വരെ) - അബദ്ധം - അശാസ്ത്രീയം
ജന്തുശാസ്ത്ര മേഖലയില് - മുയല് അയവിറക്കുന്ന ജീവിയാണ് (ലേവ്യര് 11.6)
സര്പ്പം പൊടി തിന്നുന്നു (ഉല്പത്തി 3.41), (യെശയ്യ 65.25) ഏത് ജന്തുശാസത്ര ഗ്രന്ഥത്തിലും ഇത്തരത്തിലുള്ള ഒരു വിവരം രേഖപ്പെടുത്തപ്പെട്ടിട്ടില്ല !
നാല് കാലുള്ള പക്ഷികള് മ്ലേച്ചമാണെന്ന് (ലേവ്യര് 11.20) ലോകത്ത് ഇന്നുവരെ ഇത്തരത്തിലുള്ള ഒരു പക്ഷിയെ കണ്ടെത്തിയിട്ടില്ല !
വ്യഭിചാരിണിയെ തിരിച്ചറിയാനുള്ള മാര്ഗം - പുരോഹിതന് യാനപാത്രത്തില് വുശുദ്ധ ജലം കൊണ്ടുവരും, തറയില് നിന്നും പൊടി വാരി പാത്രത്തില് ഇടണം., അത് കയ്പ്പ് വെള്ളമായിരിക്കണം. അതില് ശാപവചനങ്ങള് ഉച്ചരിച്ച ശേഷം ആരോപിതയായ സ്ത്രീക്ക് നല്കുക. സ്ത്രീ വ്യഭിചരിച്ചിട്ടുണ്ടെങ്കില് അവള് അത് കുടിച്ചാല് ശാപം അവളുടെ ശരീരത്തില് പ്രവേശിക്കും. ഉദരം വീര്ക്കുകയും തുട ക്ഷയിക്കുകയുമുണ്ടാകും, ജനങ്ങളുടെ ഇടയില് അവള് ശപിക്കപ്പെട്ടവളായി തീരും. സ്ത്രീ വ്യഭിചരിച്ചിട്ടില്ലെങ്കില് അവള് ശുദ്ധയായിരിക്കുകയും അവള്ക്ക് സന്താനമുണ്ടാവുകയും ചെയ്യും. (സംഖ്യാപുസ്തകം 5 ല് 11 മുതല് 31 വരെ ) ഇത് എത്രമാത്രം പ്രയോജനപ്പെടുത്തുന്ന നീതിന്യായ വ്യവസ്ഥയാണ് ഇന്ന് ക്രൈസ്തവ ലോകത്തുള്ളത് - അബദ്ധം - അശാസ്ത്രീയം
യഥാര്ത്ഥ വിശ്വാസിയെ അറിയാനുള്ള മാര്ഗം - വിശ്വാസിക്കുന്നവരോട് കൂടെ അടയാളങ്ങള് കാണപ്പെടും. അവര് എന്റെ നാമത്തില് പിശാച്ചുക്കളെ ഒഴിപ്പിക്കും, അവര് അന്യഭാഷ സംസാരിക്കും, സര്പ്പങ്ങളെ കയ്യിലെടുക്കും, മരണകരമായത് കുടിച്ചാല് അവര്ക്ക്് ദോഷം ഭവിക്കില്ല. അവര് രോഗികളുടെ മേല് കൈവെച്ചാല് രോഗികള് സുഖം പ്രാപിക്കും (മാര്ക്കോസ് 16 - 17,18) സത്യവാനെ കണ്ടെത്താനുള്ള ഈ രീതി പക്ഷേ ഇതുവരെ ഒരു വിശ്വാസിയും അവലംബിച്ചിട്ടില്ല എന്നതാണ് പരിഹാസ്യമാകുന്നത് - അബദ്ധം - അശാസ്ത്രീയം
ഗണിതപരമായ വൈരുദ്ധ്യങ്ങള്
 ആയിരക്കണക്കിന് ഗണിത വൈരുദ്ധ്യങ്ങളാണ് ബൈബിളിലുള്ളത്. ചിലത് മാത്രം
ബാബിലോണിയയില് നിന്ന് ഇസ്രയേല് ജനതയെ നെബുക്കദ് നസര് ബന്ധനത്തില് നിന്നും മോചനം നല്കിയ പശ്ചാത്തലത്തില് ആളുകളുടെ പേരും എണ്ണവുമുള്ള പട്ടിക നല്കിയിരിക്കുന്നിടത്ത് (എസ്രാ 2 ല് 1 മുതല് 63 വരെയും നെഹ്മ്യ 7 ല് 7 മുതല് 65 വരെയുമുള്ള ഭാഗത്ത്) അറുപതോളം വചനങ്ങളില് പതിനെട്ടിലധികം വൈരുദ്ധ്യങ്ങള് 200 ഗായികാ ഗായകന്മാരുണ്ടായിരുന്നെന്ന് എസ്രാ 2-65 245 ഗായികാ ഗായകന്മാരാണെന്ന് നെഹ്മ്യ 7-67
2 രാജാക്കന്മാര് 24 ല് 8 പറയുന്നു. യോഹേയാക്കീസിന് ഭരണം നടത്തുമ്പോള് 18 വയസ്സായിരുന്നു. അദ്ദേഹം ജറൂസലം 3 മാസം അദ്ദേഹം ഭരിച്ചു.
ദിനവൃത്താന്തം 36.9 ല് യെഹേയാക്കീസിന് 8 വയസ്സായിരുന്നു. അദ്ദേഹം 3 മാസവും 10 ദിവസവും ഭരിച്ചു.
1 രാജാക്കന്മാര് 7.26 ല് പറയുന്നു. സോളമാന്റെ കൊട്ടാരത്തില്, അദ്ദേഹത്തിന്റെ കടലില് 2000 ബത്ത് വെള്ളം കൊള്ളും. 2 ദിനവൃത്താന്തം 4.5 ല് പറയുന്നു. 3000 ബത്ത് വെള്ളം കൊള്ളും.
1 രാജാക്കന്മാര് 15.13 ല് പറയുന്നു. ആശായുടെ വാഴ്ചയുടെ 26-ാം വത്സരം ബാശ മരിച്ചു.
2 ദിന വൃത്താന്തം 16.1 ല് പറയുന്നു. ആശായുടെ വാഴ്ചയുടെ 36-ാം വത്സരത്തില് ബാശ യഹൂദ അധീനപ്പെടുത്തി. (തന്റെ മരണത്തിന് 10 വര്ഷങ്ങള്ക്ക് ശേഷം ബാശ എങ്ങിനെ അധിനിവേശം നടത്തി !)
പൂര്ത്തീകരിക്കപ്പെടാതെ തെറ്റിപ്പോയ ബൈബിള് പ്രവചനങ്ങള്
നെബ്ക്കദനസര് ടൈര് നശിപ്പിക്കുമെന്ന് (എസക്കിയേല് 26 ല് പറയുന്നു.) അലക്സാണ്ടറാണ് ടൈര് നശിപ്പിച്ചത്. ദൈവം കയീനോട് പറഞ്ഞു. നീ പുറന്തള്ളപ്പെട്ടിരിക്കുന്നു. നീ അലഞ്ഞ് നടക്കും (ഉല്പത്തി 4.12) അതേ ഉല്പത്തിയില് ഏതാനും വചനങ്ങള്ക്ക് ശേഷം 17 ല് പറയുന്നു. കയീന് ഒരു നഗരം പണിതു. യെഹോയാക്കീന് ദാവീദിന്റെ സിംഹാസനത്തില് ഇരിക്കാന് കഴിയില്ല (യിരമ്യ 36.30). യോഹാക്കീന് ഭരണം നടത്തിയെന്ന് (2 രാജാക്കന്മാര്24.6)
കന്യക ഗര്ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവനെ ഇമ്മാനുവേല് എന്ന് വിളിക്കും. (യെശയ്യാ 7.14) ക്രിസത്യാനികള് ഇത് യേശുവിനെ കുറിച്ചാണെന്ന് പറയുന്നു. എന്നാല് അംല എന്ന പ്രയോഗമാണ് ഇവിടെ ഹിബ്രുവില് കാണാന് സാധിക്കുക. അംല എന്നു പറഞ്ഞാല് കന്യകയെന്നല്ല യുവതിയെന്നാണ് അര്ത്ഥം കന്യകക്ക് ഹിബ്രുവില് ബൈതുല എന്നാണ് പറയുക. ഇനി വാദത്തിന് സമ്മതിച്ചാല് പോലും യേശുവിനെ ബൈബിളിലെവിടെയും ഇമ്മാനുവേല് എന്ന് വിളിക്കപ്പെട്ടിട്ടില്ല.

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...