Showing posts with label തലപ്പാവിന്റെ ശ്രേഷ്ടത. Show all posts
Showing posts with label തലപ്പാവിന്റെ ശ്രേഷ്ടത. Show all posts

Friday, April 20, 2018

തലപ്പാവിന്റെ ശ്രേഷ്ടത


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
തലപ്പാവിന്റെ ശ്രേഷ്ടത




തലപ്പാവ് ധരിക്കുന്നതിന്റെ ശ്രേഷ്ടതകൾ വിവരിക്കുന്ന ഒന്നിലധികം ഹദീസുകൾ വന്നിട്ടുണ്ട്. അവയില പല ഹദീസുകളെ പറ്റിയും ഹദീസ് നിരൂപക പണ്ഡിതർ ദുർബ്ബലമെന്നു വിധികല്പ്പിച്ചിട്ടുണ്ടെങ്കിലും "നിവേദക പരമ്പരയുടെ ആധിക്യം പരമ്പരയിൽ വന്ന ദുർബ്ബലതയെ പരിഹരിക്കും" എന്നാ ഹദീസ് നിദാനശാസ്ത്രത്തിന്റെ അവയുടെ ദുര്ബ്ബലാത്ത പരിഹരിച്ചതായി കര്മ്മ ശാസ്ത്ര പണ്ഡിതർ വിവരിച്ചിട്ടുണ്ട്.

عن أبي الدرداء أن رسول الله صلى الله عليه وسلم قال: (("إن الله وملائكته يصلون على أصحاب العمائم يوم الجمعة"))(مسند الشاميين للطبراني: ٣٤١٦)


(1)അബൂദ്ദർദാഅ(റ) നിവേദനം: നബി(സ) പറഞ്ഞു: "നിശ്ചയം അല്ലാഹുവും അവന്റെ മലക്കുകളും തലപ്പാവ് ധരിച്ചവർക്കു വേണ്ടി വെള്ളിയാഴ്ച ദിവസം സ്വലാത്ത് നിർവഹിക്കുന്നതാണ്". (ത്വബ്റാനി: 3416)


عن ابن عباس ,قال:  رسول الله صلى الله عليه وسلم : ((اعتموا تزدادوا حلما)) رواه البزار واطبراني (مجمع الزوائد: ٣٠٢/٢)


(2) ഇബ്നു അബ്ബാസ് (റ) നിവേദനം: നബി(പറഞ്ഞു: "നിങ്ങൾ തലപ്പാവ് ധരിക്കുക. എന്നാൽ നിങ്ങള്ക്ക് വിവേകം വർദ്ദിക്കും". (ഹാക്കിം- ത്വബ്റാനി)


عن ابن عباس مرفوعا : ((عليكم بالعمائم ، فإنها سيما الملائكة ، فأرخوها خلف ظهوركم)) رواه البيهقي فى شعب الإيمان.


(3)ഉബാദത്ത്(റ) നിവേദനം:നബി(സ) പറഞ്ഞു: "നിങ്ങൾ തലപ്പാവ് ധരിക്കുക. നിശ്ചയം തലപ്പാവ് ധരിക്കൽ മലക്കുകളുടെ ചിന്നമാണ്. അതിന്റെ വാല് നിങ്ങളുടെ പിറകിലേക്ക് താഴ്ത്തിയിടുക". (ബൈഹഖി).


عن ركانة قال: سمعت النبي صلى الله عيه وسلم يقول: (( فرق ما بيننا وبين المشركين العمائم على القلانس.(سنن أبي داود: ٣٥٥٦، سنن الترمذي: ١٧٠٦)


(4) റുകാന(റ) നിവേദനം: നബി(സ) പറഞ്ഞു: "നമ്മളും മുശ്രിക്കുകളും തമ്മിലുള്ള വ്യത്യാസം തൊപ്പിയുടെ മുകളിൽ തലപ്പാവ് ധരിക്കലാണ്". (തുർമുദി 1706, അബൂദാവൂദ്: 3556)


عن ابن عمر رفعه: (( صلاة بعمامة تعدل بخمس وعشرين صلاة ، وجمعة بعمامة تعدل سبعين جمعة)) رواه الديلمي فى المسند.


(5) ഇബ്നു ഉമർ(റ) നിവേദനം: നബി(സ) പറഞ്ഞു: "തലപ്പാവ് ധരിച്ചുകൊണ്ടുള്ള നിസ്കാരം തലപ്പാവ് ധരിക്കാതെ നിസ്കരികുന്നതിനേക്കാൾ 25 ഇരട്ടി പുണ്യമാണ്. തലപ്പാവ് ധരിച്ചു കൊണ്ടുള്ള ഒരു ജുമുഅ(തലപ്പാവ് ധരിക്കാതെയുള്ള) 70 ജുമുഅകൾക്ക് സമാനമാണ്". (ദയ് ലമി)


വിശ്വവിഖ്യാത ശാഫിഈ പണ്ഡിതൻ ഇബ്നു ഹജറുൽ ഹയ്തമീ(റ) എഴുതുന്നു: 


وتسن العمامة للصلاة ولقصد التجمل للأحاديث الكثيرة فيها واشتداد ضعف كثير منها يجبره كثرة طرقها وزعم وضع كثير منها تساهل كما هو عادة ابن الجوزي هنا والحاكم في التصحيح ألا ترى إلى حديث { اعتموا تزدادوا حلما } حيث حكم ابن الجوزي بوضعه والحاكم بصحته استرواحا منهما على عادتهما ، وتحصل السنة بكونها على الرأس أو نحو قلنسوة تحتها. (تحفة المحتاج: ٣٢/٣)


നിസ്കാരത്തിനും ഭംഗി ഉദ്ദേശിച്ചും(ജമാഅത്ത്, പള്ളി, സദസ്സുകൾ, പങ്കെടുക്കുമ്പോൾ) തലപ്പാവ് ധരിക്കൽ സുന്നത്താണ്. തദ്വിഷയകമായി ധാരാളം ഹദീസുകൾ വന്നിട്ടുണ്ട്. അവയില പലതിന്റെയും ശക്തമായ ദുർബ്ബലതയെ അവരുടെ പരമ്പരയുടെ ആദിക്യം പരിഹരിച്ചിരിക്കുന്നു. അവയില പലതും നിർമ്മിതമാണെന്നത് (ചിന്തിക്കുന്നതിൽ) വിട്ടുവീഴ്ചവരുത്തികൊണ്ടുള്ള  പ്രസ്താവമാണ്. ഹദീസ് നിർമ്മിതമാണെന്ന് പ്രഖ്യാപിക്കുന്നതിൽ ഇബ്നുൽ ജൗസി (റ) യുടെയും പ്രബലമാണെന്ന് പ്രഖ്യാപിക്കുന്നതിൽ ഹാകിം(റ) ന്റെയും പതിവ് അതാണല്ലോ. :നിങ്ങൾ തലപ്പാവ് ധരിക്കൂ. എന്നാൽ നിങ്ങൾക്ക് വിവേകം വർദ്ദിക്കും" എന്നർത്ഥം വരുന്ന ഹദീസിനെ പറ്റി ഇബ്നുൽ ജൗസി(റ) നിർമ്മിതമാണെന്ന് പറയുമ്പോൾ ഹാകിം(റ) അത് പ്രബലമാണെന്നും പറയുന്നു. തഹ്ഖീഖാക്കാനുള്ള പ്രയാസം ഒഴിവായികിട്ടാൻ  അവർ സ്വീകരിക്കുന്ന സമീപനമായേ അതിനെ നോക്കികാണാവൂ. തലപ്പാവ് തലയുടെ മുകളിലായാലും സുന്നത്ത് ലഭിക്കുന്നതാണ്.(തുഫത്തുൽ മുഹ്താജ് : 3/36) .

തലപ്പാവിന്റെ രൂപവും ഭാവവും.

തലപ്പാവിന്റെ നീളവും വീതിയും ശൈലിയും സ്ഥലവും സമയവും പരിഗണിച്ച് ധരിക്കുന്നവനോട് അനിയോജ്യമായിരിക്കണം.ഇതിനേക്കാൾ അതികമാക്കൽ കറാഹത്താണ്. പണ്ഡിതൻ സാധാരണക്കാരന്റെയോ സാധാരണക്കാരൻ പണ്ഡിതന്റെയോ തലപ്പാവ് ധരികരുത്. തലപ്പാവിന് വാല് വെക്കുകയോ വെക്കാതിരിക്കുകയോ ചെയ്യാം. വാല് വെക്കുമ്പോൾ വലത് ഭാഗത്തേക്ക് ചരിച്ചു വെക്കുന്നതിനേക്കാൾ രണ്ട ചുമലിനടിയിൽ താഴ്ത്തിയിടലാണ്. വാലിന്റെ നീളം ചുരുങ്ങിയത് നാല് വിരലുകൾ ഒന്നിച്ചു വെച്ചാലുള്ള വീതിയും കൂടിയത് ഒരു മുഴവുമാണ്.(ഫത്ഹുൽ മുഈൻ: 144)   .

തലപ്പാവ് തൊപ്പിയുടെ മുകളിൽ

തൊപ്പിയും അതിനു മുകളിൽ തലപ്പാവും ധരിക്കലാണ് ശ്രേഷ്ഠം. നബി(സ)യുടെ യും അനുചരരുടെയും പതിവ് അതായിരുന്നു. എന്നാൽ തലപ്പവില്ലാതെ തൊപ്പി മാത്രവും ധരിക്കാം. കാരണം ചില സമയങ്ങളിൽ നബി(സ) അങ്ങനെ ചെയ്തതായി ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്.(തുഫത്തുൽ മുഹ്താജ് : 3/34)

തലപ്പാവിന്റെ നിറം

വെള്ള നിറത്തിലുള്ള തലപ്പാവ് ധരികലാണ് കൂടുതൽ ഉത്തമം. നബി(സ) കറുപ്പ് നിറത്തിലുള്ള തലപ്പാവ് ധരിച്ചതോ ബദ്ർ യുദ്ദത്തിൽ മഞ്ഞ വർണ്ണത്തിലുള്ള തലപ്പാവ് ധരിച്ച് മലക്കുകൾ ഇറങ്ങി വന്നതോ ജീവിതകാലത്തും മരണശേഷവും ധരിക്കാൻ ഉത്തമം വെള്ള വസ്ത്രമാണ് എന്ന് കാണിക്കുന്ന പ്രബലമായ ഹദീസിന് എതിരല്ല. കാരണം അതെല്ലാം പല സാധ്യതകൾക്കും വക നൽകുന്ന ചില സംഭവങ്ങളാണ്. (തുഹ്ഫ: 3/36)
   ചുരുക്കത്തിൽ നബി(സ)യും സ്വഹാബത്തും തലപ്പാവും തൊപ്പിയും ധരിച്ചതിനെ അറബികളുടെ വേഷമായി പൂർവ്വകാല പണ്ഡിതൻമാരാരും വിലയിരുത്തിയിട്ടില്ല. പ്രത്യുത മതത്തിന്റെ ഭാഗമായി തന്നെയാണ് അതിനെ അവർ വിലയിരുത്തിയതെന്നു ഉപര്യുക്ത പണ്ഡിത പ്രസ്താവനകളിൽ നിന്ന് സുതരാം വ്യക്തമാണല്ലോ. വിശ്വവിഖ്യാത നാൾ മദ്ഹബുകളിലും തല മറക്കലും തലപ്പാവ് ധരിക്കളും സുന്നത്താണ്.   

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...