Monday, January 17, 2022

മഹാന്മാരുടെ ഖബറിന്റെ മേൽ ഖുബ്ബയോ മറ്റൊ നിർമ്മിക്കാൻ പാടില്ലന്ന് ഇബ്നു ഹജർ ൽ ഹൈതമി ഫതാവയിലും ഫത്ഹുൽ മുഈനിലും മറ്റും പറഞ്ഞിട്ടുണ്ടോ?

 


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m=






മഹാന്മാരുടെ ഖബറിന്റെ മേൽ ഖുബ്ബയോ മറ്റൊ നിർമിക്കാൻ പാടില്ലന്ന്  

ഇബ്നു ഹജർ ൽ ഹൈതമി ഫതാവയിലും 

ഫത്ഹുൽ മുഈനിലും മറ്റും പറഞ്ഞിട്ടുണ്ടോ?


മറുപടി


കബറിന്ന് മുകളിൽ ഖുബ്ബയോ മറ്റൊ നിർമിക്കൽ വിവിധ ഇനങ്ങളായി പണ്ഡിതന്മാർ തിരിച്ചിരിക്കുന്നു. 


1'സാധാരണ കബറിന്ന് മുകളിൽ ഇത്തരം നിർമാണങ്ങൾ  നടത്തൽ സ്വന്തം ഉടമയിലുള്ള സ്ഥലത്താണങ്കിൽ  'കറാഹത്താണ്


തെളിവ് ഫത്ഹുൽ മുഈൻ


وكره بناء له) أي للقبر، (أو عليه) لصحة النهي عنه بلا حاجة


ومحل كراهة البناء، إذا كان بملكه، فإن كان بناء نفس القبر بغير حاجة مما مر، أو نحو قبة عليه بمسبلة، وهي ما اعتاد أهل البلد الدفن فيها، عرف أصلها ومسبلها أم لا، أو موقوفة، حرم، وهدم وجوبا، لانه يتأبد بعد انمحاق الميت، ففيه تضييق على المسلمين بما لا غرض فيه.


2'സാധാരണ കബറിന്ന് മുകളിൽ ഇത്തരം നിർമാണങ്ങൾ  നടത്തൽ

പൊതു സ്മശാനത്താണങ്കിൽ ഹറാമാണ്  . ഇവിടെ ഹറാമാവാനുള്ള കാരണം പൊതു സമശാനമാവുമ്പോൾ മറ്റുള്ളവരെ ഖബറടക്കാനുള്ള സ്ഥലം ഒരാളുടെ ബിൽഡിംഗ് കൊണ്ട് കയേറ്റം െചയ്യുന്നു എന്നതാണ്. അല്ലാതെ ഖബറിന്ന് മുഖളിൽ ഖുബ്ബയുണ്ടാക്കൽ ഹറാമായത് കൊണ്ടല്ല എന്ന് പണ്ഡിതന്മാർ രേഘപെടുത്തിയിട്ടുണ്ട്


തെളിവ് ഫത്ഹുൽ മുഈൻ


فإن كان بناء نفس القبر بغير حاجة مما مر، أو نحو قبة عليه بمسبلة، وهي ما اعتاد أهل البلد الدفن فيها، عرف أصلها ومسبلها أم لا، أو موقوفة، حرم، وهدم وجوبا، لانه يتأبد بعد انمحاق الميت، ففيه تضييق على المسلمين بما لا غرض فيه.


പൊതു സമശാനമാവുമ്പോൾ

ഹറാമാവാൻ കാരണം മയ്യിത്ത് നശിച്ചതിന് ശേഷവും മറ്റു മുസ്ലിമീങ്ങളുടെ മേൽ കയ്യേറ്റം ചെയ്യലുള്ളത് കൊണ്ടാണ് ' എന്നത് വളരെ വെക്തമാണ്

 لانه يتأبد بعد انمحاق الميت، ففيه تضييق على المسلمين بما لا غرض فيه.

فتح المعين

സാധാണക്കാരുടെ ഖബറുകളുടേ മേൽ നമ്മുടെ നാട്ടിൽ മഖ്ബറയിൽ പോയി നോക്കിയാൽ ഖബറിന് മുകളിൽ കെട്ടിടങ്ങൾ നിർമിക്കാറില്ല കാരണം

മയ്യിത്ത് നശിച്ചതിന് ശേഷവും മറ്റു മുസ്ലിമീങ്ങളുടെ മേൽ കയ്യേറ്റം ചെയ്യലുള്ളത് കൊണ്ടാണ് 'ഖബറിന്ന് മുകളിൽ ഖുബ്ബയും നിർമാണവും ഹറാമോ ശിർകോ ആയത് കൊണ്ടല്ല.


സാധാണക്കാരുടെ ഖബറുകളുടേ മേൽ സ്വന്തം ഉടമസ്തതയിലുള്ളതാണങ്കിൽ അത്അനുവദനീയമാണ് പക്ഷെ കറാഹത്താണ് 'അത് ശിർകോ ഹറാമോ അല്ല.

ഇത് കറാഹതതാണന്നതിനുള്ള തെളിവ് ചില ഹദീസുകളിൽ വിരോധം വന്നതാണ് അതാണ് 

ഫത്ഹുൽ മുഈൻ അടക്കമുള്ള ഗ്രന്തങ്ങളിൾ 

ഇങ്ങനെ പറഞ്ഞത്

وكره بناء له) أي للقبر، (أو عليه) لصحة النهي عنه بلا حاجة

وهو ما رواه مسلم، قال: نهى رسول الله - صلى الله عليه وسلم - أن يجصص القبر وأن يبنى عليه.اعانة الطالبين


ഇത് തുഹ്ഫ നിഹായ തുടങ്ങി

ഇനിയും ധാരാളം ഗ്രന്തങ്ങളിലും  ഇത് കാണാവുന്നതാണ്

സാധാ ഖബറുകളെ പറ്റി പറഞ്ഞ ഇത്തരം ഉദ്ധരണികൾ കൊണ്ട് വന്നു ജനങ്ങളെ കബളിപ്പിക്കുകയാണ് ഒഹാബി പുരോഹിതന്മാർ



 3 മഹാന്മാരുടേതാണങ്കിൽ 

അനുവദനീയമായ സ്ഥലങ്ങളിൽ (സ്വന്തം ഉടമയിലുള്ള സ്ഥലങ്ങൾ പോലെ )

 ഖുബ്ബ നിർമിക്കൽ അനുവദനീയമാണന്ന് എല്ലാ പണ്ഡിതന്മാരും പഠിപ്പിച്ചിട്ടുണ്ട്

എന്നല്ല അത് പുണ്ണ്യമാണെന്ന് തുഹ്ഫയിൽ ഇബ്‌നു ഹജർ(റ) തന്നെ പറയുന്നു

 وشمل عدم المعصية القربة كبناء مسجد ولو من كافر ونحو قبة على قبر نحو عالم في غير مسبلة وتسوية قبره ولو بها: تحفة المحتاج

പള്ളി നിർമിക്കൽ, പണ്ഡിതന്മാർപോലെയുള്ളവടെ ഖബറിനു മുകളിൽ ഖുബ്ബനിർമിക്കൽ എന്നിവ  പുണ്യമാണ് ഇത് 

പൊതുശ്‌മശാനത്തിലല്ലങ്കിൽ ആണ്


പണ്ഡിതൻപോലെയുള്ള മഹാന്മാരുടെ ഖബറിടം ശരിപ്പെടുത്തുന്നതും പുണ്യമാണ് . അത് പൊതുശ്‌മശാനത്തിലാണെങ്കിൽ പോലും. 

(തുഹ്ഫ)


നല്ല കാര്യങ്ങള്‍ക്ക് സ്വത്ത് വസ്വിയ്യത്ത് ചെയ്യാം എന്ന വിഷയം ചര്‍ച്ച ചെയ്ത് ഇമാം റംലി (റ)എഴുതുന്നു 



*و شمل عدم المعصية القربة كعمارة المساجد ولو من كافر ،و قبور الانبياء والعلماء والصالحين ،لما في ذلك من احياء الزيارة والتبرك بها،و لعل المراد به كما قاله صاحب الذخاءر و اشعر به  كلام الاحياء في اواءل الحج و كلامه في الوسيط في زكاة النقد يشير اليه ان تبني علي قبورهم القباب والقناطر ، كما يفعل في المشاهد،اذا كان الدفن في مواضع مملوكة لهم،او لمن دفنهم فيها،لا بناء القبور  نفسها ل النهي عنه ولا فعله في مقابر المسبلة ،فان فيها تضبيقا علي المسلمين (نهاية المحتاج ٦\٤٢)* 



തെറ്റായ കാര്യങ്ങള്‍ക്ക് വസ്വിയ്യത്ത് ചെയ്യാന്‍ പാടില്ലെന്ന്  പറഞ്ഞതില്‍ നിന്ന് പുണ്യകർമങ്ങള്‍ക്ക് വേണ്ടി വസ്വിയ്യത്ത് ചെയ്യാമെന്ന് മനസ്സിലാക്കാം.പള്ളി പരിപാലനം അതിന്റെ ഉദാഹരണമാണ്. അത് നിര്‍വഹിക്കുന്നത് കാഫിറാണെങ്കില്‍ പോലും നിയമം മറ്റൊന്നല്ല.


അമ്പിയാക്കള്‍,സച്ഛരിതര്‍,പണ്ഢിതന്‍മാര്‍,തുടങ്ങിയവരുടെ ഖബ്റുകള്‍ പരിപാലിക്കുന്നതും പുണ്യത്തിന്റെ ഭാഗമാണ്.


കാരണം,സിയാറത്ത് സജീവമാക്കാനും അത് കൊണ്ട് ബറകത്തെടുക്കാനും അത് സഹായിക്കുമല്ലോ.... നിഹായ 6/42


ശാഫിഈമദ്ഹബിന്‍റെ നെടുംതൂണ്‍ ഇമാംനവവി(റ)പറയുന്നു: ‍


ﻳ‍‍ﺠ‍‍ﻮ‍ﺯ ‍ﻟ‍‍ﻠ‍‍ﻤ‍‍ﺴ‍‍ﻠ‍‍ﻢ‍ ‍ﻭ‍ﺍ‍ﻟ‍‍ﺬ‍ﻣ‍‍ﻲ‍ ‍ﺍ‍ﻟ‍‍ﻮ‍ﺻ‍‍ﻴ‍‍ﺔ ‍ﻟ‍‍ﻌ‍‍ﻤ‍‍ﺎ‍ﺭ‍ﺓ ‍ﺍ‍ﻟ‍‍ﻤ‍‍ﺴ‍‍ﺠ‍‍ﺪ ‍ﺍ‍ﻟ‍‍ﺄ‍ﻗ‍‍ﺼ‍‍ﻰ ‍ﻭ‍ﻏ‍‍ﻴ‍‍ﺮ‍ﻩ‍ ‍ﻣ‍‍ﻦ‍ ‍ﺍ‍ﻟ‍‍ﻤ‍‍ﺴ‍‍ﺎ‍ﺟ‍‍ﺪ, ‍ﻭ‍ﻟ‍‍ﻌ‍‍ﻤ‍‍ﺎ‍ﺭ‍ﺓ ‍ﻗ‍‍ﺒ‍‍ﻮ‍ﺭ ‍ﺍ‍ﻟ‍‍ﺄ‍ﻧ‍‍ﺒ‍‍ﻴ‍‍ﺎﺀ, ‍ﻭ‍ﺍ‍ﻟ‍‍ﻌ‍‍ﻠ‍‍ﻤ‍‍ﺎﺀ, ‍ﻭ‍ﺍ‍ﻟ‍‍ﺼ‍‍ﺎ‍ﻟ‍‍ﺤ‍‍ﻴ‍‍ﻦ‍, ‍ﻟ‍‍ﻤ‍‍ﺎ ‍ﻓ‍‍ﻴ‍‍ﻬ‍‍ﺎ ‍ﻣ‍‍ﻦ‍ ‍ﺇ‍ﺣ‍‍ﻴ‍‍ﺎﺀ ‍ﺍ‍ﻟ‍‍ﺰ‍ﻳ‍‍ﺎ‍ﺭ‍ﺓ, ‍ﻭ‍ﺍ‍ﻟ‍‍ﺘ‍‍ﺒ‍‍ﺮ‍ﻙ‍ ‍ﺑ‍‍ﻬ‍‍ﺎ


സിയാറത്ത്,തബറുക്ക്,എന്നിവനിലനിര്‍ത്താന്‍ മസ്ജിദുല്‍ അഖ്സയും മറ്റുപളളികളും അന്‍പിയാഅ്.ഉലമാഅ്.സ്വാലിഹീങ്ങള്‍ എന്നിവരുടെഖബറുകളും പരിപാലിക്കാന്‍വേണ്‍ടിവസിയ്യത്ത് ചെയ്യല്‍ മുസ്ലിംകള്‍ക്ക് അനുവദനീയമാണ്‌. (റൗളതുത്വാലിബീന്‍ 5/172)



4'പൊതുസ്മശാനത്ത് മഹാന്മാരുടേതാണങ്കിൽ അനുവദനീയമാണന്ന് ധാരാളം മഹത്തുക്കൾ പറയുമ്പോൾ ചിലർ അത് പാടില്ലന്നും പറയുന്നു.


പൊതു സ്ഥലത്ത് മഹാന്മാരുടേത് പാടില്ലന്ന് പറയുന്നവർ ഖബറിൻമേൽ നിർമാണം തെറ്റായത് കൊണ്ടോ അത് ശിർക്കായത് കൊണ്ടോ അല്ല അത് പാടില്ലന്ന് പറയുന്നത് 'മറിച്ച് എല്ലാവർക്കും അതികാരമുള്ള പൊതു സ്ഥലം ഒരാൾ അനതിക്രതമായി  കയ്യേറ്റം ചെയ്യലുണ്ടോ എന്ന കാരണത്താലാണ് ' അല്ലാതെ ഖബറിന്മേൽ ഖുബ്ബയുണ്ടാക്കി എന്ന കാരണത്താൽ അല്ല.



എന്നാൽ മഹാമാർക്ക് മഹത്തങ്ങൾ കണക്കിലെടുത്ത് അവരെ ബഹുമാനിക്കുന്നതിന്റെ ഭാഗമായിട്ടായത് കൊണ്ട്  അത് അനതിക്രത മാവുന്നില്ല ഹറാമല്ല  എന്നാണ് മറ്റു പണ്ഡിതന്മാർ പറയുന്നത്



പൊതു സ്ഥലമാണങ്കിലും മഹാന്മാരുടേത് പറ്റുമെന്ന് പറയുന്ന ഇബാറത്ത് കാണുക


 ✍🏻 *ഇമാം ബുജൈരിമി പറയുന്നു*

പൊതുസ്മശാനത്ത് നിർമാണം പാടില്ല എന്ന് പറയുന്നത് മയ്യത്ത് മഹാന്മാരിൽ പെടാതിരിക്കുമ്പോയാണ് . അത്കൊണ്ടാണ് സിയറത്ത് സജീവമാകാനും ബറകത്തെടുക്കാനും മഹാന്മാരുടെ ഖബർ പരിപ്പാലിക്കാൻ വസിയത്ത് ചെയ്യൽ അനുവദിനിയമാണെന്ന് പറയുന്നത് 

*(ബുജൈരിമി 1/496)*

ﻭﻓﻲ ﺣﻮﺍﺷﻲ ﺍﻟﺒﺤﻴﺮﻣﻲ ﻋﻠﻰ ﺷﺮﺡ ﺍﻟﺨﻄﻴﺐ ﻋﻠﻰ ﻣﺘﻦ ﺃﺑﻲ ﺷﺠﺎﻉ : ﻭﻟﻮ ﻭﺟﺪﻧﺎ ﺑﻨﺎﺀ ﻓﻲ ﺃﺭﺽ ﻣﺴﺒﻠﺔ ﻭﻟﻢ ﻳﻌﻠﻢ ﺃﺻﻠﻪ ﺗﺮﻙ ﻻﺣﺘﻤﺎﻝ ﺃﻧﻪ ﻭﻗﻊ ﺑﺤﻖ ﻗﻴﺎﺳﺎً ﻋﻠﻰ ﻣﺎ ﻗﺮﺭﻭﻩ ﻓﻲ ﺍﻟﻜﻨﺎﺋﺲ . ﻧﻌﻢ ﺍﺳﺘﺜﻨﻰ ﺑﻌﻀﻬﻢ ﻗﺒﻮﺭ ﺍﻷﻧﺒﻴﺎﺀ ﻭﺍﻟﺸﻬﺪﺍﺀ ﻭﺍﻟﺼﺎﻟﺤﻴﻦ ﻭﻧﺤﻮﻫﻢ ﻗﺎﻝ ﺍﻟﺒﺮﻣﺎﻭﻱ . ﻭﻋﺒﺎﺭﺓ ﺍﻟﺮﺣﻤﺎﻧﻲ : ﻧﻌﻢ ﻗﺒﻮﺭ ﺍﻟﺼﺎﻟﺤﻴﻦ ﻳﺠﻮﺯ ﺑﻨﺎﺅﻫﺎ ﻭﻟﻮ ﺑﻘﻴﺔ ﻹﺣﻴﺎﺀ ﺍﻟﺰﻳﺎﺭﺓ ﻭﺍﻟﺘﺒﺮﻙ ﻗﺎﻝ ﺍﻟﺤﻠﺒﻲ ﻭﻟﻮ ﻓﻲ ﻣﺴﺒﻠﺔ ﻭﺃﻓﺘﻰ ﺑﻪ ﻭﻗﺎﻝ ﺃﻣﺮ ﺑﻪ ﺍﻟﺸﻴﺦ ﺍﻟﺰﻳﺎﺩﻱ ﻣﻊ ﻭﻻﻳﺘﻪ ﺍﻫ




സാധാരണ ഖബറുകള്‍ പ്രതൃേകസാഹചരൃമൊന്നുമില്ലെങ്കില്‍ ഒരുചാണിലധികം ഉയര്‍ത്തുന്നതനുവദനീയമല്ല. പക്ഷേ സ്വാലീഹീങ്ങളുടെ ഖബറുകളുണ്‍ടെങ്കില്‍ മണ്ണിനെ ഉയര്‍ത്തുക,ഖബറിനുചുറ്റുംകെട്ടിടം(മഖാം)പണിയുക തുടങ്ങി പ്രസ്തുതഖബറുകള്‍നശിച്ചുപോവാതെ സൂക്ഷിക്കാനും അവയുടെ ബഹുമാനം നിലനിര്‍ത്താനും ആവശ്യമാണ് (ശര്‍വാനി3/206




ഇമാം ഖാരി റ പറയുന്നു.


أَبَاحَ السَّلَفُ الْبِنَاءَ عَلَى قَبْرِ الْمَشَايِخِ وَالْعُلَمَاءِ وَالْمَشْهُورِينَ لِيَزُورَهُمُ النَّاسُ، وَيَسْتَرِيحُوا بِالْجُلُوسِ فِيهِ اهـ.


ജനങ്ങൾക്ക് പണ്ഡിതന്മാരുടെ ഖബറുകൾ സന്ദർശിക്കാൻ വേണ്ടിയും,അവിടെ ഇരിന്ന് വിശ്രമിക്കാൻ വേണ്ടിയും ശൈഖൻമാരുടെയും,പണ്ഡിതന്മാരുടെയും,പ്രസിദ്ധിയാർജിച്ചവരുടെയും ഖബറിനു മേൽ കെട്ടിടം നിർമിക്കലിനെ സലഫുകൾ അനുവദനീയമാക്കിയിരിക്കുന്നു..!!


മിർഖാത്..മുല്ലാ അലിയ്യുൽ ഖാരി 👆👆


എന്നാൽ ചില പണ്ഡിതന്മാർ പൊതുസ്ഥലത്ത് പറ്റില്ലങ്കിലും സ്വന്തം സ്ഥലം പോലെ

അതികാരമുള്ള സ്ഥലത്ത് മഹാന്മാരുടേത്  പറ്റുമെന്ന് ആർക്കും തർക്കമില്ല


പൊതു സ്ഥലത്ത് പറ്റില്ലന്ന് പറയുന്നവർ അതിന്ന് കാരണം പറയുന്നവർ ഖബറിന്റെ മേൽ നിർമാണം പാടില്ലാത്തത് കൊണ്ടല്ല മറ്റുള്ളവർക്ക് കൂടി അതികാരമുള്ള സ്ഥലം ഒരാളുടെ ഖബറിന്ന് വേണ്ടി എടുക്കുന്നു എന്നതിനാലാണ്


മറ്റൊരാളുടെ അവകാശമുള്ള ടത്ത് പള്ളി നിർമിക്കലും വീട് മറ്റു എന്ത് നിർമിക്കലും പാടില്ലാത്തതാണ് 'അത് കൊണ്ട് പള്ളി വീട് തുടങ്ങിയവ നിർമിക്കൽ ഒരിക്കലും പാടില്ലന്ന് പറയില്ലല്ലോ


പൊതുസ്മശാനത്തിലെ നിയമം പറഞ്ഞ വാചകം കൊണ്ടുവന്നു 

ഖബറിൻമേൽ ഖുബ്ബയും നിർമാണവും ഒരിക്കലും പാടില്ലന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണ് ഈ പുരോഹിതന്മാർ ചെയ്യുന്നത്


ഇബ്നു ഹജർ റ യുടെ ഫതാവൽ കുബ്റ യുടെ ഒരു വാജകമാണ് ചിലർ കൊണ്ട് വരാറുള്ളത് 

അത് പൊതു സ്മശാനത്തിൽ അനതിക്രതമായി നിർമിക്കുന്നതിന്റെ നിയമം പറഞ്ഞതാണ് 

അദ്ധേഹം തന്നെ അനതി ക്രതമല്ലാത്ത നിർമാണം പുണ്യമാണന്ന് വെക്തമായി തുഹ്ഫയിലും മറ്റും രേഘ പ്പെടുത്തിയിട്ടുണ്ട് 



 തുഹ്ഫയിൽ ഇബ്‌നു ഹജർ(റ) തന്നെ പറയുന്നു

 وشمل عدم المعصية القربة كبناء مسجد ولو من كافر ونحو قبة على قبر نحو عالم في غير مسبلة وتسوية قبره ولو بها: تحفة المحتاج

പള്ളി നിർമിക്കൽ, പണ്ഡിതന്മാർപോലെയുള്ളവടെ ഖബറിനു മുകളിൽ ഖുബ്ബനിർമിക്കൽ എന്നിവ  പുണ്യമാണ് ഇത് 

പൊതുശ്‌മശാനത്തിലല്ലങ്കിൽ ആണ്

പണ്ഡിതൻപോലെയുള്ള മഹാന്മാരുടെ ഖബറിടം ശരിപ്പെടുത്തുന്നതും പുണ്യമാണ് . അത് പൊതുശ്‌മശാനത്തിലാണെങ്കിൽ പോലും. 

(തുഹ്ഫ)


ഇത് വിവരിച്ചു ശർവാനി റ പറയുന്നു

    

حاشية الشرواني

 ( قوله ونحو قبة ) عبارة النهاية القباب والقناطر ا هـ ( قوله قبر نحو عالم ) عبارة النهاية والمغني قبور الأنبياء والعلماء والصالحين ا هـ .


( قوله وتسوية قبره ولو بها ) خالفه النهاية هنا وقال ع ش والمعتمد ما ذكره في الجنائز ا هـ أي من جواز الوصية لتسوية وعمارة قبور الأنبياء والصالحين في المسبلة 


നിഹായയും മുഗ്നിയും പറയുന്നത് അമ്പിയാക്കൾ പണ്ഡിതന്മാർ മഹത്തുക്കൾ അവരുടെ  ഖബറിൻ മേൽ കെട്ടിടവും ഖുബ്ബകളും പറ്റുമെന്നാണ് '

പൊതു സ്മശാനത്തും

അമ്പിയാക്കൾ  മഹത്തുക്കൾ എന്നിവരുടെ ഖബർ പരിപാലനത്തിനും സമമാക്കാനും വസ്വിയ്യത്ത് ചെയ്യൽ അനുവദനീയമാണന്ന് ജനാസയുടെ അദ്ധ്യായത്തിൽ പറഞ്ഞതാണ് പ്രബലമായ വീക്ഷണമെന്ന് അലിയ് ശബ്രാ മല്ലസി റ പറഞ്ഞിരിക്കുന്നു (ശർവാനി )



തുഹ്ഫ ജനാസയുടെ അദ്ധ്യായത്തിൽ പറയുന്നു.


ولو انمحق الميت وصار ترابا جاز نبشه و الدفن فيه بل تحرم عمارته وتسوية ترابه في مسبلة لتحجيره على الناس قال بعضهم إلا في صحابي ومشهور الولاية فلا يجوز وإن انمحق ويؤيده تصريحهما بجواز الوصية بعمارة قبور الصلحاء أي في غير المسبلة على ما يأتي في الوصية لما فيه من إحياء الزيارة والتبرك


മയ്യിത്ത് നുരുമ്പി മണ്ണായാൽ കളക്കലും അവിടെ മറ്റൊരാളെ മറമാടലും അനുവദനീയമാണ് നുരുമ്പിയ'ആഖബർ പരിപാലിക്കലും മണ്ണ് ശരി പെടുത്തലും പൊതു സ്മശാനത്ത് പാടില്ല. മറ്റുള്ളവർക്ക് തടസ്സം ഉണ്ടാകുന്നത് കൊണ്ടാണ്

പണ്ഡിതൻമാർ പറഞ്ഞു മയ്യത്ത് സ്വഹാബിയോ ഔലിയാക്കളിൽ പെട്ടയാളോ ആണങ്കിൽ ഇത് ഭാതകമല്ല.

മഹത്തുക്കളുടെ ഖബറുകൾ പരിപാലിക്കാൻ വസ്വിയ്യത്ത്  അനുവദനീയമാണന്ന് ഇമാം നവവി റയും റാഫി റ യും വെക്തമാക്കി പറഞ്ഞത് അതിന്ന് ശക്തിയാക്കുന്നു. സിയാറത്തിനേയും ബറകത്തെടുക്കൽനേയും ജീവിപ്പിക്കൽ അതിൽ ഉള്ള തിന്ന് വേണ്ടിയാണിത് 'ഇതി പൊതു സ്മശാനമല്ലാത്തിടത്താണ്

(തുഹ്ഫ)


ശർവാനി പറയുന്നു.


നിഹായയുടെ വാചകം താഴെ പറയുന്നു.



قوله قال بعضهم إلخ) عبارة النهاية والمغني ومحل ذلك كما قاله المؤلف ابن حمزة في مشكل الوسيط ما لم يكن المدفون صحابيا أو ممن اشتهرت ولايته وإلا امتنع نبشه عند الانمحاق وأيده ابن شهبة بجواز الوصية لعمارة قبور الأولياء والصالحين لما فيه من إحياء الزيارة والتبرك إذ قضيته جواز عمارة قبورهم مع الجزم هنا بما مر من حرمة تسوية القبر وعمارته في المسبلة اهـ.


ശർവാനി റ പറയുന്നു


മേൽ പറഞ്ഞ വാചകത്തിന്റെ തേട്ടം പൊതു സമശാനത്താണങ്കിലും മഹത്തുക്കളുടെ ഖബറിന്ന് മുകളിൽ ബിൽഡിംഗ് നിർമിക്കൽ അനുവദനീയമാണന്നാണ്

കാരണം നിർമാണം പാടില്ല എന്ന് പറയുന്നത്  നുരുമ്പിയതിന്ന് ശേഷവും മറ്റുള്ളവർക്ക് പ്രയാസവും സ്ഥലം ഇടുക്കലും ഉള്ളത് കൊണ്ടാണ് 'ഇത് മയ്യത്ത് നുരുമ്പിയതിന്  ശേഷവും

ആ സ്ഥലം കൊണ്ട് ഉപകാരവും കൈകാര്യവും സാധിക്കുന്നിടത്ത് മാത്രമേ ഭാതകമാവു. നാം ചർച്ച ചെയ്യുന്നതിൽ (മഹാന്മാരുടെ ഖബറിൽ )ഇത് ബാധകമല്ല. മുഹമ്മദ് റംലി ഇത് പറഞ്ഞു '



അപ്പോൾ പൊതു സ്മാശാനമല്ലാത്തിടത്ത്  എന്ന മേൽ അഭിപ്രായത്തിൽ ആശങ്കയുണ്ട് 'അത് കൊണ്ട് കളച്ചു മാന്താൻ പാടില്ലാത്തതിൽ (മഹത്തുക്കളിൽ ) നിർമാണം അനുവദനീയം എന്ന് പറയൽ അത്യാവശ്യമാണ് ഇത് ഇബ്നു ഖാസിം റ പറഞ്ഞു


ജബനു ഖാസിം റ ആശങ്ക പറഞ്ഞത് പോലെ പൊതുസ്മ ശാനമല്ലാത്തിട്ടത്ത് എന്ന നിബസന നിഹായവും മുഗ്നിയും പറഞ്ഞിട്ടില്ല.



(قوله فلا يجوز إلخ) أي النبش قضية ذلك أن يجوز البناء عليه ولو في مسبلة لأنه إنما حرم البناء لأنه يضيق على الغير ويحجر المكان بعد انمحاق الميت وهذا إنما يتأتى فيما يجوز التصرف فيه والانتفاع به بعد انمحاق الميت وما نحن فيه لا يجوز فيه ذلك م ر فقول الشارح أي في غير المسبلة فيه نظر نعم ينبغي أن يتقيد جواز البناء بأن يكون فيما يمتنع النبش فيه سم.


 (قوله ويؤيده إلخ)


 قد يقال إذا قيد بغير المسبلة فأي تأييد فيه فليتأمل ع



 وأما ما ذكره أولا فظاهر ولذا نظر فيه سم كما مر وأسقط ذلك القيد النهاية والمغني كما نبهنا وكذا الإيعاب عبارته فالذي يتجه أنه يجوز فيها أي في قبور الصالحين في المسبلة تسوية التراب ونحوها مما يمنع اندراسها ويديم احترامها اهـ وقوله ونحوها شامل للبناء في حريم القبر كما مر عن سم وع ش.


'

ـــــــــــــــــــــــــــــ

[حاشية ابن قاسم العبادي]

بما إذا لم تتغير صورته وهو ظاهر شرح م ر (قوله قال بعضهم إلا في صحابي ومشهور الولاية فلا يجوز أي النبش وإن انمحق إلخ) قضية ذلك أنه يجوز البناء عليه ولو في مسبلة لأنه إنما حرم البناء لأنه يضيق على الغير ويحجر المكان بعد انمحاق الميت وما نحن فيه لا يجوز فيه ذلك م ر فقول الشرح أي في غير المسبلة فيه نظر نعم ينبغي أن يتقيد جواز البناء بأن يكون فيما يمتنع النبش فيه



ഫത്‌ഹുൽ മുഈന് പറയുന്നു


 പൊതുസ്മ ശാനം (അനതിക്രതമല്ലങ്കിൽ ) പള്ളിയും ഖുബ്ബയും പണ്ഡിതന്മാർ പോലോത്തവരുടെ ( മഹാൻമാരുടെ )ഖബറിന്ന് മുകളിൽ ഖുബ്ബ പോലെയുള്ളതും നിർമിക്കൽ അനുവദനീയമാണന്ന് (ഫത്ഹുൽ മുഈൻ)


وتصح وصية مكلف حر لجهة حل كعمارة مسجد

 وكعمارة نحو قبة على قبر نحو عالم في غير مسبلة . 

ഫത്ഹുൽ മുഈനിന്റെ മേൽ വാചകത്തെ അതിന്റെ ശറഹ് ഇആനത്തിൽ വിവരിക്കുന്നു


 ( وكعمارة ) عطف على كعمارة مسجد . وقوله نحو قبة ، أي كقنطرة . وقوله على قبر نحو عالم ، کنبي وولي ، وعبارة النهاية وشمل عدم المعصية القرية كعمارة المساجد ولو من کافر ، وقبور الأنبياء والعلماء والصالحين لما في ذلك من إحياء الزيارة والتبرك بها . ولعل المراد به ، أي بنعمير القبور ، أن تبنى على قبورهم القباب والقناطر ، كما يفعل في المشاهد ، لا بناء القبور نفسها ، للنهي عنه . آه . باختصار . وقوله في غير مسبلة ، متعلق بعمارة ، أي عمارة ذلك في غير مقبرة مسبلة ، بأن كانت مملوكة لنحو ذلك الولي او لمن دفنه فيها ، فإن كانت مسبلة أو موقوفة ، حرم ذلك لما فيه من التضييق 


പണ്ഡിതൻ പോലേയുള്ളവർ എന്നാൽ നബി മാർ ഔലിയാക്കൾ എന്നിവർ ഉൾപെടും


നിഹായായിൽ പറയുന്നു:


തെറ്റല്ലാത്തതിന്ന് വേണ്ടി വസ്വിയ്യത് അനുവദനീയമാവും എന്നതിൽ നിന്ന് പള്ളി നിർമിക്കൽ, അമ്പിയാക്കൾ പണ്ഡിതന്മാർ സ്വാലിഹീങ്ങൾ 

തുടങ്ങിയവരുടെ ഖബറിന് മുകളിൽ   ഇന്ന്  അവരുടെ മഖ്ബറയിൽ കാണും പോലെ

കെട്ടിടവും ഖുബ്ബ നിർമിക്കൽ പോലെയുള്ള പരിപാലനമെന്ന പുണ്യകർമത്തിനും വസ്വിയ്യത്ത് അനുവദനീയമാണ്


കാരണം സിയാറത്ത് സജീവമാക്കാനും അതുകൊണ്ട് ബറകത്തെടുക്കാനും അത് സഹായിക്കുമല്ലോ..


അവരെ മറവുചെയ്യുന്നത് അവരുടെയോ അവരെ മറവുചെയ്യുന്നവരുടെയോ ഉടമസ്ഥതയിലുള്ള സ്ഥലത്താകുമ്പോഴാണിത്. 


  കാരണം അതിൽ മുസ്ലിംകൾക്ക് സ്ഥലം

 കുടുസ്സാക്കലുണ്ടല്ലൊ.

(അനതിക്രതമാവൽ ) (ഇ ആനത് ഹാശിയത്ത് ഫത്ഹുൽ മുഈൻ ബാബുൽ വസ്വിയ്യത്ത്)


ഇതിൽ നിന്നും ഖബറിന്ന് മുകളിൽ കെട്ടിടമോഖുബ്ബയോ നിർമിക്കലല്ല തെറ്റായത് എന്നും 

അനതിക്രതമാവൽ ഉണ്ടായതാണ് എന്നും വെക്തമാണ്


എന്നാൽ ഫത്ഹുൽ മുഈനിന്റെ ശറഹ് ഇആനത്തിൽ തന്നെ ജനാസയുടെ അദ്ധ്യായത്തിൽ പറയുന്നു''



وقال البجيرمي: واستثنى بعضهم قبور الأنبياء والشهداء والصالحين ونحوهم.

برماوي.


وعبارة الرحماني.

نعم، قبور الصالحين يجوز بناؤها ولو بقية لإحياء الزيارة والتبرك.


قال الحلبي: ولو في مسبلة، وأفتى به، وقد أمر به الشيخ الزيادي مع ولايته، إعانة الطالبين


ബുജൈരിമി  റ പറയുന്നു.


അമ്പിയാക്കൾ, രക്തസാക്ഷികൾ പോലെയുള്ള സച്ചരിതരുടെ ഖബ്‌റുകൾ ഇതിൽ നിന്നൊഴിവാണ്.


ബർമാവി റ യുടെ വാക്ക് ഇങ്ങനെ


സച്ചരിതരുടെ ഖബ്‌റുകൾ കെട്ടൽ അനുവദനീയമാണ്

 സിയാറത്ത് സജീവമാക്കാനും ബറക്കത്തെടുക്കാനും അവ കെട്ടിപ്പടുക്കാവുന്നതാണ്. അത് ഖുബ്ബ നിർമ്മിച്ചതും ആകാവുന്നതാണ് 


 . ഹലബി(റ) അതനുസരിച്ച് ഫത്‌വ കൊടുക്കുകയും ശൈഖ് സിയാദി ഖുബ്ബ നിർമ്മിക്കാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.


(ഇആനത്ത് )



 (ശർഖാവി. 1/354)




അർത്ഥം:

തെറ്റായ കാര്യങ്ങൾക്ക് വസ്വിയ്യത്ത് ചെയ്യാൻ പാടില്ലെന്ന് പറഞ്ഞതിൽ നിന്നു നല്ല കാര്യത്തിനുവേണ്ടി വസ്വിയ്യത്ത് ചെയ്യാമെന്ന് മനസ്സിലാക്കാം. പള്ളിപരിപാലനം അതിന്റെ ഉദാഹരണമാണ്. അത് നിർവഹിക്കുന്നത് കാഫിറാണെങ്കിൽ പോലും നിയമം മറ്റൊന്നുമല്ല. അമ്പിയാക്കൾ, പണ്ഡിതന്മാർ, സച്ചരിതർ തുടങ്ങിയവരുടെ ഖബറുകൾ പരിപാലിക്കുന്നതും ഖുർബത്തിന്റെ ഭാഗമാണ്. കാരണം സിയാറത്ത് സജീവമാക്കാനും അതുകൊണ്ട് ബറകത്തെടുക്കാനും അത് സഹായിക്കുമല്ലോ. എന്നാൽ ദഖാഇർ എന്ന ഗ്രൻഥത്തിന്റെ കർത്താവ് പറഞ്ഞതും ഹജ്ജിന്റെ അദ്ദ്യായത്തിന്റെ ആദ്യഭാഗങ്ങളിൽ ഇഹ്‌യയുടെ സംസാരം അറിയിക്കുന്നതും വസീത്വ എന്ന ഗ്രൻഥത്തിൽ നാണയത്തിന്റെ സകാത്തിന്റെ അധ്യായത്തിൽ ഇമാം ഗസാലി(റ) യുടെ സംസാരം കോച്ചിപ്പിക്കുന്നതും ഖബ്ർ പരിപാലിക്കുന്നതിന്റെ താല്പര്യം ദർഗ്ഗകളിൽ ചെയ്യും പ്രകാരം അവരുടെ ഖബ്റുകൾക്കു മുകളിൽ കെട്ടിടവും ഖുബ്ബകളും പണിയുകയാണ് എന്നാണ്. അവരെ മറവുചെയ്യുന്നത് അവരുടെയോ അവരെ മറവുചെയ്യുന്നവരുടെയോ ഉടമസ്ഥതയിലുള്ള സ്ഥലത്താകുമ്പോഴാണിത്. ഖബറുകൾ തന്നെ പടുക്കുക എന്നല്ല അതിന്റെ താല്പര്യം. കാരണം അതിന് വിലക്ക് വന്നിട്ടുണ്ട്. പൊതുശ്‌മശാനങ്ങളിൽ കെട്ടിടവും ഖുബ്ബകളും പണിയാളുമല്ല. വിവക്ഷ. കാരണം അതിൽ മുസ്ലിംകൾക്ക് സ്ഥലം കുടുസ്സാക്കലുണ്ടല്ലൊ. (നിഹായത്തുൽ മുഹ്താജ്. (6/42)




അമ്പിയാക്കൾ, രക്തസാക്ഷികൾ പോലെയുള്ള സച്ചരിതരുടെ ഖബ്‌റുകൾ ഇതിൽ നിന്നൊഴിവാണ്. സിയാറത്ത് സജീവമാക്കാനും ബറക്കത്തെടുക്കാനും അവ കെട്ടിപ്പടുക്കാവുന്നതാണ്. അത് ഖുബ്ബ നിർമ്മിച്ചതും ആകാമെന്ന് ചിലർ പ്രസ്താവിച്ചിട്ടുണ്ട്. ഹലബി(റ) അതനുസരിച്ച് ഫത്‌വ കൊടുക്കുകയും ശൈഖ് സിയാദി ഖുബ്ബ നിർമ്മിക്കാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. (ശർഖാവി. 1/354)


ഇബ്നു ഹജർ റ ഫതാവൽ കുബ്റയിൽ പറയുന്നു.


പ്രഭല വീക്ഷണം

പൊതു സ്മശാനത്ത് നിർമാണം പാടില്ലന്നും അതിൽ മഹത്തുക്കളുടേതും അല്ലാത്തതും വിത്യാസമില്ലന്നും

അതിന്റെ കാരണം മറ്റുള്ള വർക്ക് കൂടി അവകാശ പെട്ട സ്ഥലം ഒരാൾക്ക് വേണ്ടി ഉപയോഗിക്കുന്നു എന്നതാണ് '

(ഖബറിന്റെ മേൽ നിർമാണം നടത്തി എന്നതല്ല )

സ്വന്തം സ്ഥലത്ത് സാധാ ഖബറിന്മേൽ നിർമാണം കറാഹത്തുമാണ് 'മഹാന്മാരുടെ ഖബറ് പരിപാലിക്കൽ കൊണ്ട് വസ്വിയ്യത്ത് ചെയൽ അനുവദനീയമെന്ന് പറഞ്ഞത് പൊതുസ്മശാനമല്ലാത്തിടത്താണന്ന് വെക്കേണ്ടതാണ്

(ഫതാവൽ കുബ്റ)


المنقول المعتمد ... حرمة البناء في المقبرة المسبلة...  ولا فرق في ذلك بين قبور الصالحين والعلماء وغيره


وإن لم يحصل به تضييق في الحال لأنه يحصل به ذلك في الاستقبال ولأن من شأن البناء أن يضيق



فالحاصل من اضطراب وقع للشيخين فيها أن قولهما في الجنائز يكره البناء على القبر مرادهما بناء في ملك الشخص أو غيره بإذنه فإن أراد المسبلة أو الموقوفة كان مرادهما كراهة التحريم وما ذكراه في الوصايا محمول على غير البناء في المسبلة لما تقرر لك أولا (الفتاوى الكبري)

ഇതിൽ നിന്നും അദ്ധേഹത്തിന്റെ ഫതാവയിൽ പാടില്ലന്ന് പറഞ്ഞത് പൊതുസ്മശാനത്തെ പറ്റിയാ ണന്ന്  മനസ്സിലാക്കാം


' എന്നാൽ തുഹ്ഫയിൽ വെക്തമായി തന്നെ അനതിക്രതമല്ലാത്ത സ്ഥലത്ത് 

മഹത്തുക്കളുടെ ഖബറിന്റെ മേൽ കുബ്ബയും കെട്ടിടവും നിർമിക്കൽ പുണ്യമാണന്നും അതിന്ന് വസ്വിയ്യത്ത് ചെയ്യൽ സ്വഹീഹാണന്നും വെക്തമായി പറഞ്ഞിട്ടുണ്ട്


തുഹ്ഫയിൽ ഇബ്‌നു ഹജർ(റ) തന്നെ പറയുന്നു

 وشمل عدم المعصية القربة كبناء مسجد ولو من كافر ونحو قبة على قبر نحو عالم في غير مسبلة وتسوية قبره ولو بها: تحفة المحتاج

പള്ളി നിർമിക്കൽ, പണ്ഡിതന്മാർപോലെയുള്ളവടെ ഖബറിനു മുകളിൽ ഖുബ്ബനിർമിക്കൽ എന്നിവ  പുണ്യമാണ് ഇത് 

പൊതുശ്‌മശാനത്തിലല്ലങ്കിൽ ആണ്

പണ്ഡിതൻപോലെയുള്ള മഹാന്മാരുടെ ഖബറിടം ശരിപ്പെടുത്തുന്നതും പുണ്യമാണ് . അത് പൊതുശ്‌മശാനത്തിലാണെങ്കിൽ പോലും. 

(തുഹ്ഫ)


എന്നാൽ ഫതാവൽ കുബ്റയിലെ ഈ വാചകത്തെ വളച്ചൊടിച്ചും  തുഹ്ഫയുടെ വാചകം മറച്ചുവെച്ചും  ഒഹാബികൾ ജനങ്ങളെ കബളിപ്പിക്കുകയാണ് പതിവ്


പൊതു സ്മാശാനത്ത് അതികാരമില്ലാതെ അനതിക്രതമായി നിർമിക്കുന്നതിനെ പറ്റിയാണ് ഫതാവയിലും മറ്റും പറഞ്ഞത് എന്നത് ഇതിൽ നിന്നും വെക്തമാണ്


എന്നാൽ അതികാരമുള്ള സ്ഥലത്ത് യാതൊരു കുഴപ്പമില്ലന്ന് മാത്രമല്ല അത് പുണ്യം കൂടിയാണന്ന് അദ്ധേഹം വെക്തമാക്കുകയും ചെയ്തിരിക്കുന്നു 'അതല്ലാം ഈ പുരോഹിതന്മാർ മറച്ചു വെച്ചിരിക്കുകയാണ്


ഇത്രയും പറഞ്ഞതിൽ നിന്നും മഹാന്മാരുടെ ഖബറിന്മേൽ ഖുബ്ബയുണ്ടാക്കൽ പുണ്യമാണന്നും അനുവദനീയമാണന്നും ഇബ്നു ഹജർ  റ അടക്കമുള്ള എല്ലാ ശാഫിഈ മദ്ഹബിലെ പണ്ഡിതന്മാരും അങ്ങീകരിച്ചതാണന്നും 


അത് പൊതുസ്മശാന മാവുമ്പോൾ അനതിക്രതമായ താണന്ന നിഗമനത്തിൽ മാത്രമാണ് ചിലർ വിരോധം പറഞ്ഞത് എന്നും അല്ലാതെ ഖബറിന്മേൽ നിർമാണം പാടില്ലാത്തത് കൊണ്ടല്ലന്നും മനസ്സിലാക്കാം


എന്നാൽ ശാഫിഈ മദ്ഹബിലെ പണ്ഡിതന്മാർ തന്നെ പൊതു സ്മാശാനത്താണങ്കിലും പണ്ഡിതന്മാരുടെ മഹത്വം പരിഗണിച്ച് ഖുബ്ബ നിർമിക്കൽ അനുവദനീയമാണന്ന് പറഞ്ഞിട്ടുണ്ട് അതിന്റെ തെളിവ് നേരത്തെ പറഞ്ഞു കഴിഞ്ഞു'




അസ് ലം സഖാഫി 

പരപ്പനങ്ങാടി



No comments:

Post a Comment

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...