Showing posts with label ചെസ്സും പകിടയും മറ്റു ഗൈമുകളും*. Show all posts
Showing posts with label ചെസ്സും പകിടയും മറ്റു ഗൈമുകളും*. Show all posts

Friday, April 10, 2020

ചെസ്സും പകിടയും മറ്റു ഗൈമുകളും*


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m


https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA




*ചെസ്സും പകിടയും മറ്റു ഗൈമുകളും*


عن أبي موسى الأشعري رضي الله عنه عن النبي أنه قال : من لعب بنرداو نرد  شير فقد عصى الله ورسوله رواه أبو داود ، وابن حبان ، والحاكم ۲ )

നബി സ്വ പറയുന്നു'
വല്ല വ്യക്തിയും പകിട കളിച്ചാൽ അവൻ അല്ലാഹുവിനോടും  റസൂലിനോടും അനുസരണക്കേടു കാണിച്ചു
(അബൂദാവൂദ് ഇബ്നു ഹിബ്ബാൻ
ഹാകിം)


قال النبي صلى الله عليه وسلم
من لعب بنرد شير فكأنما غمس يده في لحم خنزير ودمه رواه مسلم وأبو داود وابن ماجة . )
നബിസല്ലല്ലാഹു അലൈഹി സല്ലമ  പറഞ്ഞു വല്ലവനും പകിട കളിച്ചാൽ അവൻ പന്നി മാംസത്തിലും പന്നി രക്തത്തിലും കൈമുക്കിയവനെ പോലെയാണ് (മു സലിം)

قال النبي صلى الله عليه وسلم
 مثل الذي يلعب بالنرد ثم يقوم يصلي مثل الذي يتوضا بالقيح ودم الخنزير ثم يقوم فيصلي رواه أحمد و ابو يعلى والبيهقي

നബി സല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞു :പകിട കളിക്കുകയും  എന്നിട്ട് അവൻ എഴുന്നേറ്റ് നിസ്കരിക്കുകയും
ചെയ്യുന്നവന്റെ ഉപമ
പന്നി രക്തം കൊണ്ടും ചലം കൊണ്ടും വുളു  ചെയ്യുകയും  നിസ്കരിക്കുകയും ചെയ്യുന്നവനെ പോലെയാണ് (ബെഹഖി .അഹമദ്)

ഇമാം നവവി , വിവരിക്കുന്നു '

ويحرم اللعب بالنرد على الصحيح :
منهاج

" ശരിയായ അഭിപ്രായപ്രകാരം പകിടകളി ഹറാമാണ് ( പേജ് 212 / 5)


തുഹ്ഫയിൽ ഇങ്ങനെ കാണാം
ويحرم اللعب بالنرد على الصحيح لخبر مسلم ، من لعب بالنردشير فكانما غمس يده في لحم خنزير ودمه ، وفي رواية لأبي داود فقد عصى الله ورسوله ، وهو صغيرة ،تخفة 5/212

ശരിയായ അഭിപ്രായപ്രകാരം പകിടകളി ഹറാമാണ് തെളിവ് മുസ്ലിമിന്റെ ഹദീസാണ്
നബിസല്ലല്ലാഹു അലൈഹി സല്ലമ  പറഞ്ഞു വല്ലവനും പകിട കളിച്ചാൽ അവൻ പന്നി മാംസത്തിലും പന്നി രക്തത്തിലും കൈമുക്കിയവനെ പോലെയാണ്

 (തുഹ്ഫ പേജ് 212 / 5)

നിഹായിലും പകിട ഹറാമാണെന്ന് വ്യക്തമാക്കുന്നു
وقال صاحب \"نهاية المحتاج\" في الفقه الشافعي ج8/279: (ويحرم اللعب بالنرد على الصحيح لخبر مسلم السابق، لأن معتمد النرد على الحرز والتخمين المؤدي إلى غاية من السفاهة والحمق).

പകിടകളി വൻ കുറ്റമാണെന്ന് പറഞ്ഞ പണ്ഡിതന്മാർ ഉണ്ട് എന്ന് ഇബ്നുഹജർ സവാജിറിൽ രേഖപ്പെടുത്തുന്നു

وقال الهيتمي في \"الزواجر عن اقتراف الكبائر\" 2/172-173 أن اللعب بالنرد من الكبائر، فقال: (الكبيرة الرابعة والأربعون بعد الأربعمائة: اللعب بالنرد)، ونقل عن إمام الحرمين قوله: (الصحيح أنه من الكبائر)، ثم قال: (وظاهر الأخبار المذكورة أنه كبيرة من الكبائر، إذ التشبه بلحم الخنزير يفيد وعيداً شديداً).




*ചതുരംഗക്കളി ( ചെസ്സ്)*


ഫത്ഹുൽ മുഈനിൽ പറയുന്നു

واللعب بالشطرنج بكسر أوله وفتحه معجماً ومهملاً ـ مكروة إن لم يكن فيه شرط مالِ مِنَ الجانبين أو أحدهما أو تفويتُ صلاة ولو بنسيانِ بالاشتغال به
أو لعب مع معتقدِ تحريمَهُ وإلا فحرام ، وَيُحمل ما جاء في ذمه من الأحادينِ والآثار على ما كره وتسقُط مروء من يداومه فترد شهادته
وهو حرام عند الأئمة الثلاثة مُطلقاً .
فتح المعين

 ( واللعب ) مبتدأ خبره مكروه ، قال في شرح الروض : واحتج لإباحة اللعب به بان الأصل الإباحة ، وبأن فيه تدابير الحروب . وللكراهة بأن فيه صرف العمر إلى ما لا يجدي وبأن علياً رضي الله عنه مر بقوم يلعبون به فقال : ما هذه التماثيل التي أنتم لها عاكفون » ؟ اهـ .





 ചതുരംഗക്കളി ( ചെസ്സ്) കറാഹത്താണ് രണ്ട് ഭാഗത്തുനിന്നോ ഒരു ഭാഗത്തു നിന്നോ ധനം നിബന്ധന പറയുകയോ നിസ്കാരം
മറന്നു കൊണ്ടാണെങ്കിലും
നഷ്ടപ്പെടുകയോ 
ഹറാമാണെന്ന് വിശ്വസിക്കുന്നവരുടെ കൂടെ കളിക്കുകയോ ചെയ്തില്ലെങ്കിൽ ആണ് ഈ കറാഹത്ത്  ഇവയിലേതെങ്കിലുമൊന്ന് ഉണ്ടായാൽ ഹറാമാകുന്നതാണ്



നിത്യമായ ഒരു കളിക്കുന്ന അവൻറെ സാക്ഷിത്വം തള്ളപ്പെടുന്ന താണ്' അവൻറെ അഭിമാനം നഷ്ടപ്പെടുകയും ചെയ്യും

 മദ്ഹബിന്റെ മൂന്ന് ഇമാമുമാരുടെ (ഇമാംഅബൂ ഹനീഫ ഇമാം മാലിക്  ഇമാം അഹ്മദ് അൽ ഹംബലി റ) അടുക്കലുംങ്കിലും അത് ഹറാമാണ്

ഇത് കറാഹത്ത് ആവാനുള്ള കാരണം   ഉപകാരമില്ലാത്തതി ആയുസ്സ് ചെലവഴിക്കൽ ഉള്ളതുകൊണ്ടും അലി റളിയള്ളാഹു അന്ഹു ചതുരംഗ കളി കളിക്കുന്ന ഒരു വിഭാഗത്തിൻറെ അരികിലൂടെ നടന്നുപോയപ്പോൾ
നിങ്ങൾ ഈ ഭജനം ഇരിക്കുന്ന ഈ മിഗ്രഹങ്ങൾ എന്താണ്? എന്ന്  ചോദിക്കുകയുണ്ടായി





പകിട കളിയും ചെസ്സു  കളിയും തമ്മിലുള്ള ചില അന്തരങ്ങൾ
അല്ലാമാ ഇബ്നുഹജർ ( റ )
വിവരിക്കുന്നു

وفارق الشطرنج بأن معتمده الحساب الدقيق والفكر الصحيح ففيه تصحيح الفكر ونوع من وتبعوه ما حاصله ،

ചതുരംഗത്തിലെ അവലംബം സൂക്ഷ്മമായ കണക്കും ശരിയായ ചിന്തയുമാണ് അതിലൂടെ ശരിയായ ചിന്ത ഉണ്ടാക്കുവാനും ഒരു വിധത്തിൽ ആസൂത്രണം ശീലിക്കുകയും സാധിക്കും അതുകൊണ്ട് ചെസ്സിൽ നിന്നും വ്യത്യസ്തമാണ് പകിട കളി
തുഹ്ഫ 10 / 216 നോക്കുക )
എന്നാൽ ഈ ചെസ്സ് കളി പോലും ഹറാം തന്നെയാണെന്നാണ് മൂന്ന്  മദ്ഹബില് ഇമാമുമാരായ
(ഇമാംഅബൂ ഹനീഫ ഇമാം മാലിക്  ഇമാം അഹ്മദ് അൽ ഹംബലി റ)
രേഖപ്പെടുത്തുന്നത് എന്ന് നേരത്തെ പറഞ്ഞുവല്ലോ '

*ഗൈമുകൾ*
*ചീട്ടുകളി*



 ويقاس بهما كل ما في معناهما من أنواع اللهو ، فكل ما معتمده الحساب والفكر كالمنقلة حفر أو خطوط بنقل منها وإليها حصى بالحساب لا يحرم ، ومحله في المنقلة إن لم يكن حسابها تبعاً لما بخرجه الطاب الآتي وإلا حرمت ، وكل ما معتمده التخمين يحرم



സൂക്ഷ്മമായ കണക്കും ശരിയായ ചിന്തയുമാണ് അതിലൂടെ ശരിയായ ചിന്ത ഉണ്ടാക്കുവാനും ഒരു വിധത്തിൽ ആസൂത്രണം ശീലിക്കുകയും സാധിക്കും അതുകൊണ്ട് ചെസ്സിനെ പോലെയുള്ള എല്ലാ കളികളും
നിബന്തനകൾക്ക് വിധേയമായി
ചെസ്സിന്റെ ആത വിധിയാണ്

എന്നാൽ കേവലം ഭാഗ്യത്തെയും ലക്കിനെയും മാത്രം ആസ്പദിച്ചിരിക്കുന്ന പകിട പോലെയുള്ള   എല്ലാ വിനോദവും
പകിടയുടെ വിധി തന്നെയാണ് അത് ഹറാമാണ്
(തുഹ്ഫ  | 0 / 216മുഗ്നി 4/428കഫ്ഫുആ ഉ 160)


മെസ്സിപകിടയും തമ്മിലുള്ള ഈ അന്തരം നിഷ്പക്ഷ ചിന്തകതിക്കാരല്ലാം അംഗീകരിച്ചിട്ടുണ്ട് . ചെസ്സിനെ കുറിച്ച് സർവ്വവിജ്ഞാന കോശ ത്തിൽ പറയുന്നു  . ' കുശാഗ്രബുദ്ധിയും ഏകാഗ്രത ഓർമശക്തിയും ആവശ്യപ്പെടുന്ന  ഗൗരവമേറിയ കളികളിൽ ഒന്നാണ്  ബുദ്ധിശാലികളുടെ വിനോദം എന്ന ബഹുമതി  ചെസ്സിനുണ്ട്
11/183

പകിട യെക്കുറിച്ച് അഖില വിജ്ഞാനകോശം പറയുന്നു പ്രായഭേദം സ്ത്രീപുരുഷ ഭേദമില്ലാതെ ഏർപ്പാടാക്കുന്ന വിനോദമാണ് പകിടകളി ഭാഗ്യനിർഭാഗ്യങ്ങൾ ആശ്രയിച്ചുള്ളതാകയാൽ ഇത് ഭാഗ്യ കളിയാണ് 3 /644

ചൂതുകളി യുടെയും പകിട വിനോദത്തിനും സ്വഭാവത്തിലുള്ള ഒരു വിനോദമാണ് ചീട്ടുകളി മനുഷ്യരെ അലസരാക്കുന്നു എന്ന കാരണം പറഞ്ഞ് പല രാജാക്കന്മാരും ചീട്ടുകളി നിരോധിച്ചിട്ടുണ്ട് എന്ന് അഖില വിജ്ഞാനകോശം 3/ 285 പറയുമ്പോൾ നിയമ നടപടികളിലൂടെ നിരോധിക്കാൻ ഭരണാധികാരികളും ശ്രമിച്ചിട്ടുണ്ടെങ്കിലും അവയൊന്നും ഫലവത്തായില്ല സർവ്വവിജ്ഞാനകോശം പരിഭവ പെടുന്നു 11/ 58


ചൂതുകളി പോലെയും പകിടകളി പോലെയും മനുഷ്യനെ അലസനും ദുർമോഹികളും ആക്കി തീർക്കുകയും മനുഷ്യ ജീവിതത്തിന് തന്നെ പലപ്പോഴും ഭീഷണിയായി തീരുകയും ചെയ്യുന്ന ഒരു വിനോദമാണ് ചീട്ടുകളി 'പകിട കളി പോലെ  കേവലം ഭാഗ്യത്തെ ആശ്രയിച്ചിരിക്കുന്നു
 ചീട്ടുകളിയിലും ജയം.

 നല്ല കൈയും ബുദ്ധിയും ചീട്ടുകളുടെ വിജയത്തിന് അനിവാര്യമാണ് എന്ന് പറയുന്നവരുണ്ട്
 വ്യവസ്ഥാപിതമായ ഏത് കളിയിലും വിജയം ഭരിക്കണമെ ങ്കിൽ നല്ല കഴിയും ബുദ്ധിയും വേണം പക്ഷേ ചെസ്സ് പോലെ ശക്തമായ ബുദ്ധി പ്രയോഗത്തെ മാത്രം ആശ്രയിച്ചല്ല ചീട്ടുകളിയിൽ വിജയം നിലകൊള്ളുന്നത് '
 ചീട്ടുകളി ഒരു ശാപമാണ് വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും ഉപകാരപ്രദവുമായ കാര്യത്തിൽ വ്യക്തമായ സമയം അനാവശ്യവും ഉപദ്രവകരമായ കാര്യങ്ങളിലേക്ക് തിരിച്ചുവിടുകയാണ് 'ഇവിടെ എല്ലാ ഉത്തരവാദിത്വങ്ങളും മറന്നുകൊണ്ട് ശ്വാസമടക്കിപ്പിടിച്ച് ഉത്കണ്ഠയുടെ മുൾമുനയിൽ നിന്നു കൊണ്ടുള്ള ചീട്ടുകളി എപ്പോഴും വഴക്കിനു പലപ്പോഴും ചിലപ്പോൾ കൊലപാതകത്തിനും ചീട്ടു കളിച്ചു തുലഞ്ഞു കുടുംബത്തെ നിലാരമ്പരാക്കിയ
 എത്ര കളിക്കാർ ഉണ്ട് 'എല്ലാം നഷ്ടപ്പെട്ട് അവസാനം ഒരു കഷ്ണം കയറിൻ തുമ്പിൽ ജീവനെടുത്ത എത്ര ചിന്താശൂന്യരുണ്ട്



*ചൂതുകളി*


വിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നു :

സത്യവിശ്വാസികളേ മദ്യവും ചൂതാട്ടവും വിഗ്രഹപ്രതിഷ്ഠ കളും ഭക്ഷണം കഴിക്കാനുള്ള അസ്ത്രങ്ങളും പൈശാചിക പ്രവർത്തനങ്ങളിൽ പെട്ട ചീത്ത കാര്യങ്ങൾ ആകുന്നു ആകയാൽ നിങ്ങൾ വിജയം പ്രാപിച്ചവരാകുന്നതിനുവേണ്ടി ആ ചീത്ത കാര്യങ്ങൾ വർജ്ജിക്കുക

മധ്യത്തിലൂടെ ചൂതാട്ടത്തിലൂടെ യും നിങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും ഉണ്ടാക്കുവാനും നിങ്ങളെ അള്ളാഹുവെ സ്മരിക്കുന്നതിൽ നിന്നും നിസ്കാരത്തിൽ നിന്നും തടയുവാനും മാത്രമാണ് പിശാച് ഉദ്ദേശിക്കുന്നത് അതുകൊണ്ട് നിങ്ങൾ വിരമിക്കാൻ തയ്യാറുണ്ടോ 90/5

ചൂതുകളി പല നാടുകളിലും പല രീതിയിലാണ് നടന്നിരുന്നത് അജ്ഞാനകാലത്ത് അറേബ്യയിൽ നിലവിൽ ഉണ്ടായിരുന്ന ഈ വിനോദമായിരുന്നു മൈസർ മൈസർ എന്നാൽ ചൂതുകളി ആണെന്ന് പ്രവാചക ശിഷ്യന്മാരായ ഇബ്നു ഉമർ റ ഇബ്നു അബ്ബാസ്  റഎന്നിവർ പ്രസ്താവിച്ചിട്ടുണ്ട് '

ചൂതുകളി സമ്പ്രദായം അറബികളിലും നിലനിന്നിരുന്നു അല്ലാഹു ഇത്തരം സ്വഭാവങ്ങളിൽ നിന്ന് അവരെ നിരോധിക്കുകയുണ്ടായി. പ്രസിദ്ധ പണ്ഡിതനായ അത്വാ ഉ മുജാഹിദ് എന്നിവർ പറയുന്നു ചൂതാട്ട ഇനത്തിൽപ്പെട്ട എല്ലാ സംഗതിയും മൈസരിൽ പെടുന്നു. കുട്ടികളുടെ അണ്ടികളി വരെ (തഫ്സീർ ഇബ്നു കസീർ 2 /127)


അസ് ലം സഖാഫി
പരപ്പനങ്ങാടി

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...