Showing posts with label തവസ്സുൽ വിശദമായി  ഭാഗം 1توسل. Show all posts
Showing posts with label തവസ്സുൽ വിശദമായി  ഭാഗം 1توسل. Show all posts

Monday, December 31, 2018

തവസ്സുൽ വിശദമായി ഭാഗം 1 توسل

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0





തവസ്സുൽ വിശദമായി  ഭാഗം 1

അടുപ്പം ആഗ്രഹിക്കുകക,മധ്യവർത്തിത്വം സ്വീകരിക്കുക എന്നൊക്കെയാണ് തവസ്സുലിനർത്ഥം. അല്ലാഹു ത്രപ്തിപ്പെട്ടകാര്യത്തെ മുൻനിർത്തി അല്ലാഹുവോട് പ്രാർത്ഥിക്കുന്നതിനാണ് സാങ്കേതിക തലത്തിൽ തവസ്സുൽ എന്ന് പറയുന്നത്. അല്ലാഹുവ്ന്റെ നാമങ്ങളോ വിശേഷണങ്ങളോ പ്രാർത്ഥിക്കുന്നവന്റെ സൽക്കർമ്മങ്ങളോ  അല്ലാഹു ഇഷ്ടപ്പെടുകയും ആദരിക്കുകയും ചെയ്ത അമ്പിയാഅ, ഔലിയാഅ, സ്വാലിഹീങ്ങൾ തുടങ്ങിയവരോ അവരുടെ സൽകർമ്മങ്ങളോ അവരുടെ ഹഖ്, ജാഹ്, ബറകത്തുകളോ ആകാം ആ കാര്യം. ഇതനുസരിച്ച് തവസ്സുലിനെ ഒമ്പതായി തരാം തിരിക്കാം.

ഒന്ന്: സൽകർമ്മങ്ങൾ ചെയ്തുകൊണ്ട് അല്ലാഹുവിലേക്ക് അടുക്കുക. ഇത് ഖുർആൻ നിർദ്ദേശിച്ചതാണ്. അല്ലാഹു പറയുന്നു:

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَابْتَغُوا إِلَيْهِ الْوَسِيلَةَ(سورة المائدة: ٣٥)

"സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവനിലേക്ക് അടുക്കുവാനുള്ള മാര്‍ഗം തേടുകയും ചെയ്യുക".

പ്രസ്തുത സൂക്തം വിശദീകരിച്ച് ഇമാം ബൈളാവി(റ) എഴുതുന്നു:

أي ما تتوسلون به إلى ثوابه، والزلفى منه، من فعل الطاعات وترك المعاصي. (تفسير البيضاوي)


അല്ലാഹുവിന്റെ പ്രതിഫലം ലഭിക്കുവാനും അവന്റെ സാമീപ്യം കരസ്ഥമാക്കുവാനും ആവശ്യമായ സൽകർമ്മങ്ങൾ പ്രവർത്തിക്കലും പാപങ്ങൾ ഉപേക്ഷിക്കലുമാണ് വസീലയുടെ താൽപര്യം. (ബൈളാവി).
    ഈ അർത്ഥത്തിലുള്ള തവസ്സുൽ എല്ലാവരും അംഗീകരിക്കുന്നതും അതിലുപരി നിർബന്ധം കൂടിയാണ്. അതിനാല കൂടുതൽ വിശദീകരിക്കുന്നില്ല.

രണ്ട്: മുമ്പ് ചെയ്ത സൽകർമ്മങ്ങൾ എടുത്ത് പറഞ്ഞ് അല്ലാഹുവോട് പ്രാർത്ഥിക്കുക. ഇത് ഇസ്ലാം പ്രോത്സാഹിപ്പിച്ചതും സുന്നത്തുമാണ്. ഇമാം മുസ്ലിം(റ) നിവേദനം ചെയ്ത ഹദീസിൽ ഇതിനു മാത്രകയുണ്ട്. അതിങ്ങനെ:  

عن عبد الله بن عمر عن رسول الله صلى الله عليه وسلم أنه قال بينما ثلاثة نفر يتمشون أخذهم المطر فأووا إلى غار في جبل فانحطت على فم غارهم صخرة من الجبل فانطبقت عليهم فقال بعضهم لبعض انظروا أعمالا عملتموها صالحة لله فادعوا الله تعالى بها لعل الله يفرجها عنكم فقال أحدهم اللهم إنه كان لي والدان شيخان كبيران وامرأتي ولي صبية صغار أرعى عليهم فإذا أرحت عليهم حلبت فبدأت بوالدي فسقيتهما قبل بني وأنه نأى بي ذات يوم الشجر فلم آت حتى أمسيت فوجدتهما قد ناما فحلبت كما كنت أحلب فجئت بالحلاب فقمت عند رءوسهما أكره أن أوقظهما من نومهما وأكره أن أسقي الصبية قبلهما والصبية يتضاغون عند قدمي فلم يزل ذلك دأبي ودأبهم حتى طلع الفجر فإن كنت تعلم أني فعلت ذلك ابتغاء وجهك فافرج لنا منها فرجة نرى منها السماء ففرج الله منها فرجة فرأوا منها السماء وقال الآخر اللهم إنه كانت لي ابنة عم أحببتها كأشد ما يحب الرجال النساء وطلبت إليها نفسها فأبت حتى آتيها بمائة دينار فتعبت حتى جمعت مائة دينار فجئتها بها فلما وقعت بين رجليها قالت يا عبد الله اتق الله ولا تفتح الخاتم إلا بحقه فقمت عنها فإن كنت تعلم أني فعلت ذلك ابتغاء وجهك فافرج لنا منها فرجة ففرج لهم وقال الآخر اللهم إني كنت استأجرت أجيرا بفرق أرز فلما قضى عمله قال أعطني حقي فعرضت عليه فرقه فرغب عنه فلم أزل أزرعه حتى جمعت منه بقرا ورعاءها فجاءني فقال اتق الله ولا تظلمني حقي قلت اذهب إلى تلك البقر ورعائها فخذها فقال اتق الله ولا تستهزئ بي فقلت إني لا أستهزئ بك خذ ذلك البقر ورعاءها فأخذه فذهب به فإن كنت تعلم أني فعلت ذلك ابتغاء وجهك فافرج لنا ما بقي ففرج الله ما بقي.(صحيح مسلم: ٤٩٢٦)

"അബ്ദുല്ലാഹിബ്നുഉമർ(റ) ൽ നിന്ന് നിവേദനം: നബി(സ) വിവരിക്കുന്നു: മൂന്നു പേർ യാത്രചെയ്തുകൊണ്ടിരിക്കുന്നതിന്നിടയിൽ അതിശക്തമായ മഴ പെയ്തപ്പോൾ അവർ ഒരു ഗുഹയിൽ അഭയം പ്രാപിച്ചു. പർവ്വതത്തിൽ നിന്ന് ഉരുണ്ടുവന്ന ഒരു പാറക്കല്ല് അവരുടെ ഗുഹാമുഖം അടച്ചു. ഈ പ്രതിസണ്ടിഘട്ടത്തിൽ അവരില ചിലർ ചിലരോട് പറഞ്ഞു: "നിങ്ങൾ അല്ലാഹുവിന്റെ പ്രീതിമാത്രം ലക്‌ഷ്യം വെച്ച് ചെയ്ത സൽകർമ്മങ്ങൾ ചിന്തിച്ചെടുത്ത് അത് മുൻനിർത്തി അല്ലാഹുവോട് പ്രാർത്ഥിക്കുക. എന്നാൽ അല്ലാഹു നിങ്ങൾക്ക് പ്രയാസം ദൂരീകരിച്ചുതരും". അപ്പോൾ അവരിലൊരാൾ ഇപ്രകാരം പറഞ്ഞു: "അല്ലാഹുവേ, എനിക്ക് പ്രായം ചെന്ന മാതാപിതാക്കളും ഭാര്യയും കുട്ടികളുമുണ്ടായിരുന്നു. ഞാനെന്റെ ആടുകളുമായി മലയില പോകും. തിരിച്ചുവന്നു പാൽകറന്നെടുത്ത് ആദ്യം എന്റെ മാതാപിതാക്കൾക്ക് കുടിപ്പിക്കും. ഒരു ദിവസം കുറച്ച് ദൂരെ പോയതിനാൽ തിരിച്ചെത്താൻ താമസിച്ചു. പതിവുപോലെ പാൽ കറന്നെടുത്ത് മാതാപിതാക്കളെ സമീപിച്ചപ്പോൾ അവർ ഉറങ്ങിപ്പോയിരുന്നു. അവരെ വിളിച്ചുണർത്തുന്നത് ശരിയല്ലെന്ന് മനസ്സിലാക്കി പാൽപാത്രവുമായി അവരുടെ തലയുടെ ഭാഗത്ത് ഞാൻ നിന്നു. അപ്പോൾ എന്റെ പിഞ്ചുമക്കൾ വിശപ്പിന്റെ കാഠിന്യത്താൽ എന്റെ കാൽക്കൽ വീണു കരയുന്നുണ്ടായിരുന്നു. എന്നാൽ എന്റെ മാതാപിതാക്കൾക്ക് പാൽ നൽകാതെ അവര്ക്ക് പാൽ നല്കാൻ ഞാനിഷ്ടപ്പെട്ടിരുന്നില്ല. അങ്ങനെ പ്രാഭാതമായി. ഞാനത് ചെയ്തത് നിന്റെ പ്രീതി മാത്രം കാംക്ഷിച്ചാണെന്ന് നീ അറിയുമെങ്കിൽ ഞങ്ങൾ ആകാശം കാണും വിധം ഒരു വിടവ് ഗുഹാമുഖത്ത് നീയുണ്ടാക്കണമേ!". അപ്പോൾ അവര്ക്ക് ആകാശം ആകാശം കാണാൻ സാധിക്കും വിധം അല്ലാഹു കല്ലിനെ അല്പം അകറ്റി നിറുത്തുക0യുണ്ടായി.

   മറ്റൊരാൾ പറഞ്ഞതിങ്ങനെ: "അല്ലാഹുവേ! എന്റെ പിത്രസഹോദരന് ഒരു പുത്രിയുണ്ടായിരുന്നു. പുരുഷന്മാര സ്ത്രീകളെ സ്നേഹിക്കുന്നതിൽ വെച്ച് ശക്തമായ രൂപത്തിൽ ഞാനവളെ സ്നേഹിക്കുകയും അവളുടെ ശരീരം ഞാനാവശ്യപ്പെടുകയും ചെയ്തു. എന്നാൽ 100 ദീനാര് നല്കാതെ അവൾ സമ്മതിച്ചില്ല. തുടർന്ന് വളരെ പ്രയാസപ്പെട്ട് 100 ദീനാര് സംഘടിപ്പിച്ച് ഞാനവല്ക്ക് നല്കി. അവളുമായി ശാരീരികബന്ധത്തിലേർപ്പെടാനായി ഞാൻ അവളുടെ കാലുകൾക്കിടയിൽ ഇരുന്നപ്പോൾ അവർ പറഞ്ഞു: "അല്ലാഹുവിന്റെ അടിമേ!നീ അല്ലാഹുവേ സൂക്ഷിക്കൂ. അവകാശത്തോട്കൂടിയല്ലാതെ നീ സീൽ പൊട്ടിക്കരുത്". ഇത് കേട്ടപ്പോൾ ഞാൻ എണീറ്റുപോന്നു. നിന്റെ പ്രീതി മാത്രം ലക്ഷ്യംവെച്ചാണ് ഞാനങ്ങനെ ചെയ്തതെന്ന് നീ അറിയുമെങ്കിൽ ഗുഹാമുഖത്ത് അല്പം വിടവ് നീ ഉണ്ടാക്കനമേ". അപ്പോൾ ഒരൽപം വിടവുകൂടി അല്ലാഹു ഉണ്ടാക്കി.

മൂന്നാമൻ പറഞ്ഞതിങ്ങനെ: "അല്ലാഹുവേ! മൂന്നു സ്വാഅ നെല്ലിനുപകരം ഞാനൊരാളെ കൂലിക്ക് വിളിച്ചു. ജോലി ചെയ്തതിനു ശേഷം എന്നെ സമീപിച്ച് അദ്ദേഹം കൂലി ആവശ്യപ്പെട്ടപ്പോൾ മൂന്ന് സ്വാഅ നെല്ല് അദ്ദേഹത്തിനു മുന്നിൽ ഞാൻ പ്രദർശിപ്പിച്ചു. എന്നാൽ അത് സ്വീകരിക്കാതെ അദ്ദേഹം പോയി. തുടർന്ന് ആ നെല്ല് ക്രഷി ചെയ്ത് ഞാൻ കുറെ പശുക്കളെയും അവയെ മേയ്ക്കുന്നവരെയും വാങ്ങി. പിന്നീട് ഒരു ദിവസം എന്നെ സമീപിച്ച് അദ്ദേഹം കൂലിയാവശ്യപ്പെട്ടപ്പോൾ ഞാൻ പറഞ്ഞു: "ആ പശുക്കളെയും ഇടയന്മാരെയും നീ എടുത്തോളൂ" ഇത് കേട്ട അദ്ദേഹം പറഞ്ഞു: "നീ അല്ലാഹുവേ സൂക്ഷിക്കുക. എന്നെ പരിഹസിക്കരുത്". അപ്പോൾ ഞാൻ പ്രതിവചിച്ചു: "ഞാൻ നിന്നെ പരിഹസിക്കുന്നില്ല. അക്കാണുന്ന പശുക്കളെയും ഇടയന്മാരെയും നീ എടുത്തോളൂ". തുടർന്ന് അവയെല്ലാമെടുത്ത് അദ്ദേഹം നടന്നു നീങ്ങി. നിന്റെ പരാതി മാത്രം ലക്‌ഷ്യം വെച്ചാണ് ഞാനത് ചെയ്തതെന്ന് നീ അറിയുമെങ്കിൽ അവശേഷിക്കുന്ന ഭാഗം കൂടി നീ അകറ്റേണമേ!". അപ്പോൾ അതും കൂടി അല്ലാഹു അകറ്റിക്കൊടുത്തു. (മുസ്ലി: 4926)

ഈ ഹദീസ് വിശദീകരിച്ച് ഇമാം നവവി(റ) എഴുതുന്നു:



അർത്ഥം:  
പ്രതിസന്ധിഘട്ടത്തിലും മഴയെത്തെടുന്ന പ്രാർത്ഥനയിലും മറ്റും സൽകർമ്മം എടുത്തു പറഞ്ഞും അല്ലാഹുവിലേക്ക് അതുകൊണ്ട് തവസ്സുലാക്കിയും പ്രാർത്ഥിക്കൽ സുന്നത്താണെന്ന് ഈ ഹദീസ് അടിസ്ഥാനമാക്കി നമ്മുടെ അസ്വഹാബ് പ്രസ്ഥാപിച്ചിരിക്കുന്നു. കാരണം ഇക്കൂട്ടർ അങ്ങനെ ചെയ്തപ്പോൾ അവർക്കുത്തരം ലഭിച്ചുവല്ലോ. അതിനു പുറമേ അവരെ വാഴ്ത്തിപ്പറയുകയും അവരുടെ ശ്രേഷ്ടതകൾ വിവരിക്കുകയുമാണല്ലോ നബി(സ) ചെയ്തിരിക്കുന്നത്. (ശർഹു മുസ്ലിം 9/106)

മൂന്ന്: മറ്റുള്ളവരുടെ സൽകർമ്മങ്ങൾ മുൻനിർത്തി അല്ലാഹുവോട് പ്രാർത്ഥിക്കുക.

സൂറത്തുൽ ഫത്തിഹയിൽ "നിന്നെ ഞങ്ങൾ ആരാധിക്കുന്നു നിന്നോട് ഞങ്ങൾ സഹായം തേടുന്നു" എന്നാണല്ലോ തനിച്ച് നിസ്കരിക്കുന്നവനും പറയുന്നത്. ഇവിടെ "ഞാൻ ആരാധിക്കുന്നു" എന്ന്  ഏകവചനം പറയാതെ "ഞങ്ങൾ" എന്ന് ബഹുവചനം പറയുന്നത് ഈ തവസ്സുലിന്റെ ആവശ്യകത പഠിപ്പിക്കാനാണ്. ഇക്കാര്യം ഇമാം റാസി(റ) വിവരിക്കുന്നു:

كأن العبد يقول : إلهي ما بلغت عبادتي إلى حيث أستحق أن أذكرها وحدها ؛ لأنها ممزوجة بجهات التقصير ، ولكني أخلطها بعبادات جميع العابدين ، وأذكر الكل بعبارة واحدة وأقول إياك نعبد .(التفسير الكبير: ٢٥٢/١)


ബഹുവചനം പ്രയോഗിക്കുന്നതിനാൽ അടിമ ഉദ്ദേശിക്കുന്നതിങ്ങനെയാണ്: ഇലാഹീ, എന്റെ ഇബാദത്ത് ധാരാളം വീഴ്ചകൾ ഉള്ളതായതിനാൽ ഒറ്റയ്ക്ക് പറയാൻ മാത്രം അർഹതയില്ലാത്തതാണ്. എങ്കിലും ആരാധന ചെയ്യുന്ന എല്ലാവരുടെയും ആരാധനകളുമായി അതിനെ ഞാൻ കൂട്ടിക്കലർത്തുകയും എല്ലാം ഒരറ്റ ഇബാദത്തായി "നിനക്കുമാത്രം ഞങ്ങൾ ആരാധിക്കുന്നു" എന്ന് ഞാൻ പറയുകയും ചെയ്യുന്നു. (റാസി: 1/252)

ഇക്കാര്യം ഒന്നും കൂടി വിശദീകരിച്ച് ഇമാം റാസി(റ) തുടരുന്നു:   

وههنا مسألة شرعية ، وهي أن الرجل إذا باع من غيره عشرة من العبيد فالمشتري إما أن يقبل الكل ، أو لا يقبل واحدا منها ، وليس له أن يقبل البعض دون البعض في تلك الصفقة فكذا هنا إذا قال العبد إياك نعبد فقد عرض على حضرة الله جميع عبادات العابدين ، فلا يليق بكرمه أن يميز البعض عن البعض ويقبل البعض دون البعض ، فإما أن يرد الكل وهو غير جائز لأن قوله إياك نعبد دخل فيه عبادات الملائكة وعبادات الأنبياء والأولياء ، وإما أن يقبل الكل ، وحينئذ تصير عبادة هذا القائل مقبولة ببركة قبول عبادة غيره ، والتقدير كأن العبد يقول : إلهي إن لم تكن عبادتي مقبولة فلا تردني لأني لست بوحيد في هذه العبادة بل نحن كثيرون فإن لم أستحق الإجابة والقبول فأتشفع إليك بعبادات سائر المتعبدين فأجبني . (التفسير الكبير: ٢٥٢/١)

മതപരമായ ഒരു മസ്അലയോട് ഇതിനെ ഉദാഹരിക്കാം. ഒരാള് മറ്റൊരാള്ക്ക് 10 അടിമകളെ വിറ്റാൽ കൊള്ളുന്നവൻ ഒന്നുകിൽ പത്തും സ്വീകരിക്കും. അല്ലെങ്കിൽ ഒന്നും സ്വീകരിക്കുകയില്ല. ഒരു ഇടപാടിൽ പത്തിൽ ചിലതു സ്വീകരിക്കുകയും ചിലതു തള്ളുകയും ചെയ്യാൻ പറ്റില്ല. അതുപോലെ വേണം ഇതിനെയും കാണാൻ. "നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു" എന്ന് അടിമ പറയുമ്പോൾ ആരാധിക്കുന്ന എല്ലാവരുടെയും ആരാധനകൾ അല്ലാഹുവിന്റെ തിരു സന്നിധിയിൽ അടിമ പ്രദർശിപ്പിക്കുന്നു.അപ്പോൾ അവയില ചിലതിനെ വേർതിരിക്കുന്നതും ചിലത് സ്വീകരിച്ച് ചിലത് സ്വീകരിക്കാതിരിക്കുന്നതും അല്ലാഹുവിന്റെ ഔദാര്യത്തോട് യോജിക്കുന്നതല്ല. അതിനാൽ ഒന്നുകിൽ അല്ലാഹു ഒന്നും സ്വീകരിക്കുകയില്ല. അതൊരിക്കലും ഉണ്ടാവുകയില്ല. കാരണം 'ഞങ്ങൾ' എന്ന ബഹുവചനത്തിൽ അമ്പിയാ-ഔലിയാക്കളുടെയും മലക്കുകളുടെയും ഇബാദത്തുകളും ഉൾപ്പെട്ടിട്ടുണ്ടല്ലോ. അല്ലെങ്കിൽ എല്ലാവരുടെതും അല്ലാഹു സ്വീകരിക്കും. അപ്പോൾ മറ്റുള്ളവരുടെ ആരാധന സ്വീകരിക്കുന്നതിന്റെ  ബറകത്തുകൊണ്ട് ഇദ്ദേഹത്തിന്റെ ഇബാദത്തും അല്ലാഹു സ്വീകരിക്കുന്നു. അപ്പോൾ അടിമ പറയുന്നതിന്റെ ചുരുക്കമിതാണ്. "എന്റെ ആരാധന സ്വീകാര്യമല്ലെങ്കിൽ പോലും എന്നെ നീ തള്ളിക്കളയരുത്. കാരണം ഈ ആരാധനയിൽ ഞാൻ മാത്രമല്ല. ധാരാളം പേരുണ്ട്. സ്വീകര്യതക്കും ഉത്തര ലബ്ദിക്കും ഞാൻ അർഹനല്ലെങ്കിൽ നിന്നെ ആരാധിക്കുന്ന മറ്റു മഹത്തുക്കളുടെ ആരാധനകൊണ്ട് ഞാൻ നിന്നോട് ശുപാർശ പറയുന്നു. അതുകൊണ്ട് എനിക്ക് നീ ഉത്തരം നല്കേണമേ!" (റാസി: 1/252)

അപ്പോൾ മഹത്തുക്കളുടെ ഇബാദത്തുകൾകൊണ്ട്  തവസ്സുൽ ചെയ്യലാണ് അതിലുള്ളതെന്ന് ഇമാം റാസി(റ)യുടെ വിവരണത്തിൽ നിന്ന്  വ്യക്തമാണ്.

നാല്: മഹാന്മാരുടെ പ്രാർത്ഥന കൊണ്ടുള്ള തവസ്സുൽ. അഥവാ  പ്രാർത്ഥിക്കാനും ശുപാർശ ചെയ്യാനും ജീവിതകാലത്തും മരണ ശേഷവും മഹാന്മാരോട് ആവശ്യപ്പെടുക. മഴയില്ലാത്ത സമയത്ത് മഴക്കു വേണ്ടി പ്രാർത്ഥിക്കാൻ സ്വഹാബത്ത് നബി(സ) യോട് ആവശ്യപ്പെട്ടതായി പ്രബലമായ ഹദീസുകളിൽ കാണാം. നബി(സ)യുടെ പ്രാർത്ഥനക്കുത്തരം ലഭിക്കുമെന്ന വിശ്വസത്തോടെയാണല്ലോ അവർ അത് ആവശ്യപ്പെടുന്നത്. ഒരു സംഭവം കാണുക:

عن أنس بن مالك قال أصابت الناس سنة على عهد النبي صلى الله عليه وسلم فبينا النبي صلى الله عليه وسلم يخطب في يوم جمعة قام أعرابي فقال يا رسول الله هلك المال وجاع العيال فادع الله لنا فرفع يديه وما نرى في السماء قزعة فوالذي نفسي بيده ما وضعها حتى ثار السحاب أمثال الجبال ثم لم ينزل عن منبره حتى رأيت المطر يتحادر على لحيته صلى الله عليه وسلم فمطرنا يومنا ذلك ومن الغد وبعد الغد والذي يليه حتى الجمعة الأخرى وقام ذلك الأعرابي أو قال غيره فقال يا رسول الله تهدم البناء وغرق المال فادع الله لنا فرفع يديه فقال اللهم حوالينا ولا علينا فما يشير بيده إلى ناحية من السحاب إلا انفرجت وصارت المدينة مثل الجوبة وسال الوادي قناة شهرا ولم يجئ أحد من ناحية إلا حدث بالجود. (بخاري: ٨٨١)  

അനസുബ്നുമാലിക്(റ) ൽ നിന്ന് നിവേദനം: "നബി(സ) യുടെ കാലത്ത് ജനങ്ങൾക്ക്‌ ജലക്ഷാമം ബാധിച്ചു. നബി(സ) വെള്ളിയാഴ്ച ഖുത്വുബ നിർവഹിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു അഅറാബി എണീറ്റ്‌ നിന്ന് ഇപ്രകാരം പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ! വെള്ളമില്ലാതെ സമ്പത്ത് നശിച്ചിരിക്കുന്നു. ഭക്ഷണമില്ലാതെ ഭാര്യ സന്താനങ്ങൾ വിശന്നിരിക്കുന്നു. അതിനാല അവിടുന്ന് ഞങ്ങള്ക്ക് വേണ്ടി അല്ലാഹുവോട് പ്രാർത്ഥിച്ചാലും". അപ്പോൾ നബി(സ) ഇരുകരങ്ങളുയർത്തി പ്രാർത്ഥിച്ചു. അപ്പോൾ ആകാശത്ത് ഞങ്ങൾ കാർമേഘത്തിന്റെ ചെറിയ അംശം പോലും കണ്ടിരുന്നില്ല. എന്റെ ആതമാവ്‌ ആരുടെ അധീനത്തിലാണോ അവൻ തന്നെയാണു സത്യം. നബി(സ) ഉയര്ത്തിയ കൈകള താഴ്ത്തുന്നതിനു മുമ്പായി പർവ്വതസമാനമായ കാർമേഘങ്ങൾ തിങ്ങിക്കൂടി മിമ്പറിൽ നിന്ന്  ഇറങ്ങുന്നതിനു മുമ്പായി മഴ വര്ഷിച്ച്ചു. മഴത്തുള്ളികൾ നബി(സ)യുടെ താടിയിലൂടെ ഉട്ടി വീഴുന്നത് ഞാൻ നോക്കികണ്ടു. അങ്ങനെ അന്നും പിറ്റേന്നും അതിനോടടുത്ത ദിവസവും തുടങ്ങി അടുത്ത വെള്ളിയാഴ്ചവരെ മഴ തുടർന്ന്. നേരത്തെ വന്ന അഅറാബിയോ മറ്റൊരാളോ എഴുന്നേറ്റുനിന്ന് പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ! മഴ വർഷിച്ചു പുരകൾ തകർന്നുവീണു. സമ്പത്ത് വെള്ളത്തിൽ മുങ്ങിപ്പോയി. അതിനാല അവിടുന്ന് ഞങ്ങൾക്ക് വേണ്ടി അല്ലാഹുവോട് പ്രാർത്ഥിച്ചാലും. അപ്പോൾ രണ്ടു കരങ്ങളുയർത്തി നബി(സ) പറഞ്ഞു: "അല്ലാഹുവേ! ഞങ്ങളുടെ ചുട്ടു ഭാഗങ്ങളിലേക്ക് മഴയെ നീ നീക്കേണമേ! ഞങ്ങൾക്ക് ഇന് മഴവേണ്ട". അങ്ങനെ നബി(സ) കാർമേഘത്തിലേക്ക്‌ ചൂണ്ടുന്നിടത്തുനിന്നെല്ലാം കാർ മേഘം നീങ്ങിപ്പോയി. അതേത്തുടർന്ന് മദീനയുടെ മുകളിൽ നിന്ന് കാർമേഘം നീങ്ങിയതിനാൽ മദീനയെ ഒരു വ്രത്തംപോലെ കാണാമായിരുന്നു. തുടർന്ന് ഒരു മാസക്കാലം മദീനയിലെ ചെരുവുകൾ ഒലിച്ചു. ഇതു ഭാഗത്തുനിന്നു വരുന്നവരും ക്ഷേമത്തിന്റെ കാര്യം പറയുമായിരുന്നു". (ബുഖാരി 881)

ഈ ഹദീസിന്റെ വിശദീകരണത്തിൽ ഇബ്നു ഹജര്(റ) എഴുതുന്നു:       


അർത്ഥം:
തുടക്കത്തിൽ നബി(സ)യുടെ പ്രാർത്ഥനയുടെ ഉടനെയും അവസാനത്തിൽ അവസാനത്തിൽ പ്രാർത്ഥനയുടെ കൂടെയും അല്ലാഹു നബി(സ)ക്ക് ഉത്തരം നല്കിയതും നബി(സ) നല്കിയ സൂചനക്ക് വഴിപ്പെട്ട് കാർമേഘം നീങ്ങിയതും നബി(സ)യുടെ പ്രവാചകത്വത്തിനു രേഖയാണ്. (ഫത്ഹുൽബാരി 3/448)

നബി(സ)യുടെ ജീവിത കാലത്ത് സ്വഹാബാകിറാം(റ) സ്വീകരിച്ച അതേസമീപനം നബി(സ)യുടെ വിയോഗ ശേഷവും അവർ സ്വീകരിച്ചിരുന്നതായി ഹദീസുകളിൽ കാണാവുന്നതാണ്.

നബി(സ)യുടെ വഫാത്തിനു ശേഷം ബിലാലുബ്നു ഹാരിസ്(റ) എന്നാ സ്വഹാബി നബി(സ) യുടെ ഖബ്റിങ്കൽ ചെന്ന് മഴക്കു വേണ്ടി അല്ലാഹുവോട് പ്രാർത്ഥിക്കാൻ നബി(സ) യോട് ആവശ്യപ്പെട്ടതായി പ്രബലമായ ഹദീസുകളിൽ വന്നിട്ടുണ്ട്. വിശ്വ വിഖ്യാത ഹദീസ് പണ്ഡിതൻ ഇബ്നു അബീ ശൈബ(റ) (ഹി:159-325) മുസ്വന്നഫിൽ രേഖപ്പെടുത്തുന്നു:    


അർത്ഥം:
മാലിക്(റ) വില നിന്ന് നിവേദനം: അവർ പറയുന്നു. ഉമർ(റ)ന്റെ കാലത്ത് ജനങ്ങൾക്ക്‌ കഠിനമായ വരള്ച്ച്ച ബാധിച്ചു. അന്ന് ഒരാൾ നബി(സ) യുടെ ഖബ്റിനു സമീപം വന്നു ഇപ്രകാരം പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ! അങ്ങയുടെ സമുദായത്തിന് വേണ്ടി അങ്ങ് അല്ലാഹുവോട് മഴക്കു വേണ്ടി പ്രാർത്ഥിക്കുക. നിശ്ചയം അവർ നശിച്ചിരിക്കുന്നു". പിന്നീട് സ്വപ്നത്തിലൂടെ നബി(സ) അദ്ദേഹത്തെ ബന്ധപ്പെട്ട് ഇപ[രകാരം നിർദ്ദേശിച്ചു: "നീ ഉമർ(റ) നെ സമീപിച്ച് എന്റെ സലാം അദ്ദേഹത്തിനു പറയുക. അവര്ക്ക് മഴ ലഭിക്കുമെന്നും ഭരണത്തിന്റെ കടുപ്പം കുറയ്ക്കണമെന്നും ഉമർ(റ)നോട് പറയുകയും ചെയ്യുക". ആ വ്യക്തി ഉടൻ  ഉമർ(റ) വിനെ സമീപിച്ച് പ്രസ്തുത സംഭവം വിവരിച്ചപ്പോൾ ഉമർ(റ) കരഞ്ഞുകൊണ്ട്‌ പറഞ്ഞു: "എന്റെ രക്ഷിതാവേ! എനിക്ക് സാധിക്കാത്തതിലല്ലാതെ ഞാൻ വീഴ്ച വരുത്തിയിട്ടില്ല". (മുസ്വന്നഫ്: 12/32)

ഈ ഹദീസിന്റെ പരമ്പര പ്രബലമാണെന്ന് ഇബ്നു ഹജറുൽ അസ്ഖലാനി(റ) 'ഫത്ഹുൽ ബാരി' (2/496) ലും അല്ലാമ ഇബ്നുകസീർ 'അൽബിദായത്തുവന്നിഹായ' (7/94)ലും അബൂയഅലാ 'അൽഇർഷാദ്' (1/314)ലും മറ്റും വ്യക്തമാക്കിയിട്ടുണ്ട്. ഇസ്തിഗസയുടെ ബ്ലോഗ്സിൽ ഇതുമായി ബന്ധപ്പെട്ട് സമഗ്രചര്ച്ചയുണ്ട്.   

പാപികളുടെ പാപം പൊറുത്തു കിട്ടുന്നതിനായി അല്ലാഹുവോട് ശുപാർശ പറയാൻ നബി(സ) യോട് ആവശ്യപ്പെടുന്നതും നബി(സ) അവര്ക്കുവേണ്ടി ശുപാർശ പറയുന്നതും പാപം പൊറുത്ത് കിട്ടാനുള്ള നിമിത്തമായി അല്ലാഹു ഖുർആനിൽവിവരിക്കുന്നുണ്ട്. അല്ലാഹു പറയുന്നു:

وَلَوْ أَنَّهُمْ إِذ ظَّلَمُوا أَنفُسَهُمْ جَاءُوكَ فَاسْتَغْفَرُ‌وا اللَّـهَ وَاسْتَغْفَرَ‌ لَهُمُ الرَّ‌سُولُ لَوَجَدُوا اللَّـهَ تَوَّابًا رَّ‌حِيمًا.(سورة النساء: ٦٤)


" അവര്‍ അവരോട് തന്നെ അക്രമം പ്രവര്‍ത്തിച്ചപ്പോള്‍ നിന്‍റെ അടുക്കല്‍ അവര്‍ വരികയും, എന്നിട്ടവര്‍ അല്ലാഹുവോട് പാപമോചനം തേടുകയും, അവര്‍ക്കുവേണ്ടി റസൂലും പാപമോചനം തേടുകയും ചെയ്തിരുന്നുവെങ്കില്‍ അല്ലാഹുവെ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യമുള്ളവനുമായി അവര്‍ കണ്ടെത്തുമായിരുന്നു".

"റസൂൽ അവർക്കുവേണ്ടി മാപ്പപേക്ഷിക്കുകയും ചെയ്താൽ" എന്നതിനെ വിശദീകരിച്ച് അബൂഹയ്യാൻ(റ) എഴുതുന്നു:    

(واستغفر لهم الرسول) أي شفع لهم الرسول فى غفران ذنوبهم

"അതായത് അവരുടെ പാപം പൊറുക്കുന്നതിൽ റസൂൽ (സ) അവർക്കുവേണ്ടി ശുപാർശ പറയുകയും ചെയ്താൽ."

ഇമാം ബായ്ളാവി(റ) പറഞ്ഞതിങ്ങനെ:

(واستغفر لهم الرسول) واعتذروا إليك حتى انتصبت لهم شفيع

"അവർ താങ്കളോട് കാരണം ബോധിപ്പിക്കുകയും അങ്ങനെ താങ്കൾ അവർക്ക് ശുപാർശ ചെയ്യാൻ തയ്യാറാവുകയും ചെയ്താൽ." ഇതേ വിവരണം മറ്റു തഫ്സീറുകളിലും കാണാവുന്നതാണ്.

ഈ നിയമം നബി(സ)യുടെ ജീവിതകാലത്തെക്ക് മാത്രം ബാധകമല്ല. വഫാത്തിനു ശേഷവും  നിയമം ബാധകമാണ്. അല്ലാമ ഇബ്നു കസീർ എഴുതുന്നു:

يرشد تعالى العصاة والمذنبين إذا وقع منهم الخطأ والعصيان أن يأتوا إلى الرسول صلى الله عليه وسلم فيستغفروا الله عنده ، ويسألوه أن يستغفر لهم ، فإنهم إذا فعلوا ذلك تاب الله عليهم ورحمهم وغفر لهم ، ولهذا قال : ( لوجدوا الله توابا رحيما )


പാപികളും ദോഷികളുമായവർക്ക് ഈ ആയത്തിലൂടെ അല്ലാഹു സന്മാർഗ്ഗം കാണിച്ചു കൊടുക്കുന്നു. അവരില നിന്ന് വീഴ്ചയോ തെറ്റോ സംഭവിച്ചാൽ അവർ നബി(സ)യെ സമീപിക്കുകയും നബി(സ)യുടെ സമീപത്തുവച്ച് അല്ലാഹുവോട് മാപ്പപേക്ഷിക്കുകയും അവർക്ക് വേണ്ടി മാപ്പപേക്ഷിക്കാൻ നബി(സ)യോട് ആവശ്യപ്പെടുകയും വേണം. അപ്രകാരം അവർ പ്രവർത്തിച്ചാൽ അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിക്കുന്നതും അവർക്ക് കരുണ ചെയ്യുന്നതും പൊറുത്തു കൊടുക്കുന്നതുമാണ്‌. "അവർ അല്ലാഹുവേ പശ്ചാത്താപം സ്വീകരിക്കുന്നവനായും അനുഗ്രഹം ചെയ്യുന്നവനായും എത്തിക്കുന്നതാണ്." എന്ന് അല്ലാഹു പറയാൻ കാരണം അതാണ്‌. (തഫ്സീർ ഇബ്നുകസീർ : 1/492)

നബി(സ)യുടെ ജീവിത കാലത്തുള്ളവർക്കും അല്ലാത്തവർക്കും ഈ നിയമം ബാധകമാണെന്ന് തന്നെയാണു അല്ലാമ ഇബ്നു കസീർ സമർത്ഥിക്കുന്നത്. തുടര്ന്നുള്ള അദ്ദേഹത്തിൻറെ പരമാർശം ഇക്കാര്യം സുതരാം വ്യക്തമാക്കുന്നതാണ്. അതിങ്ങനെ വായിക്കാം.   

وقد ذكر جماعة منهم : الشيخ أبو نصر بن الصباغ في كتابه " الشامل " الحكاية المشهورة عن  العتبي ، قال : كنت جالسا عند قبر النبي صلى الله عليه وسلم ، فجاء أعرابي فقال : السلام عليك يا رسول الله ، سمعت الله يقول : ( ولو أنهم إذ ظلموا أنفسهم جاؤوك فاستغفروا الله واستغفر لهم الرسول لوجدوا الله توابا رحيما ) وقد جئتك مستغفرا لذنبي مستشفعا بك إلى ربي ثم أنشأ يقول :

يا خير من دفنت بالقاع أعظمه فطاب من طيبهن القاع والأكم     نفسي الفداء لقبر أنت ساكنه

فيه العفاف وفيه الجود والكرم


ثم انصرف الأعرابي فغلبتني عيني ، فرأيت النبي صلى الله عليه وسلم في النوم فقال : يا عتبي ، الحق الأعرابي فبشره أن الله قد غفر له . (تفسير ابن كثير: ٤٩٢/١)

ശൈഖ് അബൂ മൻസ്വൂർ അസ്സ്വബ്ബാഗ്(റ) ഉൾപ്പെടെയുള്ള ഒരു കൂട്ടം പണ്ഡിതൻമാർ ഉത്ബി(റ) യിൽ നിന്ന് റിപ്പോർട്ട്‌ ചെയ്യുന്നു: "ഞാൻ നബി(സ)യുടെ ഖബ്റിനു സമീപം ഇരിക്കുകയായിരുന്നു. അപ്പോൾ ഒരു അഅറാബി അവിടെ വന്നു ഇപ്രകാരം പറഞ്ഞു. (السلام عليك يا رسول الله) അല്ലാഹുവിന്റെ തിരുദൂതരെ! അങ്ങയ്ക്കു അല്ലാഹുവിന്റെ സലാം ഉണ്ടായിരിക്കട്ടെ. അല്ലാഹു പറഞ്ഞതായി ഞാൻ കേട്ടിട്ടുണ്ട്."അവർ സ്വശരീരങ്ങളെ അക്രമിച്ച അവസരത്തിൽ അവർ താങ്കളുടെ സന്നിദിയിൽ വന്നു അല്ലാഹുവോട് പൊറുക്കലിനെ തേടുകയും റസൂൽ അവർക്കുവേണ്ടി മാപ്പപേക്ഷിക്കുകയും ചെയ്താൽ ഏറ്റം തൗബ സ്വീകരിക്കുന്നവനായും കരുണ ചെയ്യുന്നവനായും അവർ അല്ലാഹുവേ എത്തിക്കുന്നതാണ്."  അതിനാൽ എന്റെ പാപത്തിനു മോചനം തേടിയും എന്റെ രക്ഷിതാവിലേക്ക് അങ്ങയുടെ ശുപാർശ തേടിയും അങ്ങയുടെ അടുത്ത് ഞാനിതാ വന്നിരിക്കുന്നു. തുടർന്ന് അദ്ദേഹം ചില വരികൾ പാടി. അതിന്റെ സാരമിതാണ്.

              "സമനിരപ്പായ ഈ ഭൂമിയിൽ അസ്ഥികളെ (ജഡങ്ങളെ) മറമാടപ്പെടുകയും അവയുടെ നന്മയാൽ കുന്നുകളും നിരപ്പുകളുമെല്ലാം നന്നായിത്തീരുകയും ചെയ്ത മഹാന്മാരിൽ വച്ച് ഏറ്റവും ഉത്തമരായ നബിയെ! അങ്ങ് താമസിക്കുന്ന ഈ ഖബ്റിനുവേണ്ടി ഞാൻ ജീവാർപണം ചെയ്യാൻ തയ്യാറാണ്. അങ്ങയുടെ ഈ ഖബ്റിലാണല്ലോ പവിത്രതയും ധർമ്മവും ബഹുമാനവും നിലകൊള്ളുന്നത്."

ഇത് പാടിയ ശേഷം അയാള് തിരിച്ചു പോയി. ഉത്ബീ(റ) പറയുന്നു: "അന്നേരം എനിക്ക് ഉറക്കം വന്നു. ഞാൻ നബി(സ)യെ ഉറക്കത്തിൽ കണ്ടു. നബി(സ) എന്നോട് പറഞ്ഞു". "ഓ ഉത്ബീ താങ്കള് ചെന്ന് അദ്ദേഹത്തിൻറെ പാപങ്ങളെല്ലാം അല്ലാഹു പൊറുത്ത് കൊടുത്തതായി ആ അഅറാബിക്ക് സന്തോഷ വാർത്ത അറിയിക്കുക". (തഫ്സീർ ഇബ്നുകസീർ: 1/492)

വിശദ വിവരണത്തിന് ഇസ്തിഗാസ നൂറ്റാണ്ടുകളിൽ ഭാഗം 1, ഭാഗം 2 എന്നാ സുന്നീ സോന്കാൽ ബ്ലോഗ്സ് കാണുക.     

അപ്പോൾ തെറ്റ് സംഭവിച്ചാൽ നബി(സ)യുടെ ജീവിതകാലത്തും വഫാത്തിനു ശേഷവും നബി(സ)യെ സമീപിച്ച് ശുപാർശ ആവശ്യപ്പെടുന്നതാണ് സ്വഹാബത്തിന്റെയും ത്വാബിഉകളുടെയും സ്വഭാവമെന്ന് മേൽപ്രമാണങ്ങൾ വ്യക്തമാക്കുന്നു.  http://sunnisonkal.blogspot.com
   
ബാക്കി ഭാഗം അടുത്ത ബ്ലോഗ്സിൽ തുടരുന്നതാണ്...ഇന്ഷാ അല്ലാ

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...