സംശയം: എ. ടി. എം. ഉപയോഗിക്കുന്നത് തെറ്റാണോ? ഇതിന് പലിശയുടെ ശിക്ഷയുണ്ടോ?
ഇസ്മാഈൽ, പുഞ്ചാവി
നിവാരണം: ബേങ്കിൽ നിക്ഷേപിച്ച പണം ഉദ്ദേശിക്കുന്ന സ്ഥലങ്ങളിൽ വെച്ച് തിരിച്ചെടുക്കാനുള്ള സൗകര്യമാണല്ലോ എ. ടി. എം. ഈ നിലയിൽ ഇത് തെറ്റല്ല. എന്നാൽ ബേങ്കിലേക്ക് പണം നൽകിയത് പലിശ ഇടപാടിലൂടെയാണോ എന്നതാണ് പ്രശ്നം. വർദ്ധനവ് ലഭിക്കണമെന്ന വ്യവസ്ഥയോടെയാണ് പണം നൽകുന്നതെങ്കിൽ അത് പലിശ ഇടപാടാണ്. പ്രസ്‌തുത വ്യവസ്ഥയോടെ പണം നൽകുന്നതിലൂടെ തന്നെ പലിശ എന്ന മഹാപാപം സംഭവിച്ചിരിക്കുന്നു. നൽകുന്നതിലേറെ തിരിച്ചു തരണമെന്ന നിബന്ധനയോടെ പണം കൊടുക്കൽ തന്നെ പലിശയെന്ന പാപമാണ്. വർദ്ധനവായി ലഭിക്കുന്ന സംഖ്യ സ്വീകരിക്കൽ മാത്രമാണ് പാപം എന്ന ധാരണ ശരിയല്ല, വർദ്ധനവ് ലഭിക്കണമെന്ന നിബന്ധനയില്ലാതെയാണ് പണം നൽകുന്നതെങ്കിൽ അത് പലിശ ഇടപാടല്ല. എങ്കിലും ആധുനിക ബേങ്കുകൾ പലിശ ഇടപാട് സ്ഥാപനങ്ങളായതിനാൽ സാധിക്കുമെങ്കിൽ അതും ഒഴിവാക്കലാണ് നല്ലത്.
ഫതാവാ നമ്പർ : 406
ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല
https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn
No comments:
Post a Comment