Tuesday, March 11, 2025

സ്ത്രീകൾക്ക് നിത്യ അശുദ്ധിയായി

 *അസ്ഥിസ്രാവ സമയത്തുള്ള സ്ത്രീകളുടെ നമസ്കാരം എങ്ങനെയായിരിക്കണം.? മടക്കേണ്ടതുണ്ടോ.?*



*ചോദ്യം:* സ്ത്രീകൾക്ക് നിത്യ അശുദ്ധിയായി വെള്ളപ്പോക്കുണ്ടായാൽ(എല്ലുരുക്കം) ഓരോ നമസ്കാരത്തിനും ഓരോ പ്രാവശ്യം വുളുവെടുത്ത് നമസ്കരിക്കണമല്ലോ. ആ നമസ്കാരം പിന്നെ മടക്കേണ്ടതുണ്ടോ.?


*ഉത്തരം:* മടക്കേണ്ടതില്ല. പക്ഷേ, ഓരോ നമസ്കാരത്തിനും വുളുവെടുക്കുന്നത് ആ നമസ്കാരത്തിൻ്റെ സമയം വന്നെത്തിയ ശേഷവും നല്ലപോലെ ശൗച്യം ചെയ്തു ശുദ്ധമാക്കി ഭദ്രമായി കെട്ടിയ ശേഷവുമായിരിക്കേണ്ടതും വുളുവെടുത്തു കഴിഞ്ഞാൽ താമസിയാതെ നമസ്കരിക്കേണ്ടതുമാണ്. കെട്ടു കെട്ടിയതിൽ സൂക്ഷ്മതക്കുറവൊന്നുമില്ലാത്തപ്പോൾ ആ ദ്രാവകം നമസ്കാരത്തിൽ തന്നെ പുറത്തുവന്നാലും തകരാറില്ല.(തുഹ്ഫഃ 1– 395)


`ഫതാവാ നുസ്വ്‌റത്ത് പേ: 109`



No comments:

Post a Comment

മറന്നു പോയാൽ അത് ഓർമ്മിച്ചെടുക്കാൻ വേണ്ടി സ്വലാത്ത് ചൊല്ലാറുണ്ട്.

 ചോദ്യം: ചിലയാളുകൾ വല്ലതും മറന്നു പോയാൽ അത് ഓർമ്മിച്ചെടുക്കാൻ വേണ്ടി സ്വലാത്ത് ചൊല്ലാറുണ്ട്. ഇങ്ങനെ ചെയ്യാമോ. ?? 👇 ഉത്തരം👇 ചെയ്യാം, സ്വലാത...