Showing posts with label തറാവീഹ് 20 ഇബ്നുതൈമിയ്യ. Show all posts
Showing posts with label തറാവീഹ് 20 ഇബ്നുതൈമിയ്യ. Show all posts

Friday, May 11, 2018

തറാവീഹ് 20 ഇബ്നുതൈമിയ്യ

തറാവീഹ് നിസ്കാരം: ഒഹാബീ ജല്‍പനങ്ങളില്‍ വഞ്ചിതരാവാതിരിക്കുക.
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0


മുസ് ലിം ലോകം അനുഷ്ടിച്ചാചരിച്ചു വരുന്ന കര്‍മ്മങ്ങളെയൊക്കെ ബിദ്അത്തും അനാചാരവുമായി ചിത്രികരിച്ച് സത്യമാര്‍ഗ്ഗത്തില്‍ നിന്നും ജനങ്ങളെ അടര്‍ത്തിമാറ്റാനും സല്‍കര്‍മ്മങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് സത്യ വിശ്വാസികളെ വഴിമാറ്റാനും ഒഹാബീ പ്രസ്ഥാനക്കാരും മറ്റു പുത്തന്‍ ചിന്താധാരയുടെ ആളുകളും പണിയെടുക്കാന്‍ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി മഹാന്മാരായ സ്വഹാബാക്കളുടെ കാലത്ത് തന്നെ ഇന്നു ജീവിക്കുന്ന പുത്തനാശയക്കാരുടെ പൂര് വ്വീകരായ 'ഖവാരിജു'കളും മറ്റും തുടക്കം കുറിച്ചതായി ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്. ആ ഖവാരിജുകളും മറ്റും തുടങ്ങിവെച്ച ജോലി അവരുടെ പിന്‍ഗാമികളായ നമ്മുടെ കേരളത്തിലും മറ്റും ഉള്ള ഒഹാബികളടങ്ങുന്ന പുത്തന്‍ വാദികള്‍ ഇന്നും തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. അതില്‍ പെട്ട ഒന്നാണ്‍ ലോക  മുസ് ലിംകള്‍ ഒന്നടങ്കം അനുഷ്ടിച്ചു പോരുന്ന മഹാനായ രണ്ടാം ഖലീഫ ഉമര്‍(റ) പുനക്രമീകരിച്ചു ജമാഅത്തായി നടപ്പില്‍ വരുത്തിയ തറാവീഹ് നിസ്കാരം. ഈ തറാവീഹ് നിസ്കാരം മഹാനായ ഉമര്‍(റ) നടപ്പില്‍ വരുത്തിയത് 20, റക്അത്താണെന്ന് ലോകത്ത് അംഗീകരിക്കപ്പെട്ട കര്‍മ്മശാസ്ത്ര സരണികളായ നാലു മദ്ഹബുകളും ഐക്യഖണ്ഡേന  അംഗീകരിച്ചു പോരുകയും ലക്ഷക്കണക്കായ ഹദീസുകള്‍ മനപ്പാട മാക്കിയ പൂര്‍വ്വീകരായ മുഴുവന്‍ ഇമാമുകളും അവരുടെ കിത്താബുകളില്‍ രേഖപ്പെടുത്തുകയും ചെയ്ത കാര്യമാണ്‍, എന്നല്ല കേരളത്തിലെ ഒഹാബികളുടെ ഏറ്റവും വലിയ നേതാവും ആശയ സ്രോദസ്സും ഇമാം അബൂഹനിഫ(റ)യേയും ഇമാം ശാഫിഈ(റ)യേയും കവച്ചുവെക്കുന്ന പാണ്ഡിത്യ ത്തിന്റെ ഉടമയുമാണെന്ന് മുജാഹിദ് സെന്റര്‍ കോഴിക്കോട് നിന്ന് പുറത്തിറക്കിയ 'ഇസ്ലാഹീ പ്രസ്ഥാന ചരിത്രത്തിനൊരാമുഖം' എന്ന ബുക്കില്‍ ഒഹാബീ പ്രസ്ഥാനം അവകാശവാദം വരെ ഉന്നയി ക്കുന്ന മുജാഹിദ് പ്രസ്ഥാനത്തിന്റെയടുക്കല്‍  അത്രയും മഹത്വവും പവറുമുള്ള 'ഇബ്നുതൈമിയ്യ' യും, മുജാഹിദ് പ്രസ്ഥാനത്തിന്റെ മറ്റൊരു ആശയസ്രോദസ്സായ 'ഇബ്നു അബ്ദില്‍ വഹാബ്' എന്നയാളും മറ്റു ഒഹാബികളുടെ മുന്‍കാല നേതാക്കളായി അവര്‍ തന്നെ പരിചയപ്പെടുത്തിയ എല്ലാ നേതാക്കളും എന്തിനേറെ 1920,കളില്‍ കേരളത്തില്‍ ഉടലെടുത്ത മുജാഹിദ്പ്രസ്ഥാനം 1940,കള്‍ വരെയും തറാവീഹ് നിസ്കാരം ഇരുപത് റക്അത്താണെന്നും അത് റമളാനില്‍ മാത്രമുള്ള പ്രത്യേക നിസ്കാരമാണെന്നും പഠിപ്പിച്ചതായി ഇന്നും രേഖകള്‍ നമുക്ക് കാണാവുന്നതാണ്‍, 1940,കള്‍ വരെ റമളാനില്‍ മാത്രം പ്രത്യേ കമായി ഇസ് ലാം കല്‍പിച്ച നിസ്കാരമാണ്‍ തറാവീഹ് നിസ്കാരമെന്നും അത് ഇശാ നിസ്കാരത്തിനു ശേഷമാണെന്നും ഇരുപത് റക്അത്താണെന്നും എല്ലാ രണ്ടു റക്അത്തിനു ശേഷവും സലാം വീട്ടണ മെന്നും മുജാഹിദ് പ്രസ്ഥാനത്തിന്റെ കേരളത്തിലെ പൂര്‍ വ്വ നേതാക്കളായ ഇ കെ മൗലവി, ടി കെ മൗലവി, തുടങ്ങിയവര്‍ അവരുടെ മദ്റസകളില്‍ പഠിപ്പിക്കാനായി 1923.ല്‍ തയ്യാറാക്കിയ 'കിത്താബുന്‍ അവ്വലു ഫില്‍ അമലിയ്യാത്ത്:പേജ്/13)ല്‍  മുജാഹിദ് പ്രസ്ഥാനക്കാര്‍ തന്നെ പഠിപ്പിച്ചിരുന്നതാണ്‍, അതിനു ശേഷം ഒഹാബീ പുരോഹിതന്മാര്‍ അവരുടെ ഇച്ഛക്കനുസരിച്ച് തറാവീഹ് നിസ്കാരത്തെ വെട്ടിച്ചു രുക്കുകയും തറാവീഹ് എട്ട് റകഅത്താണെന്ന് വാദിക്കുകയും ചെയ്തു, അതിനു വേണ്ടി അവര്‍ പ്രമാണങ്ങളെ ദുര്‍വ്യാഖ്യാനിക്കുകയും പൂര്‍ വ്വീകരായ ഇമാമുകളൊന്നും മനസ്സിലാക്കാത്ത രീതിയില്‍ അവതരിപ്പിക്കുകയും ജനങ്ങളെ കബളിപ്പിക്കുകയും വഴിപിഴപ്പിക്കുകയും ചെയ്തു കൊണ്ടേയിരുന്നു, അതിന്നും തുടര്‍ന്നു കൊണ്ടിരിക്കുന്നു. പക്ഷെ പല മാറ്റത്തിരുത്തലുകളും നടത്തി അവസാനം ഇന്ന് ഒഹാബീ പ്രസ്ഥാനം എത്തി നില്‍ക്കുന്നത് റമളാനില്‍ തറവീഹ് എന്ന് ഒരു പ്രത്യേക നിസ്കാരം തന്നെ ഇല്ല എന്ന നിലപാടിലാണ്‍, അക്കാര്യം മരണംവരെ മുജാഹിദ് പ്രസ്ഥാനത്തിന്റെ സംസ്ഥാന സെക്രട്ടറി യായി പ്രവര്‍ത്തിച്ച എ പി. അബ്ദുല്‍ ഖാദിര്‍ മൗലവി തന്നെ ഫത് വ നല്‍കിയതായി കാണാം ആ ഫത് വ ഇങ്ങിനെ വായിക്കാം.
ചോദ്യം: തറാവീഹിന്റെ അതേ രൂപങ്ങളാണ്‍ തഹജ്ജുദില്‍ എന്നു പറയാറുണ്ടല്ലോ അത് ശരിയാണോ ? എങ്കില്‍ അതു ജമാഅത്തായി നിര്‍ വ്വഹിച്ചു കൂടേ ?. മറുപടി:തഹജ്ജുദ്-തറാവീഹ്-വിത്റ്, എന്നിങ്ങനെ വിവിധ പേരുകളില്‍ അറിയപ്പെടുന്നത് ഒരേനമസ്കാരം തന്നെയാണ്‍, ഇതിനു സ്വലാത്തു ല്ലൈല്‍-ഖിയാമുല്ലൈല്‍ എന്നിങ്ങനെ പേരുകളുണ്ട്, ഇശാ നമസ്കാരത്തിനു ശേഷം സുബ്ഹ് നമസ്കാര ത്തിനു മുമ്പ് നിര്‍ വ്വഹിക്കുന്ന സുന്നത്ത് നമസ്കാരമാണു മേല്‍പറഞ്ഞ പേരുകളില്‍  അറിയപ്പെ ടുന്നത്.(അല്‍മനാര്‍:1997, സെപ്തമ്പര്‍ ലക്കം, പേജ്/25)ല്‍ പറഞ്ഞതായി കാണാം. ചുരുക്കത്തില്‍ തറാവീഹും, വിത്റും, തഹജ്ജുദും ഒക്കെ ഒന്നു തന്നെയാണ്‍ എന്നാണ്‍ മൗലവി ഫത് വ കൊടുത്തിട്ടു ള്ളത്.  എന്നാല്‍ ഒഹാബികളുടെ ഈ വാദവും ശുദ്ധകളവാണ്‍ കാരണം റമളാനില്‍ പ്രത്യേകം സുന്നത്തായി നിസ്കാരം മഹാനായ നബി(സ്വ) കല്‍പിച്ചതായും ആ കല്പന തറാവീഹ് നിസ്കാരത്തെ കുറിച്ചാണെന്നും മുഹദ്ദിസുകളും കര്‍മ്മശാസ്ത്ര ഇമാമുകള്‍ നമ്മെ പഠിച്ചതഅയി കാണാവുന്നതാണ്‍ അതുകളൊക്കെ ചുരുക്കത്തില്‍ വിശദീകരിക്കാം.
ഇമാം ബുഖാരി(റ)യും ഇമാം മുസ് ലിം(റ)യും ഐക്യഖണ്ഡേന റിപ്പോറ്ട്ട് ചെയ്ത ഹദീസില്‍ നബി (സ്വ) പറയുന്നു:
عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال:(من قام رمضان إيماناً واحتساباً غُفر له ما تقدم من ذنبه ) متفق عليه.(خلاصة الأحكام:1/574)للنووي.
മഹാനായ അബൂഹുറൈറ(റ) പറയുന്നു: നബി(സ്വ) പറഞ്ഞു:ആരെങ്കിലും വിശുദ്ദ റമളാനില്‍ വിശ്വസി ച്ചവനായ നിലക്കും, പ്രതിഫലം കാംക്ഷിക്കുന്നവനായും നിസ്കരിച്ചാല്‍ അവന്‍ മുന്തി ചെയ്ത പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്‍. ഈ ഹദീസ് ഇമാം നവവി(റ) തന്റെ (ഖുലാസ്വത്തുല്‍ അഹ് ക്കാം :1/574)ല്‍ റിപ്പോറ്ട്ട് ചെയ്തതായി കാണാം.
ഈ ഹദീസ് വിശദീകരിച്ചു കൊണ്ട് ഇമാം നവവി(റ) പറയുന്നു:
قوله صلى الله عليه وسلم:(من قام رمضان إيمانا واحتسابا)والمرادبقيام رمضان صلاة التراويح واتفق العلماء على استحبابها.(شرح مسلم:6/39)للنووي.
ഈ ഹദീസില്‍ പറഞ്ഞ നിസ്കാരം നിര്‍ വ്വഹിക്കുകയെന്നത് കൊണ്ട് ഉദ്ദേശം തറാവീഹ് നിസ്കാര മാണ്‍, തറാവീഹ് നിസ്കാരം സുന്നത്താണെന്നതിന്റെ മേല്‍ പണ്ഡിതലോകം ഏകാഭിപ്രായക്കാരാണ്‍. ഇമാം നവവി(റ) തന്റെ (ശറഹു മുസ് ലിം:6/39)ല്‍ വിശദീകരിച്ചതായി കാണാവുന്നതാണ്‍.
റമളാനില്‍ പ്രത്യേക സുന്നത്ത് നിസ്കാരം ഇസ് ലാം കല്പിച്ചിട്ടുണ്ടെന്ന് ഇമാം ഇബ്നുമാജ(റ) നബി (സ്വ) പഠിപ്പിച്ചതായി തന്റെ 'സുനനി'ല്‍ റിപ്പോറ്ട്ട് ചെയ്തതായി മഹാനായ ഖാളില്‍ ഖുളാത്ത്  അല്‍ ഇമാം അസ്സുബ്ക്കി(റ) പഠിപ്പിക്കുന്നു:
وفي سنن ابن ماجه من حديث عبد الرحمن بن عوف عن النبي صلى الله عليه وسلم ذكر شهر رمضان فقال شهر كتب الله عليكم صيامه وسننت لكم قيامه ورواه الدارقطني في غرائب مالك من حديث أبي هريرة ورواته ثقات.(فتاوى السبكي:1/158)
അബ്ദുല്‍റഹ്മാനുബ്നു ഔഫ്(റ‌)വില്‍ നിന്നും ഇമാം ഇബ്നുമാജ(റ) തന്റെ സുനനില്‍ ഉദ്ധരിക്കുന്നു: റമളാനിനെ കുറിച്ച് സംസാരിച്ചുകൊണ്ട് നബി(സ്വ) പറഞ്ഞു, ഇത് നിങ്ങളുടെമേല്‍ അല്ലാഹു നോമ്പ് നിര്‍ബന്ധമാക്കുകയും നിങ്ങള്‍ക്ക് ഞാന്‍ നിസ്കാരം സുന്നത്താക്കുകയും ചെയ്ത മാസമാണ്‍,  ഇമാം ദറഖുത്വ് നി(റ) തന്റെ 'ഗ്വറാഇബുല്‍ ഇമാം മാലിക്' എന്ന കിത്താബിലും അബൂഹുറൈറ(റ)വില്‍ നിന്നും റിപ്പോറ്ട്ട് ചെയ്തിട്ടുണ്ട് ഇതിന്റെ പരമ്പര സ്വീകാര്യവുമാണ്‍. ഇമാം സുബ്ക്കി(റ) തന്റെ (ഫത്താവാ:1/158)ല്‍ വിവരിച്ചതായി കാണാം.
എന്തിനേറെ പറയണം മുകളില്‍ പറഞ്ഞ പോലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ നേതാവായി അവര്‍ തന്നെ പരിചയപ്പെടുത്തിയ ഇബ്നുതൈമിയ്യ പറയുന്നത് കാണുക:
فأما صلاة التراويح فليست بدعة في الشريعة بل هي سنة بقول رسول الله صلى الله عليه وسلم وفعله فانه قال إن الله فرض عليكم صيام رمضان وسننت لكم قيامه.(إقتضاءالصراط المستقيم:ص/275)لابن تيمية.
അദ്ധേഹം പറയുന്നു: തറാവീഹ് നിസ്കാരം പുത്തനാചാരമല്ല, അത് പുണ്യകര്‍മ്മമാണ്‍,കാരണം നബി (സ്വ) പറഞ്ഞിട്ടുള്ളത് 'നിശ്ചയം അല്ലാഹു നിങ്ങളുടെമേല്‍ റമളാനില്‍ അല്ലാഹു നോമ്പ് നിര്‍ബന്ധ മാക്കുകയും നിസ്കാരം ഞാന്‍ സുന്നത്താക്കുകയും ചെയ്തിട്ടുണ്ട്'. ഇബ്നുതൈമിയ്യ തന്റെ (ഇഖ്ത്തി ളാഉസ്സ്വിറാത്തില്‍ മുസ്തഖീം:പേജ്/275)ല്‍ ഉദ്ധരിച്ചതായി കാണാം. ഇനി ഒഹാബികളുടെ മറ്റൊരു നേതാവായി അവര്‍ തന്നെ പരിചയപ്പെടുത്തിയ 'ശൗക്കാനി' തന്റെ ഗ്രന്ഥത്തില്‍ പറയുന്നത് കാണുക:
وعن عبد الرحمن بن عوف عن النبي صلى الله عليه وسلم ذكر شهر رمضان فقال شهر كتب الله عليكم صيامه وسننت لكم قيامه:-والحديث يدل على فضيلة قيام رمضان وتأكد استحبابه، لأنّ القيام المذكورفي الحديث المراد به صلاة التراويح كما تقدم عن النووي والكرماني، قال النووي:اتفق العلماء على استحبابها.(نيل الأوطار:3/516)للشوكاني.
മുകളില്‍ വിവരിച്ച അബ്ദുല്‍ റഹ്മാനുബ്നു ഔഫ്(റ)യുടെ ഹദീസ് വിശദീകരിച്ചു കൊണ്ട് ശൗക്കാനി പറയുന്നു: 'ഈ ഹദീസ് റമളാനില്‍ നിസ്കരിക്കുന്നതിന്റെ ശ്രേഷ്ടതയുടെ മേലിലും ആ സുന്നത്ത് നിസ്കാരം ശക്തിയേറിയ സുന്നത്തുള്ളതാണെന്നതിന്റെ മേലിലും അറിയിക്കുന്നുണ്ട്. നിശ്ചയം ഹദീസി ല്‍ പറയപ്പെട്ട നിസ്കാരം കൊണ്ട് ഉദ്ധേശിക്കപ്പെടുന്നത് തറാവീഹ് നിസ്കാരമാണ്‍, അക്കാര്യം ഇമാം നവവി(റ)യും ഇമാംകിര്‍മാനി(റ)യും പറഞ്ഞത് മുമ്പ് വിവരിച്ചിട്ടുണ്ട്, ഈ നിസ്കാരം സുന്നത്താണെ ന്നതിന്റെ മേല്‍ പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരാണെന്നാണ്‍ ഇമാം നവവി(റ) പറഞ്ഞിട്ടുള്ളത്. ശൗക്കാനിയുടെ (നൈലുല്‍ഔത്വാര്‍:3/516)ല്‍ വിശദീകരിച്ചതായി കാണാവുന്നതാണ്‍, അതോടൊപ്പം ശൗക്കാനിയുടെ 'നൈലുല്‍ഔത്വാര്‍' എന്ന ഗ്രന്ഥം മതവിധികള്‍ പഠിക്കാന്‍ ഏറ്റവും ആധികാരിക ഗ്രന്ഥമാണെന്ന് മുജാഹിദുകള്‍ ഇറക്കിയ മുകളില്‍ പറഞ്ഞ 'ഇസ്ലാഹീ പ്രസ്ഥാന ചരിത്രത്തിനൊരാമുഖം' എന്ന ബുക്കില്‍ ശൗക്കാനിയെ പറയുന്ന സ്ഥലത്ത് പറയുന്നതായും കാണാവുന്നതാണ്‍, ചുരുക്കത്തില്‍ റമളാനില്‍ പ്രത്യേകം സുന്നത്ത് നിസ്കാരം ഉണ്ടെന്ന് നബി(സ്വ) തന്നെ പഠിപ്പിച്ചിട്ടുണ്ടെന്നാണ്‍ ഇബ്നു തൈമിയ്യയും ശൗക്കാനിയും വരെ പഠിപ്പിക്കുന്നുണ്ടെന്ന് നാം മനസ്സിലാക്കണം.
അങ്ങിനെയുള്ള ഈ തറാവീഹ് നിസ്കാരം നബി(സ്വ) ആകെ നിസ്കരിച്ചത് രണ്ടോ മോന്നോ ദിവസം മാത്രമാണ്‍, പിന്നീട് സ്വഹാബത്തിന്റെ തറാവീഹ് നിസ്കാരത്തിലുള്ള ആവേശം കണ്ടപ്പോള്‍ ആ നിസ്കാരം നിര്‍ബന്ധമാക്കപ്പെടുമോ എന്നുഭയന്ന് പിന്നീടുള്ള ദിവസങ്ങളില്‍ നബി(സ്വ) മസ്ജിദുന്നബ വിയില്‍ തറാവീഹ് നിസ്കരിക്കാന്‍ വന്നില്ല.
ഈ തറാവീഹ് നിസ്കാരം നബി(സ്വ) എത്ര റകത്താണ്‍ നിസ്കരിച്ചതെന്ന് സ്വീകാര്യമായ ഒരു പരമ്പര യിലൂടെയും റിപ്പോറ്ട്ട് ചെയ്യപ്പെട്ടിട്ടില്ല. മഹാന്മാരായ മുഹദ്ദിസുകളും കര്‍മ്മശാസ്ത്ര ഇമാമുകളും പല ഹദീസുകളും പഠനം നടത്തി ചര്‍ച്ചകള്‍ അവതരിപ്പിച്ചു പറഞ്ഞിട്ടുണ്ടെങ്കിലും നബി(സ്വ) എത്രയാ ണു നിസ്കരിച്ചതെന്നതില്‍ തീര്‍ച്ചപ്പെടുത്തുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ല, അതു കൊണ്ട് തന്നെ ലോക മുസ് ലിംകള്‍ അവലംബമാക്കുന്നത് രണ്ടാം ഖലീഫ ഉമരുബ്നുല്‍ ഖത്ത്വാബ്(റ) തറാവീഹ് പുനസംഘടിപ്പിച്ച പ്പോള്‍ 20, റകഅത്ത് നിസ്കരിക്കാനാണു കല്‍പിച്ചിട്ടുള്ളത് ആ കല്പന സ്വഹാബ ത്ത് ഒന്നടങ്കം അംഗീകരിക്കുകയും ചെയ്തു ആ സമയത്ത് മൂന്നാം ഖലീഫ മഹാനായ ഉസ്മാന്‍(റ)വും നാലാം ഖലീഫ അലിയ്യുബ്നു അബീ ത്വാലിബ്(റ)വും, തുടങ്ങി മുഹാജിറുകളും അന്‍സ്വാറുകളുമായ സ്വഹാബാക്കളുടെ സാന്നിധ്യത്തിലാണു 20, റകഅത്ത് തറാവീഹ് നടപ്പാക്കപ്പെട്ടത്, എന്നല്ല സാധാരണ ഒഹാബികള്‍ തറാവീഹ് എട്ടാണെന്ന് വാദിക്കാന്‍ ഉദ്ധരിക്കാറുള്ള ഇമാം ബുഖാരി(റ) റിപ്പോറ്ട്ട് ചെയ്ത ഹദീസ് മഹതിയായ ആയിശ ബീവി(റ)യെ തൊട്ടാണു റിപ്പോറ്ട്ട് ചെയ്യുന്നത് ആ ആയിശ ബീവി(റ)യും മഹാനായ ഉമര്‍(റ) 20, റകഅത്ത് തറാവീഹ് നടപ്പാക്കുമ്പോള്‍ മദീനത്തെ പള്ളിയുടെ ചാരത്ത് താമസിക്കുന്നണ്ട്, എന്നിട്ടും ആയിശ ബീവി(റ) നബി(സ്വ) നിസ്കരിച്ചത് എട്ടാണ്‍ അതില്‍ കൂട്ടാന്‍ പാടില്ലെന്നോ നബി(സ്വ)യുടെ സുന്നത്തിനെതിരില്‍ ഉമര്‍(റ) പ്രവര്‍ത്തിച്ചുവെന്നോ ഒന്നും തന്നെ പറയാതെ ഉമര്‍(റ)വിന്റെ നടപടിയെ അംഗീകരിക്കുകയാണു ചെയ്തത്. എങ്ങിനെ അംഗീകരിക്കാതി രിക്കും ഖുലഫാഉറ്,റാശുദുകളുടെ സുന്നത്തിനെ നിങ്ങള്‍ മുറുകെ പിടിക്കണമെന്നും പിന്‍പറ്റി ജീവിക്ക ണമെന്നും നബി(സ്വ) തന്നെ കല്പ്ച്ചിട്ടുണ്ടല്ലോ, അതു കൊണ്ട് തന്നെ ഉമര്‍(റ) നടപ്പില്‍ വരുത്തിയ 20, റകഅത്ത് തറാവീഹ് നിസ്കാരം നബി(സ്വ)യുടെ സുന്നത്തിന്റെ പരിതിയില്‍ തന്നെ പെടുന്നതുമാണ്‍, നബി(സ്വ) പഠിപ്പിക്കുന്ന ഹദീസ് കാണുക.
عن أبي نجيح العرباض بن سارية -رضي الله عنه- قال:وعظنا رسول الله- موعظة وجلت منها القلوب، وذرفت منها العيون. فقلنا: يا رسول الله، كأنها موعظة مودع فأوصنا، قال:(أوصيكم بتقوى الله، والسمع والطاعة، وإن تأمر عليكم عبد، فإنه من يعش منكم بعدي فسيرى اختلافاً كثيراً، فعليكم بسنتي وسنة الخلفاء الراشدين المهديين عضوا عليها بالنواجذ، وإياكم ومحدثات الأمور، فإن كل بدعة ضلالة) رواه أبو داود والترمذي، وقال: حديث حسن صحيح
മഹാനായ ഇര്‍ബാളുബ്നു സാരിയ(റ)വില്‍ നിന്ന് സ്വഹീഹായ പരമ്പരയിലൂടെ ഇമാം തുര്‍മുദി(റ)യും ഇമാം അബൂദാവൂദ്(റ)യും റിപ്പോറ്ട്ട് ചെയ്യുന്നു: അവര്‍ പറയുന്നു:'ഞങ്ങളുടെ മനസ്സ് പിടക്കുന്നതും കണ്ണുകള്‍ നിറഞ്ഞൊഴുകുന്നതുമായ രീതിയില്‍ നബി(സ്വ) ഞങ്ങളോട് ഉപദേശം നല്‍കി. ആ സമയത്ത് ഞങ്ങള്‍ ചോദിച്ചു ഓ പ്രവാചകരേ! നിശ്ചയം ഈ ഉപദേശം ഒരു യാത്ര ചോദിക്കുന്നയാളുടെ ഉപദേശം പോലെയുണ്ടല്ലോ!! ആകയാല്‍ അവിടുന്ന് ഞങ്ങള്‍ വസ്വിയ്യത്ത് നല്‍കണം അപ്പോള്‍ നബി (സ്വ) പറഞ്ഞു: നിങ്ങള്‍ അല്ലാഹുവിന്ന് തഖ് വ ചെയ്തു ജീവിക്കണം, നിങ്ങളുടെമേല്‍ ഒരു അടിമയായ വ്യക്തിയെയാണു കാര്യകര്‍ത്താവായി നിയോഗിക്കുന്നതെങ്കില്‍പോലും ആ വ്യക്തിയെ നിങ്ങള്‍ അനു സരിക്കുകയും വഴിപ്പെടുകയും ചെയ്യണം, നിശ്ചയം എന്റെശേഷം നിങ്ങളില്‍ ആരെങ്കിലും ജീവിച്ചിരി ക്കുന്നപക്ഷം നിരവധി അഭിപ്രായ വ്യത്യാസങ്ങള്‍ കണ്ടേക്കാം, ആ സമയത്ത് എന്റെ സുന്നത്തിനെയും സച്ഛരിതരായ ഖുലഫാഉറ്,റാശിദുകളുടെ സുന്നത്തിനെയും നിങ്ങള്‍ മുറുകെ പിടിക്കണം, അണപ്പല്ലു കൊണ്ട് കടിച്ചു പിടിക്കണം, നിങ്ങള്‍ നിങ്ങളെ സൂക്ഷിക്കുക, ഇസ് ലാമില്‍ രേഖകള്‍ കണ്ടെത്താന്‍ സാധിക്കാത്ത പുത്തനാചാരങ്ങളെയും നിങ്ങള്‍ സൂക്ഷിക്കുക, നിശ്ചയം എല്ലാ പുത്തനാചാരങ്ങളും വഴികേടിലാകുന്നു'. (ജാമിഉത്തുര്‍മുദി-സുന്നനുഅബീദാവൂദ്). ഈ ഹദീസില്‍ ഖുലഫാഉറ്,റാശിദുകളുടെ ചര്യകളെ മുസ് ലിംകള്‍ നിര്‍ബന്ധമായും പിന്‍പറ്റണമെന്നാണ്‍ നബി(സ്വ)പഠിപ്പിക്കുന്നത് അതു കൊണ്ട് തന്നെ മഹാനായ ഉമര്‍(റ) നടപ്പില്‍ വരുത്തിയ 20, റകഅത്ത് തറാവീഹ് നബി(സ്വ)യുടെ സുന്നത്തില്‍ തന്നെ ഉള്‍പ്പെട്ടു. കാരണം നബി(സ്വ)യുടെ സുന്നത്ത് എന്ന് പറഞ്ഞാല്‍ 'നബി(സ്വ)യുടെ കല്പനയും-പ്രവര്‍ത്തിയും-അംഗീകാരങ്ങളുമാണല്ലോ...
മുകളില്‍ കൊടുത്ത ഖുലഫാക്കളുടെ സുന്നത്തുകളെ മുറുകെ പിടിക്കണം എന്ന് കല്‍പിക്കുന്ന ഹദീസ് ഇബ്നുതൈമിയ്യ തന്റെ (ഇഖ്തിളാഉസ്സ്വിറാത്തില്‍ മുസ്ത്തഖീം:പേജ്/233)ലും, ഇബ്നുതൈമിയ്യ തന്നെ തന്റെ(ഹുഖൂഖു ആലില്‍ ബൈത്ത്:പേജ്/34)ലും, ശൗക്കാനി തന്റെ (ഫത്താവാ:പേജ്/2177)ലും, തന്റെ തന്നെ (സൈലുല്‍ ജര്‍,റാര്‍:2/104)ലും, ഈ അടുത്ത കാലത്ത് മരണപ്പെട്ട സൗദി ഗ്രാന്റ്മുഫ്ത്തി ഇബ്നു ബാസ് തന്റെ (ഫത്താവാ:6/317)ലും വരെ റിപ്പോറ്ട്ട് ചെയ്തു പഠിപ്പിക്കുന്നതായി കാണാവുന്നതാണ്‍.
മഹാനായ ഉമര്‍(റ) നടപ്പില്‍ വരുത്തിയ ഇരുപത് റകഅത്ത് തറാവീഹ് സ്വഹാബത്തിന്റെ ഇജ്മാഉ കൊണ്ട് സ്തിരപ്പെട്ടതാണെന്നു ഇബ്നുതൈമിയ്യ പറയുന്നത് വായിക്കുക അദ്ധേഹം പറയുന്നു:
فإنّه قد ثبت أنّ أبي بن كعب كان يقوم بالناس عشرين ركعة في قيام رمضان ويوتر بثلاث. فرأى كثير من العلماء أنّ ذلك هوالسنة لأنّه أقامه بين المهاجرين والأنصار ولم ينكره منكر (مجموعة فتاوى ابن تيمية::23/68)
فلما جمعهم عمر على أبى بن كعب كان يصلى بهم عشرين ركعة ثم يوتر بثلاث .. (مجموعة الفتاوى: 22/272) لابن تيمية
'നിശ്ചയം ഉബയ്യുബ്നു കഅബ്(റ) ജനങ്ങളെ കൊണ്ട് ഇരുപത് റകഅത്ത് തറാവീഹും മൂന്ന് റക്അ ത്ത് വിത്റുമായിരുന്നു നിസ്കരിച്ചിരുന്നത് എന്ന്  സ്ഥിരപ്പെട്ട കാരുയമാണ്‍, ഇരുപത് റകഅത്താണു സുന്നത്തായ രീതിയെന്നാണു അധികപണ്ഡിതന്മാരും പറഞ്ഞിട്ടുള്ളത്, കാരണം മുഹാജിറുകളും അന്‍സ്വാറുകളുമായ സ്വഹാബത്തിന്റെ സാന്നിധ്യത്തില്‍ വെച്ചാണു ഉബയ്യുബ്നു കഅബ്(റ) ഇരുപത് നിസ്കരിച്ചത്, സ്വഹാബത്തില്‍ ആരുംതന്നെ ഉബയ്യുബ്നു കഅബ്(റ)വിന്റെ ഈ നടപടിയെ വിമര്‍ശി ച്ചിട്ടില്ല. (ഫത്താവാ ഇബ്നുതൈമിയ്യ:23/68)ല്‍ പഠിപ്പിക്കുന്നതായി കാണാം. ഇക്കാര്യം ഇബ്നുതൈമിയ്യ തന്റെ (ഫത്താവാ:22/172)ലും പഠിപ്പിക്കുന്നതായി കാണാം. 20.റകഅത്ത് വിരോധികള്‍ക്ക് ഇതിലപ്പുറം തെളിവു വേണ്ടതില്ലല്ലോ കാരണം മുമ്പ് വിവരിച്ച പോലെ മുജാഹിദ് ഭാഷയില്‍ ഇമാം ശാഫി ഈ (റ) യെയും ഇമാം അബൂഹനീഫ(റ)യെയും കവച്ചുവെക്കുന്ന വിജ്ഞാനത്തിന്റെ ഉടമയാണല്ലോ ഇബ്നുതൈമിയ്യ ! മാത്രമല്ല ഇബ്നുതൈമിയ്യയുടെയും ഇബ്നു അബ്ദില്‍ വഹാബിന്റെയും ആശയങ്ങള്‍ വിഷലിപ്തമാണെന്നു പറയുന്നതും ഖുര്‍ആന്‍ വിഷലിപ്തമാണ്‍ എന്നു പറയുന്നതും തുല്യമാണ്‍, എന്നാണ്‍ മുജാഹിദുകളുടെ ഔദ്വേഗിക പത്രമായ (വിചിന്തനം:2005-ഫെബ്രുവരി:23-പേജ്/7)ല്‍ പറഞ്ഞി ട്ടുള്ളത്, ഇക്കാര്യം വായനക്കാര്‍ വിസ്മരിക്കരുത് !!
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
തുടരും - ഇന്‍ശാ അല്ലാഹ്
അബൂയാസീന്‍ അഹ്സനി-ചെറുശോല

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...