Thursday, November 4, 2021

നബി ദിനാഘോഷം ചരിത്രത്താളുകളിലൂടെ* *ഭാഗം* 31 📗📖📗📖📗📖📗📖 Ashraf Sa-adi bakimar ✍🏻 ==================== *ഇമാം അബുല്‍ മഹാസിന്‍ ജമാലുദ്ദീന്‍ യൂസുഫ് ബിന്‍ തഗ്റ്ബര്‍ദീ(റ)*

 📗📖📗📖📗📖📗📖


*നബി ദിനാഘോഷം ചരിത്രത്താളുകളിലൂടെ* 


         *ഭാഗം* 31


📗📖📗📖📗📖📗📖

 Ashraf Sa-adi bakimar ✍🏻

====================


*ഇമാം അബുല്‍ മഹാസിന്‍ ജമാലുദ്ദീന്‍ യൂസുഫ് ബിന്‍ തഗ്റ്ബര്‍ദീ(റ)*     


   *(ഹിജ്‌റ 813 - 874)*


☪☪☪☪☪☪☪☪


*ഒമ്പതാം നൂറ്റാണ്ടിലെ നാല് മദ്ഹബുകളിലെയും പണ്ഡിതന്മാർ പങ്കെടുത്ത പ്രൗഡ ഗംഭീരമായ മൗലിദാഘോഷം*


💡💡💡💡💡💡💡💡


 *الإمام ابو المحاسن جمال الدين يوسف بن تغربردي (ر)*

 *وكذلك ذكر جمال الدين أبو المحاسن يوسفي بن تغرﹺيبردي:-   ما نصه (وفي ليلة الجمعة سابعه: عمل المولد*

*السلطاني على العادة، في كل سنة وحضر الأمراء وقضاة القضاة الأربع ومشايخ العلم وجمع كبير من القراء والمنشدين، فاستدعى قاضي القضاة ولي الدين أحمد بن العراقي ليحضر، فامتنع من الحضور، فتكرر استدعاؤه حتى* 

*جاء فأجلس عن يسار السلطان حيث كان قاضي القضاة زين الدين التفهني جالساﹰ، وقام التفهني فجلس عن يمين* 

*السلطان، فيما يلي قاضي القضاة علم الدين صالح ابن البلقيني*.)   

 ( *النجوم الزاهرة في ملوك مصر والقاهرة* 📚)


*ഇമാം അബുല്‍ മഹാസിന്‍ ജമാലുദ്ദീന്‍ യൂസുഫ് ബിന്‍ തഗ്റ്ബര്‍ദീ(റ),  സുല്‍ത്വാന്‍ സൈഫുദ്ദീന്‍(റ)ന്‍റെ മൗലിദ് സദസ്സിനെ  പരിചയപ്പെടുത്തുന്നത് നോക്കൂ."റബീഉല്‍ അവ്വല്‍ വെള്ളിയാഴ്ച എല്ലാ വര്‍ഷവും നബിദിന സദസ്സ് സംഘടിപ്പിക്കാറുണ്ട്*".


 *പ്രസ്തുത സദസ്സില്‍ നാലു മദ്ഹബിലെയും ഖാളിമാര്‍, പണ്ഡിതര്‍, ഖാരിഉകള്‍, നശീദ ചൊല്ലുന്നവർ എന്നിവര്‍ പങ്കെടുക്കുന്ന പ്രൗഡമായ സദസ്സ്*.


*മഹാനായ വലിയ്യുദ്ദീന്‍ അഹ്മദ് ബിനുല്‍ ഇറാഖി (റ)യെ ക്ഷണക്കപ്പെട്ടിരുന്നു. പക്ഷെ അദ്ദേഹം പങ്കെടുത്തിരുന്നില്ല വീണ്ടും ക്ഷണിച്ചപ്പോള്‍ മഹാന്‍ വരികയും സുല്‍ത്വാന്‍റെ ഇടത് ഭാഗത്ത് ഇരുത്തുകയും ചെയ്തു. അപ്പോള്‍ ഇടതു ഭാഗത്തുണ്ടായിരുന്ന ഇമാം സൈനുദ്ദീനുത്തഫഹ്നീ(റ) എഴുനേറ്റ് സുല്‍ത്വാന്‍റെ വലഭാഗത്തുള്ള ഖാളിൽ ഖുളാത്ത് അലമുദ്ദീന്‍ സ്വാലിഹ് ബിനുല്‍ ബുല്‍ഖൈനി(റ)യുടെ അടുത്ത് ഇരിക്കുകയും ചെയ്തു*.


 ( *അന്നുജൂമു സ്സാഹിറ* 📚)


*"നബിദിനം ചരിത്രത്താളുകളിലൂടെ"ഓരോ നൂറ്റാണ്ടുകളിലൂടെ നാം എത്തിനോക്കുമ്പോൾ കാണാൻ കഴിയുന്നത് രാജാക്കന്മാരും, സുൽത്താൻമാരും മുൻകൈ എടുത്തു കൊണ്ട് പ്രൗഢ ഗംഭീരമായ മൗലിദ് സദസ്സുകൾ ഒരുക്കുകയും അതിൽ നാല് മദ്ഹബിലെ ഇമാമുകൾ, ഖാളിമാർ, മദ്ഹ് ഗാനം ആലപിക്കുന്നവർ തുടങ്ങി സമൂഹത്തിലെ നാനാ തുറകളിലുള്ളവരെ ക്ഷണിച്ചു കൊണ്ട് നബി ﷺ തങ്ങളോടുള്ള മഹബ്ബത്ത് പ്രകടമാക്കി ആഘോഷമായി കൊണ്ടാടുന്നതാണ്.*


 *ഇന്ന് പല വിവര ദോഷികളും പറഞ്ഞു നടക്കുന്ന കാര്യം മൗലിദ് വയറു നിറക്കാൻ വേണ്ടി കണ്ടുപിടിച്ച മാർഗ്ഗം എന്നാണ്. അതേ സമയത്ത് പൂർവികന്മാർ ആയ ഇമാമുകളും, സമ്പന്നരായ രാജാക്കന്മാരും, മറ്റും ഇത്തരം പരിപാടികൾ വളരെ വിപുലമായി നടത്തിയതായിട്ടാണ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്*


*തുടരും....*

_________________________


*ദുആ വസിയതോടെ* 



Ashraf Sa-adi bakimar

No comments:

Post a Comment

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...