Wednesday, May 29, 2024

സമസ്ത: മലയാള* *ഭാഷക്കെതിരൊ?*

 https://m.facebook.com/story.php?story_fbid=pfbid0V8XqvYQHbyFC76rwpTfoyLgPTewQN65ZeJrnLcSsVS7J2Vz38eP8wz1wtGVMnAjal&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 80/313

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*സമസ്ത: മലയാള*

*ഭാഷക്കെതിരൊ?*


മുസ്‌ലിംകൾ ഏതെങ്കിലും ഒരു ഭാഷയുടെ വിരോധികളല്ല. മലയാള ഭാഷക്ക് ലിപി സംവിധാനിക്കും മുമ്പ് അറബി അക്ഷരങ്ങൾ ഉപയോഗിച്ച് എഴുത്തും വായനയും പഠിപ്പിച്ചവരാണ് കേരളത്തിലെ മുസ്‌ലിം പണ്ഡിതന്മാർ. എന്നാൽ ഇസ്‌ലാമിന്റെ പേരിൽ പ്രവർത്തിക്കുന്ന പിഴച്ച കക്ഷികൾ ബ്രിട്ടീഷുകാർ മുസ്‌ലിംകൾക്കെതിരെ പറഞ്ഞു പരത്തിയ ആരോപണം ഏറ്റുപിടിക്കുകയും അത് സമൂഹത്തിൽ പ്രചരിപ്പിച്ച് വഹാബിപ്രസ്ഥാനം വളർത്തിയെടുക്കാനുമാണ് ശ്രമിച്ചിരുന്നത്. ഈ ചരിത്ര യാഥാർത്ഥ്യങ്ങളാണ് മുമ്പ് നാം വിശദീകരിച്ചത്. മലയാളഭാഷയുമായി മുസ്‌ലിംകൾക്ക് ബന്ധമുണ്ടായിരുന്നില്ല എന്ന മൗലവിമാരുടെ ആരോപണങ്ങളുടെ നിജസ്ഥിതി നമുക്ക് പരിശോധിക്കാം. 


"ഇംഗ്ലീഷിനെ പോലെ മലയാളവും മാപ്പിളമാർക്ക് നിഷിദ്ധമാണെന്നും എഴുത്തു കുത്തുകൾ അറബി മലയാളത്തിൽ മാത്രമേ പാടുള്ളൂ എന്നും അവർ നിഷ്കർഷിച്ചു. അതോടുകൂടി മാപ്പിളമാർക്ക് മലയാളി പൊതു സമൂഹവുമായി മാനകഭാഷയിൽ ആശയവിനിമയം അസാധ്യമാവുകയും സമൂഹ മുഖ്യധാരവുമായുള്ള ബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ട ഒരു ദ്വീപ് സമുദായികതയായി അവർ പരിണമിക്കുകയും ചെയ്തു. "

(നവോത്ഥാനത്തിന്റെ 

ഒരു നൂറ്റാണ്ട് കെ എൻ എം 

പേജ് 15)

മുസ്‌ലിംകൾ മലയാളഭാഷക്കെ

തിരായിരുന്നത്രെ!

ഈ പറയുന്നതിനൊന്നും ഒരു ചരിത്രരേഖ മൗലവിമാർക്ക് തെളിവായി ഉദ്ധരിക്കാനില്ലങ്കിലും എല്ലാ സ്ഥലത്തും ഈ നുണ അവർ പ്രചരിപ്പിച്ചു കൊണ്ടേയിരിക്കും. അവരുടെ ലക്ഷ്യം 1921 നു മുമ്പുള്ള കാലം ജാഹിലിയ്യാ കാലമാണെന്ന് പ്രചരിപ്പിക്കൽ മാത്രമാണ്. 


മാപ്പിളമാർ മലയാളഭാഷക്കെതിരായിരുന്നെങ്കിൽ അവർ ഏത് ഭാഷയിലായിരിക്കും കേരളത്തിൽ ആശയവിനിമയം നടത്തിയിരുന്നത് ? അന്നത്തെ പണ്ഡിതന്മാർ എന്നല്ല എല്ലാ മാപ്പിളമാരും സംസാരിച്ചിരുന്നത് മലയാളഭാഷ തന്നെയല്ലെ? 


മാത്രമല്ല, മുജാഹിദ് പണ്ഡിതസഭ പ്രസിഡണ്ടും എഴുത്തുകാരനുമായിരുന്ന കെ ഉമർ മൗലവി മലയാള ഭാഷ പഠിച്ചത് കുട്ടിക്കാലത്ത് (സുന്നി യായിരുന്ന കാലം) പള്ളി ദറസിലെ സഹപാഠിയിൽ നിന്നായിരുന്നു. 


സമസ്തയുടെ ആദ്യകാല നേതൃത്വമായിരുന്ന പാങ്ങിൽ എ പി അഹമ്മദ് കുട്ടി മുസ്‌ലിയാരുടെ ദർസിൽ പഠിക്കുന്ന കാലം അനുസ്മരിച്ചുകൊണ്ട് കെ. ഉമർ മൗലവി എഴുതുന്നു:


"അറബി മലയാളം ഭംഗിയായി എഴുതാൻ ശീലിച്ചതിനാൽ പാങ്ങിൽ മുസ്‌ലിയാർ തന്റെ നോട്ടീസുകളും ലഘുലേഖകളും ഫത് വകളും തയ്യാറാക്കുന്ന എഴുത്തുകാരനായി എന്നെ സ്വീകരിച്ചു. ഈ ദർസ് വിദ്യാഭ്യാസ കാലഘട്ടത്തിലാണ് ഞാൻ മലയാളം പഠിച്ചത്. എൻെറ സഹപാഠി കായംകുളം കീരിക്കാട് ദേശത്ത് ഉമർകുട്ടി മുസ്‌ലിയാരാണ് എന്നെ മലയാളം പഠിപ്പിച്ച ഗുരുനാഥൻ."

(സൽസബീൽ മാസിക 

1997 സെപ്റ്റംബർ 20 )


പാങ്ങിൽ ഉസ്താദിൻറെ ദർസിൽ നിന്നാണ് ഉമർ മൗലവി മലയാളം പഠിച്ചതെങ്കിൽ സുന്നികൾക്ക് മലയാളഭാഷയോട് വെറുപ്പില്ലെന്ന കാര്യം ഉറപ്പാണ്.


പിന്നെ എവിടുന്നു വന്നു ഈ ആരോപണങ്ങൾ. രണ്ട് സാധ്യതകളാണ് ഇതിനുള്ളത്.


1) മത വിഷയങ്ങൾ പഠിപ്പിക്കാൻ മലയാളലിപിയേകാൾ ഏറ്റവും നല്ലത് അറബി മലയാള ലിപിയാണ്. കാരണം അറബിയിലെ പല അക്ഷരങ്ങളും മലയാള ലിപിയിൽ ലഭ്യമല്ല.  അല്ലാഹു, വുളു, തുടങ്ങിയ പദങ്ങളൊന്നും മലയാള ലിപിയിൽ എഴുതി പഠിപ്പിക്കുക പ്രയാസമാണ്. അതിനാൽ മത വിഷയങ്ങൾ പഠിപ്പിക്കാൻ ഏറ്റവും നല്ലത് അറബി മലയാള ലിപി തന്നെയാണ്. മലയാള ലിപി രൂപപ്പെടും മുമ്പേ അറബി മലയാള ലിപി നിലവിലുള്ളതിനാൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ അറിയാവുന്ന ലിപി കൂടിയായിരുന്നു അറബി മലയാളം. അതിനാൽ മലയാള ലിപിയെക്കാൾ അറബി മലയാളത്തിന് മുൻഗണന നൽകി. മലയാള ലിപി മദ്രസ പഠനത്തിന് ഉപയോഗിച്ചിരുന്നില്ല. ഇത് എടുത്തു കാട്ടിയാവാം മാപ്പിളമാർ മലയാള ഭാഷക്കെതിരാണെന്ന  ആരോപണം വന്നത്.


2) ബ്രിട്ടീഷുകാർക്ക് ഏറ്റവും കൂടുതൽ വെറുപ്പ് ഉണ്ടായിരുന്നത് അറബി മലയാള ലിപിയോടായിരുന്നു. കാരണം അവർക്കെതിരെ  മുസ്‌ലിം സമൂഹത്തെ ഇളക്കി വിട്ടതിന് പിന്നിൽ അറബി മലയാള ഭാഷയിൽ ഇറങ്ങിയ ഗ്രന്ഥങ്ങളായിരുന്നു. ഇത് മനസ്സിലാക്കിയ ബ്രിട്ടീഷുകാർ അറബി മലയാള ലിപിക്കെതിരെ രംഗത്ത് വരികയും മദ്രസകളിൽ അറബി മലയാളം ഒഴിവാക്കി മലയാള ലിപി ഉപയോഗിക്കണമെന്ന് തീരുമാനമെടുക്കുകയും ചെയ്തിരുന്നു. ഇതിനെ മാപ്പിളമാർ ശക്തമായി എതിർക്കുകയും അറബി മലയാള ലിപിയിൽ തന്നെ മദ്രസകൾ മുന്നോട്ടു കൊണ്ടുപോവുകയും ചെയ്തു. ഈ രണ്ട് സാഹചര്യങ്ങളും മറച്ചുവെച്ച്  മാപ്പിളമാർ മലയാള ഭാഷക്കെതിരാണെന്ന് വ്യാപകമായി പ്രചരിപ്പിക്കുകയും അതിലൂടെ കാര്യം നേടാനുമാണ് ആധുനിക മുജാഹിദ് മൗലവിമാർ ശ്രമിച്ചിട്ടുള്ളത്. 

ഈ രണ്ട് സാധ്യതകൾക്കുമുള്ള ചരിത്ര രേഖകൾ തുടർന്ന് നമുക്ക് വായിക്കാം.

No comments:

Post a Comment

മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം

 https://www.facebook.com/share/17ZWVWZjSu/ 1️⃣5️⃣6️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ ദൈവവിശ്വാസ പരി...