Showing posts with label സ്ത്രിയും ജിഹാദും: ഉമ്മു ഉമാ റ യും ഉമ്മസലമയും യുദ്ധത്തിൽ പങ്കടുത്തോ*. Show all posts
Showing posts with label സ്ത്രിയും ജിഹാദും: ഉമ്മു ഉമാ റ യും ഉമ്മസലമയും യുദ്ധത്തിൽ പങ്കടുത്തോ*. Show all posts

Friday, January 31, 2020

സ്ത്രിയും ജിഹാദും: ഉമ്മു ഉമാ റ റ യും ഉമ്മസലമയും ഉഹ്ദ് യുദ്ധത്തിൽ പങ്കടുത്തോ*

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=

സ്വഹാബി വനിതകൾ യോദ്ധാക്കളോട് കൂടെ പുറപെട്ടത് നേരിട്ട് സമരം ചെയ്യാനായിരുന്നില്ല*

*ആഇശ റ യും ഉമ്മസലമയും ഉഹ്ദ് യുദ്ധത്തിൽ പങ്കടുത്തോ*

അനസ് ബ്നുമാലിക്  നിവേദനം: ഉഹ്ദ് യുദ്ധദിവസം കുറച്ചാളുകൾ നബി(സ) വിട്ട് പിന്തിരിഞ്ഞ് ഓടി. അബൂത്വൽഹത് നബി (സ) യുടെ മുമ്പിൽ പരിച കണക്കെ സുരക്ഷ തീർത്ത് നിന്നു. അബൂത്വൽഹത്  ഊക്കോടെ അമ്പ് എറിയാൻ കഴിയുന്ന ആളായിരുന്നു. അദ്ദേഹം അന്ന് രണ്ടോ മൂന്നോ വില്ലുകള്‍ പൊട്ടിക്കുകയുണ്ടായി. ആവനാഴിയുമായി ആരെങ്കിലും അദ്ദേഹത്തിന്‍റെ അരികിലൂടെ നടന്നു പോവുകയായിരുന്നെങ്കില്‍ അതു അബൂത്വൽഹക്ക് കൊടുക്കൂ എന്ന്‍ റസൂൽ (സ) പറയുമായിരുന്നു. അനസ് തുടരുന്നു: അല്ലാഹുവിന്റെ പ്രവാചകന്‍ ജനങ്ങളുടെ നേരെ എത്തിനോക്കി. അപ്പോൾ അബൂത്വൽഹ  പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരേ, എനിക്കേറെ പ്രിയങ്കരനായ പ്രവാചകരേ, എത്തിനോക്കരുത്. ആളുകൾ എയ്തുവിടുന്ന അമ്പുകൾ താങ്കൾക്ക് ഏൽക്കാൻ പാടില്ല. എന്റെ നെഞ്ചുണ്ട് അങ്ങയുടെ നെഞ്ചിന്റെ മുമ്പിൽ. ഞാൻ ആയിശയെയും ഉമ്മുസുലൈമിനെയും കണ്ടു. അവർ ഇരുവരും വസ്ത്രം കയറ്റിക്കുത്തി ഉടുത്തിരുന്നു. അവരുടെ കാലിലണിഞ്ഞ  പാദസ്വരം ഞാൻ കണ്ടു. അവർ അവരുടെ മുതുകിൽ വെള്ള പാത്രം ചുമന്നുകൊണ്ടു വരികയായിരുന്നു. എന്നിട്ട് അത് ആളുകളുടെ വായിൽ ഒഴിച്ചു കൊടുക്കും. വീണ്ടും മടങ്ങിപ്പോയി വെള്ളപ്പാത്രം നിറക്കും. എന്നിട്ട് വീണ്ടും വന്നു ജനങ്ങളുടെ വായിൽ ഒഴിച്ചു കൊടുക്കും. അനസ് പറയുന്നു: ഉറക്കച്ചടവ് നിമിത്തം രണ്ടോ മൂന്നോ തവണ അബൂത്വൽഹയുടെ കയ്യിൽ നിന്ന് വാള് താഴെ വീഴുകണ്ടായി. - (സ്വഹീഹ് മുസ്ലിം: 4786).

ഇതിൽ നിന്നും അവർ ഉഹ്ദ് പോരാട്ട ഭൂമിയിലേക്ക് വന്നത് നേരിട്ട് സമരം നയിക്കാനല്ലന്നും  വെള്ളം കൊണ്ട് വരാനും മറ്റു സേവനങ്ങൾ ചെയ്യാന മാ യിരുന്നു എന്ന് മനസ്സിലാക്കാം

ഇമാം നവവി ഈ പറയുന്നു

- قال الإمام النووي 187 / 12 " فيه خروج النساء في الغزو والانتفاع بهنّ في السقي والمداواة ونحوها، وهذه المداواة لمحارمهنّ وأزواجهنّ وما كان منها لغيرهم لا يكون مس بشرة إلا في موضع الحاجة . . . شرح مسلم
ദാഹജലം നൽകിയും മുറിവേറ്റവരെ ചികിത്സിച്ചും , അതു പോലെയുള്ള ആവശ്യത്തിനും ആയിരുന്നു സത്രീകൾ യുദ്ധത്തിന് പുറപ്പെട്ടിരുന്നത് എന്ന് ഹദീസിൽ നിന്ന് വ്യക്തമാണ്.
ഭർത്താക്കന്മാരെയും  സ്വന്തം കുടുംബത്തിനും ആയിരുന്നു
 ചികിത്സ ചെയ്തിരുന്നത് ' അത് മറ്റുള്ളവർക്ക് വേണ്ടി ചെയ്യുമ്പോൾ  അത്യാവശ്യഘട്ടത്തിൽ ഇതിൽ സ്പർശമില്ലാതെ മാത്രമായിരുന്നു
  (ശറഹ് മുസ് ലിം 87)


ഉഹ്ദ് യുദ്ധത്തിൽ ആഇശ റ യും ഉമ്മസലമ റ യും പങ്കടുത്തു വെള്ളം എത്തിച്ചു കൊടുത്തിരുന്നു എന്ന മുസ്ലിം റിപ്പോർട്ട് ചെയത ഹദീസ് വിവരിച്ചു
ഇമാം നവവി പറയുന്നു
لأن هذا كان قبل أمر النساء بالحجاب وتحريم النظر إليهنّ . . .
ഇത് ഹിജാബി ഇറങ്ങുന്നതിനും സ്ത്രീകളെ നോക്കൽ ഹറാം ആണെന്ന് നിയമം വരുന്നതിനു മുമ്പായിരുന്നു (ശറഹ് മുസ് ലിം 87)

👆👆👆

ഈ ഹദീസിന്റെ വ്യാഖ്യാനത്തിൽ ഇമാം നവവി ഇങ്ങനെ രേഖപ്പെടുത്തി:👇👇👇

وَقَالَ الإِمَامُ النَّوَوِيُّ: وَفِي هَذَا الْحَدِيث اِخْتِلَاط النِّسَاء فِي الْغَزْو بِرِجَالِهِنَّ فِي حَال الْقِتَال لِسَقْيِ الْمَاء وَنَحْوه.-شَرْحُ مُسْلِمٍ: 3376.

 യുദ്ധവേളയിൽ വെള്ളം കൊടുക്കാനും മറ്റുമായി സ്ത്രീകൾക്ക് അവരുടെ പുരുഷന്മാരുമായി കൂടിക്കലരാമെന്നതിന് ഈ ഹദീസിൽ തെളിവുണ്ട്.- (ശറഹു മുസ്ലിം: 3376).


ഇവിടെ ഇമാം നവവി  അവർ സമരത്തിൽ പങ്കടുത്തു എന്നോ അവർ മുഷ്ടി ചുരുട്ടി റോട്ടിലൂടെ ഇസ്ലാമിക ചിട്ടകൾ പാലിക്കാതെ പ്രകടനത്തിൽ പങ്കടുത്തു എന്നോ ഇല്ല

ഭർത്താക്കൻമാർക്കും മറ്റും സേവനം ചെയ്യാൻ വന്ന സ്ത്രീകൾ

യുദ്ധവേളയിൽ വെള്ളം കൊടുക്കാനും മറ്റുമായി സ്ത്രീകൾക്ക് അവരുടെ പുരുഷന്മാരുമായി കൂടിക്കലരാമെന്നതിന് ഈ ഹദീസിൽ തെളിവുണ്ട്.- (ശറഹു മുസ്ലിം: 3376).
എന്നാണ് ഇമാം നവവി പറഞ്ഞത്


ഭർത്താക്കന്മാരെയും  സ്വന്തം കുടുംബത്തിനും ആയിരുന്നു
 ചികിത്സ ചെയ്തിരുന്നത് ' അത് മറ്റുള്ളവർക്ക് വേണ്ടി ചെയ്യുമ്പോൾ  അത്യാവശ്യഘട്ടത്തിൽ ഇതിൽ സ്പർശമില്ലാതെ മാത്രമായിരുന്നു
  (ശറഹ് മുസ് ലിം 87)
എന്നും ഇമാം നവവി റ പറഞ്ഞിട്ടുണ്ട്

لأن هذا كان قبل أمر النساء بالحجاب وتحريم النظر إليهنّ . . .
ഇത് ഹിജാബി ഇറങ്ങുന്നതിനും സ്ത്രീകളെ നോക്കൽ ഹറാം ആണെന്ന് നിയമം വരുന്നതിനു മുമ്പായിരുന്നു (ശറഹ് മുസ് ലിം 87)
എന്നും ഇമാം  റ പറഞ്ഞിട്ടുണ്ട്

✳✳✳

ഒരു ഒഹാബി പുരോഹിതൻ എഴുതുന്നു.



പുരുഷന്മാരുമായി കൂടിക്കലരൽ ഇമാം നവവി എന്തു പറയുന്നു?:

 وَقَالَ الإِمَامُ النَّوَوِيُّ: وَقَدْ نَقَلَ ابْنُ الْمُنْذِرِ وَغَيْرُهُ الْإِجْمَاعَ عَلَى أَنَّهَا لَوْ حَضَرَتْ وَصَلَّتِ الْجُمُعَةَ جَازَ. وَقَدْ ثَبَتَتْ الْأَحَادِيثُ الصَّحِيحَةُ الْمُسْتَفِيضَةُ أَنَّ النِّسَاءَ كُنَّ يُصَلِّينَ خَلْفَ رَسُولِ اللَّهِ صَلَّي اللهُ عَلَيْهِ وَسَلَّمَ فِي مَسْجِدِهِ خَلْفَ الرِّجَالِ، وَلِأَنّ اخْتِلَاطِ النِّسَاءِ بِالرِّجَالِ إذَا لَمْ يَكُنْ خَلْوَةً لَيْسَ بِحَرَامٍ.- شَرْحُ الْمُهَذَّبِ: بَابُ صَلَاةِ الْجُمُعَةِ.

സ്ത്രീ ജുമുഅക്ക് ഹാജരാവുകയും ജുമുഅ നമസ്ക്കരിക്കുകയും ചെയ്താൽ അത് സാധുവാകുമെന്നകാര്യത്തിൽ ഇജ്മാഉണ്ടെന്ന് ഇമാം ഇബ്നുൽ മുൻദിറും മറ്റും രേഖപ്പെടുത്തിയിട്ടുണ്ട്. പുരുഷന്മാരുടെ പിന്നിലായി അണിനിന്നുകൊണ്ട് അല്ലാഹുവിന്റെ റസൂലിന്റെ പിന്നിൽ അവർ നമസ്ക്കരിക്കാറുണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന ധാരാളക്കണക്കിന് ഹദീസുകൾ സ്ഥിരപ്പെട്ടിട്ടുണ്ട്. സ്ത്രീകളും പുരുഷന്മാരും കൂടിക്കലരുന്നത് അവർ തനിച്ചാവാത്തേടത്തോളം ഹറാമേ അല്ല. - (ശറഹുൽ മുഹദ്ദബ്: ജുമുഅയുടെ അധ്യായം).

മറുപടി

സ്ത്രീകൾ ഫിത്നയുള്ളപ്പോൾ  പള്ളിയിലേക്ക് ജുമുഅ ജമാഅത്തിന് പുറപ്പെടൽ പാടില്ലന്നും‌ ഫിത്നയില്ലങ്കിൽപ്പോലും അത് കറാഹത്താണന്ന് പറഞ്ഞ ഇമാം നവവി റ
വിലക്ക് ലംഘിച്ചുകൊണ്ട് ഒരു സത്രീ

സ്ത്രീ ജുമുഅക്ക് ഹാജരാവുകയും ജുമുഅ നമസ്ക്കരിക്കുകയും ചെയ്താൽ   പുറപ്പെടുന്നത് പാടില്ലാത്തതാണങ്കിലും  നിസ്കാരം സാധുവാകുന്നതാണ് ' വീട്ടിൽ വന്നതിന്റെ ശേഷം ളുഹ്റ് മടക്കി നിസ്കരിക്കേണ്ടതില്ല.
ഇസ് ലാമിന്റെ ആദ്യകാലത്ത് ചില സത്രികൾ പള്ളിയിൽ ജുമുഅക്ക് വന്നിട്ട് നിസ്കരിച്ചത് പിന്നീട് ളുഹ്റ് മടക്കി നിസ്കരിച്ചില്ല എന്നത് ജുമുഅ നിസ്കാരം സ്വഹീഹാവുന്നതാണ് ( സാധുവാകുന്നതാണ്) എന്നതിന്ന് അദ്ധേഹം തെളിവാക്കുകയാണ് '
സ്ത്രീകളും പുരുഷൻമാരും കൂടി നിൽക്കുന്നത് ഫിത്ന ഭയപെടുന്നില്ലങ്കിൽ അന്യ ഒരു സ്ത്രീയും ഒരു പുരുഷനും കൂടി തനിച്ചാലില്ലങ്കിൽ  ഹറാമില്ല എന്ന് ഇമാം നവവി പറഞതിൽ നിന്നും അവർ സമരം ചെയ്യണമെന്നോ
അവർ മുഷ്ടി ചുരുട്ടി റോട്ടിലൂടെ ഇസ്ലാമിക ചിട്ടകൾ പാലിക്കാതെ പ്രകടനത്തിൽ പങ്കടുത്തു എന്നോ ഇല്ല


✳✳✳
വീണ്ടും പുരോഹിതൻ എഴുതുന്നു.

ചുരുക്കത്തിൽ സ്ത്രീകളെ അടുക്കളയിൽ തന്നെ തളച്ചിടുക എന്നത് മഹാനായ റസൂൽ കരീം (സ) പഠിപ്പിച്ചതല്ല എന്നർഥം.


മറുപടി

ഭർത്താക്കന്മാർക്കും മറ്റും സേവനം ചെയ്യാനും മറ്റു ആവശ്വ ഘട്ടങ്ങളിലും ഇസ്ലാമിലെ നിയമങ്ങൾ പാലിച്ച് ഭർത്താവിന്റെയും അടുത്ത കുടുംബത്തിന്റേയും കൂടെ  ഇസ്ലാമിക പോവാൻ പാടില്ല എന്നും അതിനെ തൊട്ടല്ലാം അവളെ  അടുക്കളയിൽ തന്നെ തളച്ചിടുക എന്നും ആരും പറയുന്നില്ല

മറിച്ച് ഖുർആനിൽ പറയുന്നു.

നിങ്ങൾ നിങ്ങളുടെ വീടുകളിൽ അടങ്ങി കഴിയുകയും ചെയ്യുക പഴയ അജ്ഞാനകാലത്തെ സൗന്ദര്യപ്രകടനം പോലുള്ള സൗന്ദര്യപ്രകടനം നിങ്ങൾ നടത്തരുത്  നിസ്കാരം മുറപോലെ നിർവഹിക്കുകയും സകാത്ത് നൽകുകയും അല്ലാഹുവെയും അവൻറെ ദൂതനെയും അനുസരിക്കുകയും ചെയ്യുക

അഹ്സാബ് 33

നബി സ്വ പറയുന്നു.
المرءة عورة اذا خرجت استشرفها الشيطان بخاري ومسلم

സത്രീ ഗോപ്യ തയാണ് - നഗ്നതയാണ് - അവൾ പുറത്ത് വന്നാൽ പിശാജ് അവളെ
പ്രദർശന വിദേയമാക്കും (ബുഖാരി മുസ്ലിം)



നബി (സ്വ) പ്രസ്താവിച്ചതായി ഒരു ഹദീസില്‍ ഇപ്രകാരം വന്നിട്ടുണ്ട്:-
ان المراة عورة فاذا خرجت من بيتها استشر فيها الشيطان واقرب ما تكون من رحمة ربها وهي في قريبها – الترمذى والبزار
(സാരം: നിശ്ചയമായും സ്ത്രീ ഗോപ്യമായി വെക്കപ്പെടേണ്ടവളാണ്, അവള്‍ അവളുടെ വീട്ടില്‍ നിന്നു പുറത്തിറങ്ങിയാല്‍ പിശാചു അവളെ വെളിക്കു വരുത്താന്‍ ശ്രമിക്കും. അവളുടെ റബ്ബിന്‍റെ കാരുണ്യത്തോടു അവള്‍ കൂടുതല്‍ അടുത്തവളായിരിക്കുക അവള്‍ അവളുടെ വീട്ടിനുള്ളിലായിരിക്കുമ്പോഴാണ്.) (തി; ബസ്സാര്‍).

അമാനി അഹ്സാബ് 33 നിങ്ങൾ നിങ്ങളുടെ വീടുകളിൽ അടങ്ങി കഴിയുകയും ചെയ്യുക എന്ന ആയത്തിന്റെ

തഫ്സീറിൽ വിവരിക്കുന്നു '
ചുരുക്കത്തില്‍, അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ, പുറത്തിറങ്ങുക, അടുത്ത ബന്ധുക്കളോടുകൂടിയല്ലാതെ യാത്രചെയ്യുക, അന്യപുരുഷന്‍മാരുമായി സമ്പര്‍ക്കത്തിന്നിടയാകുന്ന രംഗങ്ങളില്‍ പങ്കെടുക്കുക, ഇതൊക്കെയാണ് വിലക്കപ്പെട്ടിരിക്കുന്നത്.

(തഫ്സീറ് അമാനി )

തീർന്നില്ല .....

⬆⬆⬆ *അസ്ലം സഖാഫി പരപ്പനങ്ങാടി*
دلاءل أهل السنة
സംശയ നിവാരണ ഗ്രൂപ്പ്


https://t.me/joinchat/AAAAAEvvt9M0PSBRYKqaMg

അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ചാനൽ ഉപയോഗിക്കുക
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA

അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ഗ്രൂപ്പ് ഉപയോഗിക്കുക

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...