Showing posts with label ത്വരീഖതില്ലാത്ത ശരീഅത്ത്*. Show all posts
Showing posts with label ത്വരീഖതില്ലാത്ത ശരീഅത്ത്*. Show all posts

Thursday, April 5, 2018

ത്വരീഖതില്ലാത്ത ശരീഅത്ത്

🔹🔸🔹🔸🔹🔸🔹🔸
*ത്വരീഖതില്ലാത്ത ശരീഅത്ത്*
========================🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0-
_ത്വരീഖത്ത് ഇല്ലാതെ ശരീഅത്ത് കൊണ്ട് മാത്രം കാര്യം ഇല്ല എന്നും, ത്വരീഖത്ത് നിർബന്ധം ആണെന്നും ചിലർ വാദിക്കാറുണ്ട്. ഈ ആശയം അടിസ്താനരഹിതമാണ്. ഇത് ശരിയാണെന്ന് വച്ചാൽ ലോകത്തെ കോടാനുകോടി ജനങ്ങൾ വഴി തെറ്റിയവർ ആണെന്ന് വിധിക്കേണ്ടി വരും._
_യാതൊരു ത്വരീഖതുമായി ബന്ധമില്ലാത്ത ജനലക്ഷങ്ങൾ ഇന്നും ലോകത്തുണ്ട്. ഈ പാവങ്ങള ഒക്കെ പാപികൾ ആണെന്ന് വിധിക്കുന്നതിന്റെ ആപത്തു ആർക്കും ആലോചിക്കാവുന്നതാണ്. ആരാണ് അങ്ങനെ ഒരു വിധി മുസ്ലിമ്ഗൾക്ക് എതിരെ ഉന്നയിക്കാൻ ധൈര്യപെടുക?_
_മാത്രമല്ല ഇത്തരമൊരു നയമാണ് ശരിയെങ്കിൽ നമ്മുടെ പൂർവസൂരികൾ പൊതുജനത്തെ ത്വരീഖത്തുമായി നിർബന്ധമായും ബന്ധപെടുതുമായിരുന്നു. അങ്ങനെ കാണാത്തത് തന്നെ ഈ ധാരണ തെറ്റാണെന്നതിന്മതിയായ തെളിവാണ്._
_ഷെയ്ഖ്‌ അബ്ദുള്ള-ബിന്-അബീബക്റിൽ ഐദറൂസി (റ) പറയുന്നത് കാണുക: " നമ്മുടെ പക്കല അല്ലാഹുവിലേക്ക്ഉള്ള സത്യവഴി ശരീഅത്ത് അല്ലാതെ മറ്റൊന്നുമില്ല.ശരീഅത്താകുന്നു അടിത്തറയും ശാഖയും " (മസ് ലകുൽഅത്ഖിയാഅ :13)_

_ത്വരീഖത്തിനെ നിഷേധിക്കുകയല്ല, ത്വരീഖതില്ലാതെ ശരീഅതുണ്ടാകാം എന്നും , ശരീഅത്ത് ഇല്ലാതെ ത്വരീഖതുണ്ടാവില്ലെന്നും സ്ഥാപിക്കുകയാണിവിടെ . ഇമാം ഇബ്രാഹിമുദ്ധസൂഖി (റ) പറയുന്നത് കാണുക. " കർമ ശാസ്ത്രജ്ഞൻ അല്ലാഹു കല്പ്പിച്ചത് പോലെ ഇബാധതും ശറഈ ആജ്ഞകളും കൊണ്ടുവന്നാൽ പിന്നെ അവന് ഒരു ഷെയ്ഖ്‌ വേണമെന്നില്ല " (അൽയവാഖീത്)_
_ശൈഖിനെ പിന്തുടർന്നുകൊണ്ടുള്ള വ്യവസ്ഥാപിത ത്വരീഖതില്ലാതെ ശറഇന്റെ നിയമങ്ങൾ പാലിച്ചു കൊണ്ട് ഒരാൾക്ക് രക്ഷ പ്രാപിക്കാം എന്നാണ് ഇമാമും വ്യക്തമാക്കുന്നത്. സ്വര്ഗം പ്രാപിക്കാനുള്ള മാർഗങ്ങൾ ആരഞ്ഞു വന്ന പല സ്വഹാബികളുടെയും കഥകൾ ഹദീസുകളിൽ കാണാം. അത്തരം ഘട്ടങ്ങളിൽ നബി(സ) നല്കിയ നിർദേശങ്ങൾ ശറഇന്റെ ബാഹ്യ നിയമങ്ങൾ പാലിക്കാൻ ആയിരുന്നു._
_രക്ഷക്ക് ഇത് മാത്രം പോരായിരുന്നെങ്കിൽ ത്വരീഖതിന്റെ മാർഗരേഖ കൂടി നബി(സ) അവര്ക്ക് നിർബന്ധമാക്കുമായിരുന്നു._

_സാധാരണക്കാർ ത്വരീഖത്തിൽ കുടുങ്ങുകയും പണ്ഡിതന്മാരെ പുറം തള്ളുകയും ചെയ്യുന്ന സ്ഥിതി ഇന്ന് വ്യാപകമാണ്._ _വ്യാജ ത്വരീഖതുകൾ സൃഷ്ടിച്ച മഹാവിപത്തും വഞ്ചനയുമാണിത്. സാധാരണക്കാർ ഈ വിഷയത്തിൽ തല്പരരാകുന്നതിന്റെ മനശാസ്ത്രം ലളിതമാണ്._
_ദീനി വിജ്ഞാന കാര്യത്തിൽ വട്ടപൂജ്യമായവർക്ക് ത്വരീഖതിലെതിയാൽ അങ്ങേയറ്റത്തെ മഹത്വവും വൈജ്ഞാനികമായി ധ്രുതഗതിയിലുള്ള ഉണർച്ചയും കൈവരുമെന്നാണ് പലരും ധരിച്ചുവച്ചിരിക്കുന്നത്. ത്വരീഖത്തിൽ ചെർന്നിട്ടെങ്കിലും തങ്ങൾക്കു പഠിക്കാനാകാതത്തിന്റെ വിടവ് തീർത്തു പണ്ടിതന്മാര്ക്കൊപ്പം തിളങ്ങാം എന്ന് അവർ മോഹിക്കുന്നു. ഇത്തരമൊരു വിചാരത്തിന്റെ ഫലമായാണ്‌ ത്വരീഖത്തിൽ ചേർന്നവരായി നടിക്കുന്ന വങ്കന്മാർ പണ്ഡിതന്മാരെ കൊഞ്ഞനം കുത്തുകയും വിലകുറച്ച് കാണിക്കുകയും ചെയ്യുന്നത്. ത്വരീഖതിലായത്തോടെ വർഷങ്ങൾ പഠിച്ചും പഠിപ്പിച്ചും കഴിയുന്ന ആലിമീങ്ങൽക്കൊപ്പമല്ല അവർക്കുമപ്പുറത്തു തങ്ങളും എത്തിപ്പെട്ടെന്നാണ് ഇവർ അഹങ്കരിക്കുന്നു. പണ്ഡിതന്മാരുടെ മഹത്വത്തിൽ ചിലർ പുലർത്തുന്ന പൈശാചികമായ അസൂയയും അനർഹമായ അത്യാഗ്രഹവുമത്രെ ഈ നാടകത്തിനു പിറകിൽ. അല്ലാതെ നന്നാകലും അപരനെ നന്നാക്കലുമൊന്നുമല്ല._

( *ഖമറുൽ ഉലമ കാന്തപുരം ഉസ്താദിന്റെ ത്വരീഖത്ത് എന്ന  പുസ്തകത്തിൽ നിന്നും*)

*കൂടുതൽ പോസ്റ്റ്‌ ലഭിക്കാൻ ഈ പേജ് ലൈക്‌ ചെയ്യുക*

https://m.facebook.com/tbm4

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...