Showing posts with label ഇസ്ലാംഭാഗം 4 *മനുഷ്യൻ ഒരു മഹാത്ഭുതം*. Show all posts
Showing posts with label ഇസ്ലാംഭാഗം 4 *മനുഷ്യൻ ഒരു മഹാത്ഭുതം*. Show all posts

Saturday, March 21, 2020

ഇസ്ലാംഭാഗം 4 *മനുഷ്യൻ ഒരു മഹാത്ഭുതം*

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m


https://t.me/joinchat/AAAAAEaZtjmWYbWEa-1VPA

ഭാഗം 4
*മനുഷ്യൻ ഒരു മഹാത്ഭുതം*

 *അണ്ഡവും ബീജവും സങ്കലിച്ചാണു മനുഷ്യൻ ജനിക്കുന്നത് . പക്ഷെ എങ്ങനെ മനുഷ്യൻ തന്റെ സ്വന്തം സൃഷ്ടിപ്പും വളർച്ചയും മനസിലാക്കുമ്പോൾ വിസ്മയഭരിതനാവുന്നു . പലരും ചിന്തിക്കാൻ പ്രേരിതനാവുന്നു . ആ ചിന്ത ഒരു ബുദ്ധിമാനെ സൃഷ്ടാവിലേക്കെത്തി ക്കുന്നു* '

 നാം എങ്ങനെ ഉണ്ടായി . “ മാതാപിതാക്കളുടെ സംയോഗത്തെ തുടർന്നു മാതാവു ഗർഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്തു എന്ന ലളിതമായ ഉത്തരമാണ് പെട്ടന്നു നൽകാനുണ്ടാവുക . പക്ഷെസംയോഗത്തെ തുടർന്നു നടക്കുന്ന ഗർഭധാരണത്തിന്റെ വിശതമായ ചിത്രത്തിലേക്കു കണ്ണോടിച്ചാൽ ആരും വിസ്മയഭരിതരാവും .

സംയോഗം മൂലം ഗർഭാശയമുഖത്തു നിക്ഷേപിക്കപ്പെടുന്ന ശുക്ള ത്തിൽ 100 ലക്ഷം മുതൽ 500 ലക്ഷം വാര പുരുഷബീജങ്ങൾ അടക്കി യിരിക്കുമെന്നു കണക്കാക്കപ്പെടുന്നു . തവളക്കുഞ്ഞിന്റെ രൂപത്തിൽ ഉരുണ്ടതലയും നേർത്ത വാലുമുള്ള ബീജം 10000 എണ്ണം കൂട്ടിചേർന്നാൽപോലും സാധാരണ ദൃഷ്ടിയിൽ പതിയാത്തവിധം വളരെ ചെറു താണ് , ഗർഭാശയമുഖത്ത് പതിച്ചാലുടൻ ഗർഭാശയത്തിലേക്കും അവിടെ നിന്ന് അണ്ഡവാഹിനിക്കുഴലിലേക്കും ബീജങ്ങൾ തിരക്കിട്ടു യാത്ര നടത്തുന്നു . ഒരു നീന്തൽ മത്സരം . ഈ മത്സരത്തിൽ കൂറെ ബീജങ്ങൾ ഇടക്ക് തളർന്നു വീഴും . ഒട്ടു വളരയെണ്ണം അണ്ഡവാഹിനിയുടെ . വിസ്താരമേറിയ സ്ഥലത്ത് ലക്ഷ്യസ്ഥാനത്തിന് സമീപതെത്താം.

 മാസത്തിലൊരിക്കൽ ഒരു അണ്ഡം സ്ത്രീയുടെ അണ്ഡാശയത്തിൽ നിന്നു വേർപെട്ട് അണ്ഡവാഹിനിയിലെത്തുന്നു . ഇത് പുരുഷ ബീജത്തെ പ്രതീക്ഷിച്ച് അണ്ഡവാഹിനിയുടെ വിസ്താരമേറിയ സ്ഥലത്ത് കാത്ത് കിടക്കുകയായിരിക്കും . പുരുഷബീജമാണു നേരത്തെ എത്തുന്നതെങ്കിൽ അത് അണ്ഡത്തിന്റെ വരവും കാത്തിരിക്കുന്നു . അണ്ഡത്തെ ആദ്യം കണ്ടുമുട്ടുന്ന പുരുഷബീജം അണ്ഡബിത്തി തുളച്ചു അകത്ത് കടക്കുന്നു .

 അതോടെ അതിന്റെ നീണ്ട വാൽ തലയിൽ നിന്നും  വേർപെടുന്നു . ആദ്യത്തെ ബീജം അണ്ഡത്തിൽ പ്രവേശിച്ചു കഴിഞ്ഞാലുടൻ അണ്ഡഭിത്തിക്ക് കുട്ടികൂടുകയും മറ്റൊരു പുരുഷ ബീജത്തിന്റെ പ്രവേശനം തന്മൂലം തടയപെടുകയും ചെയ്യുന്നു'



 ഒരറ്റ ബീജമേ   ഗർഭധാരണത്തിനായി അണ്ഡത്തിനാവശ്യമുള്ളൂ . പക്ഷെ അഞ്ച് കോടി ബീജങ്ങൾ ഒരേ സമയം അണ്ഡത്തെ കൈവശപ്പെടുത്താനായി മത്സരിക്കുകയും ഒന്നൊഴികെ മറ്റാല്ലാം പരാജയപ്പെടുകയും ചെയ്യുന്നു' ഈ ബീജങ്ങളിൽ നിന്ന് ഏറ്റവും പ്രാപ്തിയും യോഗ്യതയുമുള്ളതു തെരഞ്ഞെടുക്കാൻ ഒരുക്കപ്പെട്ടതാണ് ഈ മത്സരമെന്നു ശാസ്ത്രം അഭിപ്രായപ്പെടുന്നു .

*ഇത്രയും ആസൂത്രിതവും സൂക്ഷ്മവുമായ സംവിധാനം കേവലം യാദ്യശ്ചികമാണോ എന്ന ചോദ്യത്തിനു മുമ്പിൽ പക്ഷേ ശാസ്ത്രം മൗനമവലംബിക്കുകയാണ് . തീർച്ചയായും ശക്തനായൊരു സൂത്രധാരകൻ ഇതിനു പിന്നിലുണ്ടെന്നു ബുദ്ധിയുള്ള എതു മനുഷ്യനും സമ്മതിക്കും*

 പുറമെ നിന്നു വരുന്ന വസ്തുക്കളെ പുറം തള്ളുകയാണ് ശരീരത്തിന്റെ സ്വഭാവം . പാക്ഷ ബീജത്തിന്റെ കാര്യത്തിൽ ഈ സ്വഭാവം കാണിക്കാത്തതെന്തുകൊണ്ടെന്നു ശാസ്ത്രം അത്ഭുതത്തോടെ ചോദിക്കുമ്പോൾ ഖുർ ആൻ അത് ഇങ്ങനെ വിശദീകരിക്കുന്നു

 ' ലോകനാഥന്റെ നാമത്തിൽ നീ വായിക്കുക മനുഷ്യവർഗത്തെ അവൻ  പറ്റിപ്പിടിക്കുന്നപിണ്ഡത്തിൽന്ന് സൃഷ്ടിച്ച് അതു പിണ്ഡത്തിന് പറ്റിപിടി ക്കാനുള്ള ശക്തിയും പ്രേരണയും അല്ലാഹു നൽകി (അൽ ഖലം)


 ഇനി ഗർഭാശയമുഖത് സ്രവിക്കുന്ന പുരുഷബീജമടങ്ങുന്ന ശുക്ളത്തെ എത്ര ഭദ്രമായും സുരക്ഷിതമായുമാണ് അല്ലാഹു സംരക്ഷിച്ചതെന്നു നോക്കു.
 പുരുഷബീജം ഉൽപാദിപ്പിക്കുന്ന വൃഷ്ണങ്ങളെ പ്രത്യേകമായൊരു സഞ്ചിയിലാണ് സൂക്ഷിച്ചിരിക്കുന്നത് . ഈ സഞ്ചി അതിന്റെ വലിപ്പം സ്വയം വ്യത്യാസപ്പെടുന്ന വിധമാണ് സജ്ജീകരിച്ചിരിക്കുന്നത് , ഇത്  വേനൽകാലങ്ങളിൽ വികസിക്കുന്നതായും തണുപ്പുകാലങ്ങളിൽ സങ്കോചിക്കുന്നതായും അനുഭവപ്പെടുന്നു . ശീതോഷണങ്ങളിൽ നിന്ന് ബീജത്തെ സംരക്ഷിക്കാനാണ് ഇതന്ന് ശാസ്ത്രം പറയുന്നു'


*അമിത ചൂടോ തണുപ്പോ ഏറ്റാൽ   ബീജ നശിക്കും . ചൂടുകാലത്ത് സഞ്ചിയുടെ വികാസം അതികമുള്ളചൂട് വായുവിൽ ലയിക്കാനും താപനില കുറയാനും ഇടവരുത്തു ന്നു . ഇങ്ങനെ ബീജത്തെ നാശത്തിൽ നിന്ന്  സംരക്ഷിക്കുന്ന സാഹചര്യത്തിനനുസരിച്ചു സഞ്ചിയുടെ നിലപാടിൽ മാറ്റം സൃഷട്ടിക്കുന്നശക്തിയേത് ? ഒരു ശക്തിയുടെയും ഇടപെടൽ കൂടാതെ പ്രകൃത്യം നടക്കുന്നതാണ് ഈ പ്രക്രിയയെങ്കിൽ വളരെ കൃത്യമായി ഒരുതവണപോലും മാറ്റമില്ലാതെ ഇതു നടക്കുമെന്നു വിശ്വസിക്കാനാവുമോ* ? *വിശാലമായ അർത്ഥത്തിൽ ഇങ്ങനെ ഒരു ചോദ്യം ഉന്നയി ക്കാം പ്രകൃതിയെന്ന വാക്കിനർത്ഥമെന്ത്* ?

 *അണ്ഡവും ബീജവും യോജിച്ചു കഴിഞ്ഞാൽ പിന്നീട് നടക്കുന്ന പ്രവർത്തനവും അൽഭുതാവഹമാണ് , അണ്ഡവാഹിനിക്കുഴലിൽ വെച് ബീജസങ്കലനം നടന്ന ഭ്രൂണം ( ബീജസങ്കലനം നടന്ന അണ്ഡം ഭ്രൂണ മെന്ന പേരിലാണ് പിന്നീട് അറിയപ്പെടുന്നത് ) ഒരാഴ്ചത്തെ യാത്രക്കു ശേഷമാണു ഗർഭാശയത്തിൽ എത്തുന്നത് , അണ്ഡവാഹിനിക്കുഴലി നുള്ളിൽ സ്ഥിതിചെയ്യുന്ന ചെറുനാരുകളുടെ ചലനം മൂലമാണത്ര ഭ്രൂണം മന്ദം മന്ദം ഗർഭാശയത്തിലേക്ക് നീങ്ങുന്നത്* ,

*ഭ്രൂണത്തെ സ്വീകരിക്കാൻ ഗർഭാശയത്തിന്റെ ഉൾഭിത്തികൾ ബലിഷ്ഠവും രക്തനിബിഡവുമാക്കി സജ്ജീകരിക്കപ്പെട്ടിട്ടുണ്ടാകും . ഭ്രൂത്തിന്റെ ക്രമാനുഗതമായ വളർച്ചക്കും ഘട്ടം ഘട്ടമായ വികാസത്തിനും ഇതാവശ്യമാണ് , ബീജവും അണ്ഡവും തമ്മിൽ നടന്ന സങ്കലനം കഴിഞ്ഞ് ഏതാണ്ട് പത്ത് ദിവസം കഴിയുമ്പോൾ ഗർഭാശയത്തി നകത്ത് വെച്ച് ഭ്രൂണത്തിന്റെ പുറത്തെ കുട്ടിയേറിയ ആവരണം പൊട്ടി പോകുന്നു . അതോടൊപ്പം കവിരലുകൾ പോലുള്ള ഒരു സാധനം അഥവാ ' സ്പർശിനികൾ ' പുറത്തേക്കു വരുന്നു . അവയുടെ സഹായ തോടുകൂടിയാണ് ഭ്രൂണം ഗർഭാശയത്തിൽ പറ്റിപ്പിടിച്ച് ആവശ്യമായ പോഷകാംശങ്ങൾ ഉള്ളിലേക്കു വലിച്ചെടുക്കുന്നത് . ആദ്യമാദ്യം ഭ്രൂണത്തിന്റെ പുറത്തുള്ള എല്ലാ സ്പർശിനികളിൽ കൂടിയും പോഷകംഉൾക്കൊള്ളാമെങ്കിലും രണ്ട് മാസത്തിനു ശേഷം ഭ്രൂണത്തെ മാതാ വിന്റെ ഗർഭപാത്രവുമായി ബന്ധിപ്പിക്കുന്ന ' പ്ളസണ്റ' എന്നു പറയപ്പെടുന്ന മറുപിള്ളയിൽ നിന്നു മാത്രം പോഷകം ഉൾകൊള്ളുകയും മറ്റു സ്പർശിനികൾ നിഷ്ക്രിയമാവുകയും ചെയ്യുന്നു . ഗ്രൂണത്തിന്റെ ഒരു ഭാഗം ശിശുവായും കുറെ ഭാഗം മറുപിള്ളയായും ബാക്കി ഭാഗം ശിശുവിനെ പരിരക്ഷിക്കാനുള്ള ഉറയായും രൂപാന്തരപ്പെടുകയാണ് *-


  . മാതാവിന്റെ രക്തത്തിൽ നിന്നാണ് ശിശുവിന് വേണ്ട ാ ഓക്സിജനും പോഷക വസ്തുവും ലഭിക്കുന്നത് . പക്ഷേ മാതാവിന്റെ രക്തം  നേർക്കുനേരെ ശിശുവിന് നൽകപ്പെടുകയല്ല . മാതൃ രക്തത്തിൽ നിന്ന് ശിവിന് അപായകരമായി തീരുന്ന ഘടകങ്ങൾ നീക്കികളഞ്ഞ ശേഷം ശിശുവിന് അനുയോജ്യവും ആവശ്യമായ പോഷകങ്ങളും
 ഓക്സിജനും നൽകപ്പെടുകയാണു ചെയ്യുന്നത് . മറുപിള്ളയാണ് ഈ ധർമ്മം നിർവ്വഹിക്കുന്നത് .

 *ശിശുവിനെ ആവരണം ചെയ്തിരിക്കുന്ന സഞ്ചിയിൽ നേർത്ത ധാരാളം ദ്രാവകം ഉണ്ടായിരിക്കും . ശിശുവിന് സ്വതന്ത്രമായി ചലിക്കു ന്നതിനും വളരുന്നതിനും മാതാവിന്റെ ഉദരത്തിനേൽക്കുന്ന ചലനങ്ങളും മർദ്ദനങ്ങളും ശിശുവിനെ ബാധിക്കാതിരിക്കുന്നതിനുമാണിത് . പക്ഷേ ഈ വെള്ളത്തിൽ മുങ്ങിക്കിടന്നിട്ടും ശിശുവിന്റെ ജീവനെ അത് ബാധി ക്കുന്നില്ല . യാതൊരു ഹാനിയും സംഭവിക്കാതെ അതു വളരുന്നു . പുറം ലോകത്ത് വന്നുകഴിഞ്ഞാൽ കുറഞ്ഞ വെള്ളത്തിൽ അൽപ സമയം മുഖം കുത്തികിടന്നാൽ ശുദ്ധവായു ലഭിക്കാതെ മരണപ്പെട്ടുപോകുന്ന കുഞ്ഞ് ചെറു ദ്വാരം പോലുമില്ലാത്ത നിറയെ വെള്ളമുള്ള ഒരു സഞ്ചി ക്കുള്ളിൽ മാസങ്ങളോളം മുഖം കുത്തികിടന്നിട്ടും ജീവാപായം സംഭവിക്കുന്നില്ല . എന്തുകൊണ്ട് ? *
അഭൗമമായ ഒരു ശക്തിയുടെ സംരക്ഷണം ലഭിക്കുന്നത് കൊണ്ടു തന്നെ '

*ശിശുവിന്റെ സൃഷ്ടിപ്പിലും വളർച്ചയിലും ഒരു ശക്തിക്കും പങ്കില്ലെന്നും ആരുടെയും സംരക്ഷണവും നിയന്ത്ര ണവുമില്ലെന്നും വിശ്വസിക്കാനാവുമോ ? - മനുഷ്യൻ തന്റെ സ്വന്തം സൃഷ്ടിപ്പിനെക്കുറിച്ചു ചിന്തിച്ചാൽ  ഒരു മഹത്തായ ശക്തിയുടെ കൈകളാണു തന്റെ പിറവിയുടെയും വളർച്ചയും പിന്നിലുള്ളതെന്നും സംശയാതീതമായി കണ്ടെത്താവുന്നതാണ് . സ്യഷടാവിനെ അറിയാത്ത മനുഷ്യൻ സ്വശരീരത്തെ മനസ്സിലാക്കിയാൽ മതി* .

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...