Showing posts with label പ്രാർഥന പൊൻമള ഉസ്താദ് പറഞ്ഞത്. Show all posts
Showing posts with label പ്രാർഥന പൊൻമള ഉസ്താദ് പറഞ്ഞത്. Show all posts

Monday, November 5, 2018

പ്രാർഥന പൊൻമള ഉസ്താദ് പറഞ്ഞത്


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚


വിളിച്ചു പ്രാർത്ഥന ,ഇസ്തിഗാസ - ഒരു വിശകലനം
പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ

''അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കാൻ അനുവദനീയം ആണെന്ന് ഫതാവ മുഹിയുസ്സുന്ന: രണ്ടാം ഭാഗം പേജ് 38 ൽ പറയുന്നു . പ്രാർത്ഥന ആരാധനയാണ് എന്ന് പ്രവാചകരുടെ ഹദീസിലും കാണാം. അപ്പോൾ സുന്നികൾ അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നവരാണ്. അതിനാൽ സുന്നികൾ മുശ്രിക്കുകളുമാണ്. '' ഇപ്രകാരം ഒരു വഹാബി വാദിക്കുന്നത് കേട്ടു . ഇതിന്റെ വിശദീകരണം എന്താണ്?...

ഉത്തരം: ഫതാവാ മുഹിയുസ്സുന്നയിലെ പ്രസ്തുത പരാമർശം ചോദ്യത്തിലുള്ളതാണ്. കുവൈത്തിൽ നിന്നും വഹാബികൾ ഉന്നയിച്ച 25 ചോദ്യങ്ങളിൽ പെട്ടതാണ് മേൽ പരാമർശം. കുവൈത്തിലെ സുന്നി പ്രവർത്തകർ എനിക്ക് അയച്ചു തന്ന ആ ചോദ്യങ്ങൾക്കുള്ള മറുപടിയും അവർക്കു ഞാൻ അയച്ചിട്ടുണ്ട്.

ആ ചോദ്യങ്ങളിൽ പെട്ടതാണ് 'മുഹിയുദ്ധീൻ ശെയ്‌ഖേ കാക്കണേ, ബദ്രീങ്ങളേ കാക്കണേ എന്നിങ്ങനെ മരിച്ചുപോയവരെ വിളിച്ചു പ്രാർത്ഥിക്കുന്നത് അനുവദനീയമാണോ?' എന്ന പരാമർശം. മുജാഹിദുകൾ പറയുന്ന ഈ വിളിച്ചു പ്രാർത്ഥന സുന്നികൾ നടത്തുന്ന ഇസ്തിഗാസ യെ ലക്‌ഷ്യം വെച്ച് കൊണ്ടുള്ളതാണെന്നു എല്ലാവര്ക്കും അറിയാം. അത് കൊണ്ടാണ് ഈ ഇസ്തിഗാസ അനുവദനീയമാണെന്നുള്ളതിനുള്ള തെളിവുകളും മറ്റും ഉദ്ധരിച്ചു വിഷയം സ്ഥാപിച്ചതും. സുന്നികളുടെ ഇസ്‌തിഗാസക്ക് പ്രാർത്ഥന എന്ന പേര് ഞാൻ ഇട്ടതല്ല, വഹാബികൾ പറഞ്ഞതാണത് എന്ന കാര്യം വിസ്മരിക്കരുത്..
ഏതായാലും പ്രാർത്ഥന എന്ന പദം ഏറെ തെറ്റിദ്ധരിക്കപ്പെടാറുണ്ട്. സുന്നികൾ നടത്തുന്ന ഇസ്തിഗാസയെക്കുറിച്ചു പ്രാർത്ഥന എന്ന് സാധാരണ ഗതിയിൽ പറയാറില്ല .എന്നാൽ സുന്നികളുടെ ഇസ്തിഗാസക്ക് പ്രാർത്ഥന എന്ന് പേരിട്ടത് കൊണ്ട് മാത്രം അത് ശിർക്കാവുകയില്ല.

ഭാഷാപരമായി പ്രാർത്ഥന എന്ന് ഇസ്തിഗാസയെക്കുറിച്ചു പ്രയോഗിക്കുകയാണെങ്കിൽ അത് കൊണ്ട് മാത്രം ശിർക്ക് ആവുകയില്ല, കാരണം പ്രാർത്ഥന എന്നതിന് അർത്ഥന ,അപേക്ഷ, യാചന,സ്തുതി,ഹർജി എന്നീ അർഥങ്ങൾ വാഷ് നിഘണ്ടുവിൽ കാണാം (കേരളം ഭാഷ നിഘണ്ടു പേ:1117,ശബ്ദ സാഗരം 3/2712, ശബ്ദ താരാവലി പേ:1308 എന്നിവ നോക്കുക,)
മേൽ അർത്ഥങ്ങളെല്ലാം പ്രാർത്ഥന എന്ന പദത്തിനുള്ളതാണ്. 'പ്രാർത്ഥന അല്ലാഹുവോട് മാത്രം'' എന്ന് വാദിക്കുന്ന ഇസ്തിഗാസ വിരോധികൾ അപേക്ഷ അല്ലാഹുവോട് മാത്രം, ഹരജി അല്ലാഹുവോട് മാത്രം എന്നുകൂടി വാദിക്കേണ്ടി വരും. അല്ലാത്തതൊക്കെ ശിർക്കാണെന്നും അപ്രകാരം ചെയ്യുന്നവരെല്ലാം ഇസ്‌ലാമിന് പുറത്തു പോകുന്നതാണെന്നും പറയാൻ ഇവർ നിര്ബന്ധിതരാണ്.

ഇസ്തിഗാസ എന്നാൽ സഹായം തേടുക എന്നാണർത്ഥം. ആരോട് എപ്പോൾ എന്ത് സഹായം തേടിയാലും അത് അവർക്കുള്ള ആരാധനയല്ല , അതിനാൽ അത് ശിർക്കുമല്ല. മറിച്ചു സഹായം തേടൽ തന്നെ ആരാധനയാകുന്നതും അല്ലാത്തതുമുണ്ട്. ഇത് എല്ലാവര്ക്കും അറിയുന്ന യാഥാർഥ്യമാണ്.
ചുരുക്കത്തിൽ ദുആ, പ്രാർത്ഥന,ഇസ്തിഗാസ എന്നീ പാദങ്ങൾക്ക് വിവിധ അർത്ഥങ്ങളുണ്ട്.അവയൊക്കെയും ആരാധനയുടെ പരിധിയിൽ പെട്ടതാണെന്ന് ഒരാൾക്കും വാദിക്കാൻ കഴിയില്ല. അപ്പോൾ ആരാധനയുടെ പരിധിയിൽ പെടുന്ന ദുആയും ഇസ്തിഗാസയും പ്രാത്ഥനയും തിരിച്ചറിയാനുള്ള മാനദണ്ഡം എന്തെന്ന് നാം ഗ്രഹിക്കേണ്ടി വരും . ഇതിനു ഇബാദത്ത് (ആരാധന) എന്താനിന്നാണ് ആദ്യം ഗ്രഹിക്കേണ്ടത് .
ഇമാം ബൈളാവി (റ) പറയുന്നു: 'പരമമായ വണക്കവും താഴ്മയും ആണ് ആരാധന. (ബൈളാവി 1/ 8 ) മദാരികു ത്തൻസീൽ 1/ 16 ഫത്ഹുൽ ഖദീർ 1/ 35 എന്നിവയിലും ഇത് കാണാം

ഒരു വണക്കം എപ്പോഴാണ് പരാമമാവുക ? അങ്ങേയറ്റത്താവുക? വളരെ ശ്രദ്ധയോടെ പഠിക്കേണ്ടതാണിത് . ഒരാൾ അവന്റെ ശരീരം എത്ര മാത്രം കുനിക്കുന്നുവെന്നോ വളക്കുന്നുവെന്നോ നോക്കിയല്ല പരമം കുറിക്കുന്നത് . പിന്നെ പരമത്തിൻ്റെ മാനദണ്ഡമെന്ത്?

*വണങ്ങുന്ന വ്യക്തി, വണങ്ങപ്പെടുന്ന ശക്തിയെ കുറിച്ച് എന്ത് വിശ്വസിക്കുന്നുവെന്നതാണ് വണക്കം
പരമമോ, അല്ലാത്തതോ എന്നതിന്റെ മാനദണ്ഡം . വണങ്ങപ്പെടുന്ന ശക്തി അഥവാ വ്യക്തി അവന്റെ ആരാധനയെ അർഹിക്കുന്നവനാണെന്നോ സ്വയം പര്യാപ്തനാണെന്നോ അഥവാ ദൈവമാണെന്നോ ദൈവാതരമാണെന്നോ വിശ്വസുന്നുണ്ടെങ്കിൽ ആ വണക്കം പ്രത്യക്ഷ്യത്തിൽ ചെറുതാണെങ്കിലും പരമമാണ്, ആരാധനയുമാണ്. ഈ വിശ്വാസമില്ലെങ്കിൽ വണക്കം പരമമല്ല .ആരാധനയുമല്ല.*
ഇബ്നു ജരീറു ഥ്വിബിരി (റ) പറയുന്നു: നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു' എന്ന ഖുർആൻ വചനത്തിൻ്റെ വ്യാഖ്യാനം ' അല്ലാഹുവേ ,നിനക്ക് ഞങ്ങൾ ഭക്തി പ്രകടിപ്പിക്കുന്നു, കീഴ്‌പ്പെടുന്നു,ഒതുങ്ങുന്നു, നീ റബ്ബാണെന്നും ഉടമസ്ഥനാണെന്നും സമ്മതിച്ചു കൊണ്ട്. നീ ഒഴിച്ചുള്ളവർക്കല്ല.( ജാമിഉൽ ബയാൻ വാ:ഒന്ന്. പേജ്: 69 )

അതായത് റബ്ബാണെന്നു സമ്മതിച്ചു കൊണ്ടുള്ള വണക്കമാണ് ആരാധന. അതാണ് പരമവും.ഇത് സമ്മതിക്കാതെയുള്ള വണക്കം അങ്ങേയറ്റത്തേതല്ല. അതിനാൽ ആരാധനയുമല്ല,
ഇതാണ് ഇബാദത് (ആരാധന) എന്ന് മനസ്സിലാക്കിയാൽ ആരാധനയുടെ പരിധിയിൽ പെടുന്ന പ്രാർത്ഥനയും സഹായാർത്ഥനയും ഏതാണെന്നു സ്പഷ്ടമായി .

സഹായാർത്ഥന നടത്തപ്പെടുന്ന ശക്തിയെ കുറിച്ച് നിർവഹിക്കുന്നവന്റെ വിശ്വാസം നേരത്തെ പറഞ്ഞവയാണെങ്കിൽ അവ ആരാധനയുടെ പരിധിയിൽ ആണ് പെടുക.
അതായത് ഞാൻ ദുആ ചെയ്യുന്നതും സഹായം ചോദിക്കുന്ന്തും എന്റെ ആരാധന അർഹിക്കുന്നവരോടാണെന്നോ അവനു ദിവ്യത്വം ഉണ്ടെന്നോ വിശ്വസിച്ചുകൊണ്ട് ആണ് വർത്തിക്കുന്നത് എങ്കിൽ ആ അർത്ഥനക്കു ദുആ എന്ന് പേരിട്ടാലും ആരാധന തന്നെ ആണ് . ഇക്കാര്യം കെ എൻ എം മുഖപത്രം 2003 ജൂലൈ 4 പേജ് 7 ൽ കാണാം.

ഇത്തരം ഇബാദത്തായ അർത്ഥനയെ കുറിച്ച് ദുആ എന്നും ഇസ്തിഗാസ എന്നും ഖുർആൻ വ്യാഖ്യാതാക്കളും മറ്റു പണ്ഡിതന്മാരും മാറി മാറി പ്രയോഗിച്ചതു കാണാം. ഹദീസുകളിൽ ഇത്തരം പ്രയോഗങ്ങൾ ഉണ്ട്. നാം ചെയ്യുന്ന കർമ്മത്തിനു എന്ത് പേര് പറയുന്നുവെന്നത് കൊണ്ടല്ല അത് ശിർക്കും തൗഹീദും ആയിത്തീരുന്നത് . അത് ചെയ്യുമ്പോൾ നമ്മുടെ വിശ്വാസം എന്തായിരുന്നു എന്നതാണ് പരിഗണിക്കുക.

ഇമാം റാസി (റ)പറയുന്നു: അദ്ദുആഉ എന്നാൽ അടിമത്തം (ഉബൂദിയ്യത്) എന്ന എളിമത്തം ഉൾക്കൊള്ളലിനെയും റബ്ബാവുക എന്ന യോഗ്യതയെ അറിയാലിനെയും കുറിക്കുന്ന കർമ്മമാണ്‌.( റാസി 7/ 135)

മുസ്ലിമായ വ്യക്തി അല്ലാഹു ആദരിച്ച മഹാന്മാരോട് സഹായം അഭ്യർഥിക്കുമ്പോൾ താൻ സഹായം തേടുന്ന നബി, വലിയ്യ്‌, തന്റെ റബ്ബാണെന്നോ, തൻ അവരുടെ അടിമ ആണെന്നോ വിശ്വസിക്കുന്നില്ല, മറിച്ച് ഞാനും ആ മഹാന്മാരും ,ഉടമയായ അല്ലാഹുവിന്റെ വിനീത അടിമകൾ ആണെന്നും അവന്റെ ഇഷ്ട ദാസന്മാരായതു കാരണം അവർക്കു അല്ലാഹു തനിക്കു നല്കിയിട്ടില്ലാത്ത പ്രത്യേക കഴിവുകൾ ( കറാമത്ത്,മുജിസത്ത്) നൽകിയിട്ടുണ്ടെന്നും അവരോടു ചോദിച്ചാൽ അത് മുഖേന അവർ ഉത്തരം നൽകും എന്ന് മാത്രമേ അവൻ വിശ്വസിക്കുന്നുള്ളൂ.
ഏക ദൈവ വിശ്വാസികളുടെയും ബഹുദൈവ വിശ്വാസികളുടെയും ഇടയിലുള്ള ഈ അന്തരം മനസ്സിലാക്കിയാൽ മൗലവിമാർ ഉദ്ധരിക്കുന്ന ഖുർആൻ സൂക്തങ്ങളോ അവരുടെ ന്യായങ്ങളോ സുന്നി ആശയങ്ങൾക്ക് പ്രതികൂലം ആവുകയില്ലെന്നും സുന്നീ വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്നതാണെന്നും ശരിക്കും ബോധ്യപ്പെടും.

പുസ്തകം : ഫതാവാ മുഹിയുസ്സുന്ന
ഗ്രന്ഥകർത്താവ് :പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ
പ്രസാധനം: മുഹ്‌യിസ്സുന്ന ബുക്ക്സ്. ചെമ്മാട്
ഭാഗം ഒന്ന് .മൂന്നാം പതിപ്പ്. പേജ്: 349-352
പകർത്തിയെഴുതിയത് : സാബിർ പൂനൂർ
proofs of ahlussunna
Proofsofahlussunnah.blogspot.com
www.facebook.com/proofsofahlussunnah

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...