Showing posts with label സ്ത്രീ നിസ്കാരത്തിന് പൊതു പള്ളിയിൽ പോവൽ ഖുർആനും ഹദീസും എന്ത് പറയുന്നു.. Show all posts
Showing posts with label സ്ത്രീ നിസ്കാരത്തിന് പൊതു പള്ളിയിൽ പോവൽ ഖുർആനും ഹദീസും എന്ത് പറയുന്നു.. Show all posts

Tuesday, October 16, 2018

സ്ത്രീ നിസ്കാരത്തിന് പൊതു പള്ളിയിൽ പോവൽ ഖുർആനും ഹദീസും എന്ത് പറയുന്നു.


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚


സ്ത്രീ നിസ്കാരത്തിന് പൊതു പള്ളിയിൽ പോവൽ
ഖുർആനും ഹദീസും എന്ത് പറയുന്നു.

- ...............


സ്ത്രീകൾക്ക് ജമാഅത്ത് ശക്തിയായ സുന്നത്തില്ലെന്ന് നാം മനസ്സിലാക്കിയല്ലോ. ഇനി അവർ ആ ജമാഅത്ത് എവിടെ വെച്ചു നിർവ്വഹിക്കണമെന്ന് നമുക്ക് നോക്കാം. ഇബ്നു ഹജർ(റ) എഴുതുന്നു:





അർത്ഥം:
അപ്പോൾ സ്ത്രീ അവളുടെ വീട്ടിൽ വെച്ച് ജമാഅത്ത് നിർവ്വഹിക്കുന്നതാണ് കൂടുതൽ നല്ലത്. "നിങ്ങളുടെ സ്ത്രീകൾക്ക് പള്ളികൾ നിങ്ങൾ വിലക്കരുത്. എന്നാൽ അവരുടെ വീടുകളാണ് അവർക്കു കൂടുതൽ ഉത്തമം" എന്ന ഹദീസാണ് ഇതിനു പ്രമാണം. (തുഹ്ഫ: 2/252)

അല്ലാഹു പറയുന്നു:





"നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൌന്ദര്യപ്രകടനം പോലുള്ള സൌന്ദര്യപ്രകടനം നിങ്ങള്‍ നടത്തരുത്‌. നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക".


പ്രസ്തുത ആയത്തിൽപ്പറഞ്ഞ നിർദ്ദേശം നബി(സ്)യുടെ ഭാര്യമാർക്കുമാത്രം ബാധകമല്ല. മറിച്ച് മുസ്ലിം സമുദായത്തിലെ എല്ലാ സ്ത്രീകൾക്കും ബാധകമാണ്. അല്ലാമാ ഇബ്നു കസീർ എഴുതുന്നു:





അർത്ഥം:
നബി(സ്)യുടെ ഭാര്യമാരോട് അല്ലാഹു നിർദ്ദേശിച്ച മര്യാദകളാണ് ആയത്തിൽ പറഞ്ഞത്. ഈ സമുദായത്തിലെ സ്ത്രീകൾ പ്രസ്തുത വിഷയത്തിൽ അവരോടു തുടരേണ്ടവരാണ്. (ഇബ്നു കസീർ: 3/483)

ഈ ആയത്തിന്റെ അടിസ്ഥാനത്തിൽ സ്ത്രീകൾ പള്ളിയിൽ പോകാൻ പാടില്ലെന്ന് സ്വഹാബത്തിൽ ആരെങ്കിലും മനസ്സിലാക്കിയിരുന്നുവോ എന്നതാണ് മറ്റൊരു പ്രശ്നം. രേഖകൾ പരിശോദിക്കുമ്പോൾ ഉണ്ടെന്ന് നമുക്ക് മനസ്സിലാക്കാം. മേൽ ആയത്തിന്റെ തഫ്സീറിൽ ലോക പണ്ഡിതനായ ഇമാം ജലാലുദ്ദീൻ സുയൂത്വി(റ) ഉദ്ധരിക്കുന്നു:





അർത്ഥം:
ഉമ്മുനാഇല(റ)യിൽ നിന്ന് ഇബ്നു അബീഹാതിം (റ) ഉദ്ധരിക്കുന്നു: അബൂബർസ(റ) വീട്ടിൽ വന്നപ്പോൾ അടിമ സ്ത്രീയെ വീട്ടിൽ കണ്ടില്ല. അന്വേഷണത്തിൽ പള്ളിയിൽ പോയതാണെന്ന് വിവരം ലഭിച്ചു. അവൾ വന്നപ്പോൾ ശകാരിക്കുകയും ഇപ്രകാരം പറയുകയും ചെയ്തു: "നിശ്ചയം സ്ത്രീകൾ (വീട്ടിൽ നിന്ന്) പുറപ്പെടുന്നത് അല്ലാഹു വിലക്കിയിരിക്കുന്നു. അവർ അവരുടെ വീടുകളിൽ ഒതുങ്ങിക്കൂടാൻ അല്ലാഹു അവരോടു നിർദ്ദേശിക്കുകയും ചെയ്തിരിക്കുന്നു. അവർ ജനാസയെ അനുഗമിക്കാനോ പള്ളിയിൽ പോകുവാനോ ജുമുഅക്ക് പങ്കെടുക്കുവാനോ പാടില്ല.". (അദ്ദുർറുൽ മൻസൂർ: 8/155)

കർമശാസ്ത്ര പണ്ഡിതന്മാരും ഈ വിഷയത്തിന് മേൽ ആയത്ത് പ്രമാണമായി പറയുന്നുണ്ട്. പ്രമുഖ ഹനഫീ പണ്ഡിതൻ സൈനുൽ ആബിദീൻ ഇബ്നു നുജൈമ്(റ) (മരണം: ഹി: 970) എഴുതുന്നു:



"നിങ്ങൾ നിങ്ങളുടെ വീടുകളിൽ അടങ്ങിക്കഴിയുകയും ചെയ്യുക" എന്ന ആയത്തിന്റെ അടിസ്ഥാനത്തിൽ സ്ത്രീകൾ ജമാഅത്തുകളിൽ പങ്കെടുക്കരുത്. (അൽ ബഹ്‌റുർറാഇഖ്: 1/380)

ഇമാം അലാഉദ്ദീൻ അബൂബക്റു ബ്നു മസ്ഊദുൽ കാസാനി(റ) (മരണം: ഹി: 578) പറയുന്നു:  





അർത്ഥം:
രണ്ടു പെരുന്നാളുകളിൽ പുറപ്പെടാൻ സ്ത്രീകൾക്ക് വിട്ടുവീഴ്ച ചെയ്യുമോ എന്ന വിഷയം ചർച്ച ചെയ്യേണ്ടതാണ്. ജുമുഅ, രണ്ട് പെരുന്നാൾ, മറ്റു നിസ്കാരങ്ങൾ എന്നിവയിൽ യുവതികൾക്ക് പുറപ്പെടാൻ വിട്ടുവീഴ്ച ചെയ്യുകയില്ലെന്ന കാര്യത്തിൽ പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു. "നിങ്ങൾ നിങ്ങളുടെ വീടുകളിൽ അടങ്ങിക്കഴിയുകയും ചെയ്യുക" എന്ന ആയത്താണ് ഇതിനു പ്രമാണം. വീട്ടിൽ അടങ്ങിക്കഴിയാനുള്ള നിർദ്ദേശം പുറപ്പെടുന്നതിനുള്ള വിലക്കാണ്. മാത്രമല്ല അവർ പുറത്തിറങ്ങുന്നത് നാശത്തിനു കാരണമാണെന്നതിൽ സംശയമില്ല. നാശം നിഷിദ്ദമാണ്. നാശത്തിലേക്കു നയിക്കുന്ന കാര്യവും നിഷിദ്ദമാണ്. (ബദാഇ ഉസ്സ്വനാഇഅ്: 275)

ഇനി നമുക്ക് ഇവ്വിഷയകമായി വന്ന ഹദീസുകൾ പരിശോധിക്കാം: അബൂദാവൂദ്(റ) നിവേദനം ചെയ്യുന്നു:




അർത്ഥം:

ഇബ്നു ഉമർ(റ)യിൽ നിന്നു നിവേദനം: റസൂലുല്ലാഹി(സ) പറഞ്ഞു: "നിങ്ങൾ നിങ്ങളുടെ സ്ത്രീകൾക്ക് പള്ളികൾ വിലക്കരുത്. എന്നാൽ അവരുടെ വീടുകളാണ് കൂടുതൽ ഉത്തമം". (അബൂദാവൂദ്: 2/274, ഹദീസ് നമ്പർ 480)

ഈ ഹദീസിന്റെ സ്വീകാര്യത വിവരിച്ച ഇമാം നവി(റ) എഴുതുന്നു:


إسناد هذا صحيح على شرط البخاري. (شرح المهذب: ١٩٧/٤)


അർത്ഥം:

ഈ ഹദീസിന്റെ പരമ്പര ഇമാം ബുഖാരി(റ)യുടെ നിബന്ധനയൊത്ത സ്വഹീഹാണ്. (ശർഹുൽ മുഹദ്ദബ്: 4/197)

ഇമാം അസ്ഖലാനി(റ) എഴുതുന്നു:


أخرجه أبو داود، وصححه ابن خزيمة. (فتح الباري: ٣٥٠/٢)


പ്രസ്തുത ഹദീസ് അബൂദാവൂദ്(റ) ഉദ്ധരിച്ചിട്ടുണ്ട്. ഇബ്നു ഖുസൈമ(റ) അത് പ്രബലമാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്. (ഫത്ഹുൽ ബാരി: 2/350)

9- നബി(സ)യുടെ നിർദ്ദേശം


ഒരു നിസ്കാരത്തിന് ചുരുങ്ങിയത് ആയിരം നിസ്കാരങ്ങളുടെ പ്രതിഫലം ലഭിക്കുന്ന മദീനാ പള്ളിയിൽ നബി(സ) നേതൃത്വം നൽകുന്നതും അല്ലാഹു തൃപ്തിപ്പെട്ടവരാണെന്ന് ഖുർആൻ വിശേഷിപ്പിച്ച സ്വഹാബികിറാം(റ) മഅ്മൂമുകളായി നിസ്കരിക്കുന്നതുമായ ജമാഅത്തിൽ പങ്കെടുത്ത്‌ നിസ്കരിക്കാൻ നബി(സ)യോട് നേരിട്ട് അനുവാദം ചോദിച്ച സ്വഹാബീ വനിതകളോട് 'വന്നോളൂ' എന്നല്ല അവിടുന്ന് പറഞ്ഞത്. പ്രത്യുത എന്റെ പള്ളിയിൽ വന്ന് നിസ്കരിക്കുന്നതിനേക്കാൾ നിങ്ങൾക്കു പ്രതിഫലം ലഭിക്കുക നിങ്ങളുടെ വീടുകളുടെ ഉള്ളറയിൽ വെച്ച് നിസ്കരിച്ചാലാണ്. എന്നാണു. ഇമാം അഹ്മദും(റ) ഇബ്നു ഖുസൈമ(റ) യും മറ്റു നിവേദനം ചെയ്ത ഹദീസിൽ വായിക്കാം:





അർത്ഥം:

അബ്ദുല്ലാഹിബ്നു സുവൈദുൽ അൻസ്വാരി(റ) തന്റെ അമ്മായിയിൽ നിന്നുദ്ധരിക്കുന്നു. മഹതി അബൂഹുമൈദി(റ) ന്റെ ഭാര്യയാണ്. മഹതി നബി(സ)യെ സമീപിച്ച് ഇപ്രകാരം പറഞ്ഞു: "നിശ്ചയം ഞാൻ അങ്ങയോടപ്പം നിസ്കരിക്കുവാൻ ആഗ്രഹിക്കുന്നു'. അപ്പോൾ നബി(സ) പ്രതിവചിച്ചു: "നിശ്ചയം നിനക്ക് എന്റെ കൂടെ നിസ്കരിക്കുവാൻ അതിയായ ആഗ്രഹമുണ്ടെന്ന കാര്യം ഞാൻ മനസ്സിലാക്കിയിരിക്കുന്നു. നിന്റെ പ്രൈവറ്റ് റൂമിൽ വെച്ച് നീ നിസ്കരിക്കുന്നത് നിന്റെ വീട്ടിലെ മറ്റൊരു റൂമിൽ വെച്ച് നിസ്കരിക്കുന്നതിനേക്കാൾ ഉത്തമമാണ്. നിന്റെ വീട്ടിലെ ഏതെങ്കിലും ഒരു റൂമിൽ വെച്ച് നീ നിസ്കരിക്കുന്നത് വീടിന്റെ മറ്റു ഭാഗങ്ങളിൽ വെച്ച് നിസ്കരിക്കുന്നതിനേക്കാൾ ഉത്തമമാണ്. നിന്റെ വീടിന്റെ ഏതെങ്കിലും ഭാഗത്ത് വെച്ച് നീ നിസ്കരിക്കുന്നത് നിന്റെ ജനതയുടെ പള്ളിയിൽ വെച്ച് നിസ്കരിക്കുന്നതിനേക്കാൾ ഉത്തമമാണ്. നിന്റെ ജനതയുടെ പള്ളിയിൽ വെച്ച്  നിസ്കരിക്കുന്നത് എന്റെ പള്ളിയിൽ വെച്ച് നിസ്കരിക്കുന്നതിനേക്കാൾ ഉത്തമമാണ്". അങ്ങനെ മഹതിയുടെ നിർദ്ദേശ പ്രകാരം തന്റെ വീട്ടിൽ ഏറ്റവും ഇരുൾ മുറ്റിയ ഭാഗത്ത് നിസ്കരിക്കാൻ സൗകര്യം ഏർപ്പെടുത്തി മരണം വരെ അവിടെവെച്ചായിരുന്നു മഹതി നിസ്കരിച്ചിരുന്നത്. (സ്വഹീഹ് ഇബ്നു ഖുസൈമ: 3/95, മുസ്നദു അഹ്മദ്: 6/371)

ഈ ഹദീസിൽ പറഞ്ഞ കാര്യം ഒരു ഉദാഹരണത്തിലൂടെ നമുക്ക് മനസ്സിലാക്കാം; മദീനാ പള്ളിയിൽ വെച്ച് നിസ്കരിച്ചാൽ ഒരു നിസ്കാരത്തിന് ചുരുങ്ങിയത് 1000 ആണല്ലോ. എന്നാൽ അത് പുരുഷന്മാർക്ക് മാത്രമാണെന്നാണ് ഇബ്നുഖുസൈമ(റ) അഭിപ്രായപ്പെടുന്നത്. ഇനി സ്ത്രീകൾക്ക് അതുണ്ടെന്നു സങ്കൽപ്പിച്ച് നമുക്ക് ഉദാഹരണം പറയാം.

ഒരു സ്ത്രീ മദീനാ പള്ളിയിൽ വന്ന് നിസ്കരിച്ചാൽ 1000, പള്ളിയിൽ പോകാതെ സ്വന്തം ജനതയുടെ പള്ളിയിൽ വെച്ച് നിസ്കരിച്ചാൽ 1500, വീടിന്റെ ഒരു ഭാഗത്തായാൽ 2000, ഏതെങ്കിലും ഒരു റൂമിലായാൽ 2500, പ്രൈവറ്റ് റൂമിലായാൽ 3000. എങ്കിൽ പിന്നെ ഈ 3000 നഷ്ടപ്പെടുത്തി 1000- നുവേണ്ടി പള്ളിയിൽ പോകുന്നത് ബുദ്ദിയാണോ?!!!!!

ഒന്ന് ഒന്നിനേക്കാൾ ഉത്തമമാണെന്ന് പറയുന്നത് പ്രതിഫലത്തിന്റെ അടിസ്ഥാനത്തിലാണല്ലോ. അതുവെച്ചുകൊണ്ടുള്ള കണക്കാണ് മേൽപറഞ്ഞത്.

പ്രസ്തുത ഹദീസിന്റെ സ്വീകാര്യത വിവരിച്ച് ഇമാം അസ്ഖലാനി(റ) എഴുതുന്നു:




അർത്ഥം:
ഇമാം അഹ്മദ്(റ) ന്റെ നിവേദക പരമ്പര ഹസനാണ്. അബൂദാവൂദ്(റ) ഉദ്ദരിച്ച ഇബ്നു മസ്ഊദ്(റ)ന്റെ ഹദീസ് ഇതിനു സാക്ഷിയായി ഉണ്ട്. (ഫത്ഹുൽ ബാരി: 2/350)



10- പൊതുവായ നിർദ്ദേശം


മേൽപ്പറഞ്ഞത് ഉമ്മുഹുമൈദി(റ) നോടാണെങ്കിലും ആ നിയമം മഹതിക്ക്‌മാത്രം ബാധകമല്ലെന്ന് സ്ത്രീകളോടായി നബി(സ) നടത്തിയ പൊതു നിർദ്ദേശങ്ങളിൽ നിന്നു മനസ്സിലാക്കാം. അത്തരത്തിലുള്ള ഏതാനും ചില നിർദ്ദേശങ്ങൾ കാണുക:




അർത്ഥം:
അബ്ദുല്ലാഹി(റ)യിൽ നിന്നു നിവേദനം: നബി(സ) പ്രസ്താവിച്ചു: "ഒരു സ്ത്രീ അവളുടെ പ്രൈവറ്റ് റൂമിൽ വെച്ച് നിസ്കരിക്കുന്നത് അവളുടെ റൂമിൽ വെച്ച് നിസ്കരിക്കുന്നതിനേക്കാൾ ഉത്തമമാണ്. സ്ത്രീ വീട്ടിലെ ഉള്ളറയിൽ വെച്ച് നിസ്കരിക്കുന്നത് പ്രൈവറ്റ് റൂമിൽ വെച്ച് നിസ്കരിക്കുന്നതിനേക്കാൾ ഉത്തമമാണ്". (അബൂദാവൂദ്: 483,2/277)

സ്ത്രീയുടെ പ്രൈവറ്റ് റൂമാണ് "ബൈതി"ന്റെ വിവക്ഷ. അത്രതന്നെ ഭദ്രതയില്ലാത്ത റൂമാണ് 'ഹുജ്റത്തി'ന്റെ വിവക്ഷ. വിലപിടിപ്പുള്ള വസ്തുക്കളും മറ്റും സൂക്ഷിക്കുന്ന അതിഭദ്രമായ റൂമാണ് 'മിഖ്ദഇ'ന്റെ വിവക്ഷ. (മീർഖാത്ത്: 4/177)

ഈ ഹദീസിനെ അധികരിച്ച് ഇമാം നവവി(റ) എഴുതുന്നു:




അർത്ഥം:
ഇമാം മുസ്ലിം(റ) ന്റെ നിബന്ധനയൊത്ത പ്രബലമായ പരമ്പരയിലൂടെ അബൂദാവൂദ്(റ) ആ ഹദീസ് നിവേദനം ചെയ്തിരിക്കുന്നു. (ശർഹുൽ മുഹദ്ദബ്: 4/198)

11- വീട് ഉത്തമം എന്തുകൊണ്ട്?


സ്ത്രീകൾക്ക് നിസ്കരിക്കുവാനും ജമാഅത്ത് നടത്തുവാനും പള്ളിയേക്കാൾ വീടാണ് ഉത്തമമെന്ന് പറഞ്ഞല്ലോ. എന്തുകൊണ്ടാണിത് എന്നതാണ് അടുത്ത പ്രശ്നം. അക്കാര്യം പണ്ഡിതന്മാർ വിവരിക്കുന്നത് കാണുക:


ഇബ്നു ഹജർ(റ) എഴുതുന്നു:





അർത്ഥം:
സ്ത്രീ വീട്ടിൽ നിന്നു പുറത്തിറങ്ങിയാൽ ഉണ്ടായേക്കാവുന്ന തെറ്റിധാരണകൾ വരാതിരിക്കാൻ വീട്ടിൽ വെച്ച് നിസ്കരിക്കുന്നതാണ് നല്ലത്. അവൾ കണ്ടാലാശിക്കപ്പെടുന്നവളോ ചമഞ്ഞൊരുങ്ങിയവളോ ആയാൽ വിശേഷിച്ചും. (തുഹ്ഫ: 2/252, നിഹായ:2/140)

മുല്ലാഅലിയ്യുൽ ഖാരി(റ) എഴുതുന്നു:


لأن مبنى أمرها على التستر(مرقاة: ١٧٧/٤)


മറഞ്ഞിരിക്കുക എന്നതാണ് സ്ത്രീയുടെ കാര്യത്തിൽ അടിസ്ഥാനം. (മിർഖാത്ത്: 4/177)

സ്ത്രീ മറഞ്ഞിരിക്കേണ്ടവളാണെന്നും അവൾ പുറത്തിറങ്ങിയാൽ വരുന്ന പ്രശ്നങ്ങൾ എന്തെല്ലാമാണെന്നും ഹദീസിൽ നിന്നു തന്നെ വ്യക്തമായി മനസ്സിലാക്കാം. ഏതാനും ഹദീസുകൾ കാണുക:





അർത്ഥം:
അബ്ദുല്ലാഹി(റ)യിൽ നിന്നു നിവേദനം:  നബി(സ) പറഞ്ഞു: "നിശ്ചയം സ്ത്രീ മറഞ്ഞിരിക്കേണ്ടവളാണ്. അവൾ പുറത്തിറങ്ങിയാൽ പിശാച് അവളിൽ പ്രത്യക്ഷപ്പെടും. അവൾ അവളുടെ വീടിന്റെ ഉള്ളറയിൽ വെച്ച് ഇബാദത്തെടുക്കുമ്പോഴാണ് അല്ലാഹുമായി അവൾക്ക് കൂടുതൽ സാമീപ്യം ലഭിക്കുക". (ഇബ്നുഖുസൈമ: 3/93)

മേൽ ഹദീസിനെ അധികരിച്ച് ഹാഫിള് നൂറുദ്ദീൻ ഹൈസമി(റ) എഴുതുന്നു:




ഈ ഹദീസ് ത്വബ്റാനി(റ) കബീറിൽ നിവേദനം ചെയ്തിട്ടുണ്ട്. അതിന്റെ നിവേദകർ വിശ്വാസയോഗ്യരാണ്. (മജ്മഉസ്സവാഇദ്: 2/35)

മറ്റൊരു ഹദീസ് കാണുക:






അർത്ഥം:
അബ്ദുല്ലാഹിബ്നു മസ്ഊദി(റ)ൽ നിന്നു നിവേദനം: അദ്ദേഹം പറയുന്നു: "നിശ്ചയം ഒരു സ്ത്രീ വീട്ടിൽ നിന്നു പുറത്തിറങ്ങുമ്പോൾ അവളിൽ യാതൊരു പ്രശ്നവും ഉണ്ടാവുകയില്ല. തുടർന്ന് പിശാച് അവളിൽ പ്രത്യക്ഷപ്പെട്ട് പറയും: ആരുടെ അരികിലൂടെയെല്ലാം നീ നടക്കുന്നുവോ അവരെയെല്ലാവരെയും നിശ്ചയം  നീ അത്ഭുതപ്പെടുത്തുന്നുണ്ട്. നിശ്ചയം സ്ത്രീ അവളുടെ വസ്ത്രങ്ങൾ ധരിക്കും അപ്പോൾ എവിടേക്കാണ് നീ പുറപ്പെടുന്നതെന്ന് അവളോട് പറയപ്പെടും. അപ്പോൾ ഞാൻ രോഗിയെ സന്ദർശിക്കാനാണെന്നോ ജനാസയിൽ പങ്കെടുക്കാനാണെന്നോ പള്ളിയിൽ നിസ്കരിക്കാനാണെന്നോ അവൾ മറുപടി പറയും. ഒരു സ്ത്രീ വീട്ടിൽവെച്ച് അല്ലാഹുവെ ആരാധിക്കുന്നതുപോലെ ഒരു സ്ത്രീയും അല്ലാഹുവെ ആരാധിക്കുകയില്ല". ഈ ഹദീസ് ഇമാം ത്വബ്റാനി(റ) കബീറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതിന്റെ നിവേദകർ വിശ്വാസയോഗ്യരാണ്. (മജ്മഉസ്സവാഇദ്: 2/35)

മറ്റൊരു ഹദീസിൽ വായിക്കാം:




അർത്ഥം:
അബ്ദുല്ലാഹി(റ) യിൽ നിന്ന് നിവേദനം: "ഒരു സ്ത്രീ തന്റെ വീട്ടിൽ ഏറ്റവും ഇരുൾ മുറ്റിയ സ്ഥലത്തുവെച്ച്  നിസ്കരിക്കുന്നതാണ് അല്ലാഹുവിന്ന് ഏറ്റവും പ്രിയപ്പെട്ടത്". (ത്വബ്റാനി: 2/35, ഇബ്നുഖുസൈമ: 3/96)

ഇമാം ബൈഹഖി(റ) അബ്ദുല്ലാഹി(റ) യിൽ നിന്ന് നിവേദനം ചെയ്യുന്നു:




അർത്ഥം:
"ഒരു സ്ത്രീ തന്റെ വീട്ടിൽ ഏറ്റവും ഇരുൾ മുറ്റിയ സ്ഥലത്തുവെച്ച് നിസ്കരിക്കുന്നതാണ് അല്ലാഹുവിന്ന് ഏറ്റവും പ്രിയപ്പെട്ടത്". (അസ്സുനനുൽ കുബ്റാ: 3/131)

നബി(സ) യുടെ പത്നി ഉമ്മുസലമ(റ)യിൽ നിന്ന് ഇമാം ബൈഹഖി(റ) നിവേദനം ചെയ്യുന്നു:




അർത്ഥം:
നബി(സ) പ്രസ്താവിച്ചു: "സ്ത്രീകൾക്ക് നിസ്കരിക്കുവാൻ ഏറ്റവും ഉത്തമമായ സ്ഥലം അവരുടെ വീടുകളുടെ ഉള്ളറകളാണ്" (അസ്സുനനുൽ കുബ്റാ: 3/131,മുസ്തദ്റക്: 1/209)

മഹതിയായ ആയിഷാ(റ)യിൽ നിന്ന് ഇമാം ബൈഹഖി(റ) നിവേദനം ചെയ്യുന്നു:




അർത്ഥം:
റസൂലുല്ലാഹി(സ) പറഞ്ഞു: "ഒരു സ്ത്രീ അവളുടെ പ്രൈവറ്റ് റൂമിൽ വെച്ച് നിസ്കരിക്കുന്നതാണ് അവളുടെ റൂമിൽ വെച്ച് നിസ്കരിക്കുന്നതിനേക്കാൾ അവൾക്കുത്തമം. അവൾ അവളുടെ റൂമിൽവെച്ച് നിസ്കരിക്കുന്നതാണ് അവൾ അവളുടെ വീട്ടിൽ വെച്ച് നിസ്കരിക്കുന്നതിനേക്കാൾ അവൾക്കുത്തമം. അവൾ വീട്ടിൽ വെച്ച് നിസ്കരിക്കുന്നതാണ് പള്ളിയിൽ വെച്ച് നിസ്കരിക്കുന്നതിനേക്കാൾ അവൾക്കുത്തമം". അസ്സുനനുൽ കുബ്റാ: 3/132)

ഇബ്നു അബീശൈബ(റ) അബ്ദുല്ലാഹിബ്നു അബ്ബാസി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു:




അർത്ഥം:
വെള്ളിയാഴ്ച പള്ളിയിൽ വന്ന് നിസ്കരിക്കുന്നതിനെ പാട്ടി ഒരു സ്ത്രീ ഇബ്നു അബ്ബാസി(റ)നോട് ചോദിച്ചു: അപ്പോൾ അദ്ദേഹം ഇപ്രകാരം മറുപടി പറഞ്ഞു: "നിന്റെ വീട്ടിലെ ഉള്ളറയിൽവെച്ച് നീ നിസ്കരിക്കുന്നതാണ് നിന്റെ പ്രൈവറ്റ് റൂമിൽ വെച്ച് നിസ്കരിക്കുന്നതിനേക്കാൾ നിനക്കുത്തമം. നിന്റെ പ്രൈവറ്റ് റൂമിൽ വെച്ച് നീ നിസ്കരിക്കുന്നതാണ് നിന്റെ വീട്ടിലെ മറ്റു റൂമിൽ നിസ്കരിക്കുന്നതിനേക്കാൾ ഉത്തമം. നിന്റെ വീട്ടിലെ ഒരു റൂമിൽ വെച്ച് നീ നിസ്കരിക്കുന്നതാണ് നിന്റെ ജനതയുടെ പള്ളിയിൽവെച്ച് നിസ്കരിക്കുന്നതിനേക്കാൾ ഉത്തമം". (മുസ്വന്നഫ്: 2/277)

ഇബ്നു ഖുസൈമ(റ) അബ്ദുല്ലാഹി(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു:




അർത്ഥം:
നബി(സ) പ്രസ്താവിച്ചു: "ഒരു സ്ത്രീ അവളുടെ പ്രൈവറ്റ് റൂമിൽ വെച്ച് നിസ്കരിക്കുന്നതാണ് അവളുടെ ഏതെങ്കിലുമൊരു റൂമിൽ നിസ്കരിക്കുന്നതിനേക്കാൾ ഉത്തമം". (ഇബ്നു ഖുസൈമ: 3/94)

പള്ളിയിൽവെച്ച് നിസ്കരിച്ചാൽ ലഭിക്കുന്നതിനേക്കാൾ പ്രതിഫലം വീട്ടിൽ വെച്ച് നിസ്കരിച്ചാലാണ് സ്ത്രീകൾക്ക് ലഭിക്കുകയെന്ന് മേൽഹദീസുകളിൽ നിന്ന് സുതരാം വ്യക്തമാണല്ലോ.

12- മസ്ജിദുന്നബവിയുടെ ശ്രേഷ്ഠത

മദീനാ പള്ളിയിൽ നിസ്കരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചവരോട് നബി(സ)യും സ്വഹാബിമാരും മേൽപ്പറഞ്ഞ വിധം പ്രതിവചിച്ചതെന്ന കാര്യം പ്രത്യേകം ശ്രദ്ധാർഹമാണ്. മദീനാ പള്ളിയിലെ നിസ്കാരത്തിന്റെ പോരിശ വിവരിക്കുന്ന നിരവധി ഹദീസുകൾ വന്നിട്ടുണ്ട്. ഇമാം ബുഖാരി(റ) സ്വഹീഹിൽ നിവേദനം ചെയ്യുന്നു:

صلوة فى مسجدي تعدل ألف صلوة فيما سواه إلا المسجد الحرام (بخاري: ١١١٦)


"എന്റെ പള്ളിയിൽവെച്ചുള്ള ഒരു നിസ്കാരം മസ്ജിദുൽഹറാം അല്ലാത്ത മറ്റുപള്ളികളിൽ വെച്ചുള്ള ആയിരം നിസ്കാരത്തിനു സമാനമാണ്". (ബുഖാരി: 1116)



13- ഇത് പുരുഷന്മാർക്ക് മാത്രം


മേൽപ്പറഞ്ഞ പുണ്യം പുരുഷന്മാർക്ക് മാത്രമാണെന്നും സ്ത്രീകൾക്ക് അതില്ലെന്നും പ്രമുഖ ഹദീസ് പണ്ഡിതനും ശാഫിഈ അസ്വഹാബിൽ പ്രമുഖനുമായ ഇബ്നു ഖുസൈമ(റ) പ്രസ്താവിച്ചിട്ടുണ്ട്. ഇബ്നുഹജർ(റ) എഴുതുന്നു:







അർത്ഥം:
നമ്മുടെ അസ്വഹാബിലെ പ്രമുഖരിൽ പെട്ട ഇബ്നു ഖുസൈമ(റ)യുടെ പ്രസ്താവന അതിനോട് യോജിക്കുന്നു. സ്ത്രീ അവളുടെ പ്രൈവറ്റ് റൂമിൽ വെച്ച് നിസ്കരിക്കുന്നതാണ് റസൂലുല്ലാഹി(സ) യുടെ പള്ളിയിൽ വന്ന് നിസ്കരിക്കുന്നതിനേക്കാൾ ഉത്തമം. മദീനാപള്ളിയിലെ നിസ്കാരം ആയിരം നിസ്കാരത്തോട് സമാനമാണെങ്കിലും ശരി. ആയിരം നിസ്കാരത്തോട് സമാനമാണെന്ന് പറഞ്ഞത് പുരുഷന്മാരുടെ നിസ്കാരത്തിന്റെ പറ്റിയാണ്. സ്ത്രീകളുടെ നിസ്കാരത്തിനെ പറ്റിയില്ല.  (ഫതാവൽ കുബ്റാ: 1/201)

ഇബ്നു ഖുസൈമ(റ)യുടെ സ്വഹീഹ് 6/260-ൽ കാണാവുന്നതാണ്.

14- സ്ത്രീകൾക്ക് നിശ്ചയിച്ച സ്ഥലം?


സ്ത്രീകൾക്ക് നിസ്കരിക്കാനും മറ്റും ഇസ്‌ലാം നിശ്ചയിച്ചുകൊടുത്ത സ്ഥലം അവരുടെ വീടുകളാണ്. പള്ളികളല്ല. സ്ത്രീകൾ അവരുടെ വീടുകളിൽ നിസ്കരിക്കാനായി തയ്യാറാക്കിയ സ്ഥലത്ത് ഇഅ്തികാഫ് ഇരുന്നാൽ പറ്റുമോ ഇല്ലേ എന്നു ചർച്ച ചെയ്യുന്നിടത്ത് പറ്റുമെന്ന ഇമാം ശാഫിഈ(റ)യുടെ ഖദീമായ അഭിപ്രായത്തിനു പറഞ്ഞ ന്യായം ശ്രദ്ധേയമാണ്. അല്ലാമ ശർവാനി(റ) എഴുതുന്നു:  





അർത്ഥം:
ശരിയാകുമെന്നാണ് ഖദീമായ അഭിപ്രായം. കാരണം പുരുഷന് നിസ്കരിക്കാനുള്ള സ്ഥലം പള്ളിയാണെന്നതുപോലെ സ്ത്രീക്ക് നിസ്കരിക്കാനുള്ള സ്ഥലമാണല്ലോ വീട്ടിലെ പള്ളി. (ശർവാനി: 3/466)

ഖദീമിന്റെ ഈ ന്യായത്തെ ജദീദ് ഖണ്ഡിച്ചിട്ടുമില്ല. ശർവാനി(റ) എഴുതുന്നു:




അർത്ഥം:

ജദീദ് പറഞ്ഞ മറുപടി ഇതാണ്: നിസ്കാരം ഒരു സ്ഥലം കൊണ്ട് പ്രത്യേകമല്ല. എന്നാൽ ഇഅ്തികാഫിന്റെ കാര്യം അതല്ല.(അത് പള്ളിയിൽ തന്നെയാവണം) (ശർവാനി: 3/466)

🌴🌴🌴🌴🌴🌴🌴
*ഈ  സംരംഭം  സോഷ്യല്‍  മീഡിയയിൽ നിർവ്വഹിച്ചു  വരുന്ന സേവനം ഇഷ്ടപ്പെട്ടവർ  താഴെ കാണുന്ന ഫേസ്ബുക്ക് ലിങ്കില്‍  ലൈക്ക് ചെയ്യുക*👇 👇👇👇👇👇👇https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/


==================================🌸🌸🌸🌸🌸🌸



പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...