Showing posts with label സ്ത്രീ പള്ളി പ്രവേശനം ഫത്ഹുൽ ബാരി ഹറാമല്ലന്ന് പറഞ്ഞോ?. Show all posts
Showing posts with label സ്ത്രീ പള്ളി പ്രവേശനം ഫത്ഹുൽ ബാരി ഹറാമല്ലന്ന് പറഞ്ഞോ?. Show all posts

Wednesday, February 7, 2018

സ്ത്രീ പള്ളി പ്രവേശനം ഫത്ഹുൽ ബാരി ഹറാമല്ലന്ന് പറഞ്ഞോ?



ചോദ്യം . സ്ത്രീകൾക്ക് നിരുപാധികം പള്ളിയിലേക്ക് പോകൽ ഹറാമാണന്ന വാദം ശരിയല്ല എന്ന് ഹാഫിള് ഇബ്നു  ഹജ്ർ  അസ്ഖലാനി (റ) ഫത്ഹുൽ ബാരിയിൽ പറഞ്ഞിട്ടുണ്ടോ?

ഉത്തരം

സത്രീകൾക്ക് പൊതുപള്ളിയിലേക്ക് ജുമുഅ ജമാ അത്തിന് പുറപ്പെടൽ കറാഹത്തും ഫിത്നയുണ്ടെങ്കിൽ ഹറാമും ആണ്. ഇക്കാലത്ത് ഫിത്നയുള്ളത് കൊണ്ട് നിരുപാധികം ഹറാമെന്ന് പറയണം എന്നാണ് ശാഫിഈ മദ്ഹബിലെ ആധികാരിക പണ്ഡിതൻമാർ പറഞ്ഞത്. അത് തന്നെയാണ് നമുക്കും പറയാനുള്ളത്.

ഇമാം നവവി( പറയുന്നത് കാണുക.

ﻓﺮﻉ ‏) ﺇﺫﺍ ﺃﺭﺍﺩﺕ ﺍﻟﻤﺮﺃﺓ ﺣﻀﻮﺭ ﺍﻟﺠﻤﻌﺔ ﻓﻬﻮ ﻛﺤﻀﻮﺭﻫﺎ ﻟﺴﺎﺋﺮ ﺍﻟﺼﻠﻮﺍﺕ ، ﻭﻗﺪ ﺫﻛﺮﻩ ﺍﻟﻤﺼﻨﻒ ﻓﻲ ﺃﻭﻝ ﺑﺎﺏ ﺻﻼﺓ ﺍﻟﺠﻤﺎﻋﺔ ، ﻭﺷﺮﺣﻨﺎﻩ ﻫﻨﺎﻙ ، ﻭﺣﺎﺻﻠﻪ ﺃﻧﻬﺎ ﺇﻥ ﻛﺎﻧﺖ ﺷﺎﺑﺔ ﺃﻭ ﻋﺠﻮﺯﺍ ﺗﺸﺘﻬﻰ ﻛﺮﻩ ﺣﻀﻮﺭﻫﺎ(شرح المهذب ٤/١٩٨)
ഇമാം നവവി(റ)പറയുന്നു:
ഒരുസ്ത്രീ ജുമുഅക്കൊ മറ്റു ജമാ അത്തിനൊ  വരൽ യുവതികൾക്കും  കണ്ടാൽ ആകർശിക്കപ്പെടുന്ന വാർദ്ധക്യമുള്ളവക്കും. [ഫിത്ന ഇല്ലാത്തപ്പോൾ] കറാഹത്താണ്. (ശറഹുൽ മുഹദ്ധബ്4/198 )

                                                                                                     فأما الشابة وذات الجمال ، ومن تشتهى فيكره لهن الحضور ' ( شرح المهذب  ٤/١٩٨)
അപ്പോൾ യുവതികൾ ഭംഗിയുള്ള സ്ത്രീകൾ കണ്ടാൽ ആഗ്രഹം തോന്നുന്ന ഏതൊരു സ്ത്രീയും പള്ളിയിൽ ഹാജരാവൽ ( ഹറാമായ   ) കറാഹത്താണ് ശറഹുൽ മുഹദ്ധ ബ് 4/198



ചോദ്യകർത്താവ് ചോദിച്ച ചോദ്യം ഇബ്നു ഹജർ മക്കിയോട് ചോദിച്ചതും അതിനു മറുപടിയും ഫതാവയിൽ കാണാം

അതിൽ ഫിത്നയുണ്ടങ്കിൽ ഹറാമാണ്. അവളെ തടയണം എന്ന് ഇമാം നവവി (റ) യിൽ നിന്നും ഉദ്ധരിച്ച് പറയുന്നത് കാണുക


ﻗﺎﻝ ﺍﻟﻨﻮﻭﻱ ﺭﺣﻤﻪ ﺍﻟﻠﻪ ﻭﺭﺿﻲ ﻋﻨﻪ ﻓﻲ ‏( ﺷﺮﺡ ﻣﺴﻠﻢ ‏) ﻓﻲ ﺑﺎﺏ ﺧﺮﻭﺝ ﺍﻟﻨﺴﺎﺀ ﺇﻟﻰ ﺍﻟﻤﺴﺎﺟﺪ : )) ﺇﺫﺍ ﻟﻢ ﻳﺘﺮﺗﺐ ﻋﻠﻴﻪ ﻓﺘﻨﺔ ﻭﺃﻧﻬﺎ ﻻ ﺗﺨﺮﺝ ﻣﺘﻄﻴﺒﺔ ((
ﻭﺍﻧﻈﺮ ﺇﻟﻰ ﻗﻮﻟﻪ " ﺇﺫﺍ ﻟﻢ ﻳﺘﺮﺗﺐ ﻋﻠﻴﻪ ﻓﺘﻨﺔ " ﻣﺎ ﺃﺣﺴﻨﻪ ﻓﻴﻤﺎ ﻗﺪﻣﺘﻪ ﻣﻦ ﻭﺟﻮﺏ ﺍﻟﻤﻨﻊ ﺣﻴﺚ ﺗﺮﺗﺒﺖ ﺍﻟﻔﺘﻨﺔ ﻋﻠﻰ ﺧﺮﻭﺟﻬﻦ ﻓﺈﻥ ﻗﻮﻟﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ )) ﻻ ﺗﻤﻨﻌﻮﺍ ﺇﻣﺎﺀ ﺍﻟﻠﻪ ﻣﺴﺎﺟﺪ ﺍﻟﻠﻪ (( ﻫﺬﺍ ﻭﺷﺒﻬﻪ ﻣﻦ ﺃﺣﺎﺩﻳﺚ ﺍﻟﺒﺎﺏ ﻇﺎﻫﺮ ﻓﻲ ﺃﻧﻬﺎ ﻻ ﺗﻤﻨﻊ ﻣﻦ ﺍﻟﻤﺴﺠﺪ ﻟﻜﻦ ﺑﺸﺮﻭﻁ ﺫﻛﺮﻫﺎ ﺍﻟﻌﻠﻤﺎﺀ ﻣﺄﺧﻮﺫﺓ ﻣﻦ ﺍﻷﺣﺎﺩﻳﺚ ﻭﻫﻲ :
ﺃﻥ ﻻ ﺗﻜﻮﻥ ﻣﺘﻄﻴﺒﺔ ، ﻭﻻ ﻣﺘﺰﻳﻨﺔ ﺫﺍﺕ ﺧﻼﺧﻞ ﻳﺴﻤﻊ ﺻﻮﺗﻬﺎ ، ﻭﻻ ﺛﻴﺎﺑﺎ ﻓﺎﺧﺮﺓ ، ﻭﻻ ﻣﺨﺘﻠﻄﺔ ﺑﺎﻟﺮﺟﺎﻝ ، ﻭﻻ ﺷﺎﺑﺔ ﻭﻧﺤﻮﻫﺎ ﻣﻤﻦ ﻳﻔﺘﺘﻦ ﺑﻬﺎ ، ﻭﺃﻥ ﻻ ﻳﻜﻮﻥ ﺑﺎﻟﻄﺮﻳﻖ ﻣﺎ ﻳﺨﺎﻑ ﺑﻪ ﻣﻔﺴﺪﺓ ﻭﻧﺤﻮﻫﺎ (فتاوي الكبري١/٢٠٣)
അവൾ പള്ളിയിലേക്ക് പുറപ്പെടൽ കൊണ്ട് ഫിത്നയില്ലെ ങ്കിൽ പുറപെടുന്ന അധ്യായം  എന്ന നവവി ഇമാമിന്റ ശറഹ് മുസ്ലിമിന്റെ വാക്കിൽ നിന്നും ഫിത്നയുണ്ടങ്കിൽ തടയൽ നിർബന്ധമാണന്ന് ഞാൻ പറഞ്ഞതിന് തെളിവാണ്

നിങ്ങൾ സ്ത്രീകളെ പള്ളി തടയരുത് എന്ന നബി സ്വ യുടെ വാക്ക് ഹദീസുകളിൽ നിന്ന് പണ്ഢിതൻമാർ പിടിച്ച നിബന്ധനകള്‍ പാലിക്കുമ്പോഴാണ്. അതിൽ പെട്ടതാണ് യുവതി ആവാതിരിക്കണം. അവളെ കൊണ്ട് ഫത്ന ഭയപ്പെടുന്നവളാവാതിരിക്കണം, വഴിയിൽ ഫസാദോ അത് പോലെയുള്ളതോ ഭയപെടാതിരിക്കണം ആഡംമ്പര വസ്ത്രം ധരിക്കാതിരിക്കണം, സുഗന്ധം പൂശാതിരിക്കണം, പുരുഷൻമാരോട് കലരാതിരിക്കണം' ( ഫതാവ ഇബ്നു ഹജർ1/203 )

ഇതിൽ നിന്നും ഫിത്നയുള്ള കാലത്ത്  സ്ത്രീ പള്ളിയിൽ പുറപെടൽ ഹറാമാണെന്നും തടയൽ നിർബന്ധമാണന്നും മനസിലാക്കാം. അതാണ് ഇമാം നവവിയും റ ഇബ്നു ഹജറും റ  പറയുന്നത് എന്ന് മനസ്സിലാക്കാം.

ആഇഷാ ബീവി റ യുടെ നിലപാട്😞

ഇബ്നു ഹജർ മക്കി വീണ്ടും പറയുന്നത് കാണുക
 ﻟﻜﻦ ﻛﻼﻣﻬﺎ ﻣﺤﺘﻤﻞ ﺃﻳﻀﺎ ﻟﻮﺟﻮﺏ ﺍﻟﻤﻨﻊ ﻭﻟﺠﻮﺍﺯﻩ ، ﻭﺍﺣﺘﻤﺎﻟﻪ ﻟﻮﺟﻮﺑﻪ ﺃﻗﺮﺏ ، ﻭﻳﺪﻝ ﻋﻠﻴﻬﺎ ﺍﻟﻤﻼﺯﻣﺔ ﺍﻟﻤﺬﻛﻮﺭﺓ ﺍﻟﻤﺴﺘﻨﺒﻄﺔ ﻣﻦ ﺍﻟﻘﻮﺍﻋﺪ ﺍﻟﺪﻳﻨﻴﺔ ﺍﻟﻤﻘﺘﻀﻴﺔ ﻟﺤﺴﻢ ﻣﻮﺍﺩ ﺍﻟﻔﺴﺎﺩ(١/٢٠٣فتاوي الكبري)
ആയിഷ ബീവിയുടെ വാക്ക് അറിയിക്കുന്നതും ഫിത്നയുണ്ടെങ്കിൽ തടയണമെന്നാണ്. തടയൽ നിർബന്ധമാണെന്നതാണ് ഏറ്റവും അടുപ്പം. ഫസാദിന്റെ കവാടം തന്നെ കൊട്ടിയടക്കൽ നെ തേടുന്ന ദീനിയായ തത്വങ്ങളിൽ നിന്നും ഗവേഷണം ചെയ്തത് അവർ പറഞ്ഞ തടയലിനെ അറിയിക്കുന്നുണ്ട്. (ഫതാവൽ കുബ്റാ1/203)
 ﻭﻗﻮﻟﻬﺎ ﺫﻟﻚ ﺑﻤﻨﺰﻟﺔ ﺍﻟﺨﺒﺮ ﻻ ﻣﻦ ﻗﻮﻝ ﺍﻟﺼﺤﺎﺑﻲ ﺍﻟﻤﺨﺘﻠﻒ ﻓﻲ ﻛﻮﻧﻪ ﺣﺠﺔ فتاوي الكبري١/٢٠٣
ആ ഇഷ ബീവിയുടെ വാക്ക് ശക്തമായ തെളിവാകുന്നതിൽ ഹദീസിന്റെ സ്ഥാനത്താണ്. (ഫതാവാൽ കുബ്‌റ1/203)
ഇബ്നു ഉമർ
 ഇബൻഹർജ മക്കി തുടരുന്നു.

ﻭﺍﻋﺘﺬﺭ ﻓﻲ ﺍﻹﺣﻴﺎﺀ ﻋﻦ ﻗﻮﻝ ﺑﻌﺾ ﺃﻭﻻﺩ ﻋﺒﺪ ﺍﻟﻠﻪ ﺑﻦ ﻋﻤﺮ ﻟﻤﺎ ﺫﻛﺮ ﺣﺪﻳﺚ )) ﻻ ﺗﻤﻨﻌﻮﺍ ﺇﻣﺎﺀ ﺍﻟﻠﻪ (( " ﺑﻠﻰ ﻭﺍﻟﻠﻪ ﻟﻨﻤﻨﻌﻬﻦ " ﻓﻀﺮﺏ ﺻﺪﺭﻩ ﻭﻏﻀﺐ .
ﻗﺎﻝ ﺍﻟﻐﺰﺍﻟﻲ : ﻭﺇﻧﻤﺎ ﺍﺳﺘﺠﺮﺃ ﻋﻠﻰ ﺍﻟﻤﺨﺎﻟﻔﺔ ﻟﻌﻠﻤﻪ ﺑﺘﻐﻴﺮ ﺍﻟﺰﻣﺎﻥ ، ﻭﺇﻧﻤﺎ ﻏﻀﺐ ﻋﻠﻴﻪ ﻹﻃﻼﻕ ﺍﻟﻠﻔﻆ ﺑﺎﻟﻤﺨﺎﻟﻔﺔ ﻇﺎﻫﺮﺍ ﻣﻦ ﻏﻴﺮ ﻋﺬﺭ ﺍ ﻫـ ﻓﺘﺄﻣﻠﻪ ﺗﺠﺪﻩ ﺻﺮﻳﺤﺎ ﻓﻲ ﺍﻋﺘﻤﺎﺩ ﻣﺎ ﻣﺮ ﻋﻦ ﻋﺎﺋﺸﺔ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻬﺎ(فتاوي الكبري١/٢٠٣)

അബ്ദുല്ലാഹിബ്നു ഉമർ റ വിന്റെ മക്കളിൽ ഒരാൾ സ്ത്രീകളെ തടയരുത് എന്ന ഹദീസ് ഉദ്ധരിച്ചപ്പോൾ അല്ലാഹുവാണെ സത്യം ഞാൻ തടയുമെന്ന് പറഞ്ഞപ്പോൾ പിതാവ് അടിക്കുകയും ദേഷ്യം പിടിക്കുകയും ചെയ്ത സംഭവം വിവരിച്ചു ഇമാം ഗസ്സാലി പറഞ്ഞു.
അദ്ധേഹം തടയുമെന്ന് എതിര് പറയാൻ കാരണം ഫിത്നയുണ്ടായി കാലം മാറിയത് കൊണ്ടാണ് .

പിതാവ് ദേഷ്യം പിടിക്കാൻ കാരണം

(ഫിത്ന് യുണ്ട് എന്ന ) കാരണം പറയാതെ പ്രത്യക്ഷത്തിൽ ഹദീസിന്റെ വാജകത്തിന് മകൻ എതിർപറഞ്ഞത് കൊണ്ടാണ് '

ഇമാം ഗസ്സാലി റ യുടെ മേൽ വാക്കിൽ നിന്നും ആഇഷാ ബീവി റ തടയണമെന്ന് പറഞ്ഞതിന്ന് വ്യക്തമായ അവലംബമാവുന്നുണ്ട്. (ഫതാവൽ കുബ്റാ1/203)

ശൈഖുൽ ഇസ്ലാം ഇബ്ൻ ഹജർ അസ്ഖലാനി റ പറഞ്ഞത് എന്ത്?

ഇനി ചോദ്യത്തിൽ പറഞ്ഞ  സ്ത്രീകൾക്ക് നിരുപാധികം പള്ളിയിലേക്ക് പോകൽ ഹറാമാണന്ന് വാദം ശരിയല്ല. എന്ന് ഹാഫിള്ഇബ്ന് ഹജ്ർ  അസ്ഖലാനി (റ) ഫത്ഹുൽ ബാരിയിൽ പറഞ്ഞിട്ടുണ്ടോ?
എന്ന ചോദ്യത്തിന് മറുപടി പറയാം

 ﺗﻤﺴﻚ ﺑﻌﻀﻬﻢ ﻓﻲ ﻣﻨﻊ ﺍﻟﻨﺴﺎﺀ ﻣﻄﻠﻘﺎ ﺑﻘﻮﻝ ﻋﺎﺋﺸﺔ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻬﺎ ﻭﻓﻴﻪ ﻧﻈﺮ( فتح الباري ١/٤٣١)

നിരുപാധികം
(ഫിത്നയുണ്ടെങ്കിലും ഇല്ലെങ്കിലും )
തടയണമെന്ന് ആഇഷബീവി (റ) യുടെ സംസാരത്തിൽ നിന്നും ഗ്രഹിച്ചതിൽ സംശയമുണ്ട് ( ഫത്ഹുൽ ബാരി2/431 )

ഫത്ഹുൽ ബാരി അവസാനം പറയുന്നു.
ﻓﺈﻥ ﺗﻌﻴﻦ ﺍﻟﻤﻨﻊ ﻓﻠﻴﻜﻦ ﻟﻤﻦ ﺃﺣﺪﺛﺖ ، ﻭﺍﻷﻭﻟﻰ ﺃﻥ ﻳﻨﻈﺮ ﺇﻟﻰ ﻣﺎ ﻳﺨﺸﻰ ﻣﻨﻪ ﺍﻟﻔﺘﻨﺔ ﻓﻠﻴﺠﺘﻨﺐ ؛ ﻹﺷﺎﺭﺗﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺇﻟﻰ ﺫﻟﻚ ﺑﻤﻨﻊ ﺍﻟﻄﻴﺐ ﻭﺍﻟﺰﻳﻨﺔ ، ﻭﻛﺬﺍ ﺍﻟﺘﻘﻴﺪ ﺑﺎﻟﻠﻴﻞ ﻛﻤﺎ ﺳﺒﻖ ﺍﻫ( فتح الباري ٢/٤٣١)
ഫിത്ന ഉണ്ടായാൽ തടയൽ നിജമാണ്;
ഏറ്റവും നല്ലത് ഫിത്ന ഭയപ്പെടുന്നുണ്ടോ എന്ന് നോക്കണം. 'അപ്പോൾ വെടിയപ്പെടുകയും വേണം .ഭംഗിയും സുഗന്ധവും തടഞ്ഞ് കൊണ്ടും രാത്രി എന്ന് നിബന്ധന വെച്ച് കൊണ്ടും തടയലിലേക്ക് നബി സ്വ സൂചന നൽകിയിട്ടുണ്ട്. (ഫത്ഹുൽ ബാരി2/431)

ഇതിനെ വിവരിച്ച്  അവിടത്തെ ശിഷ്യന്റെ  ശിഷ്യനായ ഇബ്നു ഹജർ മക്കി അൽഹൈതമി റ മേൽ ചോദ്യത്തിന് മറുവടി പറയുന്നത് കാണുക .
ﻭﻻ ﻳﻨﺎﻓﻲ ﺫﻟﻚ ﻛﻠﻪ ﻗﻮﻝ ﺷﻴﺦ ﺍﻹﺳﻼﻡ ﻓﻲ ﻓﺘﺢ ﺍﻟﺒﺎﺭﻱ فتاوي الكبري١/٢٠٣


ഫിത്നയുള്ളപ്പോൾ ഹറാമാണന്ന വാദത്തിന്

ഫത്ഹുൽ ബാരിയിൽ ശൈഖുൽ ഇസ്ലാം പറഞ്ഞത്
   ഒരിക്കലും എതിരല്ല.

ﻓﺘﺄﻣﻠﻪ ﺗﺠﺪﻩ ﺇﻧﻤﺎ ﺳﺎﻗﻪ ﻫﺬﺍ ﻛﻠﻪ ﺭﺩﺍ ﻋﻠﻰ ﻣﻦ ﻓﻬﻢ ﻣﻦ ﻛﻼﻡ ﻋﺎﺋﺸﺔ ﻣﻨﻊ ﺍﻟﻨﺴﺎﺀ ﻣﻄﻠﻘﺎ

.(ഫതാവൽ കുബ്റാ1/203)

ഫത്ഹുൽ ബാരിയുടെ വാക്കുകൾ ശരിയായ നിലക്ക് ചിന്തിച്ചാൽ നിനക്ക് മനസ്സിലാവും
ഇതല്ലാം അസ്ഖലാനി ഇമാം പറഞ്ഞത്  ആഇഷാ ബീവി യുടെ സംസാരത്തിൽ നിന്നും നിരുപാധികം (ഫിത്നയുണ്ടായാലും ഇല്ലെങ്കിലും ) തടയണമെന്ന് ഗ്രഹിച്ചവർക്കെതിരെ ഗണ്ഢനമാണ് അവർ നടത്തുന്നത്: (ഫതാവാ1/203)

 ﻭﻟﻢ ﻳﺮﺩ ﺭﺩ ﻣﺎ ﺃﻓﻬﻤﻪ ﻛﻼﻣﻬﺎ ﻣﻦ ﻣﻨﻊ ﻣﻦ ﺃﺣﺪﺙ ؛ ﻷﻧﻪ ﺻﺮﺡ ﺑﺎﻋﺘﻤﺎﺩﻩ ﻓﻲ ﺁﺧﺮ ﻛﻼﻣﻪ ﻛﻤﺎ ﻋﻠﻤﺖ

ഫിത്നയുള്ളവളെ തടയണം എന്ന് ആഇശ (റ) യുടെ സംസാരത്തിൽ നിന്നും ഗ്രഹിച്ചതിനെ ഘണ്ഡിക്കാൻ വേണ്ടിയല്ല
ഹാഫിള് ബ്നുഹജർ ഈദ്ധരണികൊണ്ട് വരുന്നത്.
തടയണമെന്നത് അദ്ധേഹത്തിന്റെ സംസാരത്തിന്റെ അവസാനം പ്രബലമാണന്ന് അദ്ധേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട് .അത് നിനക്ക് തന്നെ അറിയാമല്ലൊ.(ഫതാവാ 1 /  203)

ﻭﺇﻧﻤﺎ ﺑﻴﻨﺖ ﻣﺮﺍﺩﻩ ﺭﺣﻤﻪ ﺍﻟﻠﻪ ؛ ﻷﻥ ﺑﻌﻀﻬﻢ ﻓﻬﻢ ﻣﻦ ﻛﻼﻣﻪ ﻏﻴﺮ ﺍﻟﻤﺮﺍﺩ ﻓﺎﻋﺘﺮﺽ ﻋﻠﻴﻪ ﺑﻤﺎ ﻻ ﻳﺠﺪﻱ(١/٢٠٣فتاوي الكبري١)

മഹാനവര്‍കളുടെ ഉദ്ദേശ്യം  ഞാൻ വ്യക്തമായി പറയാൻ കാരണം ചിലർ അതിൽ നിന്നും അദ്ധേഹം ഉദ്ദേശിക്കാത്ത പലതും ഗ്രഹിച്ചിട്ടുണ്ട്.
ഒരു ഉപകാരവും ഇല്ലാത്ത ചില എതിർപ്പുകൾ പറയുകയും ചെയതു.
(ഫതാവാ 1 /  203)

ഫത്ഹുൽ ബാരി മറ്റൊരു സ്ഥലത്ത് പറയുന്നത് കാണുക

സത്രീകൾക്ക് നിസ്കാരത്തിന് വേണ്ടി പള്ളികളിലേക്ക്  പുറപെടൽ അനുവദനീയമാവൽ അതിന്റെ സ്ഥലം അവളുടെ മേലിലോ അവർ മുഖേനയോ ഫിത്നയില്ലാത്തപ്പോഴാണ്
   (ഫത്ഹുൽ ബാരി 68/2)

ﻭﻣﺤﻞ ﺫﻟﻚ ﺇﺫﺍ ﻟﻢ ﻳﺨﺶ ﻋﻠﻴﻬﻦ ﺃﻭ ﺑﻬﻦ ﻓﺘﻨﺔ (،فتح الباري٢/٦٨
 ) ഫിത്നയില്ലാത്ത സമയത്ത് കറാഹത്തായ നിലക്ക് അനുവദനീയം എന്നതാണ് ശാഫിഈ മദ്ഹബിലെ ഹുക്മ്.

ഫിത്നയില്ലാത്ത സമയത്താണ് (കറാഹത്തായ നിലക്ക് )അനുവദനീയം
എന്ന ഫത്ഹുൽ ബാരിയുടെ വാക്കിൽനിന്നും മനസ്സിലാകും ലാകുന്നത്.

ഫിത്നയുള്ള കാലത്ത് അനുവദനീയമല്ല.   അതായത് ഹറാമാണ് എന്ന് വളരെ വ്യക്തമായി മനസ്സിലാക്കാവുന്നതാണ്.

ഫിത്നയുള്ളപ്പോൾ ഹറാമാണന്ന ഫത്ഹുൽ ബാരിയുടെ വാചകം കട്ടുവെച്ച്
കിതാബ് അറിയാത്ത സാധാരണക്കാരെ കുരങ്ങ് കളിപ്പിക്കുകയാണ് മൗലവിസ് ചെയ്യുന്നത്.
📚വീണ്ടും ഇബ്നു ഹജറുൽ അസ്ഖലാനി (റ) പറയുന്നു.
സ്ത്രീകൾ പള്ളിയിൽ നിസ്ക്കരിക്കുന്നതിനേക്കാൾ വീടാണ് ഉത്തമം എന്നറിയിക്കുന്ന ഹദീസുകൾ വിവിധ വഴികളിൽ വന്നിട്ടുണ്ട്.

📚അത് , ഹബീബ് ബ്നു അബീ നാബിഅ
(റ) റിപ്പോർട്ടിൽ " നിങ്ങളുടെ സ്ത്രീകളെ ( ഫിത്നയില്ലാത്ത കാലത്ത് ) പള്ളി തടയരുത്. അവർക്ക് വീടാണ് ഉത്തമം
എന്ന ഹദീസുണ്ട് .അത് അബൂ ദാവൂദ് (റ) റിപ്പോർട്ട് ചെയ്യുകയും ഇബ്നു ഖുസൈമ സ്വഹീഹാണെന്ന് പറയുകയും ചെയ്തിട്ടുണ്ട്.

📚മറ്റൊന്ന് ,
ഇമാം അഹ്മദ് - ത്വബ്റാനി റിപ്പോർട്ട്
ചെയ്യുന്നു.ഉമ്മു ഹുമൈദ്
സാഇദിയ്യ(റ)യിൽ നിന്നും അവർ പറയുന്നു.
അവർ റസൂൽ (സ) യുടെ അടുത്ത് വന്ന് പറഞ്ഞു.
അല്ലാഹുവിന്റെ റസൂലേ (സ)
തീർച്ചയായും ഞാൻ തങ്ങളെ  കൂടെ
നിസ്ക്കരിക്കാൻ ഇഷ്ടപ്പെടുന്നു.
നബി (സ) പറഞ്ഞു:
ഞാനത് അറിഞ്ഞിട്ടുണ്ട്.

✅നിങ്ങളുടെ ഉള്ളറയിൽ നിസ്കരിക്കൽ അറയിൽ നിസ്കരിക്കുന്നതിനേക്കാൾ ഉത്തമമാണ്.

നിങ്ങളുടെ വീട്ടിൽ നിസ്കരിക്കുന്നതിനേക്കാൾ അറയിൽ നിസ്കരിക്കലാണ് ഉത്തമം .

നിങ്ങളുടെ  ( വീട്ട് വളപ്പിലെ ) പ്രൈവറ്റ്
പള്ളിയെക്കാൾ ഉത്തമം വീട്ടിൽ നിസ്കരിക്കലാണ്.
അതാണ് പൊതു ജമാഅത്തിൽ പള്ളിയിൽ നിസ്കരിക്കുന്നതിനേക്കാൾ
ഉത്തമം.✅

📚അഹ്മദ് ഇമാം (റ)ന്റെ പരമ്പരയിൽ
ഹദീസ് ഹസനാണ്.
ഇതിന് സാക്ഷി നിൽക്കുന്ന  വേറെയും
ഹദീസ് അബൂദാവൂദ് (റ)ന്റെ അരികിലുണ്ട്.

ഫതാവയിൽ ഇബ്ൻ ഹജർ തുടരുന്നു.
ﻓﺈﻥ ﻗﻠﺖ ﺃﺗﻘﻮﻝ ﺑﻤﻨﻊ ﺧﺮﻭﺝ ﺍﻟﻨﺴﺎﺀ ﺇﻟﻰ ﺍﻟﻤﺴﺎﺟﺪ

ﻗﻠﺖ : ﻛﻴﻒ ﻻ ﺃﻗﻮﻝ ﺑﻪ ﻭﻗﺪ ﺻﺎﺭ

 ﻣﺘﻔﻘﺎ ﻋﻠﻴﻪ ؛ﻟﻌﺪﻡ ﺷﺮﻁ ﺟﻮﺍﺯ ﺍﻟﺨﺮﻭﺝ ﻓﻲ ﺯﻣﻨﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻭﻫﻮ ﺍﻟﺘﻘﻰ ﻭﺍﻟﻌﻔﺎﻑ .
ﻭﻗﺪ ﺫﻛﺮ ﺫﻟﻚ ﻣﻦ ﺍﻟﻤﺘﻘﺪﻣﻴﻦ ﺍﻟﺸﻴﺨﺎﻥ ﺍﻹﻣﺎﻣﺎﻥ ﺍﻟﺰﺍﻫﺪﺍﻥ ﺍﻟﻮﺭﻋﺎﻥ ﺍﻟﺸﻴﺦ ﺗﻘﻲ ﺍﻟﺪﻳﻦ ﺍﻟﺤﺼﻨﻲ ، ﻭﺷﻴﺨﻨﺎ ﻋﻼﺀ ﺍﻟﺪﻳﻦ ﻣﺤﻤﺪ ﺑﻦ ﻣﺤﻤﺪ ﺑﻦ ﻣﺤﻤﺪ ﺍﻟﻨﺠﺎﺭﻱ ﺗﻐﻤﺪﻫﻤﺎ ﺍﻟﻠﻪ ﺑﺮﺣﻤﺘﻪ ﻭﻓﻴﻤﺎ ﺫﻛﺮﺍﻩ ﻛﻔﺎﻳﺔ ﻟﻤﻦ ﺗﺮﻙ ﻫﻮﺍﻩ
 : ﻓﺈﻥ ﻗﻠﺖ ﺃﺗﻘﻮﻝ ﺑﻤﻨﻊ ﺧﺮﻭﺝ ﺍﻟﻨﺴﺎﺀ ﺇﻟﻰ ﺍﻟﻤﺴﺎﺟﺪ
، ﻭﻗﺪ ﻇﻦ ﺑﻌﺾ ﺍﻟﻨﺎﺱ ﺃﻥ ﺍﻟﻘﻮﻝ ﺑﺎﻟﺘﺤﺮﻳﻢ ﻭﺍﺩﻋﺎﺀ ﺍﻻﺗﻔﺎﻕ ﻋﻠﻰ ﺍﻟﻤﻨﻊ ﻣﺨﺎﻟﻒ ﻟﻠﻤﺬﻫﺐ ﻭﻟﻴﺲ ﻛﺬﻟﻚ ، ﻭﻋﻠﻰ ﻣﺎ ﺃﺫﻛﺮ ﻛﻼﻣﺎ ﻣﺠﻤﻮﻋﺎ ﻣﻦ ﻛﺘﺐ ﺍﻟﻤﺬﻫﺐ ﻭﻏﻴﺮﻩ ﻳﻮﺿﺢ ﻣﺮﺍﺩﻫﻤﺎ ﻭﻳﺒﻴﻦ ﺃﻧﻪ ﻻ ﺧﻼﻑ ﻓﻴﻤﺎ ﻗﺎﻻﻩ ، ﻭﺃﻥ ﻣﻦ ﻳﺨﺎﻟﻔﻬﻤﺎ ﻓﻠﻌﺪﻡ ﺍﻃﻼﻋﻪ ﻋﻠﻰ ﻣﺎ ﻋﻠﻤﺎﻩ ﻭﻻ ﻳﻠﺰﻡ ﻣﻦ ﻋﺪﻡ ﺍﻻﻃﻼﻉ ﻟﻠﺒﻌﺾ ﺍﻟﻌﺪﻡ ﻟﻠﻜﻞ .
‏[ ﺗﻐﻴﺮ ﺍﻷﺣﻜﺎﻡ ﺑﺘﻐﻴﺮ ﺃﻫﻞ ﺍﻟﺰﻣﺎﻥ ‏]
ﻓﻤﺎ ﺫﻛﺮﺍﻩ ﺃﻥ ﺍﻟﻤﻔﺘﻰ ﺑﻪ ﻓﻲ ﻫﺬﺍ ﺍﻟﺰﻣﺎﻥ ﻣﻨﻊ ﺧﺮﻭﺟﻬﻦ ﻭﻻ ﻳﺘﻮﻗﻒ ﻓﻲ ﺫﻟﻚ ﺇﻻ ﻏﺒﻲ ﺗﺎﺑﻊ ﻟﻬﻮﺍﻩ ؛ ﻷﻥ ﺍﻷﺣﻜﺎﻡ ﺗﺘﻐﻴﺮ ﺑﺘﻐﻴﺮ ﺃﻫﻞ ﺍﻟﺰﻣﺎﻥ ، ﻭﻫﺬﺍ ﺻﺤﻴﺢ ﻋﻠﻰ ﻣﺬﺍﻫﺐ ﺍﻟﻌﻠﻤﺎﺀ ﻣﻦ ﺍﻟﺴﻠﻒ ﻭﺍﻟﺨﻠﻒ( فتاوي الكبري١/٢٠٣)
ഇബ്നു ഹജറ് മക്കി ഉദ്ധരിക്കുന്നു '
പള്ളിയിലേക്ക് സ്ത്രീകൾ പുറപ്പെടൽ തടയണമെന്നാണൊ  നിങ്ങൾ പറയുന്നത് ? എന്ന് നീ ചോദിച്ചാൽ


ഞാൻ പറയും ' അതെ '

എങ്ങനെ ഞാൻ അത് പറയാതിരിക്കും
അത് മുത്തഫഖുൻ അലൈഹി എകോപിക്കപ്പെട്ട കാര്യമാണ്.

നബി സ്വ യുടെ കാലത്ത് തന്നെ പുറപ്പെടൽ അനുവദനീയമാവാനുള്ള കാരണം ഇല്ലാതെയായിട്ടുണ്ട്.

സൂക്ഷ്മശാലിയും ഇമാമും ശൈഖുമായ
തഖിയുദ്ധീൻ ഹിസ്നിയും (റ) അലാഉദ്ധീൻ മുഹമ്മദ് (റ)  തടയണമെന്ന് പറഞ്ഞിട്ടുണ്ട്.

സ്ത്രീകളെ തടയുന്നതിൽ എല്ലാ പണ്ഢിതൻമാരും ഏകോപിച്ചിട്ടുണ്ട് എന്നതും പുറപെടൽ ഹറാമാണന്ന് പറഞ്ഞതും മദ്ഹബിന്ന് വിരുദ്ധമാണന്ന് ചിലർ ഭാവിച്ചിരിക്കുന്നു.
ആ ഭാവന ശരിയല്ല. മദ്ഹബിന്റെ ഗ്രന്ധങ്ങളിൽ നിന്നും മറ്റും ഒരുമിച്ച് കൂട്ടപെട്ട ധാരാളം ഉദ്ധരണികൾ ഞാൻ പറയുന്നതിൽ നിന്നും രണ്ട് പണ്ഡിതൻമാരുടെ ഉദ്ദേശ്യം വ്യക്തമാക്കുന്നുണ്ട്.
അവർ രണ്ട് പേരും പറഞ്ഞതിൽ ഒരാൾക്കും അഭിപ്രായ ഭിന്നതയില്ലാ എന്നും വ്യക്തമാണ് . ഇവർക്ക് എതിര് പറയുന്നവർ  ഇവർ അറിഞ്ഞ വിജ്ഞാനം അറിയാത്തത് കൊണ്ടാണ്. '
ചിലർക്ക് അറിയില്ല എന്നതിനാൽ ആർക്കും അറിയില്ലാ എന്ന് വരില്ല:

ഈ കാല കട്ടത്തിൽ ഫത്വ കൊടുക്കോണ്ടത് സ്ത്രീകൾ പള്ളിയിൽ പുറപെടൽ വിലക്കണമെന്നാണ്.

ദേഹേച്ഛയോട്  പിൻപറ്റിയ മൂഡൻമാരല്ലാതെ അതിൽ സംശയിക്കുകയില്ല.
സലഫും ഖലഫുമായ സർവ പണ്ഡിതന്മാരുടെ  അഭിപ്രായ ഇതാണ് ഇത് ശരിയുമാണ്:. ( ഫതാവൽ കുബ്റാ 1/203)
ഇബ് നുഹജർ റ വീണ്ടും പറയുന്നു.

ﻭﺃﻫﻞ ﺍﻷﻗﺎﻭﻳﻞ ﺍﻟﻤﺬﻛﻮﺭﺓ ﻫﻢ ﺟﻤﻬﻮﺭ ﺍﻟﻌﻠﻤﺎﺀ ﻣﻦ ﺍﻟﻤﺠﺘﻬﺪﻳﻦ ﻭﺍﻷﺋﻤﺔ ﺍﻟﻤﺘﻘﻴﻦ ﻭﺍﻟﻔﻘﻬﺎﺀ ﺍﻟﺼﺎﻟﺤﻴﻦ ﺍﻟﺬﻳﻦ ﻫﻢ ﻣﻦ ﺍﻟﻤﻤﻬﺮﻳﻦ ﻓﻴﺠﺐ ﺍﻷﺧﺬ ﺑﺄﻗﺎﻭﻳﻠﻬﻢ ؛ ﻷﻧﻬﻢ ﻋﻠﻢ ﺍﻷﻣﺔ ﻭﺍﺧﺘﻴﺎﺭﻫﻢ ﻟﻨﺎ ﺧﻴﺮ ﻣﻦ ﺍﺧﺘﻴﺎﺭﻧﺎ ﻷﻧﻔﺴﻨﺎ ﻭﻣﻦ ﺧﺎﻟﻔﻬﻢ ﻓﻬﻮ ﻣﺘﺒﻊ ﻟﻬﻮﺍﻩ .

മേൽ പറഞ്ഞ അഭിപ്രായങ്ങൾ നിപുണൻ മാരും സ്വാലിഹീങ്ങളുമായ ഫുഖഹാക്കളും മുത്തഖീങ്ങളായ ഇമാമുമാരും മുജ്തഹിദീങ്ങളായ പണ്ഢിതന്‍മാരും പറഞ്ഞ വാക്കുകളാണ്.  അത് കൊണ്ട് അവരുടെ വാക്കുകൾ സ്വീകരിക്കൽ നിർബന്തമാണ്.
 കാരണം അവർ ഉമ്മത്തിന്റെ പതാകകളാണ്. നമ്മുടെ സ്വ ഇഷ്ടം തിരഞ്ഞെടുക്കുന്നതിനേക്കാൾ അവരുടെ തെരഞ്ഞടുപ്പാണ് നമുക്ക് ഉത്തമം. അവർക്ക് എതിര്ചെയ്യുന്നവൻ ദേഹേച്ഛയെ പിൻപറ്റിയവനാണ്. (ഫതാവ1/203)
ﻛﻼﻡ ﺍﻟﺤﺼﻨﻲ ‏]
ﻭﺍﻟﺬﻱ ﻧﻘﻠﻪ ﻋﻦ ﺍﻟﺤﺼﻨﻲ ﻛﺄﻧﻪ ﺃﺧﺬﻩ ﻣﻦ ﻛﻼﻣﻪ ﻓﻲ ‏( ﺷﺮﺡ ﺃﺑﻲ ﺷﺠﺎﻉ ﻭﻏﻴﺮﻩ ‏) ، ﻭﻗﺪ ﺃﻃﺎﻝ ﺍﻟﻜﻼﻡ ﻓﻲ ﺫﻟﻚ ﺑﻤﺎ ﺣﺎﺻﻠﻪ ﺃﻧﻪ ﻳﻨﺒﻐﻲ ﺍﻟﻘﻄﻊ ﻓﻲ ﺯﻣﺎﻧﻨﺎ ﺑﺘﺤﺮﻳﻢ ﺧﺮﻭﺝ ﺍﻟﺸﺎﺑﺎﺕ ﻭﺫﻭﺍﺕ ﺍﻟﻬﻴﺌﺎﺕ ﻟﻜﺜﺮﺓ ﺍﻟﻔﺴﺎﺩ ، ﻭﺍﻟﻤﻌﻨﻰ ﺍﻟﻤﺠﻮﺯ ﻟﻠﺨﺮﻭﺝ ﻓﻲ ﺧﻴﺮ ﺍﻟﻘﺮﻭﻥ ﻗﺪ ﺯﺍﻝ ، ﻭﺃﻳﻀﺎ ﻓﻜﻦ ﻻ ﻳﺒﺪﻳﻦ ﺯﻳﻨﺘﻬﻦ ﻭﻳﻐﻀﻀﻦ ﺃﺑﺼﺎﺭﻫﻦ ﻭﻛﺬﺍ ﺍﻟﺮﺟﺎﻝ ، ﻭﻣﻔﺎﺳﺪ ﺧﺮﻭﺟﻬﻦ ﺍﻵﻥ ﻣﺤﻘﻘﺔ ، ﻭﺫﻛﺮ ﻣﺎ ﻣﺮ ﻋﻦ ﻋﺎﺋﺸﺔ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻬﺎ ﻭﻧﻘﻠﻪ ﻋﻦ ﻏﻴﺮﻫﺎ ﺃﻳﻀﺎ ﻣﻤﻦ ﻣﺮ ﺫﻛﺮﻫﻢ ﺛﻢ ﻗﺎﻝ : ﻭﻻ ﻳﺘﻮﻗﻒ ﻓﻲ ﻣﻨﻌﻬﻦ ﺇﻻ ﻏﺒﻲ ﺟﺎﻫﻞ ﻗﻠﻴﻞ ﺍﻟﺒﻀﺎﻋﺔ ﻓﻲ ﻣﻌﺮﻓﺔ ﺃﺳﺮﺍﺭ ﺍﻟﺸﺮﻳﻌﺔ ﻗﺪ ﺗﻤﺴﻚ ﺑﻈﺎﻫﺮ ﺩﻟﻴﻞ ﺣﻤﻼ ﻋﻠﻰ ﻇﺎﻫﺮﻩ ﺩﻭﻥ ﻓﻬﻢ ﻣﻌﻨﺎﻩ ﻣﻊ ﺇﻫﻤﺎﻟﻬﻢ ﻓﻬﻢ ﻋﺎﺋﺸﺔ ﻭﻣﻦ ﻧﺤﺎ ﻧﺤﻮﻫﺎ ﻭﻣﻊ ﺇﻫﻤﺎﻝ ﺍﻵﻳﺎﺕ ﺍﻟﺪﺍﻟﺔ ﻋﻠﻰ ﺗﺤﺮﻳﻢ ﺇﻇﻬﺎﺭ ﺍﻟﺰﻳﻨﺔ ﻭﻋﻠﻰ ﻭﺟﻮﺏ ﻏﺾ ﺍﻟﺒﺼﺮ ﻓﺎﻟﺼﻮﺍﺏ ﺍﻟﺠﺰﻡ ﺑﺎﻟﺘﺤﺮﻳﻢ ﻭﺍﻟﻔﺘﻮﻯ ﺑﻪ ﺍﻫـ .

വീണ്ടും പറയുന്നു. ഈ കാല കട്ടത്തിൽ യുവതികളും കോലമുള്ളവരും പുറപ്പെടൽ ഹറാമാണെന്ന് ഉറപ്പിച്ച് പറയൽ അത്യാവശ്യമാണ് ഫസാദ് വർദ്ധിച്ചതാണ് കാരണം.
ആദ്യകാലത്ത് പുറപെടാൻ അനുവദിച്ച കാരണം നീങ്ങിയിട്ടുണ്ട്.
അവർ പുറപ്പെടുമ്പോൾ ഫസാദുണ്ട് എന്നത് ഇപ്പോൾ ഉറപ്പാണ്.

ശരീഅത്തിന്റെ രഹസ്യം അറിയുന്നതിൽ കഴിവ് കുറഞ്ഞ വനും വിവരമില്ലാത്തവനും ബുദ്ധിയില്ലാത്തവനുമല്ലാതെ സ്ത്രീകളെ തടയുന്നതിൽ ശങ്കിക്കുകയില്ല.
ആഇഷാബിവി റ യും അവരെ വഴിയിൽ സഞ്ചരിച്ചവരും ഗ്രഹിച്ചതിനെ ശ്രദ്ധിക്കാതെ ഖുർആനിലെ ആയത്തുകൾ മനസ്സിലാക്കാതെ

തെളിവുകളുടെ അര്‍ത്ഥം മനസ്സിലാക്കാതെ
തെളിവുകളുടെ പ്രത്യക്ഷം കൊണ്ട് ചിലർ പിടിച്ചിരിക്കുകയാണ് '

അത് കൊണ്ട്  ഹറാമാണന്ന് ഉറപ്പിച്ച് പറയലാണ് ശരിയായത്.ഇമാം ഹിസ്വ് നിയും മറ്റും ഇത് പറഞ്ഞിട്ടുണ്ട്.

ﻭﻫﺬﺍ ﺣﺎﺻﻞ ﻣﺬﻫﺒﻨﺎ ، ﻭﺍﺣﺬﺭ ﻣﻦ ﺇﻧﻜﺎﺭ ﺷﻲﺀ ﻣﻤﺎ ﻣﺮ ﻗﺒﻞ ﺍﻟﺘﺜﺒﺖ ﻓﻴﻪ ، ﻭﻻ ﺗﻐﺘﺮ ﺑﻤﻦ ﺗﻤﻮﻩ ﺑﻠﺴﺎﻧﻪ ﻭﺗﻔﻮﻩ ﺑﻤﺎ ﻻ ﺧﺒﺮﺓ ﻟﻪ ﺑﻪ ﻓﺈﻥ ﺍﻟﻌﻠﻢ ﺃﻣﺎﻧﺔ ، ﻭﺍﻟﻠﻪ ﺳﺒﺤﺎﻧﻪ ﻭﺗﻌﺎﻟﻰ ﻭﻟﻲ ﺍﻟﺘﻮﻓﻴﻖ ﻭﺍﻹﻋﺎﻧﺔ ﺍﻫـ
ഇതാണ് നമ്മുടെ മദ്ഹബിന്റെ ചുരുക്കം സ്ഥരതയില്ലാതെ മേൽ പറഞ്ഞതിനെ നിഷേധിക്കലിനെതൊട്ട് നീ സൂക്ഷിക്കുക.

വിവരമില്ലാതെ നാക്കിട്ടിടച്ച് കബളിപ്പിക്കുന്നവനെ കൊണ്ട് നീ ചതിയിൽപെടണ്ട.
വിജ്ഞാനം അത് അമാനത്താണ്.

അല്ലാഹുവാണ് സഹായവും ഭാഗ്യവും നൽകുന്നവൻ( ഫതാവ1/203)

...لا يتوقف في منعهن إلا غبي جاهل قليل البضاعة في معرفة أسرار الشريعة قد تمسك بظاهر دليل حملا على ظاهره دون فهم معناه مع إهمالهم فهم عائشة ومن نحا نحوها ومع إهمال الآيات الدالة على تحريم إظهار الزينة وعلى وجوب غض البصر فالصواب الجزم بالتحريم والفتوى به اهـ .(كفاية الاخيار: ١٩٥/١)


ഇമാം തഖ്‌യുദ്ദീനുദ്ദിമഷ്ഖി(റ) എഴുതുന്നു:
"സ്ത്രീകളെ തടയണമെന്ന കാര്യത്തിൽ ലക്ഷ്യങ്ങളുടെ ബാഹ്യാർത്ഥം മാത്രമുൾകൊള്ളുന്നവരും ശരീഅത്തിന്റെ രഹസ്യങ്ങൾ മനസ്സിലാക്കാൻ മാത്രം വിജ്ഞാനമില്ലാത്ത വിഡ്ഢികളുമാല്ലാതെ സംശയിക്കില്ല. അതിനാല്‍ ഏറ്റം ശരിയായിട്ടുള്ളത് സ്ത്രീരംഗപ്രവേശം ഹറാമാണെന്ന് ഉറപ്പിച്ചു പറയലും അപ്രകാരം ഫത് വ നൽകലുമാണ്." (കിഫായത്തുൽ അഖ്‌യാർ, 1/195)



  فالصواب : الجزم بالتحريم والفتوى به (فتاوي اكبري: ٢٠٣/١)


ഇബ്നു ഹജർ(റ) എഴുതുന്നു: "ഇക്കാലത്ത് സ്ത്രീകൾ പുറപ്പെടൽ ഹറാമാണെന്ന് ഉറപ്പിച്ചു പറയലും അങ്ങനെ ഫത്വ കൊടുക്കലും നിർബന്ധമാകുന്നു."    (ഫതാവൽ കുബ്റാ: 1/203)

🔶🔷🔶🔷🔶🔷🔶🔷🔶
ഇസ്ലാമിക് റൂമിനു വേണ്ടി അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*
*+91 81294 69100*
https://islamicglobalvoice.blogspot.in/?m=0
 🔹🔹🔹🔹🔹🔹🔹

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...