Wednesday, May 29, 2024

ഇംഗ്ലീഷ് ഭാഷാ വിരോധം ;* *വസ്തുത മൗലവിമാർക്കും* *അറിയാം*

 https://m.facebook.com/story.php?story_fbid=pfbid02yejgMtqJM4iEiRYXZSPR2Vc15BRNjuuwJXBz54CT5wDG6zqmkH6EdcnX39iMWDgDl&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 79/313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*ഇംഗ്ലീഷ് ഭാഷാ വിരോധം ;*

*വസ്തുത മൗലവിമാർക്കും*

*അറിയാം*


ബ്രിട്ടീഷുകാരോടും ബ്രിട്ടീഷ് സംസ്കാരത്തോടുമുള്ള അമർഷം രേഖപ്പെടുത്തലാണ് അവരുടെ ഭാഷ പോലും മാറ്റിവെക്കാൻ ഇന്ത്യക്കാരെ പ്രേരിപ്പിച്ചത് എന്ന് മൗലവിമാർക്കും അറിയാവുന്ന വസ്തുത തന്നെയാണ്. 


"ഇന്ത്യയിൽ ഇംഗ്ലീഷുകാരുടെ ഗ്രന്ഥങ്ങൾ വായിക്കുക, ഇംഗ്ലീഷ് പഠിക്കുക, മലയാളം തന്നെ പഠിക്കുക എന്നതിൽ നിന്ന് നമ്മെ വിമുഖരാക്കിയ ഒരു കാലഘട്ടം ഉണ്ടായിരുന്നു....

ബ്രിട്ടീഷുകാരോട് സ്വാഭാവികമായ വെറുപ്പും വിദ്വേഷവും മുസ്‌ലിം സമുദായത്തിൽ വേരൂന്നി വരാൻ തുടങ്ങി. ഒന്നാം സ്വാതന്ത്ര്യ സമരത്തോടെ വിദ്വേഷം വർദ്ധിച്ചു. അവരുടെ വിദ്യാഭ്യാസം ഭരണം എന്നിവയോടുള്ള വിദ്വേഷത്തിലാണ് പിൽക്കാലത്ത് വിദ്യാഭ്യാസത്തിൽ നിന്ന് വിമുഖരായി നമ്മൾ മാറി നിന്നു പോയത്. "

(ശബാബ് സെമിനാർ 

പതിപ്പ് 1997 പേ: 25 )


മുജാഹിദ് സ്ഥാപക നേതാക്കളോടൊപ്പം ചേർന്ന് അവരുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഒതായിലെ പി വി ഉമ്മർകുട്ടി ഹാജി രേഖപ്പെടുത്തുന്നത് കാണുക:


"വിദേശ വസ്തുക്കൾ ബഹിഷ്കരിക്കുക, സ്വദേശി വസ്ത്രങ്ങളോടും സ്വദേശത്തോടും കൂറുപുലർത്തുക, ബ്രിട്ടീഷുകാരോടും ബ്രിട്ടീഷ് സംസ്കാരത്തോടും വെറുപ്പ് പ്രകടിപ്പിക്കുക മുതലായ കാര്യങ്ങളായിരുന്നു നയമായി സ്വീകരിച്ചിരുന്നത്. ആ അടിസ്ഥാനത്തിലാണ് ചില മതപണ്ഡിതന്മാർ ഇംഗ്ലീഷ് പഠിക്കാനും പഠിപ്പിക്കാനും പാടില്ലെന്നും ഇംഗ്ലീഷ് ഭാഷ നരകത്തിലെ ഭാഷയാണെന്നും പ്രചരിപ്പിച്ചു കൊണ്ടിരുന്നത്. തിരൂരങ്ങാടി പള്ളിക്ക് ബ്രിട്ടീഷ് പട്ടാളം വെടിവച്ച വാർത്ത കേട്ടപാടെ മുസ്‌ലിംകളിൽ ബ്രിട്ടീഷ് വിരോധം ആളിക്കത്തി. "

(ഒതായിയും ഇസ്‌ലാഹി

 പ്രസ്ഥാനവും ഉമ്മർകുട്ടി 

ഹാജിയുടെ ഓർമ്മകളിൽ

പേജ് : 57 കെ എൻ എം )


വടകര സി എം ഹോസ്പിറ്റൽ എംഡി ഡോക്ടർ സി എം കുഞ്ഞി മൂസ എഴുതുന്നു:


"1921ൽ തെക്കേ മലബാറിൽ നടന്ന കലാപവും മുസ്‌ലിംകളിൽ ബ്രിട്ടീഷ് വിരുദ്ധ മനോഭാവം വളർത്തിയെടുത്തു. ബ്രിട്ടീഷുകാരുടേതായവയെല്ലാം ബഹിഷ്കരിക്കുക എന്ന പ്രവണതയിൽ സ്വാഭാവികമായും ഇംഗ്ലീഷ് വിദ്യാഭ്യാസവും ഉൾപ്പെടുകയായിരുന്നു. "

(ഓർമ്മകളുടെ കയ്യൊപ്പ് പേജ് 32 )


ഇങ്ങനെ ചരിത്രപരമായി വിവരമുള്ളവരെല്ലാം സമ്മതിച്ച ഈ യാഥാർത്ഥ്യത്തെ സുന്നി പണ്ഡിതന്മാരോടുള്ള അന്ധമായ വിദ്വേഷത്താൽ ഒരു പുരുഷായുസ്സ് നഷ്ടപ്പെടുത്തിയ കെ ഉമർ മൗലവി ഈ ചരിത്ര വസ്തുതയെ തള്ളിക്കളഞ്ഞിട്ടുണ്ട്.


"ബ്രിട്ടീഷ് സാമ്രാജ്യത്വത്തോടുള്ള കടുത്ത വെറുപ്പും അമർഷവുമാണ് വിദ്യാഭ്യാസ ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്യാൻ മുസ്‌ലിയാക്കളെ പ്രേരിപ്പിച്ചത് എന്നാണ് ആധുനിക ഭാഷ്യം. സ്വരാജ്യ സ്നേഹത്തിന്റെ മകുടോദാഹരണം. പച്ചക്കള്ളമാണിത്.

(ഓർമ്മകളുടെ തീരത്ത് 

കെ. ഉമർ മൗലവി പേജ് 8)

No comments:

Post a Comment

മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം

 https://www.facebook.com/share/17ZWVWZjSu/ 1️⃣5️⃣6️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ ദൈവവിശ്വാസ പരി...