Saturday, November 2, 2024

മുജാഹിദ് ദൈവവിശ്വാസ പരിണാമങ്ങൾ* -

 https://www.facebook.com/share/1F9T5SQ9GD/

1️⃣5️⃣0️⃣

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 

✍️aslam saquafi payyoli 

➖➖➖➖➖➖➖➖➖➖➖

*മുജാഹിദ് ദൈവവിശ്വാസ 

പരിണാമങ്ങൾ* - 3️⃣


*ദൈവം ആകാശത്ത്;*

*ബാലിശമായ ചിന്തകൾ* 


ദൈവവിശ്വാസത്തെക്കുറിച്ച് ആദ്യകാല മൗലവിമാരുടെ വിശ്വാസത്തെ പൊളിച്ചെഴുതുകയിരുന്നു കെ ഉമർ മൗലവി. കെ.എം മൗലവി കുഫ്റാണെന്ന് വരെ ഫത്‌വ കൊടുത്ത വിഷയങ്ങൾ ഇസ്‌ലാമിക വിശ്വാസകാര്യങ്ങളിൽ ഉൾപ്പെടുത്താൻ ബാലിശമായ ന്യായങ്ങളാണ് ഉമർ മൗലവിക്ക് പറയാനുള്ളത്.


" മുഅ്മിനുകൾ പ്രാർത്ഥിക്കുമ്പോൾ മേൽപ്പോട്ട് കൈ ഉയർത്തുന്നല്ലോ. മുകളിൽനിന്നു ഇറങ്ങിവരുന്ന എന്തോ സാധനം ഏറ്റുവാങ്ങാനെന്ന വണ്ണം രണ്ടുകയ്യും കൂടി ഒരു പാത്രത്തിന്റെ രൂപത്തിൽ കൂട്ടി പിടിക്കുന്നു. ഇതിന്റെ കാരണമെന്തെന്ന് നിർമലമായ മനസ്സുകൊണ്ട് ചിന്തിക്കുന്ന ഏതൊരാൾക്കും മനസ്സിലാകും. ഈ പ്രാർത്ഥന കേട്ട് ആവശ്യം നിറവേറ്റി കൊടുക്കുന്ന അനുഗ്രഹ കർത്താവ് മേൽ ഭാഗത്താകുന്നു എന്ന്. "  

(ഫാത്തിഹയുടെ തീരത്ത് പേജ് 127)


ദൈവം ആകാശത്താണെന്ന് പറയാൻ ഉമർ മൗലവിയുടെ നിർമലമായ മനസ്സിൽ ഉരുണ്ടുകൂടിയ ബുദ്ധിശൂന്യതയെന്നേ ഇതിനെക്കുറിച്ച് പറയാനൊക്കൂ. 


ഇതിലെ ഗുരുതരമായ ചില വിഷയങ്ങൾ നാം ആലോചിക്കേണ്ടതുണ്ട്.

⁉️ ആകാശം ദൈവത്തിന്റെ വലതു കൈയിലും ഭൂമി ഇടതു കൈയിലുമാണെന്ന് അത്തൗഹീദിൽ ഇബ്നു അബ്ദുൽ വഹാബ് പഠിപ്പിക്കുന്നുണ്ട്. അങ്ങനെയാണെങ്കിൽ ദൈവം അവന്റെ വലതു കയ്യിലുള്ള ആകാശത്തിലാണെന്നല്ലേ വിശ്വസിക്കേണ്ടിവരിക. ഇത് അസംഭവ്യമല്ലേ ?

⁉️ദൈവം മുകൾഭാഗത്താണെന്ന് വരുമ്പോൾ ദൈവത്തിന് ഇടതും വലതും മുകളിലും താഴെയുമായി വിവിധ ഭാഗങ്ങൾ നിശ്ചയിക്കപ്പെടുകയാണല്ലൊ. അങ്ങനെ വരുമ്പോൾ ദൈവത്തിന് അളവും തൂക്കവും നിശ്ചയിക്കൽ വരുന്നു. ഇത് കുഫ്റാണെന്നതിൽ സംശയമില്ലല്ലൊ.

⁉️ദൈവം ആകാശത്താണെന്ന് വരുമ്പോൾ, ആകാശം സൃഷ്ടിച്ചതാര് ? അത് സൃഷ്ടിക്കും മുമ്പ് ദൈവം എവിടെ? മറ്റെവിടെയാണെങ്കിലും അവിടങ്ങളൊക്കെ ദൈവത്തിന്റെ സൃഷ്ടി തന്നെയല്ലേ?

⁉️ അൽമനാറിൽ എഴുതുന്നു: "അല്ലാഹു അന്ത്യനാളിൽ ഭൂമിയെ പിടിക്കും. അവന്റെ വലതു കരത്തിൽ ആകാശത്തെ ചുരുട്ടി പിടിക്കും."(2004 ഡിസംബർ പേജ് 36) അന്ത്യനാളിൽ ആകാശം ചുരുട്ടി പിടിക്കുമ്പോൾ മുജാഹിദ് വിശ്വാസ പ്രകാരം ദൈവം എങ്ങോട്ടാണ് മാറിനിൽക്കുക?

⁉️ ദുആ ചെയ്യുമ്പോൾ മുകളിലോട്ട് കൈ ഉയർത്തുന്നത് ദൈവം മുകളിലാണെന്നതിന് തെളിവാണെങ്കിൽ നിസ്കരിക്കുന്നവൻ അല്ലാഹുവിലേക്ക് മുഖം തിരിക്കുന്നത് കഅബയിലേക്ക് നോക്കി കൊണ്ടാണല്ലൊ. അപ്പോൾ ദൈവം മക്കയിലാണെന്ന് പറയുമോ?

⁉️ ഒരു വിശ്വാസി അല്ലാഹുവിലേക്ക് ഏറ്റവും കൂടുതൽ അടുക്കുന്നത് സുജൂദിലാണല്ലോ. സുജൂദ് ആകാശത്തേക്കാണോ ചെയ്യാറുള്ളത്? ഭൂമിയിലേക്ക് ചെയ്യുന്നതിനാൽ മുജാഹിദുകൾ ദൈവം ഭൂമിക്കടിയിലാണെന്ന് പറയുമോ? 


ഉമർ മൗലവി കണ്ടെത്തിയ രണ്ടാമത്തെ ന്യായം ഇങ്ങനെയാണ്:

" മഹാകാരുണികനായ അല്ലാഹു മുഹമ്മദ് നബിയെ അവന്റെ മഹോന്നതമായ സന്നിധാനത്തിലേക്ക് ക്ഷണിച്ചുവരുത്തിയ മിഅ്റാജിന്റെ സംഭവം എല്ലാവരും അറിയുമല്ലോ.  ഈ സംഭവത്തിൽ നിന്ന് അല്ലാഹു മേൽഭാഗത്താണെന്ന് അങ്ങേയറ്റം തെളിയുന്നു." 

(ഫാത്തിഹയുടെ തീരത്ത് 128)


നോക്കൂ, എത്ര ബാലിശമാണീ ചിന്തകൾ?! ഒരു സൃഷ്ടിക്കും (മനുഷ്യനോ മലക്കിനോ) പ്രവേശനമില്ലാത്ത സ്ഥലത്തേക്ക് നിമിഷനേരം കൊണ്ട് മുത്ത് നബി(സ)യെ കൊണ്ടുപോയി ആദരിച്ചുവെന്നതാണ് ബുദ്ധിയുള്ള ആരും ഇതിൽനിന്ന് ഗ്രഹിച്ചെടുക്കുക. അല്ലെങ്കിൽ മൂസാ നബി(അ)ന്റെ കാലത്ത്  ദൈവം തൂരിസീനാ പർവ്വതത്തിലായിരുന്നുവെന്ന് മുജാഹിദുകൾക്ക് പറയേണ്ടി വരുമല്ലോ?! കാരണം, അല്ലാഹുവിനെ കാണണം എന്നാഗ്രഹം പ്രകടിപ്പിച്ച മൂസാ നബി(അ)നോട് പർവ്വതത്തിലേക്ക് നോക്കാനാണല്ലോ അല്ലാഹു പറഞ്ഞത്. (മആദല്ലാഹ്..)

No comments:

Post a Comment

മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം

 https://www.facebook.com/share/17ZWVWZjSu/ 1️⃣5️⃣6️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ ദൈവവിശ്വാസ പരി...