Saturday, June 30, 2018

സ്ഥാനനിർണയംഗൃഹം - ഗൃഹപ്രവേശം

ഗൃഹം - ഗൃഹപ്രവേശം

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎



മനുഷ്യർക്ക്‌ താമസിക്കാൻ ഒരു വീട് ആവശ്യമാണ്. ഓരോരുത്തരോടും അനുയോജ്യമായൊരു വീടും വാഹനവും സേവകനും ഇസ്‌ലാം അനുവദിച്ചതാണ്. എന്നാൽ പാർപ്പിടത്തിലും മറ്റും പരിധിവിടുന്നത് ഇസ്‌ലാം അനുവദിക്കുന്നില്ല. എന്നാൽ വീട് ആവശ്യത്തിനുമാത്രം വിശാലമില്ലാതെ നന്നേ കുടുസ്സാകുന്നത് അപലക്ഷണമാണ്. ഇമാം മുസ്ലിം(റ) നിവേദനം ചെയ്തൊരു ഹദീസിൽ ഇപ്രകാരം കാണാം;



അബ്ദുല്ലാഹിബ്നുഉമർ(റ)യിൽ നിന്നു നിവേദനം: "നിർഭാഗ്യം വീടിലും സ്ത്രീയിലും കുതിരയിലുമാണ്". (മുസ്ലിം. 4127)

ഈ ഹദീസിനെ വ്യാഖ്‌യാനിക്കുന്നതിൽ പണ്ഡിതന്മാർക്കിടയിൽ വീക്ഷണാന്തരമുണ്ട്. ഇമാം മാലിക്കും(റ) മറ്റു ചിലരും ഈ ഹദീസിനെ അതിന്റെ ബാഹ്യാർത്ഥത്തിൽ ചുമത്തി ഇപ്രകാരം അഭിപ്രായപ്പെടുന്നു. ചില വീട്ടിൽ താമസിക്കുന്നതും ചില സ്ത്രീകളെ ഭാര്യയായിസ്വീകരിക്കുന്നതും ചില കുതിരകളെ വാഹനമായി സ്വീകരിക്കുന്നതും അല്ലാഹുവിന്റെ ഖളാഅനുസരിച്ച് നാശത്തിനുനിമിത്തമാകാവുന്നതാണ്.

പക്ഷിലക്ഷണം നോക്കാൻ പാടില്ലെന്നതിൽ നിന്നു ഹദീസിൽ പറഞ്ഞ മൂന്നും ഒഴിവാണെന്നാണ് ഹദീസിന്റെ താത്പര്യമെന്ന് ഖത്വബി(റ) യും അനേകം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു. അഥവാ ലക്ഷണം നോക്കാൻ പാടില്ല. എന്നാൽ താമസിക്കാൻ ഇഷ്ടപ്പെടാത്ത വീടോ സഹവാസം വെറുക്കുന്ന ഭാര്യയോ അല്ലെങ്കിൽ കുതിരയെ സേവകനോ ഉണ്ടെങ്കിൽ ഭാര്യയെ വിവാഹ മോചനം നടത്തിയും മറ്റുള്ള വിൽപ്പന നടത്തിയോ മറ്റോ അവരുമായി വേർപിരിയണമെന്നാണ് ഹദീസിന്റെ താൽപര്യമെന്ന് അവർ വിശദീകരിക്കുന്നു. മറ്റു ചിലർ നൽകുന്ന വിശദീകരണം ഇതാണ്. വീട്ടിലെ ഭാഗ്യദോഷം വീട് കുടുസ്സാവാളും അയൽവാസികൾ ദുസ്സ്വഭാവികളാവലും അവർ ബുദ്ദിമുട്ടിക്കുന്നവരാവലുമാണ്. സ്ത്രീയിലെ ഭാഗ്യദോഷം അവൾ പ്രസവിക്കാതിരിക്കലും നാവ് നീളമുള്ളവളാകളും (ആവാസത്തിനും അല്ലാത്തതിനും നീട്ടിസംസാരിക്കുന്നവൾ) സംശയത്തിലേക്കു വെളിവാക്കലുമാണ്‌.  കുതിരയുടെ അപലക്ഷണം വലിയ വിലയുള്ളതാവലും അതിന്റെ പുറത്തിരുന്നു യുദ്ദം ചെയ്യാതിരിക്കലുമാണ്. സേവകന്റെ ഭാഗ്യദോഷം അവന്റെ സ്വഭാവം മോശമാകലും അവനിൽ അർപ്പിതമായ കാര്യം വേണ്ടതുപോലെ ഗൗനിക്കാത്തവനാകലുമാണ്. (ശർഹുമുസ്ലിം. 7/382)

വീടിനു സ്ഥാനം കാണുമ്പോൾ ഭൂമി ശാസ്ത്രപരമായ ചില നിയമങ്ങൾ കൂടി പരിഗണിക്കാനുണ്ട്. അല്ലാത്തപക്ഷം ആ വീട്ടിൽ താമസിക്കുന്നത് ആരോഗ്യപരമായും മാനസികമായുമുള്ള പല പ്രശ്നങ്ങൾക്കും നിമിത്തമായേക്കാം. നബി(സ) മലമൂത്ര വിസർജനത്തിനും  വീടിനും പ്രത്യേക സ്ഥലങ്ങൾ തെരെഞ്ഞെടുത്തിരുന്നതായി പ്രബലമായ ഹദീസിൽ വന്നിട്ടുണ്ട്. ഇമാം തുർമുദി(റ) പറയുന്നു:



നബി(സ)യിൽ നിന്നുദ്ധരിക്കപ്പെടുന്നു. നബി(സ) വീടിനു പ്രത്യേകസ്ഥലം തേടും പോലെ മൂത്രിക്കാൻ വേണ്ടിയും പ്രത്യേകം സ്ഥലം അന്വേഷിക്കാറുണ്ടായിരുന്നു. (തുർമുദി. 1/97)

ഗ്രഹപ്രവേശനം

പുതിയ വീട്ടിൽ താമസം തുടങ്ങുമ്പോൾ മഹാന്മാരുടെ പേരിൽ ഖുർആനും മറ്റും ഓതി ദുആ ചെയ്യുന്നതും അവരുടെ പേരിൽ സാധുക്കൾക്ക് ഭക്ഷണവും മറ്റും വിതരണം ചെയ്യുന്നതും നല്ല കാര്യമാണ്. വീട്ടിൽ ബറകത്തും ഐശ്വര്യവും ഉണ്ടാവാൻ അത് നിമിത്തമാണ്. ദാനധർമ്മം ആഫത്തുകൾ തട്ടിക്കളയുമെന്ന് ഹദീസിൽ വന്നിട്ടുണ്ട്.

പ്രാർത്ഥിക്കാനും നിസ്കരിക്കാനും ഭക്ഷണം നൽകാനും സ്വഹാബാകിറാം(റ) നബി(സ)യെ വീട്ടിലേക്കു ക്ഷണിക്കാറുണ്ടായിരുന്നു. ബദ്രീങ്ങളിൽപ്പെട്ട ഇതുബാനുബ്നുമാലിക്(റ) വീട്ടിൽ വെച്ച നിസ്കരിക്കാനായി നബി(സ)യെ ക്ഷണിച്ചതും നബി(സ) ക്ഷണം സ്വീകരിച്ച് അദ്ദേഹത്തിന്റെ വീട്ടിൽ പോയി നിസ്കരിച്ചതും ഇമാം ബുഖാര(റ) രേഖപ്പെടുത്തിയിട്ടുണ്ട്:



ഇത്ബാനുബ്നുമാലിക്(റ)ൽ നിന്നു നിവേദനം. നബി(സ) അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നു ചോദിച്ചു. താങ്കളുടെ വീടിന്റെ ഏതുസ്ഥലത്തുവെച്ച് ഞാൻ നിസ്കരിക്കാനാണ് താങ്കളിഷ്ടപ്പെടുന്നത്?. ഇത്ബൻ(റ) പറയുന്നു. അപ്പോൾ ഒരു സ്ഥലം നബി(സ)ക്കു ഞാൻ ചൂണ്ടികാണിച്ചുകൊടുത്തു. അപ്പോൾ അവിടെ നിന്നു നബി(സ) തക്ബീർ ചൊല്ലി. ഞങ്ങൾ നബി(സ)യുടെ പിന്നിൽ അണിയായിനിന്നു. അങ്ങനെ അവിടുന്ന് രണ്ടു റക്അത്ത്  നിസ്കരിച്ചു. (ബുഖാരി 406)

ഈ ഹദീസിനെ അധികരിച്ച ഇബ്നുഹജറുൽ  അസ്ഖലാനി(റ) എഴുതുന്നു:



നബി(സ) വന്നു നിസ്കരിക്കുന്നസ്ഥലം  നിസ്കരിക്കാനുള്ള സ്ഥലമാക്കാൻ വേണ്ടി ഇത്ബാൻ(റ) നബി(സ)യോട് വീട്ടിൽ വന്നു നിസ്കരിക്കാൻ ആവശ്യപ്പെട്ടതും നബി(സ) അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചതും പരാമർശിക്കുന്ന ഹദീസ് മുമ്പ് പറഞ്ഞു പോയിട്ടുണ്ട്. അത് സ്വാലിഹീങ്ങളുടെ ആസാറുകൾകൊണ്ട് ബറകത്തെടുക്കുന്നതിനു പ്രമാണമാണ്. (ഫത്ഹുൽ ബാരി. 2/235)

മരണപ്പെട്ട വ്യക്തിയുടെ ഭാര്യ നബി(സ)യെ വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ ക്ഷണിച്ചതും നബി(സ) ക്ഷണം സ്വീകരിച്ചതും 'അടിയന്തിരം' എന്ന എന്റെ ബ്ലോഗിൽ പരാമർശിച്ചിട്ടുണ്ട്.

വഹ്ഹാബിസം ലോകത്ത് ഉണ്ടായത് എങ്ങിനെ* *ഭാഗം 4*

*അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎


വഹ്ഹാബിസം ലോകത്ത് ഉണ്ടായത് എങ്ങിനെ*
         *ഭാഗം 4*
*വഹ്ഹാബിയെ വീഴ്ത്തിയ പേൺ പ്രേമം*

ഇബ്നു അബ്ദുൽ വഹാബുമായിട്ടുള്ള അകൽച്ച ഈ സമയത്തൊക്കെ ഞാൻ പടിപ്പിച്ചച്ച  ആശയങ്ങൾ പ്രധിഷേധം ഭയന്ന് മാറ്റിപ്പറയുമോ എന്ന ഭയം അസ്വസ്ഥനാക്കികൊണ്ടിരുന്ന ആശങ്ക   ഞാൻ ഗവർമെന്റ്റുമായി പങ്കുവെച്ചപ്പോഴാണ് ഈ സത്യം എനിക്ക് ബോധ്യമായത് .ഇബ്നു അബ്ദുൽ വഹ്ഹാബിമായി  നിരന്തരം മന്ത്രാലയം ബന്ധം സ്ഥാപിക്കുന്നുണ്ട് എന്നുള്ള വിവരമാണ് എനിക്ക്  അറിയാൻ സാധിച്ചത്

ബസ്വറയിൽ നിന്നും ഇസ്ഫഹാനിലേക്ക് പുറപ്പെട്ട  ഇബ്നു അബ്ദുൽ വഹാബിനെ മറ്റൊരു  ബ്രിട്ടീഷ് ചാര  ഉദ്യോഗസ്ഥൻ ബന്ധപ്പെടുകയും  പത്രപ്രവർത്തകനെന്ന വ്യാജേന അടുപ്പം സ്ഥാപിക്കുകയും ചെയ്തു

അബ്ദുൽ കരീം  എന്ന വ്യാജപേരിൽ എന്നപോലെ അയാളും  പ്രവർത്തിക്കുകയും ഇബിനു അബ്ദുൽ വഹ്ഹാബിന്റെ ആശയത്തിനൊത്തു നിലകൊള്ളുകയും ചെയ്തു

ഈ സമയത്തോക്കെയും സഫിയ യുമായി നിശ്ചിത വിവാഹം ദീർഘിപ്പിച്ചു അദ്ദേഹം ബന്ധം നില  നിർത്തിക്കൊണ്ടിരുന്നു

ശേഷം അബ്ദുൽ കരീം നിർദ്ദേശപ്രകാരം  അവർ സീറാസി ലേക്ക് പുറപ്പെടുകയും അവിടെവച്ച് അബ്ദുൽ കരീമിന്റെ സഹായത്തോടെ  മറ്റൊരു  ക്രിസ്ത്യൻ സ്ത്രീയെക്കൂടി വിവാഹം കഴിക്കുകയും ചെയ്തു

സഫിയയെ ഇസ്ഫഹാനിൽ ഉള്ള കരീമിന്റെ വീട്ടിലാക്കി യായിരുന്നു  അവർ സീറാസി ലേക്ക് പുറപ്പെട്ടിരുന്നത്

സീറാസീൽ വെച്ചു ആസ്യ എന്ന  പേരിൽ ബ്രിട്ടനിലെ മറ്റൊരു ചാരസുന്ദരി യുമായുള്ള വിവാഹം അദ്ദേഹത്തെ  കൂടുതൽ അപകടപ്പെടുത്തി

അങ്ങനെ  അബ്ദുൽ കരീമും സഫിയയും ആസ്യായും  സംഗം ചേർന്നു അബ്ദുൽ വഹാബിനെ  ബ്രിട്ടീഷ് സർക്കാറിന്റെ കളിപ്പാവയാക്കി മാറ്റി

ക്രിയാത്മകമായി ഏറെ  മുന്നേറാൻ അപ്പോഴും എന്നെ മന്ത്രാലയം  നിർബന്ധിച്ചുകൊണ്ടിരുന്നു അതിനായി ഏറെ കഠിനാധ്വാനം ചെയ്തു കണ്ടെത്തിയ ഭിന്നതയുടെ  ഫോർമുലകൾ എന്ന ഒരു വലിയ ഗ്രന്ഥം  അവർ എനിക്ക് സ്വകാര്യമായി  സമർപ്പിച്ചു പതിനായിരത്തോളം പേജുകൾ ഉള്ള ഈ ഗ്രന്ഥത്തിൽ ഇസ്ലാമിക ലോകത്തിന്റെ സൈനിക സാമ്പത്തിക വൈജ്ഞാനിക വിഷയങ്ങളെല്ലാം  ബ്രിട്ടീഷ് സാമ്രാജ്യത്തിന് ചെയ്യാനുള്ള  ഉത്തരവാദിത്തങ്ങൾ ആയിരുന്നു ഈ ഗ്രന്ഥം വളരെ സാഹസപ്പെട്ടു വായിച്ചു വിലയിരുത്തി  ഞാൻ പുതിയ  തന്ത്രങ്ങൾ ആവിഷ്കരിച്ചു കൊണ്ടേയിരുന്നു

ഈ ഗ്രന്ഥങ്ങളിൽ ഒക്കെയും  മുസ്ലിം രാഷ്ട്രങ്ങളെ പഠിച്ചും നിരീക്ഷിചും കണ്ടെത്തിയ ചില യാഥാർത്ഥ്യങ്ങ ളായിരുന്നു ഇസ്ലാമിന്റെ സ്വീകാര്യതയുള്ള കാരണങ്ങളും ഇതിനെ  തകർക്കാനുള്ള കുതന്ത്രങ്ങളും ആയിരുന്നു ഇതിനെ പ്രതിപാദ്യവിഷയങ്ങൾ

ഈ ഗ്രന്ഥങ്ങളൊക്കെയും വായിചും വിലയിരുത്തിയും ചില തന്ത്രങ്ങൾ ചിട്ടപ്പെടുത്തി ആത്മവിശ്വാസത്തോടെ ഞാൻ വീണ്ടും ബസ്വറയിലേക്ക് തന്നെ യാത്രതിരിച്ചു

സാഹസിക  യാത്രയിൽ ക്രിയാത്മക പദ്ധതികളും ആസൂത്രങ്ങളായി ബസ്വറയിലെത്തിയ ഹംഫർ ആദ്യമായി അന്വേഷിച്ചത് ഇബ്നു  അബുദുൽ വഹാബിനെ തന്നെയായിരുന്നു

അന്നു  പിരിയുമ്പോൾ പറഞ്ഞുറപ്പിച്ചത് പോലെ ആദ്യം ബസ്വറയിൽ വരുന്നവർ പരസ്പരം അന്വേഷിക്കാനുള്ള ഇടങ്ങൾ ധാരണയായിരുന്നു

ഈ അടിസ്ഥാനത്തിൽ കിട്ടിയ വിവരങ്ങൾ ശേഖരിച്ചു  ഇബിനു  അബുദുൽ വഹാബിനെ തേടി പുറപ്പെടുകയും അദ്ദേഹത്തിന്റെ പുതിയ സങ്കേതം കണ്ടെത്തുകയും ചെയ്തു

ആവേശ  നിർഭരമായ കൂടിക്കാഴ്ചക്കു ശേഷം പരസ്പര വിവരങ്ങൾ കൈമാറുകയും  അവസ്ഥകൾ വിലയിരുത്തുകയും ചെയ്തു  ഞാൻ കേട്ട് കാര്യങ്ങളൊക്കെയും സത്യമാണെന്ന്  ഹംഫറിന് ബോധ്യപ്പെടുന്ന രൂപത്തിലായിരുന്നു വിലയിരുത്തൽ

ഇതോടെയാണ് എനിക്ക് ബ്രിട്ടീഷ് മന്ത്രാലയത്തിന്റെ ചാലകശക്തിയും ക്രിയാത്മകത ചാര ശൃംഖലയുടെ വ്യാപ്തിയും  കൂടുതൽ ബോധ്യമായത് എന്നെയും ഇബ്നു അബ്ദുൽ വഹാബിനെയും നിരീക്ഷിക്കാൻ വളരെ അധികം ആളുകളെ മന്ത്രാലയം നിയമിച്ചിരുന്നു എന്നുള്ള സത്യം എനിക്ക് പിന്നീട് അറിയാൻ കഴിഞ്ഞു

ഇത്തരത്തിൽ നിരീക്ഷണത്തിനും മറ്റുമായി അരലക്ഷത്തോളം  ഉദ്യോഗസ്ഥന്മാർ ലോകത്തിന്റെ വിവിധ  മേഖലകളിൽ ബ്രിട്ടീഷ് നു വേണ്ടി  പ്രയത്നിക്കുന്നു എന്നുള്ള വിവരം എനിക്ക്  കൂടുതൽ ബോധ്യമായി

ഇതിനിടയിൽ വഹാബി ആദർശത്തിന് പൊള്ളത്തരങ്ങൾ മുസ്ലീംലോകം തിരസ്കരിച്ചത്തിന്റെ നിരാശഇബ്നു അബ്ദുൽ വഹ്ഹാബിൽ നിന്നും  ഞാൻ വായിച്ചെടുത്തു
അദ്ദേഹത്തെ പലതും പറഞ്ഞു ആശ്വസിപ്പിച്ചു കൊണ്ടേയിരുന്നു


ഇതിനിടയിൽ പുതിയ ഫോർമുലകൾ പുറത്തെടുത്തു ഭിന്നിപ്പിനെ പുതിയ  മേഖലകൾ ഞാൻ പരീക്ഷിച്ചു തുടങ്ങി ധാരാളം  ഫോർമുലകൾ രൂപപ്പെടുത്തിയതിൽ ഏറ്റവും  പ്രധാനമർഹിക്കുന്ന ഇവകൾ ആയിരുന്നു

മുസ്ലിം സമൂഹത്തെ നിയന്ത്രിക്കുന്നതിൽ പണ്ഡിതന്മാർക്കു കഴിവും കാര്യങ്ങളും ഏറെ സ്വാധീനം ഉള്ളതായിരുന്നു ഈ സ്വാധീനത്തെ ഇല്ലാതാക്കിയാൽ മുസ്‌ലിംകളെ ഭിന്നിപ്പിക്കാനും അധർമങ്ങളിൽ തളച്ചിടാനും  വേഗത്തിൽ സാധിക്കുന്നു എന്നായിരുന്നു ഒന്നാമത്തേത്

ഇതുപോലെതന്നെ അമ്പിയാക്കളൂടെയും ഔലിയാക്കളുടെയും  മഖ്ബറകൾ മുസ്ലിം കൂട്ടായ്മക്കും ആത്മീയ അഭി വ്രദ്ധിക്കും കാരണമാണെന്നും ഇത് പാടെ വിപഠനം  ചെയ്യൽ അനിവാര്യമാണെന്നും ഫോർമുലയിൽ മുഖ്യമായിരുന്നു

മുസ്‌ലിംകളുടെ ആരാധന ഭാഷ്യ ഐക്യം മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ  ജാറത്തിന്റെ  സ്വാധീനം ഇവർക്കെതിരെയുള്ള  കുതന്ത്രങ്ങൾ ഒക്കെ ആ ഫോർമുലയിൽ ഉണ്ടായിരുന്നു

മാത്രോമല്ല  കഅബ തകർക്കുവാനുള്ള പദ്ധതികളും ഹജ്ജിൽ നിന്ന് മുസ്ലിംകളേ പിന്തിരിപ്പിക്കുവാനുള്ള തന്ത്രങ്ങളും  ഖുർആനിനു എതിരെയുള്ള  ആരോപണങ്ങൾ ആ പദ്ധതിയിൽ ഉണ്ടായിരുന്നു പാരമ്പര്യമായി  മുസ്ലിംകൾ ആചാരിച്ചും അനുഷ്ടിചും പോന്നിരുന്ന ആത്മീയ ചെയ്തികളെ  ശിർക്കും കുഫ്റ്മായി ചിത്രീകരിച്ചു  സമൂഹത്തിൽ വിള്ളലുണ്ടാക്കാൻ ശ്രമിച്ചത് ഇത്തരം സയണിസ്റ്റ് ചിന്തകളായിരുന്നു

ചുരുക്കത്തിൽ ഇന്ന് ബിദഈ കക്ഷികൾ സുന്നികൾക്കെതിരെ ഉയർത്തുന്ന ആരോപണങ്ങളുടെ നിജസ്ഥിതി  കൂട്ടുകാർ ഇനിയെങ്കിലും മനസ്സിലാക്കണമെന്നു സാന്ദർഭികമായി ഉണർത്തുകയാണ്

തീർന്നില്ല ഹംഫർ തുടരുകയാണ് ഇസ്ലാമിനെ  നശിപ്പിക്കാൻ തയ്യാറാക്കിയ ഈ ഫോർമുലകൾ എങ്ങിനെ ഇബ്നു  അബ്ദുൽ വഹാബി ലൂടെ നടപ്പിലാക്കും എന്ന ചിന്തയിലൂടെ ഞാൻ അദ്ദേഹത്തെ പിന്തുടർന്നുകൊണ്ടയിരുന്നു  ഇടക്കാണ് ബ്രിട്ടീഷ്  ഗവർമെന്റ്റിൽ നിന്നും എനിക്ക് ആ സന്ദേശം ലഭിച്ചത്

മിസ്റ്റർ ഹംഫർ ഇബ്നു അബ്ദുൽ വഹ്ഹാബിമായി നമ്മുടെ മന്ത്രാലയം ധാരണയായിട്ടുണ്ട് അതിനാൽ ഉസ്മാനിയ ഖിലാഫത്ത്  തകർക്കുവാൻ അദ്ദേഹവും അനുയായികളും നമ്മോടൊപ്പം ചേരുന്നതാണ് അതിനുവേണ്ട എല്ലാ സൗകര്യങ്ങളും
ചെയ്തു കൊടുക്കണമെന്നായിരുന്നു അത്
തുടരും ..
         *ഭാഗം.5*
*അറേബ്യായിലെ വഹ്ഹാബി സ്വാധീനം*

*Dr .അബ്ദുൽ നാസർ അൽ അർശദി*

തബ്ലീഗ് ജമാഅത്തുംമാലികിയും


മാലികിയും
തബ്ലീഗ് ജമാഅത്തും


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎


വിശുദ്ധ മക്കയിൽ ഹി
ജ്റ 1367 ൽ ജനിച്ച് 1425 ൽ വ
ഫാത്തായ സയിദ് അലവി മാ
ലികി (ന.മ) അഹ്ലുസ്സുന്നയു
ടെ മുന്നണിപ്പോരാളികളിൽ പ്ര
ധാനിയാണ്. മുഹദ്ദിസുൽ ഹറ
മൈൻ (ഇരു ഹറമുകളിലെയും
ഹദീസ് പണ്ഡിതന്മാരുടെ നേ
താവ്) എന്ന സ്ഥാനപ്പേര് അദ്ദേ
ഹത്തിന്റെ പാണ്ഡിത്യത്തിനുള്ള
അംഗീകാരമാണ്. നിരവധി അറ
ബ് യൂണിവേഴ്സിറ്റികളിൽ നി
ന്നു ലഭിച്ച വിവിധ ബഹുമതിക
ളും ഈ ഗണത്തിൽ പെടുന്നു.
വിശുദ്ധ മക്കയിലെ കുലിയത്തു
ശ്ശരീഅ മുദർരിസ്, മലിക് അ
ബുൽ അസീസ് യൂണിവേഴിസി
റ്റിയിലെ ഇസ്ലാമിക് സ്റ്റഡീസ്
ഫാക്കൽറ്റി അധ്യാപക സമിതി
അംഗം എന്നീ സ്ഥാനങ്ങൾ വ
ഹിച്ചിരുന്ന അദ്ദേഹം പിതാവ്
അലവി മാലികി (റ)യുടെ വ

ഫാത്തിനെ തുടർന്ന് മസ്ജി
ദുൽ ഹറമിലെ മുദരിസായി നി
യമിതനായി. തന്റെ പിതാമഹാ
ൻമാർ അറുനൂറ് വർഷത്തോളം
മസ്ജിദുൽ ഹറാമിൽ നടത്തി
വന്നിരുന്ന ദർസ് തുടർന്നുകൊ
പോകാനുള്ള മഹാഭാഗ്യമാ
ണ് ഇതോടെ അദ്ദേഹത്തിന് ലഭിച്ചത്. അറബ് പ്രക്ഷേപണ മാ
ധ്യമങ്ങളിൽ സ്ഥിര പ്രഭാഷക
നായിരുന്ന അദ്ദേഹത്തിന്റെ ത്ര
ക്കരങ്ങൾ കൊണ്ട് ഏഷ്യയുടെ
കിഴക്ക് തെക്ക് ദിക്കുകളിലായി
അറുപതോളം മത സ്ഥാപന
ങ്ങൾക്ക് നാന്ദി കുറിച്ചിട്ടുണ്ട്.
വിവിധ ശാസ്ത്ര ശാഖകളിലാ
യി അമ്പതോളം കനപ്പെട്ട ക്ര
തികളും അദ്ദേഹം രചിച്ചിട്ടുണ്ട്.


വഹാബിസത്തിന്റെ
ഉൽഭവസ്ഥാനവും സിരാ കേന്ദ്ര
വും ലോക മുസ്ലിംകളുടെ ആ
സ്ഥാനവുമായി വിശുദ്ധ മക്കാ
സ്വദേശിയായി നിലനിന്നു കാ
ണ്ട് വഹാബിസത്തിനെതിരെ പരസ്യമായി സന്ധിയില്ലാ സമര
ത്തിന് നേത്യത്വം നൽകി എന്ന
താണ് സമകാലികരായ അഹ്
ലുസ്സുന്നയുടെ നായകരിൽ നി
ന്നു സയ്യിദ് മുഹമ്മദ് മാലികി
(ന.മ) വിനെ വ്യതിരിക്തനാക്കു
ന്നത്.

വഹാബിസത്തിന്റെ
ശക്തമായ സ്വാധീനത്തിനും
കഠിനമായ നിയമങ്ങൾക്കും മുമ്പിൽഅടിപതറാതെ സുന്നി
യായി ജീവിക്കുകയും അഹ് ലുസു
ന്നയുടെ ആദർശ സംരക്ഷ
ണത്തിനു വേണ്ടി പടപൊരുതു
കയും ചെയ്ത സുന്നി പണ്ഡി
ത നിരയിലെ പ്രഗതനായി'


അമ്പതോളം ഗ്രന്ഥങ്ങളിൽ അഹ്ലുസ്സുന്നയുടെ ആദർശ സംരക്ഷണം
പ്രമേയമാക്കിയ ഗ്രന്ഥങ്ങളാണ് മറ്റു ഗ്രന്ഥങ്ങളെ
അപേക്ഷിച്ച് മുസ് ലിം രാജ്യങ്ങളിൽ കൂടുതൽ പ്രചാരം നേടിയത്. മഫാഹീം യജിബു അൻയു
സ്വഹ്ഹ, മൻഹജുസ്സലഫ്, ദു
ഖാഇറുൽമുഹമ്മദിയ്യ തുടങ്ങിയ
വ ഈ ഗണത്തിൽ പ്രധാനമായ



. മഫാഹീം എന്ന ഗ്രന്ഥത്തി
ന്റെ അറബി പതിപ്പോ വിവർത്തനമോ പ്രസിദ്ധീകരിക്കാത്ത
മുസ്ലിം നാടുകൾ കുറവാണ്.

എന്നത് അതിന്റെ പ്രചാരത്തി
നും അംഗീകാരത്തിനുമുള്ള
തെളിവാണ്.

സയ്യിദ് മുഹമ്മദ്
മാലികി (ന.മ)വിനെ അനുകരി
ച്ചു കൊണ്ട് വഹാബിസത്തി
നും തൈമിയ്യൻ ആശയങ്ങൾ
ക്കുമെതിരെ പരസ്യമായി ഗ്ര
ന്ഥരചന നടത്തിയ മഹാനാണ്
ശൈഖ് ഉമർ അബ്ദുല്ല കാമിൽ
(ന.മ). അദ്ദേഹം വിശുദ്ധ മക്ക
യിൽ ജനിച്ചയാളും സൂഫി പണ്ഡിതനുമായിരുന്നു.


സൗദി മതകാര്യവകു
പ്പിന്റെ ഹൃദയമായ ഉന്നത വ
ഹാബീ പണ്ഡിത സഭയിൽ നി
ന്നു ശക്തമായ എതിർപ്പുകൾ
സയ്യിദ് മുഹമ്മദ് മാലികിക്ക് നേ
രിടേണ്ടി വന്നു. അദ്ദേഹത്തിന്റെ
പ്രവർത്തനങ്ങളും ആദർശങ്ങൾ
ളും ചർച്ച ചെയ്യാനും അതിന്റെ
അനന്തര ഫലങ്ങളെക്കുറിച്ച് കൂ
ടിയാലോചിക്കാനുമായി വഹാ
ബീ പണ്ഡിതസഭയുടെ സെക്ര
ട്ടറിയേറ്റ് നിരവധി തവണ സ
മ്മേളിക്കുകയും അദ്ദേഹത്തി
ന്റെ ഗ്രന്ഥങ്ങൾ മുഴുവൻ പരി
ശോധിക്കാനും പ്രവർത്തനങ്ങ
ളെ വിലയിരുത്താനുമായി പ്ര
ത്യേക സമിതിയെ നിയമിക്കുക
യും ചെയ്തിരുന്നു.

ഇസ്തിഗാ
സ, തവസ്സുൽ തുടങ്ങിയ ഇസ്
ബഹുദൈവാരാധനയുമായി ഗണിക്കുന്ന ഈ വഹാബി സമി
തി സയ്യിദ് മുഹമ്മദ് മാലികി ത
ങ്ങളുടെ ഗ്രന്ഥങ്ങൾ ശിർക് പ്ര
ചരിപ്പിക്കുന്നതാണെന്നും അദ്ദേ
ഹം ശിർക്കിന്റെ പ്രചാരകനാ
ണെന്നുമായിരുന്നു കണ്ടെത്തി
യത്.

ഇതടിസ്ഥാനത്തിൽ സയ്യി
ദ് മാലികിയെ നേരിൽ സമീപി
ച്ച് അദ്ദേഹത്തിന്റെ ആദർശം ഇ
സ് ലാമിന് വിരുദ്ധവും ശിർക്കു
മാണെന്നു ബോധ്യപ്പെടുത്തു
ന്നതിനും വഹാബീ ആദർശ
ങ്ങൾ അംഗീകരിക്കാൻ ആവ
ശ്യപ്പെടുന്നതിനുമായി മറ്റൊരു
സമിതിയെ അവർ ചുമതലപ്പെ
ടുത്തി. പ്രസ്തുത സമിതി അം
ഗങ്ങളായ സൗദിയിലെ ഉന്നത
വഹാബി പണ്ഡിതന്മാർ സയ്യിദ്
മാലികിയെ ഒന്നിലധികം തവ
ണ് നേരിൽ സമീപിച്ചെങ്കിലും
അവരുടെ ദൗത്യം പരാജയമാ
യിരുന്നു. താൻ പ്രചരിപ്പിക്കുന്ന
അഹ്ലുസ്സുന്നയുടെ ആദർശ
ങ്ങളാണ് യഥാർത്ഥ ഇസ്ലാമെ
ന്നും വഹാബിസം ഇസ്ലാമിക
വിരുദ്ധമാണെന്നും തന്നെ സമീ
പിച്ച ഉന്നത വഹാബി പണ്ഡി
തൻമാരുടെ മുമ്പിൽ ലക്ഷ്യസ
ഹിതം സമർത്ഥിച്ച സയ്യിദ് മാ
ലികി അഹ് ലുസ്സുന്നയ്ക്ക് വേ
ണ്ടിയുള്ള തന്റെ പ്രഭാഷണങ്ങ
ളും പ്രവർത്തനങ്ങളും ഗ്രന്ഥ ര
ചനയും എന്ത് വിലകൊടു
ത്തും തുടരുമെന്നും അവരോട്
തുറന്നടിച്ചു.

സയ്യിദ് മാലികി
യെ വഹാബിയാക്കാനുള്ള അ
വരുടെ ശ്രമം അമ്പേ പരാജയ
പ്പെട്ടപ്പോൾ ഭരണ സ്വാധീനം ഉ
പയോഗിച്ച് അദ്ദേഹത്തെ തുറു
ങ്കിൽ അടുപ്പിക്കാനുള്ള ശക്തമാ
ണ് പിന്നീട് ഉണ്ടായത്.

സയ്യിദ് മുഹമ്മദ് മാലി
കി (ന,വ) യുടെ പ്രവർത്തന
ങ്ങൾ ജനങ്ങളെ വഴികേടി
ക്കും പുത്തനാശയങ്ങളിലേ
ക്കും നയിക്കുന്നതായതിനാൽ
അവയ്ക്ക് വിലക്ക് ഏർപ്പെടു
ണമെന്നും മുസ് ലിംകളെ
അദ്ദേഹത്തിന്റെ വിപത്തിൽ നി
ന്ന് രക്ഷിക്കണമെന്നും മസ്ജി
ദുൽ ഹറാമിലാ വിദ്യാഭ്യാസ
സ്ഥാപനങ്ങളിലോ സ്വന്തം വി
ട്ടിലോ മറ്റ് സ്ഥലങ്ങളിലോ അ
ദ്ദേഹം ദർസ് നടത്തുന്നത് നി
രാധിക്കണമെന്നും വാർത്താ
മാധ്യങ്ങളിൽ ഹദീസ് അധ്യാപ
നമോ മറ്റ് പ്രഭാഷണങ്ളോ
നടത്താൻ അനുവദിക്കരുതെന്നുംഹിജ്റ 1401 ശവ്വാൽ മാസത്തിൽ
ചേർന്ന പ്രസ്തുത സമിതി
സൗദി ഗവൺമെന്റിനോട് ആവശ്യപ്പെട്ടു.
വഹാബി പണ്ഡിത
സഭയുടെ അംഗീകാരമില്ലാത
അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾവിൽക്കുന്നതും വിതരണം ചെ
യ്യുന്നതും പുറം രാജ്യങ്ങളിൽ
നിന്ന് അവ ഇറക്കുമതി ചെയ്യ
ന്നതും നിരോധിക്കാനും രാജ്യ
ത്ത് ലഭ്യമായ അദ്ദേഹത്തിന്റെഗ്രന്ഥങ്ങളുടെ മുഴുവൻ കോപ്പികളും കണ്ടുകെട്ടി നശിപ്പിക്കാ
നും അവർ സർക്കാറിനോട് ശിപാർശ ചെയ്തു.

അദ്ദേഹത്തിന്റെ വിദേശയാത്രകൾക്ക് വിലക്ക് ഏർപ്പെടുത്താനും അദ്ദേഹ
ത്തെ വിശുദ്ധമക്കയിൽ നിന്നു
അതിസൂക്ഷ്മവുമായ പോലീസ്
റിയാദിലേക്ക് മാറ്റി പുർണ്ണവും
നിരീക്ഷണത്തിൽ താമസിപ്പി
ക്കാനും അവർ രേഖാമൂലം ആ
വശ്യപ്പെട്ടു.

വഹാബീ പണ്ഡിതസഭയുടെ വാലാട്ടികളായ സൗ
ദി സർക്കാർ ഈ ആവശ്യങ്ങ
ളിൽ സിംഹഭാഗവും നടപ്പാക്കി.


അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾക്ക്സൗദിയിൽ വിലക്കേർപ്പെടുത്തി, വിദേശയാത്രകൾക്ക് നിയന്ത്രണം വരുത്തി, സ്വന്തം വീട്ടി
ലെ ദർസ് ഒഴികെ മറ്റെല്ലാ ദർസകളും പ്രഭാഷണങ്ങളും നിരാധിച്ചു.

അറുനൂറോളം വർഷ
മായി തന്റെ പിതാമഹാന്മാർ മ
ജിദുൽ ഹറാമിൽ നടത്തിവ
ന്നിരുന്ന ദർസ് അവസാനിപ്പി
ച്ചു.

അദ്ദേഹത്തെ വീട്ടു തടങ്കലി
ലാക്കി. അവഗണിക്കാൻ കഴി
യാത്ത സൗദീ പൗരൻമാരായ
അനുയായികൾ ഉള്ള സയ്യിദ്
മാലിക്കിയെ അറസ്റ്റ് ചെയ്ത് റി
യാദിലേക്ക് മാറ്റിയാൽ ഉണ്ടാ
കാൻ സാധ്യതയുള്ള ആഭ്യന്തര
കലഹം പേടിച്ചാകാം സർക്കാർ
അതിനു മുതിരാതിരുന്നത്.


ഇത്രയധികം കഠിനമാ
യ ശിക്ഷാ നടപടികൾ നേരിടേ
ണ്ടി വന്നിട്ടും സയ്യിദ് മുഹമ്മദ്
മാലികി (ന.വ) ആദർശ രംഗ
ത്ത് അല്പവും വിട്ടു വീഴ്ചക്ക്
തയ്യാറായില്ല. തന്റെ പൂർവികരാ
യ പണ്ഡിത മഹത്തുക്കളിൽ നി
ന്ന് അനന്തരമെടുത്ത അഹ് ലു
സ്സുന്നയുടെ ആദർശ സംരക്ഷ
ണത്തിന് അവസാനത്തെ അ
മ്പും ഉപയോഗപ്പെടുത്തി. വഹാ
ബിസത്തിനും തെമിയ്യൻ സി
ദ്ധാന്തങ്ങൾക്കുമെതിരെ പട
പൊരുതിയ അദ്ദേഹം പ്രതിപ
ക്ഷ ബഹുമാനം കാത്തു സൂ
ക്ഷിക്കുകയും വിമർശനത്തിന്
സൗമ്യമായ ശൈലി തെരഞ്ഞ
ടുക്കുകയും ചെയ്ത ആളായിരു
ന്നു.

രൂക്ഷവിമർശനത്തിന്റെയും
പകോപനത്തിന്റെയു ശൈലി
കാരണം താൻ വധിക്കപ്പെട്ടേ
ക്കാമെന്നറിയാവുന്ന അദ്ദേഹം
ശതുവിനെ പ്രകോപിപ്പിച്ച് ഒറ്റ
ദിവസം കൊണ്ട് കൊല്ലപ്പെടുന്ന
തിനെക്കാൾ ദീർഘ കാലം അ
ഹ്ലുസ്സുന്നയുടെ പ്രചാരകനാ
കുന്നതാണെന്നദ്ദേഹം തീരുമാ
നിച്ചതുകൊണ്ടാണ് ഈ ശൈ
ലി തെരഞ്ഞെടുത്തത്.

ഇബ്ൻതൈമിയ്യ, ഇബ്നു അബ്ദിൽ വ
ഹാബ് തുടങ്ങിയവരെ ഉദ്ധരി
ക്കുമ്പോൾ അവർക്ക് റഹ് മത്ത്
ചൊല്ലിയത് ശത്രുവിനെ പ്രകോ
പിപ്പിക്കാതിരിക്കുക എന്ന ത
ന്തത്തിന്റെ ഭാഗമായിരുന്നു എ
ന്ന് അദ്ദേഹവുമായി അടുത്ത ബ
ന്ധമുള്ളവർ സാക്ഷ്യപ്പെടുത്തുന്നു.

. സയ്യിദ് മുഹമ്മദ് മാലികി വഫാ
ത്തായ ഹിജ്റ 1425 റമളാൻ 15 ന്
മഗ്രിബ് നിസ്കാരശേഷം ജനാസ മസ്ജിദുൽ ഹറാമിൽ കൊണ്ടുവന്നു.

അബ്ദുൽ റഹ്മാൻ
സുദൈസ് ആയിരുന്നു മഗ്രിബ്
നിസ്കാരത്തിന്റെ ഇമാം. അവി
ടെ സന്നിഹിതരായ വമ്പിച്ച ജ
നാവലി ശ്രദ്ധയിൽപെട്ട സു
ദൈസ് ജനാസ ആരുടേതാണ്
ന്ന് അന്വേഷിച്ചു. സയ്യിദ് മുഹ
മ്മദ് അലവി മാലികി (ന.മ)ന്റേ
താണ് എന്ന് അറിയിച്ചപ്പോൾ
ജനാസ നിസ്കരിക്കാതെ സു
ദൈസ് സ്ഥലം വിടുകയായിരു
ന്നു.

സൗദിയിലെ ഉന്നത വഹാ
ബി പണ്ഡിതർക്ക് സയ്യിദ് മാലി
കിയോടുള്ള സമീപനത്തിന്റെ
വ്യക്തമായ സാക്ഷ്യമാണിത്.


വഹാബിസത്തിനെതി
രെ ശക്തമായ നിലപാടെടുത്ത
സയ്യിദ് മാലികി തബ്ലീഗ് ജമാ
അത്ത് നേതാക്കളെ വാനോളം
പുകഴ്ത്തുകയും അവരിൽ നി
ന്ന് ഹദീസ് നിവേദനം ചെയ്യുക
യും ചെയ്തതിനാൽ അദ്ദേഹ
ത്തെ അംഗീകരിക്കുന്ന സുന്നി
കൾക്ക് തബ് ലീഗ് ജമാഅത്തി
നെ വിമർശിക്കാനും ബിദ്അ
ത്തുകാരാക്കാനും അർഹതയി
ല്ലെന്ന അപശംബ്ദം ചില കോ
ണുകളിൽ നിന്നു ചിലപ്പോഴൊ
ക്കെ കേൾക്കാറുണ്ട്. മഫാഹീം,
മൻഹജുസ്സലഫ് എന്നീ ഗ്രന്ഥ
ങ്ങളിലാണ് സയ്യിദ് മാലികി ത
ബ്ലീഗ് നേതാക്കളെ പുകഴ്ത്
ത്തിയതായി പറയപ്പെടുന്നത്.

ഒരു ഗ്രന്ഥത്തിന്റെ ഇ
രു ചട്ടക്കുട്ടിൽ ഉള്ളതെല്ലാം ഗ്ര
ന്ഥകാരന്റെ വചനങ്ങളാണെന്ന
ധാരണപ്പിശകാണിതിനു കാര
ണം. പ്രസാധകക്കുറിപ്പ്, അവ
താരിക എന്നിവക്ക് പുറമെ ചി
ല ഗ്രന്ഥങ്ങളുടെ ആമുഖവും
ഗ്രന്ഥകാരന്റേതായിരിക്കില്ല. സ
യ്യിദ് മുഹമ്മദ് മാലികി രചിച്ച മ
ഫാഹീം എന്ന ഗ്രന്ഥത്തിന്
അൽ അസ്ഹർ യൂണിവേഴ്സി
റ്റിയിലെ ഉന്നത പണ്ഡിത സഭ
അംഗവും ഈജിപ്ത് ഗ്രാന്റ് മു
ഫ്തിയുമായിരുന്ന ശൈഖ് ഹ
സെനെൻ മുഹമ്മദ് ആമുഖം
എഴുതിയിട്ടുണ്ട്.

പ്രസ്തുത ആ
മുഖത്തിൽ അംഗീകരിച്ച് ഒപ്പ്
വെച്ച ആറ് ലോകോത്തര മുസ്
ലിം പണ്ഡിതന്മാരുടെ പേരു
കൾ ശേഷം രേഖപ്പെടുത്തിയി
ട്ടുണ്ട്. അതിന് ശേഷം നാൽപ
തോളം പണ്ഡിതന്മാരുടെ അവ
താരികകളുണ്ട്. ഒരു പണ്ഡിത
സഭയുടെ അവതാരികയും കൂട്ടത്തിലുണ്ട്.

റാവൽപിണ്ഡിയിലെ
സിദ്ദീഖുൽ അക്ബർ മസ്ജിദ്
ഇമാമും ഖത്തീബുമായ മുഹമ്മ
ദ് അസീസുറഹ് മാൻ എഴുതിയ
അവതാരികയിലാണ് തബ്ലീഗ്
നേതാക്കളായ ഖാസിം നാനൂത
വി, റഷീദ് അഹ്മദ് ഗംഗോഹി,
അഷ്റഫ് അലി ത്വാനവി എന്നി
വരെയും മറ്റും പുകഴ്ത്തി പറ
ഞ്ഞിട്ടുള്ളത്. (മ ഫാഹിംലേ:57-59)

മൻഹജുസ്സലഫ് എന്ന
ഗ്രന്ഥത്തിന്റെ കാര്യവും ഇതിൽനിന്ന് ഭിന്നമല്ല. സിയാറത്ത് യാത്രസംഘടിപ്പിക്കാമോ എന്ന
വിഷയം ചർച്ച ചെയ്തിടത്ത് ഖ
ലീൽ അഹ് മദ് അമ്പട്ടവിയു
ടെ അൽ മുഫന്നദ് എന്ന ഗ്രന്ഥത്തിലെ ദീർഘമായ പരാമർ
ശം സയ്യിദ് മാലികി ഉദ്ധരിക്കുക
യാണ് ചെയ്തത്.

ഇവിടെ തബ്ലീഗ് നേതാക്കളായ ഗംഗോഹി,
താനവി എന്നിവരെയും മറ്റും
പുകഴ്ത്തി പറയുന്നത് യഥാർ
ത്ഥത്തിൽ അമ്പേട്ടവിയാണ്. സ
ഫ് പേ: 83-87)


സയ്യിദ് മാലികി അതിനെ ഉദ്ധരി
ച്ചു എന്ന് മാത്രം. (മൻഹജുസ്സലഫ് പേ83.87





ഇസ്തിഗാസ, തവ
സ്സുൽ, സിയാറത്ത് യാത്ര, ബറ
ക്കത്തെടുക്കൽ, മൗലിദ് പാരാ
യണം, മീലാദ് ആഘോഷം തു
ടങ്ങിയ വഹാബി വിരുദ്ധ സു
ന്നി ആദർശങ്ങൾ സമർത്ഥി
ക്കാൻ വേണ്ടി എഴുതിയ ഗ്രന്ഥ
ങ്ങളിൽ വഹാബികൾ അംഗീക
രിക്കുന്ന ഇബ്നു തൈമിയ്യ, ഇ
ബ്നുൽ ഖയ്യിം, ഇബ്നു അ
ബ്ദുൽ വഹാബ് എന്നിവരുടെ
സുന്നി അനുകൂല പ്രസ്താവന
കൾ പ്രത്യേകം ഉദ്ധരിച്ചിട്ടുണ്ട്.
അഹ് ലുസ്സുന്നയുടെ ആദർശ
ങ്ങൾക്ക് വഹാബീ ഗ്രന്ഥങ്ങ
ളിൽ നിന്ന് തന്നെ തെളിവുകൾ
കണ്ടെത്തിയ സയ്യിദ് മുഹമ്മദ്
മാലികി വഹാബികൾക്കു കൂടുതൽ തലവേദന സൃഷ്ടിച്ചിട്ടുണ്ട്.



വഹാബിസത്തിന്റെയും ഖാദി
യാനിസത്തിന്റെയും മിശ്രിതമാ
യ തബിഗിസവും യഥാർത
ത്തിൽ സുന്നി ആദർശങ്ങൾ നി
ഷേധിക്കുന്നവരാണല്ലോ. ആയ
തിനാൽ തബ്ലീഗ് ജമാഅത്തു
കാർ ഖുതുബു ശൈഖും, ശം
സും ഖമറും ഒക്കെയായി വാഴ്
ത്തുന്ന അവരുടെ നേതാക്കളു
ടെ വാചകങ്ങൾ ഉദ്ധരിച്ച് അവ
രെ ഖണ്ഡിക്കുക എന്ന ലക്ഷ്യ
ത്തിലാണ് നേതാക്കൾക്ക് അ
വർ നൽകുന്ന വിശേഷണങ്ങൾ
ഉൾപ്പെടെ ഉദ്ധരിച്ചത്. വഹാ
ബിസത്തിന്റെ ബദ്ധവൈരിയാ
യിരുന്ന സയ്യിദ് മാലികി വഹാ
ബിസത്തെ പുകഴ്ത്തുന്ന തങ്
ലീഗ് നേതാക്കളെ സ്വയം അം
ഗീകരിക്കുകയില്ലെന്നത് ഏത്
അൽപ ബുദ്ധിക്കും ഗ്രഹിക്കാ
വുന്ന യാഥാർത്ഥ്യമാണ്.


തബ്ലീഗ് നേതാക്കൾ
ഉൾകൊള്ളുന്ന പരമ്പരയിലൂടെ
ഹദീസുകൾ നിവേദനം ചെയ്
തു എന്നതിനാൽ സയ്യിദ് മാലി
കിയുടെ ശിഷ്യന്മാർക്കും അവ
രുടെ പിൻതലമുറക്കാർക്കും അ
നുഭാവികൾക്കും തബ്ലീഗ് ജ
മാഅത്തിനെ വിമർശിക്കാൻ
യോഗ്യത ഇല്ലെന്നതാണ് മറ്റൊ
രു കണ്ടെത്തൽ. തബ്ലീഗ് ജമാ
അത്ത് സ്ഥാപകൻ മുഹമ്മദ് ഇ
ല്ല്യാസിന്റെ മകൻ മുഹമ്മദ് യൂ
സുഫ്, റശീദ് അഹ്മദ് ഗംഗോ
ഹി, ഖലീൽ അഹ്മദ് അമ്പേട്ട
വി എന്നിവരും മറ്റുമുൾക്കൊ
ള്ളുന്ന നിവേദന പരമ്പരയിലൂ
ടെ ഹദീസ് ഉദ്ധരിക്കാമോ എ
ന്നതിൽ പണ്ഡിതന്മാർക്ക് പത്തോളം അഭിപ്രായങ്ങൾ ഉണ്ട്.


നിവേദന പരമ്പരയിലെ ഒരാ
ളോ മറ്റോ ബിദ്അത്ത് ആശയ
ക്കാരൻ ആയതിന്റെ പേരിൽ പ്ര
സ്തുത പരമ്പര പൂർണ്ണമായും
ഉപേക്ഷിച്ചാൽ പല ഹദീസുക
ളും നഷ്ടപ്പെട്ട് പോകാൻ സാധ്യ
തയുള്ളത് കൊണ്ട് നിബന്ധന
കൾക്ക് വിധേയമായി പ്രസ്തു
ത പരമ്പരയിലൂടെ ഹദീസ് നി
വേദനം ചെയ്യാം എന്നത് ഈ
വിഷയത്തിൽ പ്രബലമായ അഭിപ്രായങ്ങളിൽ ഒന്നാണ്.

സയ്യിദ് മാലികി ഈ അഭിപ്രായ
ത്തോട് യോജിക്കുന്നതിനാലാ
യിരിക്കാം തബ്ലീഗ് നേതാ
ക്കൾ ഉള്ള പരമ്പരയിലൂടെ ഹ
ദീസ് ഉദ്ധരിച്ചത്. അല്ലെങ്കിൽ ത
ബ്ലീഗ് ജമാഅത്തുകാരുടെ
ബിദ്അത്ത് ആദർശങ്ങൾ അദ്ദേ
ഹത്തിന് ബോധ്യപ്പെടുന്നതിന്
മുമ്പായിരിക്കാം.

അങ്ങനെയൊന്നുമല്ലെ
ന്നും മറിച്ച് സയ്യിദ് മാലികി ത
ബ്ലീഗ് നേതാക്കളുള്ള നിവേദ
ന പരമ്പര സ്വീകരിച്ചത് വഴി
അവരുടെ മുഴുവൻ ആദർശങ്ങ
ളും അംഗീകരിക്കുകയായിരു
ന്നു എന്നുമാണെങ്കിൽ സയ്യിദ്
മുഹമ്മദ് അലവി മാലികി സാ
ക്ഷാൽ അഹ്മദ് റളാഖാൻ ബ
ലവി (ന.മ)യിൽ നിന്നും ഹ
ദീസ് ഉദ്ധരിച്ചിട്ടുണ്ട്. (അൽ ഇ
ഖ്ദുൽ ഫരീദ് പേ:16)

അല്ലാമ മു
സ്ഥഫാ റളാഖാൻ ഹദീസ് അട
ക്കമുള്ള മുപ്പതോളം വിജ്ഞാന
ശാഖകളിൽ ബറേലവി, ദഹ്ല
വി, ബൈറാബാദി എന്നിങ്ങനെമൂന്ന് താവഴികളാണുള്ളത്.
ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത്
ബറേലവി പരമ്പരയാണ്. (അൽ
ഇജാസാത്തുന്നുരിയ. പേ: 33)

ബറേലവി പരമ്പരയിൽ ഏറ്റ്
വും പ്രധാനപ്പെട്ടത് അദ്ദേഹ
ത്തിന്റെ പിതാവും പതിനാലാം
നൂറ്റാണ്ടിന്റെ മുജദ്ദിദും ആയ
ശൈഖ് അഹ്മദ് റളാഖാൻ (റ)
വഴിയുള്ളതാണ്. ഖുർആനിന്റ
യും ഹദീസിന്റെയും ഇരുപത്തി
അഞ്ച് പരമ്പരകളുടെ ഇജാസ്
ത്ത് (നിവേദന അനുമതി) അ
ദ്ദേഹം മകന് നൽകിയിട്ടുണ്ട്.
(ഇബിട് പേ:34)

തിരുനബി (സ്വ)യുടെ
അന്ത്യപ്രവാചകത്വം നിഷേധി
ച്ചതിന്റെ പേരിൽ (തഹ്ദീറുന്നാ
സ് പേ: 4, 5, 43) ഖാസിം നാനൂ
തവിയും

തിരുനബി (സ്വ)യുടെ
അദൃശ്യജ്ഞാനത്തെ ഭ്രാന്തന്റെ
യും മൃഗങ്ങളുടെയും നാൽക്കാ
ലികളുടെയും വിജ്ഞാനത്തോട് സാമ്യപ്പെടുത്തി തിരുനബി
(സ്വ)യെ നിന്ദിച്ചതിന്റെ പേരിൽ
അഷ്റഫ് അലി താനവിയുംഅവരെ അംഗീകരിച്ച മറ്റ് തബ്
ലീഗ് നേതാക്കളും കാഫിറുക
ളാണെന്ന് ഫത്വ നൽകുകയും
പ്രസ്തുത ഫത് വ ഇരു ഹറമു
കളിലെ പ്രഗൽഭരായ ഇരുപത്തി അഞ്ചോളം പണ്ഡിതന്മാ
രെ കാണിച്ച് അവരുടെ രേഖാ
മൂലമുള്ള സമ്മതം വാങ്ങി ഹറ
െമെനി എന്ന പേരിൽ ഗ്രന്ഥമാ
യി പ്രസിദ്ധീകരിക്കുകയും ചെ
യ്ത മഹാനാണ് അഹ്മദ് റളാ
ഖാൻ ബറേലവി (റ).

തന്റെ പിതാവിന്റെ ഈ ആദർശം പൂർണ്ണ
മായും അംഗീകരിക്കുന്നയാളാ
ണ് അല്ലാമാ മുസ്വഫാ റളാ
ഖാൻ (ന.മ). ഒരു ഗുരുവിൽ നി
ന്ന് ഹദീസ് നിവേദനം ചെയ്യു
ന്നത് അദ്ദേഹത്തിന്റെ മുഴുവൻ
ആദർശങ്ങൾക്കുമുള്ള അംഗീ
കാരമാണെങ്കിൽ സയ്യിദ് മുഹ
മ്മദ് അലവി മാലികി തന്റെ ഗു
രുവായ മസ്ഥഫാ റളാഖാനി
ന്റേയും അദ്ദേഹത്തിന്റെ ഗുരു
വായ അഹ്മദ് റളാഖാനിന്റെ
യും തബ്ലീഗുകാർ കാഫിറുക
ളാണെന്ന അഭിപ്രായം അംഗീക
രിച്ചയാളാകും.

തബ്ലീഗുകാർക്കുംസഖ്യ കക്ഷികൾക്കും എന്തു പറയാനുണ്ട്?

സയിദ് മാലി
കിയുടെ ശിഷ്യൻമാർക്ക് തബ്
ലീഗുകാരെ വിമർശിക്കാൻ യോ
ഗ്യത കുറവുണ്ടോ?

സയ്യിദ് മുഹമ്മദ് അലവി മാലികി (ന.മ)
വിന്റെ ഹദീസ് നിവേദന പരമ്പര
ക്ക് പുറമേ വെല്ലൂർ ബാഖിയാ
ത്തുസ്വാലിഹാത്തിൽ നിന്ന് ബി.
രുദമെടുത്ത സുന്നി പണ്ഡിതനടെ ഗുരു പരമ്പരയും ഉയർത്തി
ക്കാണിക്കാറുണ്ട്, ശൈഖ് ഹ
സൻ ഹസ്റത്ത് തബ്ലീഗ് ആ
ദർശക്കാരനായിരുന്നെന്നും അ
ദ്ദേഹം ബാഖവി പണ്ഡിതന്മാരു
ടെ ഉസ്താദുമാരിൽ പെടുന്നതി
നാൽ തബ്ലീഗിനെ വിമർശി
ക്കുന്നത് ഗുരുനിന്ദയാണെന്നു
മാണ് കണ്ടത്തൽ, ശൈഖ് ഹ
സൻ ഹസ്റത്ത് തബ്ലീഗുകാ
രൻ ആയിരുന്നോ എന്നത് ഇവിടെ ചർച്ച ചെയ്യാൻ ഉദ്ദേശിക്കു
ന്നില്ല.

ആണെങ്കിൽ തന്നെ ഗുരു
പരമ്പരയിലോ ഹദീസ് നിവേദന പരമ്പരയിലോ പുത്തനാശയ
ക്കാരായ ആരെങ്കിലും ഉണ്ട
ങ്കിൽ അവരുടെ പിഴച്ച ആശയ
ങ്ങൾക്കെതിരെ ശബ്ദിക്കരുതെ
ന്ന് പറയുന്നത് പുത്തനാശയ
ങ്ങളുടെ ആവിർഭാവം മുതൽ ഇന്നോ
ളമുള്ള മുസ് ലിം പണ്ഡി
ത ചരിത്രത്തിനെതിരാണ്.


ഉദാഹരണത്തിന് ഇ
മാം അബുൽ ഹസനിൽ അശ്
അരി (റ) വിനെ തന്നെ എടു
ക്കാം, മാതൃഭർത്താവും വളർ
ത്ത് പിതാവും ഗുരുവുമായിരുന്ന അബു അലിയ്യിൽ ജുബ്ബായി
യുടെ വിശ്വാസം പിഴച്ചതും ഇ
സ് ലാമിക വിരുദ്ധവുമാണെന്നുപൂർണ്ണമായി ബോധ്യപ്പെട്ടത് മുതൽ അദ്ദേഹത്തിനെതിരെ ഇ
മാം അശ്അരി(റ) പരസ്യമായിരംഗത്ത് വന്നു.

നിരവധി ഗ്രന്ഥ
ങ്ങൾ രചിച്ചു. വാദപ്രതിവാദങ്ങൾ നടത്തി. അയാളെ പിന്തുടരുകയാ അനുകരിക്കുകയോ
ചെയ്യരുതെന്ന് പൊതുജനത്താ
ട് ഇമാം അശ്അരി (റ) ഉറക്കെ
വിളിച്ച് പറഞ്ഞു.


ഇമാം താജുദ്ദീനി സു
ബ്കി (റ) ഈ വിഷയത്തിൽ മ
റ്റൊരു മാതൃകയാണ്. ഹാഫിസ്ശംസുദ്ദീനിദ്ദഹബി ഇമാം സു
ബ്കിയുടെ ഉസ്താദാണ്.

അഹ്ലുസ്സുന്നയുടെ ആദർശങ്ങളിൽ
നിന്ന് മാറി ഇബ്നു തൈമിയ്യ
യുടെ പിഴച്ച വിശ്വാസങ്ങളോട്
വിധേയത്വം പുലർത്തിയ ആളാ
ണ് ദഹബി. അക്കാരണത്താൽ
തന്നെ ഇമാം സുബ്കി (റ) അ
ദ്ദേഹത്തിനെതിരെ ശക്തമായ
നിലപാടെടുത്തിട്ടുണ്ട്.
ശേഷം ഇമാം സുബ്
കി (റ) പറയുന്നു: “ദഹബി ന
മ്മുടെ ഗുരു ആണെന്നത് ശരി
തന്നെ. പക്ഷേ സത്യത്തെയാ
ണ് അവലംബിക്കേണ്ടതും പിൻ
പറ്റേണ്ടതും. അമിതമായ പക്ഷ
പാതം അദ്ദേഹത്തെ പരിഹാ
സ്യനാക്കുന്നിടത്തോളം എത്തി
ച്ചിട്ടുണ്ട്.

തിരുനബി (സ്വ) യുടെ
വിശുദ്ധ ശരീഅത്ത് നമുക്ക് എ
ത്തിച്ചുതന്ന ഭൂരിഭാഗം വരുന്ന
അശ്അരികളായ മുസ് ലിം പ
ണ്ഡിതന്മാർ വിചാരണ നാളിൽ
അദ്ദേഹത്തിനെതിരിൽ സാക്ഷി.
നിൽക്കുമോ എന്നാണ് ഞാൻ ഭ
യപ്പെടുന്നത്.

. അശ്അരി പണ്ഡിത
നെ ആക്ഷേപിക്കാൻ തുടങ്ങി
യാൽ അല്പവും ബാക്കി വെ
ക്കാത്ത ആളായിരുന്നല്ലോ അ
ദ്ദേഹം. ആയതിനാൽ പരലോക
ത്ത് അല്ലാഹുവിന്റെ സമക്ഷ
ത്തിൽ പണ്ഡിതൻമാർ അദ്ദേഹ
ത്തിന്റെ ശത്രുക്കളായിരിക്കുമെ
ന്നാണ് ഞാൻ വിശ്വസിക്കുന്ന
ത്. അശ്അരി പണ്ഡിതന്മാരുടെ
കൂട്ടത്തിലെ ഏറ്റവും ചെറിയ
ആൾ പോലും ഒരു പക്ഷേ അ
ല്ലാഹുവിന്റെ സമക്ഷത്തിൽ ദ
ഹബിയേക്കാൾ ശ്രേഷ്ഠനായി
രിക്കും. അല്ലാഹു അദ്ദേഹത്തി
ന്റെ ശിക്ഷയിൽ ഇളവ് ചെയ്യട്ടെ
എന്നും അദ്ദേഹത്തിനു മാപ്പ്
കൊടുക്കാൻ അശ്അരി പണ്ഡിതന്മാർക്ക് അല്ലാഹു തോന്നിപ്പി
ക്കട്ടെ എന്നും അദ്ദേഹത്തിന്
വേണ്ടിയുള്ള അവരുടെ ശിപാർ
ശ അല്ലാഹു സ്വീകരിക്കട്ടെ എ
ന്നും ദുആ ഇരക്കാം.

അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ വായിക്കരു
തെന്നും വാക്കുകളെ അവലം
റ്റെല്ലാ ഗുരുനാഥൻമാരും ന
ബിക്കരുതെന്നുമാണ് നമ്മുടെ മ
മ്മാട് ഉപദേശിച്ചത്.” (ത്വബഖാത് വാ: 2, പേ: 13-14)

ഗുരുനാഥന്മാരിൽ ആരെങ്കിലും മുബ്തദിഉം പുത്ത
നാശയക്കാരനുമാണെങ്കിൽ അ
വരോട് കൈകൊള്ളണ്ട് സമീ
പനമാണ് ഇമാം സുബ്കി (റ)
മുസ് ലിം പൊതുജനങ്ങളെ
പൊതുവെയും പണ്ഡിതന്മാര
പ്രത്യേകിച്ചും പഠിപ്പിക്കുന്നത്.
ഗുരുനാഥന്റെ പിഴച്ച് അദർ
ങ്ങൾ പിൻപറ്റരുത്, സത്യം അം
ഗീകരിക്കുകയും അനുകരിക്കു
കയും വേണം, ഗുരുവിന്റെ പിഴ
ച്ച ആദർശങ്ങളുള്ള ഗ്രന്ഥങ്ങൾ
വായിക്കരുത്. വാക്കുകൾ അവ
ലംബിക്കുകയുമരുത്.


ദേവ്ബന്ദ് ദാറുൽ ഉല
മിലോ വെല്ലൂർ ബാഖിയാത്തി
ലോ പഠിച്ചതിന്റെ പേരിൽ ഏ
തെങ്കിലും തബ്ലീഗുകാർ സു
ന്നി പണ്ഡിതരുടെ ഗുരുപരമ്പരയിൽ കടന്ന് കൂടിയിട്ടുണ്ടെങ്കിൽ
അവരോട് സുന്നി പണ്ഡിതർ
എടുത്ത നിലപാട് ഇമാം സുബ്കി (റ) പഠിപ്പിച്ചതാണ്,

ആയതിനാൽ (ബലീഗ് ജമാഅത്തിനെതിരെ ശക്തമായി പോരാടുകയും ജനങ്ങളെ ബോധവൽക
രിക്കുകയും ചെയ്യുക എന്ന മതപ്രബോധന ബാധ്യത സുന്നി
പണ്ഡിതർ എക്കാലത്തും ചെയ്
തുകൊണ്ടിരിക്കുന്നുണ്ട്.

സയ്യിദ് മുഹമ്മദ് അല
വി മാലികി (ന.മ) ഈ ബാധ്യ
ത നിർവഹിച്ചിട്ടുണ്ട്. തന്റെ ഗു
തുപരമ്പര വിശദീകരിച്ചതിന്
ശേഷം താൻ വഴി ഹദീസ് നിവേദനം ചെയ്യുന്നവരോടുള്ള വി
ലപ്പെട്ട ഉപദേശങ്ങൾ അദ്ദേഹം
രഖപ്പെടുത്തിയിട്ടുണ്ട്. അഹ്

ലുസ്സുന്നയുടെ പാതയിൽ നിന്ന്
വ്യതിചലിച്ച പുത്തനാശയക്കാ
രുടെ ഗ്രന്ഥങ്ങൾ വായിക്കരുത്
ഉപദേശിച്ചിട്ടുണ്ട്. (അൽ ഇഖ്
ദുൽ ഫരീദ് പേ: 21)

പ്രസ്തുതഉപദേശം അനുസരിച്ച് ഇസ്മാഈൽ
ദഹ്ലവി, ഖാസിം നാനൂത
വി, റഷീദ് അഹ്മദ് ഗംഗാഹി,
മഹ് മൂദൽ ഹസൻ, ഖലീൽ അ
ഹ് മദ് അമ്പേട്ടവി, മഹ് മൂദൽ
ഹസൻ ദേവ്ബന്ദി, മുഹമ്മദ് ഇ
ല്ല്യാസ് മുഹമ്മദ് സകരിയ്യൽ
കാന്തലവി, മൻസൂർ നുഅ്മാനി, അബുൽ ഹസൻ അലി നദ്വി തുടങ്ങിയ തബ്ലീഗ് നേതാക്കളുടെ ഗ്രന്ഥങ്ങൾ വായിക്കാ
നോ അവരുടെ വാക്കുകൾ അ
വലംബിക്കാനോ പാടില്ല.

ഹക്കിം സഅദി
സുന്നത്ത് മാസിക
2017 മാർച്ച്


പകർത്തിയത് അസ്ലം
::::::::::::::::::::::::::::::::::::::::",":

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...