Showing posts with label പ്രാർഥന ' പെൺകുട്ടിയുടെ ലേഘനം. Show all posts
Showing posts with label പ്രാർഥന ' പെൺകുട്ടിയുടെ ലേഘനം. Show all posts

Tuesday, July 9, 2019

പ്രാർഥന ' പെൺകുട്ടിയുടെ ലേഘനം

*പെൺകുട്ടിയുടെ ചോദ്യം വഹാബിസത്തിന്റെ അടിക്കല്ലിളക്കുന്നു...*
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
https://www.facebook.com/fathimarasheed123/
*#ലെവനെയാര്_വഹാബിയാക്കി...?...*

ഒരാൾ വഹാബിയാകുന്നത് എന്തുകൊണ്ടായിരിക്കും...!... ബുദ്ധിയും വിവേകവും മുറി മൗലവിമാർക്കു മുന്നിൽ പണയം വക്കുന്നതു കൊണ്ടാണ് ഓരോ നിർഭാഗ്യവാനും വഹാബിയാകുന്നത്. അവിടെ എത്തിപ്പെട്ടാൽ ,വിവരമില്ലാ എന്ന വിവരം പോലുമില്ലാത്ത മുറി മൗലവിമാരാണ് പിന്നെ അവരുടെ എല്ലാമെല്ലാം... വഹാബീ ആലയത്തിലെ നുണകളും തെറ്റിദ്ധരിപ്പിക്കലും കൂടിയാകുമ്പോൾ എല്ലാം പൂർത്തിയാകും.സംസാരിച്ച് സംശയം തീർക്കാനാരെങ്കിലും മുന്നോട്ടു വന്നാൽ - ഞാനൊന്ന് പഠിക്കട്ടെ എന്ന് പറഞ്ഞ് രക്ഷപെടും.പിന്നെ നേരെ മൗലവിയുടെ അടുത്തേക്ക്... അയാളെന്തു പറയുന്നോ അതാണ് വേദവാക്യം... സത്യത്തിലിയാൾക്ക് ഒന്നും മനസ്സിലായിട്ടുണ്ടാകില്ല.പക്ഷേ ,പത്ത് ലക്ഷം ഹദീസ് മനപാoമുള്ള ഇമിമുമാരെ തള്ളിയ ലെവൻ പത്ത് ഹദീസ് പോലും സനദsക്കം കിട്ടാത്ത മൗലവിയെ തള്ളില്ല... അതിനുള്ള ചിന്താശേഷി പോലും ഇല്ലാത്ത വിധം വഹാബി ട്രാപ്പിൽ അവൻ പരിപൂർണ്ണമായി വീണുപോയി എന്നതാണ് സത്യം...

വെഹിക്കിൾ ഡിപ്പാർട്ടുമെന്റിൽ ജോലി ചെയ്യുന്ന സാദിഖിക്കാക്ക ഇത്തരത്തിൽ വഹാബിയായ നിർഭാഗ്യരിൽ ഒരാളാണ്. എന്റെ FB പോസ്റ്റുകളിലൂടെയാണ് കക്ഷിക്കെന്നെ പരിചയം... എന്റെ നമ്പർ വാങ്ങി അദ്ധേഹം അഡ്മിനായ വാട്ട്സപ്പ് കൂട്ടായ്മയിൽ ആഡ് ചെയ്ത് ,എന്നെ വഹാബിസം പഠിപ്പിക്കാൻ ശ്രമിച്ചപ്പോളാണ് ഞാൻ പോലുമാ പാവത്തിനെ ശ്രദ്ധിക്കുന്നത്.

വിവരമില്ലാത്ത ആരോ ഏതോ ഖബറിന്ന് സുജൂദ് ചെയ്യുന്ന രൂപത്തിലുള്ള ഫോട്ടോ കണ്ടായിരുന്നു അദ്ധേഹത്തിന്റെ  അരങ്ങേറ്റം... കേരളത്തിലെ പാരമ്പര്യ മുസ്ലിംകൾ ഇവരാണ് എന്ന ''സത്യം'' വിദഗ്ദമായി വിശ്വസിപ്പിക്കുന്നതിൽ മൗലവി വിജയിച്ചതോടെ കാര്യങ്ങളെല്ലാം ഡബിൾ ഓകെ... സ്വിറാത്ത് പാലത്തിലെ ടോൾ ബൂത്തിന്റെ നടത്തിപ്പു കൂടി ,മൗലവി നേരിട്ടിടപെട്ട് സലഫി ആപ്പീസീന്ന് അനുവദിച്ചതോടെ സംഗതി ക്ളീനായി... സ്വന്തം മാതാപിതാക്കളും ഉസ്താദുമാരും സ്വന്തക്കാരും ബന്ധ ക്കാരും കൂട്ടുകാരുമൊക്കെ പച്ചക്കാഫിറുകൾ... ഒറ്റയാളെയും സ്വിറാത്ത് പാലം കടക്കാൻ മൂപ്പര് സമ്മതിച്ചില്ല. സകലതിനെയും തള്ളിത്താഴെ നരകത്തിലേക്കിട്ടു...

ഇദ്ധേഹം സുന്നിയായിരുന്നപ്പോൾ വഹാബിസത്തോട് ഒരു നിലക്കും യോജിച്ചിരുന്നില്ലത്രെ... ജോലി സ്ഥലത്തെ പല വഹാബിപ്പരിപാടികളിലും വെഹിക്കിൾ ഇൻസ്പെക്ടർ എന്ന നിലയിൽ ക്ളാസെടുക്കാനും മറ്റും ക്ഷണിക്കപ്പെട്ടതോടെയാണ് കുടുക്കിന്റെ യഥാർത്ഥ തുടക്കം... വഹാബീ നേതൃ ക്ളാസുകളിലെ അതിഥി പതിയെപ്പതിയെ ,അയാൾ പോലുമറിയാതെ വീട്ടുകാരനായി മാറുകയായിരുന്നു. ഒരു സാധാ കൂട്ടായ്മ എന്ന രൂപത്തിൽ-തെറ്റിദ്ധരിച്ച്  ,അരങ്ങേറ്റം കുറിച്ച് ,അവസാനം -മുസ്ലിംകളെ മുശ്രിക്കാക്കി മുദ്ര കുത്തുന്നതിന്റെ മൊത്തക്കച്ചവടക്കാരനായപ്പോൾ ,ഒരു മോചനം പോലും സാധ്യമാകാത്ത നിലയിൽ അദ്ധേഹമിന്നാ കുടുക്കിൽ കിടന്ന് പിടയുകയാണ്.

 വാട്ട്സപ്പ് കൂട്ടായ്മയിൽ ,വഹാബികളുടെ സ്ഥിരം കോമഡിയായ ''പ്രാർത്ഥന ദുആ ആരാധന ,മുസ്ലിംകൾ മുശ്രിക്ക് '' എന്നതായിരുന്നു ഇദ്ധേഹത്തിന്റെയും തുറുപ്പു ചീട്ട്... രണ്ട് ദിവസത്തോളം ഇദ്ധേഹത്തിന്റെ ഗിരിപ്രഭാഷണം മുഴുവൻ കേട്ട് ,മൂന്നാം ദിവസം ഗ്യാലറിയിൽ നിന്ന് കളത്തിലിറങ്ങി... ''അല്ല സാറേ... ഈ പ്രാർത്ഥന എന്നു വച്ചാൽ എന്തുവാ...'' - എന്ന് അദ്ധേഹത്തിന്റെ ശൈലിയിൽ ചോദിച്ചതോടെ സംഗതി പുടുത്തം വിട്ടു... ആ ചോദ്യത്തോടെ സകല ആരവങ്ങൾക്കും എമർജൻസി ബ്രേക്ക്... മറ്റാരും ഇടപെടുകയോ മറ്റോ ചെയ്യരുതെന്ന നിബന്ധനയുള്ളതു കൊണ്ട് ,സർക്കാർ എം ബ്ളോയേഴ്സ് മാത്രമുള്ള ഗ്രൂപ്പ് മൂന്ന് ദിവസം നിശ്ചലം... എന്റെ ടെക്സ്റ്റ് മെസേജുകൾ മാത്രം...!



ബെല്യ മൗലവിയെ അന്വേഷിച്ചു പോയ അദ്ധേഹം നാലാം ദിവസം ''പ്രാർത്ഥന അതാണാരാധന'' എന്ന കമന്റുമായി രംഗത്തെത്തി.ന്റെ സാറേ... പ്രാർത്ഥന ഏതാണ് എന്നല്ല- എന്താണ് എന്നാണ് ഞാൻ ചോദിച്ചതെന്ന് പറഞ്ഞപ്പോൾ വീണ്ടും നിശബ്ദ യാമങ്ങൾ...

''അങ്ങിനെയൊന്ന് നബി പഠിപ്പിച്ചിട്ടില്ലെന്ന'' വഹാബിയൻ ഡയലോഗുമായി പിറ്റേന്നദ്ധേഹം തല പൊക്കിയപ്പോൾ സംഗതി ബഹുരസം ... പ്രാർത്ഥന എന്ന മലയാള വാക്കിന്റെ നിർവചനം മലയാളത്തിൽ നബി പഠിപ്പിച്ചു എന്ന് വിശ്വസിച്ചാണോ താങ്കളീ ഒരാഴ്ച മറുപടിയന്വേഷിച്ച് നടന്നതെന്ന് ഞാൻ ചോദിച്ചപ്പോൾ ആ സാധു ബബബ... താങ്കളുടെ ''രക്ഷപെടാനുള്ള ''  വാദപ്രകാരം - നബി പഠിപ്പിക്കാത്ത കാര്യത്തിൽ താങ്കളെങ്ങിനെയാണ് ഒരു വിഷയം പ്രാർത്ഥനയാണോ അല്ലയോ എന്ന് ഗണിക്കലും അതിലൂടെ പാരമ്പര്യ മുസ്ലിംകളെ മുശ്രിക്കാക്കലുമെന്ന് ചോദിച്ചപ്പോൾ നോ മറുപടി... അർത്ഥനക്ക് മുൻപിൽ പ്രാ ചേർത്ത പ്രാർത്ഥനക്ക് മലയാള ഭാഷയിൽ , സഹായാർത്ഥന വിളി അപേക്ഷ എന്നെല്ലാം അർത്ഥമുണ്ട്.ഇതൊക്കെ എങ്ങിനെ ആരാധനയാകുമെന്ന് ചോദിച്ചപ്പോളും ബബബ... ഗ്രൂപ്പിൽ കയറാൻ ധൈര്യമില്ലാതെ പുറത്തു നിന്ന് നിയന്ത്രിച്ചു കൊണ്ടിരുന്ന ഒരു കൂട്ടം മൗലവിമാരുടെ ദയനീയത ഞാൻ പിന്നീടാണറിഞ്ഞത്. ഏതായാലും ,ഈ മുറി മൗലവിമാരുടെ കാര്യം മഹാ കഷ്ടം തന്നെ...

അവസാനം ,2005 ഫെബ്രുവരിയിലെ അൽ മനാർ കൂടി എത്തിയതോടെ വഹാബിസം നീറിപ്പുകഞ്ഞു .വിവരമില്ലാത്ത വഹാബികളുടെ മാസ്റ്റർ പീസായ പ്രാർത്ഥന ഒരു ഗതിയും പരഗതിയുമില്ലാതങ്ങിനെ എരിഞ്ഞമർന്നു കൊണ്ടിരുന്നു. ഞാൻ പഠിച്ചിട്ട് പറയാമെന്ന് പറഞ്ഞ് - ഗ്രൂപ്പ് രൂപീകരിച്ച ആ ഇക്കാക്ക തന്നെ ഗ്രൂപ്പ് പിരിച്ച് വിട്ട് രക്ഷപെട്ടപ്പോൾ എല്ലാവർക്കും കാര്യം മനസിലായി.എഞ്ചിനീയറായ സാലീക്കാക്ക വീണ്ടും ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തെങ്കിലും അദ്ധേഹം വീണ്ടും ലെഫ്റ്റായി.പേഴ്സണലായി ബന്ധപ്പെട്ടപ്പോൾ,,, ''ക്ഷമിക്കണം...എനിക്കിതിൽ നിന്ന് മാറാൻ കഴിയാത്ത വിധം പെട്ടു പോയി'' എന്ന മറുപടിയാണ് ലഭിച്ചത്... ഇനിയും ശവത്തിൽ കുത്തുന്നത് ശെരിയല്ലല്ലോ എന്നോർത്ത് ഞാനേതായാലും പിന്തിരിഞ്ഞു. തനിക്ക് കൂട്ടായി ,ഏതെങ്കിലും സാധുക്കളെ പറ്റിക്കാനായി അയാൾ പുതിയ വലയും വിരിച്ച് എവിടെയെങ്കിലും കാത്തിരിപ്പുണ്ടാകുമിപ്പോൾ...

ദുആ എന്ന പദത്തിന്‍റെ ശരിയായ സാങ്കേതിക അര്‍ത്ഥം ഒരിക്കല്‍  അൽ- മനാറില്‍ തന്നെ വന്നിട്ടുണ്ട്...!... അതിങ്ങനെയാണ്:

പ്രാര്‍ത്ഥനക്ക് അറബി ഭാഷയില്‍ ദുആഅ് എന്ന് പറയുന്നു. സഹായാര്‍ഥന, വിളി, അപേക്ഷ എന്നൊക്കെ ഇതിന് അര്‍ഥമുണ്ട്. അടിമയായ മനുഷ്യന്‍ ഉടമയായ അല്ലാഹുവോട് നടത്തുന്ന അര്‍ഥനയാണ് ഇസ്ലാമിലെ സാങ്കേതിക ഭാഷയില്‍ ദുആഅ് അഥവാ പ്രാര്‍ത്ഥന. (അല്‍ മനാര്‍ 2005 ഫെബ്രു, പേ: 30). അല്ലാഹുവിന്റെ  ഇഷ്ടദാസരും സൃഷ്ടികളിൽ ഉത്തമരുമായ  മുത്ത് നബിയോട്/മഹത്തുക്കളോട്  നടത്തുന്ന സഹായാര്‍ത്ഥന പിന്നെ *#ഏതര്ത്ഥത്തിലാണ് #പ്രാര്ത്ഥനയാവുക*...❓...
മറുപടി പറയാൻ കഴിയുന്ന വഹാബികൾക്ക് സ്വാഗതം... സ്നേഹ പൂർവം...

                       #ഫാതിമാ_റഷീദ്...

പോസ്റ്റ് ഷെയർ ചെയ്യാനും പേജ് ലൈക്ക് ചെയ്യാനും മറക്കരുതേ...

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...