Showing posts with label തറാവീഹ്എന്ത് കൊണ്ട് 11 ന്റെ ഹദീസ് തറാവീഹല്ല 15 പോയന്റുകൾ*. Show all posts
Showing posts with label തറാവീഹ്എന്ത് കൊണ്ട് 11 ന്റെ ഹദീസ് തറാവീഹല്ല 15 പോയന്റുകൾ*. Show all posts

Friday, May 25, 2018

തറാവീഹ്എന്ത് കൊണ്ട് 11 ന്റെ ഹദീസ് തറാവീഹല്ല 15 പോയന്റുകൾ*

✍🏻Siddeequl Misbah - 25/05/2018
🔮
*എന്ത് കൊണ്ട് 11 ന്റെ ഹദീസ് തറാവീഹല്ല 15 പോയന്റുകൾ*

⏬അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚

*"റമളാനിലെ സ്പെഷ്യൽ നമസ്ക്കാരമായ തറാവീഹ് നമസ്ക്കാരം സുന്നത്തും അതിന്റെ റക് അത്ത് 20 ആണെന്നത് സ്വഹാബത്തിന്റെ ഇജ്മാഓടെ സ്ഥിരപ്പെട്ടതുമാണ്. എന്നാൽ ആദ്യ കാലത്ത് തറാവീഹെന്ന സ്പെഷൽ നമസ്ക്കാരമുണ്ടെന്നും അത് 20 റക് അത്താണെന്ന് വാദിക്കുകയും പഠിപ്പിക്കുകയും ചെയ്ത വഹാബി യുക്തിവാദികൾ ഇക്കാലയളവിൽ എല്ലാം പൊളിച്ചെഴുതി അപ്ഡേഷന് വിധേയമാക്കിയിരിക്കുകയാണ് , അതായത് തറാവീഹ് എന്ന സുന്നത്ത് നമസ്ക്കാരം തന്നെ ഇല്ലെന്നും , വെറും ഖിയാമുല്ലൈൽ മാത്രമാണെന്നും , 11 റക് അത്താണെന്നുമാണ് വാദം - ഇതിന്ന് തെളിവാകട്ടെ ബുഖാരിയിൽ ആയിഷാബീവി (റ) വിൽ നിന്നുദ്ധരിക്കുന്ന ഒരു ഹദീസും -*

✍🏻എന്നാൽ എന്ത് കൊണ്ട് ഈ 11 ന്റെ ഹദീസ് തറാവീഹല്ലെന്ന് സുന്നികൾ പറയുന്നു താഴെയുള്ള പ്രാമാണിക പോയന്റുകൾ കൊണ്ട് സമർഥിക്കുകയാണ് , ഖണ്ഡനമാഗ്രഹിക്കുന്ന വല്ല 11 വാദികളും ഉണ്ടെങ്കിൽ അക്കമിട്ട് മറുപടി പ്രതീക്ഷിക്കുന്നു.

ഒരു കാര്യം ഉണർത്തുന്നു എന്തിന്നും ഏതിന്നും വഹാബികൾ യുക്തിക്കനുസരിച്ചാണ് മതം പറയാറുള്ളത് അതിനാൽ യുക്തി പറയാനാണെങ്കിൽ മുജായിദ് സെന്ററിൽ പറയാം പക്ഷെ ഈ യുക്തി കൊണ്ട് മുഹ്മിനീങ്ങളുടെ അമലുകൾ മുടക്കാൻ വരല്ലെ എന്നുണർത്തുന്നു.

▶(01) - ഈ ഹദീസ് തറാവീഹിന്റെ ബാബിൽ ബുഖാരി ഇമാം കൊടുത്തു എന്നാണല്ലോ പ്രധാന വാദം എന്നാൽ ലോകത്ത് ബുഖാരിയുടെ ഏറ്റവും ആധികാരിക ഷറഹായി ഇന്ന് ലോക മുസ്ലിമീങ്ങൾ അംഗീകരിക്കുന്ന ഫത് ഹുൽ ബാരി എഴുതിയ ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ) വിന്ന് ഈ ബാബും ഹദീസും മനസ്സിലായില്ലയോ ??? കാരണം പ്രസ്തുത റമളാനിലെ രണ്ടൊ മൂന്നോ ദിവസം നബി സ്വ നമസ്ക്കരിച്ച നമസ്ക്കാരത്തിന്റെ എണ്ണമെത്രയെന്ന് ഒരു വഴിയിൽ കൂടിയും ഞാൻ കണ്ടിട്ടില്ലാ എന്നാണ് അസ്ഖലാനി ഇമാം ആകെത്തുക ചർച്ചയിൽ സമർത്ഥിക്കുന്നത്

وَلَمْ أَرَ فِي شَيْءٍ مِنْ طُرُقِهِ بَيَانَ عَدَدِ صَلَاتِهِ فِي تِلْكَ اللَّيَالِي

"പ്രസ്തുത ആ രാത്രികളിൽ നബി (സ്വ) എത്ര റക് അത്ത് നിസ്കരിച്ചു എന്നത് ഒരു ഹദീസിൻ റ്റെ വഴിയിലും ഞാൻ കണ്ടിട്ടില്ല" (ഫത് ഹുൽ ബാരി) - തറാവീഹിന്റെ ബാബിൽ കൊടുത്ത 11 ന്റെ ഈ ഹദീസ് തറാവീഹ് സ്പെഷ്യൽ നമസ്ക്കാരമായിരുന്നെങ്കിൽ '"ഞാൻ കണ്ടിട്ടില്ലാ എന്ന് അസ്ഖലാനി ഇമാമിന്ന് പറയേണ്ട ആവശ്യമില്ലാല്ലോ !!! മുജായിദുകളെ പോലെ കളവ് പറഞ്ഞ് തെളിവ് സമർത്ഥിക്കേണ്ട ഗതികേട് അസ്ഖലാനി ഇമാമിന്നില്ലല്ലോ !! ഈ 11 ന്റെ തെളിവ് തറാവീഹാണെന്നത് സുന്ദരമായി സമർത്ഥിച്ചാൽ മതിയല്ലോ !!! പക്ഷെ അസ്ഖലാനി ഇമാമിന്നും അറിയാം ഈ 11 എന്നത് വിത്റ് നമസ്ക്കാരമാണെന്നത്.

▶(02) - ബുഖാരിയിലെ ബാബ് നോക്കൊയിട്ടാണ് ഈ 11 റക് അത്ത് തറാവീഹാണെന്ന് മനസ്സിലാക്കിയതെങ്കിൽ തഹജ്ജുദിന്റേയും , വിത്റിന്റേയും ബാബിൽ പ്രസ്തുത same ഹദീസ് ബുഖാരി ഇമാം കൊണ്ട് വരുന്നുമുണ്ടല്ലോ അപ്പോൾ ഇതെങ്ങനെ ഷരിയാകും. അപ്പോൾ കാര്യം കൃത്യം രാത്രിയിൽ നമസ്ക്കരിക്കേണ്ട പ്രധാന നമസ്ക്കാരമാണ് വിത്റ് എന്നും അത് 11 ആണെന്നും റമളാനിൽ തറാവീഹ് ഉണ്ടായത് കൊണ്ട് വിത്റ് 11 ൽ നബി (സ്വ) അധികരിപ്പിക്കാറില്ലായിരുന്നു എന്നും , തറാവീഹ് 20 ആയത് കൊണ്ട് വിത്റിനെ ഒഴിവാക്കല്ലെ എന്നും ഏറ്റവും ചുരുങ്ങിയത് ഒരു റക് അത്തും അധികരിച്ചത് 11 റക് അത്താണെന്നും , അത് പോലെ തഹജ്ജുദ് നമസ്കരിക്കുന്നയാളാണെങ്കിലും വിത്റിനെ ഒഴിവാക്കരുതെന്നുമൊക്കെ പഠിപ്പിക്കാൻ തന്നെയാണ് പ്രസ്തുത 03 ബാബിലും ഈ ഹദീസ് കൊണ്ട് വന്നിട്ടുള്ളത്. അല്ലാതെ തറാവീഹ് എന്ന സ്പെഷൽ നമസ്ക്കാരത്തിന്റെ എണ്ണം പറയാനല്ല.

ഇനി ബുഖാരിയിലെ ബാബ് തന്നെയാണ് വീണ്ടും പറയുന്നുവെങ്കിൽ ഇതേ സ്വഹീഹുൽ ബുഖാരിയിൽ മയ്യിത്തിന്റെ ബാബ് കൊടുത്ത് ഷിർക്കിന്റെ ഹദീസ് മഹാനവർകൾ കൊണ്ട് വന്നതായി കാണാം അപ്പോൾ മയ്യിത്ത് കർമ്മങ്ങളൊക്കെ ഷിർക്കൻ ഏർപ്പാടാണെന്ന് ബാബ് നോക്കി മനസ്സിലാക്കാൻ പറ്റുമോ ??? വഹാബിയൻ യുക്തിയാണ് തെളിവെങ്കിൽ ഇങ്ങനെ പറയേണ്ടി വരില്ലേ !!?

▶(03) - പ്രസ്തുത 11 ന്റെ ഹദീസ് നബി (സ്വ) നമസ്ക്കരിച്ച തറാവീഹിന്റെ റക് അത്തിന്റെ എണ്ണമാണ് ആയിഷ (റ) റിപ്പോർട് ചെയ്തതെങ്കിൽ മദീനത്തെ പള്ളിയിൽ സ്വഹാബാക്കൾ പരസ്പരം ഒരെതിർപ്പും ഇല്ലാതെ ഉമർ (റ) വിന്റെ കാലത്ത് 20 റക് അത്ത് ഒരൊറ്റ ഇമാമിന്റെ കീഴിൽ റമളാൻ മുഴുവനും നമസ്ക്കരിച്ചത് തൊട്ടിപ്പുറത്ത് നിന്നും മഹതി ആയിഷാ (റ) ഒരുപാട് വർഷക്കാലം കണ്ടിട്ടും എന്ത് കൊണ്ട് എതിർത്തിട്ടില്ല ????? സ്വഹാബത്ത് 20 നമസ്ക്കരിച്ചത് 11 ന്റെ റിപ്പോർട് ചെയ്ത ആയിഷാ (റ) എന്ത് കൊണ്ട് തിരുത്തിക്കൊടുത്തിട്ടില്ല ????? അപ്പോൾ  11 എന്ന് പറഞ്ഞ് തന്നത് അത് നബി (സ്വ) നമസ്ക്കരിച്ച വിത്റിന്റെ എണ്ണമായിരുന്നുവെന്നും , സ്വഹാബത്തായ നിങ്ങൾ ഒരെതിർപ്പും ഇല്ലാതെ നമസ്ക്കരിക്കുന്ന 20 റക് അത്ത് റമളാനിൽ മാത്രമായി സ്പെഷലായി നിസ്ക്കരിക്കുന്ന സുന്നത്തായ തറാവീഹ് നമസ്ക്കാരത്തിന്റേതാണെന്നും കൃത്യമായി മഹതിയവർകൾക്ക് ബോധമുള്ളത് കൊണ്ടല്ലേ ? എതിർക്കാതിരുന്നത്???? അങ്ങനെ അല്ലാ എങ്കിൽ ആയിഷാ ബീവി (റ) തന്റെ തൊട്ടിപ്പുറത്ത് നടക്കുന്ന ബിദ് അത്തിന്ന് കൂട്ട് നിന്ന് എന്ന് പറയേണ്ടി വരും !!!

▶(04) - ബുഖാരി കഴിഞ്ഞാൽ അടുത്ത പ്രാധാന്യ ഗ്രന്ഥമാണ് സ്വഹീഹ് മുസ്ലിം എന്നാൽ ഇമാം മുസ്ലിം (റ) ഉദ്ധരിക്കുന്ന ഹദീസിന്റെ രൂപം നോക്കൂ

: يَا أُمَّ الْمُؤْمِنِينَ أَنْبِئِينِي عَنْ وِتْرِ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَقَالَتْ:
" ആയിഷാ ബീവി (റ) യോട് ചോദിക്കുന്നു യാ ഉമ്മുൽ മുഹ്മിനീൻ നബി (സ്വ) യുടെ വിത്റ് നമസ്ക്കാരത്തെ പ്പറ്റി ഒന്ന് വിശദീകരിച്ച് തരണം"
👆
" كُنَّا نُعِدُّ لَهُ سِوَاكَهُ وَطَهُورَهُ، فَيَبْعَثُهُ اللهُ مَا شَاءَ أَنْ يَبْعَثَهُ مِنَ اللَّيْلِ، فَيَتَسَوَّكُ، وَيَتَوَضَّأُ، وَيُصَلِّي تِسْعَ رَكَعَاتٍ لَا يَجْلِسُ فِيهَا إِلَّا فِي الثَّامِنَةِ، فَيَذْكُرُ اللهَ وَيَحْمَدُهُ وَيَدْعُوهُ، ثُمَّ يَنْهَضُ وَلَا يُسَلِّمُ، ثُمَّ يَقُومُ فَيُصَلِّ التَّاسِعَةَ، ثُمَّ يَقْعُدُ فَيَذْكُرُ اللهَ وَيَحْمَدُهُ وَيَدْعُوهُ، ثُمَّ يُسَلِّمُ تَسْلِيمًا يُسْمِعُنَا، ثُمَّ يُصَلِّي رَكْعَتَيْنِ بَعْدَ مَا يُسَلِّمُ وَهُوَ قَاعِدٌ،
👈 فَتِلْكَ إِحْدَى عَشْرَةَ رَكْعَةً يَا بُنَيَّ،

"" യാ പൊന്ന് മോനെ നബി (സ്വ) യുടെ വിത്റ് നമസ്ക്കാരം അത് 11 റക് അത്താണേ""

(സ്വഹീഹ് മുസ്ലിം)__________

ഈ ഹദീസും കൂടി കൂട്ടി വായിക്കുമ്പോൾ ആയിഷ (റ) പറഞ്ഞ 11 ന്റെ ഹദീസ് വിത്റ് നമസ്ക്കാരത്തിന്റേതാണെന്ന് ഒരർത്ഥശങ്കക്കിടയില്ലാതെ തന്നെ മനസ്സിലാകും‌.

▶(05) - ആയിഷാ ബീവി (റ) യിൽ നിന്ന് റിപ്പോർട് ചെയ്യപ്പെട്ട ഹദീസ് ആദ്യം കേട്ടതും മനസ്സിലാക്കിയതും സ്വഹാബാക്കളാണ് ശേഷം സ്വഹാബത്തിൽ നിന്ന് താബി ഈങ്ങളും - എന്നാൽ ഈ ഹദീസിലെ എണ്ണം അത് തറാവീഹിന്റേതായിരുന്നുവെങ്കിൽ ഏത് സ്വഹാബിയാണ് ഈ ഹദീസ് പ്രകാരം അമലായി 11 നമസ്ക്കരിച്ചത് ??? ഏത് താബിആണ് ഇപ്രകാരം 11 നിസ്ക്കരിച്ചത് ???  അമീറുൽ മുഹ്മിനീൻ ഉമർ (റ) ഉബയ്യ് ബിൻ കഹ്ബ് (റ) വിനെയും കൂട്ടി 20 നമസ്ക്കരിക്കുമ്പോൾ ഒരൊറ്റ സ്വഹാബി പോലും ഇന്ന് വഹാബികൾ ഈ നബി ചര്യയുടെ 11 ന്റെ ഹദീസ് എന്നും പറഞ്ഞുള്ള വാദം അന്നുന്നയിച്ചോ ???? ഉമർ (റ) തിരുചര്യയിൽ വെള്ളം ചേർക്കുമോ ???? ബാക്കിയുള്ള മുഴുവൻ സ്വഹാബത്തും ആയിഷാ ബീവി (റ) അടക്കം തിരുചര്യയെ അട്ടിമറിക്കാൻ ശ്രമിക്കുമോ ?????

▶(06) -وَقَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «عَلَيْكُمْ بِسُنَّتِي وَسُنَّةِ الْخُلَفَاءِ الرَّاشِدِينَ الْمَهْدِيِّينَ
"എന്റെ സുന്നത്തും എന്റെ ഖുലഫാഉറാഷിദുകളുടെ സുന്നത്തും മുറുകെ പിടിക്കുക" , ഈ ഹദീസ് ഷരി വെക്കുന്നതല്ലേ സ്വഹാബത്തിന്റെ ഇജ്മാഹ് ആകുന്ന 20 റക് അത്ത് തറാവീഹ് , വഹാബികളുടെ വാദ പ്രകാരം 11 ന്റെ ഹദീസ് തറാവീഹാണെങ്കിൽ നബി (സ്വ) പറഞ്ഞത് കളവാണെന്ന് വരില്ലേ ? കാരണം സ്വഹാബത്ത് 20 നിസ്ക്കരിച്ചു എന്ന് സ്വഹീഹായ പരമ്പരയോടെ സ്ഥിരപ്പെട്ടതാണ് !!! നബിചര്യയും സ്വഹാബത്തിന്റെ ചര്യയും വൈരുദ്ധ്യം വരുകയില്ല എന്ന് ഹബീബ് (സ്വ) വ്യക്തമായി അറിയാവുന്നത് കൊണ്ടാണല്ലോ ഇങ്ങനെ ഹദീസിലൂടെ മുത്ത് നബി പഠിപ്പിച്ചത്. അപ്പോൾ 11 ന്റെ ഹദീസ് തറാവീഹല്ലെന്ന് സ്വഹാബത്തിന്റെ ഇജ്മാഹ് കൊണ്ട് പൊളിയുന്നു.

▶(07) - പ്രസ്തുത 11 ന്റെ ഹദീസിന്ന് ഷറഹ് എഴുതിയ ലോകത്ത് ഒരൊറ്റ ഫുഖഹാക്കളും ഇത് റമളാനിലെ സ്പെഷ്യൽ നമസ്ക്കാരമായ തറാവീഹാണെന്ന് പഠിപ്പിക്കുന്നില്ല മറിച്ച് വിത്റ് നമസ്ക്കാരമാണെന്നതിന്ന് ഈ ഹദീസ് തെളിവാക്കി പഠിപ്പിക്കുന്നു.

ആദ്യമായി ലോകത്ത് രണ്ടാം ഷാഫിഈ എന്നറിയപ്പെടുന്ന ഇമാം നവവി റ അവിടെത്തെ ഷറഹ് മുഹദ്ദബിൽ പഠിപ്പിക്കുന്നു വിത്റ് നമസ്ക്കാരം അത് അധികരിച്ചത് 11 റക് അത്തും ചുരുങ്ങിയത് ഒരു റക് അത്തുമാണ് ഇതിന്ന് തെളിവ് 👇 ആയിഷ ബീവി (റ) ഉദ്ധരിച്ച 11 റക് അത്തിൻറ്റെ ഹദീസ് ആകുന്നു.

" وأكثره إحدى عشرة ركعة لما روت عائشة رضي الله
عنها أن النبي صلى الله عليه وسلم " كان يصلي من الليل إحدى عشرة ركعة يوتر فيها بواحدة "     - النووي - شرح المهذب : 4/11،،،،،،،،،،،،،،،،

രണ്ടാമതായി സ്വഹീഹുൽ ബുഖാരിയുടെ മറ്റൊരു ആധികാരിക വ്യാഖ്യാന ഗ്രന്ഥമായ ഇർഷാദുസ്സാരിയിൽ ഇമാം ഖസ്ത്വല്ലാനി (റ) പഠിപ്പിക്കുന്നു

وأما قول عائشة الآتي في هذا الباب إن شاء الله تعالى ما كان أي النبي -صلى الله عليه وسلم- يزيد في رمضان ولا في غيره على إحدى عشرة ركعة فحمله أصحابنا على الوتر

ആയിഷ (റ) വിൽ നിന്ന് നിവേദനം ചെയ്ത 11 റക് അത്ത് ഹദീസ് നമ്മുടെ അസ് ഹാബുമാർ വിത് റ് നിസ്ക്കാരത്തിന്മെൽ ചുമത്തിയിരിക്കുന്നു...

▶(08) - നബി (സ്വ) റമളാനിലും അല്ലാത്ത കാലത്തും 11 ൽ അധികരിപ്പിക്കാറില്ലാ എന്നും പറഞ്ഞ് മറ്റ് നമസ്ക്കാരങ്ങളൊന്നും തന്നെ ഇല്ലാ എന്നും എല്ലാറ്റിന്നും കൂടി ഖിയാമുറമളാൻ എന്ന പേര് വെച്ച് ലോകത്താരും ഇന്നേ വരെ പറയാത്ത പുതിയ വാദം വഹാബികൾ ഇന്ന് പറയുമ്പോൾ ഇതേ ബുഖാരിയിൽ ഇബ്നു അബ്ബാസ് (റ) വിൽ നിന്നുദ്ധരിക്കുന്ന

*حَدَّثَنَا مُسَدَّدٌ، قَالَ حَدَّثَنَا يَحْيَى، عَنْ  شُعْبَةَ، قَالَ حَدَّثَنِي أَبُو جَمْرَةَ، عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ قَالَ كَانَ صَلاَةُ النَّبِيِّ صلى الله عليه وسلم ثَلاَثَ عَشْرَةَ رَكْعَةً‏.‏ يَعْنِي بِاللَّيْلِ‏.‏*
(Sahih al-Bukhari 1138)

*"ഇബ്നു അബ്ബാസ് (റ)വിൽ നിന്ന് നിവേദനം നബി (സ്വ) രാത്രിയിൽ 13 റകഅത്ത് നിസ്കരിക്കാറുണ്ടായിന്നു"* ബുഖാരിയിൽ നിന്ന് 11 ൽ കൂടാറില്ലായിരുന്നു എന്ന വാദം ബുഖാരി കൊണ്ട് തന്നെ പൊളിഞ്ഞില്ലേ ??? ഈ 13 റക് അത്ത് നമസ്കാരമേതാണ് ????

ഈ ഹദീസ് എന്ത് ചെയ്യും ????

▶ (09) - ആയിഷാ (റ) ഉദ്ധരിച്ച ഈ 11 റക് അത്ത് തന്നെയാണ് ഉമർ (റ) തമീമുദ്ദാരിയോട് കൽപ്പിച്ചത് ഇത് മുവത്വയിലുണ്ട് എന്ന വാദമാണെങ്കിൽ മുവത്വയിലെ 11 ന്റെ റിപ്പോർട് സ്വീകാര്യ യോഗ്യമല്ല , കാരണം പ്രസ്തുത റിപ്പോർടിലെ സനദിൽ ഉള്ളത് മുഹമ്മദ് ബിൻ യൂസുഫ് എന്ന റാവി ആണ് ഇദ്ദേഹത്തിൽ നിന്ന് തന്നെ 11 കൂടാതെ 21 എന്നും 13 എന്നും ഒരേ സംഭവം പറയുന്നിടത്ത് വന്നിട്ടുണ്ട് അപ്പോൾ ഉസൂലുൽ ഹദീസ് പ്രകാരം ഇദ്ദേഹത്തിൽ നിന്ന് ഇള്തിറാബ് വന്ന് കഴിഞ്ഞു അതിനാൽ ഈ 03 റിപ്പോർടും സ്വീകാര്യ യോഗ്യമല്ല അതിനാൽ അതേ മുവത്വയിൽ തന്നെ യസീദ് ബിൻ ഖുസൈഫയിൽ നിന്ന് സാഇബ് ബിൻ യസീദ് (റ) പറയുന്ന സ്വഹീഹായ പരമ്പരയോടെ ഉദ്ധരിക്കുന്ന 20 റക് അത്തിന്റെ റിപ്പോർടാണ് തെളിവിനായി എടുക്കാൻ സാധിക്കുക.

കൂടാതെ മാലികി ഇമാമിന്റെ പ്രസ്തുത 11 ന്റെ റിപ്പോർടിനെ പറ്റി മുവത്വയുടേ ഷറ ഇൽ ഹാഫിള് ഇബ്നു അബ്ദിൽ ബറ് (റ) അത് വഹ്മ് സംഭവിച്ചതാണെന്നും രേഖപ്പെടുത്തുന്നു .

മുഹമ്മദ് ബിൻ യൂസുഫിൽ നിന്നും വന്ന 21 ന്റെ റിപ്പോർട് ബുഖാരി ഇമാമിന്റെ ഉസ്തദായ അബ്സുറസാഖ് (റ) അവിടെത്തെ മുസ്വന്നഫിൽ ഉദ്ധരിച്ചതിന്റെ സനദ് ഖവിയ്യാണെന്നും ഗ്രന്ഥങ്ങളിൽ കാണാൻ സാധിക്കും.

▶(10) - ബുഖാരി ഇമാം ആയിഷാ (റ) വിൽ നിന്നുള്ള 11 ന്റെ ഹദീസ് ഉദ്ധരിക്കുന്നത് മദ് ഹബിന്റെ രണ്ടാമത്തെ ഇമാമും മുവത്വയുടെ മുസ്വന്നിഫും കൂടിയായ ഇമാം മാലിക് (റ) വിൽ നിന്നാണ് എന്നാൽ മാലികി ഇമാമിന്റെ സ്വന്തം കിതാബിൽ പോലും തറാവീഹ് എണ്ണം ചുരുക്കാൻ അനുവാദം കൊടുക്കുന്നില്ല എന്നിട്ട് വേണ്ടെ മാലികി ഇമാം 11 റക് അത്ത് തറാവീഹാണെന്ന് വാദിക്കാനും നമസ്ക്കരിക്കാനും ???

*ഇമാം മാലിക് (റ) ന്റെ  സ്വന്തം കിതാബായ മുദവ്വന; യിൽ നിന്നും;*

{ قَالَ مَالِكٌ: بَعَثَ إلَيَّ الْأَمِيرُ وَأَرَادَ أَنْ يُنْقِصَ مِنْ قِيَامِ رَمَضَانَ الَّذِي كَانَ يَقُومُهُ النَّاسُ بِالْمَدِينَةِ، قَالَ ابْنُ الْقَاسِمِ: وَهُوَ تِسْعَةٌ وَثَلَاثُونَ رَكْعَةً بِالْوِتْرِ سِتٌّ وَثَلَاثُونَ رَكْعَةً وَالْوِتْرُ ثَلَاثٌ، قَالَ مَالِكٌ: فَنَهَيْته أَنْ يُنْقِصَ مِنْ ذَلِكَ شَيْئًا، وَقُلْتُ لَهُ: هَذَا مَا أَدْرَكْتُ النَّاسَ عَلَيْهِ وَهَذَا الْأَمْرُ الْقَدِيمُ الَّذِي لَمْ تَزَلْ النَّاسُ عَلَيْهِ.}

ഇമാം മാലിക് (റ) പറയുന്നു: മദീനയിലെ ഭരണാധികാരി, അന്ന് മദീനയില്‍ നമസ്കരിച്ചു പോന്നിരുന്ന ഖിയാമു-റമദാന്‍ അഥവാ തറാവീഹ് ചുരുക്കാന്‍ അനുവാദം ചോദിച്ചുകൊണ്ട് എന്റെا അടുക്കലേക്കു ആളെ അയച്ചു – അവിടെ ഇരുപതു വർഷത്തെ ശിഷ്യനായ ഇബ്നു ഖാസിം (റ) പറയുന്നു: അത് 39 റകഹത്താണ് അതില്‍ മൂന്ന് വിതുറും – (തറാവീഹ് 20 + മദീനക്കാർ മാത്രനായി നാല് തർവീഹാത്തിൽ നമസ്ക്കരിച്ചിരുന്ന സുന്നത്ത് നമസ്ക്കാരം 16 റക് അത്ത് + 03 വിത്റ് = 39) ഇമാം മാലിക് തുടർന്നു  “ആ നിസ്കരിച്ച് പോന്നതില്‍ നിന്നും ഒന്നുംതന്നെ കുറയ്ക്കുന്നതില്‍ നിന്നും ഞാന്‍ വിരോധിച്ചു, ഞാന്‍ അദ്ദേഹത്തോട് (വന്ന വ്യക്തിയോടു) പറഞ്ഞു; ഇത് ഞാന്‍ ജനങ്ങളില്‍ സാക്ഷിയായി പണ്ടുമുതലേ കണ്ടുവരുന്ന കാര്യമാണ്” ( അല്‍-മുദവ്വന 1/287).

▶(11) - 11 ന്റെ ഹദീസ് സ്വഹീഹുൽ ബുഖാരിയിൽ ഉദ്ധരിച്ച ഇമാം ബുഖാരി (റ) തന്നെ അവിടത്തെ താരീഖുൽ കബീറിൽ തറാവീഹ് 20 നമസ്ക്കരിച്ച റിപ്പോർട് ഉദ്ധരിക്കുന്നു

*(قال يحيى بْن مُوسَى : قَالَ : نا جَعْفَر بْن عون ، سَمِعَ أبا الخضيب الجعفِي ، كَانَ سويد بْن غفلة يؤمنا فِي رمضان عشرين ركعة)*
*അബല്‍ ഖളീബ് അല്ജഹ്ഫിയിൽ നിുന്നും.. റമളാനില്‍ സുവൈദുബ്നു ഗഫ്’ല (റ) ഞങ്ങൾക്ക് ഇമാമായി 20 റക്അത്ത് നിസ്കരിക്കാരുണ്ടായിരുന്നു (താരീഖുല്‍ കബീര്‍- 9/28 – ഹദീസ് നോ: 233, അൽ കുനാ)* ചോദിക്കട്ടെ ബുഖാരി ഇമാം മുസ്ലിം ലോകത്തിന്ന് വൈരുദ്ധ്യം പഠിപ്പിക്കുമോ ???? 11 ന്റെ റിപ്പോർട് തറാവീഹിന്റെ ബാബിൽ കൊണ്ട് വന്ന ബുഖാരി ഇമാമിന്ന് അതാണ് തറാവീഹെന്ന് പറഞ്ഞ് താരീഖുൽ കബീറിലെ തറാവീഹ് 20 നെ ഖണ്ടിച്ചോ ???? കൂടാതെ ഇമാം ബുഖാരി (റ) 11 തറാവീഹ് നമസ്ക്കരിച്ചതായ ഒരൊറ്റ റിപ്പോർട് സ്വഹീഹായ നിലയിൽ കാണിക്കാൻ സാധിക്കുമോ ??

▶(12) - അത് പോലെ 08 തറാവീഹ് + 03 വിത്റ് എന്നതിന്ന്  11 ന്റെ ഹദീസ് തറാവീഹാണെന്ന് പറയാൻ പോലും ന്യായമില്ല  കാരണം നാല് റക്അത്തുകൾക്കിടയിൽ അൽപസമയം വിശ്രമിക്കാറുള്ളത് കൊണ്ടാണ് ഓരോ നാല് റക്അത്തുകൾക്ക് തർവീഹത്ത് എന്ന് പേര് വെക്കപ്പെട്ടത് "തർവീഹത്തിന്റെ ബഹുവചനമായ തറാവീഹ് കൊണ്ടുള്ള നാമകരണം ഈ നിസ്കാരത്തിൽ രണ്ടിൽ കൂടുതൽ തർവീഹത്തുകൾ  ഉണ്ടെന്ന് വ്യക്തമാക്കുന്നു. *കാരണം ബഹുവചനം പ്രയോഗിക്കാൻ ചുരുങ്ങിയത് മൂന്ന് തർവീഹത്തുകൾ ആവശ്യമാണ്‌.* അപ്പോൾ ചുരുങ്ങിയത് 12 റക്അത്തുകളെങ്കിലും വേണം. എട്ട് റക്അത്തുകാർക്ക് ഈ നിസ്കാരത്തിനു തറാവീഹ് എന്ന നാമം വെക്കാൻ സാധിക്കുകയില്ല‌.

▶ (13) - 11 ന്റെ ഹദീസിൽ റമളാനിലും അല്ലാത്തപ്പോഴും എന്ന് കാണാം അത് കൊണ്ട് തന്നെ റമളാനിൽ മാത്രം നമസ്ക്കരിക്കുന്ന തറാവീഹല്ലെന്ന് വ്യക്തമാകുന്നു. കാരണം  റമളാനിൽ മാത്രമുള്ള സുന്നത്ത് നിസ്കാരമാണ് തറാവീഹ്. അത് തഹജ്ജുദോ വിത്റോ അല്ല. കാരണം നബി(സ) അതിനു പ്രത്യേകം പ്രോത്സാഹനം നൽകുകയും മൂന്ന് രാത്രികളിൽ ജമാഅത്തായി നിസ്കരിച്ചു കാണിച്ചു കൊടുക്കുകയും ചെയ്തു. പിന്നീട് അത് നിർബന്ധമാക്കപ്പെടുമോ എന്ന ഭയം കാരണം ജമാഅത്തായി നിർവഹിക്കുന്നത് ഉപേക്ഷിക്കുകയാണുണ്ടായത്.
ഇതിൽ നിന്ന് തന്നെ അത് റമളാനിൽ മാത്രമുള്ള നിസ്കാരമാണെന്നത് വ്യക്തമാണ്. വിത്റും തഹജ്ജുദും മക്കയിൽ നിന്ന് തന്നെ നിലവിൽ വന്നിട്ടുണ്ട് ഇത് സൂറത്ത് മുസ്സമ്മിലിൽ കാണാം , എന്നാൽ റമളാനിലെ നോമ്പും രാത്രി നമസ്ക്കാരവും ലഭിക്കുന്നത് മദീനയിൽ നിന്നുമാകുന്നു. റമാളാനിൽ രാത്രി നമസ്ക്കാരത്തെ സുന്നത്താക്കിയിരിക്കുന്നു എന്ന് ഹബീബ് (സ്വ) പഠിപ്പിച്ചത് മുന്നേ നമസ്ക്കരിച്ച് വന്നിരുന്ന വിത്റോ തഹജ്ജുദിനെ പറ്റിയോ അല്ലെന്ന് വളരെ കൃത്യമായി മനസ്സിലാക്കാം . അതല്ല മുന്നേ നമസ്ക്കരിച്ച് വന്നിരുന്ന വിത്റോ തഹജ്ജുദോ ആണ് റമളാനിൽ എങ്കിൽ പുതിയ കൽപ്പനയായി പറയേണ്ട ആവശ്യം വരുന്നില്ല

അല്ലാമ ബാജി(റ) വിന്റെ വാക്കുകൾ ശ്രദ്ദിക്കുക.

قال الباجي: وقيام رمضان يجب أن يكون صلاة تختص به ولو كان شائعا في جميع العام لما اختص به ولا انتسب إليه كما لا تنتسب إليه الفرائض والنوافل التي تصلى فى جميع السنة.(أوجز المسالك: ٢٨٩/٢)
ഖിയാമുറമളാൻ റമളാനിൽ മാത്രമുള്ള നിസ്കാരമായെ മതിയാകൂ. വർഷം മുഴുവനുമുള്ള  ഒന്നായിരുന്നു അതെങ്കിൽ റമളാനുമായി  അതിനു പ്രത്യേക ബന്ധമുണ്ടാവുകയോ റമളാനിലേക്ക്ചേർത്തി അതിനെ വിളിക്കുകയോ ചെയ്യുമായിരുന്നില്ല. വർഷം മുഴുവനും നിർവഹിക്കപ്പെടുന്ന ഫർളോ സുന്നത്തോ ആയ നിസ്കാരങ്ങൾ റമളാനിലേക്ക് ചേർത്തി പറയാറില്ലല്ലോ. (ഔജസുൽ മസാലിക് 2/289)

▶(14) -  തറാവീഹ് നമസ്ക്കാരം 08 +  03 വിത്റുമാണെന്നാണല്ലോ വാദം  എന്നാൽ  ഇങ്ങനെ തറാവീഹ് 08 ഉം വിത്റ് 03 റക് അത്തെന്ന നിലക്കാണോ മുജായിദുകൾ നിസ്ക്കരിക്കാറുള്ളത് ??? ഇങ്ങനെയാണെങ്കിൽ പിന്നെ തറാവീഹ് എന്ന സ്പെഷ്യൽ നമസ്ക്കാരം ഇല്ലെന്ന വാദം എന്തിന്ന് ❓
ഇനിയല്ല ഇത് വെറും 11 റക് അത്ത് നബി സ്വ എല്ലായിപ്പോഴും നമസ്ക്കരിക്കുന്ന നമസ്ക്കാരമാണ് എങ്കിൽ ആ ഹദീസിൽ 08 റക് അത്തും + വിത്റും എന്നത് എന്തിന്ന് പറഞ്ഞു എല്ലാം വിത്റാണെങ്കിൽ എല്ലാം വിത്റാണെന്ന് പറഞ്ഞാൽ പോരെ അപ്പോൾ 08 എന്നത് വഹാബികളായ നിങ്ങളുടെ ഭാഷയിൽ റമളാനിൽ ഉള്ള സ്പെഷൽ നമസ്ക്കാരമാണൊ??????????

▶(15) - തറാവീഹ് 11 വാദിക്കാൻ ആയിഷാ ബീവി (റ) യുടെ ഹദീസ് തെളിവാക്കി ആധുനിക വഹാബികൾ ഇപ്പോൾ രംഗത്ത് വന്നു എന്നല്ലാതെ ലോകത്ത് കഴിഞ്ഞ് പോയ ഏതെങ്കിലും ഇമാമീങ്ങളുടെ , അല്ലെങ്കിൽ ഒരു സമൂഹത്തിന്റെ മാതൃകയുണ്ടായിരുന്നോ ????മുജായിദുകളേ നിങ്ങൾക്ക് പറയാൻ കേവലം യുക്തിയല്ലാതെ !! ഉണ്ടോ !!???? സാമ്പിളിനെങ്കിലും ഉണ്ടെങ്കിൽ ആര് എവിടെ ??? എപ്പോൾ ???

*✍🏻 ഖണ്ടനമുണ്ടെങ്കിൽ പ്രതീക്ഷിക്കുന്നു - സിദ്ധീഖുൽ മിസ്ബാഹ് - 09072 784  786*

*കൂടുതൽ വായനക്കായി sunniknowledge ഇസ്ലാമിക് ബ്ലോഗ് സന്ദർശിക്കുക*⬛🌷💐🌺🌸👍🏻👍🏻👍🏻

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...