Showing posts with label ശിർക്കും ഒഹാബികളും. Show all posts
Showing posts with label ശിർക്കും ഒഹാബികളും. Show all posts

Sunday, August 18, 2019

ശിർക്കും ഒഹാബികളും


ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
,,
https://islamicglobalvoice.blogspot.in/?m=0


*ശിർക്കും ഒഹാബികളും*


*മുസ്ലിമീങ്ങളെ ശിർക്കാരോപിച്ചു കൊണ്ട് ഒഹാബി പുരോഹിതന്മാർ നാട് നീളെ ഈര് ചുറ്റുന്നതായി കാണാം*

*അത് കൊണ്ട് ശിർക്കും തൗഹീദും വേർതിരിച്ചു മനസ്സിലാക്കലും
മക്കാ മുശ്രിക്കുകൾക്ക് സംബവിച്ച ശിർക്കന്തന്നറിയലും
ആവശ്വമാണ്*
....................

ലോകം മുഴുവനും സൃഷ്ടിച്ചവനും  പരിപാലിക്കുന്നവനും നിയന്ത്രിക്കുന്നവനും അല്ലാഹു മാത്രമാണന്നും അവന്ന് മാത്രമേ ആരാധിക്കാൻ പാടുള്ളു എന്നുമാണ് സുന്നികൾ വിശ്വസിക്കുന്നത്.

لا إله إلا الله وحده لا شريك له له الملك وله الحمد يحيي ويميت وهو على كل شيء قدير


'അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനുമില്ല  അവൻ ഏകനാണ് അവന്ന് യാതൊരു പങ്കാളിയുമില്ല, അവന് മാത്രമാണ് ഭൗതികവും അഭൗതികവുമായ  സർവ്വ അധികാരവും, അവന്ന് മാത്രമാണ് സർവ്വ സ്തുതിയും, അവൻ ജീവിപ്പിക്കുന്നു, അവൻ മരിപ്പിക്കുന്നു,  അവൻ എല്ലാ വസ്തുവിന്റെ മേലിലും കഴിവുള്ളവനാണ് എന്ന തൗഹീദിന്റെ വചനം അഞ്ച് വഖത് നമസ്കാരത്തിന് ശേഷവും രാവിലെയും വൈകുന്നേരവും പത്ത് തവണയും ആവർത്തിച്ചു ചൊല്ലുന്നവരാണ്  സുന്നികൾ

اللهم لا مانع لما اعطيت ولا معطي لما منعت ولا راد لما قضيت ولا مبدل لما حكمت ولا ينفع ذا الجد منك الجد


അല്ലാഹുവേ നീ നൽകിയത് തടയുന്നവനില്ല  നീ തടഞ്ഞത് നൽകുന്നവനില്ല. നീ കണക്കാക്കിയത് തടുക്കുന്നവനില്ല.

നീ വിധിച്ചത് മാറ്റുന്നവനില്ല.
പ്രതാപമുള്ളവന്ന് അവന്റെ പ്രതാപം അല്ലാഹുവിന്റെ വിധിയുടെ മുന്നിൽ  ഉപകരിക്കുകയില്ല.
എന്നവചനവും അഞ്ച് വഖ്ത് നിസ്കാര ശേഷവും പ്രഖ്യാപിക്കുന്നവരാണ് സുന്നികൾ.

............................................

അല്ലാഹു മാത്രമെ ആരാധ്യനുള്ളു എന്നും അവൻ ലോക സഷ്ടാവും രക്ഷിതാവുമാണ് എന്നും

സർവശക്തനായ അല്ലാഹു വിനല്ലാതെ ഇതൊന്നും നിയന്ത്രിക്കാൻ കഴിയുകയില്ലന്ന്
നൂറ് ശതമാനവും ഉറച്ച്  വിശ്വസിക്കുന്നവരാണ് സുന്നികൾ

ഉരുൾപൊട്ടലും മഴ വർശിക്കലും മരിക്കലും ജീവിക്കലും എല്ലാം സർവ്വ ശക്തനായ അല്ലാഹു വിന്റെ ബുദ്റത്ത് കൊണ്ടും അവന്റെ ഖളാഅ ഖദ്റ് കൊണ്ടും ആണ് എന്ന് വിശ്വസിച്ചേ പറ്റു എന്നും നാം മനസ്സിലാക്കിയവർ തന്നെയാണ് '
ലോകം മുഴുവനും സൃഷ്ടിച്ചവനും  പരിപാലിക്കുന്നവനും നിയന്ത്രിക്കുന്നവനും അല്ലാഹു മാത്രമാണന്നും അവന്ന് മാത്രമേ ആരാധിക്കാൻ പാടുള്ളു എന്നുമാണ് സുന്നികൾ വിശ്വസിക്കുന്നത്.


لا حول ولا قوه الا بالله العلي العظيم

മഹത്തായ വലിയവനായ അല്ലാഹു വിനെ കൊണ്ടല്ലാതെ യാതൊരു കഴിവും തെറ്റലുമില്ലന്ന്
ബാങ്ക് കേൾക്കുമ്പോഴും അല്ലാത്ത സമയത്തും എപ്പോഴും പറയുന്നവരാണ് സുന്നികൾ

നിസ്കരിക്കാനോ നിസ്കാരത്തിന് പള്ളിയിൽ പോവാനോ മറ്റു ഒരു നന്മയും ചെയ്യാനോ തിന്മ തടയാനോ അല്ലാഹു വിനല്ലാതെ യാതൊരു കഴിവുമില്ല എന്നാണ് ഞങ്ങൾ എപ്പോഴും പറയാറുള്ളത്

وما النصر إلا من عند الله
ഭൗതികമോ അഭൗതിക മോ ആ
ഏത് സഹായം ആര് ചെയ്താലും അവയല്ലാം അല്ലാഹുവിൽ നിന്നാണന്ന് ഖുർആനിക വജനം
 പ്രഖ്യപിക്കുകയും ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നവരാണ് സുന്നികൾ

അപ്രകാരം

قل لا املك لنفسي ضرا ولا نفعا

,നബിയേ അങ്ങ് പറയു
ഞാൻ എന്റെ ശരീരത്തിന് യാതൊരു ഉപകാരം ചെയ്യൽനേയും  ഉപദ്രവം ചെയ്യൽനേയും ഉടമ പെടുത്തുന്നില്ല.,

സ്വന്തം ശരീരത്തിന് പോലും ഭൗതികമോ അഭൗതിക മോ ആയ ഒരു ഉപകാരമോ ഉപദ്രവമോ പോലും ചെയ്യാൻ സാധ്യമല്ല എന്നാണ് ഖുർആനിൽ അല്ലാഹു പഠിപ്പിക്കുന്നത് '

اياك نعبد واياك نستعين

നിന്നെ  ഞങ്ങൾ ആരാധിക്കുകയും ഭൗതികവും അഭൗതികവുമായ സർവകാര്യത്തിലും നിന്നോട് ഞങ്ങൾ സഹായം തേടുകയും ചെയ്യുന്നു എന്ന് ആണയിട്ടു ചൊല്ലുന്നവരാണ്  സുന്നികൾ

മുഫസ്സിറുകളുടെ സുല്‍ത്താന്‍ ഇമാം ത്വിബ്.രി(റ) ഈ ആയത്തിനെ വിശദീകരിക്കുന്നു:


ومعنى قوله: { وإِيَّاكَ نَسْتَعِينُ } وإيَّاك ربنا نستعين علـى عبـادتنا / وطاعتنا لك وفـي أمورنا كلها لا أحداً سواك،

عن عبد الله بن عبـاس: { وإِيَّاكَ نَسْتَعِينُ } قال: إياك: نستعين علـى طاعتك وعلـى أمورنا كلها.


"ഞങ്ങളുടെ നാഥാ, നിനക്കുള്ള ഞങ്ങളുടെ ആരാധനകളിലും നിന്നെ വഴിപ്പെടുന്നതിലും ഞങ്ങളുടെ സര്‍വ്വകാര്യങ്ങളിലും നിന്നോട് മാത്രമേ ഞങ്ങള്‍ സഹായം തേടുന്നുള്ളൂ. മറ്റാരോടും സഹായം തേടുന്നില്ല തന്നെ."


........... .. ......
മുഹമ്മദ് ( സ ) കൊണ്ടുവന്നതിൽ വിശ്വാസമുള്ളവരാണ് മുസ്ലിംകൾ ' അവിടുന്ന് കൊണ്ടുവന്നതിൽനിന്നും പ്രധാന പ്പെട്ട ഒന്നാണ് തൗഹീദ്' അതിൽ വിശ്വസിക്കാത്തവർ ഒരിക്കലും മുസ്ലിമാവുകയില്ല . താപ്പോൾ തൗഹീദ് എന്താണെന്ന് ശരിക്കും നാം ഗ്രഹിക്കേണ്ടതുണ്ട്

 - അല്ലാഹു അല്ലാതെ മറ്റാരു ഇലാഹും ( ആരാധ്യൻ ) ഇല്ലെന്നുള്ള വിശ്വാ സത്തിന്നാണ് തൗഹീദ് എന്നു പറയുന്നത് . ഭാഷാർത്ഥത്തിൽ തൗഹീദിന് ഏകനാക്കുക എന്നർത്ഥം . അതായത് ഈ ലോകമത്രയും സൃഷ്ടിക്കുകയും സംരക്ഷിക്കുകയും സംഹരിക്കുകയും ചെയ്യുന്നതും ഏതൊരുപകാരത്തി ന്റെയും ഉപ്രദവതത്തിന്റെയും സാക്ഷാൽ ഉടമസ്ഥനും ആദ്യന്തരഹിതനും സർവൾക്തനും  അന്യാശ്രയം ഇല്ലാത്തവനുമായ അല്ലാഹു ഏകൻ മാത്രമാ ന്നെന്നും അതിന് മറ്റാരുടെയെങ്കിലും സഹായമോ സഹകരണമോ പങ്കാളി ത്തമോ പ്രേണയോ സമ്മർദമോ ഉണ്ടായിട്ടില്ലെന്നും അതിന്നു ആവശ്യമില്ലന്നും ഉണ്ടാവാൻ പാടില്ലെന്നും അവനല്ലാതെ ഈ ലോകത്തിനു മാറ്റാരു സഷ്ടാവില്ലെന്നും ഉണ്ടാകാൻ പാടില്ലെന്നും അത്കൊണ്ട് അവനെ മാത്രമേ ആരാധിക്കാവു മറ്റാരെയും ആരാധിച്ചുകൂടെന്നും ഉള്ള വിശ്വാസം മുഖേനെ അല്ലാഹുവിനെ ഏകനാക്കുക എന്നത് അതിന്റെ വിവക്ഷ . -

  അല്ലാഹുവിന്റെ ആസ്തിക്യം ഉറപ്പിച്ചു കൊണ്ടും മേൽ വിവരിച്ച തൗഹീദ് പ്രബോധനം ചെയ്തുകൊണ്ടുമാണ് കണക്കറ്റ പ്രവാചകന്മാർ ഇവി ടെ നിയുക്തരായത് . അവർ കൊണ്ടുവന്ന തൗഹീദിന്റെ നിർവ്വചനം എന്താ ണെന്ന് മഹാത്മാക്കളായ ഇമാമുകളുടെ വാക്കുകളിൽനിന്നും വിശുദ്ധ ഖുർ - അനിൽനിന്നും നമുക്ക് ഗ്രഹിക്കാവുന്നതാണ് .

 അവയിൽനിന്നുതന്നെയാണ് ഗഹിക്കേണ്ടതും . ലാഇലാഹഇല്ലല്ലാഹു അല്ലാഹു അല്ലാതെ ഒരു ഇലാഹില്ല " എന്ന വാക്യമാണല്ലോ തൗഹീദിന്റെ അടിസ്ഥാനം
1=വിശ്രു ത പണ്ഡിതനായ അല്ലാമ ഇബ്നു ഹജറുൽ ഹൈതമി ( റ ) തന്റെ ' തുഹ്ഫയിൽ പറയുന്നത് കാണുക . '

وكان قول لا اله الا الله كلمة توحيد تحفة 1/8

 അല്ലാഹു അല്ലാതെ ഒരു ഇലാഹില്ല എന്നത് തൗഹീദിന്റെ പദമായിരിക്കുന്നു . അല്ലാഹു അല്ലാതെ മറ്റു ഇലാഹാണെന്നു വിശ്വസിച്ചിരുന്ന മുശ്രരുക്കുകളെ ഖണ്ഡിച്ചുകൊണ്ടും തൗഹീദ് സ്ഥിരീകരിച്ചുകൊണ്ടും വിശുദ്ധ ഖുർആനിൽ നിരവധി ആയത്തുകൾ കാണാം'

 ഹിജ്റക്കു മുമ്പിറങ്ങിയ ഖുർആനികവാക്യങ്ങളധികവും ഈ വസ്തുത സ്ഥാപിച്ചുകൊണ്ടായിരുന്നു' അവതീർണ്ണ മായിരുന്നത് '

 ആ ആയത്തുകളിൽനിന്ന് യഥാർത്ഥ തൗഹീദിന്റെ നിർവ്വചനവും മനസ്സിലാക്കാവുന്നതാണ് .

ഇവയല്ലാം മനസ്സിൽ ഉറപിച്ചു നാവ് കൊണ്ട് പ്രക്യാപിക്കുന്നവരാണ് സുന്നികൾ

اشهد ان لا اله الا الله واشهد ان محمدا رسول الله

അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനുമില്ല 'നിക്ഷയം മുഹമ്മദ് നബി അല്ലാഹു വിന്റെ റസൂലാണ് എന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.

എന്ന് ആവർത്തിച്ചു പ്രക്യാപിക്കുന്നവരും
താഴെ പറയുന്ന ഖുർആനിക വജനങ്ങൾ ശരിയായി മനസ്സിലാക്കി വിശ്വസിക്കുന്നവരാണ് സുന്നികൾ

 ഖുർആൻ പറയുന്നു'
2=

قل إنما هو إله واحد وانني بريء مما تشركون الانعام 19
“ പറയുക , നിശ്ചയം അവൻ ഏക ഇലാഹ മാത്രമാണ് . നാം നിങ്ങൾ പങ്ക് ചേർക്കുന്നതിനെതൊട്ട് ഞാൻ ഒഴിവായവനാണ് . "

 ഈ ആയ ത്തിൽ നിന്ന് ശിർക്ക് എന്നാൽ ഇലാഹ് ഏകനല്ലെന്ന വിശ്വാസമാണെന്നും ഇലാഹ് ഏകനാണെന്ന വിശ്വാസമാണ് ശിർക്കിന്റെ വിപരീതമായ തൗഹീദ് എന്നും വ്യക്തമാകുന്നു .


3= വീണ്ടും ഖുർആൻ പറയുന്നത് കാണുക .


لا اله الا هو رب العرش العظيم
المؤمنون 116

 - " മഹത്തായ അർശിന്റെ അധിപനായ അല്ലാഹു അല്ലാതെ മറ്റാരു ഇലാഹുമില്ല .
4_
ما لكم من اله غيره افلا تتقون= الانعام 32=
" അല്ലാഹു അല്ലാതെ നിങ്ങൾക്ക് ഒരു ഇലാഹും ഇല്ല . നിങ്ങൾ അവന് തഖ്വ ചെയ്യുന്നില്ലയോ ?

5-
والهنا والهكم اله  واحد. (العنكبوت 46)
 നമ്മുടെയും നിങ്ങളു ടെയും ഇലാഹ് ഏകനാകുന്നു

6"

ഓ ജനങ്ങളെ അള്ളാഹു  നിങ്ങൾക്ക് നൽകിയ അനുഗ്രഹങ്ങൾ സ്മരിക്കുക' ആകാശഭൂമികൾ നിന്ന് നിങ്ങൾക്ക് ഭക്ഷണം നൽകുന്ന അല്ലാഹു അല്ലാതെ മറ്റൊരു സ്രഷ്ടാവ് നിങ്ങൾക്കുണ്ടോ?
 അവനല്ലാതെ ഒരു ഇലാഹും നിങ്ങൾക്കില്ല.

  അവനല്ലാതെ ഒരു ഇലാഹുമില്ല.(ഫാത്വിർ )

ഇലാഹ് ഏകനാണ് അവനാണി പ്രപഞ്ചത്തിന്റെ 
സ്രഷ്ടാവ്'
 . ഉണ്ടെന്ന് വിശ്വസിക്കൽ ശിർക്കാണ് . എന്നത്ര  ഈ വാക്യങ്ങളുടെ  ചുരുക്കം' ഇലാഹ് എകനാണെന്ന് അംഗീകരിക്കുന്നതിനാണല്ലോ തൗഹീദ് എന്ന് പറയുന്നത് '

 . ആ തൗഹീദിന്റെ വചനം " ലാലാം ഇല്ലല്ലാഹു ' എന്നതാണെന്നും ഈ ആയത്തുകൾ വ്യക്തമാക്കുന്നു .

 ഇത് തന്നെയാണ്

وكان لا اله الا الله كلمة توحيد تحفة

" ലാഇലാഹഇലലാഹ് എന്നത് തൗഹീദിന്റെ വചനമായിരിക്കുന്നു എന്ന് ഇബ്നു ഹജർ ( റ ) പറഞ്ഞതിന്റെ അർത്ഥവും .
അപ്പോൾ അല്ലാഹു അല്ലാത്ത ഇലാഹില്ലെന്ന് വിശ്വസിക്കലാണ് തൗഹീദിന്റെ നിർവചനമെന്ന് മനസ്സിലായി .
ഈ തൗഹീദിൽ അടിയുറച്ച് വിശ്വസിക്കുന്നവരാണ് സുന്
...........
എന്നാൽ മുശ്രിക്കുകൾ വിശ്വസിച്ച ശിർക്കൻ വിശ്വാസങ്ങൾ സുന്നികളായ മുസ്ലിമീങ്ങൾക്ക് ഒരിക്കലുമില്ല.

മക്കാ മുശ്രിക്കുകളുടെ വിശ്വാസം  എന്താണന്ന് ഖുർആനിൽ വെക്തമായി പഠിപ്പിച്ചിട്ടുണ്ട്


ശിർക്കിന്റെ അർത്ഥം
..........

തൗഹീദിനെ വിപരീത പദമാണ് ശിർക്ക് 'ഇരുട്ടും വെളിച്ചവും പോലെ പരസ്പരവിരുദ്ധങ്ങളായ രണ്ടു വിശ്വാസങ്ങളാണ് ' വൈരുദ്ധ്യങ്ങൾ ഒരുമിച്ചു കൂടുക ഇരുട്ടും വെളിച്ചവും ഒരിടത്ത് ഒരു അവസരം ഉണ്ടാവുക എന്നത് അസംഭവ്യമാണ്' അപ്രകാരംതന്നെ തൗഹീദും ശിർക്കും രണ്ട് വിരുദ്ധ വിശ്വാസങ്ങൾ ഒരേ അവസരത്തിൽ ഒരാളിലൂടെ നിലനിൽക്കുകയില്ല'

ഒരു മുവഹിദിനെ മുശ്രിക് എന്നോ ഒരു മുശ്രികിനെ
മുവഹിദ് എന്നോ
  വിളിക്കാൻ സാധ്യമല്ല '
 ഒരാളുടെ ഹൃദയത്തിൽ ശിർക്ക് കടന്നുകൂടിയാൽ തൗഹീദും
തൗഹീദ് കടന്നുകൂടിയാൽ ശിർക്കും തകർന്നുവീഴുന്നു '
ഒന്ന് മറ്റൊന്നിനെ നശിപ്പിക്കുന്നു

പങ്ക് ചേർക്കുക എന്നത്രേ ശിർക്ക് എന്ന പദത്തിൻറെ ഭാഷാർത്ഥം അർത്ഥം ഇസ്ലാമിക വീക്ഷണത്തിൽ അതിനു നൽകുന്ന നിർവചനം


, അല്ലാഹുവിന് തുല്യമായതോ , കീഴിലുള്ളതോ ആയ മറ്റു ഇലാഹോ ഇലാഹുകളോ   ഉണ്ടെന്ന് വിശ്വസിക്കൽ "

ഇത് തൗഹീദിന്റെ
  നിർവചനത്തിൽ നിന്ന് തന്നെ ഗ്രഹിക്കാവുന്നതാണ്

ഇത് തന്നെയാണ് വിശുദ്ധഖുർആൻ വ്യക്തമാക്കുന്നത്
ചില ആയത്തുകൾ ഉദ്ധരിക്കാം

 അതിൽ നിന്നും മുശ്രിക്കുകളുടെ വിശ്വാസം എന്താണന്ന് വെക്തമായി മനസ്സിലാക്കാം
ഖുർആൻ പറയുന്നു'

أَئِنَّكُمْ لَتَشْهَدُونَ أَنَّ مَعَ اللَّهِ آلِهَةً أُخْرَىٰ ۚ قُل لَّا أَشْهَدُ ۚ قُلْ إِنَّمَا هُوَ إِلَٰهٌ وَاحِدٌ وَإِنَّنِي بَرِيءٌ مِّمَّا تُشْرِكُونَ (19) انعام

 " നിശ്ചയം അല്ലാഹുവോടൊപ്പം മറ്റുവല്ല ഇലാഹുകളുണ്ടെന്ന നിങ്ങൾ സാക്ഷ്യം വഹിക്കുന്നുവോ , തങ്ങൾ അവരോട് പറയുക , ഞാൻ സാക്ഷ്യം വഹിക്കുന്നില്ല , പറയുക , നിശ്ചയം അവൻ എക ഇലാഹ് മാത്രമാണ് നിങ്ങൾ പങ്ക് ചേർക്കുന്നതിൽ നിന്നും ഞാൻ വിമുക്തനാണ് . "


 ഒന്നിലധികം ഇലാഹുകളുണ്ടെന്ന് സാക്ഷ്യപ്പെടുത്തിയിരിക്കുന്ന
മക്കാ മുശ്രിക്കുകളുടെ വിശ്വാസത്തെയാണ് ഇവിടെ ശിർക്ക് എന്ന് വിവരിക്കുന്നത് .
 അത്തരം ശിർക്കിൽ നിന്ന് നബി തങ്ങൾ صلى الله عليه وسلم
മുക്തനാണെന്നും
 അല്ലാഹു ഏകൻ മാത്രമാണെന്ന് തൗഹീദിന്റെ വ്യക്തമായ പ്രക്യാപനവുമാണ് ഈ ആയത്തിലൂടെ അല്ലാഹു നടത്തിയിരിക്കുന്നത് '

അല്ലാഹു അല്ലാത്ത മറ്റു ഇലാഹുകൾ ഉണ്ട് എന്ന് തന്നെയായിരുന്നു ജാഹിലിയ്യാ അറബികളുടെ വിശ്വാസം . അവരുടെ ജീവിത ചരിത്രം പരിശോധിച്ചാൽ  അക്കാര്യം വ്യക്തമാവുന്നതാണ് , ഈ ശിർക്കിനെയാണ് ഖുർആൻ നഖശിഖാന്തം എതിർത്തതും

ام لهم إله غير الله سبحان الله عما يشركون ( 43
 (  അല്ലാഹു അല്ലാത്ത മറ്റ് ഇലാഹ് അവർക്കുണ്ടാ , നാം അവർ പങ്കുചേർക്കുന്നതിന് തൊട്ട് പരിശുദ്ധനായിരിക്കുന്നു .
 . എന്ന് വാക്കും  അല്ലാഹു അല്ലാത്ത ഇലാഹുകളിൽ അവർ വിശ്വസിച്ചിരുന്നു എന്നും  ആ വിശ്വാസമാണ് ശിർക്കന്നുമാണ് തെളിയിക്കുന്നത് '

ബഹു ദൈവവിശ്വാസമായിരുന്നു ജാഹിലിയ്യാ മുശ്ക്കുകൾ വെച്ചു പുലർത്തിയിരുന്നശിർക്കന്ന് വീണ്ടും ഖുർആൻ വ്യക്തമാക്കുന്നു .

وَاتَّخَذُوا مِن دُونِهِ آلِهَةً لَّا يَخْلُقُونَ شَيْئًا وَهُمْ يُخْلَقُونَ وَلَا يَمْلِكُونَ لِأَنفُسِهِمْ ضَرًّا وَلَا نَفْعًا وَلَا يَمْلِكُونَ مَوْتًا وَلَا حَيَاةً وَلَا نُشُورًا (3)
 അല്ലാഹുവിന്റെ കീഴിൽ അവർ ഇലാഹുകളെ സൃഷ്ടിച്ചു , അവ ഒന്നിനെയും സൃഷ്ടിക്കുകയില്ല . പ്രത്യുത അവർ സ്യഷ്ടിക്കപ്പെടുകയാണ് ഫുർഖാൻ 24)

أَمِ اتَّخَذُوا مِن دُونِهِ آلِهَةً ۖ قُلْ هَاتُوا بُرْهَانَكُمْ ۖ

. " അല്ലാഹുവിന്റെ കീഴിൽ അവർ ഇലാഹുകളെ ഉണ്ടാക്കിയോ: നിങ്ങളുടെ ലക്ഷ്യം കൊണ്ടുവരുക എന്ന് താങ്കൾ അവരോട് പറയുക (ഫുർഖാൻ 24)


. ' അല്ലാഹു അല്ലാ ഇലാഹുകളിൽ വിശ്വസിച്ചിരുന്നു എന്നു മാത്രമല്ല ആ ഇലാഹുകൾ അല്ലാ എവിന്റെ കീഴിൽ ഉളവയാണെന്നുകൂടിയായിരുന്നു അവരുടെ വിശ്വാസമെന് മേല് അയത്തുകളിൽ നിന്ന് ഗ്രഹിക്കാം .


  അല്ലാഹുവിന്റെ കീഴിൽ അവർ ഇലാഹുകളെ സ്ഥാപിച്ചു '

 എന്ന ഖുർ ആനിക പ്രയാഗം ഇതാണ് വ്യക്തമാക്കുന്നത് . ദൂന എന്ന അറബി പദത്തിനു താഴെ ' എന്നാണ് അസൽ ' അർത്ഥമെന്ന് ഇമാം ബൈളാവി തന്റെ തഫ്സ റിൽ ( പേജ്45 )
 വിവരിച്ചിട്ടുണ്ട് .

അപ്പോൾ അല്ലാഹുവിന്റെ താഴെയുള്ള കുറെ ദൈവങ്ങളിൽ വിശ്വസിക്കുക എന്ന കൊടും ശിർക്കായിരുന്നു മക്കാ മുശ്രിക്കുകൾക്കുണ്ടായിരുന്നത് എന്ന് വ്യക്തമായല്ലോ . .

 അല്ലാഹു അല്ലാത്ത വസ്തുക്കളെ ഇലാഹാക്കുക എന്ന നിലക്കും ശിർക്ക് ജാഹിലിയ്യാ അറബികൾ വെച്ച് പുലർത്തിയിരുന്നില്ലെന്നും ഇലാഹ് ഏകനാണെന്നുള്ള വിശ്വാസത്തോടെ ചില തെറ്റായ പ്രവർത്തനങ്ങൾക്ക് പല ഇലാഹുകളെ ആക്കിയതുപോലെയായിരിക്കുകയാണ് അറബികളെന്നുമുള്ള
 ചിലരുടെ വാദം അപ്രസക്തമാണ് .

 ആലങ്കാരികമായി അവരുടെ മേൽ ശിര്ക്കു വെച്ചുകെട്ടുകയോ ചില തെറ്റായ പ്രവർത്തനങ്ങൾ കാരണമായി മറ്റു ഇലാ ഹുകളിൽ വിശ്വസിക്കുന്ന മുശ്രിക്കുകളാണെന്ന് വാദമുന്നയിക്കുകയോ പുണ്യ വാളന്മാരെയും സുകൃതരെയും ഇലാഹീ സാമിപ്യം കരസ്ഥമാക്കിയവരെന്ന നിലയിൽ ആദരിക്കുന്നതിന്റെ പേരിൽ അവരെ ഇലാഹാക്കി ശിർക്കു വെച്ച് പുലർത്തി എന്നു പ്രസ്താവിക്കുകയോ അല്ല ഖുർആൻ ചെയ്തത് .

പ്രത്യുത ഒന്നിലധികം ഇലാഹുകൾ ഉണ്ട് എന്ന അവരുടെ യഥാർത്ഥ വിശ്വാസത്തെ തന്നെയാണ് ഖുർആൻ ഖണ്ഡിച്ചിരിക്കുന്നത് . ഈ ബഹു ദൈവത്വം അവരി അംഗീകരിക്കുകയും അത് സ്ഥാപിക്കാൻ വിഫലശ്രമം നടത്തുകയുമായിരുന്നു ഖുറൈശികൾ ചെയ്തിരുന്നത് . അവരുടെ തന്നെ വാക്കുകൾ ഖുർആൻ ഉദ്ധരിക്കുന്നത് കാണുക .

)أَجَعَلَ الْآلِهَةَ إِلَٰهًا وَاحِدًا ۖ إِنَّ هَٰذَا لَشَيْءٌ عُجَابٌ (5)وَانطَلَقَ الْمَلَأُ مِنْهُمْ أَنِ امْشُوا وَاصْبِرُوا عَلَىٰ آلِهَتِكُمْ ۖ إِنَّ هَٰذَا لَشَيْءٌ يُرَادُ (6) مَا سَمِعْنَا بِهَٰذَا فِي الْمِلَّةِ الْآخِرَةِ إِنْ هَٰذَا إِلَّا اخْتِلَاقٌ (7

 - ഇലാഹുകളെയെല്ലാം കൂടി മുഹമ്മദ് ഒറ്റ ഇലാഹാക്കിയോ ' നിശ്ചയം ഇതൊരു വിസ്മയാവഹമായ കാര്യം തന്നെ !
നബിയുടെ സദസ്സിൽ നിന്ന്  അവരുടെ പ്രധാനികൾ പിരിഞ്ഞുപോയി . അവർ പരസ്പരം പറഞ്ഞു നി നടന്നു കൊള്ളുവിൻ . നിങ്ങളുടെ ഇലാഹുകളുടെ വിശ്വാസത്തിൻറമൽ സ്ഥിര ചിത്തിരാകുവിൻ , നിശ്ചയം ഇത് പ്രതിക്ഷിക്കപ്പെട്ടത് തന്നെയാണ് പൂർവ്വ കാല മതങ്ങളിൽ ഈ തൗഹീദ് നാം ശ്രവിച്ചിട്ടില്ല . ഇതൊരു നിർമ്മിതവാദം   ന്മാത്രമാണ് . -
(സ്വാദ്)

 തിരുനബി ( സ ) അവതരിപ്പിച്ച തൗഹീദ് പല ഇലാഹുകളെ ഒന്നിൽ ലയിപ്പിച്ചുകൊണ്ടാണെന്നും ഒരു ഇലാഹ് എന്ന വാദം മുൻമതങ്ങളിൽ നിന്നും കേട്ടിട്ടില്ലെന്നുമാണവർ വാദിച്ചത് . ഏക ഇലാഹ് എന്ന സിദ്ധാന്തം അവർക്ക് അവിശ്വസനീയവും , വിസ്മയാവഹവുമായിത്തോന്നി . എന്നിട്ട് നബി ( സ ) യുടെ സദസ്സിൽ നിന്നിറങ്ങിപ്പോരുകയും ബഹുദൈവങ്ങളിലുള്ള വിശ്വാസത്തിൽ തുടരാനും ആ മാർഗ്ഗത്തിൽ ത്യാഗങ്ങൾ സഹിക്കാനും അവർ അനുയായി കൾക്ക് ആഹ്വാനവും നൽകി . ഖുറൈശി പ്രമുഖരുടെ ഈ നിലപാട് ഇതര ഇലാഹുകളെ അവർ ഇലാഹാണെന്ന് വിശ്വസിച്ചിരുന്നത് സ്വബോധത്തോടുകൂടെ തന്നെയായിരുന്നെന്നും ആ വിശ്വാസത്തിൽ അവർ ദൃഢചിത്തരായിരുന്നു എന്നും വ്യക്തമാക്കുകയാണ് .

 അതിന്നെതിരിലുള്ള തൗഹീദ്  വാദത്തെ നിർമ്മിതവാദമാക്കി അഗണ്യകോടിയിലേക്കു തള്ളാനായിരുന്നു അവർ ആഹ്വാനം ചെയ്തിരുന്നത് .

 ശിർക്കിന്റെ തനതായ ചിത്രം അല്ലാഹു ഖുർആനിൽ ഉദാഹരണ സഹിതം വരച്ചുകാട്ടുന്നത് കാണുക .
ضرَبَ اللَّهُ مَثَلًا رَّجُلًا فِيهِ شُرَكَاءُ مُتَشَاكِسُونَ وَرَجُلًا سَلَمًا لِّرَجُلٍ هَلْ يَسْتَوِيَانِ مَثَلًا ۚ الْحَمْدُ لِلَّهِ ۚ بَلْ أَكْثَرُهُمْ لَا يَعْلَمُونَ (29


 അല്ലാഹു ശിർക്കിനും തൗഹീദിനും ഒരു ഉപമ വിവരിച്ചിരിക്കുന്നു . പരസ്പരം ശണ്ഠകൂടുന്ന പലരും പങ്കാളികളായ ഒരടിമയും
 ഒരാൾക്ക് സമ്പൂർണ്ണാധികാരമുള്ള ഒരടിമയും അവരിരുവരും താരതമ്യത്തിൽ തുല്യരാണാ ! സർവ്വ ഹംദും അല്ലാഹുവിന്നുള്ളതാകുന്നു . പക്ഷെ , അവരിൽ മിക്കവരും അജ്ഞരാണ് . ” സുമർ 29

 - ഒരടിമക്ക് ഒരു ഉടമസ്ഥൻ മാത്രമുണ്ടാകുന്ന അവസ്ഥയോട് ഈ പ്രപ ഞ്ചത്തിന് ഒരു നാഥൻ മാത്രമെയുള്ളുവെന്നതിനെയും ഒന്നിലധികം ഉടമ കൾ ഒരടിമക്കുണ്ടായിരിക്കുന്ന അവസ്ഥയോട് പ്രപഞ്ചത്തിന് ഒന്നിലധികം നാഥരുണ്ടെന്നതിനെയും ഉപമിച്ചിരിക്കുകയാണിവിടെ . അപ്പോൾ പ്രപഞ്ച ത്തിന് ഉടമസ്ഥനായ നാഥൻ ഒന്നേയുള്ളൂ എന്ന് വിശ്വാസം തൗഹീദായും ഒന്നിലധികമുണ്ടെന്ന വിശ്വാസത്തെ ശിർക്കായുമാണ് അല്ലാഹു ഇവിടെ ചിത്രീ കരിച്ചിരിക്കുന്നത് .

 ചുരുക്കത്തിൽ അല്ലാഹു മാത്രമാണ് ഇലാഹ് എന്ന വിശ്വാസത്തിന്നാണ് തൗഹീദ് എന്നും അവനെ കൂടാതെ വേറെ ഇലാഹുണ്ടെന്ന വിശ്വാസത്തി ന്നാണ് ശിർക്ക് എന്നും പറയപ്പെടുന്നത് . സഅ്ദുദ്ദീനുത്തഫ്താസാനി പറ ഞ്ഞതും ഇതേ അർത്ഥത്തിലേക്കു മടങ്ങുന്നതാണ് . .
 الاشراك هر اثبات الشريك في الألوهية على وجوب الوجود
او بمعني استحقاق العيادة كما لعبدة الأصنام ( شرح العقائد ص 97 (

-  " ശിർക്ക് എന്നാൽ മജൂസികൾക്കുള്ളതുപോലെ അസ്തിത്വം നിർബ ന്ധമാണെന്ന് അർത്ഥത്തിലോ ബിംബാരാധകർക്കുള്ളതുപോലെ ഇബാദത്തി നർഹൻ എന്ന അർത്ഥത്തിലോ ഉള്ള ഉലൂഹിയത്തിൽ പങ്കുകാരനെ സ്ഥാപി ക്കലാണ് ” ( ശറഹുൽ അഖാഈദ് 97 ) .


അസ്തിത്വം നിർബന്ധമായ രണ്ട് ഇലാഹുകളുണ്ടെന്നാണ് മജൂസികൾ വിശ്വസിക്കുന്നത് .

 ദൈവിക ഗുണങ്ങളുടെ അവതാരമായതുകൊണ്ട് ബിംബം , യേശു മറിയം മുതലായവർ ഇബാദത്തിനർഹരാണെന്ന് അറബികളും ക്രിസ്ത്യാനികളും മറ്റും വാദിക്കുന്നു .

ഈ ഒരു വിശ്വാസം മുസ്ലിമീങ്ങൾക്കില്ല.


അസ് ലം സഖാഫി
പരപ്പനങ്ങാടി


പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...