Showing posts with label ഖുതുബിയ്യത് الاستغاثة القطبية. Show all posts
Showing posts with label ഖുതുബിയ്യത് الاستغاثة القطبية. Show all posts

Friday, October 12, 2018

ഖുതുബിയ്യത് الاستغاثة القطبية

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚

ഖുതുബിയ്യത് ഫതാവയിൽ നിന്നും
ഖുത്വുബിയ്യത്തിൽ 1000 വട്ടം ഗൗസുൽ അഅ്ളമിനെ വിളിക്കൽ                                                                                                                 ===================== ചോദ്യം: മലബാറിലെ പല പള്ളികളിലും വച്ച്‌ മാസം തോറും നടത്തി വരാറുള്ള ഖുത്വുബിയ്യത്ത്‌ ഇബാദത്താണോ?
സ്വദഖത്തുല്ലാഹിൽ ഖാഹിരിയാൽ രചിക്കപ്പെട്ട ഗൗസുൽ അഅ്ളമിന്റെ മദ്‌ഹാകുന്ന പ്രസ്‌തുത ബൈത്ത്‌ ചൊല്ലുകയും ഇടയിൽ വിളക്ക്‌ കെടുത്തിയോ മാറ്റിവച്ചോ ചെയ്‌ത്‌ കൊണ്ട്‌ ഗൗസുൽ അഅ്ളമിനെ ആയിരം വട്ടം എല്ലാവരും ഉച്ചത്തിൽ വിളിച്ചും പോരുന്നു. ഈ ബൈത്ത്‌ ചൊല്ലുന്നതും മേൽ പ്രകാരമുള്ള വിളിയും ഒരു ഇബാദത്താണോ? അതിൽ പരലോക പ്രതിഫലം ആശിക്കപ്പെടാമോ? ആണെങ്കിൽ തെളിവെന്ത്‌? മേൽപ്രകാരമുള്ള വിളി, ജാഇസും നല്ലതുമാണെന്ന് നാം വിശ്വസിക്കുന്ന തവസ്സുൽ-ഇസ്‌തിഗാസയാണോ?
എന്റെ നാമം ആയിരം വട്ടം വിളിച്ചാൽ ഞാൻ ഉത്തരം ചെയ്യുമെന്ന് അർത്ഥം വരുന്ന ബൈത്തിൽ പറഞ്ഞ പ്രകാരം വിളിച്ചിട്ട്‌ യാതൊരു മറുപടിയും കിട്ടാത്തതെന്ത്‌ കൊണ്ട്‌? നമ്മുടെ മദ്‌ഹബിന്റെ ഇമാമുകളോ അഖീദഃയിലെ ഇമാമുകളോ ഇങ്ങനെ വല്ല ഇസ്‌തിഗാസയും ചെയ്‌തിട്ടുണ്ടോ? ഇവരെക്കാളും ശ്രേഷ്‌ടരല്ലേ ഖുലഫാഉൽ അർബഅഃ. അവരുടെ പേരുകൾ മേൽപ്രകാരം വിളിച്ച്‌ കാണാത്തതെന്ത്‌ കൊണ്ടായിരിക്കും?

ഉത്തരം: സാധാരണ നടത്തപ്പെടാറുള്ള ഖുതുബിയത്ത്‌ ഇബാദത്താണ്‌. അഥവാ ത്വാഅത്താണ്‌. ഖുത്വുബിയ്യത്തിലുള്ളത്‌ പണ്ഡിത ഗ്രേസരനും ഖുത്വുബുമായ മുഹ്‌യിദ്ദീൻ ശൈഖിനെ സംബന്ധിച്ചുള്ള മദ്‌'ഹുകളും കീർത്തനങ്ങളുമാണ്‌. സ്വാലിഹീങ്ങളെ പ്രകീർത്തനം ചെയ്യൽ ദോഷങ്ങളെ പൊറുപ്പിക്കുന്നതാണ്‌ എന്ന് ജാമിഉസ്സഗീറിന്റെ വ്യാഖ്യാനമായ 'മുഗ്‌നി': 2-299 ൽ പ്രസ്‌താവിച്ചിട്ടുണ്ട്‌. തൗബയും ഇബാദത്തുമാണ്‌ ദോഷം പൊറുപ്പിക്കുന്നത്‌. സ്വാലിഹീങ്ങളെ പ്രകീർത്തനം ചെയ്യൽ തൗബയല്ലാത്തതിനാൽ അത്‌ ഇബാദത്താണെന്ന് തീർച്ച. ആലിം പോലോത്തവരുടെ ഗുണങ്ങൾ പറയൽ താഅത്തിനോട്‌ അശ്ബഹ്‌ ആണെന്ന് തുഹ്ഫ 3-183ൽ പ്രസ്‌താവിച്ചത്‌ സ്‌മരണീയമാണ്‌.

ഖുത്വുബിയ്യത്തിനിടയിൽ ആയിരം വട്ടം വിളിക്കൽ 'തന്നെ വിളിക്കുന്നവർക്കുന്നവർക്കുത്തരം നൽകും' എന്ന് ഗൗസുൽ അഅ്'ളം (റ) പറഞ്ഞതനുസരിച്ചായത്‌ കൊണ്ട്‌ ഇസ്‌തിഗാസ (സഹായാഭ്യർത്ഥന) യാണത്‌. ഇസ്‌തിഗാസ തവസ്സുലിന്റെ അർത്ഥത്തിൽ പെട്ടതാണെന്ന് ഇമാം ഇബ്‌നുഹജർ(റ) ഹാശിയത്തുൽ ഈളാഹിൽ പ്രസ്‌താവിച്ചിട്ടുണ്ട്‌. (പേജ്‌: 218) സുന്നത്തായ തവസ്സുലിന്റെ അർത്ഥത്തിൽ പെട്ട ഇസ്‌തിഗാസയും സുന്നത്തും ഇബാദത്തുമാണ്‌. അതിനാൽ മേൽപ്രകാരം ഖുത്വുബിയ്യത്ത്‌ ചൊല്ലുന്നതിനും വിളിക്കുന്നതിനും പരലോക പ്രതിഫലം ലഭിക്കുമെന്ന് ആശിക്കാവുന്നതാണ്‌.

ബൈത്തിൽ പറയുന്നത്‌ പ്രകാരം വിളിച്ചിട്ട്‌ യാതൊരു മറുപടിയും കിട്ടുന്നില്ല എന്ന് പറയുന്നത്‌ ശരിയല്ല. മറുപടി ലഭിച്ച പല സംഭവങ്ങളുമുണ്ട്‌. ഇനി ചിലപ്പോൾ കിട്ടാതിരിക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണം ആ വിളി ബൈത്തിൽ പറഞ്ഞ ക്രമത്തിലാവാത്തത്‌ കൊണ്ടും നിബന്ധനകളൊക്കാത്തത്‌ കൊണ്ടുമാണ്‌. ഉത്തരം ലഭിക്കുമെന്ന ദൃഢവിശ്വാസത്തോട്‌ കൂടിയും മറ്റും വിളിക്കണമെന്നാണ്‌ ബൈത്തിൽ പറഞ്ഞത്‌. മരണമടഞ്ഞ മഹാത്മാക്കളോട്‌ സഹായമർത്ഥിക്കുന്നതിന്റെ മര്യാദയെ സംബന്ധിച്ച്‌ ഇമാം ഗസാലി (റ) പറഞ്ഞതിപ്രകാരമാണ്‌. 'അമ്പിയാക്കൾ, ഇമാമീങ്ങൾ മുതലായവരുടെ പരിശുദ്ധാത്മാക്കളിൽ നിന്ന് ആവശ്യ നിർവ്വഹണം സാധിക്കുന്നത്‌ രണ്ട്‌ മാർഗ്ഗങ്ങൾ ഒത്തു കൂടുമ്പോഴാണ്‌. ആവശ്യക്കാരന്റെ ഭാഗത്ത്‌ നിന്ന് സഹായമർത്ഥനയും മറുഭാഗത്ത്‌ നിന്ന് സഹായിക്കലുമാണ്‌ ആ മാർഗ്ഗങ്ങൾ. സഹായമർത്ഥിക്കൽ ആവശ്യക്കാരന്റെ ഹൃദയം ആവശ്യം നിർവഹിച്ചു കൊടുക്കുന്ന ശുപാർശകനെ ഓർക്കുന്നതിൽ അടങ്ങി ഒതുങ്ങുകയും ആ സ്‌മരണയിൽ വ്യാപൃതമാവുകയും ചെയ്യൽ കൊണ്ടാണ്‌. ആവശ്യക്കാരന്റെ ഈ നിലപാട്‌ ആ ശുപാർശകന്റെ ആത്മാവിനെ ഉണത്തുവാൻ സഹായകമാവുന്നതും അപ്പോൾ ആ പരിശുദ്ധാത്മാവ്‌ അവനെ സഹായിക്കുന്നതുമാണ്‌. അൽ മസ്‌നൂനുൽ കബീർ പേജ്‌: 86.

ആവശ്യക്കാരന്റെ ഹൃദയം മുഹ്‌യിദ്ദീൻ ശൈഖിനെ ഓർക്കുന്നതിൽ വ്യാപൃതമാകുവാൻ ആയിരം വട്ടം വിളിക്കുന്നതിനും അത്‌ ഇരുട്ടത്ത്‌ വച്ചാവുന്നതിനും പ്രത്യേക സ്ഥാനമുണ്ട്‌. ദിക്‌റിന്റെ അവസരത്തിൽ വിളക്ക്‌ കെടുക്കണമെന്ന് സലാലിമുൽ ഫുസലാ (പേജ്‌: 108) മുതലായ കിതാബുകളിൽ പ്രസ്‌താവിച്ചത്‌ സ്‌മരണീയമാണ്‌. ആകയാൽ എന്നോട്‌ പ്രാർത്ഥിച്ചാൽ ഞാൻ ഉത്തരം നൽകുമെന്ന് അല്ലാഹു പരിശുദ്ധ ഖുർആനിൽ പ്രസ്‌താവിച്ചിരിക്കെ അല്ലാഹുവിനോട്‌ പ്രാർത്ഥിച്ചിട്ട്‌ പ്രാർത്ഥനയുടെ നിബന്ധന ശരിപ്പെടാത്തത്‌ കൊണ്ട്‌ പല അവസരത്തിലും മറുപടി ലഭിക്കാറില്ല. അത്‌ പോലെ ഇമാം ഗസാലി (റ) പറഞ്ഞ പ്രകാരമുള്ള സഹായമർത്ഥനയാവാത്തത്‌ കൊണ്ടാണ്‌ ചിലപ്പോൾ ആവശ്യം നിറവേറാത്തതെന്ന് സുവ്യക്തം.

ഇത്തരം ഇസ്‌തിഗാസ അനുവദനീയമോ സുന്നത്തോ ആകുന്ന കാര്യത്തിൽ മദ്‌ഹബിന്റെ ഇമാമീങ്ങളോ അഖീദന്റെ ഇമാമീങ്ങളോ അങ്ങനെ പ്രവർത്തിക്കുന്നതിനും പ്രവർത്തിക്കാതിരിക്കുന്നതിനും സ്ഥാനമില്ല. അതിനാൽ ഇത്‌ സംബന്ധിച്ച്‌ ചോദ്യം അസ്ഥാനത്താണ്‌. മുഹ്‌യിദ്ദീൻ ശൈഖി (റ) നേക്കാൾ ശ്രേഷ്‌ടമായ ഖുലഫാഉൽ അർബഅഃ മുതലായവർ തങ്ങളെ ആയിരം വട്ടം വിളിച്ചാൽ ഉത്തരം നൽകുമെന്ന് പറഞ്ഞിട്ടില്ല. അത്‌ കൊണ്ടാണ്‌ അവരെ അങ്ങനെ വിളിച്ചു കാണാത്തത്‌.

(താജുൽ ഉലമാ ശൈഖുനൽ മർഹൂം: കെ. കെ. സദഖത്തുല്ല മൗലവി (റ) യുടെ സമ്പൂർണ്ണ ഫതാവാ. പേജ്‌: 102, 103)

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...