Showing posts with label മരിച്ചവർ കേൾക്കും ഇബ്നു ഖയ്യിം. Show all posts
Showing posts with label മരിച്ചവർ കേൾക്കും ഇബ്നു ഖയ്യിം. Show all posts

Saturday, June 2, 2018

മരിച്ചവർ കേൾക്കും ഇബ്നു ഖയ്യിം

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚

മരിച്ചുപോയ അമ്പിയാക്കൾ ഇസ്‌റാഅ്-മിഅ്റാജിന്റെ രാത്രിയിൽ നബി(സ)യുടെ പിന്നിൽ അണിനിരന്നതും നബി(സ)യെ തുടർന്ന് നിസ്കരിച്ചതും പ്രബലമായ ഹദീസുകളിൽ വന്നതാണ്. തുടർന്ന് നബി(സ)യെ സ്വീകരിക്കുന്നതിനായി ഓരോ ആകാശങ്ങളിലും നബി(സ) എത്തും മുമ്പ് അവർ എത്തിയതും ബുഖാരി(റ), മുസ്ലിം(റ) തുടങ്ങി എല്ലാ ഹദീസുപണ്ഡിതരും നിവേദനം ചെയ്ത ഹദീസുകളിൽ കാണാവുന്നതാണ്.

സാധാരണക്കാരുടെ ആത്മാക്കളും മരണശേഷം ഐഹികലോകത്ത് നടക്കുന്ന കാര്യങ്ങൾ അറിയുമെന്ന് പുത്തൻപ്രസ്ഥാനക്കാർ അവരുടെ നേതാവായി പരിചയപ്പെടുത്തിയ ഇബ്നുൽഖയ്യിം റൂഹ് എന്ന ഗ്രൻഥത്തിൽ പ്രമാണ സഹിതം സമർത്ഥിച്ചിട്ടുണ്ട്. അതില്പറഞ്ഞ ഏതാനും ഉദാഹരണങ്ങൾ നമുക്കിപ്പോൾ വായിക്കാം,

وصحَّ عن حماد بن سلمة، عن ثابت ، عن شهر بن حوشب، أن الصعب بن جثامة، وعوف بن مالك، كانا متآخيين، قال صعب لعوف، أي أخي، أيُّنا مات قبل صاحبه فليتراء له. قال: أو يكون ذلك؟ قال: نعم. فمات صعب فرآه عوف فيما يرى النائم كأنه قد أتاه، قال: قلت: أي أخي، قال: نعم، قلت: ما فُعَل بكم؟ قال: غُقر لنا بعد المصائب،قال: ورأيتُ لمعةً سوداء في عنقه، قلت: أي أخي؛ ما هذا؟ قال: عشرة دنانير استلفتُها من فلان اليهودي فهن في قَرَني فأعطوه إياها، واعلم أخي؛ أنه لم يحدثْ في أهلي حَدَثٌ بعد موتي، إلا قد لحقَ بي خبرهُ ، حتى هرّة لنا ماتت منذ أيام، واعلم أنَّ بنتي تموتُ إلى ستة أيام فاستوصوا بها معروفًا،فلما أصبحت قلت: إنَّ في هذا لمعلمًا. فأتيتُ أهله فقالوا: مرحبًا بعوف، أهكذا تصنعون بتركة إخوانكم، لم تقربْنا منذ مات صعب. قال: فاعتللتُ بما يعتلُّ به الناس، فنظرت إلى القَرَنِ فأنزلته، فانتثلت ما فيه فوجدتُ الصرّة التي فيها الدنانير، فبعثتُ بها إلى اليهودي، فقلت: هل كان لك على صعب شيء؟ قال: رحم الله صعبًا كان من خيار أصحاب رسول الله صلى الله عليه وسلم، هي له. قلت: لتخبرني. قال: نعم، أسلفتُه عشرة دنانير، فنبذتها إليه، قال: هي والله بأعيانها، قال: قلت هذه واحدة. قال: فقلت: هل حَدَثَ فيكم حَدَثُ بعد موت صعب؟ قالوا: نعم، حدث فينا كذا حدث، قال: قلت: اذكروا، قالوا: نعم! هِرّة ماتت منذ أيام، فقلت: هاتان اثنتان، قلت: أين ابنة أخي؟ قالوا: تلعب، فأتيت بها فمسستُها فإذا هي محمومة، فقلت: استوصوا بها معروفًا، فماتت لستة أيام.(كتاب الروح لابن القيم:١٨-١٧)

 സ്വഅ്ബുബ്നുജൂസാമ(റ)യും ഔഫുബ്നുമാലികും(റ)ഉറ്റ മിത്രങ്ങളായിരുന്നു. ഒരിക്കൽ സ്വഅ്ബ്(റ) ഔഫ്(റ) നോട് പറഞ്ഞു. നമ്മിൽ ആരാണോ ആദ്യം മരണപ്പെടുന്നത് അയാൾ മറ്റേയാൾക്ക് സ്വപ്നത്തിലൂടെ ആശയവിനിമയം നടത്തട്ടെ. ഇത് കേട്ട ഔഫ്(റ) തിരിച്ചു ചോദിച്ചു. അതിനു സാധിക്കുമോ?. സ്വഅ്ബ്(റ) പറഞ്ഞു. തീർച്ചയായും സാധിക്കും. തുടർന്ന് സ്വഅ്ബ്(റ) ആദ്യം വഫാത്താകുകയും ഔഫ്(റ)നെ സ്വപ്നത്തിലൂടെ ബന്ധപ്പെടുകയും ചെയ്തു. അങ്ങനെ ഔഫ്(റ) സ്വഅ്ബ്(റ)വിനോദ് തന്റെ അവസ്ഥയെക്കുറിച്ച് അന്വേഷിച്ചപ്പോൾ സ്വഅ്ബ്(റ) വിശദീകരിച്ചു കൊടുത്ത്. ദുരിതങ്ങൾക്ക് ശേഷം അല്ലാഹു എനിക്ക് പൊറുത്തുതന്നിരിക്കുന്നു. ഔഫ്(റ) പറയുന്നു: അദ്ദേഹത്തിൻറെ പിരടിയിൽ കണ്ട ഒരു കറുത്ത അടയാളത്തെപ്പറ്റി ഞാൻ അന്വേഷിച്ചപ്പോൾ അദ്ദേഹം പറഞ്ഞു. അത് ഇന്നാലിന്ന യഹൂദിയിൽ നിന്ന് ഞാൻ കടം വാങ്ങിയിരുന്ന പത്ത് ദീനാറുകളാണ്. അവ എന്റെ അമ്പുറയിൽ ഇരിപ്പുണ്ട്. അതെടുത്ത് നിങ്ങൾ അദ്ദേഹത്തിന് നൽകണം. അദ്ദേഹം തുടരുന്നു. എന്റെ സഹോദരാ! എന്റെ മരണശേഷം എന്റെ വീട്ടിൽ നടക്കുന്ന എല്ലാ കാര്യങ്ങളും ഞാനറിയുന്നുണ്ട്. ദിവസങ്ങൾക്കു മുമ്പ് എന്റെ വീട്ടിൽ ചത്ത പൂച്ചയുടെ കാര്യം വരെ ഞാനറിഞ്ഞിരിക്കുന്നു. ആര് ദിവസത്തിനകം എന്റെ മകൾ മരണപ്പെടുന്നതാണ്. അതിനാൽ അവളോട് നിങ്ങൾ നന്മ ഉപദേശിക്കണം.

ഔഫ്(റ) പറയുന്നു: നേരം പുലർന്നുയുടനെ ഞാൻ കണ്ട സ്വപ്നത്തിൽ നല്ലൊരു പാഠമുണ്ടെന്നു മനസ്സിലാക്കി ഞാനെന്റെ സ്നേഹിതന്റെ വീട് ലക്ഷ്യമാക്കി നടന്നു. എന്നെ കണ്ടയുടനെ എനിക്ക് സ്വാഗതമോതിയ സ്വഅ്ബ്(റ)ന്റെ കുടുംബം എന്നോട് ചോദിച്ചു. സ്വഅ്ബ്(റ) മരിച്ചതു മുതൽ നിങ്ങളെ ഇങ്ങോട്ടു കണ്ടിട്ടില്ലല്ലോ. ഇങ്ങനെയാണോ താങ്കളുടെ സഹോദരന്റെ അനന്തരകാമികളോട് പെരുമാറേണ്ടത്?. ഔഫ്(റ) പറയുന്നു: സാധാരണ ജനങ്ങൾ പറയാറുള്ള ഒഴിവ് കഴിവുകൾ ഞാനും പറഞ്ഞു. തുടർന്ന് സ്വപ്‍നത്തിലൂടെ സ്വഅ്ബ്(റ) ഉണർത്തിയ അമ്പിന്റെ ഉറ ഞാൻ താഴെയെടുത്തുനോക്കുമ്പോൾ അതിൽ ഒരു സഞ്ചിയിൽ പത്ത് ദീനാറുകൾ കാണാനിടയായി. അതുമായി യഹൂദിയെ സമീപിച്ച് അദ്ദേഹത്തോട് ഞാനന്വേഷിച്ചു. നിങ്ങൾക്ക് സ്വഅ്ബ്(റ) വല്ലതും തരാനുണ്ടോ? യഹൂദിയുടെ പ്രതികരണം നബി(സ)യുടെ അനുചരന്മാരിൽവെച്ച് ഏറ്റവും നല്ലയാളായിരുന്നു സ്വഅ്ബ്. അദ്ദേഹത്തിന് അല്ലാഹു അനുഗ്രഹം ചൊരിയട്ടെ അത് അദ്ദേഹത്തിനു ഉള്ളതാകുന്നു.  ഇത് കേട്ട് ഔഫ്(റ) കാര്യം തിരക്കി തിരക്കി ചോദിച്ചപ്പോൾ യഹൂദി പറഞ്ഞു. അതെ , അദ്ദേഹത്തിനു ഞാൻ പത്ത് ദീനാർ കടം കൊടുത്തിരുന്നു. അതെ പത്ത് ദീനാർ തന്നെയാണ് ഈ പണ സഞ്ചിയിലുള്ളത്. തുടർന്ന് ഔഫ്(റ) വീട്ടുകാരോടന്വേഷിച്ചു. സ്വഅ്ബി(റ)ന്റെ വിയോഗ ശേഷം ഇനി വല്ലതും ഇവിടെ സംഭവിച്ചിട്ടുണ്ടോ?. വീട്ടുകാർ പലതും വിശദീകരിച്ചു. അദ്ദേഹം വീണ്ടും ആവശ്യപ്പെട്ടപ്പോൾ പൂച്ച ചത്ത കഥയും അവർ പറഞ്ഞു കൊടുത്തു. ഔഫ്(റ) പറയുന്നു. തുടർന്ന് സഹോദരൻ സ്വഅ്ബ്(റ)ന്റെ പുത്രിയെക്കുറിച്ച് അന്വേഷിച്ചപ്പോൾ അവൾ കളിക്കുകയാണെന്നു മറുപടികിട്ടി. അതേത്തുടർന്ന് അവളുടെ സമീപത്തെത്തി തൊട്ടുനോക്കുമ്പോൾ അവൾക്കു നല്ല പനിയുണ്ടായിരുന്നു. അങ്ങനെ അവളോട് നല്ല കാര്യങ്ങൾ ഉപദേശിക്കാൻ നിർദേശം നൽകി. സ്വഅ്ബ്(റ) സ്വപ്നത്തിൽ അറിയിച്ച പ്രകാരം ആറുദിവസത്തിനുള്ളിൽ അവൾ മരിക്കുകയും ചെയ്തു. ഈ സംഭവം ഹമ്മാദുബ്നുസലമ(റ), സാബിത്(റ), വഴിയായി ശഹ്‌റുബ്നുഹൌശബ്(റ)ൽ നിന്ന് പ്രബലമായി വന്നിരിക്കുന്നു.(റൂഹ്: പേ: 17-18)

ഇബ്നുൽ ഖയ്യിം തുടരുന്നു: 

 അർത്ഥം:
ഫള് ലുബ്‌നുൽമുവഫഖ്(റ) വിൽ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ഞാൻ പലപ്രാവശ്യം എന്റെ പിതാവിന്റെ ഖബ്ർ സന്ദർശിക്കാറുണ്ടായിരുന്നു. ഒരു ദിവസം ഒരു ജനാസയുടെ കൂടെ എന്റെ പിതാവിനെ മറവുചെയ്ത മഖ്ബറയിൽ പോയി. പക്ഷെ എന്റെ ഒരാവശ്യത്തിനുവേണ്ടി പിതാവിനെ സന്ദർശിക്കാൻ സമയം കാണാതെ ഞാൻ അതിവേഗം അവിടന്ന് പുറപ്പെട്ടു. അന്ന് രാത്രി പിതാവിനെ ഞാൻ സ്വപനത്തിൽ ദർശിച്ചു. പിതാവ് ചോദിച്ചു: "എന്റെ കുഞ്ഞിമോനെ! നീ എന്തുകൊണ്ട് എന്റെയടുക്കൽ വന്നില്ല?". അപ്പോൾ ഞാൻ പിതാവിനോട് തിരിച്ചു ചോദിച്ചു: 'താങ്കളുടെ അടുത്ത ഞാൻ വരുന്നത് താങ്കൾ അറിയുമോ?'. പിതാവ് പറഞ്ഞു: "എന്റെ കുഞ്ഞിമോനെ!. നീ വീട്ടിൽ നിന്ന് പുറപ്പെട്ട് വഴിക്കുള്ള പാലത്തിൽ എത്തിയതുമുതൽ എന്റെയടുത്ത് വന്നിരുന്ന് തിരിച്ചു പോകുമ്പോൾ പാലാ കടക്കുന്നതുവരെ ഞാൻ നിന്നെ കണ്ടുകൊണ്ടിരിക്കുന്നതാണ്". 
 
قال ابن أبى الدنيا حدثنى إبراهيم بن بشار الكوفي قال حدثني الفضل بن الموفق فذكر القصة،

ഈ സംഭവം മഹാനായ ഇബ്നു അബിദ്ദുൻയാ(റ) ഇബ്റാഹീമുബ്നുബശ്ശാർ(ർ) വഴിയായി ഫള് ലുബ്‌നുൽ മുവഫഖ്(ർ) വിൽ നിന്ന് നിവേദനം ചെയ്യുന്നുണ്ട്. 

وصح عن عمرو بن دينار أنه قال ما من ميت يموت إلا وهو يعلم ما يكون في أهله بعده وأنهم ليغسلونه ويكفنونه وانه لينظر إليهم (كتاب الروح لابن القيم: ١٦-١٥)

മഹാനായ അംറുബ്നു ദീനാർ(റ) ഇപ്രകാരം പ്രസ്താവിച്ചതായി പ്രബലമായി വന്നിട്ടുണ്ട്. "ഏതൊരു മയ്യിത്തും അവന്റെ മരണ ശേഷം അവന്റെ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ അറിയുന്നതാണ്. അവർ അവനെ കുളിപ്പിക്കുമ്പോഴും കഫൻ ചെയ്യമ്പോഴും അവൻ അവരിലേക്ക്‌ നോക്കികൊണ്ടിരിക്കും". (റൂഹ്: 15-16)

മുഹമ്മദുബ്നു അലി(റ)യിൽ നിന്ന് അബൂ ഹാതിം റാസി(റ) വഴി ഇബ്നുഅബിദ്ദുൻയാ(റ) ഉദ്ധരിക്കുന്നു:

അർത്ഥം:
ഞങ്ങൾ മക്കയിലെ മസ്ജിദുൽഹറാമിൽ ഇരിക്കുമ്പോൾ ഒരാൾ എഴുന്നേറ്റു നിന്നു. അയാളുടെ മുഖത്തിന്റെ പകുതി ഭാഗം കറുപ്പുനിറവും പകുതി ഭാഗം വെളുപ്പുനിറവുമാണ്. അദ്ദേഹം പറയുന്നു: അല്ലയോ ജനങ്ങളെ! നിങ്ങൾ എന്നിൽ നിന്ന് പാഠമുൾക്കൊള്ളുക. നിശ്ചയം ഞാൻ ശൈഖാനി(സിദ്ദീഖ്(റ), ഉമർ(റ)) എന്നിവരെ ചീത്തപറയുന്ന ആളായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ കിടന്നുറങ്ങുമ്പോൾ ഒരാൾ വന്ന് കൈയുയർത്തി എന്റെ മുഖത്തടിച്ച് പറഞ്ഞു. അല്ലാഹുവിന്റെ ശത്രൂ, തെമ്മാടി, നീ അബൂബക്ർ(റ)വിനേയും ഉമർ(റ) വിനേയും ചീത്ത പറയാറുണ്ട് അല്ലെ?. അങ്ങനെ നേരം പുലർന്നുനോക്കുമ്പോൾ ഞാൻ ഈ അവസ്ഥയിലായിരുന്നു. (റൂഹ്: 232)

قال القيرواني أخبرني شيخ لنا من أهل الفضل قال أخبرني أبو الحسن المطلبي أمام مسجد النبي قال رأيت بالمدينة عجبا كان رجل يسب أبا بكر وعمر رضي الله عنهما فبينا نحن يوما من الأيام بعد صلاة الصبح إذ أقبل رجل وقد خرجت عيناه وسالتا على خديه فسألناه ما قصتك فقال رأيت البارحة رسول الله وعلى بين يديه ومعه أبو بكر وعمر فقالا يا رسول الله هذا الذي يؤذينا ويسبنا فقال لي رسول الله من أمرك بهذا يا أبا قيس فقلت له على وأشرت عليه فأقبل علي بوجهه ويده وقد ضم أصابعه وبسط السبابة والوسطى وقصد بها إلى عيني فقلت إن كنت كذبت ففقأ الله عينيك وادخل أصبعيه في عيني فانتهت من نومي وأنا على هذه الحال فكان يبكي يخبر الناس وأعلن بالتوبة (الروح - ابن قيم الجوزية: ٢٣٢-٢٣٣)

അല്ലാമ ഖൈറുവാനി(റ) പറയുന്നു: മസ്ജിദുന്നബവിയിലെ ഇമാം അബുൽ ഹസനിൽ മുത്ത്വലിബി(റ)യെ ഉദ്ദരിച്ച സച്ചരിതരിൽ പെട്ട ഒരു ശൈഖ് എന്നോട് പറഞ്ഞു: "ഞങ്ങൾ മദീനയിൽ വെച്ച് ഒരു മഹാത്ഭുതം കാണുകയുണ്ടായി. അബൂബക്ർ സിദ്ദീഖ്(റ)വിനേയും ഉമർ(റ) വിനേയും ചീത്തപറയുന്ന ഒരാൾ മദീനയിലുണ്ടായിരുന്നു. ഒരു ദിവസം സുബ്ഹ് നിസ്കരിച്ച് ഞങ്ങൾ പള്ളിയിലിരിക്കുമ്പോൾ ഇരുകണ്ണുകളും സ്ഥാനത്തുനിന്ന് പറയപ്പെട്ടു കവിളിലൂടെ ഒലിച്ചിറങ്ങിയ നിലയിൽ ഒരാൾ അവിടെ വന്ന്. കഥയന്വേഷിച്ചപ്പോൾ അദ്ദേഹം വിശദീകരിച്ചു. ഇന്നലെ രാത്രി നബി(സ)യെ ഞാൻ സ്വപ്നത്തിൽ ദർശിച്ചു. അലി(റ) നബി(സ)യുടെ മുമ്പിൽ നിൽപ്പുണ്ട്. അബൂബക്ർ സിദ്ദീഖ്(റ) ഉമറും(റ) നബി(സ)യുടെ കൂടെയുണ്ട്. അവർ രണ്ടുപേരും എന്നെ ചൂണ്ടി നബി(സ്)യോട് പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ! ഞങ്ങളെ ചീത്തപറയുകയും ബുദ്ദിമുട്ടാക്കുകയും ചെയ്യുന്നവനാണ് ഇയാൾ. അപ്പോൾ നബി(സ) തങ്ങൾ എന്നോട് ചോദിച്ചു. അബുഖൈസേ!. അവരെ ചീത്തപറയാൻ നിന്നോട് കല്പിച്ചതാരാണ്?. അലി(റ)നെ ചൂണ്ടി അലിയാണെന്ന് റസൂലിനോട് പറഞ്ഞപ്പോൾ അലി(റ) ചൂണ്ടുവിരലും  നടുവിരലും മാത്രം ഉയർത്തിപ്പിടിച്ച 'നീ കളവാണ് പറയുന്നതെങ്കിൽ അല്ലാഹു നിന്റെ രണ്ടുകണ്ണുകളും പൊട്ടിക്കട്ടെ' എന്ന് പറഞ്ഞു എന്റെ രണ്ടു കണ്ണുകളിൽ കുത്തുകയുണ്ടായി. ഉറക്കിൽ നിന്നുണർന്നപ്പോൾ ഞാൻ ഈ അവസ്ഥയിലായിരുന്നു. തുടർന്ന് ഇക്കാര്യം ജനങ്ങളോട് പറഞ്ഞു അദ്ദേഹം കരയുകയും പരസ്യമായി പശ്ചാതപിക്കുകയും ചെയ്യുമായിരുന്നു. (റൂഹ്: 233)

ഇബ്നുൽ ഖയ്യിം തുടരുന്നു:

وكان سماك بن حرب قد ذهب بصره فرأى إبراهيم الخليل في المنام فمسح على عينيه وقال: اذهب إلى الفرات فانغمس فيه ثلاثًا ففعل فأبصر.(كتاب الروح لابن القيم: ٢٣٤)

മഹാനായ സിമാക്ബ്നു ഹർബ്(റ) വിന്റെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു. മഹാനായ ഖലീലുല്ലാഹി ഇബ്‌റാഹീം(അ) സ്വപ്നത്തിൽ വന്ന് അദ്ദേഹത്തിൻറെ കണ്ണുകൾക്കുമേൽ തടവുകയും യൂഫ്രട്ടീസ് നദിയിൽപോയി മൂന്നു പ്രാവശ്യം മുങ്ങികുളിക്കാൻ അദ്ദേഹത്തിനു നിർദ്ദേശം നൽകുകയും ചെയ്തു. അതുപ്രകാരം ചെയ്തപ്പോൾ അദ്ദേഹത്തിനു കാഴ്ച ലഭിക്കുകയുണ്ടായി. (റൂഹ്:  234)

ആത്മാക്കൾക്ക് സ്വപ്നത്തിലൂടെ വന്ന് ചികിൽസിക്കാനും മറ്റു സഹായങ്ങൾ ചെയ്യാനും സാധിക്കുമെന്നാണ് ഇത്തരം സംഭവങ്ങൾ എടുത്തുനിരത്തി ഇബ്നുൽ ഖയ്യിം സമർത്ഥിക്കുന്നത്. വിശുദ്ധ ഖുർആനും തിരു സുന്നത്തും അതിനുരേഖയായി അദ്ദേഹം എടുത്തുപറയുന്നുമുണ്ട്.

ഞിങ്ങളുടെ ദുആയിൽ ഈയുള്ളവനെയും ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...