Showing posts with label സ്ത്രീയുടെ ഔറത്ത്. Show all posts
Showing posts with label സ്ത്രീയുടെ ഔറത്ത്. Show all posts

Tuesday, February 27, 2018

സ്ത്രീയുടെ ഔറത്ത


മുസ്ലിം സ്ത്രീയുടെ രക്ഷയ്ക്ക്
➖➖➖➖➖➖➖➖
ഭാഗം-33➖
➖➖➖➖➖➖➖➖ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
.....
നഗ്നതാ പ്രദർശനം അരുത്
➖➖➖➖➖➖➖➖

Woman is beauty and beauty is to the exposed (സ്ത്രീ എന്നാൽ സൗന്ദര്യമാണ് സൗന്ദര്യമാണെങ്കിൽ പ്രദർശിപ്പിക്കാനുള്ളതാണ്) എന്നാണ് പുതിയ ലോകത്തെ തത്വം പ്രദർശന പരത വല്ലാതെ ആധുനിക ലോകത്തെ സ്ത്രീകളെ പിടികൂടിയിരിക്കുന്നു  എന്നാൽ സ്ത്രീയുടെ ഈ നഗ്നതാ പ്രദർശനം അപകടത്തിലേക്കാണ് ചെന്നെത്തുക എന്നതിൽ യാതൊരു സംശയവുമില്ല ശരീരം പ്രദർശിപ്പിക്കുന്ന സ്ത്രീകൾക്ക് ഇസ്ലാം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

നബി(സ) പറഞ്ഞു : ' സ്ത്രീ അന്യരിൽ നിന്ന് തന്റെ ശരീരം മുഴുവൻ മറച്ചിരിക്കണം അവൾ ശരീര ലാവണ്യം വെളിവാക്കി നടന്നാൽ പിശാച് അവളെ എത്തിനോക്കും' (തുർമുദി)

മറ്റൊരു ഹദീസ് കാണുക:' എന്റെ കാലത്തു കാണാനിടവരാത്ത രണ്ടു വിഭാഗക്കാർ നരകത്തിൽ പ്രവേശിക്കും പശുക്കളുടെ പാൽ പോലുള്ള ചാട്ടവാറുമായി ജനങ്ങളെ പ്രഹരിച്ചു നടക്കുന്ന പുരുഷന്മാരും ,വസ്ത്രം ധരിച്ചാലും ധരിച്ചില്ലെന്ന് തോന്നിക്കുന്ന വിധം സൗന്ദര്യപ്രദർശനം നടത്തുന്ന സ്ത്രീകളും ഇത്തരം സ്ത്രീകൾ സ്വയം തെറ്റ് ചെയ്യും മറ്റുള്ളവരെ തെറ്റിൽ വീഴ്ത്തുകയും ചെയ്യുന്നു ഇരുഭാഗത്തേക്കും ചായുന്ന കൂറ്റൻ ഒട്ടകപ്പൂഞ്ഞ പോലെ അവരുടെ തല അവർ അണിയിച്ചിരിക്കുന്നു ഇത്തരം സ്ത്രീകൾ സ്വർഗത്തിൽ കടക്കുകയില്ലെന്ന് മാത്രമല്ല ; വളരെ അകലെ നിന്ന് നുകരാൻ കഴിയുന്ന സ്വർഗീയ വാസന പോലും അവർക്കു ലഭിക്കുകയില്ല '(മുസ്ലിം)

സ്ത്രീയുടെ നഗ്നത അന്യർ കാണാൻ ഒരിക്കലും ഇടവരരുത് സ്ത്രീ അവളുടെ ശരീരത്തിൽ നിന്ന് ഏതെങ്കിലും ജോലി ചെയ്യുമ്പോൾ സാധാരണ വളിവാകുന്ന ഭാഗങ്ങളൊഴികെ അന്യർ കാണാൻ ഇടയാകരുത് അതുപോലെ തന്നെ അമുസ്ലിം സ്ത്രീകൾക്കു മുന്നിലും പ്രദർശിപ്പിക്കാൻ പാടില്ല മുസ്ലിംസ്ത്രീ അവളുടെ ശരീരം തന്നെപ്പോലെ സജ്ജനങ്ങളിൽ പെട്ട സ്ത്രീകൾക്കു മാത്രമേ കാണിക്കാവൂ കാണികളിൽ വേശ്യകളും അമുസ്ലിം സ്ത്രീകളുമുള്ള യാതൊരു ഘട്ടത്തിലും മുസ്ലിം സഹോദരിമാർ തങ്ങളുടെ സൗന്ദര്യം അവർക്കു മുമ്പിൽ പ്രദർശിപ്പിക്കാൻ പാടില്ല അന്യമതസ്ഥകളായ സ്ത്രീകൾ അവരുടെ ഭർത്താക്കന്മാർക്ക് മുസ്ലിം സ്ത്രീകളുടെ ശരീര പ്രകൃതി വിവരിച്ച് കൊടുക്കാൻ ഇത് കാരണമാകുമെന്നത് കൊണ്ടാണ് അന്യമതക്കാരികൾക്കു മുമ്പിൽ മുസ്ലിം സ്ത്രീകൾ സൗന്ദര്യം കാണിക്കരുതെന്ന് ഇസ്ലാം നിഷ്കർഷിക്കുന്നത് (ഹാശിയത്തുദ്ദുസൂഖി)

ലജ്ജ തീരെയില്ലാതെ നടക്കുന്ന സ്ത്രീകൾക്കു മുന്നിലും മുസ്ലിംകളും സ്വാലിഹത്തുകളുമായ സ്ത്രീകൾ ഔറത്ത് കാണിക്കാതിരിക്കുകയാണ് വേണ്ടത് (തഫ്സീർ ,സൂറത്തുന്നൂർ)

പൂർവകാല മുസ്ലിം വനിതകൾ തങ്ങളുടെ ശരീരം അന്യർ കാണാതിരിക്കാൻ ഏറെ ശ്രദ്ധ വെക്കുന്നവരും ജാഗരൂകരുമായിരുന്നു ആഇശ(റ) ഉദ്ധരിക്കുന്നു : 'കുതിര  സവാരിക്കാരായ പുരുഷന്മാർ ഞങ്ങൾ (ഉമ്മഹാത്തുൽ മുഹ്മിനീൻ -മറ്റുള്ളവർക്ക് വിവാഹം നിഷിദ്ധമായവർ) നിൽക്കുന്ന ഭാഗത്തിലൂടെ സഞ്ചരിക്കുമ്പോൾ ഞങ്ങൾ ശരീരം മുഴുവൻ മറക്കാറുണ്ടായിരുന്നു അവർ നടന്നു നീങ്ങിക്കഴിഞ്ഞാൽ മുഖം മൂടി ഉയർത്തുമായിരുന്നു (അഹ്മദ് ,അബൂദാവൂദ്, ഇബ്നുമാജ)നബി(സ) യുടെ പത്നിമാരും സത്യവിശ്വാസിനികളുമായ  മുഴുവൻ സ്ത്രീകളും അന്യർ ദർശിക്കുന്നത് മഹാപാപമായി കരുതിയവരാണ് 

ഉമ്മുൽ മുഹ്മിനീൻ ആഇശ(റ) പറയുന്നു : 'നബി(സ) യും എന്റെ പിതാവ് അബൂബക്കർ (റ)വും അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തേക്ക് സാധാരണ വസ്ത്രം ധരിച്ചു ഞാൻ പോകാറുണ്ടായിരുന്നു  ഞാൻ ചിന്തിക്കും എന്തിന് മറക്കണം ?  ഒന്ന് പിതാവും മറ്റേത് ഭർത്താവുമാണല്ലോ പിന്നീട് ഉമർ(റ) വിനെ അതേ സ്ഥലത്ത് മറവ് ചെയ്തു ശേഷം പൂർണ പർദാ ധാരിണിയായി മാത്രമേ ഞാൻ അവിടെ പ്രവേശിച്ചിട്ടുള്ളൂ

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...