Showing posts with label അഖീഖ. Show all posts
Showing posts with label അഖീഖ. Show all posts

Friday, April 27, 2018

അഖീഖഃ

*🌹അഖീഖഃ🌹*
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

*ഒരു കുഞ്ഞ് ജനിച്ചാല്‍ തലമുടി കളയുന്നതിനോടനുബന്ധിച്ച് സുന്നത്തുള്ള മൃഗബലിയാണ് അഖീഖഃ. കുഞ്ഞ് ജനിച്ചതിന്റെ പേരില്‍ സന്തോഷം പ്രകടിപ്പിക്കാനും, കുഞ്ഞിന്റെ രക്തബന്ധവും തറവാടും പ്രസിദ്ധപ്പെടുത്താനും, കുട്ടിയുടെ വളര്‍ച്ച ക്കും, അവന്റെ ഗുണമുള്ള ഭാവിക്ക് വേണ്ടിയും അവനില്‍ നിന്ന് മാതാപിതാക്കള്‍ക്ക് ലഭിക്കാവുന്ന ഇഹപര വിജയത്തിനും ഉതകുന്ന, രക്ഷിതാവിന്റെ മേല്‍ ശക്തിയായ സുന്നത്തുള്ള മൃഗബലിയാണിത്. കുട്ടി അവന്റെ അഖീഖഃ കൊണ്ട് ബന്ധ് ചെ യ്യപ്പെട്ടിരിക്കുന്നു. അതിനാല്‍ പ്രസവം മുതല്‍ ഏഴാം ദിവസം അഖീഖഃ അറുക്കേണ്ടതും തലമുടി കളയേണ്ടതും പേര് നല്‍ കേണ്ടതുമാണ് (നബിവചനം)*
https://chat.whatsapp.com/C3O2VzHpY3Q5b5rVA2GdxT


 അറുത്തിട്ടില്ലെങ്കില്‍ കുട്ടിയുടെ വളര്‍ച്ചക്ക് വിഗ്നമുണ്ടായേക്കാമെന്നും തനിക്ക് അര്‍ഹതയു ണ്ടെങ്കില്‍ പോലും ആഖിറത്തില്‍ തന്റെ രക്ഷിതാവിന് ശഫാഅത്ത് ചെയ്യാന്‍ ആ കുട്ടിക്ക് സമ്മതം ലഭിക്കാതിരിക്കുമെന്നും ഈഹദീസിന്റ വ്യാഖ്യാനത്തില്‍ കാണാം (തുഹ്ഫ)
*സമയം*

കുട്ടിയുടെ ജനനം പൂര്‍ണമാവുന്നതോടെ അഖീഖയുടെ സമയമായി. ഏഴാം ദിവസത്തിന് മുമ്പ് മരിച്ച കുട്ടിക്കും അറവ് സു ന്നത്താണ്. അഖീഖഃ അറുക്കാനുള്ള പണം രക്ഷിതാവിന്റ സ്വത്തില്‍ നിന്നെടുക്കേണ്ടതും കുട്ടിയുടെ സ്വത്തില്‍ നിന്നെടു ത്താല്‍ തിരിച്ചുകൊടുക്കേണ്ടതുമാണ് (ശര്‍വാനി 9/370).
അഖീഖഃ അറുക്കുന്നതിന് രണ്ടു നിബന്ധനകളുണ്ട്. (1) കുഞ്ഞ് ജീവനോടെ പിറക്കുക (2) ജനനം മുതല്‍ പ്രസവ രക്ത ത്തില്‍ നിന്ന് കൂടിയ കാലമായ 60 ദിവസത്തിനുള്ളില്‍ രക്ഷിതാവിന്റെ അടുക്കല്‍ തനിക്കും താന്‍ ചിലവ് കൊടുക്കല്‍ നിര്‍ബന്ധമായവര്‍ക്കുമുള്ള ഭക്ഷണം, വസ്ത്രം പാര്‍പ്പിടം എന്നിവ കഴിച്ച് മിച്ചം വരുന്ന തരത്തിലുള്ള സാമ്പത്തിക ശേഷി ഉണ്ടാവുക (തുഹ്ഫ 9/370).
ജീവനില്ലാതെ പിറന്ന കുട്ടിക്ക് അഖീഖഃ അറുക്കേണ്ടതില്ലെന്നും അറുക്കുന്നതിന് മുമ്പ് മരിച്ച കുട്ടിക്കുള്ള അഖീഖഃ സാധു വാകുമെന്നും, ഫിത്വ്റ് സകാത്തിന്റെ നിബന്ധനയൊത്ത സാമ്പത്തിക ശേഷിയില്ലാത്തവന് അഖീഖഃ സുന്നത്താവില്ലെന്നും വരുന്നു. കുട്ടിക്ക് പ്രായപൂര്‍ത്തിയാവുന്നതോടെ രക്ഷിതാവിനോടുള്ള കല്‍പ്പനാസമയം അവസാനിച്ചു. അവിഹിത ബന്ധ ത്തില്‍ ജനിച്ച കുട്ടിയുടെ സംരക്ഷണ ബാധ്യത മാതാവിനായത് കൊണ്ട് അഖീഖയുടെ ഉത്തരവാദിത്തവും അവള്‍ക്കു തന്നെ. രക്ഷിതാവിന് സാമ്പത്തിക ശേഷിയുണ്ടായാലും ഇല്ലെങ്കിലും, തന്റെ മേല്‍ മുമ്പ് അഖീഖഃ നടന്നിട്ടില്ലെങ്കില്‍ പ്രായ പൂര്‍ത്തിയായ ശേഷം കുട്ടിക്ക് സ്വന്തം അഖീഖഃ നടത്തല്‍ സുന്നത്തുണ്ട്. കുട്ടിയുടെ ജനനം മുതല്‍ ഏഴാം ദിവസമാണ് അഖീഖഃ അറുക്കല്‍ സുന്നത്തുള്ളത്. ഏഴിന് അറുക്കാന്‍ കഴിയാതിരുന്നാല്‍ ഏഴിന്റെ ഗുണിതങ്ങളായ ദിവസങ്ങളാണ് നല്ലത് (ശറഹുല്‍ മുഹദ്ദബ്). പകലാണ് ജനിച്ചെതെങ്കില്‍ അന്നു മുതലും, രാത്രിയാണ് ജനിച്ചതെങ്കില്‍ അടുത്ത പകല്‍ മുതലും ദിവസം എണ്ണുന്നതാണ്.
നിബന്ധനകള്‍
ആട്, മാട്, ഒട്ടകം എന്നീ മൃഗങ്ങളാണ് അറവിനുപയോഗിക്കേണ്ടണ്ടത്. ആട് എന്നതില്‍ നെയ്യാട്, കോലാട് തുടങ്ങിയവയെല്ലാം ഉള്‍പ്പെടും. പക്ഷേ, നെയ്യാടിന് ഒരു വയസ്സും കോലാടിന് രണ്ടണ്ടു വയസ്സും പ്രായമാണ് വേണ്ടണ്ടത്. മാട് എന്നതില്‍ കാള, പശു, പോത്ത്, എരുമ, എന്നിവ ഉള്‍പ്പെടും. ഇതിന് രണ്ടണ്ട് വയസ്സു പൂര്‍ത്തിയാകണം. ഒട്ടകമാണെങ്കില്‍ അഞ്ച് വയസ്സുതന്നെ പൂര്‍ ത്തിയാകേണ്ടണ്ടതുണ്ടണ്ട്.
കുട്ടി ആണായാലും പെണ്ണായാലും അഖീഖഃ അറുക്കേണ്ടതിന്റെ തോത് ഏറ്റവും ചുരുങ്ങിയത് ഒരു ആടും, ഒട്ടകത്തി ന്റെയോ മാടിന്റെയോ ഏഴിലൊന്നുമാണ്. മിതമായ രൂപം ആണ്‍കുട്ടിയാണങ്കില്‍, തുല്ല്യവലിപ്പമുള്ള രണ്ട് ആടുകളും പെണ്‍ കുഞ്ഞിന് ഒരു ആടുമാണ്. ഏഴ് ആടുകള്‍, ഒട്ടകം, മാട്, നെയ്യാട്, കോലാട്, ഒട്ടകത്തിന്റെ ഏഴിലൊന്ന്, മാടിന്റെ ഏഴിലൊന്ന് എന്ന ക്രമമാണ് ഏറ്റവും ഉത്തമമായത്. ഏഴ് കുട്ടികള്‍ക്ക് വേണ്ടി ഒരു ഒട്ടകത്തെയോ മാടിനെയോ അറുക്കാം. അപ്രകാരം, മാടിലും ഒട്ടകത്തിലും ഏഴ് പേരെ വരെ അഖീഖത്തോ, അഖീഖത്തും ഉള്ഹിയ്യത്തും കൂടിയതോ, വില്‍പ്പനക്കുള്ളതോ വിവിധോദ്ധേശ്യങ്ങളുള്ളവരെ പങ്കാക്കാവുന്നതാണ്. കുട്ടി ആണായാലും പെണ്ണായാലും ഏറ്റവും ഉത്തമം ആണ്‍ മൃഗത്തെ അറുക്കുന്നതാണ്. എന്നാല്‍, കൂടുതലായി ഇണചേര്‍ക്കാന്‍ ഉപയോഗക്കുന്ന ആണ്‍ മൃഗത്തെക്കാള്‍ നല്ലത് പ്രസവിക്കാത്ത പെണ്‍ മൃഗമാണ് (തുഹ്ഫ 9/349). ഗര്‍ഭിണിയായ മ്യഗം സാധുവാകില്ലെന്നാണ് പ്രഭലാഭിപ്രായം (ഫത്ഉല്‍ മുഈന്‍ 217).
ന്യൂനതകള്‍
വ്യക്താമായ മുടന്ത്, മെലിഞ്ഞൊട്ടിയത്, ചെവി, വാല്‍ തുടങ്ങിയ അവയവങ്ങള്‍ നഷ്ടപ്പെട്ടതോ, വ്യക്തമായ രോഗമുള്ളതോ ആയ മൃഗങ്ങളെ അറുക്കാന്‍ പറ്റില്ല. കൊമ്പ് പൊട്ടിയത് മൂലം ശരീരത്തിന് ക്ഷതം സംഭവിക്കാത്തതാണെങ്കില്‍ പ്രശ്നമില്ല. എങ്കിലും കൊമ്പുള്ളതാണുത്തമം. ചൊറിയുളളതും പറ്റില്ല(തുഹ്ഫ). മൃഗത്തിന്റെ നിറത്തില്‍ നിന്ന് ഏറ്റവും ഉത്തമമായത് യഥാക്രമം വെള്ള, മഞ്ഞ, മങ്ങിയ വെള്ള, ചാരനിറം, ചുവപ്പ്, വെളുപ്പും ചുവപ്പും കലര്‍ന്നത്, വെളുപ്പും കറുപ്പും കലര്‍ന്നത്, കറുപ്പ് എന്നിങ്ങനെയാണ്. നിറത്തില്‍ ഉത്തമമായത് മെലിഞ്ഞതാണെങ്കില്‍, തടികൊണ്ട് മെച്ചമുള്ളത് തിരഞ്ഞെടുക്കണം (തുഹ്ഫ 9/350).
നിയ്യത്ത്
അഖീഖഃ അറവിനു നിയ്യത്ത് അനിവാര്യമാണ്. ഒന്നുകില്‍ അറവിന്റെ സമയത്ത് നിയ്യത്ത് ചെയ്യണം. അല്ലെങ്കില്‍ അഖീഖഃ ക്കുവേണ്ടണ്ടി മൃഗത്തെ നിര്‍ണയിക്കുമ്പോള്‍ നിയ്യത്ത് ചെയ്താലും മതി. തുടക്കത്തില്‍ നിയ്യത്തുണ്ടായിരിക്കണമെന്നതിനാല്‍ ഒന്നിലധികം പേര്‍ ചേര്‍ന്ന് ഒരു മൃഗത്തെ അറുക്കുമ്പോള്‍ ഓരോരുത്തരും നിയ്യത്ത് ചെയ്തിരിക്കണം. വില്‍പ്പനക്കോ മറ്റോ വേണ്ടി അറുത്തതില്‍ ഏഴിലൊന്ന് വാങ്ങി അഖീഖഃയാക്കാന്‍ കഴിയില്ല. ഏഴിലധികം പേര്‍ക്ക് ഒരു മാടിലും ഒട്ടകത്തിലും പങ്കാവാന്‍ പറ്റില്ല.
മ്യഗത്തിന് സമാനമായ പണം ദാനം ചെയ്താല്‍ അത് അഖീഖഃയാവുകയില്ല. അഖീഖഃ അറുക്കുന്നതിന്റെ പ്രതിഫലം, മ്യഗത്തിന് സമാനമായ പണം ദാനം ചെയ്യുന്നതിനെക്കാള്‍ മഹത്വമാണ്. മേല്‍ ദാനത്തെക്കാള്‍ നല്ലത് മ്യഗത്തെ അറുക്കലാ ണെന്ന് ഇമാം ശാഫീ(റ) പറഞ്ഞിട്ടുണ്ട്.
വിതരണം
മ്യഗത്തിന്റെ എല്ലും തോലും വില്‍ക്കാനോ അറവുകാരനു കൂലിയായി നല്‍കാനോ പാടില്ല. പാവങ്ങള്‍ക്ക് ദാനം ചെയ്യണം. സുന്നത്തായ അഖീഖയാണെങ്കില്‍ ഇവ സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. ദരിദ്രര്‍ക്കും പണക്കാര്‍ക്കും സുന്നത്താ യ അഖീഖഃയുടെ മാംസം വിതരണം ചെയ്യാം. അമുസ്ലിംകള്‍ക്ക് നല്‍കാന്‍ പാടില്ല. സുന്നത്തായ അഖീഖയാണെങ്കില്‍ അല്‍പം മാംസമെങ്കിലും ദാനം ചെയ്യല്‍ നിര്‍ബന്ധമാണ്. നേര്‍ച്ചയാക്കിയാല്‍ തനിക്കോ താന്‍ ചിലവ് കൊടുക്കല്‍ നിര്‍ബ ന്ധമായവര്‍ക്കോ അത് ഭക്ഷിക്കാന്‍ പാടില്ല. മുഴുവന്‍ ദരിദ്രര്‍ക്ക് മാത്രം ദാനം ചെയ്യല്‍ നിര്‍ബന്ധമാണ്. അഖീഖഃ വേവിച്ചും പച്ചയായും വിതരണം നടത്താം. ഉളുഹിയ്യത്ത് പച്ചയായി തന്നെ വിതരണം ചെയ്യണം. കുട്ടിയുള്ള നാട്ടില്‍ വെച്ചും അറവ് നടത്തുന്ന ആളുടെ നാട്ടില്‍ വെച്ചും അറവ് നടത്താം.
അഖീഖഃയുടെ മാംസം അത് ലഭിച്ചവര്‍ക്ക് ഉടമയാവുന്നതും അവരുടെ ഇഷ്ടാനുസരണം അത് സ്വന്തം ആവശ്യത്തിനെടു ക്കുകയോ, മുസ്ലിംകള്‍ക്ക് ദാനമായോ, വിലക്കോ നല്‍കാവുന്നതുമാണ്. ഒന്നിലധികം മൃഗങ്ങളെ അറുക്കുമ്പോള്‍ ഓരോ മൃഗത്തില്‍ നിന്നും അല്‍പം ദാനം ചെയ്തിരിക്കണം. ഒന്നില്‍ നിന്ന് മാത്രം ദാനം ചെയ്താല്‍ മതിയാവില്ല. രക്ഷിതാവെ ന്നാല്‍ ചിലവ് കൊടുക്കല്‍ നിര്‍ബന്ധമായവനെന്നാണ് വിവക്ഷ.
സുന്നത്തുകള്‍
ഏഴാം ദിവസം ആദ്യം പേരിടുക, (പിന്നീട്) സൂര്യോദയ സമയത്ത് അഖീഖഃ അറുക്കുക, ശേഷം മുടി കളയുക. കുട്ടിയുടെ പേര് പറയഞ്ഞ് ഇത് അവന്റെ അഖീഖയാണ്; നീ സ്വീകരിക്കേണമേ എന്ന പ്രാര്‍ഥനയോടെ ബിസ്മി ചൊല്ലി അറുക്കുക, അറവുസമയത്ത് മൃഗത്തെ ഖിബ്ലക്കഭിമുഖമായി കിടത്തുക, അറുക്കുന്നവര്‍ ഖിബ്ലയിലേക്ക് തിരിഞ്ഞു നില്‍ക്കുക, മധുരം ചേര്‍ത്ത് വേവിക്കുക, എല്ല് പൊട്ടിക്കാതെ മാംസം സന്ധികളില്‍ നിന്ന് വേര്‍പ്പെടുത്തിയെടുക്കുക. വലത്തെ കൊ റുക് പ്രസവ സുശ്രൂഷക്ക് നില്‍ക്കുന്ന സ്ത്രീക്ക് വേവിക്കാതെ നല്‍കുക. മറ്റുള്ള മാംസം വേവിച്ച് സാധുക്കള്‍ക്ക് എത്തിച്ച് കൊടുക്കുക തുടങ്ങിയവ സുന്നത്താണ് (തുഹ്ഫ 9/372).
🌹🌹🌹🌹🌹🌹

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...