Showing posts with label ദിക്റിലെ ആട്ടം ശാദുലി. Show all posts
Showing posts with label ദിക്റിലെ ആട്ടം ശാദുലി. Show all posts

Wednesday, August 29, 2018

ദിക്റിലെ ആട്ടം ശാദുലി


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0


: വിളക്കുമാടം
,,,,,,,,,,,,,,,,,,,,,,,,,,,,
നബി(സ)യുടെ സ്വഹാബത്ത് ദിക്റ് ചൊല്ലുമ്പോള് വല്ലാതെ ആടിയിരുന്നു എന്ന് നമുക്ക് പഠിക്കാന് കഴിയും
ഒരു സംഭവം ഇങ്ങനെ വായിക്കാം
عن الإمام علي رضي عنه أنه وصف الصحابة يوما ً فقال كان أصحاب رسول الله صلى الله عليه وسلم إذا ذكروا الله تعالى تمايلوا يمينا ً وشـمالا ً كما يتـمايل الشـجر في يوم الريح العاصف وجرت دموعهـم على ثـيـابهم :الحلية" (ج1/ص 76)
"നബി(സ)യുടെ സ്വഹാബത്ത് അല്ലാഹുവിന്ന് ദിക്റ് ചൊല്ലുമ്പോള് അടിച്ചുവീശുന്ന കാറ്റില് മരങ്ങള് അടും പ്രകാരം വലത് ഭാഗത്തേക്കും ഇടതുഭാഗത്തേക്കും ആടുമായിരുന്നു അവരുടെ കണ്ണുനീരുകള് വസ്ത്രത്തിലൂടെ ഒലിക്കുകയും ചെയ്തിരുന്നു"
മറ്റൊരു സംഭവം ഇങ്ങനെയാണ്
فإذا أصبحوا فذكروا الله مادوا كما يميد الشجر يوم الريح : الخطيب اليغدادي في (( الموضح )) ( 2 / 330 )، وابن عساكر في (( تاريخ دمشق )) ( 42 / 491 )
ദീര്ഗമായ ഹദീസിന്റെ അവസാനത്തില് ഇങ്ങനെ പറയുന്നു "പ്രഭാതമായാല് അവര്(സ്വഹാബത്ത്)അല്ലാഹുവിന്ന് ദിക്റ് ചൊല്ലും ദിക്റ് ചൊല്ലുമ്പോള് കാറ്റുള്ള ദിവസം മരം ആടും പ്രകാരം അവര് ആടിയിരുന്നു"
എന്തായാലും ഇന്നുനടക്കുന്ന ദിക്റ് ഹല്ഖയിലും റാത്തീബുകളിലും ശാദുലി റാത്തീബിലും കാറ്റില് മരം ആടുന്നത് പോലെ ആടുന്നത് കാണാന് കഴിയാറില്ല അത് ഈമാനിന്റെ ദൗര്ബല്ല്യമായിരിക്കും കാരണം സ്വഹാബത്തിന്റെ പവറിലേക്ക് എത്താന് ഇന്നുള്ള ആളുകള്ക്ക് കഴിയുകയില്ലല്ലോ അവര് അല്ലാഹുവിനേയും അല്ലാഹു അവരേയും ത്രപ്തിപ്പെട്ടുകഴിഞ്ഞല്ലോ
എന്നാല് ചില ശുദ്ധമനസ്കരായ ആളുകള് അവരുടെ അറിവില്ലായ്മ കൊണ്ടോ ടക്നോളജിയുടെ വികാസം കാരണം സോഷ്യല് മീഡിയകളില് കാണുന്ന ക്ലിപ്പുകള് അലോസരം ഉണ്ടാക്കുന്നത് കൊണ്ടോ അതിനെ നിഷേധിക്കുന്നത് കാണാന് കഴിയുന്നുണ്ട് അവര് പറയും ഇതൊരു ഭ്രാന്തമായ ഏര്പ്പാടാണ് എന്ന് സത്യത്തില് അതുതന്നെയാണ് കാര്യം അവരുടെ ദ്രഷ്ടിയില് തനിച്ച ഭ്രാന്ത് തന്നെയാണ്
കാരണം നബി(സ)പറഞ്ഞ ഹദീസിന്റെ പുലര്ച്ച അങ്ങനെ തന്നെയല്ലേ വരികയുള്ളു
നബി(സ)പറയുന്നു
اذكر الله حتى يقال مجنون:أخرجه أحمد ( 3 / 68 و 71 ) ، وعبد بن حميد ( 923 ) ، وأبويعلى ( 1376 ) ، وابن حبان ( 817 - إحسان ) ، والطبراني في " الدعاء " ( 1859 ) ، والحاكم ( 1 / 499 ) ، وابن السني ( 4 ) ، وابن شاهين في " الترغيب " ( 155 - بتحقيقي ) ، والبيهقي في " الشعب " ( 1 / 397 / 526 ) ، وفي " الدعوات الكبير " ( 21 ) ، والرافعي في " التدوين " ( 2 / 196 ، 197 ) ، والثعلبي ( 3 / 117 ، 118 ) ، والذهبي في " الميزان " ( 3 / 40 ) .
"ഭ്രാന്തന് എന്നുപറയപ്പെടുന്നത് വരെ നിങ്ങള് അല്ലാഹുവിന്ന് ദിക്റ് ചൊല്ലുക"
ഒരു കാര്യം ഹറാമാണന്ന് പറയണമെങ്കില് കണിഷമായ നിലക്കുള്ള വിലക്ക് ഖൂര്ആനിലോ ഹദീസിലോ വേണം അല്ലങ്കില് ഇജ്മാഓ ഖിയാസോ വേണം ഒരു കാര്യം കറാഹത്താവണമെങ്കിലും കണിഷമല്ലാത്ത വിലക്ക് ഖുര്ആനിലോ ഹദീസിലോ വേണം അല്ലങ്കില് ഇജ്മാഓ ഖിയാസോ ഉണ്ടാവണം അത് പറയേണ്ടവര് നമ്മളല്ല മഹാന്മാരായ ഇമാമുകളാണ് അവര് പറഞ്ഞുതന്നത് കേള്കാനും അനുസരിക്കാനും മാത്രമെ നമുക്ക് കഴിയുകയുള്ള ദീനിന്റെ വിഷയത്തില് വിധികല്പിക്കാന് നമ്മളാരാണ്
അത് കൊണ്ട് തന്നെ ദീന് ഹറാമാക്കാത്ത അല്ലെങ്കില് കറാഹത്താണന്ന് പറയാത്ത ഒരു കാര്യം ഹറാമാണന്നോ കറാഹത്താണന്നോ പറയല് ഹറാമാണ്
അല്ലാഹു പറയുന്നു
قُلْ مَنْ حَرَّمَ زِينَةَ اللَّهِ الَّتِي أَخْرَجَ لِعِبَادِهِ وَالطَّيِّبَاتِ مِنَ الرِّزْقِ ۚ قُلْ هِيَ لِلَّذِينَ آمَنُوا فِي الْحَيَاةِ الدُّنْيَا خَالِصَةً يَوْمَ الْقِيَامَةِ :الأعراف 32
"നബിയെ പറയുക അല്ലാഹു അവന്റെ അടിമകള്ക്ക് തയ്യാര് ചെയ്ത അല്ലാഹുവിന്റെ ആഢമ്പരവും നല്ല ഭക്ഷണവും നിശിദ്ധ(ഹറാം)മാക്കുന്നവന് ആരാണ് പറയുക അത് ഈലോക ജീവിതത്തില് വിശ്വാസികള്ക്കുള്ളതും അന്ത്യദിന സംരക്ഷണത്തിന്നുള്ളതുമെത്രെ"
അത് കൊണ്ട്
" مَنْ رغب عن سنتي فليس مني".
"എന്റെ ചര്യവിട്ട് മറ്റൊന്നാഗ്രഹിക്കുന്നവര് നമ്മുടെ കൂടെയല്ല"എന്ന ഹദീസ് ഓര്ക്കുന്നത് നല്ലതാണ്.
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
പുറത്തൂര്
[27/06, 2:29 PM] سم: വിളക്കുമാടം
,,,,,,,,,,,,,,,,,,,,,,,,,,,,
ദിക്റിലെ ആട്ടം രണ്ടുരീതിയില് കാണാം ഒന്ന് ഇഖ്തിയാരി രണ്ട് ഇള്ത്വിറാരി
ഒന്നാമത്തേത് ഉണ്ടാക്കി ആടലാണ്  അത് പാടില്ലെന്ന് പറയുന്ന സ്വൂഫികളുണ്ട് ശെയ്ഖ് ജീലാനി സിറുല് അസ്റാറില് പറഞ്ഞതങ്ങനെയാണ് എന്നാല് ഫുഖഹാഅ് അതിന്ന് തടസ്സം പറയുന്നില്ല നിയ്യത്തിനനുസരിച്ചിരിക്കും അതിന്റെ സ്വീകാര്യത
എന്നാല് രണ്ടാമത്തെ ഇള്ത്വിറാരി(നിര്ബന്ധിതമായിവരുന്നത്) രണ്ടു
വിധം പറയാം ഒന്ന് ദിക്റിന്റെ ലഹരിയിലും രസത്തിലും പ്രവേശിച്ചവര്ക്കുണ്ടാകുന്നത് ഇത് ആത്മീശക്തികൊണ്ടുണ്ടാകുന്നതാണ് പനി ശക്തമാകുമ്പോള് ശബ്ദവും ഞരക്കവും നിയന്ത്രണാതീതമായി ഉണ്ടാകുന്നത് പോലെ രണ്ടാമത്തേത് ദിക്റിന്റെ രസത്താല് അല്ലങ്കിലും പ്രക്രതം ആടുന്ന പ്രക്രതമായതുകൊണ്ടുണ്ടാകുന്നത്
ഈ രണ്ടുവിഭാഗത്തോടും ഫിഖ്ഹീ നിയമം ബാധകമല്ലാത്തത് കൊണ്ട് അതിന്ന് നിയമം പറയാന് കഴിയില്ല
എന്നാല് ആത്മീയശക്തിയിലൂടെ ഉണ്ടായിത്തീരുന്ന ആട്ടവും ചലനവും ചാട്ടവും അതാണ് യഥാര്ത്ഥം അത് പ്രണയനിയുടെ ശരീരത്തില് ഉണ്ടായിത്തീരുന്ന അവസ്ഥാന്തരമാണ് അത് അവരുടെ ഭക്ഷണവും ലക്ഷ്യപ്രാപ്തിക്കുള്ള ഊര്ജവുമാണ്
വജ്ദിന്റെ മറ്റൊലു വശമാണ് ഉച്ചത്തില് ദിക്റ് ചൊല്ലുക എന്നത്
ദാവൂദ്നബി(അ)ക്ക് ഉണ്ടായിരുന്നത് അതാണ് ദാവൂദ് നബി അല്ലാഹുവിലുള്ള ദിക്റില് മുഴുകിയാല് പക്ഷികള് പോലും അവിടത്തെ ശബ്ദം ശ്രദ്ധിക്കാനും ശ്രവിക്കാനും അവരുടെ തലയില് വന്നിരിക്കാറുണ്ടായിരുന്നു എന്ന് ചരിത്രത്തില് വായിക്കാം

ബഹു:ഇമാം അബുല്ഖാസിം അല്ഖുശെെരി(346-465)അവിടത്തെ രിസാലയില് പറയുന്നു ദാവൂദ് നബി(അ)യുടെ സബൂര് പാരായം എല്ലാജീവികളും കേള്ക്കാന് വരും അതു കേട്ട് പേടിച്ചു ഭയന്ന് 400 ല്പരം ജീവികള് മരണപ്പെടാറുണ്ടായിരുന്നു(രിസാലത്തുല് ഖുശെയ്രിയ്യ 263)
വജ്ദിനെ പത്തുഭാഗമായി തിരിക്കാം
1) ദിക്റ് ചൊല്ലുമ്പോള് ഉണ്ടാകുന്ന ബാഹ്യപ്രഘടനം
2) ദിക്റ് ചൊല്ലുമ്പോഴുള്ള നിശ്ചലാവസ്ഥ
3) കരച്ചില് 4) വേദന 5) ദുഖവും സങ്കടവും 6)ദിക്റിന്റെ നേരത്തുള്ള ബേജാറും വെപ്രാളവും 7) നല്ല ഈണത്തില് ഖുര്ആന് ഓതുക 8)ഏകാന്തത 9) ഉള്ളിലും പുറത്തുമുള്ള മാറ്റങ്ങള് 10) പ്രതീക്ഷ, പ്രേമം, ശരീരം ഹീറ്റാവുക
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
പുറത്തൂര്

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...