Monday, January 17, 2022

ഖബറിന്ന് മുകളിൽ നിർമാണവും മറ്റും ശിർക്കാണന്ന് ഇബ്നു ഹജർ റ സവാജി റിൽ

 


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m=


*ഖബറിന്ന് മുകളിൽ നിർമാണവും മറ്റും ശിർക്കാണന്ന് ഇബ്നു ഹജർ റ സവാജി റിൽ പറഞ്ഞു എന്ന് പറഞ്ഞു വഹാബി പുരോഹിതന്മാർ മാർ ഊര് ചുറ്റുന്നതായി കാണുന്നു അത് ശരിയാണോ ?*


ഇബ്നു ഹജർ റ യുടെ

പേരിൽ വഹാബികൾ ഉദ്ധരിക്കുന്ന" ഉദ്ധരണി ഇബ്ന് ഹജർ ഹൈതമി റ യുടെ അഭിപ്രായമല്ല.

മറിച്ച്

ഹമ്പലിക്കാരിൽ പെട്ട ഒരാൾ പറഞ്ഞിരിക്കുന്നു എന്ന് പറഞ്ഞതിന്ന് ശേഷമാണ് മേൽ വാചകം ഇബ്ന് ഹജർ കൊണ്ട് വരുന്നത്. 

അല്ലാതെ ഇബ്ന് ഹജർ റ യുടെ അഭിപ്രായമായല്ല.


ഹമ്പലിക്കാരിൽ പെട്ട ഒരാൾ പറഞ്ഞിരിക്കുന്നു എന്ന വാചകം കട്ടു വെച്ച് ഇബ്ന് ഹജർ പറഞ്ഞതായി തെറ്റിദ്ധരിപ്പിക്കുകയാണ്. ഒഹാബി പുരോഹിതന്മാർ

ഈ ഹമ്പലി ക്കാരൻ ഒഹാബീ അപ്പോസ്തലൻ ഇബ്നു തൈമിയ്യയാണ് എന്നത് വെക്തമാണ്. കാരണം

ഇതേ ഉദ്ധരണി ഇബ്ന് തൈമിയ്യയുടെ ഇഖ്തിളാഉ സ്വിറാതുൽ മുസ്തഖീമിൽ കാണുന്നുണ്ട്


അത് ഇങ്ങനെയാണ്

الصلاة في المساجد المبنية على القبور محادة لله ولرسوله فأما إذا قصد الرجل الصلاة عند بعض قبور الأنبياء ، أو بعض الصالحين متبركاً بالصلاة في تلك البقعة : فهذا عين المحادة لله ورسوله ، والمخالفة لدينه ، وابتداع دين لم يأذن الله به . فإن المسلمين قد أجمعوا على ما علموه بالاضطرار من دين رسول الله ﷺ من أن الصلاة عند القبر - أي قبر كان - لا فضل فيها لذلك . ولا للصلاة في تلك البقعة مزية خير أصلا ، بل مزية شر ..... اقتضاء الصراط المستقيم لابن تيمية2/134


ഇബ്ൻ ഹജർ റ ഇതെ വാചകമാണ് ഹമ്പലിക്കാരൻ പറഞ്ഞു എന്ന് പറഞ്ഞു സവാജിറിൽ ഉദ്ധരിക്കുന്നത് .അത് കാണുക


، نعم قال بعض الحنابلة : قصد الرجل الصلاة عند القبر متبركا بها عين المحادة الله ورسوله ، وإبداع دين لم يأذن به الله للنهي عنها ثم إجماعا ، فإن أعظم المحرمات وأسباب الشرك الصلاة عندها واتخاذها مساجد أو بناؤها عليها . والقول بالكراهة محمول على غير ذلك إذ لا يظن بالعلماء تجويز فعل تواتر عن النبي ﷺ لعن فاعله ، وتجب المبادرة لهدمها وهدم القباب التي على القبور إذ هي أضر من مسجد الضرار لأنها أسست على معصية رسول الله ﷺ لأنه نهى عن ذلك وأمر ﷺ بهدم القبور المشرفة ، وتجب إزالة كل قنديل أو سراج على قبر ولا يصح وقفه ونذره انتهى الزواجر 

ഇതിൽ നിന്ന്

 ഹംബലികാരൻ എന്നതിനാൽ ഇബ്നുതൈമിയ്യ ആണ് ഉദ്ദേശിക്കുന്നത് എന്നത് വ്യക്തമാണ്. കാരണം  ഇബ്ന് ഹജർ ഉദ്ധരിച്ച അതെ വാചകം ഇബ്ൻ തൈമിയ്യയുടെ ഇഖ്തിളാ ഇൽ കാണുന്നു. ഇബ്നു തൈമിയയെ  ഹമ്പലി മദ്ഹബിലേക്ക് ചേർത്ത് പറയാറുണ്ട് എന്ന് പ്രശസ്തമാണല്ലോ .


 അപ്പോൾ" തീമിയുടെ വാദത്തെ പക്ഷെ എന്ന് പറഞ്ഞു കൊണ്ട് ഉദ്ധരിക്കുക  മാത്രമാണ് ഇബ്ന് ഹജർ ചെയ്തത്. എന്നിട്ട് അതിനെ

ഇബ്ന് ഹജർ സ്വന്തം നിലക്ക് പറഞ്ഞതാണന്ന്

  വരുത്താൻ വേണ്ടി ഹമ്പലിക്കാരൻ  പറഞ്ഞു എന്ന് ആ വാചകം കട്ട് വെക്കുകയാണ് വഹാബി പുരോഹിതന്മാർ ചെയ്തിട്ടുള്ളത്.


മഹാൻമാരുടെ ഖബറിൽ മേൽ ഖുബ്ബ നിർമിക്കൽ അനുവദനീയമാണന്നും എല്ലാ പണ്ഡിതന്മാരും പഠിപ്പിച്ചിട്ടുണ്ട്

എന്നല്ല അത് പുണ്ണ്യമാണെന്ന് തുഹ്ഫയിൽ ഇബ്‌നു ഹജർ(റ) തന്നെ പറയുന്നു


 وشمل عدم المعصية القربة كبناء مسجد ولو من كافر ونحو قبة على قبر نحو عالم في غير مسبلة وتسوية قبره ولو بها: تحفة المحتاج

 പണ്ഡിതന്മാർപോലെയുള്ളവടെ ഖബറിനു മുകളിൽ ഖുബ്ബനിർമിക്കൽ എന്നിവ  പുണ്യമാണ് ( തുഹ്ഫ )



ഫത്‌ഹുൽ മുഈന് പറയുന്നു



 പൊതുസ്മ ശാനം (അനതിക്രതമല്ലങ്കിൽ ) പള്ളിയും ഖുബ്ബയും പണ്ഡിതന്മാർ പോലോത്തവരുടെ ( മഹാൻമാരുടെ )ഖബറിന്ന് മുകളിൽ ഖുബ്ബ പോലെയുള്ളതും നിർമിക്കൽ അനുവദനീയമാണന്ന് (ഫത്ഹുൽ മുഈൻ)



وتصح وصية مكلف حر لجهة حل كعمارة مسجد


 وكعمارة نحو قبة على قبر نحو عالم في غير مسبلة . فتح المعين


അസ് ലം കാമിൽ സഖാഫി



No comments:

Post a Comment

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...