Showing posts with label സ്ത്രീ ജുമുഅ നിർബന്ധം-പെണ്ണിനെ അടിച്ചിറക്കണമെന്ന് വഹാബികൾ. Show all posts
Showing posts with label സ്ത്രീ ജുമുഅ നിർബന്ധം-പെണ്ണിനെ അടിച്ചിറക്കണമെന്ന് വഹാബികൾ. Show all posts

Wednesday, April 11, 2018

സ്ത്രീ ജുമുഅ നിർബന്ധം-പെണ്ണിനെ അടിച്ചിറക്കണമെന്ന് വഹാബികൾ


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

സ്ത്രീ ജുമുഅ നിർബന്ധം-പെണ്ണിനെ അടിച്ചിറക്കണമെന്ന് വഹാബികൾ !

മുജാഹിദ് നേതാവ്  എം .സി.സി.മൗലവി ‘മുസ്‌ലിം സ്ത്രീകള്‍ക്കവകാശമുണ്ടോ?’ എന്ന പുസ്തകം എഴുതാന്‍ കാരണം ഓതായിയില്‍ ഏതാനും വഹാബി സ്ത്രീകള്‍ ജുമുഅ ജമാഅത്തിന് വന്നു തുടങ്ങിയപ്പോള്‍, ഇതിന്റെ മത തീരുമാനമറിയാന്‍ വി. മുഹമ്മദ് ഹാജി എന്ന മുജാഹിദ് കാരണവര്‍ 1950 മാര്‍ച്ച് 30-ന് മൗലവിക്ക് കത്തെഴുതിയതാണ്. നിര്‍ബന്ധമാണെങ്കില്‍ ഇതുവരെ നിര്‍വഹിക്കാത്തതിന് അവര്‍ക്ക് ശിക്ഷ ലഭിക്കില്ലേ പോലുള്ള ഉപചോദ്യങ്ങള്‍ക്ക് മൗലവി നല്‍കിയ മറുപടി പൊട്ടിച്ചിരി അര്‍ഹിക്കുന്നതാണ്. പ്രസ്തുത പുസ്തക നിരൂപണം ഈ ലേഖനത്തിന്റെ താല്‍പര്യമല്ലാത്തതിനാല്‍ അതവിടെയിരിക്കട്ടെ. അന്ന് ജുമുഅക്കിറങ്ങിയ സ്ത്രീകള്‍ മുജാഹിദുകളുടെ അഭിമാനസ്തംഭങ്ങളും ഹൃദയാനന്ദങ്ങളുമായി പിന്നീട് മാറുകയാണുണ്ടായത്. അങ്ങനെയാണ് പൂര്‍വികരായ ഭക്തവിശ്വാസികള്‍ക്കൊന്നും പരിചയമില്ലാത്ത ഒരു അനാചാരം കേരളത്തില്‍ ആരംഭിച്ചത്. ഈ ബിദ്അത്ത് ആദ്യമായി ചെയ്ത വെള്ളാറംപാറ ഖദീജക്കുട്ടിയുടെ അനുഭവം ഇങ്ങനെ വായിക്കുക:

‘1940 കളില്‍ സ്ത്രീകള്‍ പള്ളിയില്‍ പ്രവേശിക്കുകയെന്നത് പലര്‍ക്കും ഊഹിക്കാന്‍ പോലും സാധ്യമാവാത്ത കാര്യമായിരുന്നു. അന്ന് ഞങ്ങള്‍ ഏതാനും സ്ത്രീകള്‍ ഒതായി പള്ളിയില്‍ പോവാന്‍ തുടങ്ങി. തന്നിമിത്തം അതിശക്തമായ എതിര്‍പ്പുകളും ആക്ഷേപങ്ങളും ഉയര്‍ന്നുവരികയുണ്ടായി’ (പുടവ മാസിക, 1995 മാര്‍ച്ച് പു: 28). ഇതില്‍ നിന്നുതന്നെ സംഗതി വ്യക്തം. നബി(സ്വ)യുടെ കാലത്ത് ദീന്‍ വ്യാപിച്ച കേരളത്തില്‍ 1940-നു ശേഷം മാത്രമാണ് സ്ത്രീ പള്ളി പ്രവേശം ആലോചനയില്‍ പോലും വരുന്നത്. അന്നുതന്നെ അതിശക്തമായ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നത് എന്തുകൊണ്ടായിരിക്കും? മുജാഹിദുകള്‍ക്ക് ചിന്തിക്കാവുന്നതാണ്.

പ്രസ്തുത ഖദീജക്കുട്ടിക്ക് ഈയൊരു പുത്തന്‍വാദം പഠിപ്പിച്ചുകൊടുത്തത് വീട്ടിലേക്ക് ഭക്ഷണം കഴിക്കാനെത്തിയിരുന്ന വണ്ടൂരുകാരന്‍ മൗലവിയാണെന്ന് ‘പുടവ’യില്‍ അവര്‍ പറയുന്നുണ്ട്. യാദൃഛികമാവാം,

  എം.സി.സി. എഴുതി: മറുപടി വ്യക്തമാണ്. വെള്ളിയാഴ്ചക്കും പെരുന്നാളിനും രണ്ടുകൂട്ടരും ഹാജരാവല്‍ വാജിബാണ്. ഉദ്‌റുള്ളവര്‍ക്ക് മാപ്പുണ്ട്. ഉദ്‌റില്ലാത്തവര്‍ ആണായാലും പെണ്ണായാലും ശരീഅത്തു പ്രകാരം ഹാജറായേ തീരൂ. തെളിവുപ്രകാരം ജുമുഅയും പെരുന്നാളും ആണിനും പെണ്ണിനും വാജിബാണ് (മുസ്‌ലിം സ്ത്രീകള്‍ക്കവകാശമുണ്ടോ? പു: 111).

എന്തായാലും മാമൂല് വിടാനോ ശരീഅത്ത് അനുസരിക്കാനോ പെണ്ണുങ്ങള്‍ തയ്യാറില്ലെന്നുള്ളതാണ് ശരി. എന്നാല്‍ അടിച്ചു പെണ്ണുങ്ങളെ പുറത്തിറക്കേണ്ട ചുമതല ദീനറിയുന്ന ആണുങ്ങളുടെ മേലാണ്.. (പു: 94).
👇👇👇👁👁👁
https://visionofahlussunna.blogspot.com/2018/04/blog-post_20.html

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...