*ആ ഇബ്നു തൈമിയ്യ അല്ല ഈ ഇബ്നു തൈമിയ്യ*
*ചോദ്യം:-*
മിശ്കാതിൽ ഖുഫ്ഫയുടെ അദ്ധ്യായത്തിൽ രണ്ടാം ഫസ്വ്‌ലിലെ ആദ്യ ഹദീസിൻ്റെ രിവായത് വിവരിക്കുന്നിടത്ത്
وقال الخطابي: هو صحيح الإسناد، هكذا في المنتقى
എന്ന് കാണാം
അവിടെ മിർഖാത് മുൻതഖാ എന്ന കിതാബിനെ കുറിച്ച് എഴുതുന്നു:-
كتاب لابن تيمية الحنبلي،
ഈ ഇബ്നു തൈമിയ്യ ആരാണ്.ഇബ്നു ഹജർ (റ) നിശിതമായി വിമർശിച്ച വഹാബികളുടെ ആശയ സ്രോതസ്സായി വിശേഷിപ്പിക്കപ്പെടുന്ന ഇബ്നു തൈമിയ്യ തന്നെയാണോ ?
------------------------------------------------
*മറുപടി:-* അല്ല, മിശ്കാതിൽ ഉദ്ധരിക്കപ്പെട്ട "മുൻതഖാ" എന്ന ഗ്രന്ഥം വിവാദ പുരുഷനായ ഇബ്നു തൈമിയ്യയുടെ ഉപ്പാപ്പയായ "ഇബ്നു തൈമിയ്യ" എന്ന പേരിൽ തന്നെ അറിയപ്പെടുന്ന,ഹിജ്റ 651 ൽ വഫാതായ മറ്റൊരു പണ്ഡിതനാണ്. ആ വിഷയം ഇമാം ശഅ്‌റാനീ (റ) തൻ്റെ അൽമിനനുൽ വുസ്ത്വയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഹമ്പലീ മദ്ഹബിലെ മഹാ പണ്ഡിതനായ അദ്ദേഹത്തെ ഇമാം താജുദ്ദീനിസ്സുബ്കീ (റ) തൻ്റെ ത്വബഖാതിലും ദഹബി സിയറു അഅ്ലാമിന്നുബലാഇലുമൊക്കെ പ്രതിപാദിച്ചിട്ടുണ്ട്.
©️വൈജ്ഞാനിക ചർച്ച നടക്കുന്ന ഒരു ഗ്രൂപ്പിൽ കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ ലഭിച്ച വിവരമാണിത്.
No comments:
Post a Comment