Showing posts with label ഇസ്തിഗാസയും ആഇശാബീവിയും. Show all posts
Showing posts with label ഇസ്തിഗാസയും ആഇശാബീവിയും. Show all posts

Saturday, March 17, 2018

ഇസ്തിഗാസയും ആഇശാബീവിയും

🌹🌹🌹🌹🌹
ഇസ്തിഗാസയും ആഇശാബീവിയും
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
*حدثنا أبو النعمان حدثنا سعيد بن زيد حدثنا عمرو بن مالك النكري حدثنا أبو الجوزاء أوس بن عبد الله قال: قحط أهل المدينة قحطا شديدا فشكوا إلى عائشة فقالت: انظروا قبر النبي صلى الله عليه وسلم فاجعلوا منه كوى إلى السماء حتى لا يكون بينه وبين السماء سقف، قال: ففعلوا. فمطرنا مطراً حتى نبت العشب وسمنت الإبل حتى تفتقت من الشحم فسمي عام الفتق سنن الدارمي ١ـ ٥٦*

*ഇമാം ദാരിമി തന്റെ സുനനിൽ ഉദ്ധരിക്കുന്നു. "അബുൽ ജൗസാഇനെ തൊട്ട് നിവേദനം: മദീനക്കാർ കടുത്ത ക്ഷാമം അഭിമുഖീകരിച്ചു. അവർ ആഇഷ(റ)ബീവിയെ സമീപിച്ചു. ബീവി അവരോടു നിർദ്ദേശിച്ചു. 'നബി(സ)യുടെ ഖബറിനെ സമീപിക്കുക.* *ആകാശത്തിനും ആ ഖബറിനും ഇടയിൽ മറ വരാത്ത വിധത്തിൽ അവിടുത്തെ മേലാപ്പ് നീക്കുക. അവർ അപ്രകാരം ചെയ്യുകയും സമൃദ്ധമായി മഴ വർഷിക്കുകയും ചെയ്തു. സസ്യങ്ങൾ മുളച്ചു പൊന്തുകയും ഒട്ടകങ്ങൾ തടിച്ചു കൊഴുക്കുകയും ചെയ്തു. അവകൾക്ക് കൊഴുപ്പ് കൂടി കുടലിറക്കം (ഫത്ഖ്) വരെയുണ്ടായി. അത് കൊണ്ട് ഈ വർഷം 'ആമുൽ ഫത്ഖ്' എന്ന പേരിൽ അറിയപ്പെട്ടു.'*
https://chat.whatsapp.com/C3O2VzHpY3Q5b5rVA2GdxT

https://chat.whatsapp.com/C3O2VzHpY3Q5b5rVA2GdxT


ഇബ്നുൽ ജൗസി(റ) തന്റെ 'വഫാ'ഇൽ ഇത് ഉദ്ധരിച്ചിട്ടുണ്ട്. ഹാഫിള് ഇബ്നു ഹജർ(റ) തന്റെ 'ഹിദായത്തു റുവാത്തി ഇലാ തഖ്രീജി അഹാദീസിൽ മസാബീഹി വൽ മിശ്കാത്ത്' هداية الرواة إلى تخريج أحاديث المصابيح والمشكاة എന്ന ഗ്രന്ഥത്തിൽ അല്ലാഹുവിന്റെ റസൂലിന്റെ(സ) ഗുണഗണങ്ങളെ സംബന്ധിച്ച് الفضائل والشمائل വന്ന ഹദീസുകൾ ഉദ്ധരിക്കുന്ന ഭാഗത്ത് 'കറാമത്തുകൾ' എന്ന അധ്യായത്തിൽ ഈ റിപ്പോർട്ട് എണ്ണിയത് 'ഹസനു'കളുടെ കൂട്ടത്തിൽ ആണ്. അഹ്'ലുസ്സുന്നയുടെ ഒരു മുഹദ്ദിസും ഈ 'അസർ' ളഈഫാണെന്ന് പറഞ്ഞു തള്ളിയിട്ടില്ല.

ചുരുക്കത്തിൽ പ്രതിസന്ധി ഘട്ടത്തിൽ അല്ലാഹുവിന്റെ സഹായം പ്രതീക്ഷിച്ചു കൊണ്ട് ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ മഹത് നേതൃത്വത്തെ സമീപിക്കുക എന്നത് സ്വഹാബത്തിന്റെയും ഉത്തമ തലമുറയായ സലഫു സ്വാലിഹുകളുടെയും ചര്യ ആണെന്ന് ഈ സംഭവം നിസ്സംശയം തെളിയിക്കുന്നു ....

പരിശുദ്ധ ഖബർ ശരീഫിനു മുകളിൽ ഇന്നും തലയുയർത്തി നിൽക്കുന്ന പച്ച ഖുബ്ബയിൽ, അന്ന് സ്വഹാബത്ത് തുറന്ന ദ്വാരത്തിന്റെ സ്ഥാനത്ത് ഒരു ചെറിയ ജനൽ വെച്ചിട്ടുണ്ട്. ഉള്ളിലെ ഖുബ്ബയിലും അതുണ്ട്. പുറത്തെ ഖുബ്ബയിലും അതുണ്ട്. വരൾച്ച കൊണ്ട് വലയുമ്പോൾ മദീന നിവാസികൾ ആ ജനൽ തുറക്കാറുണ്ടായിരുന്നു എന്ന് മദീനയുടെ ചരിത്രം വിവരിക്കുന്ന ഗ്രന്ഥങ്ങളിൽ കാണാം.

------------------------------------

القاري - مرقاة المفاتيح شرح مشكاة المصابيح شرح مشكاة المصابيح - كتاب الفضائل - باب الكرامات
الجزء : ( 9 ) - رقم الصفحة : ( 3839 )

‏5950 - وعن أبي الجوزاء ، قال : قحط أهل المدينة قحطا شديدا ، فشكوا إلى عائشة ، فقالت : انظروا قبر النبي (ص) فاجعلوا منه كوى إلى السماء ، حتى لا يكون بينه وبين السماء سقف ، ففعلوا ، فمطروا مطرا حتى نبت العشب ، وسمنت الابل ، حتى تفتقت من الشحم ، فسمي عام الفتق ، رواه الدارمي.

الحاشية رقم: 1 : قال : ( قحط أهل المدينة ) : علي بناء المفعول ( قحطا شديدا فشكوا ) ، أي : الناس ( إلى عائشة ، فقالت : انظروا قبر النبي ) : بالنصب على نزع الخافض ، وفي نسخة إلى قبر النبي (ص) ( فاجعلوا منه ) ، أي : من قبره ( كوى ) : بفتح الكاف ويضم ، ففي المغرب الكوة نقب البيت والجمع كوى ، وقد يضم الكاف في المفرد والجمع اه ، وقيل : يجمع على كوى بالكسر والقصر والمد أيضا ، والكوة بالضم ، ويجمع على كوى بالضم ، والمعنى اجعلوا من مقابلة قبره في سقف حجرته منافذ متعددة ( حتى لا يكون بينه ) ، أي : بين قبره ( وبين السماء سقف ) ، أي : حجاب ظاهري ( ففعلوا فمطروا ).

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...